രാവണന്റെ മാത്രം: ഭാഗം 35

ravanante mathram

രചന: ഷാദിയ

അഭിയുടെ മനസ്സിലും അതേ സങ്കർഷം തന്നെയായിരുന്നു എനി ഒരിക്കൽ കൂടി ഡെവിയെ ......ഇല്ല ..... ഓർക്കാൻ വയ്യ..... പക്ഷേ അച്ഛൻ........ അഭി ഞാൻ നിന്റെ അച്ഛൻ ആണെന്ന് നീ മറക്കരുത്......മഹീന്ദ്രൻ ഇളം ചിരിയോടെ പറഞ്ഞു . പറഞ്ഞതിന്റെ അർത്ഥം എന്തെന്നപോൽ അഭി അദ്ദേഹത്തെ നോക്കി. നിന്നിലെ മാറ്റങ്ങൾ പോലും തിരിച്ചറിയുന്ന ഈ അച്ഛനിൽ നിന്നും നീ എന്തിനു മറച്ച് വെച്ചു .....ഈ അച്ഛൻ നിന്നെ മനസ്സിലാക്കില്ലന്ന് കരുതിയോ.... അത്രയ്ക്കും നിനക്ക് എന്നെ മനസ്സിലായില്ലേ...... അയാൾ അഭിയോട് അല്പം പരിഭവം കലർത്തി ചോദിച്ചു. സോറി അച്ഛാ ......അഭി അദ്ദേഹത്തെ മുറുകെ പുണർന്ന് കൊണ്ട് പറഞ്ഞു. ഡെവി നല്ലവനാ....... എന്റെ രാവണിനെ ഒരിക്കൽ പോലും തനിച്ചാക്കിയിട്ടില്ല.........അയാൾ അത് പറയുന്പോൾ അഭിയുടെ ഉള്ളിൽ തന്നെ കുസൃതി നിറഞ്ഞ നോട്ടം നോക്കുന്ന ഡെവിയുടെ മുഖമായിരുന്നു. ഇതെല്ലാം പുറത്ത് നിന്നും കേട്ട രുദ്ര ഡെവിയെ ഇപ്പോ എങ്ങനെയുണ്ടെന്ന രീതിയിൽ നോക്കി . കണ്ണീരിന്റെ അകന്പടിയോടെ ഡെവി പുഞ്ചിരിച്ചു .

പലരുടെയും ഭാഗ്യമാണ് തങ്ങൾ എങ്ങനെയാണെങ്കിലും തങ്ങളെ സ്വീകരിക്കുന്ന മാതാപിതാക്കൾ . അത് അസ്ഥിത്വത്തിന്റെ കാര്യത്തിലാണെങ്കിലും ...ഭർതൃ വീട്ടിലെ പീഡനങ്ങളിൽ നിന്നും മനസ്സിലാക്കി ധൈര്യം പകർന്ന് കൂടെ കൂട്ടുന്നതിലാണെങ്കിലും . അങ്ങനെയുള്ളവരെ ലഭിക്കുന്നത് വിരളവുമാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒന്ന് കൂടി രാവണരുദ്ര💞 വിവാഹത്തിനായി വീട് ഒരുങ്ങി . ആദ്യമൊക്കെ അഭിയുടെയും ഡെവിയുടെയും ബന്ധം വയസ്സായവര് എതിർത്തെങ്കിലും പിന്നീട് അവരും അത് അങ്കീകരിച്ചു . ഏറ്റവും സന്തോഷം കുഞ്ഞിപ്പെണ്ണിനാണ് . സദ്യ യുണ്ട് പായസം ഉണ്ട് ...പുത്തന് ഉടുപ്പ് കിട്ടും എന്നിങ്ങനെ പറഞ്ഞ് പുള്ളിക്കാരി ഹാപ്പിയാലാണ് . ആദ്യം അഭിയുടെയും ഡെവിയുടെയും വിവാഹമാണ് . ബീച്ച് സൈഡിൽ മനോഹരമായി ഫ്ലോറൽ ഫ്ലവർസ് കൊണ്ട് അലങ്കരിച്ചു ആകെ ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ .

