രോഹിണി: ഭാഗം 19

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ഞാൻ സ്നേഹിച്ച ശബരി തന്നെയാണോ ഇതെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. "എന്റെ ശബരി ഇങ്ങനെയൊരിക്കലും പറയില്ല" ചിതറിത്തെറിച്ച കണ്ണുനീർത്തുള്ളികളെ ശ്രദ്ധിക്കാതെ നിലത്തേക്ക് വീണ ഫോൺ ഞാൻ എടുത്തു.മൊബൈലിൽ ശബരിയുടെ നമ്പരിലേക്ക് ഞാൻ വിളിച്ചു. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് ബെല്ല് അടിച്ചെങ്കിലും കാൾ അറ്റൻഡ് ചെയ്തിരുന്നില്ല.എനിക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. "ഇല്ല, എന്റെ ശബരിയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല" ഓരോന്നും പുലമ്പിക്കൊണ്ട് ഭ്രാന്തിയെപ്പോലെ ശബരിക്ക് ഞാൻ ഫോൺ ചെയ്തു. അവൻ എടുക്കുന്നില്ലെന്ന് തോന്നിയതോടെ നിർമ്മലാമ്മയുടെ മൊബൈലിൽ കോൾ ചെയ്തിട്ടും ഫലം ഉണ്ടായില്ല.. നിലത്തേക്ക് ഊർന്ന് വീണു ഞാൻ തേങ്ങിക്കരഞ്ഞു.ഇടക്കിടെ കരച്ചിലിന്റെ ശക്തി കുറയുമ്പോൾ ഞാൻ വീണ്ടും ട്രൈ ചെയ്യും.ഒടുവിലെപ്പഴോ ശബരി ഫോൺ എടുത്തു. "ശബരീ..നീയെന്നെ പറ്റിക്കാൻ പറഞ്ഞതല്ലേടാ" "ഹ ഹാ ഹാ," ചിരിയായിരുന്നു മറുപടി.

"ഞാനെന്തിനാടീ നിന്നെ പറ്റിക്കുന്നത്.അതിനും മാത്രം നീയെന്റെ ആരാണ്" ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിലേക്ക് മുറിവേൽപ്പിച്ചു തുളച്ചു കയറി.. "ശബരീ,,, നീയെന്താ പറഞ്ഞത്" വിശ്വാസം വരാതെ ഞാൻ വീണ്ടും ചോദിച്ചു. "നീയെന്റെ ആരാണെന്ന്.. ന്താ ഞാൻ ചോദിച്ചതിൽ തെറ്റ്.നീയെന്നെ വേണ്ടെന്നും പറഞ്ഞു തള്ളിക്കളഞ്ഞിട്ടു പോയതല്ലേ.എന്നാൽ ശ്രീപ്രിയ അങ്ങനെയല്ല.എനിക്കായിട്ടവൾ കാത്തിരിക്കുക ആയിരുന്നു" ശബരിയുടെ ഓരോ വാക്കുകളും കുത്തി നോവിക്കുമ്പോഴും അവൻ എന്നെ മനസിലാക്കുമെന്ന് ഞാൻ കരുതി. "ഞാൻ എല്ലാം നിന്റെ നന്മയെ കരുതി ചെയ്തതാണ് ശബരി.അമ്മ ആഗ്രഹിച്ചതുപോലെ ഒരു ലൈഫ്.അതിനാണ് നിന്നിൽ നിന്ന് അകന്നത്.നീയെന്നും എന്റെ ജീവനാണ്.മനസാൽ ഒന്നായവരാണ്" "ഒന്നുപോടീ ഫോൺ വെച്ചിട്ട്.സമാധാനമായിട്ട് എനിക്കൊന്ന് ഉറങ്ങണം" എനിക്ക് എന്തെങ്കിലും പറയാൻ കഴിയും മുമ്പേ ഫോൺ കട്ടായി.വീണ്ടും ഞാൻ ട്രൈ ചെയ്തെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന മറുപടി കിട്ടി.

