രാവണന്റെ മാത്രം: ഭാഗം 8

ravanante mathram

രചന: ഷാദിയ

 അതോ എനിക്ക് എന്റെ സഖാവ് പ്രണയമല്ല പകരം നെഞ്ചിൽ പതിഞ്ഞ വിപ്ലവമായിരുന്നു കാലം കൂടും തോറും വീര്യം കൂടുന്ന മധു പോലെ .......ഞാനാകും വരണ്ട ഭൂമിയിൽ പ്രണയത്തിൻ പേമാരി പെയ്യിച്ച എന്റെ സഖാവ് *സിദ്ധാർത്ഥ ഹർഷ് എന്റെ ദേവിയെ കണ്ടില്ലേ പ്രണയം വാക്കുകളിലും കണ്ണുകളിലും കവിഞ്ഞൊഴുകുന്നത് .......തനു.... എടി തനു നീ മിണ്ടാതെ നിന്നെ നീ പറഞ്ഞേടി രുദ്രേ..........മാളു... കോളേജിൽ ഒരു പ്രൊജക്ട് ന്റെ ഭാഗമായി വന്ന സഖാവിനെ ജൂനിയർസിൽ നിന്നും അസിസ്സ്റ്റ് ചെയ്തത് ഞാനായിരുന്നു...... അത് ഞങ്ങൾക്ക് അറിയാം.......തനു , മാളു......... കുരിപ്പുകൾ മനുഷ്യന്റെ മൂഡ് കളഞ്ഞ് . ഞാൻ ഇനി പറയില്ല ............ രുദ്ര പെണ്ണേ പറയടി ഞങ്ങൾ എനി ഒന്നും പറയില്ല .........(തനു) അങ്ങനെ പ്രൊജക്ട് കഴിഞ്ഞ് സാർ പോയി രണ്ട് ദിവസം കഴിഞ്ഞ് എന്നെ കാണാൻ വന്നു ........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര....... എന്താ സാർ........ എനിക്ക് രുദ്രയെ ഒരുപാട് ഇഷടാ ..... തന്റെ കൂടെ വർക്ക് ചെയ്ത ഒരാഴ്ച സത്യം പറഞ്ഞാൽ ഇവിടെ നിന്നും പോയതിന് ശേഷം ഞാൻ വല്ലാണ്ട് മിസ്സ് ചെയ്തു ...... തന്റെ കിലുക്കാം പെട്ടി പോലെയുള്ള സംസാരവും എപ്പോഴും എന്തെങ്കിലും കലപില കൂട്ടി നടക്കുന്നതും ഒക്കെ..... ശരിക്കും ഇഷ്ടാ .......

താൻ നന്നായി ആലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരം തരണം............ അതും പറഞ്ഞ് സഖാവ് പോയപ്പോൾ കൂടെ എന്റെ മനസമാധാനവും പോയി. രാത്രി മുഴുവൻ സഖാവ് പറഞ്ഞത് ആലോചിച്ചു നടക്കായിരുന്നു . സഖാവ് കാരണം എന്റെ ഫേവറിറ്റ് ബിരിയാണി വരെ തിന്നാൻ പറ്റാതായി . അങ്ങനെ സഖാവ് ഇഷ്ടം പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ ഒരു ഞായറാഴ്ച ഞാൻ ഓർഫനേജ് ൽ ഗാർഡനിൽ വെള്ളം ഒഴിക്കുമ്പോളാ സഖാവ് വന്നത് കൂടെ മദറും ഉണ്ടായിരുന്നു. രുദ്രേ ഉത്തരം കിട്ടിയില്ല ഇന്നറിയണം എന്നെ ഇഷ്ടാണോ അല്ലേന്ന്....... സഖാവ് അത് പറഞ്ഞപ്പോൾ ഞാൻ നോക്കിയത് മദർനെ ആയിരുന്നു മദർ ഞങ്ങളോട് പറഞ്ഞതാ " ഒരിക്കലും എന്റെ മക്കൾ പ്രണയത്തിൽ അകപ്പെടരുത് നമ്മൾക്ക് ആരും ഇല്ല വഞ്ചിച്ച് പോയാൽ പോലും കരയാനല്ലാതേ ഒന്നിനും പറ്റില്ല .... ഒരിക്കലും ഈ മദർ ന്റെ കിളി കുഞ്ഞുങ്ങൾ നിലമറന്നാടരുത്..." അനാഥയായ എന്നെ ജീവിതത്തിലേക്ക് കൂട്ടിയാൽ പിന്നീട് ഒരു ഭാരമാവും അതോണ്ട് വേണ്ട മാഷേ വിട്ടേക്ക്..........

