രോഹിണി: ഭാഗം 6

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"ഇനി അവൻ നിന്റെ കാമുകനോ മാറ്റണോ ആണോ.. " "മ്മ് അതേ.. " "ഏഹ് എന്ത്.... " ശബരിയുടെ മുഖഭാവം പെട്ടന്നാണ് മാറി മറിഞ്ഞത്... "കാമുകൻ ആയിരുന്നു.. പക്ഷെ ഇപ്പൊ അല്ല.. " "എന്ന് വച്ചാൽ? നി ഒന്ന് തെളിച്ചു പറ രോഹിണി... " എന്റെ കാമുകൻ ആണെന്ന് കേട്ടപ്പോൾ ശബരിക്ക് വല്ലാത്തൊരു പരവേശം പോലെ.. "അല്ല അതിനു താൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.. " "അല്ല.. അത്‌ പിന്നെ..... " ശബരി വാക്കുകൾക്കായി പരതുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു... പക്ഷെ അത്‌ കടിച്ചു പിടിച്ചു കൊണ്ട് ഞാൻ കാര്യം പറയുവാൻ പറയുവാൻ തുടങ്ങി .. "ഞാൻ പ്ലസ് വണ്ണിലും ദേവേട്ടൻ പ്ലസ് ടു വിലും പഠിക്കുന്ന കാലം... മഴയത്തു ഓടി വന്നു ക്ലാസ്സിലേക്ക് ഞാൻ കയറുമ്പോൾ വഴുതിവീഴാൻ തുനിഞ്ഞതും വീഴാതെ എന്നെ ചേർത്ത് പിടിച്ച ആ പൊടിമീശക്കാരൻ... സ്കൂളിലെ നിറസാന്നിധ്യം.." "രോഹിണി... "

ദേവേട്ടനെ പറ്റി പറയുന്നതിനിടയിൽ ആണ് ശബരി ദേഷ്യത്തോടെ എന്നെ വിളിച്ചത്... "അവനെ പറ്റി വർണ്ണിക്കാൻ അല്ല നിന്നോട് ഞാൻ പറഞ്ഞത്.. ഉണ്ടായ കാര്യം വളച്ചുകെട്ടില്ലാതെ അങ് പറഞ്ഞാൽ മതി... " "മ്മ്.. അങ്ങനെ ഞങ്ങള് രണ്ടു പേരും പ്രണയത്തിൽ ആയി.. ഒരു മരംചുറ്റി പ്രണയം എന്നൊക്കെ പറയാം... ദേവേട്ടന് അമ്മ മാത്രമേ ഉള്ളു... ഒരു പാവം അമ്മ.. സ്കൂളിന്റെ അടുത്ത് തന്നെ വീട് ആയതിനാൽ എനിക്ക് അവരെ പരിചയം ആയിരുന്നു... ദിവസങ്ങൾ കടന്നു പോകവേ ദേവേട്ടനിൽ ചില മാറ്റങ്ങൾ ഒക്കെ കണ്ടെങ്കിലും ഞാൻ അത്‌ അത്ര കാര്യം ആക്കിയിരുന്നില്ല.. ദേവേട്ടനെ പറ്റി അയാളുടെ അടുത്ത രണ്ടു സുഹൃത്തുക്കൾ കുറച്ചു മോശമായി പറഞ്ഞെങ്കിലും അന്ന് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.. എന്റെ മനസ്സിൽ ദേവേട്ടൻ ആരെക്കാളും നല്ലവൻ ആയിരുന്നു... പക്ഷെ... അന്ന്... ആ ശനിയാഴ്ച.... " ഇത്രയും പറഞ്ഞിട്ട് ഞാൻ ഒന്ന് നിർത്തി.. എന്നിട്ട് മെല്ലെ കിടക്കയിലേക്ക് ഇരുന്നു... ഒരു കസേര വലിച്ചിട്ട് ശബരിയും എന്റെ അടുത്ത് ആയി ഇരുന്നു. "എന്നിട്ട്... " ശബരിയുടെ ആകംഷ കണ്ട് ഞാൻ വീണ്ടും പറയാൻ തുടങ്ങി..

