രോഹിണി: ഭാഗം 7

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"എന്താ അമ്മേ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ .. " ശബരിയുടെ അമ്മയോടായുള്ള ആ ചോദ്യത്തിന്റെ ഇടയിൽ ആണ് ഞാൻ ശ്രീപ്രിയയെ ശ്രദ്ധിച്ചത്... അവളുടെ കണ്ണും നിറഞ്ഞിരിക്കുന്നുണ്ട്... നന്നായി കരഞ്ഞതിന്റെ ലക്ഷണം അവളുടെ മുഖത്ത് കാണാൻ ഉണ്ട്.. "എന്താ നിങ്ങള് രണ്ടു പേരും ഒന്നും മിണ്ടാതേ നിൽക്കുന്നത്... ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്താ ഉണ്ടായേ.. ആർക്ക് പോകാൻ ആണ് ഈ ഓട്ടോ? " ശബരിയുടെ ചോദ്യത്തിന്റെ ശബ്ദം കൂടിയത് കൊണ്ട് തന്നെ അമ്മ മറുപടി പറഞ്ഞ് തുടങ്ങി... "മോനെ.. അത്‌ അമ്മാവൻ... " "അമ്മാവൻ?? " "അമ്മാവന് ഒരു ആക്‌സിഡന്റ്... " "അതിനു അമ്മയെന്തിനാ കിടന്നു കാറുന്നെ... ശ്രീപ്രിയ വേണമെങ്കിൽ പോകട്ടെ.. അമ്മ ഒന്നിച്ചു പോകാൻ നിൽക്കണ്ട.. . " "ശബരി.... " ദയനീയത നിറഞ്ഞതായിരുന്നു അമ്മയുടെ ശബ്ദം.. "പിന്നല്ലാതെ.. എന്നെ കൊല്ലാൻ നോക്കിയതാണ് ആ മനുഷ്യൻ... ഇവളെ കയറി പിടിച്ചതാണ്... ഇത്രയൊക്കെ ആയിട്ടും അയാൾക്കൊരു പ്രശ്നം വരുമ്പോൾ കരയാൻ ഞാൻ അത്രക്ക് വിശാല മനസ്സുള്ളവൻ ഒന്നും അല്ല.. "

"ശബരി.. മതി നിർത്ത്... എന്തൊക്കെ ആയാലും ശിവേട്ടൻ എന്റെ കൂടപ്പിറപ്പാണ്...ഏട്ടന് എന്തേലും പറ്റിയാൽ ചിരിച്ചു കൊണ്ടിരിക്കാൻ എനിക്കെന്നല്ല ഒരനിയത്തിക്കും പറ്റില്ല.. ഏട്ടന്റെ അവസ്ഥ ഇപ്പൊ മോശം ആണ്... ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ... വൈകാതെ വീട് പൂട്ടിയിട്ട് നീയും അങ് എത്തിക്കോളണം.. രോഹിണിയെയും കൂട്ടിക്കോ... " ഇത്രയും പറഞ്ഞുകൊണ്ട് അമ്മയും ശ്രീപ്രിയയും ഓട്ടോയിൽ കയറി പോയി... ശബരി അകത്തേക്ക് കയറിയതും ഞാനും പിന്നാലേ ചെന്നു... "ശബരി... ഒന്ന് നിന്നെ.. " മുകളിലേക്ക് കയറാൻ തുടങ്ങിയ ശബരിയെ ഞാൻ പിടിച്ചു നിർത്തിച്ചു.. "സത്യം പറ.. അമ്മാവൻ എങ്ങനെയാ ഹോസ്പിറ്റലിൽ ആയത്?" "ആ എനിക്കെങ്ങനെ അറിയാം " ഇതും പറഞ്ഞ് ഒഴിഞ്ഞു മാറാൻ നിന്ന ശബരിയെ വീണ്ടും ഞാൻ തടഞ്ഞു വച്ചു.. "അയാള് ഹോസ്പിറ്റലിൽ ആകാൻ കാരണം ശബരി അല്ലേ.. കൊല്ലാൻ നോക്കിയത് അല്ലേ.. " "രോഹിണി... " ശബരി ദേഷ്യത്തോടെ അലറി.. "ഒച്ച വെക്കേണ്ട... എനിക്കറിയാം അത്‌ ചെയ്തത് നിങ്ങൾ ആണെന്ന് ... " "അതേടി.. ഞാൻ തന്നെയാണ് ഇതിനു പിന്നിൽ...

