രോഹിണി: ഭാഗം 20

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

കാർ മുന്നോട്ട് പോകുന്തോറും എന്റെ നെഞ്ചിടിപ്പും ഏറി വന്നു. "ഭഗവാനേ രക്ഷപ്പെടാനൊരു വഴി എനിക്ക് കാണിച്ചു തരണേ" കണ്ണുകളടച്ച് ഞാൻ മൗനമായി പ്രാർത്ഥിച്ചെങ്കിലും ഒഴുകിയിറങ്ങിയ മിഴിനീർക്കണങ്ങൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. "അഭി ഇപ്പോൾ വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ" "ഹേയ്.ഇല്ല മുഹൂർത്തം ആകുന്നതേയുള്ളൂ.എനിക്ക് അത്ര പെട്ടെന്ന് അവിടെ എത്തണം" അഭിയേട്ടനും ഹരിയും തമ്മിലുള്ള സംഭാഷണം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. "മുഹൂർത്തം അടുക്കാറായില്ലേ" അഭിയേട്ടൻ വാച്ചിലേക്ക് നോക്കുന്നത് കണ്ടു. "അരമണിക്കൂർ കൂടിയുണ്ട്. നമ്മൾ ഒരു പതിനഞ്ച് മിനിറ്റിൽ അങ്ങെത്തും.നീയിവളെ നന്നായി കൈകാര്യം ചെയ്തേക്ക്.ഞാനെത്തും വരെ നിനക്ക് അതിനുള്ള സമയം ഉണ്ട്" അഭിയേട്ടന്റെ സംസാരം കേട്ടപ്പോളേ എനിക്ക് മനസ്സിലായി ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.

ദേവന് എന്നോട് നന്നായിട്ട് പകയുണ്ട്.രണ്ടാമതും ആൾ ജയിലിലാകാൻ കാരണക്കാരി ഞാനാണ്. ഈ ദുഷ്ടമൃഗം എന്നെ കടിച്ചു കീറും.ഒരിക്കൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ ശബരി ഉണ്ടായിരുന്നു.. പക്ഷേ ഇന്ന്... അവൻ കൂടിയില്ല.. ശബരിയുടെ ഓർമ്മയിൽ നെഞ്ഞ് പിഞ്ഞിക്കീറി കൊണ്ടിരുന്നു. അവന് ചിലപ്പോൾ മറക്കാൻ കഴിഞ്ഞേക്കാം.എനിക്ക് അതിന് കഴിയില്ല അത്രയേറെ സ്നേഹിച്ചു പോയി.. അഭിയേട്ടൻ പതിയെ കാറിനു സ്പീഡ് കൂട്ടി. എന്റെ ഹൃദയമിടിപ്പ് പതിന്മടങ്ങായി വർദ്ധിച്ചു. സമയം പോകുന്തോറും എനിക്ക് ടെൻഷൻ കൂടി വന്നു.ഹൃദയം പൊട്ടിത്തെറിച്ചേക്കുമെന്ന് ഞാൻ ഭയന്നു. ദേവന്റെ വൃത്തികെട്ട നോട്ടം ഇടക്കിടെ എന്നെ തേടിയെത്തിയെങ്കിലും കണ്ടില്ലെന്ന് നടിച്ചു.അവന്റെ വൃത്തികെട്ട കൈകൾ എന്റെ ശരീരത്തിലാകെ ഇഴഞ്ഞപ്പോൾ നല്ലൊരു തട്ട് വെച്ചു കൊടുത്തു. "നീ അധികം ഞെളിയെണ്ടെടീ.കുറച്ചു കൂടി കഴിയുമ്പോൾ നീയെനിക്ക് പൂർണ്ണമായും കീഴടങ്ങേണ്ടി വരും" രൂക്ഷമായൊരു നോട്ടം മറുപടിയായി കൊടുത്തെങ്കിലും അയാൾക്കൊരു കുലുക്കവും ഇല്ലായിരുന്നു.