ഞാൻ പറഞ്ഞപ്പോൾ സഖാവ് ന്റെ മുഖം പതിയെ മങ്ങുന്നതും തല താഴ്ത്തി നിൽക്കുന്നതും ഒക്കെ കണ്ടിരുന്നു എങ്കിലും ഞാൻ യാതൊരു ഭാവമാറ്റവും ഇല്ലാതെ അദ്ദേഹത്തെ തന്നെ നോക്കി. പന്ന@#₹* മോളെ എന്താ പറഞ്ഞെ ഭാരമാവുമെന്നോ ...... നിന്നോട് ചോദിക്കാണ്ട് നിന്നെ പ്രേമിക്കാൻ എനിക്ക് അറിയാമെങ്കിൽ നിന്നോട് ചോദിക്കാണ്ട് ഒരു താലിയും കെട്ടി കൂടെ പൊറുപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല വേണ്ടാന്ന് വെച്ചിട്ടാ ...... വെറുതെ എന്റെ ഉള്ളിൽ അടച്ചിട്ടാ എന്റെ സ്വഭാവം നീ പുറത്തെടുപ്പിക്കരുത് നിനക്ക് ഡോക്ടർ സിദ്ധാർത്ഥ ഹർഷ് നെ അറിയൂ സഖാവ് സിദ്ധാർത്ഥ ഹർഷ് നെ അറിയില്ല......... സങ്കടം നിറഞ്ഞ ഭാവം മാറി പെട്ടന്ന് കലിപ്പിൽ എന്നോട് പറഞ്ഞ അങ്ങേരെ ഞാൻ ഇതെന്ത് ജീവി എന്നമട്ടിൽ മിഴിച്ച് നോക്കി എന്നാൽ അവസാനം പറഞ്ഞ ആ വാക്ക് സഖാവ് സിദ്ധാർത്ഥ ഹർഷ് എന്നുള്ളത് കൃത്യം എന്റെ ഹൃദയത്തിൽ തന്നെ കൊണ്ടൂ..... മോളെ ഞാന് അന്ന് പറഞ്ഞത് ഓർത്തിട്ടാണെങ്കിൽ വേണ്ട അത് മറന്നേക്ക് ഈ മോന് നല്ല മോനാ എന്റെ മോളെ ഒത്തിരി ഇഷടാ ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞേക്ക് .......

മദർ ന്റെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോൾ പോലും എനിക്ക് മദറ് നെ തിരിഞ്ഞ് നോക്കാൻ പോലും പറ്റിയില്ല കാരണം ഞാൻ ആ കലിപ്പ് ഭാവത്തോടെ മുഖം കയറ്റി വെച്ച അങ്ങേരുടെ ഭാവത്തിൽ അങ്ങ് ലയിച്ചു പോരായിരുന്നു. മദർ പറഞ്ഞിട്ടും കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടില്ലേ ഒരൊറ്റ കുത്ത് കൊടുക്കാനാ തോന്നണേ .....ഡി വല്ലതും ആ തിരുവാ തുറന്ന് പറയ്.......... സഖാവ് കലിപ്പിൽ പറഞ്ഞത് കേട്ടിട്ടും എനിക്ക് ഉത്തരം കൊടുക്കാൻ നാവ് പോലും ചലിച്ചില്ല...... ആ നെറ്റിയിലേക്ക് ചാഞ്ഞ മുടിയിഴകളും ...കട്ട താടിയും പിരിച്ച് വെച്ച മീശയും... ദേഷ്യപ്പെട്ടപ്പോൾ ചുവന്ന് വന്ന മുഖവും ...... എന്റെ സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും ഞാൻ കണ്ടില്ല ....... അവൾ എനി ഒന്നും പറയില്ല മോന് സഖാവ് ന്ന് പറഞ്ഞപ്പോൾ തന്നെ ആള് വീണിട്ടുണ്ടാവും ഇവൾ നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റ് കാരിയാ......

.മക്കൾ സംസാരിച്ചു ഒരു തീരുമാനം എടുക്ക് ഞാൻ എന്നാ അങ്ങോട്ട്......... അതും പറഞ്ഞ് മദർ പോയി........ അപ്പോ എന്റെ രുദ്ര തമ്പുരാട്ടീ എന്നോട് ഉള്ള ഇഷടത്തിൽ ഫ്ലാറ്റ് ആയി പോയോ......... സഖാവ് മീശ പിരിച്ച് ചോദിച്ചു. രുദ്ര തമ്പുരാട്ടിയോ ...... മ്മ് ഞാൻ ഒരു കൊച്ച് തമ്പുരാൻ ആയി വരും അപ്പോ നീ എന്റെ തമ്പുരാട്ടി കുട്ടിയല്ലേ രുദ്ര പെണ്ണേ.......സമ്മതമാണോ ഈ തമ്പുരാന്റെ തമ്പുരാട്ടി കുട്ടിയാവാൻ ......... സഖാവ് ചോദിച്ചപ്പോൾ ഞാൻ ആ നെഞ്ചോട് ചേർന്ന് നിന്ന് ആ കണ്ണുകളിലേക്ക് നോക്കി..... തമ്പുരാട്ടി കുട്ടിയാവാൻ സമ്മതമല്ല പകരം ഈ സഖാവിന്റെ സഖിയാവാൻ സമ്മതാ ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞ് മാളുവിനെയും തനുവിനെയും നോക്കിയപ്പോൾ രണ്ടാളും എന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കാ ....

