രോഹിണി: ഭാഗം 11

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

തൊട്ടു മുമ്പിൽ അമ്മയെ കണ്ടതോടെ ഞാൻ വല്ലാതായിപ്പോയി.അമ്മയെ ഒരിക്കലും ഞാൻ അവിടെ പ്രതീക്ഷിച്ചിരുന്നില്ല. "എന്തിനാണ് മോളേ നീ കരയുന്നത്" അങ്ങനെയൊരു അവസ്ഥയിൽ അമ്മയുടെ ചോദ്യം കേട്ടതോടെ ആ ചുമലിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞു. അമ്മയെന്ന് ചേർത്തു പിടിച്ചു തലോടിക്കൊണ്ടിരുന്നു. "ശബരി അമ്മാവന്റെ വീട്ടിൽ വരെ പോയേക്കുവാണ്.ശ്രീപ്രിയയുടെ കൂടെ ഏതൊ സ്ഥലം വരെ പോകണമായിരുന്നു" അതുകൂടി കേട്ടതോടെ എന്റെ കരച്ചിലിനു ശക്തി കൂടി.... "ഒന്നും പറയാതെ മിണ്ടാതെ പൊയ്ക്കളഞ്ഞില്ലേ... " അഭി കൂടെ ചെല്ലാമെന്ന് ഏറ്റതാണ്.അവസാന നിമിഷം അവനെന്തൊ തിരക്കിലായി.ശബരിയെ വിളിച്ചു പറഞ്ഞു. അവൻ ഒഴിവാകാൻ ശ്രമിച്ചെങ്കിലും ഞാനാണ് നിർബന്ധിച്ച് പറഞ്ഞയച്ചത്" എനിക്ക് കുറച്ചു ആശ്വാസം തോന്നി.ശബരി സ്വയം പോയതല്ലല്ലോ...

എന്നാലും ശബരിക്കൊന്ന് പറഞ്ഞിട്ട് പോകാരുന്നു... "മോളു പോയി കിടന്ന് ഉറങ്ങിക്കോ" നിമ്മലാമ്മയുടെ അനുമതി ലഭിച്ചതോടെ ഞാൻ വേഗം മുറിയിൽ കയറി കതകടച്ചു കിടന്നു... കിടന്നിട്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ ശരീരത്തിലെ ഓരോ അണുവും ശബരിയുടെ സാമിപ്യത്തിനായി ദാഹിക്കുകയാണ്... തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാനൊരു വിധത്തിൽ നേരം വെളുപ്പിച്ചു... രാവിലെ താമസിച്ചാണ് എഴുന്നേറ്റത്.ഉണർന്നിട്ടും എഴുന്നേൽക്കാൻ തോന്നിയില്ല.ഓരോന്നും ചിന്തിച്ചങ്ങനെ കിടന്നു... നിർമ്മലാമ്മ വന്ന് വിളിച്ചതോടെ എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.കുളിയും ജപവും കഴിഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു.അമ്മ പാചകം ചെയ്യുന്ന തിരക്കിലാണ്... "ചായ എടുത്തു കുടിക്ക് മോളേ" അമ്മയെ നോക്കാതെ ഞാൻ ചായ എടുത്തു കുടിച്ചു. അമ്മയെ ഫെയ്സ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി..എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു. "നീയെവിടേക്കാ രോഹിണിയിത്ര ധൃതിയിൽ" അമ്മയുടെ ചോദ്യം എനിക്ക് വിലങ്ങ് തടി തീർത്തു..