"ശ്രീപ്രിയയുടെ ബുദ്ധിയാണ് രോഹിണി ശബരിയെ തേടിയെത്തുമെന്ന് പറഞ്ഞത്" ഇടക്ക് അഭിയേട്ടൻ പറഞ്ഞതുകേട്ട് കാര്യങ്ങൾക്ക് കുറച്ചു വ്യക്തത ലഭിച്ചു. "ഞാനും ശബരിയും ഒന്നിക്കുന്നതിൽ ഏറ്റവും കൂടുതൽ അസൂയ ശ്രീപ്രിയക്കാണെന്ന് എനിക്ക് അറിയാം.അവളുടെ ബുദ്ധിയാണ് എല്ലാത്തിനും പിന്നിൽ... വിങ്ങുന്ന മനസും തകർന്ന ഹൃദയവുമായി ഞാൻ കാറിൽ ഇരുന്നു.കുറച്ചു ദൂരം മുമ്പോട്ട് പോയതും ഉലച്ചിലോടെ കർ നിന്നതും ഞാൻ ഞെട്ടിയുണർന്നു. ട്രാഫിക് ജാം ആണോ അപകടം നടന്നതാണോന്നും അറിയില്ല.നിരനിരയായി വാഹനങ്ങൾ കിടക്കുന്നു... പെട്ടെന്ന് ഉണ്ടായ ത്വരയിൽ കാറിന്റെ ഡോർ വലിച്ച് തുറന്ന് ഞാനൊരു ഓട്ടമായിരുന്നു.പിന്നാലെ അഭിയും ദേവനും ഓടി വരുന്നുണ്ടോന്ന് എനിക്ക് നോക്കാൻ സമയമില്ല.എത്രയും എളുപ്പം ശബരിയുടെ അടുത്ത് എത്തുക എന്നതായിരുന്നു ഉള്ളിന്റെയുള്ളിലുളളത്. എന്റെ ഓട്ടം കണ്ടിട്ട് വഴിയാത്രക്കാരും എല്ലാവരും തുറിച്ചു നോക്കുന്നുണ്ട്.അതൊന്നും ശ്രദ്ധിക്കാതെ സർവ്വശക്തിയും സംഭരിച്ചു ഞാൻ മുന്നോട്ട് ഓടി.കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോൾ കിതച്ചു തുടങ്ങി.

അണച്ചു തുടങ്ങിയപ്പോൾ ഓട്ടം മതിയാക്കി ഞാൻ നടന്നു.. അഭിയേട്ടൻ പറഞ്ഞത് അനുസരിച്ച് മുഹൂർത്തം അടുക്കാറായിട്ടുണ്ട്.എങ്ങനെ അവിടെ എത്തിച്ചേരുമെന്ന് ഞാൻ ആകുലപ്പെട്ടു.നടത്തം നിർത്തി ഞാൻ റോഡിൽ കയറി നിന്നു.ഒരുഓട്ടോ വരുന്നത് കണ്ടിട്ട് ഞാൻ കൈ കാണിച്ചു. തിരക്കിൽപ്പെട്ടതിനാൽ അത് തിരിച്ച് വരികയാണെന്ന് ഞാൻ കരുതി. എനിക്ക് അടുത്ത് ഓട്ടോ വന്നതും അത് നിർത്തില്ലെന്ന് തോന്നിയതോടെ ഞാൻ അതിനു മുമ്പിലേക്ക് കയറി നിന്നു. എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഓട്ടോ മുട്ടിയുരുമ്മി നിന്നു. "എന്റെ കൊച്ചേ ആത്മഹത്യ ചെയ്യാനാണെങ്കിൽ വല്ല ട്രയിനിനും തലവെക്ക്.ഇതൊന്നും ഇടിച്ചാൽ ചാകില്ല.ഞാനൊരു അത്താഴ പട്ടിണിക്കാരനാണ്" ചെറുപ്പക്കാരനായ ഡ്രൈവർ തല പുറത്തേക്കിട്ടു.ഞാൻ ഓടിച്ചെന്ന് അയാളുടെ അടുത്തെത്തി. "ചേട്ടാ അത്യാവശ്യമായി എനിക്കൊരു സ്ഥലം വരെ പോകണം"

