രാവണന്റെ മാത്രം: ഭാഗം 31

ravanante mathram

രചന: ഷാദിയ

കോടതിയിലേക്ക് വിലങ്ങണിഞ്ഞ് പോലീസ് ഓഫീസർസിന്റെ കൂടെ നടന്ന് വരുന്ന രുദ്രയെ എല്ലാവരും വേദനയോട് കൂടെ നോക്കി. രുദ്രയിൽ നിർവൃതിയായിരുന്നു തന്റെ അച്ഛനെയും അമ്മയെയും കൊന്നവരെ .... തന്നെ നരകയാതന അനുഭവിപ്പിച്ചവരെ ഈ ഭൂമി ലോകത്ത് നിന്നും തുടച്ച് നീക്കിയതിന്റെ സംതൃപ്തി. ഉമാ രാവണിനെ കണ്ടപ്പോൾ തന്നെ രാവണിനരികിൽ ഓടി . കണ്ടോടാ നിന്റെ അമ്മയേ ....അവളാ നമ്മുടെ ശില്പ മോളെ കൊന്നത്......എന്നെ വെറുതെ കേസിൽ കുടുക്കി.......ഉമാ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കാൻ തുടങ്ങി. ഒരിക്കൽ ഇവരുടെ വക്രബുദ്ധിയുടെ ചക്രവ്യൂഹത്തിൽ കുടുങ്ങി ഉറ്റവളെ വേദനിപ്പിച്ചു . ഇനിയും അവൾ എന്നിൽ അർപ്പിച്ച വിശ്വാസം തച്ചുടക്കാൻ പറ്റില്ല എന്ന് മനസ്സാൽ കരുതി രാവൺ ഉമയെ തള്ളി മാറ്റി . തന്റെ അമ്മയിൽ നിന്നും തന്നെ അടർത്തി മാറ്റി .....

. ഒരുപാട് തെറ്റുകൾ ചെയ്തു എന്നിട്ടും മതിയാവാതേ പാവം രുദ്രയെ അനാഥയാക്കി . വീണ്ടും ഈ നാടകം കൊണ്ട് വന്നതെന്തിന് രാവൺ ഉള്ളാൽ ചോദിച്ചു . കുഞ്ഞിപ്പെണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്ന രുദ്ര യുടെ അരികിൽ ചെന്നു . രുദ്ര.......പതിയെ രാവൺ ഇടറുന്ന സ്വരത്തിൽ വിളിച്ചു. മ്മ് ........ ഒരു മൂളൽ മാത്രമേ മറുപടിയാണ് ഉണ്ടായിരുന്നുള്ളൂ .ഉമ രാവണിനോട് മിണ്ടുന്നത് കണ്ടായിരുന്നു . ഇനിയും അവരുടെ വാക്കുകളിൽ തന്നെ അവിശ്വസിച്ചാൽ .... ഒരിക്കലും തന്റെ കുഞ്ഞ് അനാഥമാവില്ല അവളെ അഭിയും ഏട്ടനും ഒക്കെ നോക്കും . എന്നാലും ഒരച്ഛന്റെ സ്നേഹം അത് അച്ഛനിൽ നിന്നും തന്നെ എന്റെ മകൾക്ക് കിട്ടണം എന്ന ആഗ്രഹം മണ്ണിട്ട് മൂടേണ്ടി വരുമോ........ ഞാൻ നിന്നെ എങ്ങനെയെങ്കിലും രക്ഷിക്കും രുദ്ര അതിനുള്ള എല്ലാം ചെയ്ത് വെച്ചിട്ടുണ്ട്....

