രോഹിണി: ഭാഗം 12

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ശബരിയുടെ പെട്ടന്നുളള പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു.എങ്കിലും പുറകെ ചെല്ലാനെനിക്ക് തോന്നിയില്ല.രാത്രി കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.... രാവിലെ ശബരിയെ കണ്ടപ്പോൾ ഞാൻ ചിരിച്ചെങ്കിലും അവനെന്നെ ശ്രദ്ധിക്കാതെ ഒഴിഞ്ഞു മാറിയത് എന്നെ വേദനിപ്പിച്ചു.... ഞങ്ങളുടെ പിണക്കം അമ്മയാണ് കണ്ടുപിടിച്ചത്.അമ്മ ഓരോന്നും ചോദിച്ചെങ്കിലും കാരണം പറയാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.... ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഞങ്ങൾ തമ്മിലുള്ള അകൽച്ചയും വർദ്ധിച്ചു. പരസ്പരം കാണുമ്പോഴൊക്കെ എല്ലാം ഒരുനോട്ടത്തിലൊതുക്കി.... ഒരുദിവസം അപ്രതീക്ഷിതമായി ശ്രീപ്രിയ വീട്ടിലേക്ക് കടന്നുവന്നു.അതെനിക്ക് വീണ്ടും ഈർഷ്യകേട് തോന്നിയിരുന്നു.എന്നെ പറ്റിക്കാനാണെങ്കിലും ശബരി അവളോട് അടുത്ത് പെരുമാറിയതിൽ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു....

ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കുമ്പോഴാണു ശ്രീപ്രിയയുടെ വരവ്... "അമ്മേ ശബരിയേട്ടൻ എവിടെ" കയറി വന്നയുടനെ ശ്രീപിയ ശബരിയെ തിരക്കി... "അവനവിടെ എവിടെയെങ്കിലും കാണും" അമ്മ അലസമായി മറുപടി കൊടുത്തു... "ഞാൻ അവിടെയെല്ലാം നോക്കിയട്ട് കണ്ടില്ല" നീരസമുണ്ടായിരുന്നു ശ്രീപ്രിയയുടെ സ്വരത്തിൽ.എനിക്കത് മനസ്സിലാവുകയും ചെയ്തു... അവളെന്നെ ശത്രുവിനെ കാണുന്നതുപോലെയാണ് നോക്കിയത്... "ശബരിയേട്ടൻ വന്നിട്ടേ ഞാൻ മടങ്ങുന്നുള്ളൂ" നെഞ്ചിടിപ്പോടയാണ് ഞാനത് കേട്ടത്.എത്രയൊക്കെ ആയാലും ശബരിയെ എനിക്ക് ഇഷ്ടമാണ്. ഹൃദയത്തിൽ ഒട്ടിയിരിക്കുകയാണ്.അടർത്തി മാറ്റാൻ എനിക്ക് കഴിയില്ല.... ശ്രീപ്രിയ ശബരിയുടെ മുറിയിലേക്ക് പോയി.ഞാനാകെ അസ്വസ്ഥതയായി... "നാശം പിടിക്കാൻ.. ശ്രീപിയ പോയാലേ എനിക്ക് സമാധാനമാകൂ"..

" നീയെന്ത് ചിന്തിച്ചു നിൽക്കുവാ രോഹിണി " അമ്മയുടെ വിളിയൊച്ച കേട്ടുഞാൻ ഞെട്ടിയുണർന്നു... "ഒന്നുമില്ലമ്മേ..വീട്ടിലെ ഓരോ കാര്യങ്ങൾ ചിന്തിച്ചു പോയി" "വീട്ടിലേക്ക് പണത്തിനു ആവശ്യമുണ്ടെങ്കിൽ ചോദിക്കാന്‍ മടിക്കരുത്.ഇത് നിന്റെ വീടാണെന്ന് കരുതിയാൽ മതി" അമ്മക്ക് എപ്പോഴുമൊരു കരുതലുണ്ട്.അത് ഞാൻ പെരുമാറുന്നത് കൊണ്ടായിരിക്കും... അമ്മയെ അടുക്കളയിൽ സഹായിച്ചു കഴിഞ്ഞു ഞാൻ വലിയമ്മയുടെ മുറിയിലെത്തി.അവർക്ക് മരുന്നും മറ്റും നൽകി ഞാൻ അവിടം വിട്ടിറങ്ങി... എന്റെ റൂമിലേക്ക് ഞാൻ കയറാനൊരുങ്ങിയതും അതിനകത്ത് ശ്രീപിയ ഇരിക്കുന്നത് ഞാൻ കണ്ടു... "ഇവൾക്കെന്താണു ഇതിനകത്ത് കാര്യം" ഞാൻ ചിന്തിക്കാതിരുന്നില്ല...കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് ഞാൻ തിരിച്ചു നടന്നു... "നീ അവിടൊന്ന് നിന്നേ" പിന്നിൽ നിന്ന് ശ്രീപ്രിയയുടെ ധിക്കാരം നിറഞ്ഞ സ്വരം എന്റെ കാതിൽ വന്നലച്ചു.... ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ പോരുകോഴിയെപ്പോലെ ശ്രീപിയ എന്റെ മുന്നിൽ നിന്നു... "അതേ നീ ശബരിയേട്ടന്റെ പിന്നാലെയുളള ചുറ്റിക്കളിയൊക്കെ അങ്ങ് നിർത്തിയേക്ക്.ഏട്ടൻ എനിക്കുളളതാണെന്ന് ഒരുപാട് പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു"