അന്നത്തെ രാത്രിയിൽ എനിക്ക് ഒരുപോള കണ്ണടക്കാൻ കഴിഞ്ഞില്ല.മനസ് നിറയെ അവനാണ്.എന്റെ ശബരി.. എങ്ങനെയെങ്കിലും നേരമൊന്ന് വെളുത്താൽ മതിയെന്നായി എന്റെ ചിന്ത മുഴുവനും.എങ്ങനെയും രാവിലെ അവിടെ എത്തണം... കരഞ്ഞും നിലവിളിച്ചും ഞാൻ നേരം വെളുപ്പിച്ചു.രാവിലെ എഴുന്നേറ്റു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.ടീച്ചറോട് യാത്ര ചോദിച്ചിട്ട് വേണം പോകാൻ.. ആറുമണി കഴിഞ്ഞപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്നു.ടീച്ചറെ അവിടെയെങ്ങും കണ്ടില്ല.വെളുപ്പിനെ അഞ്ച് മണിക്ക് കിച്ചണിൽ കയറുന്ന ആൾക്ക് ഇതെന്ത് പറ്റി.എനിക്ക് പരിഭവമേറി. സേതുവങ്കിൾ പുലർച്ചെ എഴുന്നേറ്റു നടക്കാൻ പോകുന്ന പതിവുണ്ട്.തിരികെയെത്തുമ്പോൾ ഒരുഗ്ലാസ് ചൂടു ചായ അദ്ദേഹത്തിന് നിർബന്ധമാണ്. അതും ടീച്ചറുടെ കൈകൾ കൊണ്ട് കിട്ടുകയും വേണം. അതിനാൽ ടീച്ചർ പുലർച്ചെ എഴുന്നേൽക്കും.. ടീച്ചറെ കാണാഞ്ഞിട്ട് ഞാൻ അവരുടെ മുറിക്ക് സമീപം ചെന്നു. ഞാൻ കതകിൽ മെല്ലെ തട്ടി വിളിച്ചു. "ടീച്ചർ..ടീച്ചർ" കുറച്ചു നിമിഷം കഴിഞ്ഞു കതക് തുറക്കപ്പെട്ടു.അങ്കിളായിരുന്നു മുന്നിൽ.

"എന്താ രോഹിണി" അങ്കിളിന്റെ മുഖത്തെ ഉറക്കക്ഷീണം ഞാൻ ശ്രദ്ധിച്ചു.ആൾ ഒരുപോള കണ്ണടച്ചിട്ടില്ലെന്ന് മനസിലായി.. "ടീച്ചർ എവിടെ അങ്കിൾ" ഞാൻ ആകാംഷയോടെ അകത്തേക്ക് നോക്കി.ബെഡ്ഡിൽ ടീച്ചർ കഴുത്തറ്റം പുതപ്പ് മൂടി കിടക്കുന്നു. "രാത്രി മുതൽ പനിയും കിടുകിടുപ്പും" "അയ്യോ..എന്നെ വിളിക്കായിരുന്നില്ലേ അങ്കിളേ" "ഹേയ് സാരമില്ല.രാവിലെ ഹോസ്പിറ്റൽ പോകാമെന്ന് കരുതി" "ഞാനൊന്ന് നോക്കട്ടെ" ഞാൻ അകത്തേക്ക് കയറി. ടീച്ചറുടെ അടുത്തെത്തി ഞാൻ നെറ്റിയിൽ കൈവെച്ചു.നല്ല ചൂടുണ്ട്. "ഉണർത്തേണ്ട മോളേ..രാത്രിയൊട്ടും ഉറങ്ങിയട്ടില്ല" "ശരി അങ്കിളേ..ഞാൻ ചായയിട്ട് കൊണ്ട് വരാം" ഇത്രയും പറഞ്ഞിട്ട് ഞാൻ അടുക്കളയിൽ കയറി ചായയിട്ടു.അങ്കിളിനു കൊടുത്തിട്ട് ടീച്ചർക്കുളളത് ഫ്ലാസ്ക്കിൽ എടുത്തു വെച്ചു.. സമയം മെല്ലെ പൊയ്ക്കൊണ്ടിരുന്നു.എനിക്കാണെങ്കിൽ വെപ്രാളവും ഏറി വന്നു.ശബരിയുടെ എൻഗേജ്മെന്റ് ടൈം എപ്പോഴാണെന്ന് അറിയില്ല.എത്രയും വേഗം അവിടെത്തുകയും വേണം. ടീച്ചർ ഉണർന്നാലേ രക്ഷയുള്ളൂ..

