രുദ്ര: ഭാഗം 10

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ ..... ഞാൻ അമ്മേന്ന് വിളിച്ചോട്ടെ .....?" അവളുടെ ചോദ്യം കേട്ടതും ഹേമയുടെ കണ്ണ് നിറഞ്ഞു അവർ നിറകണ്ണുകളോടെ തലയാട്ടിക്കൊണ്ട് അവളെ മാറോടടക്കി പിടിച്ചു "നീയെന്റെ പൊന്ന് മോളല്ലേ ....." രുദ്രയെ ചേർത്ത് പിടിച്ചു അവരത് പറയുമ്പോ നാളുകൾക്കിപ്പുറം അമ്മയുടെ വാത്സല്യം അനുഭവിച്ചറിഞ്ഞതിൽ അവളുടെ മനസ്സ് സന്തോഷിക്കുന്നുണ്ടായിരുന്നു =================================== "ഹേമമ്മേ ..... ഞാൻ ഇറങ്ങാ ...... " അവൾ സ്റ്റെയർ ഓടി ഇറങ്ങവേ ബുക്ക് ബാഗിലേക്ക് വെച്ചുകൊണ്ട് വിളിച്ചു പറഞ്ഞതും ഹേമ അവൾക്കുള്ള ഫുഡുമായി കിച്ചണിൽ നിന്ന് ഓടി വന്ന് "നിക്ക് രുദ്രേ ..... ഇത് കഴിച്ചിട്ട് പോയാൽ മതി ....." ഹേമ ഒരു കൈ കൊണ്ട് അവളെ പിടിച്ചു നിർത്തി "അയ്യോ ഹേമമ്മേ ഇപ്പൊ തന്നെ ലേറ്റ് ആയി .... എന്നെ ആക്കിയിട്ട് വേണം സൂര്യന് കോളേജിൽ പോകാൻ ....." അവൾ ധൃതിപ്പെട്ടുകൊണ്ട് പറഞ്ഞതും "അവൻ പോകുന്നെങ്കിൽ പോട്ടെ ..... ഇവിടെ മഹി ഇല്ലേ ..... അവനും നീ പോകുന്ന കോളേജിലേക്ക് അല്ലെ ...... അവൻ കൊണ്ട് പോകും....." ഹേമ അവളെ ചെയറിലേക്ക് പിടിച്ചു ഇരുത്തിക്കൊണ്ട് പറഞ്ഞതും അവൾ ദയനീയമായി അവരെ നോക്കി "ദേ പെണ്ണെ ..... വാശി കാണിച്ചാൽ നല്ല തല്ല് വാങ്ങും ..... ഇത് കഴിക്ക്‌ ....."

അവളെ ശാസിച്ചുകൊണ്ട് അവൾക്ക് വാരി കൊടുക്കുന്ന ഹേമയെ കാൺകെ അവൾക്ക് ശ്രീദേവിയെ ഓർമ വന്നു അവൾ നിറകണ്ണുകളോടെ ഹേമ കൊടുത്തത് മുഴുവൻ കഴിച്ചു കഴിച്ചു കഴിഞ്ഞതും ഹേമ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അത് സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് ബാഗും എടുത്തവൾ ഇറങ്ങി അപ്പോഴേക്കും മഹി ബൈക്കുമായി പുറത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു പുറത്തേക്ക് ഇറങ്ങിയ രുദ്ര എന്തോ ഓർത്തുകൊണ്ട് അകത്തേക്ക് തിരിഞ്ഞോടി "bye ഹേമമ്മേ ..."ഹേമയെ പോയി കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചുകൊണ്ട് അവൾ വന്നപോലെ തിരിഞ്ഞോടി ഹേമ കവിളിൽ കൈയും വെച്ച് ചിരിയോടെ അവൾക്ക് പിന്നാലെ പോയി മഹി അവളെ കണ്ടതും ഗൗരവത്തോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു അവന്റെ മുഖഭാവം കണ്ടതും അവൾ കയറാതെ മടിച്ചു മടിച്ചു നിന്നുകൊണ്ട് ഹേമയെ നോക്കി ചുണ്ടു ചുളുക്കി "അവിടെ നിന്ന് ഗോഷ്ടി കാണിക്കാതെ വന്ന് കയറടി ......" അവൻ ദേശിച്ചതും അവൾ ഓടി വന്ന് ബൈക്കിൽ കയറി ഇരുന്നു പഴേത് പോലെ വിട്ട് തന്നെയാണ് അവൾ ഇരുന്നത് "പിടിച്ചിരിക്കാതെ നിലത്തു വീണാൽ ഞാൻ വണ്ടി നിർത്താനോ പിടിച്ചെണീക്കാനോ വരില്ല ... പറഞ്ഞേക്കാം ......"

