രോഹിണി: ഭാഗം 3

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

എന്റെ വായ പൊത്തി പിടിച്ച കൈയ്യിൽ ഞാൻ അമർത്തി കടിച്ചതും അയാള് അത്‌ പിൻവലിച്ചു.. ശബരിയുടെ അമ്മാവാൻ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഓർത്തപ്പോൾ എനിക്കെന്തോ വല്ലായിക തോന്നി... വീണ്ടും അയാളുടെ കൈ എന്റെ അരക്കെട്ടിൽ അമർന്നതും ഞാൻ ദേഷ്യം കൊണ്ട് അലറി .. "ച്ചി കയ്യെടുക്കെടാ നായേ... " "ഹ കിടന്നു പിടക്കാതെടി മോളേ.. നിന്നെ ഞാൻ ഒന്ന് ശെരിക്കും കണ്ടോട്ടെ... " അരയിലെ പിടുത്തം പിന്നെയും മുറുകിയപ്പോൾ വലത്തെ കൈ കൊണ്ട് അയാളുടെ കരണം പുകച്ചു ഞാനൊന്നു കൊടുത്തു... "ടി എരണം കെട്ടവളേ.. നി എനിക്ക് നേരെ കയ്യോങ്ങി അല്ലേ.. " "അതേടോ.. വേണ്ടി വന്നാൽ ഇനിയും തല്ലും... അടുക്കളക്കാരി പെണ്ണിന്റെ നേർക്കുള്ള തന്റെയീ ചൊരുക്ക് ഇന്നത്തോടെ നിർത്തിക്കോളണം.. താൻ ഇത് വരെ കണ്ട പെണ്ണിനെ പോലെ അല്ലയീ രോഹിണി.. എന്നെ തൊട്ടാൽ തൊട്ട കൈ വെട്ടാനും എനിക്ക് മടിയില്ല... " കാമവെറിയോടെ അയാൾ പിന്നെയും എനിക്ക് നേരെ പാഞ്ഞടുത്തതും പിറകിൽ അടുപ്പിനരികിൽ വച്ചിരുന്ന അരിവാൾ എടുത്ത് ഞാൻ അയാൾക്ക്‌ നേരെ പിടിച്ചു... "

പാറക്കല്ലിൽ ഉരച്ചു മൂർച്ച കൂട്ടി വെച്ചേക്കുന്ന അരിവാൾ ആണ്... എടുത്തൊന്ന് വീശിയാൽ തന്റെ ഉടലും തലയും വേറെ കിടക്കും.. എന്നെ കൊണ്ട് അത്‌ ചെയ്യിക്കരുത്... " "നിന്നെ പോലെ കൊറേ അവളുമാരെ കണ്ടിട്ടുള്ളതാ ഈ കുറുപ്പ് .. ഇങ്ങനെ അഹങ്കാരം കാണിച്ച അവളുമാരൊക്കെ.. ധാ ഈ കയ്യിൽ കിടന്നു പിടഞ്ഞിട്ടേ ഉള്ളു.. കരുതി ഇരുന്നോ നീയും.." "ഇറങ്ങി പോടോ" ഞാൻ അയാൾക്ക്‌ നേരെ അലറി.... അപ്പോഴേക്കും നിർമ്മലാമ്മ അടുക്കളയിലേക്കു കയറി വന്നു.. "എന്താ രോഹിണി... എന്താ ഇവിടെ? " 'അമ്മേ.. ഇയാളെന്നെ...." കയ്യിൽ പിടിച്ചിരുന്ന അരിവാൾ താഴെയിട്ട് ഞാൻ നിർമ്മലാമ്മയ്ക്ക് പിറകിൽ ചെന്ന് നിന്നു.. "ശിവേട്ടൻ ഒന്ന് നിന്നെ... " പുറത്തേക്കു നടക്കാൻ തുടങ്ങിയ അയാൾ അമ്മയുടെ വിളി കെട്ട് നിന്നു.. "ശിവേട്ടാ.. ഒരുപാവം കൊച്ചാണ് രോഹിണി.. അവളോട്‌ ഇങ്ങനെ ഒക്കെ പെരുമാറാൻ എങ്ങനെ തോന്നുന്നു..

