രോഹിണി: ഭാഗം 8

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"നിങ്ങൾക്ക്.. നിങ്ങൾക്ക് എന്താ വേണ്ടത്... എന്തിനാ എന്നെ..... " "എന്റെ ആവശ്യം പറഞ്ഞല്ലോ.. എന്തായാലും നിനക്ക് ഇന്നൊരു ദിവസം കൂടെ ആയുസുണ്ട്... " ദേവൻ വല്ലാത്തൊരു ചിരിയോടെ തിരിഞ്ഞു നടന്നു... തിരിച്ചൊന്നും പറയാൻ ആകാതെ നിസ്സഹായയായി ഇരിക്കാനേ എനിക്കായുള്ളു .. കരഞ്ഞു തളർന്ന് എപ്പഴോ ഞാൻ ഒന്ന് മയങ്ങി പോയി... 'ആഹ്... " ആരോ ഒരു ബക്കറ്റ് വെള്ളം മുഖത്ത് ഒഴിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... തീരേ വയ്യാതായിരിക്കുന്നു.. മുന്നിൽ ദേവൻ നിൽക്കുന്നുണ്ടായിരുന്നു... "എന്താ മോളേ.. നേരം വെളുത്തത് അറിഞ്ഞില്ലേ... " ഇത്ര പെട്ടന്ന് ഒരു ദിവസം പോയോ.. ഇരുട്ട് മുറി ആയതു കൊണ്ട് തന്നെ ഒന്നും അറിയാൻ പറ്റിയിരുന്നില്ല... അയാൾ മെല്ലെ എന്റെ അടുത്തേക്ക് നടന്നു വന്നു... അയാളുടെ മുഖം എന്റെ ചുണ്ടോട് അടുപ്പിച്ചു.. ആവുന്നത്ര മുഖം തിരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അയാളെന്നെ വിട്ടില്ല...

എന്റെ മുഖം അയാളുടെ കൈകൾക്കുള്ളിലാകുന്നത് അറപ്പോടെയും വേദനയുടെയും ഞാൻ അറിഞ്ഞു... പിന്നെ അയാൾ എന്റെ കൈയ്യിലെ കെട്ട് അഴിക്കാൻ തുടങ്ങി... എന്റെ മനസ്സിലെ പേടി കൂടി കൂടി വന്നു . "എന്നെ ഒന്നും ചെയ്യരുത്... " ഞാൻ അലറിക്കരഞ്ഞു.. പക്ഷെ അയാളുടെ മുഖത്ത് വശ്യമായൊരു ചിരി അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.... കയ്യിലെ കെട്ടഴിച്ചതും അയാളെന്നെ പൊക്കി എടുത്ത് ചുമലിൽ ഇട്ടു.. ആവുന്നത്ര അയാളുടെ പുറത്ത് തല്ലി ഞാൻ കരഞ്ഞെങ്കിലും ആ കൈകൾക്കുള്ളിൽ കിടന്നു പിടയാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും ആകുമായിരുന്നില്ല... അയാളെന്നേയും എടുത്ത് ആ മുറിക്ക് പുറത്തേക്കു നടക്കുമ്പോൾ ആണ് പുറത്ത് നിന്ന് വെടിയൊച്ച കേട്ടത്... ഒരു നിഷം ഞാനും ഒന്ന് ഞെട്ടി... പെട്ടന്ന് തന്നെ അയാളെന്നെ തറയിലേക്ക് ഇട്ടിട്ട് പുറത്തേക്കു ഓടി... എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എന്റെത്.. പെട്ടന്നാണ് അരയിലേ ഫോണിന്റെ കാര്യം ഓർമ വന്നത്... അവിടുന്ന് ചാടി എഴുനേറ്റു ഞാൻ ഫോൺ എടുത്ത് ശബരിയെ വിളിച്ചു.. പക്ഷെ കാൾ പോകുന്നില്ലായിരുന്നു..

