രോഹിണി: ഭാഗം 9

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ശബരിയോട് ചേർന്ന് നടക്കുമ്പോൾ എനിക്ക് ഈ ലോകം കീഴടക്കിയത് പോലെ തോന്നി.മഴയൊക്കെ നനഞ്ഞ് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ നടക്കുന്ന ഫീലൊന്ന് വേറെ ലെവൽ... "ഇനിയൊരുപാട് ദൂരമുണ്ടോ ശബരി" ചോദ്യത്തോടെ എന്റെ കണ്ണുകൾ അവനിൽ പതിഞ്ഞു... "കുറച്ചു കൂടി നടന്നാൽ മതിയെടീ " എന്നെ ഒന്നുകൂടി ചേർത്തു പിടിച്ചു ശബരി.ഇടക്കിടെ ശബരിയുടെ കൈകൾ എന്റെ വയറിൽ കുസൃതി കാണിച്ചു. കൃത്രിമ ദേഷ്യത്തോടെ ഞാൻ ശബരിയെ നോക്കും.അവനത് കാണാത്ത ഭാവം നടിക്കും.. "ദേ ആ കയ്യൊതുക്കി വെച്ചില്ലെങ്കിൽ നല്ല പെടതരും" "അതിനു ഞാനെന്തു കാണിച്ചു" ശബരിയിൽ നിഷ്കളങ്ക ഭാവം.ഞാനൊന്നും ചെയ്തില്ലെ രാമനാരായണാ... "നിനക്ക് എന്നോട് വഴക്കിട്ട് മതിയായില്ലേടീ രോഹിണി" "ഓ..മതിയായില്ലെന്നേ..നിന്നോട് വഴക്ക് കൂടുമ്പോഴാണ് ശബരീ ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കുന്നത്" ശബ്ദം കുറച്ചു ഇടറിയോന്ന് ഞാൻ സംശയിച്ചു... "ഇങ്ങനാണെങ്കിൽ നിന്നെ കെട്ടിക്കഴിഞ്ഞാൽ എന്റെ കാര്യം കഷ്ടത്തിലാകുമല്ലോ ഭഗവാനേ" ശബരി കയ്യെടുത്ത് തൊഴുക കൂടി ചെയ്തതോടെ എനിക്ക് ചിരി വന്നു.

സഹിക്കാൻ കഴിയാതെ വന്നതോടെ ഞാൻ പൊട്ടിച്ചിരിച്ചു... "തനിക്കെന്താടോ വട്ടായോ" "തന്റെ കൂടെ ചേർന്ന് കുറച്ചു നൊസായെന്നൊരു സംശയം ഇല്ലാതില്ല" "ഹും" ശബരി മുഖം വീർപ്പിച്ചു വേഗം നടന്നു.ഒപ്പമെത്താൻ ഞാൻ കുറച്ചു പ്രയാസപ്പെട്ടു... "ശബരീ ഒന്നു പതുക്കെ നടക്കടോ." "തനിക്ക് നാക്ക് കൂടുതൽ അല്ലേ" ശബരി തിരിഞ്ഞ് നോക്കിയില്ല.ചിലച്ചു കൊണ്ട് നടക്കുകയാണ്.ഞാനോടിച്ചെന്ന് അവനു മുമ്പിൽ കയറി നിന്നു.കയ്യ് രണ്ടുമെടുത്ത് എളിയിൽ കുത്തി രൂക്ഷമായിട്ടൊന്ന് നോക്കി... "ഇങ്ങനെ കൂടെ ചേർത്തു നടത്തിയില്ലെങ്കിൽ വിവാഹം കഴിഞ്ഞു താനെന്നെ നോക്കുമെന്ന് എന്താടോ എനിക്കിത്ര ഉറപ്പ്" "എനിക്ക് രണ്ടു കണ്ണും ഉണ്ടെങ്കിൽ ഞാൻ നോക്കിയിരിക്കുമെടീ" "ആഹാ..നല്ല തമാശ.എനിക്ക് ചിരിക്കാൻ വയ്യ" "നീ ആക്കെണ്ടെടീ..." എന്നെ തള്ളി മാറ്റിയട്ട് ശബരി നടന്നു.എനിക്കാണെങ്കിൽ സങ്കടം വന്നു മിഴികൾ നിറഞ്ഞു തുളുമ്പി തുടങ്ങി... വഴക്കിടാതെ ഇറങ്ങിയതാണ്.ഒടുവിൽ തമ്മിൽ തല്ലായി.എനിക്ക് പഴയപോലെ ശബരിയെ അകറ്റി നിർത്താൻ കഴിയില്ല... ഞാൻ പിന്നെയു ഓടി ശബരിയുടെ അടുത്തെത്തി കൈകൾ എന്റെ കൈക്കുമ്പിളിലാക്കി.അവൻ എതിർത്തിട്ടും ഞാൻ ബലമായി ചേർത്തു പിടിച്ചു... പുഴയുടെ അരികിലെത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചില്ല.

