രാവണന്റെ മാത്രം: ഭാഗം 7

ravanante mathram

രചന: ഷാദിയ

  (ഇത് രാവൺ ന്റെയും രുദ്രയുടെയും പാസ്റ്റ് അല്ലേ അവര് തന്നെ പറയട്ടെ) ആഫ്ട്ടർ എ ലോങ് ടൈം നമ്മൾ നാട്ടിൽ എത്തി അല്ലേടാ ഡെവി........ ഞാൻ ഡെവിയോട് പറഞ്ഞപ്പോൾ അവന് തലയാട്ടി കാണിച്ചു ഫോണിലേക്ക് തലയിട്ടു . എല്ലാവരെയും എത്രയും പെട്ടന്ന് കാണാൻ കൊതി തോന്നുവാ അല്ലേ ഡെവി........ ഞാൻ വീണ്ടും പറഞ്ഞപ്പോൾ ഡെവി ഒന്ന് മൂളി വീണ്ടും ഫോണിലേക്ക് നോക്കി. കലിപ്പ് കയറിയ ഞാൻ അവന്റേ പുറത്തേക്കിട്ട് ഒന്ന് കൊടുത്തു. ഡാ പന്ന@#&*നിനക്ക് എല്ലാവരെയും കാണാനാണോ ധൃതി അതോ നിന്റെ ശില്പ സുന്ദരി യെ കാണാനാണോ എന്ന് എനിക്കാറിയാം കേട്ടോഡാ ആര്യാൻഷ് രാവണേ.............അവന് പറഞ്ഞപ്പോൾ നിനക്ക് മനസ്സിലായോ കൊച്ച് കള്ളാ ന്ന് പറഞ്ഞ് ഇളിയോടെ മുന്നിലേക്ക് നോക്കി . ഈ ട്രാഫിക് എപ്പോഴാ തീരുന്നത് എന്ന പോൽ മുന്നിലേക്ക് നോക്കി .

ഡാ ഡെവിയെ ഈ ഡൽഹിയിലെ ബ്ലോക്ക് എന്നാണാവോ മാറുന്നത്........ എന്റെ ആര്യ ഹാർട്ടിന്റെ ബ്ലോക്ക് നമ്മൾക്ക് മാറ്റാം ഈ ട്രാഫിക് ബ്ലോക്ക് മാറ്റാൻ പറ്റൂന്ന് തോന്നണില്ലഡാ കുട്ടാ ........... അങ്ങനെ ഒരു വിധം ബ്ലോക്ക് ൽ നിന്നൊക്കെ എസ്കേപ്പ് ആയി ഷോർട്ട് കട്ടിലൂടെയൊക്കെ വീട്ടിലേക്ക് എത്തി *A.R mansion ഡൽഹിയുടെ അകത്തെ കൊച്ച് കേരളം .....പറഞ്ഞത് വേറെന്തും കൊണ്ടല്ലാ ഒരേക്കറിൽ പരന്ന് കിടക്കുന്നതാണ് ഞങ്ങളുടെ പുരയിടും . നിറയെ മാവും പ്ലാവും വാകയും ചെമ്പകവും ഒക്കെയുണ്ട് പുതിയ മോഡലിൽ പണിത നാല് കെട്ടിന് ചുറ്റും . പിന്നെ വീടിന്റെ ഒരുവശത്ത് വലിയ കുളവും മറുപ്പുരയും ഒക്കെ ഉണ്ട് ......... ഇതാണ് എന്റെ വീട് . ഞങ്ങളെ കാത്ത് വീടിന്റെ പുറത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു . ഞാൻ കാറിൽ നിന്നും ഇറങ്ങി ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു . പിന്നെ എന്നെ നോക്കി പിണങ്ങി നിൽക്കുന്ന അച്ഛനെയും കെട്ടിപിടിച്ചു . അച്ഛന്റെ പിന്നിലായി എന്നെ തന്നെ നോക്കി നിൽക്കുന്ന ശില്പയ്ക്ക് ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്ന പോലെ കാണിച്ചു .

