രാവണന്റെ മാത്രം: ഭാഗം 36 || അവസാനിച്ചു

ravanante mathram

രചന: ഷാദിയ

അഭിയുടെ യും ഡെവിയുടെയും മാര്യേജ് കഴിഞ്ഞ് എല്ലാവരും നേരെ രാവണിന്റെ മാൻഷനിലേക്കാണ് പോയത്. അവിടെയാണ് രാവണിന്റെയും രുദ്ര യുടെയും മണ്ഡപം ഒരുക്കിയിരിക്കുന്നത്. റോയൽ ലുക്കിലാണ് മണ്ഡപം ഒരുക്കിയിരിക്കുന്നത് . ഒരു പിങ്ക് റോയൽ ലെഹങ്കയിൽ എന്നത്തേക്കാളും സുന്ദരിയായിരുന്നു രുദ്ര....ഒരു മെറൂൺ റോയൽ ഷർവാണിയിൽ രാവണും . ഒരു റോയൽ ബ്ലൂ ഗൗണിൽ കുഞ്ഞിപ്പെണ്ണും . കുഞ്ഞിപ്പെണ്ണിന്റെ കൈ പിടിച്ചാണ് ഇരുവരും മണ്ഡപത്തിൽ കയറിയത്. കാറും കോളും ഒഴിഞ്ഞ് ..... സന്തോഷത്തോടെ വീണ്ടും ഒരുമിക്കുകയാണ് ഇരുവരും. രാവൺ രുദ്ര യോട് തെറ്റ് ചെയ്തു അറിഞ്ഞും അറിയാതെയും . അതിനുള്ള ശിക്ഷ രുദ്രയും കാലവും അവന് നൽകി . പശ്ചാതപിക്കുന്നവന് ഒരവസരം എല്ലാവരും നൽകും രുദ്രയും നൽകി. രണ്ട് പേരും അവരുടെ സ്ഥാനത്ത് ഇരുന്നു.

പൂജാരി മന്ത്രം ചൊല്ലുന്നുണ്ട്. രാവൺ ടെൻഷനുണ്ടോ........ രുദ്ര കളിയാലെ ചോദിച്ചു. എന്തിന് ഇത് മൂന്നാമത്തേത് അല്ലേ....നീ കേട്ടിട്ടില്ലേ രുദ്രേ ഒന്നിൽ പിഴച്ചാൽ മൂന്നെന്ന്.......രാവൺ രുദ്ര യുടെ ചെവിയിൽ രഹസ്യം പറഞ്ഞു. ഇതും കൂടി പിഴച്ചാൽ ഞാൻ നിങ്ങളെ കൊല്ലും ........... രുദ്ര കുറുമ്പോടെ മൊഴിഞ്ഞു. എനി ഒന്നിന് വേണ്ടിയും ഞാൻ നിന്നെ ഉപേക്ഷിക്കുകയോ വേദനിപ്പിക്കുകയോ ഇല്ല രുദ്ര........രാവൺ . ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ഗഡ്ബന്ധൻ ശേഷം ഇരുവരും വലം വെക്കാൻ വേണ്ടി എണീറ്റു. ഇനി ഞാൻ പറയുന്നത് വധൂ വരന്മാർ ഏറ്റ് ചൊല്ലുക . പണ്ഡിത്ജി പ്രതിഞ്ജ ഞങ്ങൾ ഇരുവരും സ്വയം എടുക്കാൻ ആഗ്രഹിക്കുന്നു......രാവൺ പറഞ്ഞത് കേട്ട് പണ്ഡിത് ചിരിയോടെ പറഞ്ഞു. പരസ്പരം ജീവിക്കേണ്ടവർ നിങ്ങളാണ് വാക്ക് കൊടുക്കേണ്ടതും നിങ്ങൾ............ പണ്ഡിത് . ആര്യാൻഷ് രാവൺ എന്ന ഞാൻ സുഖത്തിലും ദുഃഖത്തിലും നിന്നോടൊപ്പം ചേർന്ന് നിൽക്കുമെന്നും . ഏതൊരു അവസ്ഥയിലും കൈവിടാതെ ചേർത്ത് നിൽക്കും എന്നും നിനക്ക് വാക്ക് നൽകുന്നു......