"ഞാൻ അർജന്റായിട്ടൊരു ഓട്ടം പോവുകയാണ്.കൊച്ച് വേറെ വല്ല വണ്ടിയും നോക്ക്" ഇത്രയും പറഞ്ഞിട്ട് അയാൾ വണ്ടി മുമ്പോട്ട് എടുക്കാൻ ഒരുങ്ങി. "പ്ലീസ് ചേട്ടാ..ഇതെന്റെ ലൈഫിന്റെ പ്രശ്നമാണ്. എന്നോട് കുറച്ചു കാരുണ്യം കാണിക്കണം.എന്നെപ്പോലൊരു അനിയത്തി ഏട്ടനും കാണില്ലേ" കയ്യെടുത്ത് തൊഴുത് ഞാൻ പറഞ്ഞത് ആളുടെ മനസ്സിൽ സ്പർശിച്ചെന്ന് തോന്നി. "ശ്ശെടാ..ഇതൊരു വല്ലാത്ത കുരിശായല്ലോ..എന്നതായാലും വേഗം കയറ്" ഡ്രൈവർ ധൃതി കാണിച്ചതോടെ ഞാൻ ഓട്ടോയിൽ കയറിയിരുന്നു. അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്തു. "എവിടേക്കാ പോകേണ്ടത്?" അയാൾ ചോദിച്ചു. ഞാൻ ശ്രീപ്രിയയുടെ മേൽ വിലാസം പറഞ്ഞു കൊടുത്തു. "എനിക്കറിയാം വീട്.അഭിജിത്തിന്റെ വീടല്ലേ.ഇന്ന് ആളുടെ അനിയത്തിയുടെ വിവാഹമാണ്" അതുകേട്ടതും എനിക്ക് ആശ്വാസം അനുഭവപ്പെട്ടു. "എനിക്ക് ശ്രീപ്രിയയുടെ വിവാഹത്തിൽ പങ്കെടുക്കാനുളളതാണ്" "അയ്യോ അത് ടൗണിലെ ഓഡിറ്റോറിയത്തിലാണല്ലോ" "എങ്കിൽ അങ്ങോട്ട് വിട് ചേട്ടാ" ഭാഗ്യത്തിനു ഡ്രൈവർ ഒന്നും പറഞ്ഞില്ല.ഓട്ടോ നീങ്ങുന്തോറും മനസിലും ആധിയേറി.. "

,ഭഗവാനെ താലികെട്ട് കഴിഞ്ഞു കാണരുതേ" ഞാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു... റിയർവ്യൂ മിററിലൂടെ ഓട്ടോക്കാരൻ ചേട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെ ഞാൻ തല താഴ്ത്തിയിരുന്നു.. "ഞാനൊരു കാര്യം ചോദിച്ചാൽ അനിയത്തി തെറ്റിദ്ധരിക്കരുത്" മുഖവുരയോട് അയാൾ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. "ഇല്ല ചേട്ടാ" "അനിയത്തിയുടെ കണ്ണൊക്കെ നിറഞ്ഞിരുക്കുന്നല്ലോ എന്തുപറ്റി?" ഞാൻ മറുപടി കൊടുത്തില്ല.കുറച്ചു കഴിഞ്ഞു ഡ്രൈവറുടെ സ്വരം വീണ്ടും കേട്ടു. "സോറി.ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട" സൗമ്യമായ സംസാര കേട്ടിട്ട് ആൾ മാന്യനാണെന്ന് എനിക്ക് തോന്നി.ആളുടെ അനിയത്തിയെന്ന വിളി ആത്മാർത്ഥമായിട്ടാണു എനിക്ക് തോന്നിയത്. എനിക്ക് മറച്ചു വെക്കാനൊന്നും ഇല്ലായിരുന്നു. എല്ലാം ഞാൻ ചുരുക്കി പറഞ്ഞു. എന്നിൽ നിന്ന് വിവരം അറിഞ്ഞ അയാൾ അത്ഭുതപ്പെട്ടു. "നാട്ടിൽ അഭിയെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. ജെന്റിൽ മാൻ..ഇങ്ങനെയൊരു മുഖം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു"

