രോഹിണി: ഭാഗം 2

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

കുറച്ചു നേരം കൂടെ റൂമിൽ വെറുതേ ഇരുന്നു.. പിന്നെ മുഖം ഒക്കെ ഒന്ന് കഴുകി താഴേക്കു ചെന്നു... അടുക്കളയിലേക്കു ചെല്ലുമ്പോൾ അമ്മ അവിടെ ചായ ഇടുകയായിരുന്നു... "ഉറങ്ങുവാരുന്നോ മോളേ.." "ആ നിർമ്മലാമ്മേ.. ഒന്ന് കിടന്നതായിരുന്നു.. എപ്പഴോ മയങ്ങി പോയി.. " "മോളൊന്നും കഴിക്കാതെ അല്ലേ പോയത്. പോ പോയി ചോറെടുത്ത് കഴിക്ക്.. നന്നായി വിശക്കുന്നുണ്ടാവില്ലേ... " "വേണ്ടമ്മേ.. വൈകുനേരം ആയില്ലേ.. ഇനി ചോറ് കഴിക്കാൻ വയ്യ.. ഞാൻ ചായ കുടിച്ചോളാം... " "എങ്കിൽ ദാ രാവിലത്തെ ദോശ ഇരിപ്പുണ്ട്.. എടുത്തു കഴിക്ക്... " നന്നായി വിശക്കുന്നത് കൊണ്ട് അത്‌ ഞാൻ വേണ്ടാന്ന് പറഞ്ഞില്ല... രണ്ടു ദോശയും സാമ്പാറും എടുത്തു ഞാൻ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു... അവിടെ ഹാളിൽ ശബരി ടി വി കാണുകയായിരുന്നു.. തിന്നുന്നതിടയിൽ എന്റെയും ശ്രദ്ധ അവിടെ ആയി... പക്ഷെ എന്നെ അവിടെ കണ്ടത് കൊണ്ടാവണം ശബരി ടി വി യുടെ വോളിയം നന്നായി കൂട്ടി.. മലയാളം സിനിമ മാറ്റി ഏതോ ഹിന്ദി പാട്ട് വച്ചു.. അയാള് എന്നോടുള്ള ദേഷ്യം തീർക്കുന്നതാണെന്ന് എനിക്ക് മനസിലായി..

"ടോ തനിക്കു ചെവിക്ക് തകരാർ ഉണ്ടോ.. ശബ്ദം അൽപ്പം കുറച്ചേ... " അയാള് അത്‌ കേട്ട ഭാവം നടിച്ചില്ല... "ടോ തന്നോടാ പറഞ്ഞെ.." എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.. "നിന്റെ ഇഷ്ടത്തിന് സൗണ്ട് കുട്ടൂം കുറക്കൂം ചെയ്യണമെങ്കിൽ വേറെ എവിടെയെങ്കിലും പോകാം.. " ടി വി യുടെ സൗണ്ടും ശബരിയുടെ ചൊറിഞ്ഞ സംസാരവും കേട്ടപ്പോൾ എനിക്ക് ആകെ തലപെരുക്കുന്നത് പോലെ തോന്നി... ദേഷ്യത്തിൽ കസേര പിറകിലേക്ക് നിക്കി കഴിക്കുന്ന പാത്രവും എടുത്തു അവിടുന്ന് എഴുനേൽക്കുമ്പോഴേക്കും നീർമലാമ്മയും അടുക്കളയിൽ നിന്ന് ഹാളിൽ എത്തിയിരുന്നു... അമ്മയുടെ ഒരൊറ്റ നോട്ടത്തിൽ അയാള് ശബ്ദം കുറച്ചു.. ആകെ രണ്ടു ദോശയെ എടുത്തുള്ളൂ.. അത്‌ പോലും ഞാൻ മുഴുവൻ തിന്നില്ല.. ബാക്കി ഉള്ളത് വേസ്റ്റ് ബാസ്കറ്റിൽ തട്ടിയിട്ട് പാത്രം കഴുകി വെക്കുമ്പോഴേക്കും മുഴുവൻ കഴിക്കാത്തതിൽ നിർമ്മലാമ്മ വഴക്ക് തുടങ്ങിയിരുന്നു... പിന്നെ അധികനേരം അടുക്കളയിൽ നിന്നില്ല... വലിയമ്മച്ചിയുടെ മുറിയിൽ ചെന്നു... ജഗ്ഗിലെ വെള്ളം ഗ്ലാസ്സിലാക്കി.. എന്നിട്ട് സ്പൂൺ കൊണ്ട് അവർക്കത് കോരി കൊടുക്കുമ്പോൾ എനിക്കെന്തോ അവരെ ഓർത്തു സങ്കടം തോന്നി.. പ്രായം ഒരുപാടായി.. ഇപ്പൊ ഒരുഭാഗം തളർന്നു കിടക്കുകയാണ്...

