രുദ്ര: ഭാഗം 1

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇനി എന്തൊക്കെ നടന്നാലും അവളെ അങ്ങനെ വിട്ട് കളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ...... എന്നെ തല്ലിയ കൈ കൊണ്ട് തന്നെ അവളെന്നെ തലോടും ...... അതിപ്പോ എന്റെ ഒരു വാശിയാ ......" കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു ഒന്നുകൂടി ആഞ്ഞു വലിച്ചുകൊണ്ട് അവൻ ഒരു ചിരിയോടെ പറഞ്ഞു "നിനക്ക് നാണമില്ലേ മഹി ..... ഇത്രയൊക്കെ അപമാനിച്ചിട്ടും തല്ലിയിട്ടും വീണ്ടും അവളുടെ പിറകെ പോകാൻ ..... അതിനും മാത്രം എന്താ അവൾക്കില്ലേ ...... നെറ്റിയിൽ നിറച്ചു ചന്ദനവും കൈ നിറച്ചു കരിവളയും ....... ജാമ്പവാന്റെ കാലത്തുള്ള ഒരു ധാവണിയും ...... കാണുമ്പോ തന്നെ ഈർഷ്യ തോന്നും ...... എന്തോരം പെൺപിള്ളേരാ നിന്റെ പിറകെ നടക്കണേ ...... എന്നിട്ടും നിനക്ക് ആ അമ്പലവാസിയെ മാത്രേ കിട്ടിയൊള്ളോ ....?" അല്ലു പറയുന്നത് കേട്ട് അവനൊന്ന് ചിരിച്ചു അവൻ ചോദിച്ചതിലും കാര്യമുണ്ടായിരുന്നു ..... കാരണം മഹാദേവ് എന്ന മഹി ആയിരുന്നു ക്യാമ്പസ് ഹീറോ ആ കോളേജിലെ ഭൂരിഭാഗം പെൺപിള്ളേർടെ ഉള്ളിലും മഹിയാണ് ...... അവനോടുള്ള പേടികൊണ്ട് ആരും പറയുന്നില്ലെന്ന് മാത്രം സമ്പത്തുകൊണ്ട് സൗന്ദര്യം കൊണ്ടും എല്ലാവര്ക്കും മേലെയാണെന്ന തോന്നലാവാം അവനെ ഒരു അഹങ്കാരിയാക്കിയത് ആ അഹങ്കാരം മോഹിക്കുന്നതൊക്കെ നേടിയെടുക്കണമെന്ന വാശിയായി മാറി അതുപോലൊരു മോഹമായിരുന്നു രുദ്രയും .....!

