രാവണന്റെ മാത്രം: ഭാഗം 5

ravanante mathram

രചന: ഷാദിയ

 ഉറക്കം നെട്ടിയുണർന്ന റിയ കാണുന്നത് പരസ്പരം കണ്ണുകൾ കോർത്ത് കിടക്കുന്ന ഡെവിയെയും അഭിയെയും ആണ് . ഞാനൊന്നും കണ്ടില്ലട്ടാ........... റിയ വിളിച്ച് പറഞ്ഞപ്പോൾ ഡെവി പെട്ടന്ന് നെട്ടിയെണീറ്റ് തലയിൽ കൈ വെച്ച് ടെറസ്സിൽ നിന്നും ഇറങ്ങി ഓടി . അഭി തലയിണയിൽ മുഖം അമർത്തി കമിഴ്ന്നു കിടന്നു . കമിഴ്ന്നു കിടക്കുന്ന അഭിയുടെ പുറത്ത് കയറി ഇരുന്നു റിയ അവന്റെ മുടി പിടിച്ചു വലിച്ചു . എന്താ മോനെ ലവ്വാണോ....... ഒന്ന് പോയേടി..... ഡാ അപ്പേട്ടാ പ്രേമാ........ ഒലക്ക അമ്മൂ എണീറ്റ് പോടി.........അഭി അവളെ പിടിച്ചു തള്ളി . അഭിയെയും റിയയെയും അവരുടെ മുത്തച്ഛനും മുത്തശ്ശിയും വിളിക്കുന്ന പേരാണ് അമ്മൂ എന്നും അപ്പൂ എന്നും . ഇടക്കിടെ ഇവരും ഇങ്ങനെ വിളിക്കും . അഭി എന്നോട് ദേഷ്യം തോന്നിയോ ഞാൻ ഈ കാര്യം പറഞ്ഞു .........റിയ തലതാഴ്ത്തി പറഞ്ഞു . റിയമ്മ ആര് കളിയാക്കിയാലും എനിക്ക് ദേഷ്യം വരും ബട്ട് നോട്ട് യൂ . കാരണം ഞാനെന്താണെന്ന് തിരിച്ചറിഞ്ഞിട്ടും നീ എന്ന് അകറ്റിയില്ല ...........

അകറ്റാൻ നിനക്കെന്താ പകർച്ചാവ്യാതി വല്ലതും ഉണ്ടോ ....അപ്പേട്ടാ ...... ഇത് നാച്ചുറൽ ആണ് . ഒരു പെണ്ണിനും ആണിനും തമ്മിലുള്ള അഫെക്ഷൻ പ്രണയം ആണെങ്കിൽ ഇതും പ്രണയം ആണ് . സൊസൈറ്റിയാണ് പ്രശ്നമെങ്കിൽ ജസ്റ്റ് ഡോണ്ട് കേർ മാൻ . നിനക്ക് നിന്റെ ജന്ററിനോടാണ് ലവ് തോന്നിയത് അതിന് എന്താ പ്രശ്നം ........ പോയി റെഡിയാവാൻ നോക്ക് ചെക്കാ ഹോസ്പ്പിറ്റലിൽ പോവാൻ ഉള്ളതാ കൂടാതെ വൈക്കിട്ട് ദുർഗ്ഗാ ക്ഷേത്രത്തിൽ പൂജയ്ക്ക് പോവാനും ഉണ്ട് ഹോസ്പിറ്റലിൽ പെട്ടന്ന് പോയാലെ ചോദിക്കാൻ പറ്റൂ ..........അഭിയോട് പറഞ്ഞ് കിടന്നുറങ്ങുന്ന ജാൻവിക്കും അന്നമ്മക്കും ഓരോ ചവിട്ട് കൊടുത്തു . റിയ താഴേക്ക് ഓടി . റിയയും അഭിയും മുംബൈ ൽ പഠിക്കുമ്പോൾ ആണ് അഭി ഒരു ഗേ ആണെന്ന് അറിയുന്നത് തന്നെ . ഹൈയർ സെക്കൻഡറി ക്ലാസിലെ ഹീറോ ആയ അഭിയോട് സകല ഗേൾസിനും ഒരു തരം ആരാധന ആയിരുന്നു .