അയാളെ ഇടിച്ചു വീഴ്ത്താൻ ഞാൻ ഏർപ്പാടാക്കിയിരുന്നു.. മറ്റുള്ളവരുടെ മുന്നിൽ ഒരു സാധാരണ ആക്സിഡന്റ്.. " "എന്തിന്.. ആർക്ക് വേണ്ടി?? ഇതിന്റെ പേരിൽ നിനക്ക് എതിരെ കേസ് വന്നാൽ നി എന്ത് ചെയ്യും?? പിന്നെ നിന്റെ അമ്മയ്ക്ക് ആരാ ഉള്ളത്.. എടുത്തുചാടി ഓരോന്ന് ചെയ്തോളും.. " ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു.. "പിന്നെ ഞാൻ എന്ത് വേണം.. എന്നെ കൊല്ലാൻ നോക്കിയ, നിന്നെ നശിപ്പിക്കാൻ നോക്കിയ.. അയാളെ പൂവിട്ടു പൂജിക്കണോ? " "എന്ന് ഞാൻ പറഞ്ഞോ.. പോലീസിൽ പരാതി കൊടുക്കാൻ അന്നേ ഞാൻ പറഞ്ഞതല്ലേ.. " "മ്മ് മതി.. നിർത്ത്... പോയി വേഷം മാറ്റി വാ.. ഹോസ്പിറ്റലിൽ വരെ പോയിട്ട് വരാം.. നമ്മള് ചെല്ലാത്തത് കൊണ്ട് ഇനി സംശയം തോന്നണ്ട... " തിരിച്ചൊന്നും പറയാതെ ഞാൻ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോയി... പിന്നെ പെട്ടന്ന് റെഡി ആയി താഴേക്കു ചെന്നു... അടുക്കളയിൽ ചെന്ന് വെള്ളം എടുത്ത് കുടിച്ചു.. അപ്പോഴേക്കും വേഷം മാറി ശബരിയും വന്നിരുന്നു.. "വാ പോകാം... " പിന്നെ അതികം താമസിയാതെ നമ്മള് ഹോസ്പിറ്റലിൽ എത്തി..

അമ്മാവൻ ഐ സി യുവിൽ ആയിരുന്നു.. അവിടെ അഭിയേട്ടനും അമ്മായിയും ശ്രീപ്രിയയും അമ്മയും പിന്നെ ഇത് വരെ കാണാത്ത രണ്ടു പേരും ഉണ്ടായിരുന്നു... ഞാനും ശബരിയും നേരെ അഭിയേട്ടന്റെ അരികിലേക്ക് ചെന്നു.. "അഭിയേട്ടാ.. അമ്മാവന് എങ്ങനെ ഉണ്ട്...? " "സീരിയസ് ആണ്.. കൂടുതലൊന്നും അറിയാൻ പറ്റിയിട്ടില്ല... " പിന്നെ കൂടുതലൊന്നും ശബരി ചോദിച്ചില്ല.. ഞങ്ങൾ രണ്ടുപേരും കുറച്ചിപ്പുറം ഉള്ള ബെഞ്ചിൽ വന്നിരുന്നു.. സമയം പോയിക്കൊണ്ടിരുന്നു.. അമ്മന് ഓപ്പറേഷൻ നടന്നു.. അതിൽ രണ്ടു കാലും മുറിച്ചു മാറ്റി... ദിവസങ്ങൾക്ക് ശേഷം അയാളെ റൂമിലേക്ക്‌ മാറ്റി എന്ന് അറിഞ്ഞു... അന്ന് ഞാനും ശബരിയും ഒന്ന് പോയി കണ്ടു.. കണ്ടപ്പോൾ എനിക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.. അത്രയ്ക്കും വികൃതം ആയിരുന്നു അയാളുടെ മുഖം.. പിന്നെ കാല് രണ്ടു ഇല്ല.. സംസാരിക്കാനും നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു .. എന്നെ ഉപദ്രവിച്ചത് ആണെങ്കിലും ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.. റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഞാൻ ശബരിയുടെ അടുത്തേക്ക് നടന്നു..