ദേഷ്യത്താൽ ചുവന്ന ശ്രീപ്രിയയുടെ കണ്ണുകളിലെ രോക്ഷാഗ്നി ഞാൻ ശ്രദ്ധിച്ചു.ഞാനും ശരിക്കും കലിപ്പിലായി... "കുറെയായയല്ലോടീ നീയിത് പറയുന്നത്..ശബരി നിന്റെയാണെന്ന്.എന്നിട്ടെന്താടി ശബരിക്ക് നിന്നോട് സ്നേഹമില്ലാത്തത്" പെട്ടന്നുള്ള എന്റെ ചോദ്യത്തിന് മുമ്പിൽ അവൾ തെല്ലൊന്ന് പതറിപ്പോയെങ്കിലും പൊടുന്നനെ ധൈര്യം സംഭരിച്ചു.... "നിന്നോട് പറയുന്നതങ്ങ് അനുസരിച്ചാൽ മതി" ധാർഷ്ട്യം നിറഞ്ഞ മറുപടി എന്നിൽ വീണ്ടും വെറുപൊ കയറ്റി.... "നിന്റെ ശമ്പളത്തിലല്ല ഞാനിവിടെ ജോലി ചെയ്യുന്നത്" എടുത്ത് അടിച്ചതുപോലെ ഞാൻ മറുപടി കൊടുത്തതോടെ അവളാകെ വിളറിപ്പോയി... "ശബരിയെ എനിക്ക് ഇഷ്ടമാണ്.. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്.വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കുകയും ചെയ്യും" ശ്രീപ്രിയ പൊട്ടിക്കരഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങിപ്പോയി. ഞാൻ മൈൻഡ് ചെയ്യാനെ പോയില്ല.എനിക്ക് വേറെ പണിയുണ്ട്.... ഞാൻ പിന്നെ എന്റെ മുറിവിട്ടിറങ്ങിയതേയില്ല.ശ്രീപ്രിയ പോയതൊന്നും ഞാനറിഞ്ഞില്ല.

ഭക്ഷണം കഴിക്കാൻ നിർമ്മലാമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നത്.പെട്ടെന്ന് തന്നെ ഞാൻ മുറിക്കുള്ളിലേക്ക് വരികയും ചെയ്തു..... വീട്ടിലേക്കൊന്ന് വിളിക്കാമെന്നു കരുതി ഞാൻ മൊബൈലെടുത്തു.അമ്മയാണ് ഫോണെടുത്തത്... അമ്മയുടെ സ്വരം കാതിലെത്തിയതും മനസിനൊരു സമാധാനം തോന്നി.... "ഹലോ അമ്മേ അച്ഛനെങ്ങനെയുണ്ട്" "ഇടക്കിടെ അസുഖം കുറച്ചു കൂടുതലാണ്" എനിക്കത് കേട്ടു സങ്കടം വന്നു. അച്ഛനെയും അമ്മയെയും കാണാൻ ഞാനാ നിമിഷം ആഗ്രഹിച്ചു.... "കുറച്ചു പൈസ ഞാൻ അയച്ചു തരാം.. ഋഷിയെവിടെ" "അവനു ക്ലാസുണ്ട്" അമ്മയുടെ ഉത്തരമെത്തി.കുറച്ചു സമയം കൂടി സംസാരിച്ചിട്ട് ഞാൻ ഫോൺ കട്ടു ചെയ്തു.... ശബരി നേരം വൈകിയട്ടും എത്തിയിരുന്നില്ല.എനിക്കാകെ ആധികയറി.അവന്റെ ഫോണിൽ വിളിച്ചപ്പോഴൊക്കെ സ്വിച്ച്ഡ് ഓഫെന്നായിരുന്നു മറുപടി..വീണ്ടും ട്രൈ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.... "അമ്മേ ശബരിയെവിടെ പോയതാണ്" ഞാൻ നിർമ്മലാമ്മയുടെ അടുത്തെത്തി ചോദിച്ചു...