"അന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു... കുട്ടികൾ ഒക്കെ പോകാനായി ഇറങ്ങി.. നോട്ട്സ് എഴുതാൻ ഉള്ളതിനാൽ ഞാൻ അവിടെ തന്നെ ഇരുന്നു. സ്റ്റാഫ്‌ റൂമിൽ രണ്ടു മൂന്നു ടീച്ചേർസ് ഉള്ളത് കൊണ്ട് പേടിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല... ഇതിനിടയിൽ ഞാൻ ഒന്ന് ടോയ്ലറ്റ് വരെ പോയി... ബോയ്സ് ടോയ്ലറ്റ് കഴിഞ്ഞതിനു ശേഷം ആണ് ഗേൾസ്ന്റെത്.. അവിടെ ബോയ്സ് ടോയ്‌ലെറ്റിൽ ഞാൻ കണ്ട കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു. ദേവേട്ടനും മറ്റു മൂന്ന് പേരും കൂടെ മയക്കു മരുന്ന് ഉപയോഗിക്കുന്നു.... അത്‌ കണ്ട ഞാൻ ദേഷ്യത്തോടെ ദേവേട്ടനെ വിളിച്ചു അലറി... പക്ഷെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു കാര്യങ്ങൾ... അവര് എന്നെ കയറി പിടിച്ചു... എന്തോ എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവണം ഒരു വിധം അവരുടെ കയ്യിൽ നിന്ന് രക്ഷപെട്ടു ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി... പിന്നെ പോലീസ് ആയി കേസ് ആയി അറസ്റ്റ് ആയി.. ആകെ ബഹളം... ദേവേട്ടനെതിരെ ഞാൻ മൊഴി കൊടുത്തു... ദേവേട്ടൻ ജയിലിൽ കിടക്കേ ദേവേട്ടന്റെ അമ്മ മരിച്ചു.... " ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു..

"ഹേയ്.. രോഹി.. ആർ യു ഒക്കെ " "ആഹ് ശബരി... " ഞാൻ വീണ്ടും പറയാൻ തുടങ്ങി... "പതിനെട്ടു തികയാത്തത് കൊണ്ടാവണം തടവ് നാല് വർഷം മാത്രം ആയി ചുരുങ്ങിയത്.. അതിനിടെ പരോളിൽ ഇറങ്ങിയ ദേവേട്ടൻ എന്നെ കൊല്ലാൻ ഒരു ശ്രമം നടത്തി.. തലനാരിഴയ്ക്ക് ആണ് അന്ന് ഞാൻ രക്ഷപ്പെട്ടത്.. അന്ന് തൊട്ടു എനിക്ക് പേടിയാണ്.. പിന്നെ അയാൾ ജയിലിൽ നിന്ന് ഇറങ്ങും മുന്നെ ഞാൻ നാട് വിട്ട് ഇവിടെ ജോലിക്ക് വന്നു.. പക്ഷെ അയാൾ ഇവിടെയും വന്നു.. എന്നെ തേടി.. ഇന്ന് കാണാൻ വന്നപ്പോൾ അയാൾ പറഞ്ഞതും അതാണ്‌.. എന്റെ നാശം നാശം കണ്ടേ അടങ്ങുള്ളൂ എന്ന്... എന്നെ അവൻ കൊല്ലും ശബരി.. എനിക്ക് പേടി ആകുന്നുണ്ട് അയാളെന്നെ കൊല്ലു.. അയാളുടെ അമ്മ മരിക്കാൻ കാരണക്കാരി ഞാൻ ആണെന്നും പറഞ്ഞാണ് നടപ്പ്... " ഇത്രയും പറഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞു പോയി .. ശബരി എന്നെ ആശ്വസിപ്പിക്കാനായി അടുത്ത് വന്നിരുന്നു.. എത്ര സമയം ഒന്നും മിണ്ടാത്തെ ഞങ്ങൾ ഇരുന്നു എന്ന് അറിയില്ല.. പെട്ടന്നാണ് വാതിലിൽ തട്ട് കേട്ടത്... ശബരി വാതിൽ തുറക്കാനായി ചെന്നു.. പിറകെ ഞാനും... ശ്രീപ്രിയ ..