പഠിത്തത്തിൽ ഒന്നാമൻ സ്പോർട്സ് , ആർട്ട്സ് എല്ലാത്തിലും നമ്പർ വൺ . അങ്ങനെയുള്ള അഭിയെ കുറേ ഗേൾസ് പ്രൊപോസ് ചെയ്തു. എന്നാൽ എല്ലാം അഭി റിജക്ട് ചെയ്യും . കാര്യം എന്താണെന്ന് ചോദിച്ചാൽ ....."സ്പാർക്ക് തോന്നുന്നില്ല "......എന്ന ന്യായം പിന്നെ നീറ്റ് എഴുതി എം.ബി.ബി എസ്. ന് ചേർന്നപ്പോൾ ആദ്യമായി തോന്നിയ ക്രഷ് കോളേജ് ഹീറോ രോഹിത്ത് നോട് കുറച്ച് കാലത്തിനുള്ളിൽ തന്നെ അഭിക്ക് മനസ്സിലായി താനൊരു ഗേ ആണെന്ന് . എല്ലാവരും അറിഞ്ഞാൽ കളിയാക്കും എന്ന് ഭയം . പതിയെ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു ഒറ്റപ്പെട്ട് നിൽക്കുന്ന അഭിയെ വിളിച്ചു സംസാരിച്ചു അവന്റെ ഫീലിംഗ് മനസ്സിലാക്കി അവന്റെ ഒപ്പം സപ്പോർട്ട് ചെയ്തത് റിയയാണ് . അത് ജാൻവി കൂടി അറിഞ്ഞപ്പോൾ അവളും അവന്റെ കൂടെ നിന്നു . പെട്ടന്ന് റെഡിയായി നാല് പേരും ഹോസ്പ്പിറ്റലിൽ പോയി .

അവരെ ഏൽപ്പിച്ച പേഷ്യന്റ്സിന്റെ അടുക്കലേക്ക് പോയി . _______****** മെഡിക്കൽ റൗഡ്സ് ന് ഇറങ്ങിയതാണ് രാവൺ കൂടെ തന്നെ ഡെവിയും ഉണ്ട് . പെട്ടന്ന് എതിരേ ധൃതിയിൽ ഫോൺ വിളിച്ച് ഓടി പോകുന്ന അഭി ഡെവിയെ തട്ടി . എവിടെ നോക്കിയാടാ.........ഡെവി കലിപ്പിൽ മുന്നിലേക്ക് നോക്കിയപ്പോൾ അഭിയെ കണ്ട് തറഞ്ഞ് നിന്നു . ഒരു നിമിഷം രാവിലത്തെ സംഭവം മനസ്സിലേക്ക് കടന്നു വരവേ ഇരുവരുടെയും നോട്ടം പെട്ടന്ന് മാറി . ഇരുവരുടെയും ഭാവം നിരീക്ഷിച്ച രാവൺ ന്റെ കണ്ണുകൾ ഇടുങ്ങി. ഡാ അഭി പെട്ടെന്ന് വാടാ അവിടെ സീൻ അഡാർ ഡാർക്ക് ആണ് ........... പരസ്പരം മുഖത്ത് നോക്കാൻ ആവാതെ നിൽക്കുന്ന ഡെവിയും അഭിയും ഓടി കിതച്ച് കൊണ്ടുള്ള ജാൻവിയുടെ വാക്കിൽ നെട്ടി . ദൈവമേ റിയ........അഭി തലയിൽ കൈ വെച്ച് ജാൻവിയെയും വിളിച്ചു ഓടി പോയി. എന്താ കാര്യം എന്ന് മനസ്സിലാകാതേ രാവണും അവരുടെ പിന്നാലെ ഓടി .

