രോഹിണി: ഭാഗം 4

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"ഡോക്ടർ.. ശബരി?? " "ഇരിക്കു.. പറയാം.. " ഞാനും നിർമ്മലാമ്മയും ഡോക്ടർക്ക് മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു... അമ്മ ഒന്നും മിണ്ടാതേ കണ്ണീർ തുടക്കുന്നുണ്ടായിരുന്നു... "ഡോക്ടർ..? " "പേടിക്കാൻ ഒന്നും ഇല്ല.. തലയ്ക്കു സ്റ്റിച് ഇട്ടിട്ടുണ്ട്.. ബോധം വീണിട്ടുണ്ട്.. ഓരോരുത്തർക്ക് ചെന്ന് കാണാം.. എന്തായാലും ഇന്ന് രാത്രി കൂടെ ഒബ്സെർവഷനിൽ കിടക്കട്ടെ.. നാളെ രാവിലെ റൂമിലേക്ക്‌ മാറ്റം.." "മറ്റു പ്രശ്നം ഒന്നും ഇല്ലല്ലോ.. " "ഇല്ല.. പക്ഷെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും... ഒരു രണ്ടു മൂന്നു ദിവസം ഇവിടെ കിടക്കട്ടെ.. അത്‌ കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാം.. " "ഓക്കെ.. താങ്ക്യൂ ഡോക്ടർ... " തിരിച്ചു പുറത്തേക്കു നടക്കുമ്പോൾ എന്റെയും അമ്മയുടെയും മനസ്സ് ഒരുപോലെ ശാന്തം ആയിരുന്നു... നേരെ ഐ സി യു വിന്റെ മുന്നിലേക്ക് നടന്നു.. ഒരുസമയം ഒരാൾക്ക് മാത്രമേ കയറാൻ പറ്റുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് അമ്മ ആദ്യം കയറി.. അമ്മ വന്നിട്ട് കയറി കാണാം എന്ന് കരുതി ഞാൻ അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... "ഡോക്ടർ എന്താ പറഞ്ഞത്?? " അഭിയേട്ടൻ ആയിരുന്നു.. കൂടെ അമ്മായിയും ശ്രീപ്രിയയും ഉണ്ട്..

"കുഴപ്പം ഒന്നും ഇല്ല.. നാളെ റൂമിലേക്ക്‌ മാറ്റും.. ഓരോരുത്തർ ആയി കയറി കണ്ടോളാൻ പറഞ്ഞു... " കുറച്ചു സമയത്തിന് ശേഷം അമ്മ ഇറങ്ങി വന്നു... "മോളേ രോഹിണി.. അവൻ നിന്നെ അന്വേഷിച്ചു.. കയറി കണ്ടോ... " ശബരി എന്നെ അന്വേഷിച്ചു എന്ന് കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു സന്തോഷം തോന്നി.. ശബരിയെ കാണാൻ കയറാൻ തുനിഞ്ഞതും എന്നെ മറിക്കടന്ന്‌ ശ്രീപ്രിയ വാതിലിനടുത്ത് എത്തി.. "ഇളയമ്മേ.. ശബരിയേട്ടനെ ഞാൻ കണ്ടിട്ട് വരാം.. എന്നിട്ട് മതി വേലക്കാരി കാണുന്നത്... " എന്റെ മുഖത്തേക്ക് നോക്കി നല്ല പുച്ഛത്തിലും ദേഷ്യത്തിലും ഇത്രയും പറഞ്ഞുകൊണ്ടായിരുന്നു അവൾ അകത്തേക്ക് കയറി പോയത്... അമ്മയ്ക്ക് ഒന്നും മിണ്ടാതേ നിൽക്കാനേ കഴിഞ്ഞുള്ളു.. ഒരു വാദപ്രതിവാദത്തിനായി ഞാനും പിന്നെ മുതിർന്നില്ല... അത്‌ അമ്മയെ കൂടുതൽ വിഷമിപ്പിക്കും എന്നെനിക്കറിയാം.. അല്ലെങ്കിൽ തന്നെ ഞാൻ ആരാ ഇവിടെ... ശ്രീപ്രിയ ശബരിയുടെ മുറപ്പെണ്ണ് ആണത്രേ.. ഞാൻ ആണെങ്കിൽ വീട്ടിലെ വെറും ഒരു ഹോം നഴ്സ്... എന്തൊക്കെയോ ആലോചിച്ചപ്പോൾ കണ്ണ് ആകെ നിറഞ്ഞു വന്നു..

