രാവണന്റെ മാത്രം: ഭാഗം 3

ravanante mathram

രചന: ഷാദിയ

A.R multi speciality hospital * ന് മുന്നിൽ വൈറ്റ് ബെൻസിൽ നിന്നും ബ്ലൂ ചൂരിദാർ അണിഞ്ഞ ഒരു പെൺകുട്ടി ഇറങ്ങി വന്നു. കീ വാച്ച്മാന്റെ കൈയ്യിൽ കൊടുത്ത് അവൾ അകത്തേക്ക് കയറി . ഇവൾ *ശില്പ ശ്രീഹരി * രാവൺ ന്റെ അമ്മായി ടെ മകൾ . അകത്തേക്ക് കയറി രാവൺന്റെ കാബിനിലേക്ക് നടന്ന ശില്പ മുന്നിൽ കോൾഡ് കോഫി യും കുടിച്ചു വരുന്ന രുദ്ര യെ തട്ടി . കോഫി രുദ്ര യുടെ ബേബി പിങ്ക് കളർ ജംപ് സ്വൂട്ടിലേക്ക് മറിഞ്ഞു . ദേഷ്യത്തിൽ മുന്നിൽ നിൽക്കുന്ന ശില്പയുടെ കവിളിലേക്ക് രുദ്ര ആഞ്ഞടിച്ചു . അടികൊണ്ട ദേഷ്യത്തിൽ ആരാണ് തന്നെ തല്ലിയതെന്നറിയാൻ മുന്നോട്ട് നോക്കിയ ശില്പയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു . *രുദ്ര ശില്പ നെട്ടികൊണ്ട് വിളിച്ചു . " നീ.....നീ ...മരിച്ചതല്ലേ , പിന്നെ എങ്ങനെ "........ തന്റെ മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ശില്പ രുദ്രയെ നോക്കി മൊഴിഞ്ഞു .

വാട്ട് ദ ഹെൽ എന്റെ ഡ്രസ്സിൽ കോഫിയൊഴിച്ചത് പോരാ ഞാൻ മരിച്ചു എന്നോ . ബ്ലഡി നിനക്കെന്താടി കണ്ണില്ലെ ഈ ഡ്രസ്സ് എത്ര കോസ്റ്റ്ലി ആണെന്നറിയോ . അല്ലെങ്കിലും തന്നെ പോലെയുള്ള ലോ ക്ലാസിന് ഒക്കെ എങ്ങനെ അറിയാനാ .........റിയ അത്രയും അലറി പറഞ്ഞ് ശില്പ യെ തള്ളി മാറ്റി കലിയിൽ മുന്നോട്ട് നടന്നു ശില്പ യെ നോക്കി അടക്കം പറയുന്നവരെ കാണെ അവളുടെ തല അപമാനത്താൽ താണു . ശില്പയുടെ മനസ്സിലേക്ക് വർഷങ്ങൾക്ക് മുമ്പ് നടന്ന ഇതേ സംഭവം തെളിമയോടെ വന്നു. **** ഒരു ഇളം പച്ച ദാവണി അണിഞ്ഞ് മുടി പിഞ്ഞിയിട്ട് . കണ്ണുകൾ നിറച്ചു തലതാഴ്ത്തി വിതുമ്പുന്ന പെൺകുട്ടി . നിന്നെ പോലെയുള്ള ദരിദ്ര വാസിക്ക് ഒന്നും ഞാൻ ധരിച്ച വസ്ത്രത്തിന്റെ വില ചിന്തിക്കാൻ പോലും പറ്റില്ല . ആ നീ എന്റെ ഡ്രസ്സിലേക്ക് കോഫി മറിച്ചു ഹൗ ഡേർ യൂ ........