പകരം ഞാൻ വിളറിയൊരു ചിരി സമ്മാനിച്ചു. "ഇങ്ങനെയൊക്കെ ആണെങ്കിൽ സ്നേഹിച്ചവനെ മറ്റൊരുത്തിക്ക് വിട്ടു നൽകരുത്.എന്തിനും ഏട്ടന്റെ സപ്പോർട്ട് ഉണ്ട്" അപരിചിതനായാ ആ ചെറുപ്പക്കാരന്റെ വാക്കുകൾ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ എന്നെ സഹായിച്ചു.ആൾ ഓട്ടോക്ക് വേഗത വർദ്ധിപ്പിച്ചു... പത്ത് പതിനഞ്ച് മിനിട്ട് ഓട്ടോ ഓടിക്കാണും ടൗണിനുള്ളിലെ മുന്തിയൊരു ഓഡിറ്റോറിയത്തിനു മുമ്പിൽ വണ്ടി നിന്നു.. "ഇറങ്ങിക്കോളൂ ഇതാണ് വിവാഹം നടക്കുന്ന ഓഡിറ്റോറിയം" ഓട്ടോയിൽ നിന്നിറങ്ങിയ ഞാൻ പേഴ്സിൽ നിന്ന് ഓട്ടോക്കൂലി കൊടുത്തെങ്കിലും ആൾ വാങ്ങിയില്ല.. "പെങ്ങള് ആദ്യം അങ്ങോട്ട് ചെല്ല്.കാര്യങ്ങൾ നടക്കട്ടെ.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി" അയാൾ കുറിച്ച് നൽകിയ മൊബൈൽ നമ്പരും വാങ്ങി ഞാൻ ഓഡിറ്റോറിയത്തിനു അകത്തേക്ക് ഓടി.അകത്ത് നാദസ്വരമേളം മുഴങ്ങുന്നുണ്ട്.. "ഈശ്വരാ ഞാനെത്താൻ വൈകിപ്പോയോ" നെഞ്ചിൽ കൈവെച്ചു കൊണ്ട് എല്ലാവരും ഇരിക്കുന്ന മദ്ധ്യഭാഗത്തുളള പാതയിലൂടെ കതിർമണ്ഡപത്തിനു അടുത്തേക്ക് ഓടുകയായിരുന്നു.. ഒരുനിമിഷം ഞാൻ സ്ത്ബ്ധയായിപ്പോയി.ശബരിക്ക് അരുകിൽ ശ്രീപ്രിയ ഇരിക്കുന്നു.

പൂജാരി നീട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി ശബരി അവളുടെ കഴുത്തിനു അടുത്തേക്ക് കൊണ്ട് ചെല്ലുന്നു... "ശബരീ..." ഓഡിറ്റോറിയം മുഴുവനും പ്രതിദ്ധ്വനിച്ചു എന്റെ ഹൃദയം തകർന്ന നിലവിളി..ശബരിയും ശ്രീപ്രിയയും നടുങ്ങിത്തെറിച്ച് എന്നെ നോക്കുന്നു.കല്യാണം കൂടാനെത്തിയവരിൽ ആരവങ്ങൾ ഉയർന്നതൊന്നും ഞാൻ കേട്ടില്ല.എനിക്ക് മുമ്പിൽ ശബരിയും ശ്രീപ്രിയയും മാത്രമായിരുന്നു... പൊടുന്നനെ പിടിച്ചു നിർത്തിയതു പോലെ നാദസ്വരം നിലച്ചു.ഓഡിറ്റോറിയത്തിൽ കനത്ത നിശബ്ദത പടർന്നു.. "രോഹിണി..." വിളിയൊച്ച ഞാൻ കേട്ടു.ശബരി പറഞ്ഞത് സത്യമാകരുതേ.എന്നെ പറ്റിക്കാനായിട്ടുളള അവന്റെ അടവ് ആയിരുക്കണമേ ശ്രീപ്രിയയുമായിട്ടുളള വിവാഹം. അങ്ങനെയാണ് ഇതുവരെ ആഗ്രഹിച്ചതും.പക്ഷേ മുന്നിൽ കാണുന്ന സത്യത്തിനു മുമ്പിൽ പറയാൻ കരുതി വെച്ചതൊക്കെ ഞാൻ മറന്നു.. ഞാൻ ശബരിയുടെ അടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന് അവനും ശ്രീപ്രിയയും ചാടി എഴുന്നേറ്റു. എന്റെ കണ്ണുകളെ ശ്വാസിച്ചു നിർത്താൻ നോക്കിയെങ്കിലും അനുസരണയില്ലാതെ അത് ഒഴുകിക്കൊണ്ടിരുന്നു..