"കൂട്ടുകാരുടെ വീട്ടിലെന്തോ പരിപാടി ഉണ്ടെന്ന് ഫംഗ്ഷനുണ്ട്.താമസിച്ചേ വരുന്ന് പറഞ്ഞിട്ടാണു പോയത്... ഒരുതരത്തിൽ അതെനിക്കൊരു ആശ്വാസമായിരുന്നു.എത്രയൊക്കെ വെറുപ്പ് പുറമേ കാണിച്ചാലും ശബരിയെ എനിക്ക് ഇഷ്ടമാണ്... പരസ്പരം മിണ്ടിയില്ലെങ്കിലും എപ്പോഴും കാണാമെന്നൊരു ആശ്വാസമുണ്ട്.... രാത്രിയിൽ നിർമ്മലാമ്മ അത്താഴം കഴിഞ്ഞു നേരത്തെ കിടന്നു...ഉറങ്ങാൻ പോകും മുമ്പ് അമ്മയെന്നെ അടുത്ത് വിളിച്ചു... " ശബരി വരുമ്പോൾ കതക് തുറന്ന് കൊടുക്കണം.ഭക്ഷണം വേണമെങ്കിൽ വിളമ്പി കൊടുക്കണം.അമ്മക്ക് നല്ല ക്ഷീണം ഒന്നു കിടക്കണം" "അമ്മ പോയി കിടന്നോളൂ ഞാൻ നോക്കിക്കോളാമെല്ലാം" അമ്മയെ പറഞ്ഞയിച്ചിട്ട് ഞാൻ ഹാളിലിരുന്നു.ശബരിയെപ്പഴാ വരികയെന്ന് അറിയില്ല.... ഇടക്കെപ്പഴൊ ഇരുന്ന ഇരുപ്പിൽ ഞാനൊന്ന് മയങ്ങിപ്പോയി.തുടരെ തുടരെയുളള ബെല്ലടി ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.... ശബരി വന്നെന്ന് മനസിലായതോടെ ഞാൻ വാതിൽ തുറന്നു.മുന്നിൽ ശബരി നിൽക്കുന്നു... "അമ്മയെന്തിയോടീ" ശബരി വാ തുറന്നതും രൂക്ഷമായ മദ്യഗന്ധം മുഖത്തേക്ക് ഇരച്ചു കയറി...

"ശബരി മദ്യപിച്ചിരിക്കുന്നു..ഞാൻ ഞെട്ടലോടെ അവനെ നോക്കി.... ശബരി മദ്യപിക്കുന്നത് ഞാനിതുവരെ കണ്ടട്ടില്ല... ഞാൻ ഞെട്ടലോടെ പിറകോട്ട് മാറി..അവൻ വേച്ചു വേച്ച് നടന്നു നീങ്ങി.ഞാൻ ഉടനെ കതകിനു ലോക്കിട്ടു.... എന്തൊ വീഴുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടിപ്പോയി.നോക്കുമ്പോൾ ശബരി താഴേക്ക് വീണു കഴിഞ്ഞു.... ഞാൻ ഓടിച്ചെന്ന് അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതും ശബരി അലറി... "തൊട്ട് പോയേക്കരുത് നീയെന്നെ" അതോടെ ഞാൻ കൈകൾ പിൻ വലിച്ചു.... ശബരി മെല്ലെ എഴുന്നൽക്കും വീഴും.അതങ്ങനെ തുടർന്നപ്പോൾ എന്തും വരട്ടെയെന്ന് കരുതി അടുത്തെത്തി.. "നിന്നോടല്ലേ പറഞ്ഞത് എന്നെ തൊടരുതെന്ന്" "ഞാൻ തൊടും...നീ വേണമെങ്കിൽ എന്നെ തല്ലിക്കോ..". ഞാൻ ധൈര്യം സംഭരിച്ചു..മെല്ലെ അവന്റെ കയ്യെടുത്ത് എന്റെ തോളിലേക്കിട്ട് നടത്തിച്ചു... ഇടക്കിടെ വീഴാൻ ഭാവിച്ചപ്പോഴൊക്കെ ഞാനും കൂടെ വീഴാൻ പോയി...

