രാവണന്റെ മാത്രം: ഭാഗം 6

ravanante mathram

രചന: ഷാദിയ

  മോളേ .......റിയയുടെ വിളിക്കേട്ടപ്പോൽ ആ കുഞ്ഞി കണ്ണുകൾ വിടർന്നു . നുണക്കുഴി കവിൾ കാട്ടി പുഞ്ചിരിയോടെ റിയയുടെ കവിളിൽ കുഞ്ഞിപ്പെണ്ണ് ഉമ്മ വെച്ചു ....."മിഷ്ഡ് യൂ മമ്മ".... ന്ന് പറഞ്ഞ് റിയയുടെ നെഞ്ചിൽ ചാഞ്ഞു . "മിസ്സ്ഡ് യൂ റ്റൂ കുഞ്ഞാ "...........റിയ മോളുടെ നെറ്റിയിൽ ചുംബിച്ചു പറഞ്ഞു . അത്രയും നേരം കലിപ്പിൽ നിന്നവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എല്ലാവരെയും നെട്ടിച്ചു. ഇളം നീല കണ്ണുകളും നിറയെ പീലികളും ചുവന്ന് ചുണ്ടും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും റിയയെ പകർത്തി വെച്ച പോലെയാണ് കുഞ്ഞിപെണ്ണ് അളകനന്ദ . റിയ മോളെ അല്ലു നിന്നെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു അതോണ്ടാ.....യാക്ഷിക്ക് റിയയുടെ ഏട്ടൻ പറഞ്ഞു . എന്റെ മകൾ എന്നോടൊപ്പം അല്ലേ ഏട്ടാ ജീവിക്കേണ്ടത് . ഞാൻ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു ഹോസ്റ്റൽ ക്വിറ്റ് ചെയ്ത് ഞാൻ അങ്ങോട്ടേക്ക് മോളെയും കൊണ്ട് മാറാൻ തീരുമാനിച്ചതാ............യാഷിനോട് പറഞ്ഞ് മോളെ എടുത്ത് രാവണിലേക്ക് നോക്കി രുദ്ര ......

സാർ ഞാൻ ഹാഫ് ഡേ ലീവിന് അപ്ലേ ചെയ്തായിരുന്നു ഞാൻ പോയികോട്ടേ.........ന്നും ചോദിച്ചു മറുപടിക്കായി കാത്ത് നിന്നു . ഏതോ ഒരവസ്ഥയിൽ രാവൺ തലയാട്ടിയപ്പോൾ താങ്ക്സ് പറഞ്ഞ് രുദ്രയും ജാൻവിയും അഭിയും യാഷിനോടൊപ്പം പോയി . രാവൺ ആ കുഞ്ഞിപ്പെണ്ണിൽ തന്നെ കണ്ണ് നട്ടു . കണ്ടാൽ രണ്ടര വയസ്സ് തോന്നിക്കുന്ന കുട്ടി . തന്റെയും രുദ്ര യുടെയും മകൾ ജീവിച്ചിരുന്നെങ്കിൽ ഇതേ പ്രായം ആയിരിക്കില്ലേ അത് ഓർക്കവേ കണ്ണ് നിറഞ്ഞു . ആരോടും മിണ്ടാതെ ഹോസ്പ്പിറ്റലിൽ നിന്നും ഇറങ്ങി ഓടി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഡൽഹിയിലെ തന്നെ പ്രശസ്തമായ ലക്ഷ്മി നാരായണ ക്ഷേത്രം . എന്നും മുടങ്ങാതെ മാസത്തിൽ ഒരു തവണ ഉള്ള പ്രത്യേക പൂജയ്ക്കായ് പെങ്ങളോടൊപ്പം വരുന്നതാണ് രാവൺ . ഇന്നും യാമിനി യോടൊപ്പം വന്ന് ആ വലിയ ലക്ഷ്മി നാരായണ മൂർത്തിയിൽ കണ്ണും നട്ടിരിക്കുമ്പോൾ ആണ് പാതസരം കിലുക്കം കേട്ടത് . മനസ്സിലേക്ക് രുദ്ര യുടെ മുഖം വന്നപ്പോൾ തിരിഞ്ഞു