ഞങ്ങളെ രണ്ടു പേരെയും മുറിയിൽ ഒരുമിച്ചു കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "എടി.... ഇവിടെ വാടി... " ശ്രീപ്രിയ എന്റെ കൈയ്യിൽ പിടിച്ച് മുറിക്ക് പുറത്തേക്കു വലിച്ചു... "കുറച്ചു മുന്നെ നി എന്നെ പറഞ്ഞല്ലോ.. ആ നി എന്തിനാടി അസമയത് എന്റെ ശബരിയെട്ടനോടൊപ്പം മുറിയിൽ.. " ഉള്ളിൽ അല്ലെങ്കിൽ തന്നെ സങ്കടം ആവശ്യത്തിൽ അതികം ഉണ്ട്.. ഇതും കൂടെ ആയപ്പോൾ എനിക്ക് നന്നായി ദേഷ്യം വന്നു... "ച്ചി വിടെടി .." ശ്രീപ്രിയയുടെ കൈ ഞാൻ തട്ടി മാറ്റി... "ഞാൻ ആരെയും എന്റെ മുറിയിൽ വിളിച്ച് കയറ്റിയിട്ടില്ല... എന്തെങ്കിലും അറിയണമെങ്കിൽ ദേ അങ്ങോട്ട്‌ ചോദിച്ചാൽ മതി... " ശബരിയെ ചൂണ്ടിയായിരുന്നു ഞാൻ അത്‌ പറഞ്ഞത്... എന്നിട്ട് നേരെ എന്റെ റൂമിനടുത്തേക്ക് നടന്നു.. "അങ്ങോട്ട്‌ മാറി നിൽക്ക് മനുഷ്യാ.. " ശബരിയെ തള്ളി മാറ്റി ഞാൻ റൂമിൽ കയറി വാതിൽ അടച്ചു.. നന്നായി ഉറക്കം വന്നിരുന്നത് കൊണ്ട് കിടന്നപ്പോൾ തന്നെ ഉറങ്ങി... പിറ്റേന്ന് രാവിലേ എഴുനേറ്റു കുളിച്ചു.. നീലക്കരയുള്ള നേര്യതും മുണ്ടും ഉടുത്തു ഞാൻ താഴേക്കു ഇറങ്ങി... എന്നെ കണ്ടതും അമ്മയും ശബരിയും വല്ലാത്തൊരു നോട്ടം ആയിരുന്നു.. "എവിടെക്കാ മോളേ നേര്യതൊക്കെ ഉടുത്തിട്ട്.." "എവിടേക്കും ഇല്ല അമ്മേ.. ചുമ്മാ ഉടുത്തത് ആണ്..." 'ഏയ്‌.. അത്‌ ഞാൻ വിശ്വസിക്കില്ല.. എന്തോ ഉണ്ട്... "

"അത്‌.. ഇന്നെന്റെ പിറന്നാൾ ആണ് .. " "ആഹാ... എന്നിട്ട് എന്താ പറയാൻ ഇത്ര മടി.. "ഒരു കാര്യം ചെയ്യ്..മോള് ശബരിയേയും കൂട്ടി കുടുംബക്ഷേത്രത്തിൽ ഒന്ന് പോയിട്ട് വാ.. " അതിനു മറുപടി ഒന്നും പറയാതെ ഞാൻ ശബരിയെ ഒന്ന് നോക്കുക മാത്രം ചെയ്യ്തു.. "ആ.. എങ്കിൽ അമ്മ പറഞ്ഞത് പോലെ നമ്മൾക്ക് പോയിട്ട് വരാം.. ഞാൻ റെഡി ആകട്ടെ.. " ഇത്രയും പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് കയറി പോയി .. ശ്രീപ്രിയ ഇതുവരെ എഴുന്നേറ്റില്ല എന്ന് തോന്നുന്നു.. താഴേക്കു കണ്ടില്ല.. ഞാൻ ഇറയകത്ത് ചെന്ന് മുടി കുടഞ്ഞു കെട്ടി... പിന്നെ വല്യമ്മച്ചിയുടെ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അമ്മ എന്നെ തടഞ്ഞു.. "മോള് ഇപ്പോ അങ്ങോട്ട്‌ ചെല്ലണ്ട.. വല്യമ്മയെ ഞാൻ ബാത്‌റൂമിൽ കൊണ്ട് പോയിക്കോളാം.. നി പോയി റെഡി ആയിക്കോ.. " പിന്നെ ഞാൻ അവിടെ നിന്നില്ല.. മുകളിൽ മുറിയിലേക്ക് ചെന്നു... കണ്ണിൽ കണ്മഷിയും നെറ്റിയിൽ ഒരു ചെറിയ കറുത്ത വട്ടപ്പൊട്ടും വച്ചു.. പണ്ട് തൊട്ടേ കണ്ണെഴുത്തിൽ അവസാനിക്കുമായിരുന്നു എന്റെ ഒരുക്കം.. അതിൽ കൂടുതൽ ഞാൻ ഒരുങ്ങാറില്ല... റൂമിനു പുറത്തേക്കു ഇറങ്ങിയപ്പോൾ ശബരിയും റെഡി ആയി വന്നു..

കരിനീല ഷർട്ടും നീലക്കര മുണ്ടും ആണ് വേഷം... "താനും നീല ആണോ.. " എന്റെ ചോദ്യം കേട്ട് ശബരി ഒന്ന് പരുങ്ങി.. "അത്‌ പിന്നെ... തനിക്കൊരു കൂട്ടായിക്കോട്ടെ എന്ന് കരുതി ആണ് ഞാനും നീലക്കര.... ഈഹ്... " "അയ്യടാ... " ഒരു ചമ്മലോടെ ശബരി പല്ലിളിച്ചു കാണിച്ചു... താഴേക്കിറങ്ങുമ്പോൾ ശ്രീപ്രിയയുടെ വാതിലിനു നേരെ ഞാനൊന്നു നോക്കി.. തുറന്നിട്ടില്ല... "അമ്മേ ഞങ്ങൾ ഇറങ്ങുവാ... " അമ്മയും ഞങ്ങളോടൊപ്പം ഇറയകത്തേക്ക് വന്നു.. ശബരി ചെന്ന് ബുള്ളറ്റ് എടുത്തു... ഞാൻ പിറകിലേക്ക് കയറാൻ തുനിഞ്ഞതും ശ്രീപ്രിയയുടെ അലർച്ച കേട്ട് തിരിഞ്ഞു... "ഡീ........ " "എവിടെകാടി രാവിലെ തന്നെ കെട്ടിയൊരുങ്ങിയിട്ട്... ഇന്നലെ രാത്രിയിൽ ഉള്ളതിന്റെ ബാക്കി ആണോ... " അമ്മ നിൽക്കുന്നു എന്ന ബോധം കൂടെ ഇല്ലാതെ ആണ് ശ്രീപ്രിയ അത്‌ പറഞ്ഞത്... "ശ്രീ... നി അകത്തു പോ.. അവര് പോയി വരട്ടെ.. " അമ്മയുടെ സംസാരം കടുത്തത് കൊണ്ടാവണം കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൾ അകത്തേക്ക് കയറി പോയത്... ഞാൻ ശബരിയുടെ ബുള്ളറ്റിനു പിറകിൽ ഇരുന്നു..