അവളെ മിററിലൂടെ നോക്കിക്കൊണ്ട് ഗൗരവത്തോടെ പറഞ്ഞതും അവൾ മടിച്ചുകൊണ്ട് കൈ എടുത്ത് അവന്റെ തോളിൽ വെച്ചു അവൾ പിടിച്ചിരുന്നതും മഹി ബൈക്ക് മുന്നോട്ട് എടുത്തു അവർ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി വരുന്ന ഹേമയെ കണ്ട് സത്യൻ നെറ്റി ചുളിച്ചു "സത്യേട്ടാ ..... മഹിയും രുദ്രയും എന്ത് ചേർച്ചയാ ..... ഒരുമിച്ച് പോകുന്നത് കണ്ണെടുക്കാതെ നോക്കി നിന്ന് പോകും ......" നിറഞ്ഞ ചിരിയോടെ ഹേമ പറഞ്ഞതും സത്യൻ കാര്യം മനസ്സിലായതുപോലെ ഹേമയെ ചേർത്ത് പിടിച്ചു "നമ്മൾ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ ..... അവർക്ക് കൂടി തോന്നണ്ടേ ...... വരട്ടെ ...... നമുക്ക് നോക്കാം ......" സത്യൻ ഹേമയുടെ കവിളിൽ തട്ടി അവിടുന്ന് പോയതും എന്തോ ഓർത്തു ചിരിച്ചുകൊണ്ട് ഹേമയും പോയി •••••••••••••••••••••••••••••••••••••••••••••••• കോളേജിലോട്ടുള്ള യാത്രയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കൊടുത്തു ..... രുദ്ര എന്തോ ചിന്തയിലാണ്ടിരുന്നു കോളേജ് എത്തിയതും മഹി അവളെ ഇറക്കിക്കൊണ്ട് ബൈക്ക് കൊണ്ടുപോയി പാർക്ക് ചെയ്തു തിരികെ വന്നു

"ക്ലാസ് കഴിയുമ്പോ ഞാൻ വരാം ..... സൂര്യനെ വിളിക്കണ്ട ....." അവളെ നോക്കാതെ പറഞ്ഞുകൊണ്ട് അവൾക്കൊപ്പം നടക്കുന്ന അവനെ നോക്കി അവളൊന്ന് മൂളി അല്ലുവിനെ കണ്ടതും മഹി അവനടുത്തേക്ക് നടന്നു രുദ്ര ഒന്നുകൂടി അവനെ നോക്കിക്കൊണ്ട് ക്ലാസ്സിലേക്ക് നടന്നു ക്ലാസ്സിലേക്ക് ചെന്ന രുദ്രയെ കണ്ടതും ഫിദ മുഖം കോട്ടികൊണ്ട് അടുത്തിരുന്ന കുട്ടിയോട് എന്തോ സംസാരിച്ചിരുന്നു വിഷ്ണുവിന്റെ ആ പ്രശ്നത്തെ ചൊല്ലി ഫിദയുമായി രുദ്ര ഉടക്കിയിരുന്നു അതിന് ശേഷം രണ്ടും കണ്ടാൽ മിണ്ടില്ലായിരുന്നു രുദ്ര അവളുടെ അടുത്ത് ചെന്നിരുന്നു അവളെ നോക്കി ചിരിച്ചതും ഫിദ ഒന്ന് പുച്ഛിച്ചുകൊണ്ട് അവിടെ നിന്നും എണീറ്റ് അടുത്ത ബെഞ്ചിൽ പോയി ഇരുന്നു "ഫിദാ ..... പ്ലീസ്‌ ..... ഞാൻ പറയുന്നതൊന്ന് കേൾക്ക് ......" അവൾ പറയുന്നത് കേൾക്കാൻ താല്പര്യമില്ലാത്ത പോലെ അവൾ മാറിയിരുന്നു രുദ്ര ഒരുപാട് തവണ ഫിദയോട് സംസാരിക്കാൻ ചെന്നെങ്കിലും അവളതിന് തയ്യാറായില്ല തന്നോടൊപ്പം മാത്രം നടന്നിരുന്നവൾ ഇന്ന് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വേറെ കുട്ടികൾക്കൊപ്പം നടക്കുന്നത് കണ്ട് അവൾക്ക് വല്ലാതെ ആയി ലഞ്ച് ബ്രേക്കിന് പോലും അവളെ കൂട്ടാതെ ക്യാന്റീനിലേക്ക് പോയ ഫിദയെ ഓർത്തു അവൾക്ക് സങ്കടം ഇങ്ങെത്തി എന്തോ അവൾക്ക് കഴിക്കാനൊന്നും തോന്നിയില്ല

ബെഞ്ചിൽ തല വെച്ച് അങ്ങനെ കിടന്നതും അടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞു അവൾ തലയുയർത്തി നോക്കി അവിടെയിരിക്കുന്ന ആളെ കണ്ടതും അവളൊന്ന് ഞെട്ടി അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് കൊണ്ട് പോകുന്ന മഹിയെ അവൾ ഞെട്ടലോടെ നോക്കിക്കണ്ടു അവളെ നേരെ കൊണ്ടുപോയി ഫിദയുടെ മുന്നിലേക്ക് നിർത്തിക്കൊണ്ട് അവൻ രുദ്രയെ നോക്കി "പറയാനുള്ളതൊക്കെ പറഞ്ഞു തീർക്കണം ..... പരസ്പരം മിണ്ടാതെ പട്ടിണി കിടന്നിട്ട് ഒരു കാര്യവുമില്ല ....." മഹി പറയുന്നത് കേട്ടതും ഫിദ രുദ്രയെ ഒന്ന് നോക്കി "ഇല്ല ചേട്ടാ ..... ഒരിക്കൽ ഞാൻ പറയുന്നതൊന്ന് കേൾക്കാൻ വേണ്ടി ഇവളുടെ പിറകെ കെഞ്ചി ഒരുപാട് നടന്നതാ ..... അന്നൊക്കെ ഏതോ ഒരുത്തനു വേണ്ടി ഇവൾ എന്നെ തള്ളിപ്പറഞ്ഞു ..... ഞാൻ പറയുന്നത് പോലും കേൾക്കാൻ തയ്യാറായില്ലല്ലോ ഇവൾ ഇപ്പൊ എല്ലാം തിരിച്ചറിഞ്ഞു ഇവൾ വരുമ്പോ എല്ലാം മറന്ന് ഞാൻ പഴയതുപോലെ ഇവളോട് സംസാരിക്കണോ .....? അതിൽ എന്ത് ന്യായമാണുള്ളത്.....?" ഫിദയുടെ ചോദ്യത്തിന് മുന്നിൽ അവൾക്ക് തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു "ഇവൾ ഇവളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..... സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ഇവൾക്ക് കഴിഞ്ഞിട്ടുണ്ട് ......