ഇടക്കിടെ എന്റെ കണ്ണുകൾ ശബരിയുടെ നേരെ തിരിയും.അവന്റെ മുഖം എന്നെ തേടിയെത്തുമ്പോൾ ഞാൻ മുഖം തിരിക്കും.തിരിച്ചും ശബരിയും അങ്ങനെ ആയിരുന്നു.... പുഴയിൽ നല്ല ഒഴുക്കുണ്ട്.എനിക്ക് പേടി തോന്നി.പിന്നെ ശബരി കൂടെയുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം... "നീയൊന്ന് തിരിഞ്ഞ് നിന്നേ" "എന്തിനാ" ഒന്നുമറിയാത്ത ഭാവമായിരുന്നു എന്നിൽ.. "എനിക്ക് ഡ്രസ് മാറണം" "അതിനെന്താ ശബരീ നീ മാറിക്കോളൂ" എന്നിൽ കുസൃതി വിടർന്നതും ശബരി ദേഷ്യപ്പെട്ടു... "നിന്നോടല്ലേ പറഞ്ഞത് തിരിഞ്ഞ് നിൽക്കാൻ" ശബരിയുടെ കലിപ്പിൽ പിന്നെയൊന്നും പറയാൻ എനിക്ക് തോന്നിയില്ല.ഞാൻ കണ്ണും പൂട്ടി അവനെതിരായി നിന്നു... "കഴിഞ്ഞാൽ പറയണേ" ഏതാനും നിമിഷങ്ങൾ കഴിഞ്ഞു...ശബരിയുടെ ശബ്ദം കേട്ടില്ല.പകരം വെളളത്തിലേക്ക് ചാടുന്ന ശബ്ദം കേട്ടതോടെ ഞാൻ അവിടേക്ക് നോക്കി... "ശബരി പുഴയിൽ നീന്തി മറിയുന്നു.... മുങ്ങാം കുഴിയിട്ടും മലർന്ന് കിടന്ന് നീങ്ങുന്നതും കണ്ടതോടെ എനിക്കും കൊതിയേറി... " ശബരീ ഞാനൂടെ ഇറങ്ങി കുളിക്കുവാ" "നിനക്ക് നീന്തൽ അറിയാമെങ്കിൽ ഇറങ്ങിക്കോ"

ശക്തമായ ഒഴുക്കാണ്.എങ്കിലും രസം കയറി ഇട്ടിരുന്ന വേഷത്തിൽ ഞാനും പുഴയിലേക്ക് ചാടി.... ഒരുപാട് നാളുകൾക്ക് ശേഷമാണ് പുഴയിലൊരു കുളി.നന്നായി നീന്തി തുടിച്ചു... ഇടക്ക് എനിക്കൊരു കുസൃതി തോന്നി.ശബരിയെ പറ്റിക്കാമെന്ന് കരുതി ഞാൻ പുഴയുടെ മധ്യഭാഗത്തെത്തി മുങ്ങാം കുഴിയിട്ടു.നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നു. ഞാൻ അതിൽ പെട്ടുപോയി.... ഒഴുക്കിനൊപ്പം ഞാനും മുന്നോട്ട് നീങ്ങി.എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങിയതോടെ ഒരുവിധം ഞാൻ വെളളത്തിനു മുകളിലെത്തി പതച്ചു നിന്നു... ഭാഗ്യത്തിനു ഞാൻ പൊങ്ങിയത് അവനു സമീപമായിരുന്നു.എന്നെ തിരയുകയായിരുന്നു ആൾ.ഞാൻ കൈ നീട്ടിയതും ശബരി എന്നെയും ചേർത്തു കരയിലേക്ക് നീന്തി.ഞാനാണെങ്കിൽ ശരീരത്തിന്റെ ബലമെല്ലാം ചോർന്ന അവസ്ഥയിൽ ആയിരുന്നു... "നിനക്ക് എന്തിന്റെ കേടാണ് രോഹിണി. എന്റെ ചങ്ക് കത്തിപ്പോയി" ശബരിയുടെ സ്വരത്തിലെ സങ്കടം ഞാൻ തിരിച്ചറിയുന്നുണ്ട്.അതിൽ അവന്റെ സ്നേഹവും വാത്സല്യവും കരുതലും ആശങ്കയും എല്ലാം അടങ്ങിയിരുന്നു...