മുന്നിൽ തലതാഴ്ത്തി നിൽക്കുന്ന പെൺ ഉടൽ വിറപൂണ്ടു . ശില്പയുടെ വാക്കിൽ കണ്ണിൽ നിന്നും ഉറ്റിവീഴുന്ന കണ്ണുനീർ തടുക്കാൻ കഴിയാതെ തന്നെ താലികെട്ടിയ പുരുഷനിലേക്ക് ഒരു അഭയത്തിനെന്ന പോൽ കണ്ണ് നീണ്ടു . ഇത് തന്നെ ബാതിക്കുന്ന വിശയമേ അല്ല എന്ന പോൽ രാവൺ ഫോണിലേക്ക് കണ്ണ് നട്ടു . എന്നാൽ തന്റെ പ്രണയത്തെ നോക്കുന്നവളെ കാണെ ശില്പ ദേഷ്യത്തോടെ ആ പെണ്ണിന്റെ കരണത്തേക്ക് ആഞ്ഞടിച്ചു . **** അതേ അവൾ രുദ്ര മലയാളി തനിമ തീണ്ടിയ പാവം പെൺകുട്ടി . എന്നാൽ അതേ മുഖം ഉള്ള ഇവൾ . കുറച്ച് മുന്പ് തന്നെ തല്ലിയ റിയയുടെ മുഖം ഓർമ്മയിൽ വന്നു . ഓഫ് ഷോൾഡർ ബേബി പിങ്ക് ജംപ് സ്വൂട്ടും , ഹണികളർ ചെയ്ത മുടിയിഴകൾ ബൺ ചെയ്ത് വെച്ച് . ചുണ്ടിൽ കട്ടിയായി ലിപ് സ്റ്റിക്ക് വരഞ്ഞ ഇവൾ രുദ്രയിൽ നിന്നും ഏറേ വ്യത്യസ്തയാണ് . ഇവൾ രുദ്രയാണോ അതെങ്ങനെ ഇവൾ രുദ്ര അല്ലെങ്കിൽ പിന്നെ ആര് ? .....എന്ന ചോദ്യം ശില്പ യുടെ മനസ്സിൽ വേട്ടയാടി . ശില്പ...........

അങ്ങോട്ട് വന്ന ഡെവി എന്തൊക്കെയോ ഓർത്ത് നിൽക്കുന്ന ശില്പ യെ വിളിച്ചു . വിളി കേട്ട് നെട്ടിയ ശില്പ ഡെവിയെ നോക്കി . രുദ്ര ജീവിച്ചിരിപ്പുണ്ടോ ..... ന്ന് ചോദിച്ചു . അത് രുദ്രയല്ല ശില്പ........ ഡെവി ശില്പ യോടുള്ള ദേഷ്യം അടക്കി പറഞ്ഞു. ദെൻ വൂ ദ ഹെൽ ഈസ് ഷീ........ ദേഷ്യത്തോടെ ഉള്ള ശില്പയുടെ വാക്കുകൾ കേട്ട ഹർഷൻ ശില്പ യുടെ മുന്നിലേക്ക് വന്ന് നിന്നു . എക്സ്ക്യൂസ് മീ .....ഈ രുദ്ര ആരാ ? നേരത്തെ ഡോക്ടർ രാവൺ ന്റെ വായിൽ നിന്നും അതേ പേര് കേട്ടത് കൊണ്ട് ചോദിച്ചതാ അതും റിയയെ കണ്ടപ്പോൾ........ (ഹർഷൻ) അവളുടെ പേര് റിയ എന്നാണോ തനിക്ക് അറിയോ അവളെ ....... ശില്പ ആകുലതയോടെ ചോദിച്ചു . ഹെർ നേം ഈസ്രുദ്രപ്രിയ മഹാദേവൻ എല്ലാവരും അവളെ റിയ എന്ന വിളിക്കാ ഞാൻ രുദ്ര എന്നും . ഈ ഹോസ്പിറ്റലിൽ ഇന്റേർൺഷിപ്പ് ന് വേണ്ടി വന്നതാ . പഠിച്ചതൊക്കെ ചൈനയിൽ ആണ് ,തനിക്ക് അറിയോ .......ഹർഷന്റെ ചോദ്യത്തിന് അറിയില്ല എന്ന് തലയാട്ടി ശില്പ രാവണന്റെ കാബിനിലേക്ക് നടന്നു . ഹർഷനും തിരിഞ്ഞ് നടന്നു . ______.................

എന്നതാ അമ്മച്ചി ഇപ്പോ കല്ല്യാണം ഒന്നും ശരിയാവത്തില്ല........... ................ കണ്ട് സംസാരിച്ചു എന്നോ .... .................. ഹാ ഞാൻ നോക്കാം ഫോട്ടോ , ഇപ്പോ അമ്മച്ചി വെക്കാൻ നോക്ക് ..............ആൽബി തന്റെ അമ്മചിയും ആയുള്ള ഫോൺ കോൾ കട്ടാക്കി ഇന്ന് ശില്പ യെ റിയ ്് തല്ലിയതൊക്ക പറയുന്ന ഡെവിയുടെയും രാവൺന്റെ യും അരികിൽ ഇരുന്നു . എന്തിനാ ആന്റി വിളിച്ചേ .......(ഡെവി ) എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടെത്തി ഉള്ള വിളിയാ.... പള്ളിയിലെ കൊയർ ടീമിൽ ജോൺസൺ ന്റെ കെട്ടിന് പാടുന്നത് കണ്ടതാ അത്രേ ...............അൽബി മുഖം ചുളിച്ച് പറഞ്ഞു . നീയെന്നതാട അൻഷ് ചിന്തിക്കുന്നേ ......രാവൺ നെ നോക്കി ഡെവി ചോദിച്ചു. ഞാൻ ആ വാച്ച്മാനോട് ഒരു കുപ്പി അങ്ങ് ടെറസിലേക്ക് എത്തിക്കാൻ പറഞ്ഞായിരുന്നു . നിങ്ങൾ വാ അവിടേക്ക് പോകും വഴി ബാക്കി പറയാം ....... രാവൺ അതും പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി പിന്നാലെ ഡോർ പൂട്ടി ബാക്കി രണ്ട് പേരും . ദൈവ ഭക്തി നിറഞ്ഞ പെണ്ണാ പോലും , കാണാൻ മാലാഖയെ പോലെയാ ,