വലിയമ്മച്ചിക്ക് ആവശ്യം ഉള്ള കാര്യം ഒക്കെ ചെയ്തു തീർത്തു ഞാൻ മുറിക്ക് പുറത്തേക്കു ഇറങ്ങി... ഇന്നത്തെ ദിവസം എന്തോ ആകെ ഒരു മൂട് ഓഫ്‌ പോലെ.. ശബരി ഇവിടെ ഉള്ളതിനാൽ തോന്നിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാനും പറ്റുന്നില്ല... വീണ്ടും അടുക്കളയിൽ പോയ്യി അമ്മയെ ചുറ്റിപ്പറ്റി അങ്ങനെ നിന്നു... "നിർമ്മലാമ്മേ.. ഇവിടെ അടുത്ത് എവിടെയെങ്കിലും ലൈബ്രറി ഉണ്ടോ.. " "ആ ഉണ്ടല്ലോ... ഇവിടുന്ന് രണ്ടു വളവ് കഴിഞ്ഞു അപ്പുറം വലിയൊരു ആൽ മരം ഇല്ലേ.. അതിന്റെ നേരെ പിറകിലായിട്ട് ഉണ്ട്.. എന്താ മോൾക്ക്‌ പോണോ?? " "ആ അമ്മേ.. മുന്നെ ഞാൻ നന്നായി വായിക്കാറുണ്ടായിരുന്നു.. ഇപ്പൊ ഡ്യൂട്ടിക്ക് പോകാൻ തുടങ്ങിയത് കൊണ്ട് ഒന്നും പറ്റുന്നില്ല.." "എങ്കിൽ മോള് പോയിട്ട് ബുക്ക്‌ എടുട്ടിട്ടു വാ.. മൂന്നു മണിക്ക് ശേഷം ലൈബ്രറി തുറക്കും... ഒറ്റക്ക് പോകാൻ മടി ആണെങ്കിൽ ശബരിയെ കൂടി കൂടെ കൂട്ടിക്കോ.. " എന്റെപോന്നോ ആ കാട്ടുമാക്കാന്റെ ഒന്നിച്ചു പോകുന്നതിലും ബേധം പോകാതിരിക്കുന്നതാ.. "മോള് വല്ലതും പറഞ്ഞോ.." എന്റെ പിറുപിറുക്കൽ കേട്ടിട്ട് ആവണം അമ്മ ചോദിച്ചത്..

"ഏയ്യ് ഇല്ലമ്മേ... ഞാൻ വിളിച്ചാൽ ശബരി വരില്ല.." "വരാതെ എവിടെ പോകാൻ.. അവൻ നന്നായി എഴുതും.. വായിക്കുകയും ചെയ്യും.. ബാംഗ്ലൂർക്ക് പോകും മുന്നെ അവന്റെ ഇഷ്ട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ആ ലൈബ്രറി.." ശബരി എഴുതും എന്ന് പറയുന്നത് കേട്ട് ഞാൻ മനസ്സിൽ ചിരിച്ചു... റൂമിൽ പോയി റെഡി ആയി ഞാൻ പോകാൻ ആയി ഇറങ്ങി... താഴെ ഹാളിലെ സോഫയിൽ ശബരി കിടക്കുന്നുണ്ട്.. അയാളെ കൂടെ വിളിച്ചോളാൻ അമ്മ പറഞ്ഞതല്ലേ.. വിളിക്കണോ വേണ്ടയോ എന്ന് ഒരു കൺഫ്യൂഷൻ.. ആ വിളിച്ചേക്കാം.. എനിക്ക് പരിചയം ഇല്ലാത്ത നാടല്ലേ.. ഒറ്റക്ക് പോകണ്ട.. "ശബരി.. ശബരീ... " ഞാൻ മെല്ലെ അയാളെ തട്ടി വിളിച്ചു.. പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല.. ഉറങ്ങുകയാണെന്ന് തോന്നുന്നു... ഒരു പണി കൊടുക്കാം.. ഞാൻ എന്റെ മൊബൈൽ എടുത്തു അതിലെ ഒരു പാട്ട് പ്ലേ ആക്കി.. എന്നിട്ട് ശബരിയുടെ ചെവിയുടെ അടുത്ത് വച്ച് ഫുൾ സൗണ്ടിൽ ഇട്ടു... പെട്ടന്നുള്ള ശബ്ദം കേട്ട് അയാള് ഞെട്ടി എഴുനേറ്റു.. ഞാൻ ഒരു വിധം ചിരി അടക്കി പിടിച്ചു ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തിൽ നിന്നു...

"എഡീ പൂതനെ.. നിനക്കൊക്കെ എന്തിന്റെ കേടാടി.. മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേ.. " ശബരി ദേഷ്യം വന്നു വിറയ്ക്കുന്നുണ്ടായിരുന്നു. "അത്‌ പിന്നെ അമ്മ പറഞ്ഞു.... " "അമ്മ എന്ത് പറഞ്ഞു..?? " "അല്ല എനിക്കൊന്നു ലൈബ്രറി വരെ പോകണമായിരുന്നു.. ഇയാളും കൂടെ വന്നാൽ..." "അയ്യടാ.. എന്താ പൂതി.. തന്നതാൻ അങ് പോയാൽ മതി... പത്തടി നീളം ഉള്ള നാക്ക് ഉണ്ടല്ലോ.. അത്‌ ഉള്ളിടത്തോളം കാലം തന്നെ ആരും ഒന്നും ചെയ്യില്ല.. " ഇയാള് ഞാനും ആയി ഒരിക്കലും ഒത്തു പോവില്ലെന്ന് തോന്നുന്നു.. മര്യധയ്ക്ക് പറഞ്ഞാലും അവസാനം ചാടിക്കടിക്കാൻ വരും.. "അതിനെന്തിനാ താൻ ഇങ്ങനെ കിടന്നു തുള്ളുന്നെ.. വരാൻ പറ്റില്ലെങ്കിൽ അത്‌ പറഞ്ഞാൽ പോരെ.. അഹങ്കാരം ഇത്തിരി കുറക്ക്.. വെറുതേ അല്ലടോ താൻ എഞ്ചിനീയറിംഗ് പാസ്സ് ആവത്തെ... " ദേഷ്യത്തിലും പുച്ഛത്തിലും അത്രയും പറഞ്ഞു ഞാൻ പുറത്തേക്കു നടക്കാൻ തുടങ്ങിയതും അയാളെന്നെ വാതിൽക്കൽ തടഞ്ഞു നിർത്തി.. "കൈ എടുത്തു മാറ്റഡോ.. എനിക്ക് പോകണം.. " പറഞ്ഞത് കേട്ടിട്ടും യാധൊരു ഭാവവും ഇല്ലാതെ മീശയും പിരിച്ചു കൊണ്ട് അയാളെന്റെ കണ്ണിലേക്കു നോക്കി നിന്നു.. കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ എന്റെ നെഞ്ചത്ത് നിന്ന് എന്തോ ഒരു എരിവ് മുകളിലോട്ടു കയറി..