"കേട്ടതൊന്നും സത്യമാകരുതെന്നാണ് ശബരീ ഞാൻ ആഗ്രഹിച്ചത്..പക്ഷേ" വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ഞാനൊന്ന് തേങ്ങിപ്പോയി.. "അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു ശബരീ എന്റെ വിവാഹം. ഏതൊരു പിതാവിനെയും പോലെ മരണക്കിടക്കിയിൽ കിടന്ന് അദ്ദേഹം അത് ആഗ്രഹിച്ചു.അപ്പോഴും ഞാൻ എതിർത്തു. എന്നെങ്കിലും ഒരിക്കൽ നീ കെട്ടുന്ന താലിക്കായി നിനക്ക് മുമ്പിൽ ശിരസ് കുനിച്ച് നിൽക്കുന്നൊരു ദിവസം. നിന്റെ കയ്യാലൊരു നുള്ള് സിന്ദൂരം നിറുകയിൽ തൊട്ട് സീമന്തിനിയാകുന്നൊരു നിമിഷത്തിനായിട്ട് ഏറെ കൊതിച്ചു.പക്ഷേ ഇന്ന് എനിക്ക് പകരം ശ്രീപ്രിയ ആ സ്ഥാനത്ത്.എന്റെ അച്ഛന്റെ ആഗ്രഹം വരെ ഞാൻ നിനക്കായി തിരസ്ക്കരിച്ചവളാണ്.പരാതിയുമില്ല പരിഭവവുമില്ല.ഇനിയൊരു തടസ്സമായി ഞാൻ വരില്ല ശബരി" ഇത്രയും പറഞ്ഞിട്ട് ഞാൻ തിരിച്ച് നടന്നു.. "രോഹിണി നിൽക്ക്" പിന്നിൽ നിന്ന് അവന്റെ വിളിയൊച്ച കേട്ടെങ്കിലും ഞാൻ നിന്നില്ല.അവിടെ നിന്നാൽ ഞാൻ പൂർണ്ണമായും തകർന്നു പോകും..ഇടറിയ പാദങ്ങൾ ഞാൻ മുമ്പോട്ട് വെച്ചു.. "മോളേ...രോഹിണി..."

തൊട്ട് മുമ്പിൽ സ്നേഹമന്ത്രവുമായി നിർമ്മലാമ്മ നിൽക്കുന്നു. പിന്നെയെനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങളത്രയും ഞാൻ അവിടെ ഒഴുക്കി കളഞ്ഞു.. "സാരമില്ല അമ്മേ എന്നെക്കാൾ ശബരിക്ക് നന്നായി ചേരുക ശ്രീപ്രിയയാണ്.എന്നെ അമ്മ തിരികെ വിളിക്കരുത്. കുറച്ചെങ്കിലും സ്നേഹം മനസിൽ ഉണ്ടെങ്കിൽ" വിങ്ങിക്കരയാൻ ഒരുങ്ങുന്ന നിർമ്മലാമ്മയിൽ നിന്ന് അടർന്ന് മാറി ഞാൻ പുറത്തേക്കിറങ്ങി..ഞാൻ ചെല്ലുമ്പോൾ ഓട്ടോ ചേട്ടൻ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.എന്നെക്കണ്ട് ആൾ അമ്പരന്നു.. "സാരമില്ല ഏട്ടാ..നമ്മൾ കൊതിച്ചാലും വിധിച്ചതല്ലേ നടക്കൂ" ഓട്ടോയിൽ കയറിയിരുന്നു ഒഴുകിയിറങ്ങിയ ജലകണങ്ങൾ ഷാളാൽ ഒപ്പിയെടുത്തു. ചേട്ടന്റെ മുഖത്ത് സങ്കടങ്ങൾ ഞാൻ കണ്ടു.. കുറച്ചു നേരത്തെയുളള പരിചയമുള്ളൂ..പക്ഷേ കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ തമ്മിൽ ഏട്ടനും അനിയത്തിയും തമ്മിലുള്ള ആത്മബന്ധം ഉടലെടുത്തു.. "അപ്പോൾ പോകാം അല്ലേ" നിരാശ കലർന്ന സ്വരം.. "പോവാം ഏട്ടാ" ഞങ്ങളെയും കൊണ്ട് ഓട്ടോ പതിയെ മുമ്പോട്ട് നീങ്ങി.... (തുടരും) NB:- ക്ലൈമാക്സ് ഇഷ്ടമാകാത്തതിനാൽ വീണ്ടും തിരുത്തി എഴുതി ‌വായിച്ചു അഭിപ്രായം പറയണം ട്ടാ..ഇഷ്ടമായാലും ഇല്ലെങ്കിലും.. എന്റെ രചനകളുടെ നോട്ടിഫിക്കേഷൻ കൃത്യമായി ലഭിക്കാൻ എന്നെ ഫോളോ ചെയ്യുക.............. (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story