"ഇത് ഇത്തിരി കൂടി പോയി ശബരി... " ഞാൻ പറഞ്ഞതിന് തിരിച്ചൊന്നും പറയാതെ അവൻ ദേഷ്യത്തോടെ ഇറങ്ങി പോയി.. പിന്നെ ഒരു ഓട്ടോ പിടിച്ചാണ് ഞാൻ വീട്ടിലേക്ക് പോയത് .. ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി.. എല്ലാം പഴയത് പോലെ ആയി... ഇടക്കുള്ള വഴക്കൊഴിച്ചാൽ ഞാനും ശബരിയും തമ്മിൽ വലിയ പ്രശ്നം ഇല്ലാതെ പോയി... രാവിലെ അടുക്കളയിൽ പണിയിൽ ആയിരുന്നു ഞാനും അമ്മയും... "മോളേ.. അവൻ ഇത് വരെ എഴുന്നേറ്റില്ലേ? " "നോക്കിയില്ല അമ്മേ.. ഞാൻ പോയി വിളിച്ചിട്ട് വരാം..." നേരെ ശബരിയുടെ മുറിയിലേക്ക് ചെന്നു.. "ആഹാ.. നി ഇത് എവിടെക്കാ ശബരി?? " "ഇന്ന് ഒന്നിച്ചു പഠിച്ച ഒരുത്തന്റെ കല്യാണം ആണ്... " "മ്മ്.. എല്ലാരും കെട്ടി പോകാറായി.. നി ഇങ്ങനെ എൻജിനിയറിങ് പോലും പാസ്സ് ആവാതെ ഇങ്ങനെ നടന്നോ... " "രാവിലെ ഇറങ്ങിക്കോളും കുറ്റം പറയാൻ ആയിട്ട്.. നി ഒന്ന് പോയെ രോഹിണി... അമ്മയുടെ ഉത്തരവ് ആയിരിക്കും ഇങ്ങനെ ഒരു ദിവസം മൂന്ന് നേരം എന്നെ ഉപദേശിക്കണം എന്നുള്ളത്... " ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ശബരി താഴേക്കു ഇറങ്ങി.. പിന്നാലെ ഞാനും...

ഭക്ഷണം കഴിക്കാൻ ഡൈനിങ്ങ് ടേബിളിൽ ചെന്നിരിക്കും എന്നാണ് ഞാൻ കരുതിയത് . പക്ഷെ അതുണ്ടായില്ല.. അവൻ നേരെ പുറത്തേക്കു ഇറങ്ങി.. "ശബരി.. നിക്ക് പോവല്ലേ.. " ഞാനും പിന്നാലെ ഓടി.. അപ്പോഴേക്കും ശബരി ബുള്ളറ്റിൽ കയറിയിരുന്നു.. "ശബരി.. എന്നോടുള്ള ദേഷ്യത്തിനു ഭക്ഷണം വേണ്ടാന്ന് വെയ്ക്കണ്ട.. ചെന്ന് കഴിക്ക്... " പക്ഷെ എന്റെ വാക്ക് കേൾക്കാൻ അവൻ നിന്നില്ല.. വണ്ടിയും എടുത്ത് പോയി... സങ്കടത്തോടെ കുറച്ചു സമയം ഞാൻ മുറ്റത്തു നിന്നു.. പിന്നെ തിരിഞ്ഞു അകത്തേക്ക് കയറാൻ തുനിഞ്ഞതും അമ്മ പുറത്തേക്കു ഇറങ്ങി വന്നു.. "അമ്മേ.. ശബരി .. " "മോളത് കാര്യം ആക്കണ്ട.. ഇടക്ക് അവന്റെ സ്വഭാവം ഇങ്ങനെയാ.. " "മ്മ്.. " അമ്മയോട് കൂടുതലൊന്നും തിരിച്ചു പറയാൻ ഞാൻ നിന്നില്ല.. പുറമെ അങ്ങനെ പറഞ്ഞെങ്കിലും അമ്മയ്ക്കും ഉള്ളിൽ സങ്കടം ഉണ്ടെന്നെനിക്കറിയാം..... ഉച്ച തിരിഞ്ഞപ്പോൾ അലക്കാൻ വേണ്ടി മുഷിഞ്ഞ തുണിയെടുക്കാനായി ഞാൻ ശബരിയുടെ റൂമിലേക്ക്‌ ചെന്നു... സ്റ്റാൻഡിൽ തൂക്കിയിട്ട ഡ്രസ്സ്‌ എടുക്കുന്നതിനിടയിൽ ആണ് മേശയിൽ വച്ചിരുന്ന അവന്റെ ഡയറി ശ്രദ്ധയിൽ പെട്ടത്..