ഒരുവിധത്തിൽ കോണിപ്പടി കയറി ശബരിയുടെ റൂമിലെത്തി. കിടക്കയിലേക്ക് കിടത്താൻ ഒരുങ്ങിയതും വെട്ടിയിട്ട വാഴപോലെ മലർന്നവ്സ്ൻ അതിലേക്ക് വീണു... എനിക്ക് സങ്കടം വന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.കുറച്ചു നേരം അവനെ നോക്കി നിന്നിട്ട് പതിയെ പിന്തിരിഞ്ഞു... പൊടുന്നനെ അവൻ കയ്യെത്തിച്ച് എന്നെ കിടക്കയിലേക്ക് ശബരി വലിച്ചിട്ടു... എന്റെ അധരങ്ങളിലേക്ക് അവൻ മുഖം അടുപ്പിച്ചതും ഞാൻ ശിരസ്സ് വെട്ടിച്ചു... " ശബരി നീയിതെന്താ കാണിക്കുന്നത്" ഞാൻ കുതറി മാറാൻ ശ്രമിച്ചു.. കഴിഞ്ഞില്ല...അവന്റെ ബലിഷ്ടമായ കരങ്ങളിൽ കിടന്ന് ഞാൻ പിടഞ്ഞു... എത്രയൊക്കെ ബലം പിടിച്ചെങ്കിലും ശബരിയുടെ അധരം എന്റെ ചൊടിയിൽ മുദ്രണം ആലേഖനം ചെയ്തു... "നീയെന്താ രോഹിണി കരുതിയത്..ഞാൻ കുടിച്ചു ബോധമില്ലാതെ വന്നതെന്നോ?.കുടിച്ചു പക്ഷേ അത് ഓവറായിട്ടല്ല..എന്റെ നെഞ്ചിലെ തീയണയാനായിട്ട് കുടിച്ചു...

നീയെന്നെ അവഗണിക്കുമ്പോഴൊക്കെ ഞാൻ നീറുകയായിരുന്നു" അവന്റെ മുഖം സങ്കടങ്ങളാൽ മൂടപ്പെട്ടതോടെ ഞാനാ മുഖം എന്റെ കൈക്കുമ്പിളിലെടുത്തു... "നീയെന്താ ശബരി പറയുന്നേ..എനിക്ക് അവഗണിക്കാൻ കഴിയുമോ നിന്നെ..നീയെന്റെ ജീവനല്ലേ.നിന്റെയൊരു നോട്ടത്തിനായി ഞാൻ എത്ര തവണ വന്നു നിന്നു. അപ്പോഴെല്ലാം നീ മുഖം തിരിച്ച് പോയില്ലേ" "സോറിയെടീ" ശബരി പിന്നെയും കുസൃതി കാണിച്ചു തുടങ്ങിയതോടെ ഞാൻ വിലക്കി.... "എല്ലാം പരിശുദ്ധിയോടും കൂടി നിന്റെ ലൈഫിൽ വരണമെന്നാണ് എന്റെ ആഗ്രഹം" അതോടെ ശബരിയൊന്ന് അടങ്ങി.കുറെ സമയം അവനുമായി ഇണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർത്തു.... ഞാൻ ഉറങ്ങാൻ പോയപ്പോഴേക്കും സമയം വൈകിയിരുന്നു.... രാവിലെ അതിനാൽ താമസിച്ചാണു എഴുന്നേറ്റത്...

അമ്മയുടെ കയ്യിൽ നിന്നും വഴക്കും കേട്ടു.... ദിനരാത്രങ്ങൾ പലതും കൊഴിഞ്ഞു വീണു... മാസങ്ങൾ പിന്നിട്ടു.. ഇടക്ക് ഞാൻ ശബരിയുടെ കൂടെ എന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും അനിയനെയുമൊക്കെ കണ്ടു..... എന്റെയും ശബരിയുടെയും പ്രണയം തടസ്സങ്ങളില്ലാതെ മുമ്പോട്ടൊഴുകി.ഇടക്കിടെ പൊട്ടലും ചീറ്റലുമൊക്കെയുണ്ട് എങ്കിലും പെട്ടെന്ന് പിണക്കം മാറ്റും... ഇടക്ക് വലിയമ്മക്ക് അസുഖം കൂടി ആശുപത്രിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു... പക്ഷേ ഡോക്ടർമാർ വലിയമ്മയെ കയ്യൊഴിഞ്ഞു..... അങ്ങനെ പ്രതീക്ഷിക്കാതെ ആ ദിനം വന്നെത്തി...എന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി എന്നെയും ശബരിയെയും വീണ്ടും പിരിച്ചുകൊണ്ട് വലിയമ്മയുടെ മരണവാർത്ത എന്നെ തേടിയെത്തി......"""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story