പ്ലീസ് ഇനിയെങ്കിലും എന്നെ തനിച്ചാകരുത്......... രുദ്ര യുടെ കണ്ണുകളിൽ നോക്കി അത് പറയുന്പോൾ രുദ്ര തന്റെ ദൃഷ്ടി മാറ്റി രാവണിന്റെ കൈകളിൽ കുഞ്ഞിനെ കൊടുത്ത് കോടതിക്ക് അകത്തേക്ക് കയറി. *** പ്രതി സ്വയം രക്ഷക്ക് വേണ്ടി കുറ്റം ചെയ്തതിനാലും ....പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും .... തെളിവുകളും സാക്ഷി മൊഴികളും പ്രതിക്ക് അനുകൂലമായതിനാൽ ....എന്ത് തന്നെയായാലും കൊലപാതകം ശിക്ഷാർഹമായ കുറ്റകൃത്യം ആയതിനാൽ രുദ്ര പ്രിയ ക്ക് ഒരുവർഷത്തെ തടവ് ശിക്ഷ വിധിച്ചിരുക്കുന്നു ....... ജഡ്ജി വിധി പ്രഖ്യാപിച്ചു. ഉമയ്ക്ക് ജീവപര്യന്തവും പിഴയും ചുമത്തി . ശില്പ യുടെ അച്ഛൻ ശ്രീഹരി ഉമയും ശില്പയും ശ്യാം ഉം ശ്യാമളയും ചേർന്ന് നടത്തിയ കുറ്റകൃത്യങ്ങൾ തെളിവ് സഹിതം കോടതിയിൽ ഹാജരാക്കി . ശിവയെ രക്ഷിക്കാൻ മൊഴി നൽകി. രുദ്ര ആരോടും മിണ്ടാതെ പോലീസ് ജീപ്പിൽ കയറി എല്ലാവരും നിറഞ്ഞ മിഴിയോടെ രുദ്രയെ നോക്കി .. രാവൺ കുഞ്ഞിപ്പെണ്ണിനെ ചേർത്ത് പിടിച്ചു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുട്ടികൾക്ക് എട്ട് വയസ്സ് വരെ അമ്മയുടെ ഒപ്പം ജയിലിൽ കഴിയാം എങ്കിൽ പോലും രുദ്ര മോളെ രാവണിന്റെ കൈയ്യിൽ ഏൽപ്പിച്ചത് . ഇന്നേക്ക് രുദ്ര അറസ്റ്റിലായി ഒരാഴ്ച കഴിഞ്ഞു. തന്റെ സെല്ലിൽ രാത്രി ആകാശത്തേക്ക് മിഴി നട്ടിരിക്കുന്ന രുദ്ര . ആ സെല്ലിൽ ഉള്ളവരെല്ലാം അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു . വിവാഹം കഴിഞ്ഞത് മുതൽ അവൾ അനുഭവിച്ചത് ഓരോന്നും അവിടെയുള്ളവരോട് അവൾ പറഞ്ഞിരുന്നു. മോളെ ..........നാരായണിയമ്മ രുദ്രയെ വിളിച്ചു. പാവം സ്ത്രീ സ്വന്തം കുഞ്ഞിനെ പിച്ചിച്ചീന്തിയവനെ വെട്ടി കൊന്ന് ജയിലിലായതാ ......രുദ്ര അവരുടെ വിളിയിൽ അവരെ നോക്കി കണ്ണ് ചിമ്മി ആ രാത്രി യെ കുറിച്ച് പറയാൻ തുടങ്ങി. ഏട്ടന്റെ കല്ല്യാണം കഴിഞ്ഞ രാത്രി. സന്തോഷത്തോടെ തന്നെയായിരുന്നു ഞാൻ . അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനുള്ളത് എല്ലാം ഏട്ടന് ചെയ്തായിരുന്നു എന്ന് എനിക്കറിയാമായിരുന്നു . മംഗലശ്ശേരി യിൽ നിന്നും ദേവപുരത്തേക്ക് നടക്കുന്ന വഴി ആരോ തലയ്ക്കടിച്ച് വേദന മൂലം തലകറങ്ങി വീണിരുന്നു. ബോധം തെളിയുമ്പോൾ ഒരു ഗോഡൗണിൽ ആയിരുന്നു .