എട്ടുമണി ആയിട്ടും ടീച്ചർ ഉണരാത്തതിൽ എനിക്ക് പരിഭവമേറി വന്നു.ഒടുവിൽ മനസിലൊരു തീരുമാനം എടുത്ത് അങ്കിളിനു സമീപം ചെന്നു. "അങ്കിളേ..." ഞാൻ പതിയെ വിളിച്ചു. അദ്ദേഹം പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി. "എനിക്ക് വീട്ടിൽ വരെയൊന്ന് പോകേണ്ട ആവശ്യമുണ്ട്" "എന്തുപറ്റി" "അമ്മക്ക് സുഖമില്ലെന്നും പറഞ്ഞു അനിയൻ വിളിച്ചിരുന്നു" ഞാൻ മനസിൽ തോന്നിയ നുണ പറഞ്ഞു. "രോഹിണി വീട്ടിൽ പോയിട്ട് വാ" "ടീച്ചർക്ക്.." "അത് സാരമില്ല. ഞാനുണ്ടല്ലോ ഇവിടെ" "ശരി അങ്കിൾ ഞാൻ ഇറങ്ങുവാ" യാത്ര പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി വേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു.നടക്കുകയല്ല ഞാൻ ഓടുക ആയിരുന്നു. എത്രയും പെട്ടെന്ന് ശബരിയുടെ അടുത്ത് എത്തിയില്ലെങ്കിൽ എനിക്ക് അവനെ നഷ്ടപ്പെടും‌.ആ നഷ്ടത്തിന്റെ വിടവ് എത്ര നികത്തിയാലും പറ്റില്ല.എനിക്ക് ശബരി കൂടിയെ തീരൂവെന്ന് ഉത്തമ ബോധ്യമുണ്ട്.അത്രയേറെ ഞാനവനെ സ്നേഹിക്കുന്നു.. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ബസ് കിട്ടിയത്.എട്ടുമണി കഴിഞ്ഞതിനാൽ ബസിൽ നല്ല തിരക്കുണ്ട്.തിങ്ങിയും ഞെരുങ്ങിയും അതിൽ കയറി ഞാൻ ടൗണിൽ ഇറങ്ങി.

അവിടെ നിന്ന് ശബരിയുടെ നാട്ടിലേക്കുളള ബസിൽ കയറി.അവിടെ ബസ് ഇറങ്ങുമ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. ഞാൻ വേഗം മുന്നോട്ടു ഓടി. ശബരിയുടെ വീട് അടുക്കുന്തോറും എന്നിൽ ടെൻഷനും കൂടി. ഗേറ്റ് തള്ളിത്തുറന്ന് ഞാൻ അകത്ത് കയറി. ഞെട്ടിപ്പോയി.. അവിടെയെങ്ങും ചടങ്ങ് നടക്കുന്നതിന്റെ സൂചന പോലുമില്ല. വേഗം മുൻഭാഗത്തെത്തി ബെല്ലിൽ വിരൽ അമർത്തി.അകത്ത് ശബ്ദം കേട്ടെങ്കിലും കതക് ആരും തുറന്നില്ല.ചുറ്റിനും ഞാൻ ഓടി നടന്നു.അവിടെ ആരും ഇല്ലെന്ന് എനിക്ക് മനസിലായി.. "ചടങ്ങിനി ശബരിയുടെ അമ്മാവന്റെ വീട്ടിൽ ആണെങ്കിലോ" നടുക്കത്തോടെ ഞാൻ ഓർത്തു.അവിടേക്ക് ഓട്ടോയിൽ പോകാമെന്ന് കരുതി ഞാൻ ഗേറ്റ് അടച്ചു .അപ്പോൾ എനിക്ക് സമീപം ഒരു കാർ വന്ന് നിന്നു.അതിൽ നിന്ന് ഇറങ്ങിയ ആളെക്കണ്ട് ഞാൻ ഞെട്ടിപ്പോയി.. "ദേവേൻ..ഒരിക്കൽ തന്റെ പ്രണയം പങ്കിട്ടവൻ.ഇപ്പോൾ തന്നെ കൊല്ലാൻ നടക്കുന്നവൻ.." ആരുടെ മുന്നിൽ വന്നു പെടരുതെന്ന് ആഗ്രഹിച്ചവോ ആ ആളുടെ മുന്നിൽ വന്നു പെട്ടിരിക്കുന്നു..

"എന്താടീ നീയെന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ.ഞാൻ എന്നും ഇരുമ്പഴിക്കുള്ളിൽ കിടക്കുമെന്ന് നീ കരുതിയല്ലേ.ജയിലിൽ നിന്ന് ഇറങ്ങിയ ദിവസം മുതൽ ഞാൻ നിന്നെ തിരഞ്ഞു കൊണ്ട് ഇരിക്കുവാണു ഇങ്ങനെയൊരു നിമിഷത്തിനായി.ഇന്ന് നീ ഇവിടെ വരുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ" "പ്ലീസ് നിങ്ങൾക്ക് എന്നെ ഉപദ്രവിച്ചു മതിയായില്ലേ.എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.നിങ്ങൾക്ക് ശല്യമായി ഞാൻ വരില്ല" ഞാൻ അയാൾക്ക് മുമ്പിൽ കരഞ്ഞു കൈകൾ കൂപ്പി.. "അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം‌.നിന്നെയൊന്ന് അറിയണമെന്ന് നേരത്തെയുളള ആഗ്രഹമാണ്" വൃത്തികെട്ടയൊരു ചിരി ദേവനിൽ ഉണ്ടായി.. "ഛെ" "വാടീ നമുക്ക് പോകാം" പറഞ്ഞിട്ട് അയാൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു. അയാളെ തള്ളിമാറ്റി ഞാൻ ഓടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. "എന്നെ ജീവിതം തകർത്ത നീയങ്ങനെ രക്ഷപ്പെട്ടാലോടീ" പറഞ്ഞതും കൈകൾ വീശി അയാളെന്റെ ചെകിടത്ത് അടിച്ചു.ശക്തമായ പ്രഹരം ആയതിനാൽ ഞാൻ വീണുപോയി.അയാൾ എന്നെ കോരിയെടുത്തു കാറിന്റെ ബാക്ക് സീറ്റിൽ ഇരുത്തി ഡോർ അടച്ചു.