ആരും കാണാതെ ദാവണി തുമ്പ്പിൽ അത്‌ ഒപ്പിയെടുത്തുകൊണ്ട് ഞാൻ അവിടെ ഉള്ള ബെഞ്ചിൽ പോയി ഇരുന്നു... അടുത്ത് തന്നെ അഭിയേട്ടനും ഇരിപ്പുണ്ടായിരുന്നു.. പക്ഷെ ഞാൻ അയാളെ അതികം ശ്രദ്ധിക്കാൻ പോയില്ല... കുറച്ചു കഴിഞ്ഞപ്പോൾ ശ്രീപ്രിയ ഇറങ്ങി വന്നു.. അകത്തേക്ക് കയറുമ്പോൾ കണ്ട സന്തോഷം ഇപ്പൊ അവളുടെ മുഖത്ത് കാണാൻ ഇല്ല.. ഞാൻ അതൊന്നും അതികം ശ്രദ്ധിക്കാൻ നിൽക്കാതെ അകത്തേക്ക് കയറി... മനസ്സിൽ മുഴുവൻ ശബരി ആയിരുന്നു.. അവനെ ഒരുനോക്ക് കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു... തലയിൽ കെട്ടുമായി കട്ടിലിന്റെ ഒരു സൈഡിൽ കിടക്കുന്ന ശബരിയെ കണ്ടപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു.. ഇന്നലെ വരെ അതും ഇതും പറഞ്ഞ് വഴക്കിട്ടുകൊണ്ടിരുന്നവൻ ആണ് ഇന്ന് ഈ കിടപ്പ് കിടക്കുന്നത്.. ഞാൻ ശബ്ദം ഉണ്ടാക്കാതെ കട്ടിലിന്റെ അരികിലായി ഇരുന്നു... ശബരി കണ്ണടച്ച് കിടക്കുകയായിരുന്നു.. കുറച്ചു സമയം അവനെ തന്നെ നോക്കി അങ്ങനെ അങ് ഇരുന്നു.. പിന്നെ മെല്ലെ എന്റെ കൈ അവന്റെ കൈയ്യോട് ചേർത്ത് വച്ചു... അനുസരണയില്ലാതേ അപ്പോഴേക്കും കണ്ണുനീർ ഇറ്റിറ്റ് വീഴാൻ തുടങ്ങിയിരുന്നു.. "രോഹി... "

ശബരിയുടെ പതിഞ്ഞ ശബ്ദത്തിലുള്ള വിളിക്കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.. ഞാൻ പെട്ടന്ന് തന്നെ എന്റെ കൈ പിൻവലിച്ചു.. കണ്ണുനീർ തുടക്കുന്നതിനിടയിൽ ശബരിയെ നോക്കി ഒന്ന് ചിരിക്കാനും ഞാൻ മറന്നില്ല... "എന്താടോ.. ഇങ്ങനെ കരയാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്? " "ഞാൻ അല്ലേ ഒക്കേത്തിനും കാരണം.. ഞാൻ ഒരാള് കാരണം അല്ലേ നിനക്ക് ഈ ഗതി വന്നത്... " കണ്ണുനീർ കടിച്ചമർത്തിക്കൊണ്ടായിരുന്നു ഞാൻ അത്രയും പറഞ്ഞൊപ്പിച്ചത്.. "എന്ത് ഗതി.. തലയ്ക്കു അൽപ്പം മുറിവുണ്ട്.. രണ്ടു മൂന്നു സ്റ്റിച്ചും.. അല്ലാതെ വേറൊന്നും ഇല്ല... അല്ലെങ്കിൽ തന്നെ പത്തു നൂറു കൊല്ലം ജീവിച്ചോളാം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.. പിന്നെ മനുഷ്യരായാൽ എന്നെകിലും മരിക്കണം.. അതല്പം നേരത്തെ ആയാൽ എന്താ.. " അത്‌ കേട്ടതും ഞാൻ പെട്ടന്ന് അറിയാതെ ശബരിയുടെ വായ പൊത്തി പോയി... എന്നിട്ട് ഇങ്ങനെ ഒന്നും പറയല്ലേ എന്ന അർത്ഥത്തിൽ തലയാട്ടി... അവൻ എന്റെ കൈ മെല്ലെ ചുണ്ടിൽ നിന്നും അടർത്തി മാറ്റി എന്നിട്ട് അതിൽ ചുംബിച്ചു... അത്‌ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് തന്നെ പെട്ടന്ന് ഞാൻ കൈ പിൻവലിച്ചു...