ഞാൻ പെട്ടന്ന് നോട്ടം പിൻവലിച്ചു.. "എടോ.. ശബരി.. ഒന്ന് മാറഡോ... " വളരെ പതിഞ്ഞ സ്വരത്തിൽ ഒരു നിസ്സഹായ ഭാവം കൂടെ കലർത്തിയിട്ടായിരുന്നു ഞാൻ അത്‌ പറഞ്ഞത്.. "നിനക്കിപ്പോ മനസിലായോടി.. വേണം എന്ന് വിചാരിച്ചാൽ ബിടെക് മാത്രം അല്ല മറ്റു പലതും ഈ ശബരിക്ക് പാസ്സ് ആകാൻ പറ്റും ന്ന്.." ഇത്രയും പറഞ്ഞു അവനെന്നെ അടിമുടി ഒന്ന് നോക്കി... "ച്ചെ... വൃത്തി കെട്ടവൻ.. പെണ്ണുങ്ങളോട് മര്യധയ്ക്ക് സംസാരിക്കാൻ പോലും തനിക്കു അറിയില്ലേ..." ദേഷ്യത്തോടെ അയാളുടെ കൈ തട്ടിമാറ്റി ഞാൻ മുറ്റത്തേക്കിറങ്ങി... എന്തൊക്കെയോ ആലോചിച്ചു ലൈബ്രറി എത്തിയത് അറിഞ്ഞില്ല... കെ സുധാകരന്റെ ഒരു നോവൽ വായിക്കാനായി വീട്ടിലേക്കു എടുത്തു... സമയം അതികം ആയിട്ടില്ലാത്തതിനാൽ പെട്ടന്ന് അവിടെ നിന്ന് തിരിച്ചു പോകാൻ തോന്നിയില്ല... അടുക്കി വച്ചിരിക്കുന്ന മാസികകൾ ഓരോന്നും ഇങ്ങനെ മറിച്ചു നോക്കുന്നതിനിടയിൽ ആണ് 'അവൾ' എന്ന് പറഞ്ഞൊരു കയ്യെഴുത്തു മാസിക എന്റെ കണ്ണിൽ പതിഞ്ഞത്.. അതിന്റെ കവർ പേജ് വല്ലാതെ ആകർഷിച്ചത് കൊണ്ട് പെട്ടന്ന് അതെടുത്തു നോക്കി.. ഒരു പെൺകുട്ടിയും ആൺകുട്ടിയും ആയിരുന്നു ചിത്രം... ഉള്ളിലെ കാര്യം അറിയാൻ തിടുക്കത്തിൽ പേജ് മറിച്ചു.. മനോഹരമായ കൈയ്യക്ഷരം..

