രോഹിണി: ഭാഗം 21

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"ഇനിയെന്താ പെങ്ങളെ ഭാവി തീരുമാനം" ഓട്ടോ ചേട്ടന്റെ സ്വരം കേട്ടു അടച്ചിരുന്ന കണ്ണുകൾ ഞാൻ തുറന്നു.ഒരിറ്റ് മിഴിനീര് താഴേക്ക് ഒലിച്ചിറങ്ങിയത് വിരലുകളാൽ ഒപ്പിയെടുത്തു. ഞാനൊന്നും മിണ്ടാഞ്ഞതിലാകാം ആൾ പിന്നെയും ചോദ്യം ആവർത്തിച്ചു. "എവിടേക്കാ പോകേണ്ടത്" "പോലീസ് സ്റ്റേഷനിലേക്ക്.." പുള്ളിക്കാരൻ ഒന്ന് ഞെട്ടിയത് പോലെ തോന്നി. "എന്നെ ഉപദ്രവിച്ചവരാരും രക്ഷപ്പെടണ്ടാ" എന്റെ തീരുമാനം കല്ലിച്ച വാക്കുകളായി പുറത്തേക്ക് വന്നു. "നല്ല തീരുമാനമാണ് അനിയത്തി. പെൺകുട്ടികൾ ഇതുപോലെ ധൈര്യം കാണിക്കണമെന്നാ എന്റെ അഭിപ്രായം" ആൾ ഓട്ടോ നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. ഭാഗ്യത്തിനു ഞാൻ ചെല്ലുമ്പോൾ ഇൻസ്പെക്ടർ ക്യാബിനിൽ ഉണ്ടായിരുന്നു. കടയിൽ നിന്നൊരു വെളളപ്പേപ്പർ വാങ്ങി വിശദമായൊരു പരാതി ചേട്ടന്റെ സഹായത്തോടെ തയ്യാറാക്കി എസ്സ് ഐ സാറിനെ ഏൽപ്പിച്ചു. "ഈ പരാതിയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണല്ലോ.ഇല്ലേ നാളെ വാക്ക് മാറ്റി പറഞ്ഞു ഞങ്ങൾക്ക് പണിയുണ്ടാക്കരുത്" അദ്ദേഹം എന്നെ രൂക്ഷമായി നോക്കി.

എന്റെ മുഖത്തെ ഉറച്ച തീരുമാനം ആൾ ശ്രദ്ധിച്ചതിനാലാകാം പിന്നീട് ചോദ്യങ്ങൾ ഉണ്ടായില്ല. "അതിൽ എഴുതിയിരിക്കുന്നതെല്ലാം വാസ്തവമാണ്.പരാതി മാറ്റി പറയില്ല" ഞാൻ ഉറപ്പ് നൽകി. "ശരി ഞങ്ങളൊന്ന് തിരക്കട്ടെ.സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ നടപടി ഉടനെ സ്വീകരിക്കും" ഇൻസ്പെക്ടർ നൽകിയ ഉറപ്പിൽ ഞങ്ങൾ അവിടെ നിന്ന് തിരികെ പോന്നു. "ചേട്ടാ എന്നെ ടൗണിൽ ഇറക്കിയേക്ക്" ഓട്ടോ ചേട്ടൻ എന്നെ ടൗണിൽ കൊണ്ട് ചെന്ന് വിട്ടു. മടങ്ങാൻ നേരം ആളുടെ അഡ്രസും ഫോൺ നമ്പരും വാങ്ങി. അവിടെ നിന്ന് ബസ് കയറി ഞാൻ നേരെ ടീച്ചറുടെ വീട്ടിലേക്ക് പോന്നു.അപ്പോൾ അങ്കിളും ടീച്ചറും അവിടെ ഉണ്ടായിരുന്നു. "പനിയൊക്കെ കുറവുണ്ടോ ടീച്ചറ, ഹോസ്പിറ്റൽ പോയി മരുന്നു വാങ്ങിയോ" ടീച്ചറുടെ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു. "രോഹിണി നീ ഓരോന്നായി ചോദിക്ക്.ശ്വാസം വിടാതെ ചോദിച്ചാൽ ഞാനെങ്ങെനെ ഉത്തരം നൽകുക" ടീച്ചർ തമാശയായിട്ടാണു അങ്ങനെ പറഞ്ഞത്.പകരം ഞാനൊന്ന് പുഞ്ചിരിച്ചു. "ഹോസ്പിറ്റൽ പോയി.മരുന്നും വാങ്ങി.എന്താ പോരേ" "അത്രയും കേട്ടാൽ മതി"