ഞാൻ ആ തക്കത്തിന് ഫോൺ കൈക്കലാക്കാൻ കൈ ഉയർത്തിയപ്പോൾ തനു നെട്ടി കൊണ്ട് ഫോൺ പൊക്കി പിടിച്ചു . തനു മോളെ ഫോൺ താടി........... ഫോൺ ന് വേണ്ടി നീ ഇങ്ങനെ പരക്കം പായുമ്പോൾ ഈ ഫോണിൽ കാര്യമായ കാര്യം ഉണ്ട് ഡീ തനു ആ ഗാലറി ഒന്ന് നോക്കിയെ...... എന്റെ കൈ പിന്നിലേക്ക് പിടിച്ചു മാളു പറഞ്ഞപ്പോൾ തനു ഫോൺ ഗാലറി തപ്പി . പെട്ടന്നെന്തോ കണ്ണിൽ ഉടക്കിയ പോലെ അത് മാളുവിന് കാണിച്ചു. ഞാൻ സഖാവിന്റെ നെറ്റിയിലേക്ക് ചന്ദനം ചാർത്തുമ്പോൾ എന്റെ അരയിലൂടെ ചുറ്റി പിടിച്ചു കണ്ണടച്ച് നിൽക്കുന്ന സഖാവ്...... എടി ഇതേതാടി സ്ഥലം ഡൽഹി അല്ല എന്തായാലും...........തനു ദൈവത്തിന്റെ സ്വന്തം നാട്..... കേരളം നീ എപ്പോ പോയി...... മാളു അത് നമ്മൾ അന്ന് ടൂറിന് പ്ലാൻ ചെയ്തില്ലേ അന്ന്.... അന്ന് ഞങ്ങളെ കൂടെ വരാതെ നീ സഖാവിന്റെ കൂടെ പോയതാണല്ലേടി ......മദർ എങ്ങനെ സമ്മതിച്ചു.......(തനു) ഞാൻ നിങ്ങളെ കൂടെയാണെന്ന് നുണ പറഞ്ഞു......ഇളിയോടെ ഞാൻ പറഞ്ഞു രണ്ടാളെയും സൂക്ഷിച്ചു നോക്കി. അമ്പടി കേമി എന്നിട്ട് മ്മ് മ്മ് വല്ലതും നടന്നോ.....

മാളു കൊഞ്ചലോടെ എന്റെ കവിളിൽ പിടിച്ചു വലിച്ച് ചോദിച്ചപ്പോൾ ഞാൻ കൈ തട്ടിമാറ്റി. അങ്ങനെ ഒന്നും നടന്നില്ല ഇത് സഖാവ് ന്റെ വീട്ട്കാരെ കാണാൻ കൊണ്ട് പോയതാ ഒരു പാവം മുത്തശ്ശി സുന്ദരി അമ്മകുട്ടി.... പിന്നെ പാർട്ടി ഓഫീസിലേക്ക് എന്നെ കൊണ്ട് പോയി......... അപ്പോ ചുളുവിൽ പാർട്ടിയിൽ മെമ്പർഷിപ്പും കിട്ടിയല്ലേ............തനു . ഞാൻ ചിരിയോടെ തലയാട്ടി . പെട്ടന്ന് ടീച്ചറമ്മ വന്നു കുറച്ചു കഴിഞ്ഞു പോവാം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തലയാട്ടി. അപ്പോഴേക്കും എനിക്ക് ഒരു കോൾ വന്നു അതിൽ തെളിഞ്ഞ് കാണുന്ന 💖സഖാവ് 💖 എന്ന പേര് കണ്ടപ്പോൾ തന്നെ ഞാൻ ചിരിയോടെ ഫോണിലേക്ക് നോക്കി . എന്നെ കളിയാക്കി ചിരിക്കുന്ന മാളുവിനെ പിച്ചി തനുവിനെ കണ്ണുരുട്ടി നോക്കി ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി . ഇറങ്ങുന്ന ധൃതിയിൽ മുന്നിൽ വരുന്ന ആളെ ഞാൻ ശ്രദ്ധിച്ചില്ല അയാളെ തട്ടി ഞാൻ വീഴാൻ പോയപ്പോൾ എന്റെ അരയിലൂടെ കൈ ചേർത്ത് വീഴാതെ താങ്ങി നിർത്തിയിരുന്നു. നഗ്നമായ ഇടുപ്പിൽ കൈ മുറുകിയപ്പോൾ ഒന്നുയർന്ന് പോയ ഞാൻ എന്നെ പിടിച്ചയാളെ നോക്കിയപ്പോൾ കണ്ടത് മുഖം മറച്ച് കിടക്കുന്ന ചുരുളൻ മുടിയും എന്നെ കൊത്തി വലിക്കാൻ പാകത്തിന് നോക്കുന്ന വശ്യമായ നീല കണ്ണുകളുമാണ് .....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story