രാവണന്റെ മാത്രം: ഭാഗം 4

ravanante mathram

രചന: ഷാദിയ

ഇത് കേട്ട ആൽബിയുടെ. മനസ്സിലേക്ക് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം തെളിമയോടെ വന്നു....... മുടി രണ്ട് വശം മൊടിഞ്ഞ് കട്ടിയിൽ കണ്ണെഴുതി ഷോർട്ടും ടോപ്പും ഇട്ട് ഒരുങ്ങി നിൽക്കുന്ന കൊച്ച് സുന്ദരി . എന്നും തന്നോട് വഴക്ക് കൂടുന്ന കൊച്ച് സുന്ദരി . അന്ന് ടി.വി യിൽ ഏതോ ഒരു ഫിലിമിൽ ചുമ്പിച്ച് കൊണ്ട് ഐ . ലവ്.യൂ.എന്ന് പറയുന്ന സീൻ കണ്ട് അയൽപക്കത്തേക്ക് ഓടി ചെന്ന് കൊച്ച് അന്നമ്മയോട് " ഐ. ലബ്.യൂ" എന്നും പറഞ്ഞു ചുണ്ടിൽ അമർത്തി ചുംബിച്ചു . ഉമ്മ കിട്ടിയപ്പോൾ തന്നെ ഓടി പോയി കരഞ്ഞ് നിലവിളിച്ച അന്നമ്മയെ എടുത്ത് എന്താ പറ്റിയെന്ന് ചോദിക്കുന്ന അമ്മച്ചിയെയും സത്യം പറഞ്ഞ അവളെ ആശ്വസിപ്പിച്ചു എന്നെ ചൂരൽ കൊണ്ട് അടിച്ച അപ്പച്ചനെ നോക്കി "വേണ്ട അങ്കിൾ അല്ലു പാവല്ലേ "....ന്ന് പറഞ്ഞ് അപ്പച്ചന്റെ കൈ പിടിച്ചു കൊണ്ട് തനിക്ക് വേണ്ടി വാദിക്കുന്ന കൊച്ച് അന്നമ്മ "........... ഓർമ്മകൾ മനസ്സിലേക്ക് കടന്നു വരവേ കണ്ണ് വിടർത്തി ആൽബി കള്ളും കുടിച്ച് കൊച്ച് കുഞ്ഞിനെ പോലെ നിലത്തേക്ക് ചാഞ്ഞ് ജാൻവിയെ കെട്ടിപിടിച്ചു കിടക്കുന്ന അന്നയെ നോക്കി .

അന്നത്തെ ആ സംഭവത്തിന് ശേഷം അച്ഛൻ ബിസിനസ് ആവിശ്യത്തിന് വേണ്ടി ഡൽഹിയിലേക്ക് മാറി കൂടെ ഞങ്ങളും പിന്നീട് മറവിയുടെ പുസ്തകത്തിൽ ഒരു പേരും കൂടി . പുതിയ ഗേൾഫ്രണ്ട്സും ഒക്കെ ആയി ജീവിതം മുന്നോട്ടു പോയപ്പോൾ മറന്ന് പോയതാണ് . എന്നാൽ തന്നെ ഓർത്ത് ഇന്നും നിൽക്കുന്ന അന്നയെ ഓർക്കെ മനസ്സിൽ ഒരു വിങ്ങൽ തോന്നി . "എടാ ആൽബി പാവം കൊച്ചല്ലേടാ ..... എന്നാലും ആ കാപാലികൻ ആരായാലും തലേൽ ഇടി തീ".........ഡെവി പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്പ് "ഡെവി" ന്ന് ആൽബി അലറി വിളിച്ചു. എന്നതാ ഡാ നിനക്ക്...........ഡെവി ആൽബിയെ നോക്കി ചോദിച്ചു. ആ കാപാലികൻ ചെറുതായി ഞാനാടാ...... ന്ന് ഇളിയോടെ പറയുന്ന ആൽബിയെ മിഴിച്ച് നോക്കി ശവം എന്ന് മൊഴിഞ്ഞു ഇവിടെ ഇത്രയും സംഭവങ്ങൾ നടന്നിട്ടും ഹർഷന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന റിയയിൽ കണ്ണ് പതിപ്പിച്ച് നിൽക്കുന്ന രാവണിൽ ഡെവിയുടെ മിഴി പതിഞ്ഞു . അല്ല എന്താ ഡോക്ടർ ഇത് കള്ള്ഷാപ്പോ .......ഡെവി ഹർഷനോട് ചോദിച്ചു. അവരുടെ ശബ്ദം കേട്ട് ഹർഷൻ പുഞ്ചിരിയോടെ നെഞ്ചോടു ചേർന്ന് ഉറങ്ങുന്നവളെ നിലത്തേക്ക് കിടത്തി