ആദ്യമൊക്കെ അവളെ അവജ്ഞതയോടെ മാത്രമേ അവൻ നോക്കിയിരുന്നുള്ളു കാരണം അവൾ മറ്റുള്ളവരിൽ നിന്ന് വേഷത്തിലും സ്വഭാവത്തിലും വ്യത്യസ്തയായിരുന്നു ഓരോ തവണ കാണുമ്പോഴും മഹി അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി ശ്രദ്ധ കൂടിപ്പോയതു കൊണ്ടാണെന്ന് തോന്നുന്നു ഒരു ദിവസം അവളെ അവൻ പരസ്യമായി ചുംബിച്ചുകൊണ്ട് പ്രണയാഭ്യർത്ഥന നടത്തി കരണം പുകച്ചുള്ള അടിയായിരുന്നു അവനു കിട്ടിയ മറുപടി അത് അവനു ഇഷ്ടപ്പെട്ടില്ല ...... സ്പോട്ടിൽ ഒന്നുകൂടി പിടിച്ചു കിസ്സി അടുത്ത അടിയും പൊട്ടി ......! പിന്നെ വാഗ്തർക്കം ആയി വഴക്ക് ആയി പ്രിൻസിപ്പലിന്റെ വരവായി കംപ്ലൈന്റ്റ് ആയി അവസാനം മഹിക്ക്‌ സസ്പെന്ഷനും ആയി വല്യ വീട്ടിലെ കൊച്ചനായതുകൊണ്ട് കൊടുത്ത സസ്‌പെൻഷൻ അതുപോലെ പിൻവലിക്കേണ്ടി വന്നു സസ്‌പെൻഷൻ ഒക്കെ കഴിഞ്ഞു വന്ന മഹി രുദ്രയുടെ കയ്യിൽ കയറി പിടിച്ചുകൊണ്ട് അവന്റെ വരവ് പ്രിൻസിപ്പാളിനെ അറിയിച്ചു പിന്നീട് അവളെ കാണുമ്പോഴൊക്കെ അവനു കൈയിൽ പിടിക്കാനും ഉമ്മ വെക്കാനും ഒക്കെ തോന്നുന്നത് ഒരു പതിവായി ....... അതുപോലെ തന്നെ അവളുടെ കയീന്ന് വാങ്ങുന്നതും മഹിയുടെ ചിരി കണ്ട് അല്ലു അവനെ തുറിച്ചു നോക്കി ...... ശത്രുക്കൾ ഒരുപാട് ഉണ്ടെങ്കിലും മഹിക്ക്‌ മിത്രമായി അല്ലു മാത്രേ ഉണ്ടായിരുന്നുള്ളു "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ......" അല്ലു ചവിട്ടി തുള്ളി പോയതും മഹി കയ്യിലുള്ള സിഗരറ്റ് ഒന്നുകൂടി ആഞ്ഞുവലിച്ചുകൊണ്ട് അവന്റെ ജിഫ്‌സിയിലേക്ക് ചാഞ്ഞുകിടന്നു ••

"രുദ്രാ ......." പിന്നിൽ നിന്നുള്ള വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് "എന്താ ചേട്ടാ ......" തന്നിലേക്ക് ഓടിയടുക്കുന്ന സീനിയർ ചേട്ടനെ നോക്കി അവൾ ചോദിച്ചു "ഒന്നുമില്ല ..... ഈ ബുക്ക്‌ തരാൻ വന്നതാ ..... താൻ നന്നായി എഴുതുന്ന കൂട്ടത്തിലാല്ലേ ..... കോളേജ് മാഗസനിൽ വന്ന തന്റെ കവിത ഞാൻ കണ്ടിരുന്നു ...... അത് കണ്ടപ്പഴേ കരുതിയതാ തനിക്ക് ന്തേലും ഗിഫ്റ് തരണമെന്ന് ...... ബുക്ക്സ് തനിക്ക് ഒരുപാട് ഇഷ്ടല്ലേ ...... അതാ ഇത് തന്നെ ആയിക്കോട്ടേന്ന് കരുതിയത് ......" അവനൊരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞതും അവളത് വാങ്ങി അവനെ നോക്കി ചിരിച്ചു "പ്രേമലേഖനം ....... ബഷീർ ......" അവൾ പുസ്തകത്തിന്റെ മുൻഭാഗം വായിച്ചു ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു അതിനിടയിൽ അവൾ കണ്ടു അവരെ നോക്കി മുഷ്ടി ചുരുട്ടി ജിഫ്‌സിക്ക് മുകളിൽ ഇരിക്കുന്ന മഹാദേവനെ ....! അവളത് കണ്ട് അവനെ പുച്ഛിച്ചുകൊണ്ട് നടന്നകന്നു....