എന്തോ പിന്നെ അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല.. ഒന്നും മിണ്ടാത്തെ ഞാൻ പുറത്തേക്കിറങ്ങി... പുറത്ത് പ്രതീക്ഷിച്ചത് പോലെ അമ്മയെയോ അമ്മായിയെയോ ശ്രീപ്രിയയെയോ അഭിയേട്ടനെയോ ഒന്നും കണ്ടില്ല.. താഴെ ഹോട്ടലിലേക്കോ മറ്റോ പോയതാവും.. ഉച്ച മുതലേ ഒന്നും കഴിക്കാതെ ഇരിക്കുന്നതല്ലേ... സമയം ഇപ്പൊ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു... ക്ഷീണം കൊണ്ടാണോ എന്തോ കണ്ണൊക്കെ മൂടി മൂടി പോകുന്നു... മെല്ലെ ജനാലയ്ക്കരികിലെ പോയി നിന്നു.. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്... ശരീരത്തിനൊപ്പം മനസ്സും മരവിച്ചത് പോലെ... ശബരി കൈയ്യിൽ ഉമ്മ തന്നത് തന്നെ മനസ്സിലേക്ക് വന്നോണ്ടിരിക്കുന്നു.. അവൻ എന്തായിരിക്കും അങ്ങനെ ചെയ്തത്? ഇനി എന്നോട് വല്ല ഇഷ്ടവും കാണുമോ? അഥവാ അവൻ എന്നെ പ്രണയിച്ചാൽ ശ്രീപ്രിയ?? ഇങ്ങനെ ഒരായിരം ചോദ്യം ഉത്തരം ഇല്ലാതെ മനസ്സിലൂടെ കടന്നു പോയി... ശബരിയെ ഓർക്കുമ്പോഴൊക്കെ ഞാൻ പോലും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു കൊണ്ടേയിരുന്നു... പിറ്റേന്നു ശബരിയെ റൂമിലേക്ക്‌ മാറ്റി. ഉച്ചക്ക് ചോറ് കഴിക്കാനായി അമ്മയേ ഞാൻ താഴെ ക്യാന്റീനിലേക്കു പറഞ്ഞു വിട്ടു. എനിക്കെന്തോ നല്ല വിശപ്പ്‌ തോന്നാത്തത് കൊണ്ടു ശബരിക്കുള്ള കഞ്ഞി ഞാൻ ക്യാന്റീനിൽ പോയി വാങ്ങിക്കൊണ്ടു വന്നു.

ഓരോ സ്പൂണ് പതിയെ ശബരിക്കു കോരി കൊടുക്കവേ ആണ് ശ്രീപ്രിയ കയ്യിൽ ഒരു കവറുമായി എത്തിയത്. എന്നെ കണ്ടതും അവളെന്നെ രൂക്ഷമായി നോക്കി. എന്നിട്ട് കവറിൽ നിന്നും കഞ്ഞിയെടുത്തു ശബരിയുടെ അടുത്തു വന്നിരുന്നു. "ആരുടെയൊക്കെ വിയർപ്പു പറ്റിയ ഈ ക്യാന്റീനിലെ എച്ചിലാണോ നീ എന്റെ ശബരിയെട്ടന് കൊടുക്കുന്നത്." ഇതും പറഞ്ഞുകൊണ്ട് അവളെന്റെ കയ്യിൽ നിന്നും പത്രം ബലമായി പിടിച്ചു വാങ്ങി. പിന്നെ അവിടെ ഒരധികപ്പറ്റായി നിൽക്കാൻ എനിക്ക് തോന്നിയില്ല.. ഞാൻ പതിയെ അവിടെ നിന്നും എണിറ്റു പുറത്തേക്കു നടന്നു മൂന്ന് ദിവസം പെട്ടന്ന് പോയി... ശബരി ഹോസ്പിറ്റൽ വിട്ട് വീട്ടിൽ എത്തി... അന്ന് രാത്രി വല്യമ്മച്ചിക്ക് മരുന്ന് കൊടുത്തതിനു ശേഷം ശബരിക്ക് മരുന്ന് കൊടുക്കാനായാണ് ഞാൻ മുറിയിലേക്ക് ചെന്നത്.. "ശബരി... അമ്മാവന്റെ കാര്യത്തിൽ എന്താണ് നിന്റെ തീരുമാനം?? പോലീസിൽ വിവരം അറിയിക്കുന്നില്ലേ " "അത് കൊണ്ടൊന്നും കാര്യം ഇല്ലെടോ... പിറ്റേ ദിവസം തന്നെ അയാൾ പുല്ല് പോലെ ഇറങ്ങി വരും... " "പിന്നെ എന്താ നിന്റെ തീരുമാനം? " "അതൊക്കെ ഉണ്ട്.. അയാൾക്കുള്ള പതിനാറിന്റെ പണി പിറകെ വരുന്നുണ്ട്.. " ശബരിയുടെ സംസാരത്തിൽ നിന്നും അവനെന്തോ ആലോചിച്ചു ഉറപ്പിച്ച മാട്ടാണെന്ന് എനിക്ക് മനസിലായി..