"അമ്മേ അത് ഞാൻ.. എനിക്ക് തലവേദന എടുക്കുന്നു. ഒന്ന് കിടക്കാമെന്ന് കരുതി" ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു... "ഇഡ്ഡിലിയും സാമ്പാറുമുണ്ട്.കഴിച്ചിട്ട് കിടക്ക്" എനിക്ക് വിശപ്പില്ലെങ്കിലും നിർമ്മലാമ്മയെ വിഷമിപ്പിക്കണ്ടല്ലോന്ന് ഓർത്ത് കഴിച്ചെന്ന് വരുത്തി ഞാൻ അവിടെ നിന്ന് രക്ഷപ്പെട്ടു... വലിയമ്മയെ ശുശ്രൂഷിച്ച് ഞാൻ വേഗം എന്റെ മുറിയിലെത്തി. തലമുടി ഒന്നുകൂടി വിടർത്തി കൈകൊണ്ട് കോതിയുണക്കി...മുടിത്തുമ്പിലെ ബാക്കി നനവ് ടേബിൾ ഒപ്പിയെടുത്തു.... തലമുടി ചീകിയൊതുക്കി നെറ്റിയിലൊരു വട്ടപ്പൊട്ടും ചാർത്തി.എന്നിട്ട് ഞാൻ മൊബൈലെടുത്ത് നോക്കി.ഞാൻ ഞെട്ടിപ്പോയി. നാലഞ്ച് മിസ്ഡ് കോൾ കിടക്കുന്നു... ശബരിയുടെ കോളാണെന്ന് മനസിലായതും നെഞ്ചിടിപ്പോടെ ഞാൻ കോൾ ബട്ടണിൽ വിരൽ അമർത്തി.എന്നിട്ട് മെല്ലെ ഫോണെടുത്ത് ചെവിയോട് ചേർത്തു പിടിച്ചു.... ബെല്ലുണ്ട്..ഫോൺ അറ്റൻഡ് ചെയ്യുന്നതും പ്രതീക്ഷിച്ചു കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒരിക്കൽ കൂടി ട്രൈ ചെയ്തെങ്കിലും പഴയത് പോലെ...

ദേഷ്യപ്പെട്ടു ഞാൻ മൊബൈൽ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞു.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഉള്ളിലൊരായിരം സങ്കടങ്ങൾ കലങ്ങി മറിഞ്ഞു.... ആ നിമിഷത്തിലാണ് മൊബൈൽ ചിലച്ചത്.ഓടിച്ചെന്ന് ഞാൻ കോളെടുത്തു... "ശബരി കോളിങ്ങ്..." കോൾ അറ്റൻഡ് ചെയ്തതും മറുവശത്ത് ശബരിയുടെ ഹലോ ശബ്ദം കേട്ടു.എന്റെ മറുപടി ഒരുപൊട്ടിക്കരച്ചിൽ ആയിരുന്നു... "എന്തുപറ്റി രോഹിണി" ശബരിയുടെ ആശങ്ക നിറഞ്ഞ സ്വരം എന്റെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തി... എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. കരച്ചിൽ തന്നെ ആയിരുന്നു. ഞാൻ കരഞ്ഞു തീരുന്നതുവരെ ശബരി ക്ഷമയോടെ കാത്തിരുന്നു... "ഒന്നു പറഞ്ഞിട്ട് പോകായിരുന്നില്ലേ ശബരീ നിനക്ക്" ചിലപ്പിച്ച എന്റെ വാക്കുകൾ പുറത്തേക്ക് വന്നു.. "സോറിയെടോ എല്ലാം പെട്ടെന്ന് ആയതിനാൽ എനിക്ക് പറയാൻ കഴിഞ്ഞില്ല" ഓരോന്നും പറഞ്ഞു ശബരിയെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പതിയെ എന്റെ സങ്കടങ്ങൾ കുറഞ്ഞു വന്നു... "ഞാൻ വൈകിട്ടെത്തും നീ വിഷമിക്കാതെ" അത്രയും പറഞ്ഞിട്ട് ശബരി കോൾ കട്ടു ചെയ്തു.

മനസ് കുറച്ചു ശാന്തമായതോടെ ഞാൻ താഴേക്ക് ചെന്നു അടുക്കളയിൽ അമ്മയെ സഹായിച്ചു.... ഉച്ചകഴിഞ്ഞു ഒന്ന് മയങ്ങി.വൈകുന്നേരം വീണ്ടും കുളിച്ചൊരുങ്ങി.കണ്ണാടിക്കു മുമ്പിൽ നിന്ന് പലവട്ടം സ്വയം തൃപ്തിപ്പെട്ടു.... സന്ധ്യകഴിഞ്ഞതോടെ ശബരി തിരിച്ചെത്തി. താഴെ അമ്മേയെന്നുളള ശബരിയുടെ വിളിയൊച്ച ഞാൻ എന്റെ മുറിയിലിരുന്നു കേൾക്കുന്നുണ്ടായിരുന്നു... മനസൊന്ന് തുടിച്ചതാണു താഴേക്ക് ഇറങ്ങിച്ചെന്ന് ശബരിക്കരുകിലേക്ക് ഓടിച്ചെല്ലാൻ.എങ്കിലും ഞാനത് സ്വയം നിയന്തിച്ചു. "ശബരിയെന്നെ തിരക്കി എന്റെ അടുത്തേക്ക് വരുമോയെന്ന് എനിക്ക് അറിയണമായിരുന്നു" കോണിപ്പടി കയറി ശബരി മുകളിലേക്ക് വരുന്നതും അവന്റെ മുറിയിൽ കയറണതും ഞാൻ അറിഞ്ഞു... ശബരി ഇപ്പോളെത്തുമെന്ന് കരുതി ഞാൻ മുറിയിൽ ഇരുന്നു.അവനെ വരാഞ്ഞതോടെ എനിക്ക് ദേഷ്യം കയറി.