ഇവിടെ ഒരു ഹോംനഴ്സ്‌ പോലും ഒരുമാസം തികയ്ക്കാത്തതിന്റെ കാര്യം എനിക്കിപ്പോഴല്ലേ മനസിലായത്.. ഞാൻ അമ്പലത്തിൽ പോകുന്ന സമയം നോക്കി ഇങ്ങോട്ട് വരുന്നത് ഇത്തരം വൃത്തികേടിനു ആയിരുന്നല്ലേ... " നിർമ്മലാമ്മയുടെ മുഖത്ത് കൂടപ്പിറപ്പിനോടുള്ള അറപ്പും വെറുപ്പും നിറയുന്നത് ഞാൻ കണ്ടു... "നിർമ്മലേ.. മോളേ ഞാൻ..." "വേണ്ട.. ഇനി അങ്ങനെ വിളിക്കണം എന്നില്ല.. നാട്ടുകാരുടെ മുന്നിൽ വലിയ പ്രമാണിയും കേളകത്ത് തറവാടിന്റെ മൂത്ത സന്തതിയും ആയ ശിവദാസക്കുറുപ്പിന്റെ കൈയ്യിലിരുപ്പ് ഇതാണെന്ന് അറിഞ്ഞില്ല... " "നിർമ്മലേ.. മതി നിർത്ത്.." അയാളുടെ ഒച്ച അമ്മയ്ക്ക് മേൽ ഉയർന്നു കേട്ടു.. "ഈ പീറ പെണ്ണിന് വേണ്ടിയാണോ നി നിന്റെ ഏട്ടനോട് കയർത്തു സംസാരിക്കുന്നത്... അതും ഒരു വേലക്കാരി പെണ്ണ് തുഫ്ഫ്.. " അത്‌ പറയുമ്പോൾ അയാളുടെ മുഖത്ത് എന്നോടുള്ള പുച്ഛം നിറഞ്ഞു നിന്നിരുന്നു... "നിങ്ങൾക്കും ഇല്ലേ ശിവേട്ടാ ഇവളുടെ അതേ പ്രായത്തിൽ ഒരു പെൺകൊച്ച് വീട്ടിൽ.. അതിനെയെങ്കിലും ഓർക്ക്.. പിന്നെ ഇനി മേലാൽ സഹോദര സ്നേഹം എന്ന് പറഞ്ഞ് ഈ തറവാട്ട് മുറ്റത്തു കാലുകുത്തിയേക്കരുത്..."

"നി ആരെ കണ്ടിട്ടാടി കിടന്നു നെഗളിക്കുന്നെ... ചത്തു പോയ നിന്റെ കെട്ടിയോനെ കണ്ടിട്ടോ.. അതോ കഞ്ചാവും അടിച്ചു നാട് ചുറ്റുന്ന നിന്റെ മോനെയോ. അതോ ഈ പീറ പെണ്ണിനെയോ... നിനക്ക് നിന്റെയീ ഏട്ടൻ അല്ലാതെ ഈ പറഞ്ഞവർ ആരും പിന്നെ കാണില്ല എന്ന് മറക്കണ്ട... " "ഏട്ടൻ... ആ വാക്ക് പറയൻ പോലും നിങ്ങൾക്ക് അവകാശം ഇല്ല.. പലരിൽ നിന്നും നിങ്ങളെ പറ്റി പലതും കേട്ടിട്ടും അറിയാത്ത ഭാവം നടിച്ചത് നിങ്ങളോടുള്ള എന്റെ സ്നേഹവും വിശ്വാസവും കൊണ്ടായിരുന്നു... പിന്നെ ഒന്നും അറിയാത്ത ഒരു പാവം നിങ്ങടെ വീട്ടിൽ ഉണ്ട്.. എന്റെ ഏട്ടത്തി.. നിങ്ങളുടെ ഭാര്യ.. ഇനിയെങ്കിലും അവരെയും ആ രണ്ടു പിള്ളേരെയും ചതിക്കാതെ ജീവിക്കാൻ നോക്ക്... ദയവു ചെയ്തു ഇനി മേലിൽ ബന്ധവും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്.... " നിർമ്മലാമ്മയിൽ നിന്ന് ഇതും കൂടെ കേട്ടതോടെ എന്നെ കൊല്ലാൻ ഉള്ള ദേഷ്യം അയാളുടെ മുഖത്ത് ഞാൻ കണ്ടു.. "നിന്നെ ഞാൻ എടുത്തോളാമെടി.. " ഇതും പറഞ്ഞ് കൊണ്ട് അയാൾ അവിടെ നിന്ന് ഇറങ്ങി പോയി... ചുരുങ്ങിയ സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാൻ തരിച്ചു നിൽക്കുകയായിരുന്നു... അപ്പോഴാണ് നിർമ്മലാമ്മയുടെ കൈ എന്റെ ചുമലിൽ വീണത്.. "മോളെ..."

