രോഹിണി: ഭാഗം 10

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

അമ്മ കയറി വന്നതോടെ ഞാൻ ചൂളി വല്ലാതെ ആയിപ്പോയി. ശബരിയും എന്റെ അതേ അവസ്ഥയിൽ ആയിരുന്നു.... അമ്മയെ ഞാൻ ഒന്ന് നോക്കിയട്ട് ജാള്യതയോടെ മുഖം കുനിച്ചു... "കീരിയും പാമ്പും തമ്മിൽ ഇണക്കമായോ"? നിർമ്മലാമ്മ ഞങ്ങളെ കളിയാക്കി... ഞാൻ പേടിയോടെയാണിരുന്നത്.നിർമ്മലാമ്മക്ക് ഒന്നും ഇഷ്ടപ്പെടില്ല.ശരിക്കും വഴക്കു കേട്ടെന്ന് കരുതി... " അമ്മേ ഞങ്ങളും തമ്മിലുള്ള ബെറ്റായിരുന്നു.മൽസരത്തിൽ ഞാൻ ജയിച്ചു ഇവൾ തോറ്റു " ചമ്മൽ മറച്ചു പിടിച്ചു ശബരിയെന്നെ ചൂണ്ടിപ്പറഞ്ഞു... ശബരി അവസരത്തിനൊത്ത് ഉയർന്നത് എനിക്ക് ആശ്വാസത്തിനായി... "എന്നിട്ടെന്തായി അവസാനം" "അവസാനമായതാണ് അമ്മ കണ്ടത്" ശബരി ഒരുവിധത്തിൽ തലയൂരി... "ശബരിയെ ഞാൻ നിന്നെ കാണാൻ തുടങ്ങിയട്ട് വർഷങ്ങൾ കുറെ കഴിഞ്ഞു.ആ എന്നോട് തന്നെ നീ വേലയിറക്കണം" നിർമ്മലാമ്മ ശബരിയെ കളിയാക്കിയതോടെ ശേഷിച്ചിരുന്ന ഞങ്ങളുടെ ഗ്യാസ് പോയിക്കിട്ടി... അമ്മ ചിരിയോടെ തിരികെ അടുക്കളയിലേക്ക് പോയി... "ഇപ്പോൾ സമാധാനമായല്ലോ" ഞാൻ മുഖം വീർപ്പിച്ചു ശബരിയെ നോക്കി...

"അതിനു ഞാനറിഞ്ഞോ അമ്മയിവിടേക്ക് കയറി വരുമെന്ന്" ശബരിയുടെ മറുചോദ്യത്തിനു എനിക്ക് മറുപടി ഇല്ലാതായിപ്പോയി... "ഛെ..അമ്മയെ എങ്ങനെ ഫെയ്സ്.ചെയ്യും" എനിക്കതായിരുന്നു ഫീലിങ്ങ്. "ശബരി എന്തെങ്കിലും വഴി പറഞ്ഞു താടാ പ്ലീസ്" എന്റെ മുഖം ദയനീയമായിരുന്നു.. "വഴി നീ തന്നെ കണ്ടുപിടിക്കൂ.ഞാൻ ആലോചിച്ചിട്ട് ഒരുവഴിയും തെളിയുന്നില്ല" ശബരി തലക്ക് കൈ കൊടുത്തു ഇരുന്നു.ഞങ്ങൾ കുറച്ചു സമയം കൂടി അവിടെ ഇരുന്നു.അമ്മ അടുക്കളയിൽ നിന്ന് ഇറങ്ങട്ടെയെന്ന് കരുതി.... "രോഹിണി കഴിച്ചു കഴിഞ്ഞില്ലേ" അമ്മയുടെ വിളി അടുക്കളയിൽ നിന്നെത്തിയതോടെ എനിക്ക് മതിയായി.ശബരിയുടെ പ്ലേറ്റും കൂടിയെടുത്ത് ഞാനെഴുന്നേറ്റു... "ദാ..വരുന്നമ്മേ" ശബരിയെ നോക്കി ഞാൻ പല്ലിളിച്ചു കാണിച്ചിട്ട് അടുക്കളയിലെത്തി.നിർമ്മലാമ്മ എന്തെങ്കിലും ചോദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.... കഴിച്ച പാത്രം കഴുകി വെച്ചിട്ട് ഞാൻ അവിടെ നിന്ന് എസ്ക്കേപ്പായി..നിർമ്മലാമ്മ ചോദിച്ചാൽ പറയാൻ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല... മുറിയിൽ കയറി ഞാൻ കുറച്ചു നേരം കിടന്ന് ഉറങ്ങി...