കൈകൾ രണ്ടും ബുള്ളെറ്റിന്റ ഒരു സൈഡിൽ വച്ച് ഒതുങ്ങി ഇരുന്നു... വളരേ പതുക്കെ ആയിരുന്നു ശബരിയുടെ പോക്ക്.. പെട്ടന്ന് ഒരു വളവിൽ ബ്രേക്ക്‌ പിടിക്കേണ്ടി വന്നപ്പോൾ ഞാൻ ശബരിയുടെ അരയിലൂടെ കൈ കൊണ്ട് ചുറ്റി പിടിച്ചു... പിന്നെ ക്ഷേത്രം എത്തും വരെ അത്‌ വിട്ടില്ല... ഉള്ളിൽ കയറി തൊഴുതു... നന്നായി തന്നെ ദേവിയെ പ്രാർത്ഥിച്ചു.. ദേവേട്ടനെ എന്നിൽ നിന്നും തടഞ്ഞു നിർത്തണം എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.. എനിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ കുടുംബം വഴിയാതരാവും... പ്രാത്ഥിച്ചു കണ്ണു തുറന്നപ്പോൾ ശബരി എന്നെ തന്നെ നോക്കി നിൽക്കുന്നത് ആണ് കണ്ടത്... വല്ലാത്തൊരു നോട്ടം... "അതേയ്.. ഇവിടുത്തെ പ്രതിഷ്ട ഞാൻ അല്ലേ.. ധാ ദേവി ആണ്.. അങ്ങോട്ട്‌ നോക്കി പ്രാർത്ഥിക്ക്... " "പക്ഷെ എന്റെ മനസ്സിലെ പ്രതിഷ്ട നീയാണ് രോഹിണി.. " വളരേ പതിയെ ആണ് ശബരി അത്‌ പറഞ്ഞത്.. അത്‌ കൊണ്ട് തന്നെ ആ പറഞ്ഞത് കേട്ടിട്ടും ഞാൻ കേട്ടില്ലെന്ന് നടിച്ചു നടന്നു... പ്രസാദം വാങ്ങുന്നതിനിടയിൽ നമ്പൂതിരി ശബരിയെ സൂക്ഷിച്ചു നോക്കുന്നുണ്ട്.. "കൊച്ചുങ്ങൾ എവിടുത്തെയാ? ഇതിനു മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ല്യാലോ .. " ഇത് കേട്ടപ്പോ ഇനി ചിരി വന്നു.. കുടുംബക്ഷേത്രത്തിലെ പൂജാരിക്ക് കുടുംബത്തിലെ കുട്ടിയേ അറിയില്ല..