"വണ്ടി വിട്ടോ" ദേവൻ ഡ്രൈവറോട് പറഞ്ഞു. അയാൾ വേഗത്തിൽ വണ്ടി മുമ്പോട്ട് എടുത്തു.ഞാൻ കാറിനുള്ളിൽ ദേവന്റെ കൈകളിൽ നിന്ന് കുതറാൻ ശ്രമിച്ചു. "നിനക്ക് സുഖമാണോ രോഹിണി" പരിചിതമായ സ്വരം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞപ്പോൾ ആ മുഖം ഞാൻ കണ്ടു.. "അഭിയേട്ടൻ..ശ്രീപ്രിയയുടെ ഏട്ടൻ" "അഭിയേട്ടൻ..." "അതേടീ ഞാൻ തന്നെ. ആക്സിഡന്റ് ഉണ്ടാക്കി എന്റെ അച്ഛനെ ശബരി വീഴ്ത്തിയപ്പോഴെ നിന്നെ തീർക്കാൻ ഞാൻ ഒരിക്കൽ ശ്രമിച്ചതാണ്.അന്ന് നീ രക്ഷപ്പെട്ടു. ഇന്ന് അതുണ്ടാകില്ല" ശബരി അമ്മാവനെ മനപ്പൂർവ്വം ആക്സിഡന്റ് ഉണ്ടാക്കി കാൽ മുറിച്ച് കളഞ്ഞെന്ന സത്യം അഭിയേട്ടൻ മനസിലാക്കിയിരിക്കുന്നു.. "അപ്പോൾ എന്നെ കൊല്ലാൻ വരുന്നെന്ന് പറഞ്ഞയാൾ അഭിയേട്ടൻ ആയിരുന്നോ?" "അതേടീ പുല്ലേ.എല്ലാത്തിനും കാരണക്കാരിയായ നിന്നെ ഞാൻ വെറുതെ വിടില്ലെന്ന് തീരുമാനിച്ചതാണ്.നിന്റെ മുന്നിൽ ഞാൻ പാവമായി നടിച്ചതും നിന്നെ കൊല്ലാനാണ്" എന്നോടുളള ഒടുങ്ങാത്ത പക ആ വാക്കുകളിൽ അറിയാൻ എനിക്ക് കഴിഞ്ഞു.

. "ഇന്ന് ശബരി എന്റെ അനിയത്തിയുടെ കഴുത്തിൽ താലി ചാർത്തും.അവനോടുളള പ്രതികാരം അവൾ തീർത്തോളും.നിന്നോട് ഞാനും ദേവനും.ശബരിയെക്കൊണ്ട് നിർബന്ധിപ്പിച്ച് നിന്നെ വിളിപ്പിച്ചത് ഞാനാണ്. എല്ലാം മുൻ കൂട്ടി തയ്യാറാക്കിയത്" അഭിയേട്ടൻ പറഞ്ഞതോടെ എല്ലാ ചതിയും എനിക്ക് മനസിലായി.എന്റെ ശബരിയെ എല്ലാവരും കൂടി പറ്റിക്കുകയാണ്.അതിനെക്കാൾ ഉപരിയെന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ഇന്ന് ശബരിയുടെ വിവാഹം ആണെന്നതാണ്.. "എങ്ങനെയെങ്കിലും രക്ഷപ്പെടണം.ശബരി ശ്രീപ്രിയയുടെ കഴുത്തിൽ താലി ചാർത്താൻ പാടില്ല.അവനെ ചതിയിൽ നിന്ന് രക്ഷിക്കണം" പക്ഷേ എങ്ങനെ.. അത് മാത്രം എനിക്ക് അറിയില്ലായിരുന്നു.അപ്പോഴും കാർ മുമ്പോട്ട് ഓടിക്കൊണ്ടിരുന്നു.. എതിർപ്പുകൾ അവസാനിപ്പിച്ചു ഞാൻ അടങ്ങിയിരുന്നു.രക്ഷപ്പെടാൻ ഒരു ചാൻസ് കിട്ടുമെന്ന് കരുതി............. (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story