ഞാൻ ചാടിത്തുള്ളി ശബരിയുടെ മുറിയിൽ എത്തിയെങ്കിലും അവനെ അവിടെ കാണാൻ കഴിഞ്ഞില്ല... ദേഷ്യത്തോടെ ഞാനാ മുറിയുടെ വാതിൽ മുറിച്ച് കടന്നു.പൊടുന്നനെ എന്നെ പിന്നിൽ നിന്നാരൊ പൊക്കിയെടുത്ത് മുറിക്കുള്ളിലാക്കി... ശബരിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ കൈകൾ ഉയർത്തി അവന്റെ നെഞ്ചിൽ തല്ലി.എന്നിട്ട് എന്റെ മുഖം അവന്റെ മാറിലേക്ക് പൂഴ്ത്തിവെച്ചു.. എന്റെ സങ്കടങ്ങൾ ശബരിയുടെ മാറിലേക്കൊഴുകി..ഇരുകരങ്ങളുമെടുത്ത് അവനെന്നെ പുണർന്നു. അങ്ങനെ എത്ര നേരം നിന്നെന്ന് എനിക്ക് അറിയില്ല.... സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.ശബരി വരുമ്പോൾ ചോദിക്കാനായി ഞാൻ ഒരുപാട് ചോദ്യങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു... പക്ഷേ ഇപ്പോൾ ഒന്നും മിണ്ടാൻ എനിക്ക് കഴിയുന്നില്ല.അവനെയും കെട്ടിപ്പിടിച്ചു അങ്ങനെ നിന്നു... "സോറി..." ശബരിയുടെ സ്വരത്തിലെ ആത്മാർത്ഥത ഞാൻ തിരിച്ചറിഞ്ഞു... "സാരമില്ല ശബരീ.അമ്മ പറഞ്ഞിരുന്നു" "മം" അവൻ ചെറുതായിട്ട് മൂളി... "ശബരി ഒന്നും പറയാതെ പോയപ്പോഴാണ് നിന്റെ സാമിപ്യം എത്ര വലുതെന്ന് ഞാൻ മനസിലാക്കിയത്"

"ഒഴിവാക്കാൻ കഴിഞ്ഞില്ല രോഹിണി..." "ശരി അത് വിട്ടുകളയെടാ" അനുസരണക്കേട് കാണിച്ചു വന്ന ശബരിയുടെ മുഖം എന്റെ അധരത്ത് കുസൃതി കാണിച്ചെങ്കിലും ഞാൻ എതിർത്തില്ല.അവനെ ഇറുക്കിപ്പിടിച്ചു ഞാൻ കൂടുതൽ ചേർന്ന് നിന്നു.... താഴെ നിന്ന് അമ്മയുടെ വിളി കേട്ടപ്പോൾ ഞങ്ങൾ പരസ്പരം തെന്നിമാറി... "ദാ അമ്മേ വരുന്നു" ഞാൻ മുറിയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു... "മോളേ ഞാനൊന്ന് കിടക്കാൻ പോകുവാ.ശബരിക്ക് കൂടി ഭക്ഷണം വിളമ്പി കൊടുക്കണം" "ശരിയമ്മേ" പിന്നെ അമ്മയുടെ ശബ്ദമൊന്നും ഞാൻ കേട്ടില്ല.നിർമ്മലാമ്മ കിടന്നു കാണും.. ശബരിയോട് ശ്രീപ്രിയയുമായി എവിടെ പോയെന്നൊക്കെ ഞാൻ ചോദിക്കാതെ ശബരി തന്നെ പറഞ്ഞു... അവനൊപ്പം ഞാൻ എല്ലാം മൂളിക്കേട്ടു കൊണ്ടിരുന്നു... "ശബരീ വാ എനിക്ക് വിശക്കുന്നുണ്ട്.കഴിക്കാം" "ഞാനെപ്പഴേ റെഡി" ശബരിയുടെ സംസാരം കേട്ടെനിക്ക് ചിരി വന്നു. ഞങ്ങൾ രണ്ടും കൂടി താഴെയെത്തി.... ഞാൻ അടുക്കളയിൽ കയറി ഞങ്ങൾക്കുളള ഭക്ഷണവും എടുത്തു വന്നു.... ആദ്യത്തെ ഉരുള ഞാൻ ശബരിക്ക് നൽകി.