അപ്പോൾ തന്നെ അവൾ നാണത്താൽ മുഖം താഴ്ത്തി.......... അച്ഛാ യാമി കുട്ടി എവിടെ............ അവൾ കോളേജിൽ പോയിരിക്കാ ഇപ്പോ വരുമായിരിക്കും.......അച്ഛൻ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി അകത്ത് കയറി. ഡെവി കുറേ സമയമായി അകത്ത് പോയിട്ട് മാമിയെ കാണാൻ പോയതായിരിക്കും . എന്റെ വീട്ട്കാരേ പരിചയപ്പെടുത്തിയില്ലല്ലോ വാ പരിചയപ്പെടാം അമ്മ ഉമാ മഹേശ്വരി അച്ഛൻ * രവി ശങ്കർ പ്രസാദ് * ഒരു പെങ്ങൾ യാമിനി പ്രസാദ് *........ഇനി ഈ വീട്ടിൽ ഉള്ളത് അച്ഛന്റെ പെങ്ങളും അമ്മയുടെ ആങ്ങളയും ആണ് . അച്ഛൻറെ പെങ്ങൾ എന്റെ മാമി ഡെവിയുടെ അമ്മ * രാഗിണി ജോസഫ് * മാമൻ * ജോസഫ് * പിന്നെ മകൻ *ഡേവിഡ് അമർനാദ് * എന്ന ഡെവി ......മാമി കോളേജ് ൽ പഠിക്കുമ്പോൾ പ്രേമിച്ച് കെട്ടിയതാ . അതോണ്ട് ഞങ്ങളെ ഡെവിയുടെ പേര് അലുവയും മത്തിക്കറിയും പോലെ ആയി മാമൻ ഡേവിഡ് എന്ന് ഇട്ടു മാമി അമർനാദ് എന്നും അതങ്ങനെ ഡേവിഡ് അമർനാദ് ആയിമാറി . ഇനി അമ്മാവൻ * ശ്രീഹരി * അമ്മായി *ശ്യാമള രണ്ട് മക്കൾ ഒന്ന് എന്റെ:ശില്പ. മറ്റൊന്ന് ശ്യാം ഇപ്പോ എല്ലാവരും ആയില്ലേ ഇനി ഞാൻ എന്റെ മാമിയെ കണ്ടിട്ട് വരാം ...........