ഡെവിയും അവരുടെ പിന്നാലെ ഓടി . നാല് പേരും ഓടി കിതച്ചെത്തിയത് ഹോസ്പ്പിറ്റലിലെ എന്ട്രൻസ് ഹാൾ ലാണ്. അവിടെ കവിളിൽ കൈ വെച്ച് നിൽക്കുന്ന ശില്പ യെയും കൈ കുടയുന്ന റിയയെയും . ആൽവിൻ പിടിച്ചു വെച്ച അന്നയെയും നാല് പേരും നോക്കി . രാവൺ ആൽഭിയെ നോക്കിയപ്പോൾ പ്രശ്നം അല്പം ഗുരുതരമാണ് എന്ന രീതിയിൽ രാവണിന് കണ്ണ് കൊണ്ട് കാണിച്ചു . രാവൺ ഒന്ന് നെടുവീർപ്പിട്ടു അവരുടെ അടുത്തേക്ക് പോയി ............. വാട്ട്സ് ഗോയിംഗ് ഓൺ ഹിയർ ഇതൊരു ഹോസ്പ്പിറ്റൽ ആണ് എന്താ പ്രോബ്ലം ...........രാവൺ ഷൗട്ട് ചെയ്തു. രാവൺ ഇവളാണ് പ്രോബ്ലം ഇവളെന്നോട് പകരം വീട്ടാ പഴയതൊക്കെ മനസ്സിൽ വെച്ച് .....ശില്പ രാവണിന്റെ കൈ പിടിച്ചു പറഞ്ഞു .. ഡു യൂ ഹാവ് എനി പ്രോബ്ലം തനിക്ക് വല്ല പ്രശനവും ഉണ്ടോ എന്ത് പകരം വീട്ടാ ന്ന താനാ ആദ്യം എന്നെ വന്ന് ചൊറിഞ്ഞത് ...

ഏതോ ഒരു രുദ്ര യുടെ പേരും പറഞ്ഞ് . എന്റെ പേര് *രുദ്രപ്രിയ മഹാദേവൻ എന്നാണ് നിങ്ങൾ ഉദ്ദേശിച്ച രുദ്ര ഞാനല്ല ...........(റിയ) അല്ല നീ തന്നെയാ എനിക്കറിയാം ഇന്നലെ പഴയതൊക്കെ മനസ്സിൽ വെച്ച് അല്ലേ എന്നെ തല്ലിയത് ..........(ശില്പ) നിനക്ക് വട്ടാ ഏതോ ഒരുവളുടെ പേരും പറഞ്ഞ് എന്നോട് ഉടക്കാൻ . മെന്റൽ ഹോസ്പിറ്റലിൽ നിന്നും ചാടി വന്നതാണോ നീ .................റിയയുടെ ശബ്ദം അല്പം ഉയർന്നു ചുറ്റുമുള്ള പേഷ്യന്റ്സും സ്റ്റാഫ് സും ഇവരെ നോക്കി . എല്ലാവരുടെയും നോട്ടം കാണുമ്പോൾ തന്നെ അപമാനിക്കുന്നതിന് തുല്ല്യമായി തോന്നിയ ശില്പ റിയയുടെ നേരെ കലിപ്പിൽ മുന്നോട്ട് വന്നു .... നീ തന്നെയാ രുദ്ര എന്ന് എനിക്കറിയാം ........ന്ന് പറഞ്ഞു തള്ളി . പ്രതീക്ഷിക്കാത്ത തള്ളായത് കൊണ്ട് റിയ നിലത്തേക്ക് വീണു . അന്നേരം എന്ട്രന്സ് ൽ നിന്നും ഒരു കുട്ടി "മമ്മീ".......... എന്ന് വിളിച്ചു ഓടി വന്ന് റിയയെ കെട്ടിപിടിച്ചു . റിയയും സന്തോഷത്തോടെ ആ കുട്ടിയെ ചേർത്ത് പിടിച്ചു പുഞ്ചിരിയോടെ വിളിച്ചു മോളേ..................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story