രുദ്ര: ഭാഗം 11

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഓഹോ ...... അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ഇല്ല ...... ഞാൻ ഒരിക്കലും അതിന് അനുവദിക്കില്ല ...... തന്തയെ തീർത്തതുപോലെ ആ പെണ്ണിനേയും നരുന്തു ചെക്കനേയും പുഷ്പം പോലെ ഞാൻ ഇല്ലാതാക്കും ......." ഫോണിലൂടെ ക്രൂരമായി ചിരിച്ചുകൊണ്ട് അട്ടഹസിച്ചു ചിരിച്ചു അയാളുടെ ആ ചിരി അവിടമാകെ മുഴങ്ങി കേട്ടു ഫോൺ ഡിസ്കണക്ട് ചെയ്തുകൊണ്ട് അയാൾ എന്തോ ഓർത്തു ഗൂഢമായി ചിരിച്ചു ••••••••••••••••••••••••••••••••••••••••••••••• വൈകുന്നേരം ക്ലാസ് കഴിഞ്ഞതും രുദ്ര മഹിയെയും കാത്ത് പാർക്കിങ്ങിൽ നിന്നു കുറച്ചു കഴിഞ്ഞതും ഫോണിൽ എന്തോ കാര്യമായി നോക്കിക്കൊണ്ട് അവൻ അങ്ങോട്ടേക്ക് വന്നു മഹി അവളെ ഒന്ന് നോക്കിക്കൊണ്ട് ഫോൺ പോക്കറ്റിൽ വെച്ചുകൊണ്ട് ബൈക്കിൽ കയറി ഇരുന്നു "മ്മ് കേറ് ....." ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് അവൻ പറഞ്ഞതും അവൾ വേഗം അവനു പിന്നിൽ കയറി അവനെ പിടിച്ചിരുന്നു അവനെ അനുസരണയോടെയും അല്പം പേടിയോടെയും നോക്കുന്ന അവൾ അവന്റെ ചുണ്ടിൽ പുഞ്ചിരി പടർത്തി അവൾ കയറി ഇരുന്നതും അവൻ ബൈക്ക് വീട് ലക്ഷ്യമാക്കി പറപ്പിച്ചു വീടെത്തിയതും ഒന്നും മിണ്ടാതെ ബൈക്കിൽ നിന്ന് ഇറങ്ങുന്ന അവളുടെ കൈയിൽ പിടിച്ചു തിരിച്ചുകൊണ്ടു അവൻ അവളെ അവനോട് ചേർത്ത് നിർത്തി പെട്ടെന്നായതുകൊണ്ട് അവളൊന്ന് ഞെട്ടി

അവന്റെ മുഖത്തു പതിവ് ഗൗരവം തളം കെട്ടി നിന്നു അവൾ പിടച്ചിലോടെ അവനെ നോക്കി .... കണ്ണുകൾ ചിമ്മിത്തുറന്നു അവൻ അവളിലെ മാറ്റം നോക്കിക്കാണുകയായിരുന്നു താനൊന്ന് തൊട്ടാൽ പൊള്ളുന്ന കാന്താരിയിൽ നിന്ന് ഇന്ന് ഒരു തൊട്ടാവാടിയിലേക്ക് അവൾ മാറിയിരിക്കുന്നു അവനു വല്ലാത്തൊരു അസ്വസ്ഥത തോന്നി പെട്ടെന്ന് അവളിൽ നിന്ന് പിടിവിട്ട് ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് കയറി പോയി അവൾ സംശയത്തോടെ ഒന്നും മനസ്സിലാകാതെ അവൻ പോകുന്നതും നോക്കി നിന്നു ••••••••••••••••••••••••••••••••••••••••••••••• "ധാ നിനക്ക് ഒരു കാൾ ഉണ്ട് ....." റൂമിൽ ഇരുന്ന് പഠിക്കുകയായിരുന്ന രുദ്രയുടെ അടുത്തേക്ക് വന്നുകൊണ്ട് മഹി ഫോൺ നീട്ടി അവൾ സംശയത്തോടെ അത് വാങ്ങിയതും അവൻ അവിടെ നിന്നും പോയി "ഹലോ.... ഡീ " ശബ്ദം കേട്ടപ്പോൾ തന്നെ ഫിദയാണ് അതെന്ന് അവൾക്ക് മനസ്സിലായി "എടീ നീ അറിഞ്ഞോ .....? നമ്മുടെ കിച്ചുവും ഫാമിലിയും നാട്ടിലേക്ക് വരുന്നുന്ന് ..... ഇനി മുതൽ നമ്മുടെ ഒപ്പം ഉണ്ടാവും ...... അവളിപ്പോ വിളിച്ചിരുന്നു ..... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ......"ഫിദ സന്തോഷത്തോടെ പറയുന്നത് കേട്ടതും അവളുടെ മുഖം വിടർന്നു "സത്യാണോ .....😍" "അതേടി പെണ്ണെ ...... ഇന്ന് രാത്രി ലാൻഡ് ആവും .... നമ്മുടെ കോളേജിൽ അഡ്മിഷനും റെഡി ആക്കീട്ടുണ്ട് ....."