അമ്മ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു... "നിർമ്മലാമ്മേ..... " "മോള് പേടിക്കണ്ട.. അയാളിനി വരില്ല.. ശബരി വരട്ടെ . എന്ത് വേണം എന്ന് ആലോചിക്കാം.. " ഇത്രയും പറഞ്ഞ് അമ്മ അടുക്കളവിട്ടു പുറത്തേക്കു പോയി... ഞാനും നേരെ എന്റെ മുറിയിൽ ചെന്ന് കിടന്നു... പുറത്തു മഴ തകർത്തു പെയ്യുന്നുണ്ട്.. പകലാണെങ്കിൽ കൂടി മുറിയിലേക്ക് സൂര്യപ്രകാശം അതികം ഇറങ്ങിയിരുന്നില്ല... ജനാലക്കരികിൽ വച്ച മണി പ്ലാന്റിനെ നോക്കി ഞാൻ അങ്ങനെ അങ് കിടന്നു... ഉച്ചയാകുമ്പോഴേക്കും എന്നെ താഴെ നിന്ന് വിളിക്കാൻ തുടങ്ങി... ശബരി ആയിരുന്നു.. താഴേക്കു ഇറങ്ങി ചെല്ലുമ്പോൾ മുഖം ഒക്കെ ചുവന്നു നല്ല ദേഷ്യത്തിൽ ആയിരുന്നു അയാള്... അമ്മയോട് എന്തൊക്കെയോ കയർത്തു സംസാരിക്കുന്നുണ്ട്... എന്നെ കണ്ടതും എന്റെ നേരെ തിരിഞ്ഞു... "ടി അമ്മ പറഞ്ഞതൊക്കെ നേരാണോ? അയാള് നിന്നെ കയറി പിടിച്ചോ? " നടന്ന സംഭവം ഒക്കെ ഞാൻ വിവരിച്ചു കൊടുത്തു... അത്‌ കേൾക്കുമ്പോൾ ശബരി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.. ഇനി അവൻ എന്താ ചെയ്യുവാ എന്ന് എനിക്കും അമ്മയ്ക്കും ഒരു പിടിയും ഇല്ലായിരുന്നു.. "നി ഇറങ് വാ... ' അവന്റെ ചോദ്യം കേട്ട് ഞാൻ പുരികം ചുളിച്ചു. "എവിടേക്ക്.. " "അയാളുടെ വീട്ടിലേക്ക്.. ഇതങ്ങനെ വിട്ടാൽ പറ്റില്ല.. ചോദിക്കണം... "

"മോനെ അത്‌.. അവിടെ ഏടത്തിയും പിള്ളേരും ഒക്കെ ഉണ്ടാവില്ലേ... " "ഉണ്ടാവണം.. അവരും കൂടെ അറിയട്ടെ അമ്മാവന്റെ തനി കൊണം.. അഭിയേട്ടൻ ഉണ്ടാവില്ലേ അവിടെ.. ഞാൻ പറഞ്ഞോളാം..." "മോനെ.. അത്‌... " "അമ്മ ഇനി കൂടുതലൊന്നും പറയണ്ടാ.. നി വാ രോഹിണി... " "അല്ല ശബരി.. ഞാൻ...ഡ്രസ്സ്‌ പോലും മാറിയില്ല.. " "നിന്നെ എന്താ എഴുന്നള്ളിപ്പിന് കൊണ്ട് പോവുവാണോ.. ഇപ്പോൾ ഉള്ള കോലത്തിൽ തന്നെ വന്നാൽ മതി... " ദേഷ്യത്തോടെ ഇത്രയും പറഞ്ഞ് വണ്ടിയുടെ കീയും എടുത്ത് ശബരി പുറത്തേക്കിറങ്ങി.. കൂടെ ഇറങ്ങാതിരിക്കാൻ എനിക്ക് ആയില്ല... ദാവണി ആയതിനാൽ വണ്ടിയിലിരിക്കാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ട് ശബരിക്ക് വീണ്ടും ദേഷ്യം ആണ് വന്നത്.. "അത്‌ അവിടെ എവിടെ എങ്കിലും ചുറ്റി കെട്ടി വെക്കെടി... " എങ്ങനെയോ ഒരുവിധം ഒപ്പിച്ചു പിടിച്ച് ഞാൻ അവന്റെ ബുള്ളറ്റിന് പിറകിൽ ഇരുന്നു... അമ്മാവന്റെ വീടിന്റെ ഗേറ്റിനു പുറത്ത് വണ്ടി നിർത്തി വച്ച് ഞങ്ങൾ മുറ്റത്തേക്ക് നടന്നു... അലക്കിയ തുണികൾ ആറിയിടുകയായിരുന്ന ഒരു സ്ത്രീ നമ്മളെ കണ്ടിട്ടാവണം അടുത്തേക്ക് ഓടി വന്നത്..