ഒരേ ചോര ആയിട്ടുകൂടി ചേട്ടനെ ഇവൾ മനസ്സിലാക്കിയോ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു സ്വാർത്ഥയുടെ ഫ്രണ്ട് ആയിരിക്കാൻ എനിക്ക് താല്പര്യമില്ല ചേട്ടാ ....." അതുകൂടി കേട്ടപ്പോൾ രുദ്ര എങ്ങി കരയാൻ തുടങ്ങി മഹി ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു "പോടീ പോ .... ഇനി ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല ......" അറുത്തു മുറിച്ചു പറഞ്ഞുകൊണ്ട് നടന്നു പോകുന്ന ഫിദയെ നോക്കി വാ പൊത്തി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു "ഇപ്പൊ മനസ്സിലാകുന്നുണ്ടോ പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ മനസ്സിനെ എത്രമാത്രം കുത്തി നോവിക്കുമെന്ന് ......" അവൾക്കടുത്തായി കുത്തി ഇരുന്നുകൊണ്ട് മഹി ചോദിച്ചതും അവൾ നിറകണ്ണുകളോടെ നോക്കി "വാ ....." അവളെ പിടിച്ചെണീപ്പിച്ചുകൊണ്ട് അവൻ അവളെ ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നതും "ഡീ ......" ഫിദയുടെ ശബ്ദം കേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞതും അവളുടെ മുന്നിൽ ദേശ്യത്തോടെ നിന്ന് കിതക്കുന്നു ഫിദയെ കണ്ട് അവളുടെ കണ്ണ് നിറഞ്ഞു "ട്ടെ ......" കരണം നോക്കി ഒന്നങ്ങട് കൊടുത്തു ഫിദ "പോകാൻ പറഞ്ഞാൽ നീയങ് പോകുവോ ...... " കരണത്തു കൈയും വെച്ച് ഞെട്ടലോടെ നിൽക്കുന്ന രുദ്രയെ നോക്കി പറഞ്ഞുകൊണ്ട് ഫിദ അവളെ കെട്ടിപ്പിടിച്ചു

"sorryy 😭" രുദ്ര ഒരു പൊട്ടിക്കരച്ചിലോടെ ഫിദയെ മുറുകെപ്പിടിച്ചു "എന്തിനാടി പട്ടിയെ പോലെ കിടന്ന് മോങ്ങുന്നേ ....🤧" ഫിദ മൂക്ക് തുടച്ചുകൊണ്ട് ചോദിച്ചതും രുദ്ര മൂക്ക് വലിച്ചുകൊണ്ട് അവളെ ഇറുകെപ്പിടിച്ചു "ന്റെ പൊന്നോ ..... പിടി വിട് പിടി വിട് ..... ഒന്നാമത് കുടല് കരിഞ്ഞു നിക്കയാണ് ..... അതിന്റെ കൂടെ നീ ഞെക്കി കൊല്ലല്ലേ ..... വന്നേ .... എനിക്ക് വിശക്കുന്നു .....നീ കാരണം ഇന്ന് ഒരു വക തിന്നട്ടില്ല ..... പട്ടി ....