ഞാൻ അത്‌ മെല്ലെ തുറന്ന് നോക്കി... ആദ്യത്തേ പേജിൽ തന്നെ എന്റെ പേര് കണ്ടപ്പോൾ വലിയ അത്ഭുതം ഒന്നും തോന്നിയില്ല.. അതിൽ എഴുതിയ വരികളിൽ ഓരോന്നിലും ഞാൻ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ സങ്കടം തോന്നി പോയി... പാവം.. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... ഏതായാലും ഇങ് വരട്ടെ.. ഞാൻ പറഞ്ഞ് കൊടുക്കുന്നുണ്ട്.. എന്തോ ആലോചിച്ചു ഞാൻ തനിയേ ചിരിച്ചു പോയി.. പിന്നെ ഡയറി മടക്കി മേശയിൽ തന്നെ വച്ചിട്ട് തുണിയും എടുത്ത് പുറത്തേക്കു നടന്നു.. പെട്ടന്നാണ് എന്റെ മുറിയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മ ആയിരുന്നു.. അമ്മയോട് സംസാരിച്ചു കൊണ്ട് ഞാൻ താഴേക്കു ഇറങ്ങി... തുണിയും ബക്കറ്റിൽ ഇട്ടു അലക്കുകല്ലിന്റെ അരികിലേക്ക് നടക്കുമ്പോഴും ഫോൺ ചെവിയിൽ തന്നെ ആയിരുന്നു . പെട്ടന്നു ഫോൺ കട്ട്‌ ആയി പോയി.. തിരിച്ചു വിളിച്ചിട്ട് ആണെങ്കിൽ റേഞ്ചും ഇല്ല.. പിന്നെ ഫോൺ അവിടെ ഒരു കല്ലിൽ വച്ചിട്ട് ഞാൻ അലക്കി തുടങ്ങി.. "മോളേ.. പെട്ടന്ന് അലക്കിയിട്ട് ഇങ് കേറി പോര് ട്ടാ.. " പെട്ടന്നാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്.. "എന്താ അമ്മേ.. " "അമ്മയ്ക്ക് ഒന്ന് പുറത്ത് പോണം.. വല്യമ്മച്ചീടെ അടുത്ത് ആള് വേണ്ടേ.. അത്‌ കൊണ്ട് മോള് പെട്ടന്ന് ഇങ് അലക്കി എടുക്ക്.. "

ആ ശരിയമ്മേ.. പെട്ടന്ന് തന്നെ ഞാൻ ഓരോന്ന് അലക്കി എടുത്തു.. പിന്നെ തുണി ഉണക്കാനായി പോകാൻ തുനിയുമ്പോൾ ആണ് ഫോൺ കല്ലിൽ ഉള്ളത് ഓർമ്മ വന്നത്.. ഇടക്ക് അമ്മ വിളിച്ചാൽ കിട്ടാതിരിക്കേണ്ട എന്ന് കരുതി ഞാൻ അതെടുത്തു എന്റെ അരയിൽ തിരുകി... അലക്കി ആറിയിടുന്നതിനിടയിൽ ആണ് പെട്ടന്ന് ഒരു കൈ വന്നു എന്റെ വായ പൊത്തി പിടിച്ചത്... എന്റെ രണ്ടു കയ്യും പിറകിൽ പിടിച്ചു അവരെന്നെ പൊക്കിയെടുക്കുന്നത് ഞാൻ അറിഞ്ഞു.. കുത്തറി മാറാൻ ആവുന്നതും ശ്രമിച്ചിട്ടും എനിക്കതിനു ആയില്ല .. അപ്പോഴേക്കും എന്തോ കൊണ്ട് അവരെന്റെ ബോധം മറച്ചിരുന്നു.... ഏറെ നേരത്തിനു ശേഷം ഞാൻ കണ്ണു തുറന്നു... പേടിയോടെ ഞാൻ ചുറ്റും നോക്കി.. മുഴുവൻ ഇരുട്ട്.. അരണ്ട വെളിച്ചം മാത്രം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.. ഏതോ ഒരു ഗോഡൗൺ പോലെ ഉണ്ട്.. അവിടെ ഇവിടെ ആയി പ്ലാസ്റ്റിക് കവറുകൾ ഉണ്ട്.. ഈശ്വരാ.. ഞാൻ.. ഞാനിതെവിടെയാ... പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നത് അവൻ ആയിരുന്നു.. ദേവൻ.. എന്നെ.. എന്നെ അവൻ കൊല്ലും.. ഇരുന്നിടത് നിന്ന് ഞാൻ എഴുനേൽക്കാൻ ഞാൻ പരമാവതി നോക്കിയെങ്കിലും എനിക്കതിനു ആയില്ല... കൈ രണ്ടും കസേരയിൽ വലിച്ചു കെട്ടിയിട്ടുണ്ട്... എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി..