നോക്കിയ രാവൺ കാണുന്നത് ബനാറസി സിൽക്ക് സാരി ഉടുത്തു ഒരു കൈയ്യിൽ പൂജയ്ക്ക് ആയുള്ള താലവും മറുകൈയ്യിൽ കുഞ്ഞിപ്പെണ്ണിനെയും പിടിച്ചു പടികൾ കയറി ക്ഷേത്രത്തിലേക്ക് വരുന്ന റിയയെ ആയിരുന്നു . തന്നെ മറികടന്ന് അവൾ പോയിട്ടും രാവണിന്റെ മനസ്സിൽ അവളുടെ കുഞ്ഞ് മുഖം ആയിരുന്നു . വഴിപാടുകൾ കഴിച്ച് കുഞ്ഞിപെണ്ണിന്റെ നെറ്റിയിൽ ചന്ദനം തൊട്ട് . അമ്പലത്തിൽ നിന്നുള്ള പ്രസാദം മോളുടെ വായിൽ വെച്ച് കൊടുത്തു . പിന്നാലെ കൊച്ച് കുഞ്ഞിനെ പോലെ വായി കാട്ടി നിന്ന യാഷിനും പുഞ്ചിരിയോടെ ചന്ദനം തൊട്ട് പ്രസാദം നൽകി . അതാ ഏട്ടനും അനിയത്തിക്കും പതിവായിരുന്നു . ഇവരുടെ ഈ സ്നേഹം കണ്ട് പുഞ്ചിരിയോടെ നോക്കുന്ന ജാനിയുടെ നെറ്റിയിലും ചന്ദനം തൊട്ട് . വാ ഏട്ടാ പോകാം ആ അപ്പേട്ടൻ രണ്ടാമതും പായസം കഴിക്കാൻ പോയിട്ടുണ്ട് ..........രുദ്ര യാഷിന്റെ വലത് കൈയ്യിൽ പിടിച്ചു മറുകൈയ്യിൽ ജാൻവിയും പിടിച്ചു .

അവർക്കറിയാം ആയിരുന്നു കാലമെത്ര കഴിഞ്ഞാലും ആ കൈകളിൽ തങ്ങൾ സുരക്ഷിതരായിരിക്കും എന്ന് . ഒരു കൈയ്യിൽ തന്റെ കൂടപ്പിറപ്പ് മറുകൈയ്യിൽ തന്റെ ജീവിതപാധി തന്റെ കൊച്ച് ലോകത്തിലെ ഏറ്റവും വലിയ നിധിയാണ് ഇവരണ്ടും ......... യാഷ് രണ്ട് പേരുടെയും കൈകൾ മുറുകെ പിടിച്ചു . അവരുടെ അടുത്തേക്ക് പായസവും കുടിച്ചോണ്ട് അഭിയും വന്നു . രുദ്രേട്ടത്തി ........ പിന്നിൽ നിന്നും റിയയെ ഉറക്കെ വിളിച്ചു ഒരു പെണ്ണ് ഓടി വന്നു . ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയവർ കാണുന്നത് തങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന ഒരു പെൺകുട്ടിയെയായിരുന്നു . എനിക്കറിയായിരുന്നു ഏട്ടത്തിക്ക് ഒന്നും പറ്റില്ലാ എന്ന് ഇത്രയും കാലം എവിടെയായിരുന്നു ഏട്ടന് എത്ര അന്യേഷിച്ചു എന്നറിയോ ......ആ പെണ്ണ് റിയയെ നോക്ക് ആവേശത്തോടെ ഓരോന്നും പറഞ്ഞു . എക്സ്ക്യൂസ് മീ താനാരാ .......റിയ കുഞ്ഞിനെ യാഷ് നെ ഏൽപ്പിച്ചു കൊണ്ട് ചോദിച്ചു . ഏട്ടത്തി ഞാൻ യാമി ..............വാ ഏട്ടത്തി ഏട്ടന് അവിടെയുണ്ട് ഏട്ടത്തിയെ കാണുമ്പോൾ ഒരു പാട് സന്തോഷം ആവും.......