.രാവൺ. രുദ്രപ്രിയ മഹാദേവൻ എന്ന ഞാൻ ഏതൊരു അവസ്ഥയിലും തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് വാക്ക് നൽകുന്നു.......... രുദ്ര. ഒരു തെറ്റിദ്ധാരണയുടെ പേരിലോ ....... മറ്റുള്ളവരുടെ വാക്കുകൾ കേട്ടോ നിന്നെ ഞാൻ അവിശ്വസിക്കില്ല........രാവൺ. വിശ്വാസം കൊണ്ട് നമ്മുടെ ഈ ബന്ധം പടർത്തുയർത്തുമെന്നും ഞാൻ നിനക്ക് വാക്ക് നൽകുന്നു........ രുദ്ര. ഞാൻ നിന്നോട് ചെയ്ത തെറ്റുകൾക്ക് നിന്നെ പ്രണയിച്ചു കൊണ്ട് പരിഹാരം വീട്ടുമെന്നും . ഒരിക്കലും ഇനി നിന്നെ വേദനിപ്പിക്കില്ല എന്നും വാക്ക് നൽകുന്നു........രാവൺ. ഇനിയുള്ള ഏഴ് ജന്മങ്ങളിൽ രാവണന്റെ മാത്രം 💞 ആയിരിക്കും എന്ന് ഞാനും വാക്ക് നൽകുന്നു........ രുദ്ര. ശേഷം രാവൺ രുദ്ര യുടെ കഴുത്തിൽ ഒന്ന് കൂടി മംഗല്യ സൂത്രം അണിയിച്ചു സിന്ദൂരം ചാർത്തി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര യെ എല്ലാവരും ചേർന്ന് സെറ്റ് സാരിയൊക്കേ ഉടുപ്പിച്ച് ഒരു ഗ്ലാസ് പാൽ കൈയ്യിൽ കൊടുത്തു റൂമിലേക്ക് പറഞ്ഞ് വിട്ടു.

കട്ടിലിൽ ഇരുന്നു ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്ന രാവണിന്റെ അരികിൽ വാതിൽ അടച്ച് കുറ്റിയിട്ടു രുദ്ര വന്നിരുന്നു. എന്താണ് രാവണാ ഒരു ആലോചന......... രുദ്ര. നമ്മുടെ ജീവിതം ഞാൻ ഓർത്തതാ .......കുഞ്ഞിലേ നിന്നെ എനിക്ക് വേണ്ടി ഞാൻ ചോദിച്ചു. പിന്നീട് അറിയാതെ നീയെന്റെ ജീവിതപാതിയായി .... ഞാൻ എന്തൊക്കെ ചെയ്തിട്ടും നീയെന്നെ ഒരു അസുഖം വന്നപ്പോൾ കൈ വിടാതെ പരിചരിച്ചു. എനിക്ക് നിന്നോട് സ്നേഹം തോന്നി. വീണ്ടും ദേവി സന്നിധിയിൽ വെച്ച് നിനക്ക് താലിചാർത്തി . പ്രണയിച്ച് കൊതി തീരും മുൻപേ എന്റെ ഓർമയിൽ ഏറ്റ ക്ഷതത്തിൽ നിന്നെ തള്ളി പറഞ്ഞു. ഓർമ്മ തിരിച്ചു കിട്ടിയ ഞാൻ നിന്നെ തിരഞ്ഞു ഭ്രാന്തനേ പോലെ അലഞ്ഞ് നടന്നു. കോളേജ് ൽ വെച്ച് വീണ്ടും കണ്ട് മുട്ടി . നമ്മുടെ കഥ ഞാൻ നിന്നോട് തന്നെ പറഞ്ഞു.

നീ എന്റെ രുദ്രയാണെന്ന വിശ്വാസം. ആ വിശ്വാസത്തിന് മങ്ങലേറ്റ സമയങ്ങൾ. നീ എന്റെ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം വീണ്ടും ഒരു പ്രണയം. നിന്റെ പ്രതികാരം . വീണ്ടും ഇതാ നിന്നെ താലി ചാർത്തി സ്വന്തമാക്കി......രാവൺ ഓർമകളിലെ മധുരവും കൈപ്പും അയവിറക്കി. എല്ലാം കഴിഞ്ഞില്ലേ ഇനി ഒരു പുതിയ ജീവിതം ...... രുദ്ര. രാവണിന്റെയും രുദ്ര യുടെയും പുതിയ ജീവിതം. നീയെന്റേതല്ലേ രുദ്രേ ...... രാവൺ രാവണന്റെ മാത്രം 💞 എനിയെന്നും ഈ രാവണന്റെ രുദ്ര മാത്രം........ അവസാനിച്ചു എന്ന് പറയുന്നില്ല കാറും കോളും ഒഴിഞ്ഞ് അവർ ജീവിതം ആരംഭിക്കുകയാണ് . ഇനിയൊരു പരീക്ഷണം ഉണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ . തെറ്റ് ചെയ്യാത്തവർ ആരുമില്ല രാവൺ ചെയ്ത തെറ്റിന് കാലം ശിക്ഷ നൽകി. രുദ്ര മാപ്പ് നൽകി ഒരവസരം കൂടി രാവണിന് കൊടുത്തു . തെറ്റുകൾ മനുഷ്യ സഹജമാണ് അത് പൊറുത്ത് കൊടുക്കാൻ മനസ്സ് ഉണ്ടാവുന്നത് വല്ല്യ കാര്യമാണ്. ____ശുഭം

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story