വീട്ടിലെത്തിയ രുദ്രയെ കാത്തിരുന്നത് ഒരു പറ്റം ആളുകളാണ് ആ കുഞ്ഞുവീട് നിറയെ ആളുകൾ തിങ്ങി ഞെരുങ്ങുന്നത് അവളിൽ ഒരു നടുക്കം സൃഷ്ടിച്ചു കയ്യിലിരുന്ന പുസ്തകങ്ങൾ താഴെ വീണു ...... നിസ്സംഗതയോടെ അകത്തേക്ക് കടന്നപ്പോൾ അവൾ കണ്ടു ജീവനറ്റു കിടക്കുന്ന തന്റെ പെറ്റമ്മയെ ഒരുവേള അലറിക്കരയാൻ അവൾക്ക് തോന്നി ....... അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന 8 വയസ്സുകാരൻ അപ്പു അവളുടെ കണ്ണ് നിറയിച്ചു കുഞ്ഞനിയനെ മാറോടടക്കി പിടിച്ചു പൊട്ടിക്കരയുന്ന കാഴ്ചക്കാർ വേദനയോടെ നോക്കി "ഹാർട്ട് അറ്റാക്ക് ആണന്നൊക്കെയാ പറയുന്നേ ...... ശ്രീദേവിടെ ആങ്ങള വന്നിട്ടുണ്ട് ...... പിള്ളാരെ മൂപ്പർ കൊണ്ടോവുംന്നാ പറയണേ ......" കൂടി നിന്ന സ്ത്രീകൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു ശ്രീദേവി ....... രുദ്രയുടെ അമ്മ ...... മാളികേക്കൽ തറവാട്ടിലെ ശങ്കരനാരായണന്റെ രണ്ടു മക്കളിൽ ഇളയവൾ ..... മൂത്തവൻ സത്യനാഥൻ പേരുകേട്ട തറവാട്ടുകാരും ആചാരാനുഷ്ഠാനങ്ങൾ മുറപോലെ പാലിച്ചു വരുന്നവരുമാണ് മാളികേക്കലുകാർ അതുകൊണ്ട് തന്നെ കാര്യസ്ഥന്റെ മകനുമായി ശ്രീദേവിക്കുണ്ടായിരുന്ന ബന്ധത്തെ തറവാട്ടിലുള്ളവർ ശക്തമായി എതിർത്തു അവൾക്ക് മറ്റൊരു വിവാഹമുറപ്പിച്ചു ......

അപ്പോഴേക്കും ശ്രീദേവിയുടെ ഉള്ളിൽ ഒരു കുഞ്ഞുജീവൻ വളരുന്നുണ്ടായിരുന്നു ഇതറിഞ്ഞ അച്ഛനും അമ്മാവന്മാരും അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ....... കുഞ്ഞിനെ രക്ഷിക്കാൻ അവൾ രായ്ക്കുരാമാനം തന്റെ കുഞ്ഞിന്റെ അച്ഛനോടൊപ്പം അവിടം വിട്ടു തറവാട്ടിന് ചീത്തപ്പേരുണ്ടാക്കിയ ശ്രീദേവിയെ ശങ്കരനാരായണൻ പടിയടച്ചു പിണ്ഡം വെച്ചു അങ്ങോട്ടുള്ള പ്രവേശനം അവൾക്ക് വിലക്കപ്പെട്ടു അഭിമാനമായിരുന്നു മറ്റെന്തിനേക്കാളും അയാൾക്ക് പ്രാധാന്യം വർഷങ്ങൾക്കിപ്പുറം മകളുടെ ഭർത്താവിന്റെ മരണവാർത്തയാണ് അയാളുടെ ഉറച്ച തീരുമാനങ്ങൾക്ക് വ്യതിചലനം സൃഷ്ടിച്ചത് കഷ്ടപ്പാടും പേറി രണ്ട് കുരുന്നുകളുമായി ജീവിക്കുന്ന തന്റെ മകൾ വാർധക്യത്തിൽ അയാൾക്ക് തീരാ വേദനയായി മാറി ആ വേദനയിൽ ഉരുകിയുരുകി അയാളുടെ ജീവിതം അവസാനിച്ചു അതിൽപിന്നെ പലകുറി സത്യൻ ശ്രീദേവിയെ തറവാട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല ഇന്നിതാ രണ്ട് മക്കളെയും അനാഥരാക്കി ആ അമ്മക്കിളി മറ്റൊരു ലോകത്തേക്ക് ചേക്കേറി കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് അപ്പുവിനെ സമാധാനിപ്പിക്കുന്ന രുദ്രയെ സത്യൻ ചേർത്ത് പിടിച്ചു കർമങ്ങളെല്ലാം ചെയ്തത് സത്യൻ തന്നെയായിരുന്നു അവരോടൊപ്പം താമസിച്ചു എല്ലാ ചടങ്ങുകളും ചെയ്തു കഴിഞ്ഞ ശേഷം സത്യൻ രുദ്രയുടെയും അപ്പുവിന്റെയും കൈ പിടിച്ചു അവിടെ നിന്നും ഇറങ്ങി ••••