"രോഹിണീ എഴുന്നേൽക്ക്.. ആരൊ തട്ടിവിളിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്.കണ്ണു തുറന്നപ്പോൾ ശബരി തൊട്ടു മുമ്പിൽ... " എന്തൊരു ഉറക്കാമായിത്..സമയം ഒരുപാടായി" പെട്ടനാണെനിക്ക് സമയം കുറെ ആയെന്ന് മനസിലായത്... "വിളക്ക് വെക്കണ്ടേ.അമ്മ പറഞ്ഞു നിന്നെ വിളിച്ചു ഉയർത്താൻ" "ശബരി പൊയ്ക്കോളൂ..ഞാൻ താഴേക്ക് വന്നോളാം" "വേണ്ടാ നിന്നെയും കൂട്ടിയേ ഞാൻ പോണുള്ളൂ" "അയ്യെടാ.. അങ്ങനെ സുഖിക്കേണ്ടാ" ഞാൻ ശബരിയെ തള്ളി മുറിക്ക് പുറത്തിറക്കി കതകടച്ചു.... കുറച്ചു സമയം കൂടി വെറുതെ ഇരുന്നിട്ട് മേലുകഴുകി മാറാനുളള തുണിയുമെടുത്ത് ഞാൻ താഴെയെത്തി.ശബരിയെ ഹാളിലെങ്ങും കണ്ടില്ല..പകരം അമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു... "എന്തൊരുറക്കമാണ് മോളേ.മേൽ കഴുകീട്ട് വേഗം വാ.വിളക്ക് വെയ്ക്കുവാൻ സമയം ഇപ്പോളാകും" ഞാൻ പരിസരം ശ്രദ്ധിച്ചതോടെ അമ്മ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി.സമയം സന്ധ്യയാകാറായതിന്റെ ലക്ഷണങ്ങൾ പുറത്ത് കണ്ടു തുടങ്ങി.. "ദാ..അമ്മേ കുളിച്ച് ഉടനെയെത്താം"

ഞാൻ വേഗം കുളിമുറിയിലേക്ക് നടന്നു.അധികം സമയം കളയാതെ കുളിച്ചിറങ്ങി.... പൂജാമുറിയിൽ നിന്ന് നിലവിളക്ക് എടുത്തു കഴുകി തുടച്ചു വിളക്കിൽ തിരി തെളിക്കാനൊരുങ്ങി.... നിലവിളക്കിൽ എണ്ണ പകർന്നതിനുശേഷം രണ്ടു തിരിയിട്ടു.ഒന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും.... ആദ്യം പടിഞ്ഞാറ് ഭാഗത്തെ തിരിയിൽ അഗ്നിനാളം പകർന്നു.അതിനുശേഷം കിഴക്ക് വശത്തേക്കുളള തിരിയും തെളിച്ചു.... "ദീപം ദീപം ... കത്തിച്ചുവെച്ച നിലവിളക്കുമെടുത്ത് മുൻ ഭാഗത്തെ വാതിക്കലെത്തി ദീപം പുറത്തേക്ക് കാണിച്ചു... ഉമ്മറപ്പടിയിൽ കുറച്ചു നേരം വിളക്ക് വെച്ചിട്ട് അതെടുത്ത് പൂജാമുറിയിൽ കൊണ്ടുചെന്നു വെച്ചു... സാമ്പാണിത്തിരി കൂടി കത്തിച്ചു വെച്ചിട്ട് ഹാളിൽ ഞാൻ അമ്മക്ക് സമീപമെത്തി... " നാമം കൂടി ജപിക്കാം" അമ്മയും ഞാനും കൂടി തറയിലേക്ക് ചന്ദനവട്ടത്തിലിരുന്നു കുറെസമയം ഹരേനാമം ചൊല്ലി.... നാമജപം കഴിഞ്ഞിട്ടും ശബരിയെത്തിയിരുന്നില്ല.ഞാൻ വീണ്ടും മുറിയിലേക്ക് വന്നു.മനസ്സാകെ അസ്വസ്ഥമാകാൻ തുടങ്ങി..