അത്കൊണ്ട് തന്നെ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല... മേശയിൽ നിന്നും മരുന്ന് എടുത്ത് കൊടുത്തതിനു ശേഷം ഞാൻ മുറിക്ക് പുറത്തിറങ്ങാൻ തുനിഞ്ഞതും ശബരി എന്റെ കൈയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചു... "എന്താ ശബരി.. എന്താ നി ഈ കാണിക്കുന്നേ?? " എന്റെ ചോദ്യത്തിന് മറുപടി തരാതേ അവൻ എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു... പിന്നെ എന്റെ മുഖം അവന്റെ കൈകളിൽ കോരിയെടുത്ത് അവന്റെ ചുണ്ടോട് അടുപ്പിക്കാൻ തുനിഞ്ഞതും ഞാൻ പെട്ടന്ന് ഞെട്ടലോടെ മുഖം പിന്നോട്ട് വലിച്ചു... "ശബരി.. എന്താ ഇതൊക്കെ... " വളരേ പതിഞ്ഞതും അതോടൊപ്പം സങ്കടം കലർന്നതും ആയിരുന്നു എന്റെ ചോദ്യം... "രോഹിണി... ഞാൻ... ആം.. ആം സോറി രോഹിണി... എനിക്ക്.. എനിക്ക് തന്നെ ഇഷ്ടം ആണ്... " തപ്പിത്തടഞ്ഞു കൊണ്ടായിരുന്നു ശബരി അത്‌ പറഞ്ഞത്.. കുറച്ചു മുന്നെ പ്രതീക്ഷിച്ചത് ആയതു കൊണ്ട് തന്നെ ഇതിൽ എനിക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല... "എന്തെങ്കിലും ഒന്ന് പറയെടോ... " "ഇത് ശരിയാവില്ല ശബരി.." "എന്ത് കൊണ്ട് ശരിയാവില്ല.. എനിക്ക് തന്നെ അത്രയ്ക്കും ഇഷ്ട്ടം ആണെടോ.. ഒരു കൊച്ച് കുഞ്ഞിനോട് എന്ന പോലെ അല്ലേ താൻ ഹോസ്പിറ്റലിൽ വച്ച് എന്നോട് പെരുമാറിയത്.. എന്റെ അമ്മയെക്കാളേറെ താൻ അല്ലേ എന്നെ കെയർ ചെയ്തത്..

എന്റെ ചെറിയൊരു കാര്യം പോലും വളരെ ശ്രദ്ധയോടെ അല്ലേ താൻ നോക്കിയത്... അതൊക്കെ നി ചെയ്തത് എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടു ആണോ ? " "അല്ല.. സ്നേഹം കൂടുതൽ ആയതു കൊണ്ടാണ്.. കാരണം ഞാനൊരു നഴ്സ് ആണ് ശബരി.. നി അത്‌ പലപ്പോഴും മറന്നു പോകുന്നു.. ഒരു നേഴ്സ് നെ സംബന്ധിച്ചിടത്തോളം തന്റെ മുന്നിലുള്ള രോഗി ഒരു കൊച്ച് കുഞ്ഞ് തന്നെ ആണ്.. അവരുടെ ഓരോ കാര്യവും അത്രയും ശ്രദ്ധയോടെ മാത്രമേ അവൾ ചെയ്യുകയും ഉള്ളു.. പക്ഷെ അതൊരിക്കലും ശബരി കരുതും പോലെ ഉള്ള സ്നേഹം കൊണ്ടല്ല.... " "തനിക്കു പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും.. പക്ഷെ എനിക്ക് ഒന്ന് മാത്രമേ ഉള്ളു.. ഐ ലവ് യു രോഹിണി... " ഇതും പറഞ്ഞ് ശബരി എന്റെ അടുത്തേക്ക് അടുത്തേക്കായി വന്നു... ഞാൻ പിറകിലേക്ക് പോയി ചുമരിൽ തടഞ്ഞു നിന്നു.. അവനെന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നതും എന്റെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു.. പെട്ടന്നാണ് അവന്റെ കൈ എന്റെ അരക്കെട്ടിൽ വീണത്... അത്‌ ഞാൻ തീരേ പ്രതീക്ഷിച്ചില്ല.. എനിക്കൊരിക്കലും അത്‌ അംഗീകരിക്കാനും ആയില്ല... "ശബരി കൈയ്യെടുക്ക് .. " അൽപ്പം കനപ്പിച്ചായിരുന്നു എന്റെ സംസാരം... "രോഹിണി.. റിയലി ഐ...... " അവൻ അത്‌ പറഞ്ഞ് തീരും മുന്നെ എന്റെ കൈ അവന്റെ കരണത്ത് പതിഞ്ഞിരുന്നു...