"സോറി ശബരീ.നിന്നെയൊന്നു പറ്റിക്കാമെന്ന് കരുതിയത്.പക്ഷേ..." ഞാൻ പാതിയിൽ നിർത്തി... "എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ...." ശരിയാണ് ശബരി പറയുന്നത്..... അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം എന്റെ ഓർമ്മകളിൽ ഓടിയെത്തി.എന്റെ മിഴികൾ പെയ്തു തുടങ്ങി. എത്രയൊക്കെ നിയന്ത്രിച്ചിട്ടും അടക്കിയൊരു നിലവിളി എന്നിൽ നിന്ന് പുറത്തു വന്നു... "ഇനിയതിന്റെ പേരിൽ താൻ കരയണ്ട..സാരമില്ലെടോ" ശബരിയെന്നെ ആശ്വസിപ്പിച്ചു...തോർത്ത് പിഴിഞ്ഞ് അവനെന്റെ തല തുവർത്തി തന്നു..ഞാൻ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വിങ്ങിപ്പൊട്ടി.... "മതി വാ വീട്ടിലേക്ക് പോകാം" ഇതിനിടയിൽ മഴ പെയ്യുന്നത് നിലച്ചിരുന്നു. വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശബരിയെന്നെ കൂടുതൽ ചേർത്തു പിടിച്ചിരുന്നു.ഞാൻ അതിനു അനുസരിച്ച് അവനോട് കൂടുതൽ ഒട്ടിച്ചേർന്നു.... എനിക്ക് ശബരിയോട് ഒരുപാട് സ്നേഹം തോന്നിയ നിമിഷങ്ങൾ ആയിരുന്നത്.ഇനി അവനുമായി വഴക്കിടില്ലെന്ന് ഞാൻ മനസിൽ തീരുമാനിച്ചു... "അമ്മ ചോദിച്ചാൽ താനെന്ത് പറയുമെടോ?" "അവിടെ നടന്നതൊന്നും അമ്മ അറിയണ്ട ശബരി" "ഞാൻ പറഞ്ഞില്ലെങ്കിലും നിന്റെ മുഖം കണ്ടാൽ അമ്മക്ക് മനസിലാകും" "അതെങ്ങനെ"... ആശങ്കയോടെ ഞാൻ ശബരിയെ നോക്കി..

" തന്റെ കരഞ്ഞു കലങ്ങിയ കണ്ണ് കണ്ടാൽ മതിയല്ലോ അമ്മക്കെല്ലാം മനസിലാക്കാൻ " അപ്പോഴാണ് ശബരി പറഞ്ഞത് ശരിയാണല്ലോന്ന് ഞാൻ ചിന്തിച്ചത്.ഞാൻ കരഞ്ഞു കഴിഞ്ഞാൽ പെട്ടെന്ന് എല്ലാവർക്കും മനസിലാകും.. "ശബരി എന്തെങ്കിലും പോം വഴി പറഞ്ഞു താടോ" "താനെന്തായാലും വാ.അമ്മ ചോദിച്ചാൽ നമുക്ക് എങ്ങനെയെങ്കിലും തടി തപ്പാം" ശബരി പകർന്നു നൽകിയ ധൈര്യത്തിൽ ഞാൻ അവന്റെ കൂടെ മുമ്പോട്ട് നടന്നു.ഭാഗ്യത്തിനു അമ്മ തറവാടിനു മുമ്പിൽ കണ്ടില്ല.ഞാൻ ഉടനെ എന്റെ മുറിയിലേക്ക് കയറി... നേരെ നനഞ്ഞ തുണികൾ മാറ്റിയട്ട് ചുരീദാർ എടുത്തു ധരിച്ചു.ഞാൻ കുനിഞ്ഞ് നിന്ന് തലമുടി മുമ്പിലേക്കിട്ട് തോർത്തിനാൽ നല്ലതായി തല തോർത്തി.മുറിയിലെ ടേബിൾ ഫാൻ ഓൺ ചെയ്തു മുടി ഉണക്കിയെടുത്തു.... കണ്മഷിയാൽ കണ്ണെഴുതി ലേശം ലേശം പൗഡറും പൂശി.കറുത്ത പൊട്ടെടുത്ത് നെറ്റിയിൽ തൊട്ടു.കണ്ണാടിക്കു മുമ്പിൽ സംതൃപ്തി വരുത്തി... മുടി കയ്യാൽ ഒന്നുകൂടി വിടർത്തി പിന്നിലേക്കിട്ട് തുമ്പു തമ്മിൽ കൂട്ടിക്കെട്ടി.... മുറിയിൽ നിന്നു പുറത്തേക്കിറങ്ങി മുറ്റത്തെ കൃഷ്ണതുളസിയിൽ നിന്നൊരു ഇല അടർത്തിയെടുത്ത് വാർമുടിത്തുമ്പിൽ തിരുകി.... നേരെ അടുക്കളയിൽ അമ്മയുടെ അടുത്തെത്തി...