ഞാൻ വരികളിലൂടെ കണ്ണോടിച്ചു.. "പ്രണയ ശലഭങ്ങളായി നാം അങ്ങനെ പറന്നു നടക്കുന്ന കാലം........ " അദ്യത്തെ വരി ആകർഷിച്ചത് കൊണ്ടാവാം പിന്നീടുള്ള വരികൾ ഞാൻ ആകംഷപൂർവം വായിക്കാൻ തുടങ്ങി.. എത്ര സമയം ആ ഇരുപ്പു നീണ്ടു എന്നറിയില്ല.. പെട്ടന്നാണ് ലൈബ്രേറിയൻ തട്ടി വിളിച്ചത്... "കുട്ടിയേ വിളിക്കുന്നു " എന്ന് പറഞ് അവർ പുറത്തേക്കു വിരൽ ചൂണ്ടി.. ആ ബുക്ക്‌ വായിച്ചു തീരാത്തത് കൊണ്ട് എടുത്ത നോവലിന്റെ കൂടെ അതും ഞാൻ വീട്ടിലേക്ക് എടുത്തു.. പുറത്തിറങ്ങിയപ്പോൾ ശബരി ബൈക്കും എടുത്തു നിൽക്കുന്നതാണ് കണ്ടത്.. സന്ധ്യ ആയതു കൊണ്ട് എന്നെ കൂട്ടാൻ അമ്മ പറഞ്ഞു വിട്ടതാകാം.. പക്ഷെ ഞാൻ അയാളെ മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു... "ടി രോഹിണി.. വാ വന്നു വണ്ടിയിൽ കയറിക്കെ " "വേണ്ട.. എനിക്ക് നടന്നു പോകാൻ അറിയാം... " ഇത് കേൾക്കാൻ കാത്തു നിന്നത് പോലെ ശബരി വണ്ടിയും എടുത്തു പോയി... അവൻ കുറച്ചും കൂടെ നിര്ബന്ധിച്ചിട്ട് കയറാം എന്ന് വിചാരിച്ചിട്ടാണ് ഞാൻ ആദ്യം വേണ്ട ന്ന് പറഞ്ഞത്.. ആദ്യമേ ചാടി കയറിയാൽ എന്റെ വില പോകില്ലേ.. ശേ.. വേണ്ടായിരുന്നു... സന്ധ്യ മയങ്ങിയത് കൊണ്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അൽപ്പം പേടി തോന്നാതിരുന്നില്ല...

വീട്ടിലേക്ക് കയറുമ്പോൾ പുറത്ത് തന്നെ നിൽക്കുന്ന ശബരിയുടെ മുഖം കണ്ടിട്ട് എന്നെ കൂട്ടാതെ വന്നതിൽ അമ്മയുടെ കയ്യിൽ നിന്ന് നല്ലത് കിട്ടിയെന്നു മനസിലായി... നേരെ മുറിയിൽ കയറി കുളി ഒക്കെ കഴിച്ച് ഇറങ്ങി.. അപ്പോഴാണ് എന്റെ വീട്ടിലേക്ക് വിളിച്ചിട്ട് രണ്ടു ദിവസം ആയെന്നു ഓർത്തത്.. പെട്ടന്ന് തന്നെ ഫോൺ എടുത്തു അമ്മയെ വിളിച്ചു.. "ഹലോ മോളേ.. രോഹിണി.. നിനക്ക് സുഖം ആണോ.. " "ആ സുഖം അമ്മേ.. അവിടെയോ " "ഇവിടുത്തെ കാര്യം ഒക്കെ നിനക്ക് അറിയുന്നത് അല്ലേ.. പ്രതേകിച്ചു വിശേഷം ഒന്നും ഇല്ല " "അച്ഛൻ? " "അച്ഛന് ഇന്നലെ മുതൽ വല്ലാത്ത ശ്വാസം മുട്ടൽ.. ഹോസിപിറ്റലിൽ പോകാം ന്ന് ഞാൻ പറഞ്ഞതാ.. പക്ഷെ കേട്ടില്ല.. " "അമ്മ അച്ഛന് ഫോൺ കൊടുത്തേ.. " കുറേ സമയം അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു.. ഫോൺ കട്ട്‌ ചെയ്തു കട്ടിലിലേക്ക് ഇടുമ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യത അനുഭവപെട്ടു.. ഒരുമാസം ആയി അവരെ ഒക്കെ ഒന്ന് കണ്ടിട്ട്.. അമ്മയുടെ സംസാരത്തിൽ നിന്ന് കുറച്ചു പൈസയ്ക് ആവശ്യം ഉണ്ടെന്നു മനസിലായി.. പക്ഷെ അടുത്ത ആഴ്ച ശമ്പളം കിട്ടിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ.. രാത്രി അത്താഴം കഴിക്കുന്നതിന്ടയിൽ ഞാനും ശബരിയും വീണ്ടും ഒന്നും രണ്ടും പറഞ് ഉടക്കി...