ഫിദ പറയുന്നത് കേട്ടതും അവൾക്കും സന്തോഷായി കിച്ചു എന്ന കൃഷ്ണ പ്രിയ ..... പ്ലസ് ടു വരെ അവരുടെ കൂടെ ഒരുമിച്ചാണ് പഠിച്ചത് ..... എല്ലാ തല്ലുകൊള്ളിത്തരത്തിനും അന്ന് മൂന്നും ഒരുമിച്ചാണ് രുദ്ര അധികം കുരുത്തക്കേടിനൊന്നും കൂട്ട് നിൽക്കാറില്ലെങ്കിലും രണ്ടും കൂടി അവളെ വലിച്ചു കൊണ്ട് പോകും ..... കുഴപ്പത്തിൽ ചെന്ന് ചാടേം ചെയ്യും പ്ലസ് ടു കഴിഞ്ഞതോടെ കിച്ചുവിന്റെ അച്ഛന് വിദേശത്തു ജോലിയായി ..... ഏറെ ബുദ്ധിമുട്ടിയാണ് അവളെ അവർ ഇവിടെ നിന്ന് കൊണ്ടുപോയത് ..... എങ്കിലും കാളിലൂടെയും ചാറ്റിലൂടെയും അവരുടെ സുഹൃദ്ബന്ധം നിലനിന്നിരുന്നു ഈ അടുത്തായി അതും ഉണ്ടായിരുന്നില്ല ..... വിളിച്ചാലും കിട്ടില്ല msg നും നോ റിപ്ലൈ കിച്ചു വരുന്നതോർത്തു ത്രില്ല് അടിച്ചിരിക്കയാണ് രണ്ടും രുദ്രക്ക് വല്ലാത്ത സന്തോഷവും ഉത്സാഹവുമൊക്കെ തോന്നി സംസാരിച്ചു കഴിഞ്ഞു രുദ്ര സന്തോഷത്തോടെ മഹിടെ ഫോണുമായി അവന്റെ മുറിയിലേക്ക് നടന്നു ഏതോ ബുക്കും വായിച്ചു ബെഡിൽ ഇരിക്കുന്ന അവനെ ശ്രദ്ധിക്കാതെ മുഖത്തു ഒരു ചിരിയോടെ ഫോൺ കൊണ്ട് വന്ന് വെക്കുന്ന അവളെ മഹി ശ്രദ്ധിച്ചിരുന്നു മഹി അവളെ നെറ്റി ചുളിച്ചു നോക്കുന്നുണ്ട് അവൻ ബുക്ക് അവിടെ വെച്ചുകൊണ്ട് എന്തോ ഓർത്തു ചിരിച്ചുകൊണ്ട് നടക്കുന്നവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ മടിയിലേക്കിരുത്തി അവളൊന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി .....

അവിടെ നിന്നും എണീക്കാൻ നിന്നതും അവൻ അവളെ കൈകൊണ്ട് ലോക്ക് ആക്കി വെച്ചു "അടങ്ങി ഇരിക്കെടി ...... ആരെയാടി ഇങ്ങനെ ഓർത്തു ചിരിക്കൂന്നേ ..... നിന്റെ മറ്റവൻ ആ ഋഷിയെ ആണോ .....?" മുഖത്ത് പതിവിലും ഗൗരവം വരുത്തിക്കൊണ്ട് അവൻ ചോദിച്ചതും അവളുടെ മുഖം കടുത്തു അവനെ നോക്കി ദേശ്യത്തോടെ ചുണ്ടു കൂർപ്പിക്കുന്ന അവളെ കണ്ടതും അവൻ അവളുടെ ചുണ്ടിൽ രണ്ടു വിരൽ കൊണ്ട് ചേർത്ത് പിടിച്ചു വലിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി ദേശ്യത്തോടെ എണീറ്റു "തോന്ന്യാസം കാണിച്ചാലുണ്ടല്ലോ .....?" അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ പിടിച്ചു വലിച്ചു മടിയിൽ ഇരുത്തി അവളുടെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചതും അവൾ അവനെ തള്ളിമാറ്റികൊണ്ട് കരണത്തു ഒന്ന് കൊടുത്തുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടി എണീറ്റ് പോയി മഹി കവിളിൽ കൈയും വെച്ച് ചവിട്ടി തുള്ളി പോകുന്ന അവളെ നോക്കി ചിരിച്ചു അവളെ പഴേ രുദ്ര ആക്കാൻ ഒന്ന് ശ്രമിച്ചു നോക്കിയതായിരുന്നു ...... അതിൽ വിജയിക്കുകയും ചെയ്തു ••••••••••••••••••••••••••••••••••••••••••••••••• മുറ്റത്തു നിന്ന് കളിക്കുന്ന അപ്പുവിനെ നോക്കി മുറ്റത്തു ഇരിക്കുവായിരുന്നു