സങ്കടങ്ങൾ മറച്ചു പിടിച്ചു ഞാൻ ചിരിച്ചു.സമയം സന്ധ്യയാകാറായി.ഒന്ന് ഫ്രഷാകണം.കിടക്കണം.അടക്കൈ പിടിച്ച സങ്കടങ്ങളെല്ലാം ഇന്നോടെ കരഞ്ഞു തീർക്കണം.ഞാൻ മനസിൽ തീരുമാനം എടുത്തു. "ഞാനൊന്ന് ഫ്രഷായിട്ട് വരാം" അവിടെ നിന്ന് ഞാൻ നേരെ റൂമിലെത്തി മാറ്റി ധരിക്കാനുളള തുണിയുമെടുത്ത് കുളിമുറിയിലേക്ക് കയറി.വേഗത്തിൽ കുളിച്ചിറങ്ങി എനിക്ക് അനുവദിച്ച മുറിയിലെത്തി. ഒന്നുറക്കെ കരയാൻ മനസ് വെമ്പൽ കൊണ്ടു.ഒരിക്കലും കരുതിയതല്ല ശബരി ശ്രീപ്രിയയെ വിവാഹം കഴിക്കാൻ ഒരുങ്ങുമെന്ന്.ഇന്നലെ കൂടി അവൻ പറയുമ്പോൾ കരുതിയത് എന്നെ പറ്റിക്കാനാണെന്നാണ്.. "മോളേ..രോഹിണി" വിളിയോടൊപ്പം ചുമലിലൊരു കരം അമർന്നു.ഞാൻ ചാടിയെഴുന്നേറ്റു.സേതുവങ്കിൾ എനിക്ക് അരികിൽ നിൽക്കുന്നു. ഞാൻ പെട്ടെന്ന് കണ്ണുനീർ തുടച്ചു കളയാൻ ശ്രമിച്ചു. "ശബരിയുടെ വിവാഹം കഴിഞ്ഞോ?" തീരെ പ്രതീക്ഷിക്കാത്ത ചോദ്യമായതിനാൽ ഞാൻ പൊള്ളിപ്പിടഞ്ഞു പോയി.. "അങ്കിൾ.. അത്" "ഇനിയും നുണ പറയാൻ ശ്രമിക്കണ്ടേ.ഒരു നുണ സത്യമാക്കാൻ നൂറു കളളങ്ങൾ കൂടെ പറയേണ്ടി വരും"

കളളം കണ്ടുപിടിച്ച കുട്ടിയെ പോലെ ഞാൻ തല താഴ്ത്തി നിന്നു. "ഇത്രയും നാൾ നീ ഞങ്ങളുടെ മകളുടെ സ്ഥാനത്താണ് നിന്നത്.ആ മകളുടെ മനസ് വായിക്കാൻ ഞങ്ങൾക്ക് അധികം സമയം ആവശ്യമില്ല" "അങ്കിൾ" ഞാൻ ദയനീയമായി വിളിച്ചു. "നിന്റെ മനസിനെ കാര്യമായി അലട്ടുന്നുണ്ടെന്ന് തോന്നിയട്ടാണു നിന്റെ വീട്ടിലേക്ക് വിളിച്ചു തിരക്കിയത്.അവിടെ ആർക്കും കുഴപ്പമില്ലെന്ന് അറിഞ്ഞു.പിന്നെ നീ പോകാൻ സാദ്ധ്യത ശബരിയുടെ അടുത്തേക്കാണെന്ന് അറിയാം‌.ഇത്രയും മതി നിന്നെ അറിയാൻ" ഞാൻ ഒരക്ഷരം ശബ്ദിച്ചില്ല.എല്ലാം അങ്കിൾ പറയുന്നത് കേട്ടു തല കുനിച്ച് നിന്നതേയുള്ളൂ.. "നീ വന്നേ,മഞ്ജുവിനു നിന്നോടെന്തോ സംസാരിക്കാനുണ്ട്" അങ്കിൾ മുറി വിട്ടു ഇറങ്ങിയതോടെ ഞാനും പിന്നാലെ ചെന്നു.. ടീച്ചർ ഹാളിൽ ഇരിപ്പുണ്ടായിരുന്നു.അവർക്ക് മുമ്പിൽ എന്ത് മറുപടി നൽകുമെന്ന് അറിയാതെ ഞാൻ നിന്നു. "രോഹിണി ഇവിടെ വന്നിരിക്ക്"