എന്നിൽ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിക്കാത്തതിനാലാവണം അവൻ വിശ്വാസം വരാതെ തരിച്ചു നിന്നത്... "ഞാൻ പറഞ്ഞതല്ലേ ശബരി കൈയ്യെടുക്കാൻ... ആദ്യം നി എന്റെ മുഖം ചുണ്ടോട് അടുപ്പിച്ചപ്പോഴേ എന്റെ അനിഷ്ടം ഞാൻ പ്രകടിപ്പിച്ചതല്ലേ.. ഒരുപെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് തൊടുന്നത് നല്ലതല്ല ന്ന് നിനക്ക് അറിയില്ലേ ശബരി.. ഇപ്പൊ നീയും നിന്റെ അമ്മാവനും തമ്മിൽ എന്താണ് വെത്യാസം?? പറ .. " കരഞ്ഞു കൊണ്ടായിരുന്നു ഞാൻ അത്രയും പറഞ്ഞ് തീർത്തത്.. കാരണം ശബരിയിൽ നിന്ന് ഞാൻ ഒരിക്കലും ഇത്തരം ഒരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല.. ഹോസ്പിറ്റലിൽ നിന്ന് ഇന്ന് വന്നു കയറിയതല്ലേ ഉള്ളു.. അപ്പോഴേക്കും ഇങ്ങനെ തല്ലേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല... പിന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ കരഞ്ഞു കൊണ്ട് ഞാൻ എന്റെ മുറിയിലേക്കു ഓടി... മനസ്സ് കിടന്നു വല്ലാതെ പിടക്കുന്നു.. കിടന്നിട്ടു ഉറക്കവും വരുന്നില്ല... ശബരിക്ക് നേരെ കൈയ്യോങ്ങിയത് തന്നെയാണ് മനസ്സ് നിറയെ... പാവം.. അങ്ങനെ ഒന്നും കരുതിയിട്ട് ആയിരിക്കില്ല ചെയ്തത്..

പക്ഷെ.... കരഞ്ഞു കരഞ്ഞു എപ്പഴോ ഉറങ്ങി പോയി... പിറ്റേന്ന് രാവിലെ എഴുനേറ്റു അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഹാളിൽ പത്രം വായിച്ചു കൊണ്ട് ശബരി ഇരിപ്പുണ്ട്... ഞാൻ ഒന്ന് നോക്കിയെങ്കിലും അവനെന്നെ കണ്ട ഭാവം നടിച്ചില്ല... ഇന്നലത്തെ സംഭവം കാരണം എന്നെ ഫേസ് ചെയ്യാൻ മടി കാണും... അടുക്കളയിൽ അമ്മ രാവിലത്തേക്കുള്ള ദോശ ചുടുവായിരുന്നു. ഞാനും ഒപ്പം കൂടി... പെട്ടന്നാണ് പുറത്ത് കാളിങ് ബെൽ കേട്ടത്.. "മോളേ.. ഒന്ന് ചെന്ന് ആരാണെന്നു നോക്കിയേ... " "ശബരി ഉണ്ടല്ലോ അമ്മേ ഹാളിൽ... " "നല്ല ആളാ... ആന വന്നാൽ കൂടെ അവൻ ചെന്ന് വാതിൽ തുറക്കില്ല... " അടുക്കളയിൽ നിന്നു ഞാൻ പുറത്തേക്കിറങ്ങി.. ഹാളിൽ ശബരി ഇല്ലായിരുന്നു... ഞാൻ ചെന്ന് വാതിൽ തുറന്നു... മുറ്റത്തു നിൽക്കുന്ന ആളെ കണ്ടതും എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story