റേഞ്ച് ഇല്ല... ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും അടഞ്ഞതിൽ എനിക്ക് വല്ലാതെ സങ്കടം തോന്നി.. പെട്ടന്നാണ് ഞാൻ ഉള്ള റൂമിനു പുറത്തു കാൽ പെരുമാറ്റം കേട്ടത്... ഇനി എന്നെ കൊല്ലാൻ വരും എന്ന് പറഞ്ഞ ആൾ ആയിരിക്കുമോ അത്‌... അയാളുടെ കണ്ണിൽ പെടാതിരിക്കാൻ ആ റൂമിൽ തന്നെ കാർഡ്ബോർഡ് കൊണ്ട് മറച്ച ഒരു സ്ഥലത്തേക്ക് ഞാൻ നീങ്ങിയിരുന്നു... എനിക്ക് നെഞ്ചിടിപ്പ് വല്ലാതെ കൂടി കൂടി വരുന്നുണ്ടായിരുന്നു.. കരച്ചിൽ പുറത്തേക്കു കേൾക്കാതിരിക്കാനും ഞാൻ നന്നേ പാട് പെട്ടു... പുറത്ത് വീണ്ടും വെടിയൊച്ച കേൾക്കുന്നുണ്ട്... ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു... "രോഹിണീ........ " പെട്ടന്നാണ് മുറിയിലേക്ക് കയറി വന്നു ഒരാൾ അലറിത്... ശബരി.. അതേ.. ശബരി തന്നെ .. ആ ശബ്ദം തിരിച്ചറിയാൻ എനിക്ക് അതികം സമയം വേണ്ടി വന്നില്ല... "രോഹിണി.. നീ എവിടെയാ.... " പിന്നെയും ശബരിയുടെ വിളി കേട്ടു... മറഞ്ഞിരിക്കുന്നിടത്ത് നിന്ന് ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.. മുന്നിൽ ശബരി നിൽക്കുന്നത് കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് സങ്കടവും സന്തോഷവും ഒക്കെ വന്നു...

"ശബരീ........ " ഓടി ചെന്ന് ഞാൻ അവനെ കെട്ടിപിടിച്ചു... അവന്റെ മുഖം ഒക്കെയും ചുംബനങ്ങൾ കൊണ്ട് മൂടി... ആ നെഞ്ചിൽ വീണ് ഞാൻ പൊട്ടി കരഞ്ഞു... ശബരിയും എന്നെ ചേർത്ത് പിടിച്ചു.. കുറച്ചു സമയത്തിനു ശേഷം അവൻ എന്നെ അവനിൽ നിന്ന് അടർത്തി മാറ്റി.. "രോഹിണി.. എന്താ മോളേ.. ഒന്നും പറ്റിയില്ലല്ലോ .. " ശബരിയുടെ വാക്കിലും സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു.. "ദേവൻ.. അയാൾ അയാളെന്നെ.... " എനിക്ക് വാക്കുകൾ പൂർത്തിയാക്കാൻ പറ്റിയിരുന്നില്ല... പെട്ടന്നാണ് അവിടേക്ക് രണ്ടു മൂന്ന് പോലീസുകാർ കയറി വന്നത്... "പെട്ടന്ന് ഇവിടെ നിന്ന് ഇറങ്ങണം... " അവർ തിരക്ക് കൂട്ടിയതനുസരിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി... അവിടെ ദേവനെയും മറ്റു രണ്ടു പേരെയും പോലീസ് എടുത്ത് കൊണ്ട് പോകുന്നതാണ് കണ്ടത്.. അവരുടെ കാലിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു... വെടി വച്ചത് ആകാം... ഞാൻ പേടിയോടെ ശബരിയിലേക്ക് ഒന്നും കൂടെ ചേർന്നു നിന്നു... അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു കൊണ്ട് തന്നെ അവനോടൊപ്പം പോലീസ് ജീപ്പിനരികിലേക്ക് നടന്നു...