ആകെ ഇരുവരുടെയും റിലേഷൻ അങ്കീകരിക്കുന്നവർ മാത്രമേയുള്ളൂ വിവാഹത്തിന്. വിവാഹം കഴിഞ്ഞ് ഇരുവരും യു.എസ് ലേക്ക് ഷിഫ്റ്റ് ആവാനാണ് പ്ലാൻ . അതിന് ശേഷം സോഷ്യൽ മീഡിയ വഴി റിലേഷൻ റിവീൽ ചെയ്യാനും. എത്രയൊക്കെ സമൂഹം മാറിയെന്ന് പറഞ്ഞാലും ചിലത് മാറില്ലല്ലോ ... അത് കൊണ്ടാണ് ഇങ്ങനെയൊരു ഡിസിഷൻ എടുത്തത്. രുദ്ര ഒരു പീക്കോക്ക് ബ്ലൂ ലെഹങ്കയിൽ ഒരു റോയൽ ബ്യൂട്ടിയായി മാറിയിരിക്കുന്നു . രാവൺ വൈറ്റ് ഷർട്ട് ആന്ഡ് ജീനിന് മുകളിൽ സേം കളർ കോട്ടും . കുഞ്ഞിപെണ്ണ് ഇതേ കളർ ഫ്രോക്കും . വെഡ്ഡിംഗ് വെന്യൂവിൽ ഗ്രൂംസ്നായുള്ള വൈറ്റിംഗ് ലാണ് . ഒരു വൈറ്റ് ഓടി കാർ ബീച്ചിന് മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡെവി ഒരു ഡാർക്ക് ചാർക്കോൾ കളർ സീക്വൻസ് എംബ്രോയിഡറി സ്വൂട്ട് അണിഞ്ഞ് മുടി ഒക്കെ ജെല്ല് ഇട്ട് സെറ്റ് ചെയ്തു ഒരു ചാർമിംജഗ് ഹാൻഡ്സം ലുക്കിൽ ഇറങ്ങി വന്നു.

ശേഷം കോ ഡ്രൈവർ സീറ്റിലെ ഡോർ തുറന്ന് അകത്തേക്ക് കൈ നീട്ടി . ഡെവിയുടെ നീട്ടിയ കൈകളിലേക്ക് ഒരു നേവി ബ്ലൂ സ്വീക്വൻസ് സ്യൂട്ട് അണിഞ്ഞ് മുടി ജെല്ല് ഇട്ട് സെറ്റ് ചെയ്തു ഒരു പ്രിൻസ് ലുക്കിൽ അഭിയും ഇറങ്ങി വന്നു. ഇരുവരും കൈകൾ കോർത്ത് പിടിച്ച് റെഡ് റോസ് പെറ്റ്സ് കൊണ്ട് കാർപ്പെറ്റ് വിരിച്ച വഴിയിലൂടെ സ്റ്റേജിലേക്ക് നടന്നു .ഇരുവർക്ക് ചുറ്റും ലൈറ്റ് റൊമാന്റിക് മെലഡി സോങ്ങ് അലയടിച്ചു . ഇരുവരും സ്റ്റേജിൽ കയറി മുഖാമുഖം നോക്കി നിന്നു . രുദ്ര എക്സൈറ്റ്മെന്റോടെ ഇരുവരുടെയും അരികിലേക്ക് വെഡ്ഡിംഗ് റിംഗുമായി വന്നു .

I love you not only for what you are, but for what I am when I am with you. I love you not only for what you have made of yourself, but for what you are making of me. I love you because you have done more than any creed could have done to make me good, and more than any fate could have done to make me happy. You have done it without a touch, without a word, without a sign. You have done it by being yourself. Perhaps that is what being a friend means, after all. I David amarnadh thee,_abimanyu mahindran to be my lawfully wedded better half to have and to hold from this day forward , for better for worse, for richer for poorer, in sickness and in health, to love and to cherish, till death us do part.........

.ഡെവി അഭിയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. Love is patient and kind; love is not jealous or boastful; it is not arrogant or rude. Love does not insist on its own way; it is not easily angered, it keeps no record of wrongs, but rejoices with the truth. Love always protects, always trusts, always hopes, love never gives up... .. I abhimanyu mahindran take thee David amarnadh to be my lawfully wedded betterhalf to have and to hold from this day forward, for better for worse, for richer for poorer, in sickness and in health, to love and to cherish, till death us do part..........അഭിയും പ്രണയാർദ്രമായി മൊഴിഞ്ഞു . ശേഷം ഇരുവരും പരസ്പരം മോതിരം അണിഞ്ഞു . ഇരു മുഖങ്ങളും അടുത്ത് അധരങ്ങളിൽ ഒരു നേർത്ത ചുമ്പനം . പ്രണയം ജാതിയോ മതമോ ....ആണോ പെണ്ണോ വ്യത്യസ്തമില്ലാതെ ആരിലും എപ്പോഴും തോന്നാവുന്ന വികാരം.....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story