ഞാൻ നൃത്ത പുരയിലേക്ക് ചെന്നപ്പോൾ മാമി ഡെവിയോട് മിണ്ടുന്നുണ്ട് . ഞാൻ മാമിയുടെ പിന്നിൽ പോയി കെട്ടി പിടിച്ചു. മാമി കുട്ടി....... ആര്യാ ........മാമി എന്റെ കവിളിൽ തലോടി വിളിച്ചു. എന്റെ മാമി ഈ ഔട്ട് ഓഫ് ഫാഷൻ ആയ ക്ലാസിക്കൽ ഡാൻസും വിട്ട് വല്ല ഹിപ്പ് ഹോപ്പും പഠിപ്പിച്ചു കൂടെ........ ഡാ ...ഡാ എന്റെ നൃത്തത്തെ വല്ലതും പറഞ്ഞാൽ ചൂരൽ കൊണ്ട് നാല് പെട തരും കേട്ടോടാ .............മാമി കള്ള ഗൗരവം കാട്ടി പറഞ്ഞ പഠിപ്പിക്കുന്ന കുട്ടികളിലേക്ക് തിരിഞ്ഞ് ഞാനും അവരെ നോക്കി ഹായ് കാണിച്ചു ഒരുകണ്ണിറുക്കി കാണിച്ചു . അതിന് ഡെവി എന്റെ വയറ്റിനിട്ട് ഒരു കുത്ത് തന്നു . പിള്ളേരെ നിങ്ങൾ പ്രാക്ടീസ് ചെയ്യ് ഞാൻ ഇപ്പോ വരാം രുദ്രേ നീ ഇവരെ ഒന്ന് നോക്കിയെ.....മാമി അവരോടായി പറഞ്ഞു. അത് മാം രുദ്ര എത്തീട്ടില്ല.......അതിൽ നിന്ന് ഒരു കുട്ടി പതിയെ പറഞ്ഞു. അതെന്താ.......(മാമി) അത് അവൾക്ക് ക്ലാസ് ൽ അസൈൻമെന്റ് സബ്മിറ്റ് ചെയ്യാനുണ്ടായിരുന്നു ........ആ കുട്ടി .. മ്മ് എന്നാ നിങ്ങൾ റെസ്റ്റ് എടുക്ക് ഞാൻ വരാം.....ന്ന് പറഞ്ഞു മാമി എന്റെയും ഡെവിയുടെയും കൈ പിടിച്ചു അകത്ത് കയറി ഞാൻ അകത്തേക്ക് കയറുമ്പോൾ അവരെ നോക്കി ബൈ കാണിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പതിയെ ഞാൻ അകത്ത് കയറി എന്നെ തെറി വിളിക്കുന്ന തനൂന്റെ പുറത്തേക്ക് ഒരു കുത്ത് കൊടുത്തു. അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ നല്ല ക്ലോസപ്പിന്റെ ഇളിയും ഇളിച്ച് നിന്നു.... "എന്റെ രുദ്രേ എന്ത് തല്ലാടീ ....നിന്നെ ടീച്ചറമ്മേടെ കൈയ്യിൽ നിന്നും രക്ഷിച്ചതിനാണോടി......... നീയെന്നെ തെറി വിളിച്ചിട്ടല്ലേ തനുകുട്ടി ഞാൻ തല്ലിയേ...അല്ല ഇന്നെന്താ ടീച്ചറമ്മാ വേഗം ക്ലാസ് നിർത്തിയെ ............ നിർത്തിയൊന്നും ഇല്ല രുദ്രേ ബ്രേക്ക് തന്നതാ ............ ഇതും പറഞ്ഞ് എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു മാളുവും വന്നു . മാളുവും തനുവും എന്റെ ഇവിടത്തെ കൂട്ടാ രണ്ടിനെയും എംബിബിഎസ് ന് കിട്ടിയതാ തൻവിക എന്ന തനുവും മാളവിക എന്ന മാളുവും ... അതെന്താടി മാളൂസേ....... ടീച്ചറമ്മേടെ മോനൊക്കെ വന്നിട്ടുണ്ട് എന്ത് ലുക്കാ .........തനു സ്വപ്നലോകത്തിലെന്ന പോലെ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി. എടി തനൂ ടീച്ചർ ടെ മോനല്ല യാമീടെ ഏട്ടനില്ലേ അങ്ങേര് എന്നാ ലുക്കാ കട്ട താടിയും തോളറ്റം ഉള്ള മുടിയും.............മാളു പറഞ്ഞപ്പോൾ ഞാൻ പൊട്ടി ചിരിച്ചു ........"എന്നാ പ്രാന്തനായിരിക്കും"........

ന്നും പറഞ്ഞ്..... ഓ പിന്നെ പ്രാന്തൻ അതൊക്കെ ന്യൂ ജനറേഷൻ ആണ് മോളെ നിനക്കറിയായിട്ടാ ഞാൻ കെട്ടാണേൽ അങ്ങനെയുള്ള ആളെ കെട്ടൂ.........തനു നിലത്ത് കാല് കൊണ്ട് കളം വരച്ച് പറഞ്ഞപ്പോൾ ....."അയ്യേ ന്ന് " പറഞ്ഞു . എനിക്ക് ഈ നെറ്റിയിലേക്ക് ചാഞ്ഞു നിൽക്കുന്ന മുടിയും , കട്ട താടിയും നെറ്റിയിൽ ചന്ദന കുറിയും ഒക്കെയുള്ള ഒരുത്തനേ മതി .....ആ മുണ്ടും മടക്കി കുത്തി ഷർട്ടിന്റെ കൈ ഒക്കെ മടക്കി ഒരു വരവ് കാണണം ...... പിന്നെ ആളൊരു സഖാവ് ആവണം............. മോളേ രുദ്രേ സങ്കല്പം അല്പം കുറഞ്ഞില്ലേ........തനു ഒരു ആക്കലോടെ പറഞ്ഞു. കുറഞ്ഞോ എന്നാ ഞാൻ ബാക്കിയും പറയാം ആൾക്ക് ഒരു നാല് കെട്ട് വേണം പിന്നെ ഒരു കൊച്ച് തമ്പുരാൻ .... കൂടാതെ ഡോക്ടർ ആവണം എന്നാ വർക്ക് കഴിഞ്ഞ് ഒന്നിച്ചു വരാലോ........... അമ്പമ്പോ പെണ്ണിന്റെ ഒരു സങ്കല്പം നോക്കിയെ ഒരു തമ്പുരാനെ കെട്ടി കൊച്ച് തമ്പുരാട്ടി ആവനല്ലേ പൂതി...........(തനു) അതെന്താ രുദ്ര തമ്പുരാട്ടീ ന്ന് വിളിച്ചാൽ പുളിക്കോ........ രുദ്ര തമ്പുരാട്ടീ ന്ന് വിളിച്ചാൽ പുളിക്കില്ല മാത്രം പൊളിക്കും നിന്റെ പുറം.... ഇയാളും നീയും തമ്മിൽ എന്താ ബന്ധം........