"മോനെ.. നി നാളെ തന്നെ തിരിച്ചു പോവുവായിരിക്കും അല്ലേ.. " "ഇല്ലമ്മേ... ഒരു ഒന്നൊന്നര മാസം ഞാൻ ഇവിടൊക്കെ തന്നെ കാണും... " എന്നെ ഒരു ആക്കിയ നോട്ടം നോക്കിക്കൊണ്ടായിരുന്നു അയാളത് പറഞ്ഞത്.. "ഹോ ഇനി അത്രയും നാളു കൂടെ ഇതിനെ സഹിക്കാണല്ലോ.. " "എന്നെ സഹിക്കാൻ ഞാൻ എന്താ നിന്റെ മടിയിൽ ആണോ കയറി കിടക്കുന്നെ... അതികം ഡയലോഗ് അടിക്കാതെ കഴിച്ചിട്ട് കയറി പൊടി... " "താൻ പോടോ... " അടുത്ത് അമ്മ ഉണ്ട് എന്നൊരു ബോധം പോലും ഇല്ലാതെയായിരുന്നു ഞങ്ങളുടെ സംസാരം... "എടാ പോടാ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി.. ഇങ്ങോട്ട് വേണ്ട... " "ശബരീ.. മതി നിർത്തി.. കഴിച്ച് കഴിഞ്ഞെങ്കിൽ നി എണീറ്റു പോയെ... " നിർമ്മലമ്മയുടെ സംസാരം കേട്ട് ശബരി കഴിക്കുന്നത് മതിയാക്കി എഴുനേറ്റു... പിന്നാലെ ഞാനും അമ്മയും എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു.. പത്രങ്ങളൊക്കെ കഴുകി വയ്ക്കാൻ ഞാനും സഹായിച്ചു.. പിന്നെ വല്യമ്മച്ചീടെ മുറിയിൽ പോയി ഭക്ഷണവും മരുന്നും കൊടുത്തു ഇറങ്ങി... കിടക്കാനായി മുറിയിലേക്ക് ചെന്നെങ്കിലും എനിക്കെന്തോ കിടക്കാൻ തോന്നിയില്ല.. എഴുനേറ്റ് ബാൽക്കണിയിൽ ചെന്നിരുന്നു... നക്ഷത്രങ്ങളെ നോക്കി ഓരോന്ന് ആലോചിച്ചു നിൽക്കുന്നതിനിടയിൽ എന്റെ പിറകിലായി ശബരി വന്നു നിൽക്കുന്നത് ഞാൻ അറിഞ്ഞില്ല... പെട്ടന്ന് അവൻ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത്..