ഞാൻ ശബരിയെ നോക്കി ആക്കിയൊന്ന് ചിരിച്ചു.. "ഞാൻ കേളകത്ത് തറവാട്ടിലെ കുട്ടി ആണ്.. നിർമ്മലയുടെ... " "ആര് ശബരി കൊച്ചോ... " "ആഹ് അതേ.. " "എന്റെ കൊച്ചേ.. നി ഇത് വഴി ഒക്കെ ഒന്ന് വന്നിട്ട് കൊല്ലം എത്രയായി.. ചെറുതിലേ കണ്ടത് അല്ലേ നിന്നെ... എനിക്കാണെങ്കിൽ വയസായില്ലേ.. അതുകൊണ്ട് മുഖം കണ്ടിട്ട് അത്ര പെട്ടന്ന് അങ് ഓർമ വന്നില്ല.. പക്ഷെ പേര് മറന്നിട്ടില്ലട്ടോ .. " ഇത് കേട്ടപ്പോൾ തിരിച്ചൊന്നും പറയാതെ ശബരി ചിരിച്ചു.. "അല്ല ഈ പെൺകൊച്ചു ആരാ..? " എന്നെ നോക്കിക്കൊണ്ടായിരുന്നു പൂജാരിയുടെ ചോദ്യം... "ഇത് വല്യമ്മച്ചിയെ നോക്കാൻ വന്ന കുട്ടിയാ.." ഇത്രയും പറഞ്ഞ് ഞങ്ങൾ പുറത്തേക്കു നടന്നു.. അരയാലിന്റെ ചുവട്ടിൽ കുറച്ചു നേരം ചെന്നിരുന്നു.... പിന്നെ അമ്പലകുലത്തിലും ഒന്ന് പോയി.. ഇതിനിടയിൽ ഒക്കെ ശബരിക്ക് കാൾ വരുന്നുണ്ടായിരുന്നു.. തിരിച്ചും വിളിക്കുനുണ്ട്.. പക്ഷെ ഞാൻ അതൊന്നും അത്ര ശ്രദ്ധിക്കാൻ പോയില്ല... പുറത്തേക്കു നടക്കുന്നതിനിടയിൽ ശബരി പെട്ടന്ന് ഒന്ന് നിന്നു.. "രോഹിണി.. " എന്താ എന്ന ഭാവത്തിൽ ഞാൻ അവനെ ഒന്ന് നോക്കി.. "അന്ന് പറഞ്ഞ കാര്യം ഞാൻ ഒന്നും കൂടെ പറയുവാ.. " "എന്ത്? " "എനിക്ക് തന്നെ ഇഷ്ട്ടം ആണ്.. എന്റെ അമ്മയും ഇതിന് എതിര് നിൽക്കില്ല... ഞാൻ തന്നെ കെട്ടിക്കോട്ടെ... "

വീണ്ടും ശബരിയിൽ നിന്ന് ഇത് കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു സന്തോഷം തോന്നി.. പക്ഷെ ഞാൻ അത്‌ മറച്ചു പിടിച്ചു കൊണ്ട് തന്നെ സംസാരിച്ചു.. "വേണ്ട ശബരി... ആദ്യം നി എഞ്ചിനീയറിങ് പാസ്സ് ആകാൻ നോക്ക്.. എന്നിട്ട് ഒരു ജോലി വാങ്ങിക്ക്.. അല്ലാതെ ജോലിയും കൂലിയും ഇല്ലാതെ ഒരു പെണ്ണിനോട് കെട്ടിക്കോട്ടെ എന്ന് ചോദിക്കുന്നത് ആണ്പിള്ളേര്ക്ക് പറഞ്ഞിട്ടുള്ള പണി അല്ല." "എനിക്കിഷ്ട്ടം പോലെ കുടുംബ സ്വത്ത് ഉണ്ട്.. അതൊക്കെ നോക്കേണ്ടത് ഞാൻ ആണ്.. എന്തായാലും നിന്നെ ഞാൻ അല്ലലില്ലാതെ നോക്കും അത്‌ പോരെ... " "പോരാ... സ്വന്തം ആയിട്ടൊരു ജോലി വാങ്ങണം.. കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല.." ഇത്രയും പറഞ്ഞ് ഞാൻ നടന്നു.. ശബരി ദേഷ്യത്തോടെ വന്നു ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.. പിന്നെ വീട് എത്തും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല... വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ മുറ്റത്ത് ഒരു ഓട്ടോ നിർത്തിയിരിക്കുന്നത് കണ്ടു.. ഞങ്ങൾ അകത്തേക്ക് കയറാൻ തുടങ്ങിയതും അമ്മയും ശ്രീപ്രിയയും പുറത്തേക്കു ഇറങ്ങി... ഞാൻ ശ്രീപ്രിയയെ അതികം ശ്രദ്ധിച്ചില്ല.. അമ്മയുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്.. ഒന്നും മനസ്സിലാകാതെ ഞാനും ശബരിയും പരസ്പ്പരം നോക്കി നിന്നു....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story