😬...." ഫിദ പല്ല് കടിച്ചു അവളെ കൈയിൽ പിടിച്ചു വലിച്ചതും രുദ്ര കണ്ണും തുടച്ചു അവളെ കൂടെ പോയി "ഓഹോ ..... അപ്പൊ നിങ്ങടെ രണ്ടിന്റേം പ്ലാൻ ആയിരുന്നോ ഇത് .....?" നടന്നുപോകുന്ന ഫിദ തിരിഞ്ഞുനോക്കി മഹിക്ക്‌ thumbsup കാണിച്ചതു കണ്ട് അല്ലു ചോദിച്ചതും അവനൊന്ന് ചിരിച്ചു "എന്തിനാടാ അവളെ ഇട്ട് ഇങ്ങനെ കരയിച്ചേ .....?" അല്ലു നീരസത്തോടെ ചോദിച്ചതും മഹി അവനെ നോക്കി കണ്ണുരുട്ടി "പാതിരാത്രി നാടുമുഴുവൻ അലഞ്ഞത് നീ അല്ലല്ലോ ..... ഇടക്കിടക്ക് ഇങ്ങനെ ഓരോന്ന് കൊടുത്തില്ലെങ്കിൽ ശെരിയാകില്ല .....അവൾക്കെ ഒരു എല്ല് കൂടുതലാ .... ആ എല്ല് ഞാനിങ് ഒടിച്ചെടുക്കും ......" അവൾ പോകുന്നതും നോക്കി അവൻ അല്ലുവിനോട് പറഞ്ഞതും അല്ലു സ്വയം തലക്കടിച്ചുകൊണ്ട് അവിടുന്ന് പോയി ••••••••••••••••••••••••••••••••••••••••••••••••

ഫോണിലുള്ള രുദ്രയുടെ ഫോട്ടോയിൽ വിരലൊടിച്ചുകൊണ്ട് ഋഷി ചെയറിലേക്ക് ചാരി ഇരുന്നു അവളുടെ ആ ചിരിക്കുന്ന മുഖം ഹൃദാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവനു തോന്നി അവളെ കാണണമെന്ന് മനസ്സ് നിർത്താതെ പറഞ്ഞതും അവൻ ജീപ്പിന്റെ കീയുമായി സ്റ്റേഷനിൽ നിന്നും ഇറങ്ങി നേരെ പോയത് അവളുടെ കോളേജിലേക്കാണ് കോളേജ് ഗ്രൗണ്ടിൽ ജീപ്പ് ചെന്ന് നിന്നതും കുട്ടികൾ ഒക്കെ സംശയത്തോടെയും പേടിയോടെയും മാറി നിന്നു ഋഷി ജീപ്പിൽ നിന്നിറങ്ങി ദൂരെ നിന്ന് ഫിദയോടൊപ്പം നടന്നു വരുന്ന രുദ്രയെ നോക്കി ജീപ്പിൽ ചാരി നിന്നു നോക്കി നിന്ന കുട്ടികളോടും സ്റ്റാഫ്‌സിനോടും കൈകൊണ്ട് പൊയ്ക്കോളാൻ പറഞ്ഞതും അവർ അവരുടെ പാട് നോക്കി പോയി ഋഷിയെ കണ്ടതും അവളൊന്ന് നിന്നു ...... അവൾ ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടു പാർക്കിങ്ങിലുള്ള ബൈക്കിന് മുകളിൽ കയറി ഇരുന്ന് ഋഷിയെ ഉറ്റുനോക്കുന്ന മഹിയെ .....! അവളല്പം മടിയോടെ നിന്നതും ഋഷി അവളോട് വരാൻ പറഞ്ഞു അവൾ ഫിദയെയും മഹിയെയും ഒന്ന് നോക്കിക്കൊണ്ട് അറച്ചറച്ചു ഋഷിയുടെ അടുത്തേക്ക് നടന്നു മഹി യാതൊരു ഭാവവുമില്ലാതെ അവരെ ഉറ്റുനോക്കി "എന്തിനാടോ ഇങ്ങനെ മടിക്കണേ ..... ഞാൻ തന്നെ പിടിച്ചു വിഴുങ്ങതൊന്നുല്ല ....😅