"എന്നോടൊരു വാക്ക് പോലും പറയാതെ ശബരി എവിടേക്ക് പോയി.... അമ്മയോട് ചോദിച്ചാൽ ശരിയാകൂല്ലെന്ന് അറിയാമെന്നതിനാൽ ഞാൻ ഫോണെടുത്ത് ശബരിയുടെ മൊബൈലിലേക്ക് വിളിച്ചു. ബെല്ലടിച്ചു നിന്നതല്ലാതെ കോളെടുത്തില്ല... എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു... " ഇങ്ങ് വരട്ടെ വെച്ചിട്ടുണ്ട് ഞാൻ ".. എനിക്ക് മെല്ലെ കോപം വന്നു തുടങ്ങി. മുമ്പത്തേ പോലേ ആയിരുന്നില്ല ഇപ്പോഴത്തെ എന്റെ സ്ഥിതി... ഓരോ അണുവും ശബരിയെ കാണുവാനായി കൊതിക്കുകയാണ്... ഏറെനേരം കാത്തിരുന്നിട്ടും ശബരി എത്താത്തിനാൽ ഞാൻ മുറിയിൽ നിന്നിറങ്ങി താഴേക്ക് ചെന്നു.അമ്മയവിടെ ഇരുന്നു ടീവി കാണുന്നുണ്ടായിരുന്നു...ഞാൻ വരുന്നത് കണ്ടിട്ട് അമ്മ ടീവിയിൽ നിന്ന് മുഖമുയർത്തി.... " കഴിക്കുന്നില്ലേ മോളേ.സമയം എട്ടുകഴിഞ്ഞു" "അമ്മ കഴിച്ചോ?" "ഇല്ല..നീ കൂട്ടി വരട്ടെയെന്ന് കരുതി" "ഞാനെടുത്തിട്ട് വരാം അമ്മേ" നിർമ്മലാമ്മയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അസ്വസ്ഥതമായ മനസുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.... അമ്മക്കും എനിക്കുമുളള ഭക്ഷണവുമെടുത്ത് ഞാൻ ഹാളിലേക്ക് ചെന്നു... ഞാൻ ഭക്ഷണമെടുത്ത് ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചു.അമ്മ ഹാളിലെ വാഷ്ബേസണിൽ കൈകഴുകി വന്നു...

"നീയെന്താ കുട്ടി ഭക്ഷണം കുറച്ചെടുത്തത്" "അമ്മക്ക് കുറച്ചു മതിയെന്ന് ഞാൻ ഓർത്തില്ല" "നിന്റെ കാര്യമാണ് പറഞ്ഞത്" നിർമ്മലാമ്മയുടെ മുഖത്ത് നീരസം പടർന്നു... ശബരിയുടെ അഭാവമാണ് എനിക്ക് വിശപ്പില്ലായ്മയെന്ന് അമ്മയോട് പറയാൻ കഴിയില്ലല്ലോ..അതിനാൽ ഞാൻ കുറച്ചു ചോറേ എടുത്തുള്ളൂ.... "വിശപ്പ് തോന്നണില്ല" "എനിക്ക് അറിയാം നിനക്കെന്താണ് വിശപ്പില്ലാത്തതെന്ന്" നിർമ്മലാമ്മയുടെ അർത്ഥം നിറഞ്ഞ സംസാരം കേട്ടു ഞാനാകേ ചൂളിപ്പോയി... "നീ വിഷമിക്കേണ്ട മോളേ..അമ്മക്ക് നിന്നെ ഇഷ്ടമാണ്.. ശബരിയുടെ ഇപ്പോഴത്തെ സ്വഭാവമാണ് എന്നെ വിഷമിപ്പിക്കുന്നത്" അമ്മയുടെ സങ്കട നിറഞ്ഞ സംസാരത്തിനു മുമ്പിൽ ഞാൻ നിശബ്ദയായിരുന്നു കേട്ടു... "അവനെയിങ്ങനെ വിട്ടാൽ ശരിയാകില്ല.ബാക്കി സപ്ലി കൂടി എഴുതിയെടുത്ത് എവിടെങ്കിലും ജോലിക്ക് കയറണം.തറവാടിന്റെ വരുമാനം കുറഞ്ഞു വരികയാണ്" അമ്മക്ക് മുമ്പിൽ ഞാൻ നല്ലൊരു ശ്രോതാവായി മാറുകയായിരുന്നു... "അതിനാൽ മോൾ അവനെയൊന്ന് ഉപദേശിക്കണം നീ പറഞ്ഞാൽ അവൻ അനുസരിക്കും"