അത്‌ ശബരിയുടെ അമ്മായി ആയിരിക്കും... "ഹ ശബരി മോനോ... എന്താ മോനെ പതിവില്ലാതെ.. വാ അകത്തേക്ക് കയറു... അല്ല ഏതാ മോനെ ഈ കൊച്ച്.. " എന്നെ നോക്കിയായിരുന്നു അത്‌ പറഞ്ഞത്... "ആരുടേം ക്ഷണം സ്വീകരിക്കാൻ വന്നതല്ല.. അമ്മായി ചെന്ന് അമ്മാവനെ വിളിച്ചിട്ട് വാ.." "എന്താ മോനെ പ്രശ്നം.. ന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ... " "അമ്മായി പറഞ്ഞത് കേൾക്ക്.. അമ്മാവനെ വിളിക്ക്.. അഭിയേട്ടൻ ഉണ്ടെങ്കിൽ അവനെയും വിളിച്ചോ.. " കാര്യം കുറച്ചു ഗൗരവം ഉള്ളത് ആണെന്ന് തോന്നിയത് കൊണ്ടാവണം മറുത്തൊന്നും ചോദിക്കാതെ അവർ അകത്തേക്ക് കയറിയത്... അകത്തു നിന്നും അമ്മാവൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ശബരിയുടെ മുഖം ചുവക്കാൻ തുടങ്ങി.. അവൻ എന്നെയും കൊണ്ട് ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് നീങ്ങി.. എന്നിട്ട് എന്നെ അയാളുടെ മുന്നിലേക്ക് പിടിച്ചു തള്ളി... "ഇതാ നിങ്ങള് ആഗ്രഹിച്ചത്.. എന്താണെന്ന് വച്ചാൽ ചെയ്യ്... " ശബരിയിൽ നിന്ന് അങ്ങനെ ഒന്ന് എല്ലാവരുടെയും മുന്നിൽ വച്ച് കേട്ടപ്പോൾ അയാള് ആകെ വിളറി വെളുത്തു പോയ്യി..

"ഇവളുടെ ഉടലിനു വേണ്ടിയല്ലേ താൻ ഇന്നെന്റെ വീട്ടിൽ കയറിയത്.. ഇതാ കൊണ്ട് പോയി തന്റെ കൊതി തീർക്ക്..." "ശബരി.. ആരുടെ മുഖത്ത് നോക്കിയാ നി ഇതൊക്കെ സംസാരിക്കുന്നത്... ഉപ്പിലും കയറിയോ അട്ട.. " അമ്മായിയുടെ സംസാരം ഉച്ചത്തിലായിരുന്നു.. "അമ്മായി എന്ത് കണ്ടിട്ടാണ് ഇയാൾക്ക് വേണ്ടി പറയുന്നത്... നിങ്ങളുടെ മോള് ഒരുത്തി ഇല്ലേ ഇവിടെ ശ്രീപ്രിയ.. അവളുടെ പ്രായമേ കാണു ഈ നിൽക്കുന്ന രോഹിണിക്ക്.. വല്യമ്മച്ചിയെ നോക്കാൻ വന്ന പുതിയ ഹോം നഴ്സ് ആണ്. ഇന്ന് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ അമ്മാവൻ വന്നു ഇവളെ കയറി പിടിച്ചു.. അയാൾക് വേണമത്രേ ഇവളെ.. " ശബരി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.... ഇന്നലെ വരെ എന്റെ പിറകെ ഓരോ മണ്ടത്തരം പറഞ്ഞു നടന്ന ശബരിയുടെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ എനിക്ക് അതിശയം തോന്നി.. ആള് കുറച്ചൊരു കലിപ്പൻ തന്നെ ആണ്... അമ്മായി അപ്പോഴേക്കും കരച്ചിൽ തുടങ്ങിയിരുന്നു.. ഇത്രയൊക്കെ പറഞ്ഞിട്ടും സ്വന്തം കുടുംബത്തിനു മുന്നിൽ നാണം കേട്ടിട്ടും അയാൾക്ക് യാതൊരു കുലുക്കവും ഇല്ല.. അപ്പോഴേക്കും അകത്തു നിന്ന് വേറെ രണ്ടു പേര് ഇറങ്ങി വന്നു.. അത്‌ അവരുടെ മക്കൾ ആകണം.. കുറച്ചു മുൻപേ പറഞ്ഞ അഭിയും ശ്രീപ്രിയയും... "എന്താ.. ശബരി.. എന്താ പ്രശ്നം... "