"അമ്മേ ........ ഹേമേ ......." സത്യൻ ആ വലിയ വീട്ടിലേക്ക് അവരുടെ കൈ പിടിച്ചു കയറിക്കൊണ്ട് ഉറക്കെ വിളിച്ചതും ഒരു വൃദ്ധസ്ത്രീയും ഒരു മധ്യവയസ്കയും ഇറങ്ങി വന്നു ഒപ്പം ഒരു ചെറുപ്പക്കാരനും "മക്കളേ ....." ആ രണ്ടു സ്ത്രീകളും ഓടി വന്ന് അവരെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു ഉമ്മകൾ സമ്മാനിച്ചു "ഞാൻ നിങ്ങടെ മുത്തശ്ശിയാ ..... മക്കളെ മുത്തശ്ശിയാ ഞാൻ ......." അവർ തേങ്ങലോടെ പറഞ്ഞതും ദുർഗ നിസ്സംഗയായി അവരുടെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു .... അപ്പു ചുറ്റും കണ്ണോടിച്ചു നോക്കുന്നുണ്ട് "അമ്മ ഒന്ന് വിട്ടേ ...... അവർക്ക് ശ്വാസം മുട്ടും ......" സത്യൻ അവരെ പിടിച്ചു മാറ്റിയതും ഹേമ (സത്യന്റെ ഭാര്യ ) അവരെ കൊണ്ടുപോയി സോഫയിലേക്ക് ഇരുത്തി "എന്റെ ദേവിയെ പോലെ തന്നെ ഉണ്ട് .... അല്ലെ ഹേമേ .....?" രുദ്രയുടെ മുഖത്ത് തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞതും ഹേമേ ചിരിച്ചുകൊണ്ട് തല കുലുക്കി അത് കേട്ടപ്പോൾ രുദ്രയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു അപ്പു അവിടെ നിക്കുന്ന ചെറുപ്പക്കാരനെ ഒന്ന് നോക്കി ....... അവൻ അപ്പുവിനെ നോക്കി ചിരിച്ചതും അപ്പു അവനു കോക്രി കാണിച്ചു കൊടുത്തു അത് കണ്ടതും അവൻ തിരിച്ചും കോക്രി കാട്ടി അത് കണ്ടതും അപ്പു അവിടെ നിന്നും ചാടിയിറങ്ങിയതും മറ്റവൻ പതിയെ മുകളിലേക്ക് വലിഞ്ഞു "എന്റെ മോനാ ...... സൂര്യ ദേവ് ..... അവനു പിള്ളേരുടെ സ്വഭാവാ ..... ഇനി മൂത്തതു ഒരാളുണ്ട് ..... മഹാദേവ് ..... ഞങ്ങടെ മഹി ....." സ്റ്റെയർ കയറിപ്പോകുന്ന സൂര്യനെ നോക്കിയിരിക്കുന്ന രുദ്രയോട് സത്യൻ പറയുന്നത് കേട്ട് അവൾ ഞെട്ടി "മഹാദേവ് ......?" അവൾ സംശയത്തോടെ മുഖം ചുളിച്ചു...... തുടരും

Share this story