അവരെ നോക്കി പുഞ്ചിരിച്ചു. " ചെറുതായി , ദാ ആ കിടക്കുന്ന അന്നമ്മയ്ക്ക് കല്ല്യാണാലോചന അതിന്റെ ആഘോഷം , നിങ്ങളും കുടിക്കാൻ വന്നതല്ലേ ഞാൻ കണ്ടു വാച്ച്മാൻ ചേട്ടൻ ഇവിടെ കുപ്പി കൊണ്ട് വെച്ച് പോവുന്നത് " ...... ന്ന് പറഞ്ഞ് ഹർഷൻ മൂലയിൽ നിന്നും വോട്ട്കയുടെ കുപ്പി എടുത്ത് മുന്നിൽ വെച്ചു അവൻ അവിടെ ഇരുന്നു . "അച്ചേട്ടാ തണുക്കുന്നു "......ന്ന് പറഞ്ഞ് റിയ ഹർഷന്റെ മടിയിൽ തല വെച്ച് കിടന്നു . താനും റിയയും നല്ല ബന്ധമാണെന്ന് തോന്നുന്നു ............രാവൺ റിയയിൽ കണ്ണ് പതിപ്പിച്ച് ചോദിച്ചു. കൊച്ചിലേ ദാ ഇങ്ങനെ എന്റൊപ്പം തന്നെ ആയിരിക്കും . എന്റെ കൂട്ടുകാരന്റെ പെങ്ങളാ ............ഹർഷൻ പഴയ ഓർമ്മയിൽ മുഴുങ്ങി പറഞ്ഞു . അപ്പോ ഇവരുടെ വീട്ട്കാരേ അറിയോ.......... അവൾ തന്റെ രുദ്രയാണോ എന്നറിയാനുള്ള അവസാന ശ്രമം എന്നവണ്ണം രാവൺ ചോദിച്ചു . അറിയാം ഞങ്ങൾ ഒരേ നാട്ട്കാരാ ...പിന്നെ അയൽകാരാണ്.... സുഹൃത്തുക്കൾ ആണ് .........ഹർഷൻ ഉറങ്ങുന്ന റിയയുടെ മുടിയിലൂടെ തലോടി പറഞ്ഞു . അല്ല ഇവൾ തന്റെ രുദ്രയല്ല .

എന്റെ രുദ്ര അനാഥയായിരുന്നു . ഇവൾക്ക് കുറേ പേരുണ്ട് . എന്തിനാ ദൈവമേ എന്നിൽ പ്രതീക്ഷ നൽകിയത് . ഞാൻ ചെയ്തത് തെറ്റ് തന്നെയായിരുന്നു . എന്തിനാ എന്നിൽ നിന്നും അവളെ അകറ്റി അതേ രൂപവും പേരും ഉള്ള ഇവളെ എന്റെ മുന്നിൽ കൊണ്ട് വന്നത് ..............രാവൺ മനസ്സാൽ മൊഴിഞ്ഞു മുന്നിലുള്ള വോട്ട്ക്കയുടെ ബോട്ടിൽ വായിലേക്ക് കമഴ്ത്തി . മദ്യത്തിന്റെ ആലസ്യത്തിൽ എപ്പോഴോ രാവണിന്റെ മിഴികളും അടഞ്ഞു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പുലർകാല സൂര്യകിരണങ്ങൾ കണ്ണിലേക്ക് അടിച്ചപ്പോൾ കണ്ണ് ഇറുക്കെ ചിമ്മി ഡെവി എണീക്കാൻ ശ്രമിച്ചു . എന്നാൽ ദേഹത്ത് എന്തോ ഭാരം പോലെ തോന്നിയ ഡെവി സൈഡിലേക്ക് തല ചെരിച്ച് നോക്കിയപ്പോൾ കണ്ടത് തന്റെ മേത്ത് കാലും കൈയ്യും വെച്ച് കഴുത്തിൽ മുഖം ചേർത്ത് ഉറങ്ങുന്ന അഭിയെയാണ് .

ഒരു നിമിഷം ഹൃദയം പോലും നിശ്ചലമായ പോലെ തോന്നി ഡെവിക്ക് അഭിയുടെ ചുടുനിഷ്വാസം കഴുത്തിൽ തട്ടുമ്പോൾ ശരീരം ചൂട് പിടിക്കുന്നതും ഇത് വരെ അനുഭവിക്കാത്ത വികാരം തന്നെ വന്ന് പൊതിയുന്നതും അറിഞ്ഞു . ഇന്നലെ മദ്യത്തിന്റെ ആലസ്യത്തിൽ എവിടെയാ കിടന്നതെന്ന് പോലും ഓർമ്മയുണ്ടായിരുന്നില്ല ........ അത് ഓർത്ത് കൊണ്ട് കൊച്ച് കുഞ്ഞിനെ പോലെ ഉറങ്ങുന്ന അഭിയുടെ കാൽ ദേഹത്ത് നിന്നും മാറ്റി എണീക്കാൻ ശ്രമിച്ചു. തന്റെ കാൽ ആരോ പിടിച്ചു വലിക്കുന്നത് തോന്നിയ അബി ഉറക്കിന്റെ ആലസ്യത്തിൽ ചെറുതായി കണ്ണ് ചിമ്മി തുറന്ന് ചെരിഞ്ഞു കിടക്കാൻ ശ്രമിച്ചു . എന്നാൽ അഭിയുടെ കാൽ മാറ്റി എണീക്കാൻ ശ്രമിച്ച ഡെവി പെട്ടന്ന് അഭി ചെരിഞ്ഞപ്പോൾ ബാലന്സ് തെറ്റി അഭിയുടെ മുകളിലേക്ക് വീണു . പരസ്പരം രണ്ട് ശരീരങ്ങളും അമർന്നു . ഡെവിയുടെ അധരം അഭിയുടെ ചുണ്ടിലേക്ക് ചേർന്നു . ഇരുവരുടെയും കണ്ണുകൾ ഒരുപോലെ തുറിച്ചു വന്നു .....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story