ഞങ്ങൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു... ഇത് വരെ സംഭവിച്ച കാര്യം ഒക്കെ ഞാൻ അവരോടു പറഞ്ഞു.. 'ദേവൻ മാത്രം അല്ല.. അവനു പിന്നിൽ മറ്റൊരാൾ കൂടെ ഉണ്ട്.. എന്റെ ജീവനെടുക്കാൻ...' അത്‌ പറഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വിറയൽ അനുഭവപെട്ടു.. കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞ ശേഷം ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി... പുറത്തേക്കു ഇറങ്ങുമ്പോൾ ഞാൻ ശബരിയുടെ പിറകിൽ ആയിട്ട് ആയിരുന്നു നടന്നത്.. പെട്ടന്ന് എന്തോ ഒരു തലചുറ്റൽ പോലെ തോന്നി.. "ശ... ശബ.... " താഴേക്കു വീഴും മുന്നെ ശബരിയുടെ കൈകൾ എന്നെ തങ്ങിയത് ഞാൻ അറിഞ്ഞു... കണ്ണു തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.. ശബരിയും അമ്മയും ഉണ്ട് കൂടെ... അമ്മ വന്നു എന്റെ അരികിലായി ഇരുന്നു.. എന്റെ തലയിൽ തടവി.. "മോളേ.... " ഞാൻ അമ്മയെ കെട്ടിപിടിച്ചു ഒരുപാട് നേരം കരഞ്ഞു... ശബരി ഒന്നും മിണ്ടാത്തെ അരികിൽ നിന്നതേ ഉള്ളു... അന്ന് വൈകീട്ട് തന്നെ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി... റൂമിൽ ചെന്ന് കിടന്നിട്ടും മനസ്സ് ശാന്തം ആകുന്നുണ്ടായിരുന്നില്ല... ആ മറ്റൊരാൾ..

അതാരായിരിക്കും... ഓരോന്ന് ചിന്തിക്കുന്നതിനിടയിൽ ആണ് ശബരി കേറി വന്നത്... ഞാൻ കിടന്നെടുത്ത് നിന്ന് എഴുനേറ്റു ജനാലയോട് ചേർന്ന് ഇരുന്നു.. "രോഹിണി.. ഇപ്പൊ എങ്ങനെ ഉണ്ട് നിനക്ക്.. " "ശാരീരികം ആയി പ്രശ്നം ഒന്നും ഇല്ല ശബരി.. ഒക്കെ മനസ്സിനാണ്.. അയാൾ അയാളാരാ.. എന്നേ എന്തിനാ അയാൾ... ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും ശബരി ഇടയിൽ കയറി.. "വേണ്ട.. അതിനെ പറ്റി ഇനി ചിന്തിക്കേണ്ട.. എന്തായാലും ദേവൻ പോലീസിന്റെ കൈയ്യിൽ ആയില്ലേ.. ഇനി അവനെ കൊണ്ട് അവര് പറയിപ്പിച്ചോളും... " "മ്മ്.... ശബരി.. ഞാൻ അവിടെ ആണെന്ന് എങ്ങനെയാ മനസിലായത്? " "നിന്നെ കാണാൻ ഇല്ല ന്ന് അമ്മ വിളിച്ച് പറഞ്ഞപ്പോൾ തന്നെ എനിക്ക് ദേവനെ ആണ് ഓർമ്മ വന്നത്.. നിന്നെ കാണാതായെങ്കിൽ അതിന് പിന്നില്ലേ കൈ അവന്റെ ആയിരിക്കും എന്ന് തോന്നി... പിന്നെ അലക്കുമ്പോഴോ മറ്റോ നിന്റെ കയ്യിൽ ഫോൺ ഉള്ളത് അമ്മ കണ്ടിരുന്നു ത്രേ..