അഭി ഇറങ്ങി വന്നു ശബരിയെയും കൂട്ടി കുറച്ചു മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... എനിക്കാണെങ്കിൽ എന്ത് ചെയ്യണം എന്ന ഒരു പിടിയും കിട്ടുന്നില്ല.. ഞാൻ കാരണം ഒരു കുടുംബം തകരുമോ എന്ന പേടി ആണ് മനസ്സ് നിറയെ .. ശബരിയുടെ അമ്മാവൻ യാതൊരു കൂസലും ഇല്ലാതെ വരാന്തയിൽ ഒറ്റ ഇരിപ്പാണ്... പെട്ടന്നാണ് ശ്രീപ്രിയ ഇറങ്ങി വന്നു എന്റെ അടുത്തായി നിന്നത്... "ടി.. നി ശബരിയേട്ടന്റെ ആരാ.. " അവളുടെ എന്നോടുള്ള ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു... ആന കാര്യം ചിന്തിച്ചിരിക്കുമ്പോഴാ അവളുടെ ഒരു ....... "ഞാൻ ശബരിയുടെ ആരും അല്ല.. വീട്ടിലെ ഹോം നഴ്സ് ആണ്... " "ആ അങ്ങനെ ആയാൽ നിനക്ക് കൊള്ളാം... ശബരിയേട്ടൻ എന്റെയാ.. എന്റെ മുറച്ചെറുക്കൻ...അല്ല.. ഇപ്പൊ എന്താ പ്രശ്നം... വന്നു കയറിയപ്പോഴേക്കും നി എന്റെ അച്ഛനെ മോശക്കാരൻ ആക്കിയോ .. " ശ്രീപ്രിയയുടെ ചൊറിഞ്ഞ സംസാരം കേട്ട് തിരിച്ചു പറയാൻ എന്റെ നാവു തരിക്കുന്നുണ്ടായിരുന്നു.. പിന്നെ സാഹചര്യം മോശം ആയതു കൊണ്ട് കനപ്പിച്ചൊരു നോട്ടം മാത്രം ഞാൻ കൊടുത്തു... പെട്ടന്നാണ് അത്‌ കേട്ടത്... "അആഹ്..... " ശബരിയുടെ അലർച്ച ... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തല കൈകൊണ്ടു പൊത്തി പിടിച്ച് ചോരയൊലിപ്പിച്ച് നിൽക്കുന്ന ശബരിയെ ആണ്..

കൂടെ കയ്യിൽ ഒരു വലിയ മരക്കഷ്ണവും ആയി അമ്മാവനും.... "ശബരീ....... " ഞാൻ അലറി.... അവന്റെ അടുത്തേക്ക് ഓടി എത്തുമ്പോഴേക്കും അവൻ അഭിയേട്ടന്റെ കൈകളിലേക്ക് വീണിരുന്നു... പെട്ടന്ന് ഞാൻ അമ്മാവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.. "താൻ എന്താടോ ഈ കാണിച്ചത്..." പക്ഷേ അയാള് എന്നെ പിടിച്ചു തള്ളി... കയ്യിടിച്ചു നിലത്തു വീഴുമ്പോഴും അയാള് എനിക്ക് നേരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... "അവൻ എന്റെ അനന്തരവൻ ആയിരിക്കും.. പക്ഷെ എനിക്ക് എതിരെ ഒരുത്തൻ വന്നാൽ വെട്ടി വീഴ്ത്താൻ എനിക്ക് ഒരു മടിയും ഇല്ല . അത്‌ ഇനി സ്വന്തം മകൻ ആയാലും..." പെട്ടന്ന് ഞാൻ ചാടി എഴുനേറ്റു ശബരിയുടെ അടുത്തേക്ക് ഓടാൻ തുനിഞ്ഞതും അമ്മാവൻ എന്റെ മുടിക്ക് കുത്തി പിടിച്ചു... "അടുത്തത് നീയാണ്.. കരുതി ഇരുന്നോ നി... " അയാളുടെ കൈ തട്ടി മാറ്റി ഞാൻ ശബരിയുടെ അടുത്തേക്ക് നീങ്ങുമ്പോഴേക്കും അഭിയേട്ടൻ അവനെ എടുത്ത് കാറിൽ കയറ്റിയിരുന്നു.. ഞാനും ഒന്നിച്ചു കയറി... ശബരിയെ എന്റെ മടിയിൽ തലവച്ചു കിടത്തി അഭിയേട്ടൻ വണ്ടി എടുത്തു.. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല...