കൂടാതെ ആളും ഡോക്ടർ അതോണ്ട് അമ്മച്ചി പോയി പെണ്ണ് ചോദിച്ചു .......(ആൽബി) അല്ലടാ നിനക്ക് അത്ര നല്ല പെണ്ണ് ചേരോ ....നീ അമേരിക്കയിൽ ഒരുത്തിയോടൊപ്പം റിലേഷനിലൊക്കെ ഉണ്ടായതാ ........ഡെവി കളിയാലേ ചോദിച്ചു . അത് തന്നെയാടാ ഞാനും ചിന്തിക്കുന്നെ ...ധാ നോക്കിയെ പെണ്ണിന്റെ ഫോട്ടോ.... എന്ന് പറഞ്ഞു മൊബൈൽ ഡെവിക്ക് നേരെ തിരിച്ചു തൂവെള്ള അനാർക്കലിയിൽ ഒരു കൂട്ടം റെഡ് റോസ് പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ ......... പെണ്ണ് കൊള്ളാലോ ........ എന്ന് ഡെവി പറഞ്ഞപ്പോൾ "കൊള്ളത്തില്ല".....എന്ന അശരീരി കേട്ട മൂന്ന് പേരും മുന്നോട്ട് നോക്കി . ടെറസ്സിൽ കയ്യിൽ ഒരു കുപ്പിയും പിടിച്ചു നിൽക്കുന്ന പെണ്ണ് . ഡെവി ആ ഫോണിനെയും അവളെയും നോക്കി പതിയെ ആൽബിനെയും നോക്കി .... ഇവളല്ലേടാ ലവൾ..... ________.....................

കൊള്ളത്തില്ലഏതോ പരട്ട ഡോക്ടർ നെ കെട്ടി എന്റെ ജീവിതം കളയാൻ പറ്റതില്ലടി റിയ കൊച്ചേ ......ന്നും മോങ്ങി കയ്യിലുള്ള കുപ്പി വായിലേക്ക് കമഴ്ത്തി . ഇവളാണ് "ആൻമരിയ ഫിലിപ്പ് " നമ്മുടെ റിയയുടെ ടീമിലെ നാലാമൻ . അതെന്താടി നിനക്ക് കൊഴപ്പം ........അഭിയും കയ്യിലുള്ള കുപ്പി വായിലേക്ക് കമഴ്ത്തി ചോദിച്ചു. അത് നിനക്കറിയില്ലല്ലേ അകാത പ്രണയം.......ഇവൾ പണ്ട് എൽ.കെ.ജി ൽ പഠിക്കുമ്പോൾ തൊട്ടപ്പുറത്തെ വീട്ടിൽ പഠിക്കുന്ന എട്ട് വയസുള്ള ഒരു കള്ള തെമ്മാടി ഇവളെ കേറിയങ്ങ് ഉമ്മിച്ച് നീയെന്റെ പെണ്ണാ എന്നും പറഞ്ഞ് പോയതാ .... അതിന് ശേഷം കെട്ടുവാണേൽ അവനെ തന്നെ കെട്ടു എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിക്കാ ... കൊക്ക് പോലും ഇങ്ങനെ ഒറ്റ കാലിൽ തപസ്സ് ചെയ്യോ ...... ന്ന് ചോദിച്ചു ..... അനങ്ങാതെ നിക്ക് അച്ചേട്ടാ ...... ന്ന് റിയ ഹർഷനോട് പറഞ്ഞ് ഹർഷന്റെ തോളിൽ തലചായിച്ച് . ഇത് കേട്ട ആൽബിയുടെ. മനസ്സിലേക്ക് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം തെളിമയോടെ വന്നു.........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story