ടീച്ചർ വിളിച്ചടത്തേക്ക് ഞാൻ ചെന്നു. ടീച്ചർ ചോദിക്കും മുമ്പേ ഞാൻ എല്ലാം തുറന്നു പറഞ്ഞു. കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. "ശരി നടന്നത് നടന്നത് നടന്നു.അത് വിട്ടുകളയൂ.ഞങ്ങൾക്ക് ചോദിക്കാനുളളത് മറ്റൊന്നാണ്.." ആകാംഷയോടെ ഞാൻ തല ഉയർത്തി ഇരുവരെയും ശ്രദ്ധിച്ചു. "മോളേ നമ്മൾ തീരുമാനം എടുക്കുമ്പോൾ രണ്ടു വശവും നല്ലതുപോലെ ചിന്തിക്കണം.രണ്ടുമൂന്ന് ആവർത്തിയെങ്കിലും മനസാക്ഷിയോട് ചോദിക്കണം ചെയ്യാൻ പോകുന്നത് ശരിയാണെന്ന്" അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായില്ല. "ശബരിയുടെ ഭാഗം നീ കേട്ടോ.അതായത് അവനെന്താണ് പറയാനുള്ളതെന്ന്" "അങ്കിൾ അത് ഫോൺ വിളിച്ചപ്പോൾ.." "ഫോൺ വിളിച്ചത് അവിടെ നിൽക്കട്ടെ.നീ അവിടെ ചെന്ന ശേഷം അവനു പറയാനുള്ളത് കേട്ടോ" ഇല്ലെന്ന് ഞാൻ തലയാട്ടി കാണിച്ചു. "ശബരിക്ക് പറയാനുള്ളത് ആദ്യം കേൾക്കുക. എന്നിട്ട് തീരുമാനം എടുക്കുക.ഞങ്ങളുടെ അഭിപ്രായം ഇതാണ്. തീരുമാനം നിന്റെയും" ടീച്ചറും അങ്കിളും ഒരേ സ്വരത്തിൽ പറഞ്ഞതോടെ ഞാൻ കുഴങ്ങിപ്പോയി. മടങ്ങാൻ നേരം ശബരി വിളിച്ചിട്ടു കൂടി താൻ നിന്നില്ല.

"പോയി കിടന്നോളൂ..എടുത്തു ചാടി തീരുമാനം എടുക്കണ്ട.നന്നായി ആലോചിച്ചു മതി.ഇത്രയും കാലം ജീവനു തുല്യം സ്നേഹിച്ചവരല്ലേ" "ഇത്രയും കാലം ജീവനു തുല്യം സ്നേഹിച്ചതല്ലേ...അവസാന വാചകം മനസിനെ ശരിക്കും സ്പർശിച്ചു.. ഞാൻ എന്റെ മുറിയിലെത്തി .കിടക്കയിലേക്ക് വീഴുകയായിരുന്നു.മനസ് ഉറക്കുന്നില്ല.അതിങ്ങനെ ഒഴുകി നടക്കുകയാണ്... ചിന്തകൾക്ക് ഭാരം വർദ്ധിച്ചപ്പോൾ തല പൊട്ടിപ്പിളർക്കുന്നതു പോലെ.കണ്ണുകളടച്ചിട്ട് ഉറക്കം വരുന്നതേയില്ല.എങ്ങനെ കഴിയും. മനസിൽ ശബരിയിങ്ങനെ നിറഞ്ഞ് നിൽക്കുകയാണ്.അവനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും നന്മക്കായി പറഞ്ഞതും വഴക്കിട്ടതുമെല്ലാം.. സൈലന്റ് മോഡിലിട്ട ഫോൺ വെറുതെയൊന്ന് എടുത്ത് നോക്കിയ ഞാൻ ഞെട്ടിപ്പോയി.അമ്പതോളം മിസ്ഡ് കാൾ.ശബരിയുടെ നമ്പരിൽ നിന്ന്. മനസൊന്ന് തേങ്ങിപ്പോയി. അവന്റെ സ്വരമൊന്ന് കേൾക്കാൻ മനം തുടിച്ചു.അറിയാതെ മൊബൈൽ കയ്യിൽ എടുത്തതും മനസ് എന്നെ ശ്വാസിച്ചു. " ഉചിതമായ തീരുമാനം എടുത്തിട്ട് മതി" അതാണ് നല്ലതെന്ന് എനിക്ക് മനസിലായി.