രുദ്ര എന്തോ ആലോചിച്ചിരുന്ന അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു മഹി ഉമ്മ വെച്ച രംഗം ഓർത്തുകൊണ്ട് അവൾ ചുണ്ടിൽ ഒന്ന് തഴുകിക്കൊണ്ട് പുഞ്ചിരിച്ചു കവിളുകൾ ചുവന്നു ..... അവളുടെ ആ ഇരിപ്പ് കണ്ട് സൂര്യ നെറ്റിചുളിച്ചു അവളുടെ അടുത്ത് വന്നിരുന്നു "ഇന്നും കിട്ടിയല്ലേ ....🤭" ചുണ്ടിൽ കൈവെച്ചു ദിവാസ്വപ്നവും കണ്ടിരിക്കുന്ന രുദ്രയോട് അവൻ ചോദിച്ചതും അവൻ അവനെ നെറ്റി ചുളിച്ചുനോക്കി "കിസ്..... കിസ്സെയ് 🤭...." അവന്റെ ആക്കിയുള്ള പറച്ചിൽ കേട്ടതും അവളൊന്ന് വിളറി വെളുത്തു "ഹ്മ്മ് ... ഹ്മ്മ് ....." അവനൊന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയതും അവൾ നാവു കടിച്ചുകൊണ്ട് തലക്ക് കൈ കൊടുത്തു അവൻ പോയെന്ന് കണ്ടതും വീണ്ടും അവൾ ചിന്തയിലാണ്ടു പുറത്തേക്ക് പോയ മഹി തിരികെ വന്നതും സിറ്റ്ഔട്ടിൽ ഇരുന്ന് സ്വപ്നം കാണുന്ന രുദ്രയെയാണ് കുറച്ചായി അവൻ അവളിലെ മാറ്റം ശ്രദ്ധിക്കുന്നു...... അവൻ അവളെ സംശയത്തോടെ നോക്കി ബൈക്കിന്റെ ഹാന്റിലിൽ തൂക്കി ഇട്ടിരുന്ന കവറും എടുത്ത് അവൾക്ക് മുന്നിൽ പോയി നിന്നു അവൻ വന്നതൊന്നുമറിയാതെ ഗാഢമായ ചിന്തയിലായിരുന്നു അവൾ മഹി അവളുടെ കണ്ണിന് നേരെ വിരൽ ഞൊടിച്ചതും അവൾ ഞെട്ടിക്കൊണ്ട് അവിടുന്ന് എണീറ്റതും മഹി അവളെ അടിമുടി ഒന്ന് നോക്കി "ഇത് പിടിക്ക് ....." അവൾക്ക് നേരെ കൈയിലുള്ള കവർ നീട്ടിക്കൊണ്ട് പറഞ്ഞതും അവളെ കവറിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി "എന്താ ഇതിൽ .....?

" രുദ്ര "അതറിഞ്ഞാലേ നീ വാങ്ങത്തൊള്ളോ ..... മര്യാദക്ക് ഇത് പിടിക്കെടി ....." അവൻ ശബ്ദമുയർത്തിയതും അവനെ ഒന്ന് പുച്ഛിച്ചുകൊണ്ട് അവളത് വാങ്ങി അവളത് വാങ്ങിയതും അവൻ അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ഫോണിൽ കുത്തി അകത്തേക്ക് നടന്നു അവൻ പോയതും അവളെ കവർ തുറന്ന് നോക്കി അതിനകത്തുള്ള ബോക്സ് തുറന്നതും അതിലുണ്ടായിരുന്ന ഫോൺ കണ്ട് അവളുടെ മുഖം തെളിഞ്ഞു അവൾ അത് ഓപ്പൺ ആക്കി നോക്കി ...... പഴേ മൊബൈലിൽ ഉണ്ടായിരുന്ന കോൺടാക്ട് ഒക്കെ അവൻ അതിൽ സേവ് ചെയ്തിരുന്നു .... ഒപ്പം അവന്റെ നമ്പറും അത് കണ്ടതും അവൾ നടന്നു പോകുന്ന മഹിയെ ചിരിയോടെ തിരിഞ്ഞു നോക്കി •••••••••••••••••••••••••••••••••••••••••••••••• രാത്രി എന്തോ ശബ്ദം കേട്ടാണ് സൂര്യ കണ്ണ് തുറന്നത് ചുറ്റും നോക്കിയപ്പോൾ പ്രത്യേകിച്ചൊന്നും കാണുന്നുണ്ടായിരുന്നില്ല പെട്ടെന്ന് എന്തോ എന്ന് അവന്റെ ദേഹത്തേക്ക് വന്ന് വീണതും അവൻ കാറി പൊളിക്കാൻ തുടങ്ങി അപ്പോഴേക്കും ഒരു കൈ വന്ന് അവന്റെ വായ പൊത്തി ആ കൈ അവന്റെ താടിമീശയിലൂടെ തപ്പി തടയുന്നത് അവനറിഞ്ഞു സൂര്യ പേടിച്ചു ഒരു വഴിക്കായിരുന്നു ...... അവൻ രക്ഷപ്പെടാനായി ആ കൈയിൽ ശക്തിക്ക് കടിച്ചു "ആആആ ....."