യാമി റിയയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു . യാമീ...... ഇത് കണ്ട് കൊണ്ട് വന്ന രാവൺ യാമിയുടെ അടുത്തേക്ക് നടന്നു വന്ന് വിളിച്ചു. നോക്ക് ഏട്ടാ ഏട്ടത്തി ഏട്ടന്റെ രുദ്ര........യാമിയുടെ കണ്ണുകൾ നിറഞ്ഞു. സാർ ഇത് സാറിന്റെ പെങ്ങളാണോ ഇവരെന്തൊക്കെയാ പറയുന്നത്........റിയ രാവണിനോടായി ചോദിച്ചു. ഏട്ടത്തി സാർ എന്നോ ... ഏട്ടത്തിയുടെ മാത്രം രാവൺ അല്ലേ ഇത് .....ഇന്ന് ഏട്ടനെ എല്ലാവരും രാവൺ എന്ന് വിളിക്കുന്നത് പോലും ഏട്ടത്തിയെ ഓരോ നിമിഷവും ഓർക്കാൻ വേണ്ടി എട്ടൻ എല്ലാവരോടും പറഞ്ഞത് കൊണ്ടാ .....ഏട്ടന്റെ രുദ്ര പെണ്ണ് പഴയതൊക്കെ മനസിൽ ഉള്ളത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത് പൊറുത്ത് കൂടെ.......യാമി ഓരോന്നും എണ്ണി പെറുക്കി പറഞ്ഞു . ഞാൻ തന്റെ ഏട്ടത്തി ഒന്നും അല്ല.......യാമിയോടായി പറഞ്ഞ് റിയ രാവണിലേക്ക് തിരിഞ്ഞ്...... സാർ ആരാ ഈ രുദ്ര ? ഡോക്ടർ ശില്പ ഞാൻ രുദ്ര യാണെന്ന് പറഞ്ഞ് ടോർച്ചർ ചെയ്യാ..ഇപ്പോ ദാ ഈ കുട്ടിയും......ആരാ ഈ രുദ്ര ?...............ന്ന് ചോദിച്ചു ....

രാവൺ കണ്ണുകൾ ഇറുക്കെ ചിമ്മി തുറന്ന് റിയയെ നോക്കി. ഒരു കഥ കേൾക്കാനുള്ള സമയം ഉണ്ടൊ.......താന് ചോദിച്ച ചോദ്യത്തിന് പരസ്പര ബന്ധമില്ലാതെ കാര്യം തിരിച്ചു ചോദിക്കുന്നത് കേട്ടു രുദ്ര രാവണിൽ കണ്ണ് ചുരുക്കി നോക്കി. അത് മനസിലാക്കിയെന്നവണ്ണം രാവൺ പുഞ്ചിരിച്ചു. താൻ ചോദിച്ചില്ലേ രുദ്ര ആരെന്ന് അതിനുള്ള ഉത്തരം തന്നെയാ ...........രാവൺ മുന്നോട്ട് നടന്നു മനസ്സിൽ ഡെവി പറഞ്ഞ കാര്യങ്ങളൾ തെളിഞ്ഞു. { രാവൺ രുദ്ര ഓർഫനേജിലേക്ക് എത്തിയത് ഒരു ആക്സിഡന്റ് വഴിയല്ലേ..........ഡെവി രാവണിനോടായ് ചോദിച്ചു.... ഹാ.....(രാവൺ) അങ്ങനെയാണെങ്കിൽ ഈ റിയ നമ്മുടെ രുദ്രയാണോ എന്ന് ഉറപ്പിക്കാൻ സാധ്യതയുള്ള ചില തോന്നലുകൾ എന്റെ മനസ്സിൽ ഉണ്ട് ..... ലുക്ക് രാവൺ അന്ന് ബ്ലാസ്റ്റ് ആയ ബസ്സിൽ നിന്നും എല്ലാവരെയും ബോഡി കിട്ടിയതാ അത് ആരുടെയൊക്കെയാണെന്ന് തിരിച്ചറിഞ്ഞായിരുന്നു പക്ഷേ രുദ്ര യുടെ ബോഡി മാത്രം കിട്ടിയില്ല ആകെ രുദ്ര ആ ബസ്സിൽ ഉണ്ടായിരുന്നു