ഒരുവിധം കുത്തിയിരുന്ന് കരഞ്ഞും നിലവിളിച്ചും ഞാൻ നേരം വെളുപ്പിച്ചു. രാവിലെ അങ്കിളിനെയും ടീച്ചറെയും അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്നു.. "Good morng രോഹിണി" "Good morning uncle" തിരികെ വിഷ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല... "അങ്കിൾ.. ഞാൻ തെല്ലും മടിയോടെ വിളിച്ചു.. " പറയൂ രോഹിണി " "അങ്കിളും ടീച്ചറും പറഞ്ഞതിനെ കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചു" "എന്നിട്ട്...ബാക്കി കൂടി പറയൂ" "ശബരിയുടെ ഭാഗം കൂടി കേൾക്കാം.എന്നിട്ട് തീരുമാനം എടുക്കാം" "രോഹിണി,, നന്നായി ആലോചിച്ചു തീരുമാനം എടുത്താൽ പോരെ " "ഇല്ല അങ്കിൾ എനിക്ക് ഇനിയും ആലോചിക്കാൻ ഒന്നുമില്ല" ഞാൻ ശക്തിയായി നിലവിളിച്ചു.ഞാനും തെറ്റുകൾ ചെയ്തെന്നൊരു ചിന്ത എന്റെ മനസിൽ ഉറച്ചു തുടങ്ങി.. "നീ ചെന്ന് അടിച്ച് നനച്ച് കുളിച്ച് വാ" അവിടേക്കെത്തിയ ടീച്ചർ പറഞ്ഞു. ഞാൻ പെട്ടെന്ന് കുളിച്ച് റെഡിയായി വന്നു.. "നമുക്ക് നിന്റെ വീട് വരെയൊന്ന് പോകാം. അനിയനെയും അമ്മയെയും ഞങ്ങൾ കണ്ടിട്ടു കുറച്ചു നാളായല്ലോ" എനിക്ക് മനസിൽ ആശ്വാസം അനുഭവപ്പെട്ടു.അമ്മയെയും അനിയനെയും കാണുമ്പോൾ സങ്കടത്തിനു കുറച്ചു ശമനം വരും... ഞങ്ങൾ എല്ലവരും കൂടി രാവിലെ വീട്ടിലേക്ക് പുറപ്പെട്ടു. അങ്കിളിന്റെ കാറിലായിരുന്നു യാത്ര... വീട്ടിലെത്തി അമ്മയെ കണ്ടു ഞാൻ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു.

"എന്തുപറ്റി മോളേ നിനക്ക്" അമ്മയുടെ ചോദ്യത്തിന് ഞാൻ ഉത്തരം കൊടുത്തില്ല.പകരം ചോദിച്ചത് മറ്റൊന്നാണ്. "അവനെവിടെ" അനിയനെ ഞാൻ ചോദിച്ചു. "കടയിൽ വരെ പോയി ഇപ്പോളെത്തും" "മം" അപ്പോഴേക്കും ടീച്ചർ ഞങ്ങളുടെ അടുത്തെത്തി.. "രോഹിണി ഞങ്ങൾ ഉച്ചയൂണ് കഴിഞ്ഞേ മടങ്ങുന്നുള്ളൂ" പിന്നെ ഞാൻ ആകെ തിരക്കിൽ പെട്ടു.അനിയൻ വന്നതോടെ അവനെ വീണ്ടും കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വിട്ടു.ഉച്ച ആകാറായപ്പോഴേക്കും ചെറിയ രീതിയിൽ സദ്യ തയ്യാറാക്കി.... ഉച്ചയൂണിനു സമയം ആയപ്പോഴേക്കും ഞാൻ അവരെ ചെന്ന് വിളിച്ചു.. "ഊണെടുക്കട്ടെ" "രണ്ടു അതിഥികൾ കൂടി വരാനുണ്ട്" പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞത്. "ആരാ ടീച്ചറേ" "അവരെ കാണുമ്പോൾ നീ അറിഞ്ഞാൽ മതി" ഞാൻ എത്രയൊക്കെ കെഞ്ചിയട്ടും ആരാണെന്ന് മാത്രം അവർ പറഞ്ഞില്ല.അരമണിക്കൂർ കഴിഞ്ഞു കാണും മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു ഞാൻ മുൻ വശത്ത് വന്നു... "ദാ അവരെത്തിയല്ലോ" അങ്കിളിന്റെ സ്വരത്തിൽ ആഹ്ലാദം നിറഞ്ഞു.കാറിൽ വന്നവർ ആരാണെന്ന് അറിയാൻ എനിക്കും ആകാംഷ കൂടി.. കാറിന്റെ ഇരുവശത്തെയും ഡോറ് തുറക്കുന്നതും രണ്ടു പേര് അതിൽ നിന്ന് ഇറങ്ങുന്നതും അമ്പരപ്പോടെ ഞാൻ കണ്ടു.ഞാനാകെ സ്തംഭിച്ചു പോയി... അവരെക്കണ്ട് ഞാൻ പിറുപിറുത്തു... "ശബരിയും നിർമ്മലാമ്മയും"............ (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story