"എന്തൊരു നിൽപ്പ് ആടോ.. ഞാൻ എത്ര സമയം ആയി തന്റെ പിറകിൽ നിൽക്കുന്നു.. " തിരിച്ചു ഒന്നും പറയാൻ ഇല്ലാത്തതിനാൽ ഞാൻ മൗനം പാലിച്ചു.. "എടൊ രോഹിണി.. ഞാൻ ഇങ്ങനെ വഴക്ക് കൂടുന്നതൊന്നും കണ്ടിട്ട് താൻ പേടിക്കണ്ട.. ഞാൻ ഇങ്ങനെ ഒക്കെയാ... " "അതിനു താൻ എങ്ങനെ ആയാൽ എനിക്കെന്താ " "അല്ല അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ.. നിനക്ക് മയത്തിൽ സംസാരിക്കാൻ അറിയില്ലേ " ഇതും പറഞ് അയാളെന്റെ ചുമലിൽ കൈ വച്ചു.. "കയ്യെടുക്കടോ... " അതും പറഞ് ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി.. "ഹ.. കൂൾ ഡൌൺ രോഹിണി.. ഞാൻ ഒന്ന് പറയട്ടെ.. " "താനൊന്നും പറയണ്ട.. " ഞാൻ അയാളുടെ കൈ എടുത്തു മാറ്റി.. "തന്റെ ബാംഗ്ലൂർ അല്ല ഇത് തോന്നിയ പോലെ ചുമലിൽ കൈ വച്ച് സംസാരിക്കാൻ... ഞാൻ തന്റെ ആരും അല്ലല്ലോ.. ഇന്ന് പരിചയപെട്ടതല്ലേ ഉള്ളു.. കൂടുതൽ അങ് കേറി കളിക്കാൻ നിൽക്കണ്ട.. " "എടൊ താൻ.. താൻ എന്നെ തെറ്റിധരിച്ചിരിക്കുകയാ.. " അയാള് വാക്കുകൾക്കായി പരത്തുന്നത് കണ്ടപ്പോ എനിക്ക് ചിരി വന്നു... ഉള്ളിൽ ഒന്നും വച്ചിട്ടല്ല ശബരി അങ്ങനെ ചെയ്തതെങ്കിലും എനിക്കെന്തോ വിട്ട് കൊടുക്കാൻ തോന്നിയില്ല.. "താൻ ഇനി അതികം സംസാരിക്കേണ്ട.. പെൺപ്പിള്ളേരുടെ പിറകെ നടക്കാൻ നാണം ഇല്ലേ തനിക്കു...

ഓരോന്ന് പറഞ് ഇനി എന്റെ പിറകെ നടക്കണം എന്നില്ല.. " ഇത്രയും പറഞ് ഞാൻ അകത്തേക്ക് കയറി പോയി.. എന്റെ ദേഷ്യം കാണിക്കാൻ എന്നവണ്ണം മുറിയുടെ വാതിൽ അൽപ്പം ഉച്ചയോടെ ശക്തിയായി തന്നെ ഞാൻ വലിച്ചടച്ചു... കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സിൽ ശബരി ആയിരുന്നു.. അയാളോട് എനിക്ക് ഒരു തരത്തിലുള്ള ദേഷ്യവും ഇല്ല.. എന്നിട്ടും ഞാൻ എന്തിനാണ് ഓരോന്ന് പറഞ് വഴക്കുണ്ടാക്കുന്നത്.. ഒരുപക്ഷെ ഞാൻ അയാളെ സ്നേഹിക്കുന്നുണ്ടോ.. ഏയ്യ്.. ച്ചെ.. നി എന്തൊക്കെയാണ് രോഹിണി ഈ ചിന്തിച്ചു കൂട്ടുന്നത്.. ഇങ്ങനെ ഓരോന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു.... യാത്രിയുടെ യാമങ്ങളിൽ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.. പിറ്റേ ദിവസം വീട്ടിൽ ഞാൻ ഒറ്റക്ക് ആയിരുന്നു.. അമ്മ അമ്പലത്തിലും ശബരി കൂട്ടുകാരന്റെ വീട്ടിലും പോയിരുന്നു... അടുക്കളയിൽ തനിയെ പണി എടുക്കുമ്പോൾ എന്തോ ഒറ്റയ്ക്ക് ആയതു പോലെ തോന്നി.. ഓരോന്ന് ചിന്തിച്ചു പാത്രം കഴുകുന്നതിനിടയിലാണ് എന്റെ അരക്കെട്ടിൽ ആരുടെയോ പിടുത്തം വീണത്... ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതു കൊണ്ട് ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി... കൺമുന്നിൽ നിൽക്കുന്ന ആളെ എന്റെ കണ്ണുകൾക്ക് ഒരിക്കലും വിശ്വസിക്കാൻ ആയില്ല... ഞെട്ടല് മാറുന്നതിനു മുന്നെ തന്നെ അയാളെന്റെ വായ പൊത്തി പിടിച്ചിരുന്നു...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story