എന്നിട്ട് കൊതിയോടെ കാത്തിരുന്ന എന്നെ അവൻ പല പ്രാവശ്യം പറ്റിച്ചെങ്കിലും ലാസ്റ്റ് വീതം അവനെനിക്ക് നൽകി... ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എന്റെ മുറിയിലെത്തി... "ശബരീ നമ്മുടെ ബന്ധത്തെ കുറിച്ച് അമ്മക്ക് മനസിലായി ട്ടോ" ഞാൻ സംസാരത്തിനു തുടക്കം കുറിച്ചു... "അതിനെന്താ.. എന്റെ ഇഷ്ടത്തെക്കാൾ വലുതായി അമ്മയൊന്നും ചെയ്യില്ല" "അതെനിക്ക് അറിയാം ശബരി..പക്ഷേ.." ശബരിയുടെ ശ്രദ്ധ എന്റെ മുഖത്ത് ആയിരുന്നു... "നീ സപ്ലിയൊക്കെ എഴുതി എടുക്കണം.എന്നിട്ടൊരു നല്ലജോലി വാങ്ങണം" ശബരിയൊന്ന് ചിരിച്ചു.എന്നെ കളിയാക്കുന്നത് പോലേ.. "ശബരി ഇങ്ങനെ ചിരിച്ചാൽ പറ്റില്ല" എനിക്ക് ദേഷ്യം വന്നു... "എനിക്ക് ജീവിക്കാനുള്ളത് പറമ്പിൽ നിന്ന് കിട്ടുന്നുണ്ട്.അച്ഛൻ സമ്പാദിച്ചിട്ടുമുണ്ട്" ശബരിക്ക് അതിന്റെ അഹങ്കാരം നന്നായിട്ടുണ്ടെന്ന് എനിക്ക് മനസിലായി... "അങ്ങനെയല്ല ശബരീ.എത്രയൊക്കെ സമ്പാദ്യം ഉണ്ടായാലും സ്വന്തമായിട്ടൊരു തൊഴിൽ ആവശ്യമാണ്. എത്രയും പെട്ടെന്ന് ശബരി സപ്ലി എഴുതി എടുക്കണം.പ്ലീസ് എന്റെ അപേക്ഷയാണ്"

"ഞാൻ പറഞ്ഞില്ലേ രോഹിണി നിനക്കു കൂടി ചിലവിനു കഴിയാനുളളത് ഇവിടെ ഉണ്ടെന്ന്" അവന്റെ വാക്കുകളിലെ നീരസം എനിക്ക് മനസ്സിലായി.എന്നിട്ടും ഞാൻ വിട്ടില്ല.... "എന്റെ കഴുത്തിൽ ശബരി താലി കെട്ടണമെങ്കിൽ സപ്ലിയെഴുതി നല്ലൊരു ജോലി വാങ്ങണം" "അങ്ങനെ എനിക്ക് നിന്നെ കെട്ടണ്ടെങ്കിലോ?" ശബരി കലിപ്പ് മോഡിലായി... "അപ്പോൾ നിനക്കെന്നെ വേണ്ടേ" എന്റെ തൊണ്ടയിടറി... "സപ്ലി എഴുതി ജോലി വാങ്ങിച്ചിട്ട് നിന്നെയെനിക്ക് വിവാഹം കഴിക്കണ്ടെന്ന്.മനസിലായോ നിനക്ക്.മേലാൽ ഇതും പറഞ്ഞു എന്നെ ഉപദേശിക്കാൻ വരരുത്" എനിക്ക് നേരെ വിരൽ ചൂണ്ടി ശബരി പറയുന്നത് ഞാൻ അവശ്വസനീയതോടെ കേട്ടു.... ശബരി എന്നോട് ദേഷ്യപ്പെട്ടു മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.. അവന്റെ മുറിയിൽ കയറി വാതിൽ ശക്തിയോടെ വലിച്ചടക്കുന്നത് ഞാൻ കേട്ടു... അത് എന്നോടുളള പ്രതിഷേധമാണെന്ന് എനിക്ക് മനസിലായി...തൊണ്ടയിലൊരു നിലവിളി ഉയർന്നു കണ്ണുനീർ തുള്ളികൾ എന്നിൽ നിന്ന് താഴേക്ക് ഒഴുകി...."""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story