പുറത്ത് നിന്നുള്ള സംസാരത്തിൽ അതാരാണെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. കൈയ്യിലെ കെട്ടഴിക്കുന്നതും എനിക്ക് ബോധം തെളിഞ്ഞില്ല എന്ന് കരുതി ആരോ എടുത്തോണ്ട് പോകുന്നതും എല്ലാം അറിയുന്നുണ്ടായിരുന്നു. മുറിയിൽ എന്നെ ബെഡ്ഡിൽ കിടത്തി ഡോർ ലോക്ക് ചെയ്യുന്ന ശ്യാമിനെ പകയാൽ ഞാൻ നോക്കി. അവന് എനിക്ക് നേരെ തിരിഞ്ഞു എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ കണ്ണടച്ചു . ഉഫ് ഇന്ന് നീ ഈ എന്റെ കയ്യിൽ നെരിഞ്ഞമരും........എന്നെ നോക്കി വശളൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ ബട്ടൺ അഴിച്ചു വരുന്നവനെ ഇടം കണ്ണിൽ നോക്കി ഞാൻ. എന്റെ മുഖത്തിന് നേരെ അവന് മുഖം കൊണ്ട് വന്നപ്പോൾ മറ്റൊന്നും നോക്കിയില്ല കൈയ്യിലെ തട്ടം കൊണ്ട് അവന്റെ കഴുത്തിൽ മുറുക്കി . ആ തട്ടം വിടുവിക്കാൻ ശ്രമിക്കുന്നവനെ മുഴുവൻ ശക്തിയും എടുത്ത് കട്ടിലിലേക്ക് തള്ളി മുഖത്ത് തലയണ അമർത്തിയിരുന്നു.

പക്ഷേ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു ശില്പ മുറിയിലേക്ക് വന്നു അവൾ ഇത് കണ്ട് എന്നെ ഫ്ലവർ വൈസ് എടുത്ത് അടിക്കാൻ ശ്രമിച്ചു . മറ്റൊന്നും നോക്കാൻ ഇല്ലായിരുന്നു ടേബിളിൽ ഉണ്ടായിരുന്ന ബിയർ ബോട്ടിൽ അടിച്ച് പൊട്ടിച്ച് അവളുടെ വയലിലേക്ക്............. രുദ്ര നെടുവീർപ്പിട്ടു. ശ്വാസം ആഞ്ഞ് വലിച്ച് എനിക്ക് നേരെ വരുന്ന ശ്യാമിന്റെ കൈയ്യിൽ കൈയ്യിലുള്ള ബോട്ടിൽ കൊണ്ട് കൈയ്യിൽ ആഞ്ഞ് വരച്ച് ഓടി .....ഓടിയെത്തിയത് സംസാരിച്ചിരിക്കുന്ന ശ്യാമളയുടെയും ഉമയുടെയും മുന്നിൽ അവര് എന്നെ കണ്ടു. എന്നെ തല്ലി എനിക്ക് വേദനിച്ചു . പക്ഷേ അവിടെ ഞാൻ കണ്ടു ചോരയിൽ കുളിച്ച് ഒരു ബെഡ് ഷീറ്റ് ൽ ചുറ്റി കിടക്കുന്ന രാവണിന്റെ സഹോദരി യാമി . അത് കണ്ടപ്പോൾ തന്നെ മനസ്സിലായി ശ്യാമിന്റെ കാമവെറി ക്ക് ഇരയായി പാവം പെണ്ണെന്ന് . സ്വന്തം അമ്മ തന്നെ അവനെ പോലെയുള്ളവർക്ക് വലിച്ച് ഇട്ട് കൊടുത്തു