മനസ്സിൽ മുഴുവൻ എന്റെ അച്ഛനും അമ്മയും അനിയനും നിറഞ്ഞു വന്നു... പെട്ടന്നാണ് അരയിലുള്ള ഫോണിന്റെ കാര്യം എനിക്ക് ഓർമ വന്നത്.. പക്ഷെ കൈ രണ്ടും കെട്ടിയത് കൊണ്ട് എനിക്കതിൽ ഒന്ന് തൊടുവാൻ പോലും പറ്റുന്നില്ല.. നിസ്സഹായയായി ഞാൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.. പെട്ടന്നാണ് അടഞ്ഞു കിടന്നിരുന്ന വാതിൽ തുറന്ന് ഒരാള് കടന്ന് കടന്നു വന്നത്.. ആറടി പൊക്കവും ഒത്ത വണ്ണവും ഉള്ള അവനെ എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.. ദേവൻ... എന്റെ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു... "ഡാാാ..... " ഞാൻ അലറി... "എന്തിനാടാ.. എന്നെ കൊല്ലാൻ ആണോ നി വന്നത്... " "ഏയ്യ്.. കൂൾ ഡൗൺ രോഹിണി..." ഇതും പറഞ്ഞുകൊണ്ട് അയാൾ അയാളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു.. പെട്ടന്ന് തന്നെ ഞാൻ അറപ്പോടെ മുഖം തിരിച്ചു.. "നി പേടിക്കണ്ട രോഹിണി.. നിന്നെ ഞാൻ കൊല്ലില്ല..

എനിക്ക് വേണ്ടത് നിന്റെ ഈ ശരീരം മാത്രം ആണ്... " അയാൾ എന്നിലേക്ക്‌ അടുക്കുംതോറും സിഗരറ്റിന്റെ മണം എന്റെ മൂക്കിലേക്ക് അരിച്ചു കയറി.. "നിന്റെ ശരീരം എനിക്ക്.. പക്ഷെ ജീവൻ..... ഹഹഹഹ... " അയാൾ അത്രയും പറഞ്ഞ് അട്ടഹസിക്കാൻ തുടങ്ങി "നിന്റെ ജീവൻ മറ്റൊരാൾക്ക്‌ വേണം.. " അത്‌ കേട്ടതും ഞാൻ വിശ്വാസം വരാതെ ദേവനെ നോക്കി... കാരണം അയാളെ കൂടാതെ വേറൊരു ശത്രു എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല... ശബരിയുടെ അമ്മാവൻ ആണെങ്കിൽ ഇപ്പൊ കിടപ്പിലും ആണ്.. പിന്നെ ആര്... "ആരാ.. ആരാ അത്‌... " ദേവനോടായി ഞാൻ അത്‌ ചോദിക്കുമ്പോൾ എന്റെ ചുണ്ട് നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.... "തിരക്ക് വെക്കല്ലേ.. താമസിയാതെ അവൻ വരും.. നിന്റെ കാലൻ... ഹഹഹ... """""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story