എന്നതിന്റെ തെളിവ് അവളുടെ കോളേജ് ഐ.ഡിയാണ് അല്ലേ.....(ഡെവി) അതെ......(രാവൺ) ഈ ബ്ലാസ്റ്റ് നടന്നിടത്ത് ഒരു ബസ് സ്റ്റോപ്പ് ഉണ്ട് രുദ്ര ആ സ്റ്റോപ്പിൽ ഇറങ്ങിയതായിരുന്നെങ്കിലോ ... ബസ് ബ്ലാസ്റ്റ് ആയതും അതേ സ്പോട്ടിൽ തന്നെയാണ്. ഒരുപക്ഷേ ആ ഷോക്ക് കാരണം അവൾ ബോധം മറഞ്ഞു വീണു ആൾക്കാർ അവളെ ഹോസപ്പിറ്റലിൽ കൊണ്ട്പോയതാണെങ്കിൽ .................ഡെവി എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി പറഞ്ഞു നീ എന്താ ഡെവി ഉദ്ദേശിക്കുന്നത് ......രാവൺ ക്ഷമ നശിച്ച് ചോദിച്ചു ... ഒരു ആക്സിഡന്റ് ൽ നശിച്ച ഓർമ്മ മറ്റൊരു ആക്സിഡന്റ് ൽ തിരിച്ചു വരുന്നു കൂടാതെ ആ ഫസ്റ്റ് ആക്സിഡന്റ് ന് ശേഷമുള്ള അഥവാ കഴിഞ്ഞ ഏഴ് മാസത്തെ ഓർമകൾ അവളിൽ നിന്നും ഇറേസ് ആവാനും സാധ്യതയുണ്ട്...............ഡെവി അവന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു.

നീ പറഞ്ഞു വരുന്നത് റിയ എന്റെ രുദ്രയാണെന്നാണോ ........(രാവൺ) സാധ്യതയില്ലാതില്ല നീ നിന്റെയും രുദ്ര യുടെ യും ജീവിതത്തിൽ നടന്ന കാര്യങ്ങൾ റിയയോട് പറയുക......} രാവൺ ഒന്ന് നെടുവീർപ്പിട്ടു മുന്നിൽ ആളുകൾക്ക് മെഡിറ്റേഷൻ ചെയ്യാൻ മണ്ടപം പോലെ കെട്ടിയ സ്ഥലത്ത് ഇരുന്നു അവനടുത്തായി ബാക്കിയുള്ളവരും സ്ഥാനം പിടിച്ചു .......രാവൺ റിയയെ നോക്കി ....... "നീയെന്റെ രുദ്രയാണോ എന്നറിയാനുള്ള ഭാഗ്യ പരീക്ഷണം ആണ് ഇത് ".......മനസ്സിലായി പറഞ്ഞു . * രുദ്രപ്രിയ ആര്യാൻഷ് രാവൺ എന്ന രുദ്ര , ആര്യാൻഷ് രാവൺ എന്ന എന്റെ പ്രണയം എന്നിൽ പ്രണയം വസന്തം തീർത്ത എന്റെ മാത്രം പ്രണയിനി . എന്റെ ഭാര്യ , എന്റെ രക്തത്തെ ഉദരത്തിൽ ചുമന്ന എന്റെ കുഞ്ഞിന്റെ അമ്മ .........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story