"ഞാൻ പറഞ്ഞു നോക്കാം അമ്മേ" "പറഞ്ഞാൽ പോരാ അനുസരിപ്പിക്കണം' " മം" അമ്മയുടെ സംസാര കേട്ടുകൊണ്ട് ഞാൻ ഭക്ഷണം കഴിക്കുന്നതായി ഭാവിച്ചു... എനിക്ക് വിശപ്പില്ലെങ്കിലും അമ്മയെ ബോധ്യപ്പെടുത്താനായി ഞാൻ കുറച്ചു കഴിച്ചു..മതിയാക്കി ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചു... "മോളൊന്നും കഴിച്ചില്ലല്ലോ" "വിശപ്പ് തോന്നുന്നില്ല" അമ്മയോട് പറഞ്ഞിട്ട് ഞാൻ പാത്രവുമെടുത്ത് അടുക്കളയിലേക്ക് പോയി.പാത്രം കഴുകി വെച്ചിട്ട് ഞാൻ വലിയമ്മയുടെ മുറിയിലേക്ക് ചെന്നു.വലിയമ്മയെ പരിചരിച്ചു കഴിഞ്ഞു ഞാൻ ഹാളിലേക്ക് വന്നു.അമ്മയെ അവിടെ കണ്ടില്ല... "അടുക്കളയിലേക്ക് പോയിക്കാണും" ഞാൻ മെല്ലെ കോണിപ്പടി കയറി എന്റെ മുറിയുടെ അടുത്തെത്തി. അടഞ്ഞു കിടക്കുന്ന ശബരിയുടെ മുറിയുടെ വാതിലു കണ്ടതോടെ എന്റെ നെഞ്ഞ് പിഞ്ഞിക്കീറി... "ശബരി എവിടെ പോയെന്ന് അറിയാൻ കഴിയുന്നില്ല.അമ്മയാണെങ്കിൽ ഒന്നും പറയുന്നുമില്ല" റൂമിൽ കയറി ഞാൻ ഒരുവട്ടം കൂടി ശബരിയെ വിളിച്ചു. അപ്പോഴും ഫോൺ അറ്റൻഡ് ചെയ്തില്ല...

മുറിയിൽ ഒറ്റക്ക് ഇരുന്നപ്പോൾ എനിക്ക് നെഞ്ച് പൊട്ടുന്നതുപോലെ തോന്നി..ഞാൻ അടഞ്ഞു കിടക്കുന്ന ശബരിയുടെ മുറിയുടെ വാതിൽ തള്ളിയപ്പോളത് തുറന്നു... മുറിയിലെ ലൈറ്റ് തെളിച്ചു ഞാൻ മുറിയാകെ ശ്രദ്ധിച്ചു.ഒരടുക്കും ചിട്ടയും ഇല്ലാതെ എല്ലാം വാരി വലിച്ചിട്ടിരിക്കുന്നു.... മുറിയിൽ അലക്ഷ്യമായി കിടന്നതെല്ലാം ഞാൻ അടുക്കിപ്പെറുക്കി വെച്ചു.ബെഡ്ഷീറ്റ് കറക്റ്റായി വിരിച്ചു..എന്നിട്ട് ഞാൻ ബെഡ്ഡിലേക്ക് ഇരുന്നു.... ശബരിയോർത്ത് എനിക്ക് സങ്കടമേറി.മുഖം കൈകളിൽ മുറുക്കി പൊത്തിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു പോയി... ഞാൻ എന്നെത്തന്നെ മറന്നു കരയുക ആയിരുന്നു... പെട്ടന്നൊരു കരതലം തോളിൽ അമർന്നതും ഞാൻ കൈകൾ മാറ്റി ചാടിയെഴുന്നേറ്റു..ചുമലിൽ കൈ അമർത്തിയ ആളുടെ മുഖത്തേക്ക് നോക്കിയതും ഞാൻ വല്ലാതായിപ്പോയി....."""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story