എന്ന് അറിയവേ കൊല്ലാൻ തോന്നി കൈയ്യിൽ നിന്നും തെറിച്ചു വീണ ചില്ല് കഷ്ണം കൈയ്യിൽ എടുത്ത് ഉമയ്ക്ക് നേരെ തന്നെയാ വീശിയത് ലക്ഷ്യം തെറ്റി ശ്യാമളയുടെ കഴുത്തിൽ കൊണ്ടു . അത് കണ്ട് എന്റെ നേരെ ഓടി വന്ന ശ്യാമിന്റെ വയറ്റിൽ അത് കുത്തിയിറക്കി . ഇതൊക്കെ കണ്ട് വിറങ്ങലിച്ചു നിൽക്കുന്ന ഉമയേ ഞാൻ തല്ലി . അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു . അച്ഛന്റെ യും അമ്മയുടെയും മരണത്തിന് ഏട്ടന് കൊടുത്ത കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ വന്നതാ. കണ്ടതോ രക്തത്തിൽ കുളിച്ചു കിടക്കുന്ന രണ്ട് പേരെയും കൈയ്യിൽ രക്തക്കറയും ആയി നിൽക്കുന്ന എന്നെയും ഞാൻ കുറ്റം സമ്മതിച്ചു ജീവന് രക്ഷിക്കാൻ വേണ്ടി ജീവനെടുത്തതാ എന്ന് പറഞ്ഞു . യാമി ക്ക് സംഭവിച്ചത് പുറത്ത് അറിയരുത് എന്ന് പറഞ്ഞു യാമിയെ ഏട്ടന്റെ ഹോസ്പിറ്റലിലേക്ക് അപ്പോ തന്നെ മാറ്റി ......

പിന്നീട് എല്ലാം പെട്ടന്നായിരുന്നു ഞാൻ ഇവിടെയും............ കഴിഞ്ഞത് ഓരോന്നും രുദ്ര പറഞ്ഞു. അവരൊക്കെ ഒരു സ്ത്രീയാണോ സ്വന്തം മോളെ പോലും..........അരിശം തീരാതെ മറ്റൊരു നാരായണിയമ്മ പറഞ്ഞു. എല്ലാവരും അമ്മയെ പോലെയാകില്ലല്ലോ......രുദ്ര പറഞ്ഞു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര യെ ചോദിച്ചു കരയുന്ന കുഞ്ഞിനെ കൊണ്ട് രാവൺ ഡെൽഹിയിലെക്ക് മടങ്ങി . ഒന്നിച്ച് അഭിയും ഡെവിയും . അവിടെ നിന്നും രവിശങ്കറിൽ നിന്നും അന്ന് രാത്രി നടന്നത് എല്ലാം അറിഞ്ഞ ഡെവിയുടെ കണ്ണുകൾ നിറഞ്ഞു . രുദ്ര യെ കാണാൻ ഉള്ളം തുടിക്കുമ്പോൾ ആ ഇരുമ്പഴിക്കുള്ളിൽ വെച്ച് തന്റെ പ്രാണനെ കാണണ്ട എന്ന് പറഞ്ഞു മനസ്സിനെ അടക്കി നിർത്തി രാവൺ . പ്രണയം അതിർവരമ്പുകൾ ഇല്ലാത്ത അവന്റെ മാത്രം രുദ്രയോടുള്ള പ്രണയം . കാത്തിരിപ്പ് ന്റെ കൈപ്പ് നിര് ഒരുപാട് നുകർന്നതാണ് ഇനിയൊരു വർഷം കൂടി ആ കൈപ്പ് നിര് ഇറക്കണം ...... പിന്നീട് പ്രണയത്തിന്റെ മാധുര്യം നുകരണം. അനന്തമായ പ്രണയം . വിരഹവും , പ്രണയവും , പകയും , വേദനയും , കണ്ണുനീരും , സന്തോഷവും, സങ്കടവും എല്ലാം കൊണ്ടും നിറഞ്ഞ രാവണന്റെ മാത്രം 💞 പ്രണയം . അവന്റെ രുദ്രയോടുള്ള അടങ്ങാത്ത പ്രണയം ❤️.......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story