എന്റെ ഫോണ് കാണിച്ചു അവൾ പറഞ്ഞപ്പോൾ ഞാൻ ദേവ്യ പെട്ടല്ലോ എന്നവണ്ണം മുഖം ചുരുക്കി . അവൾ ഗാലറിയിൽ ഫോട്ടോ സ്വൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ ഇന്നിവരെന്നെ കൊല്ലും എന്ന് പറഞ്ഞു കണ്ണ് പൊത്തി . എടി ഇതാ ഡോക്ടർ അല്ലേ അന്ന് നമ്മളെ കോളേജിൽ വന്നത് ഇയാളും നീയും തമ്മിൽ എന്താ ബന്ധം.........മാളു....... ദേവിയാണേ..... ഞാൻ പറയാൻ വായ തുറന്നപ്പോൾ തനു എന്റെ വായപൊത്തി കണ്ണുരുട്ടി ..... പൊന്ന് രൂദ്രേ നീ ലോക ഉടായിപ്പാണെന്ന് എനിക്കറിയാം നല്ല ഒന്നാന്തര ഭക്തയും ആണ് എന്നാൽ നീ ഒരു കമ്മ്യൂണിസ്റ്റ് കാരിയാണെന്നും ഞങ്ങൾക്ക് അറിയാം അതോണ്ട് ദൈവത്തെ വിളിച്ചു കള്ളം പറയണ്ട നിന്റെ ഈ കള്ള സത്യം എല്ലാവരും വിശ്വസിച്ചാലും ഞങ്ങളെ വിശ്വാസിക്കില്ല.............മാളു എന്റെ തലക്കിട്ട് ഒരു കൊട്ട് തന്ന് പറഞ്ഞു . അതില്ലേ അതുണ്ടല്ലോ രുദ്ര തമ്പുരാട്ടീ ടെ തമ്പുരാനാ ഇത്........ ശരിക്കും........തനുവും മാളുവും ഒരേ സ്വരത്തിൽ ചോദിച്ചു. ഞാൻ ചിരിയോടെ തലയാട്ടി.... എപ്പോ തുടങ്ങി , ആര് ആദ്യം പ്രൊപോസ് ചെയ്തു എല്ലാം പോന്നോട്ടെ ... ഞങ്ങടെ രുദ്ര യുടെ പ്രണയത്തെ പറ്റി കേൾക്കാൻ കൊതി തോന്നുവാ.........(തനു) അതോ എനിക്ക് എന്റെ സഖാവ് പ്രണയമല്ല പകരം നെഞ്ചിൽ പതിഞ്ഞ വിപ്ലവമായിരുന്നു കാലം കൂടും തോറും വീര്യം കൂടുന്ന മധു പോലെ .......ഞാനാകും വരണ്ട ഭൂമിയിൽ പ്രണയത്തിൻ പേമാരി പെയ്യിച്ച എന്റെ സഖാവ് *സിദ്ധാർത്ഥ ഹർഷ് .......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story