" ഋഷി ചിരിയോടെ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു ഫിദ അവരെ സംശയത്തോടെ നോക്കി "എന്താ ഇവിടെ .....?" അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുന്ന ഋഷിയെ നോക്കി അവൾ ചോദിച്ചതും "ചുമ്മാ .... തന്നെ കാണാൻ തോന്നി വന്നു ....." ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞതും അവളൊന്നും മിണ്ടിയില്ല "വന്ന് കയറ് ..... നമുക്കൊരിടം വരെ പോകാം ...." ഋഷി അവളോട് പറഞ്ഞതും അവൾ മടിയോടെ നിന്നു മഹിയെ ഒന്ന് നോക്കി അവളുടെ നോട്ടം കണ്ടതും ഋഷി ഒന്ന് ചിരിച്ചു "താൻ ആരെയാ പേടിക്കുന്നെ .... വാടോ ....." അവളുടെ കൈയിൽ പിടിച്ചു വലിച്ചതും അവൾ കൈ വിടുവിക്കാൻ നോക്കി ഇതൊക്കെ കണ്ടു കൊണ്ടിരുന്ന മഹി അവിടെ നിന്നും എണീറ്റു ..... അവന്റെ മുഖം മാറുന്നത് അവൾ അറിഞ്ഞു "ഞാനില്ല ..... എനിക്ക് .... ക്ലാസ് ഉണ്ട് .... വിട് ....." അവൾ അവന്റെ കൈ വിടുവിച്ചു പറഞ്ഞുകൊണ്ട് മഹിയെ ഒന്ന് നോക്കി "mm okay ..... എന്നാൽ പിന്നെ ഒരിക്കൽ ആവാം .... പൊയ്ക്കോ ....." അത് പറഞ്ഞതും മഹിയെ ഒന്ന് നോക്കിക്കൊണ്ട് അവൾ തിരിഞ്ഞു നടന്നു "ആരാടി അത് .....?"

ഫിദയുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ നിൽക്കാതെ രുദ്ര അവളുടെ കയ്യിൽ പിടിച്ചു വേഗത്തിൽ നടന്നു "നീ ജയിച്ചുന്നു കരുതണ്ട ..... എല്ലാ കാലവും അവളെ ഇങ്ങനെ പേടിപ്പിച്ചു നിർത്താമെന്ന് കരുതണ്ട ..... അധികം വൈകാതെ ഇതിനൊക്കെയുള്ള മറുപടി നിനക്ക് ഞാൻ തന്നിരിക്കും ....." തനിക്ക് മുന്നിലൂടെ നടന്നുപോകുന്ന മഹിയെ നോക്കി പറഞ്ഞതും മഹി ഒന്ന് നിന്നു തിരിഞ്ഞു നോക്കി അവനെ നോക്കി ഒന്ന് ചിരിച്ചു ...... ആത്മവിശ്വാസത്തിന്റെ ചിരി ......! പറയാനുള്ളതൊക്കെ ആ ചിരിയിൽ ഒതുക്കി അവൻ നടന്നകലുന്നത് നോക്കി ഋഷി ജീപ്പിൽ മുഷ്ടി ചുരുട്ടി ഇടിച്ചു ദേശ്യം അടക്കി •••••••••••••••••••••••••••••••••••••••••••••••• "എന്താ നീ പറഞ്ഞെ ...... ദേവിടെ മക്കൾ തിരികെ വന്നെന്നോ .....?" അയാൾ ഫോണിലൂടെ ഞെട്ടലോടെ ചോദിച്ചതും മറുതലക്കൽ നിന്നും എന്തോ പറഞ്ഞു "ഓഹോ ...... അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ഇല്ല ...... ഞാൻ ഒരിക്കലും അതിന് അനുവദിക്കില്ല ...... തന്തയെ തീർത്തതുപോലെ ആ പെണ്ണിനേയും നരുന്തു ചെക്കനേയും പുഷ്പം പോലെ ഞാൻ ഇല്ലാതാക്കും ......." ഫോണിലൂടെ ക്രൂരമായി ചിരിച്ചുകൊണ്ട് അട്ടഹസിച്ചു ചിരിച്ചു അയാളുടെ ആ ചിരി അവിടമാകെ മുഴങ്ങി കേട്ടു........ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story