ശബരിയെ ഇന്നലെ കണ്ടത് ആണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ എനിക്ക് ആരൊക്കെയോ ആയതു പോലെ.. സങ്കടം സഹിക്കാൻ പറ്റാതെ ഞാൻ പൊട്ടിക്കരഞ്ഞു... കാർ നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി.. ശബരിയെ നേരെ ഐ സി യു വിലേക്ക് കൊണ്ട് പോയി... അവിടെ ബെഞ്ചിൽ ഇരുന്നു ഞാൻ ഒരുപാട് കരഞ്ഞു... അഭിയേട്ടൻ വന്നു എന്റടുത്തായി ഇരുന്നെങ്കിലും എന്നോട് ഒന്നും മിണ്ടിയില്ല... ഡോക്ടർ പുറത്തേക്കു വരുന്നത് കണ്ട് ഞങ്ങൾ രണ്ടു പേരും പോയി... "ഡോക്ടർ.. ശബരി.. അവനു എങ്ങനെ ഉണ്ട്... " കരച്ചിൽ കാരണം എന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു... "തലയ്ക്കു പിറകു വശത്തായിട്ടാണ് അടിയേറ്റിട്ടുള്ളത്.. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല.. മറ്റു കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല.. എന്തായാലും സ്കാനിംഗ് റിപ്പോർട്ട്‌ കൂടെ വരട്ടെ.. " മനസ്സിൽ വല്ലാത്ത ഭാരം കയറ്റി വച്ചത് പോലെ.. ഞാൻ വീണ്ടും ബെഞ്ചിൽ പോയി ഇരുന്നു... "കുട്ടി.. വെള്ളോ മറ്റോ വേണോ?? വേണമെങ്കിൽ വാങ്ങിച്ചിട്ട് വരാം.. " അഭിയേട്ടന്റെ ചോദ്യത്തിന് വേണ്ട എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി...

"അമ്മ.. നിർമ്മലമ്മയെ വിളിക്കാൻ ഒന്ന് ഫോൺ തരാമോ? " അഭിയേട്ടന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഞാൻ അമ്മയെ വിളിച്ച് വിവരം പറഞ്ഞു... അമ്മയും അമ്മായിയും ശ്രീപ്രിയയും ഒക്കെ ഏകദേശം ഒരേ സമയം തന്നെ ഹോസ്പിറ്റലിൽ എത്തി.. അമ്മ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.. പാവം ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.. അതും സ്വന്തം കൂടപ്പിറപ്പിന്റെ ഭാഗത്തു നിന്ന് അല്ലേ മകനു ഇങ്ങനെ ഒരു അവസ്ഥ.. സമയം രാത്രി അവറായിരുന്നു.. ഇതുവരെ ശബരിക്ക് ബോധം തെളിഞ്ഞില്ല.. ഒരോ തവണ ഡോക്ടർ പുറത്തേക്ക് വരുമ്പോഴും എന്താ അവന്റെ അവസ്ഥ എന്നറിയാൻ ഞാൻ കാത്തിരുന്നു... "ശബരിയുടെ റിലേറ്റീവിനെ ഡോക്ടർ വിളിക്കുന്നു... " നഴ്സ് വന്നു പറയുമ്പോൾ ഞാനും അമ്മയും മുഖാമുഖം നോക്കി... അമ്മയോടൊപ്പം ഡോക്ടറിന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ ശബരിക്ക് ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story