രാവണന്റെ മാത്രം: ഭാഗം 34

ravanante mathram

രചന: ഷാദിയ

രാവൺ ഉറക്കിൽ നിന്നും ഉണരുമ്പോൾ കാണുന്നത് തന്റെ നെഞ്ചിൽ പൂച്ചയേ പോലെ പതുങ്ങി കിടക്കുന്ന രുദ്രയെയാണ്. രുദ്ര യുടെ നെറ്റി തടത്തിൽ അരുമയായി ഒന്ന് മുത്തി. രുദ്ര കുറുകി കൊണ്ട് പതിയെ കണ്ണ് തുറന്ന് രാവണിനെ നോക്കി. എണീക്കുന്നില്ലേ...........രാവൺ. മ്മ്..... രുദ്ര മൂളി കൊണ്ട് പുതപ്പ് വലിച്ച് ചുറ്റി ബാത്രൂമിലേക്ക് കയറി . രാവൺ കമിഴ്ന്നു കിടന്നു. കുറച്ച് കഴിഞ്ഞ് രുദ്ര തല അല്പം വെളിയിൽ ഇട്ടു രാവണിനെ വിളിച്ചു. രാവൺ ഡ്രസ്സ് .......... രുദ്ര പതിയെ വിളിച്ചു പറഞ്ഞു.രാവണിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. കബോർടിൽ നിന്നും ഒരു ജോഡി ഡ്രസ്സ് എടുത്ത് രാവൺ ഡോറിനരികിൽ നിന്നു. രാവണാ ഡ്രസ്സ്........

രുദ്ര കൈനീട്ടി രാവൺ ആ കൈപിടിച്ച് ഡോർ തുറന്ന് അകത്ത് കയറി കുറ്റിയിട്ടു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഡെവി എനിക്ക് നല്ല ടെൻഷനുണ്ട് ഇത്ര സമയായിട്ടും രണ്ട് പേരെയും കാണുന്നില്ലല്ലോ............അഭി കുഞ്ഞിപ്പെണ്ണിന് പുതപ്പ് പുതച്ച് കൊടുത്ത് ഡെവിക്ക് അരികിൽ വന്നിരുന്നു പറഞ്ഞു. അഭി രാവണിന് സമയം വേണം . ഹി നീഡ് ടൈം . രുദ്ര പറഞ്ഞ് മനസ്സിലാക്കി കൊടുക്കും.........ഡെവി അഭിയെ ആശ്വസിപ്പിച്ചു. എന്നാലും.........അഭി എന്തോ പറയാൻ തുടങ്ങിയപ്പോൾ ഡെവി വിരലിനാൽ അഭിയുടെ അധരത്തെ തടഞ്ഞു. നോ മോർ വേർഡ്സ് ....... മേക്ക് സം ക്രേസി മെമ്മറീസ്..........

..ഡെവി വശ്യമായി മൊഴിഞ്ഞു കൊണ്ട് അഭിയുമായി സോഫയിലേക്ക് ചാഞ്ഞു . ഇരു അധരങ്ങളും ഒന്നായി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മഹീന്ദ്രന്റെ മുറിയിലേക്ക് പതിയെ രാവൺ ചെന്നു കണ്ണടച്ച് കിടക്കുന്ന മഹീന്ദ്രന്റെ കൈകളിൽ കൈ ചേർത്ത് നിലത്തിരുന്നു രാവൺ. അച്ഛാ........ രാവണിന്റെ വിളിയിൽ മഹീന്ദ്രൻ നെട്ടി കണ്ണ് തുറന്നു . അച്ഛാ .......രാവൺ ഒന്ന് കൂടി വിളിച്ചു. മോനെ ഉണ്ണി ......... അദ്ദേഹം രാവണിനെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു . ഈ കാഴ്ച കണ്ട് കൊണ്ടാണ് അഭി മുറിയിലേക്ക് വരുന്നത് നിറഞ്ഞ മനസ്സോടെ അഭി ഈ ദൃശ്യം കണ്ണുകളിൽ പടർത്തി. അഭി ഇവരുടെ ഇടയിൽ നുഴഞ്ഞ് കയറി... അയ്യട എന്നെ വിളിക്കാതെ അച്ഛനും മകനും സ്നേഹിക്കാ അല്ലേ സമ്മതിക്കില്ല ഞാൻ .......അഭിയും കൂടി കൂടിയപ്പോൾ കോറം തികഞ്ഞു

. മഹീന്ദ്രന്റെ മനസ്സിൽ തന്റെ പ്രിയപ്പെട്ട അംബികയുടെ മുഖം തെളിഞ്ഞു. അവൾ ഇപ്പോൾ സന്തോഷത്തിൽ ആയിരിയ്ക്കും മഹീന്ദ്രൻ മനസ്സിൽ കരുതി. ഇനി ഈ അച്ഛൻ ഒരു ആഗ്രഹമേയുള്ളൂ എന്റെ മക്കളുടെ കല്ല്യാണം കാണണം.....മഹീന്ദ്രൻ. അഭിയുടെ മനസ്സ് പുകഞ്ഞു . താൻ എന്താണെന്ന് തന്റെ അച്ഛൻ അറിഞ്ഞാൽ അംഗീകരിക്കില്ല എന്ന് ഓർത്ത് മനസ്സ് നടുങ്ങി . രാവണിന്റെയും രുദ്രയുടെയും ഒന്ന് കൂടി താലി കെട്ട് നടത്തണം. അഭിക്ക് ഒരാളെ കണ്ടെത്തണം.......

ആരോടെന്നില്ലാതെ അ മഹീന്ദ്രൻ പറഞ്ഞു. വാതിൽക്കൽ ഇത് കേട്ട് നിന്ന ഡെവിയുടെ ഉള്ളം പിടഞ്ഞു . ഈ സമൂഹം ഒരിക്കലും അങ്കീകരിക്കാത്ത ബന്ധമാണ്. ഒരു പുരുഷൻ പുരുഷനെ സ്നേഹിക്കുക എന്നത് പ്രകൃതി വിരുദ്ധമായി കാണുന്ന സമൂഹമാണ് . ഒരിക്കലും ഒരാളും അംഗീകാരിക്കില്ല . തനിക്ക് അഭിയെ നഷ്ടപ്പെടുമോ.......ഡെവിയുടെ ഉള്ളം മന്ത്രിച്ചു. പേടിയുണ്ടോ......രുദ്ര ഡെവിയോട് ചോദിച്ചു. പേടിയുണ്ട് ഈ സമൂഹത്തെ ഓർത്തല്ല പകരം എനിക്ക് എന്റെ അഭിയെ ഒന്ന് കൂടി നഷ്ടപ്പെടുമോ എന്ന് ഓർത്ത്......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story