അത്കൊണ്ട് കാര്യങ്ങൾ എളുപ്പം ആയി.. നേരെ പോലീസ് സ്റ്റേഷനിൽ ചെന്നു.. പിന്നെ ഒക്കെ പെട്ടന്നായിരുന്നു... " "മ്മ് " ഞാൻ മെല്ലെ ശബരിയുടെ ചുമലിലേക്ക് ചാഞ്ഞു... "രോഹി.... " വളരേ പതിഞ്ഞതായിരുന്നു ശബരിയുടെ വിളി.. "മ്മ് " "നിനക്ക് എന്റേത് ആയിക്കൂടെ രോഹി" ആ ചോദ്യം കേട്ടപ്പോൾ ന്തോ എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു... ഇന്നലെവരെ അറുത്ത് മുറിച്ചാണ് ശബരിയോട് ഞാൻ പറ്റില്ല ന്ന് പറഞ്ഞത്.. പക്ഷെ ഇന്നെനിക്ക് അതിന് ആകുന്നില്ല... "ശബരി.. അത്‌... ദിവസ്സം എണ്ണി കഴിയുന്നവളാ ഞാൻ.. ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുവാ.. അയാളെന്നെ കൊല്ലും.. അങ്ങനെ ഉള്ള എന്നെ നീ.... " ഇത്രയും പറയുമ്പോഴേക്കും ശബരി എന്റെ വായ പൊതി.. എന്റെ മുഖം അവൻ കൈകളിൽ കോരി എടുത്തു... അധരങ്ങൾ തമ്മിൽ ചേരാൻ തുടങ്ങിയതും ഞാൻ മറ്റേതോ ലോകത്തു എത്തിയത് പോലെ ആണ് എനിക്ക് തോന്നിയത്.... എത്ര സമയം ഞങ്ങൾ അങ്ങനെ നിന്നു എന്നറിയില്ല.. പെട്ടന്നാണ് താഴെ നിന്ന് അമ്മ വിളിച്ചത്... "രോഹിണി... മോളേ... " അമ്മയുടെ വിളി കേട്ടതും ശബരിയെ തള്ളി മാറ്റി ഞാൻ എഴുനേറ്റു താഴേയ്ക്ക് ഇറങ്ങി...

സ്റ്റെയർ ഇറങ്ങുമ്പോൾ താഴെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ ഓടി ചെന്നു... "ഋഷീ..... മോനെ... നീ എപ്പോ വന്നു... " ഋഷി എന്റെ അനിയൻ ആണ്.. ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ന് പഠിക്കുന്നു.. "ഞാൻ വന്നതേ ഉള്ളു ചേച്ചി... " ഒരു മാസം ആയി ഞാൻ അവനെ ഒന്ന് കണ്ടിട്ട്.. ആ വാത്സല്ല്യത്തോടെ ഞാൻ അവന്റെ തലയിൽ തലോടി.... "ഇത്രയും ദൂരം എന്തിനാ മോനെ നീ ഒറ്റക്ക് വന്നത്.. ചേച്ചി അങ്ങോട്ട്‌ വരുമായിരുന്നല്ലോ... " "അത്‌ പിന്നെ.. ചേച്ചിക്ക് ഇവിടെ തിരക്കല്ലേ... ബുദ്ധിമുട്ടിക്കേണ്ട ന്ന് അമ്മ പറഞ്ഞു... " നീ ഇരിക്ക് ചേച്ചി ചായ എടുക്കാം... ഞാൻ അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും നിർമ്മലാമ്മ എന്നെ തടഞ്ഞു... "അവൻ നിന്നെ കാണാൻ ആയി വന്നതല്ലേ.. നീ സംസാരിക്ക്.. ഞാൻ ചായ എടുക്കാം... " ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.. ഋഷിയോട് ഓരോന്ന് ചോദിച്ചു കൊണ്ട് ഞാനും അവനരികിലായി ഇരുന്നു...

"അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ മോനെ... " "ഇല്ല ചേച്ചി..." "മ്മ്.. എനിക്കറിയാം വീട്ടിലെ അവസ്ഥ.. ചേച്ചി ഒരാഴ്ചക്കുള്ളിൽ പണം അയക്കാം.. വേറെ നിവർത്തി ഇല്ല മോനെ... " അത്‌ മൂളി കേട്ടത് അല്ലാതെ ഋഷി തിരിച്ചൊന്നും പറഞ്ഞില്ല.. അപ്പോഴേക്കും ശബരിയും താഴേക്കു വന്നിരുന്നു.. "ശബരി.. ഇതെന്റെ അനിയനാ.. ഋഷികേശ്.. ന്റെ ഋഷി... " ശബരി അവനു കൈ കൊടുത്തു.. പിന്നെ രണ്ടാളും കൂടെ കുറേ സംസാരിച്ചു.. അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നിരുന്നു... ചായ കുടിച്ചു അവൻ ഇറങ്ങാൻ തുടങ്ങി... പെട്ടന്ന് അമ്മ വന്നു അവന്റെ കൈയ്യിൽ എന്തോ വച്ചു കൊടുത്തു.. ഞാൻ നോക്കിയപ്പോൾ കുറച്ചു നോട്ടുകെട്ടുകൾ ആയിരുന്നു.. "അമ്മേ.. ഇത്... " "വേണ്ട.. നീ ഒന്നും പറയണ്ട രോഹിണി.. അത്‌ എന്റെ വക ഇരിക്കട്ടെ..." പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല... അവൻ ഇറങ്ങുമ്പോൾ എനിക്കെന്തോ വല്ലാത്ത വേദന തോന്നി.. അച്ഛനെയും അമ്മയെയും കണ്ടിട്ട് തന്നെ ഒത്തിരി നാളായി... ഇനിയും അത്‌ ആലോചിച്ചാൽ ശരിയാവില്ല ന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പെട്ടന്ന് അടുക്കളയിലേക്ക് നടന്നു... ദിവസങ്ങൾ കൊഴിഞ്ഞു പോയി...

കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.. ദേവനെ സബ്ജയിലിലേക്ക് മാറ്റി... ഞാനും ശബരിയിയും പ്രണയത്തിലേക്ക് വഴുതി വീണു.... അടുക്കളയിൽ നിന്ന് ഞാൻ തേങ്ങ ചിരവുകയായിരുന്നു... അമ്മയും അടുത്ത് ഉണ്ട്... പെട്ടന്ന് ആണ് ശബരി അങ്ങോട്ടേക്ക് കയറി വന്നത്... അവൻ എന്റെ അരികിലായി വന്നു ചുറ്റി പറ്റി നിന്നു.. പെട്ടന്ന് എന്റെ വയറിൽ ഇക്കിളി ആയതും ഞാൻ ഒച്ച വെച്ചു... "ആഹ്... " "എന്താ.. എന്താ മോളേ... കൈ മുറിഞ്ഞത് ആണോ?? " "അല്ലമ്മേ.. അതൊരു മൂട്ട കടിച്ചതാ... " ശബരിയുടെ മുഖത്ത് നോക്കി ആക്കി ചിരിച്ചു കൊണ്ടായിരുന്നു ഞാൻ പറഞ്ഞത്.. "അതിന് ഇവിടെ മൂട്ട ഇല്ലല്ലോ.. " ഇതും പറഞ്ഞ് അമ്മ താഴെ ഒക്കെ നോക്കാൻ തുടങ്ങി... "അമ്മക്ക് വേറെ പണി ഇല്ലേ .. ഇവളുടെ വാക്ക് കേട്ട് തുള്ളാൻ.. അതെയ്.. ഞാൻ പുഴയിൽ പോകുവാ.. " "ഈ മഴയത്തോ... നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ചെക്കാ.. "

"മഴയത്തല്ലേ അമ്മേ ഒരു രസം... " എന്നെ നോക്കി കൊണ്ടായിരുന്നു ശബരി അത്‌ പറഞ്ഞത്... "ഞാനും വരട്ടെ ശബരി... " പുഴയിൽ എന്ന് കേട്ടപ്പോൾ എനിക്ക് കൊതിയായി... അമ്മ ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചു... അങ്ങനെ ഞാനും ശബരിയോടൊപ്പം പുഴയിലേക്ക് നടന്നു.. . കോരിച്ചൊരിയുന്ന മഴയത്ത് നമ്മള് ഇഷ്ട്ടപെടുന്ന ആളുടെ കൂടെ ഉള്ള നടത്തം.. ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. ശബരിയുടെ കൈ കോർത്ത് ഒരു കുടക്കീഴിൽ ആയി നടക്കുമ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു ഒരിക്കലും എന്റെ ആദ്യ പ്രണയം പോലെ പരാജയം ആകില്ല ഇതെന്ന്..."""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story