"ഞാൻ ശബരിയോട് ചോദിക്കാന്‍ തുടങ്ങുക യായിരുന്നു നീയെന്തിയേന്ന്" നിർമ്മലാമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാൻ പുഞ്ചിരിച്ചു... "വലിയമ്മക്ക് മരുന്നു കൊടുത്തിട്ട് വരാം" അപ്പോഴാണ് വലിയമ്മക്ക് മരുന്ന് കൊടുത്തില്ലല്ലോന്ന് ഞാൻ ഓർമിച്ചത്... "നീയവിടെ നിൽക്ക് മോളേ" അമ്മയെന്റെ കയ്യിൽ പിടിച്ചു... "ഞാൻ കൊടുത്തു മരുന്ന്.നീ വല്ലതും കഴിക്കാൻ നോക്ക്.ശബരി ഇരുന്നു കഴിഞ്ഞു" ഭക്ഷണം എടുക്കാൻ ഞാൻ തുടങ്ങിയതും നിർമ്മലാമ്മ എനിക്ക് വിളമ്പി തന്നു..ഞാൻ പ്ലേറ്റുമെടുത്ത് ഹാളിൽ ചെന്നു..ശബരി ഡൈനിങ് ടേബിളിൽ ഭക്ഷണം കഴിക്കുന്നു... ഞാൻ ശബരിക്ക് അടുത്ത് കസേര നീക്കിയട്ട് ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടക്കിടെ ഞങ്ങളുടെ കണ്ണുകൾ കോർത്തു.... ഇടക്കിടെ ശബരി കുസൃതിയോടെ എന്റെ വലതുകാലിനു മുകളിൽ അവന്റെ ഇടതു കാലെടുത്ത് വെച്ചു.മുമ്പൊക്കെ ആയിരുന്നെങ്കിൽ ഞാൻ ചാടികടിക്കുമായിരുന്നു... ഇപ്പോൾ അതിനു കഴിയില്ല...ഉളളു നിറയെ ശബരിയോട് സ്നേഹമാണ്.... ഇടക്ക് ചോറ് ഉരുളയാക്കി ശബരി എനിക്ക് നേരെ നീട്ടിയത് നിഷേധിക്കാൻ കഴിഞ്ഞില്ല.ഉരുള വായിലിട്ട് ചവച്ചരുക്കുമ്പോഴും അവന്റെ സ്നേഹത്തിന്റെയും കരുതലിന്റെ രുചിയും ഞാനറിഞ്ഞു... എനിക്ക് നൽകിയതിനു പകരമായി ഞാനും ഉരുളയുരുട്ടി അവനു നൽകി...അപ്പോഴാണ് നിർമ്മലാമ്മ അവിടേക്ക് കയറി വന്നത്... പെട്ടെന്ന് ഞാൻ വല്ലാതായിപ്പോയി..തെറ്റ് ചെയ്ത കുറ്റവാളിയെപ്പോലെ ഞാൻ ശിരസ്സ് താഴ്ത്തി പിടിച്ചു....."""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story