ഒരു സ്ത്രീ ശബ്ദം അവിടെ ഉയർന്നു കേട്ടതും വീടിനുള്ളിൽ അങ്ങിങ്ങായി ലൈറ്റ് തെളിഞ്ഞു മഹിയും സത്യനും ഹേമയും ഒക്കെ അവന്റെ മുരിയിലെക്ക്‌ ഓടിക്കൊണ്ട് ലൈറ്റ് ഇട്ടതും കണ്ട കാഴ്ച കണ്ട് ഞെട്ടി ബെഡിൽ കിടക്കുന്ന സൂര്യനും അവന്റെ മുകളിൽ ജാക്കറ്റ്‌ ഒക്കെ ധരിച്ചുകൊണ്ട് കിടക്കുന്ന ഒരു പെണ്ണും ലൈറ്റ് വീണതും സൂര്യനും ആ പെണ്ണും പരസ്പരം കണ്ട് ഒരുപോലെ ഞെട്ടി "ഡാ .....😡" ഹേമ കലിതുള്ളി വിളിച്ചതും സൂര്യ അവളെ തള്ളി മാറ്റിക്കൊണ്ട് ചാടി എണീറ്റു "എന്താടാ ഇതൊക്കെ ..... ആരാടാ ഈ പെണ്ണ് ....." ഹേമ ദേശ്യത്താൽ വിറക്കുകയായിരുന്നു ആ പെണ്ണ് ആണേൽ അബദ്ധം പറ്റിയതുപോലെ നിൽക്കുന്നുണ്ട് സത്യനും മഹിയും അവരെ രണ്ടിനേം സംശയത്തോടെ നോക്കി നിന്നു "എന്റെ പൊന്നമ്മേ ...... ദൈവത്തിനാണെ എനിക്കിവളെ അറിയില്ല 😟..... " അവൻ ഹേമയുടെ കൈയിൽ പിടിച്ചു പറഞ്ഞതും ഹേമ അവനെ തുറിച്ചുനോക്കിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി "നിനക്ക് അറിയില്ലെങ്കിൽ ഈ പാതിരാത്രി ഇവളെങ്ങനെ നിന്റെ മുറിയിൽ നിന്റെ ബെഡിൽ വന്നു .....?😡" ഹേമ ഉറഞ്ഞു തള്ളുകയായിരുന്നു സത്യനും ദേശ്യത്തോടെ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു "അത് എനിക്കെങ്ങനെ അറിയാം ..... അവളോട് അല്ലെ ചോദിക്കേണ്ടേ ....?

ഡീ ആരാടി നീ .... നീ എന്തിനാടി ഇങ്ങോട്ട് വന്നേ ......?" സൂര്യൻ കലിപ്പിച്ചു ചോദിച്ചതും അവൾ ഒന്ന് പരുങ്ങി "അത് ..... അത് പിന്നെ എനിക്ക് റൂം മാറിയതാ ....." അവൾ ഒന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞതും അവൻ മഹിയെ ഇരുത്തി ഒന്ന് നോക്കി "എടാ ചേട്ടൻ തെണ്ടി ..... നിനക്ക് അപ്പൊ ഈ ബിസിനസ്സും ഉണ്ടല്ലേ ....." അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മഹിയെ നോക്കി പല്ല് കടിച്ചതും മഹി അവനെ സൂക്ഷിച്ചു നോക്കി "കിച്ചൂ .....😍" പെട്ടെന്ന് രുദ്ര ഓടി വന്ന് കെട്ടിപ്പിടിച്ചതും എല്ലാവരും ഞെട്ടലോടെ അവരെ നോക്കി "ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി ...... പാതിരാത്രിയുള്ള നിന്റെ ഈ ഞെട്ടിക്കല് ഇതുവരെ നിർത്തിയില്ലേ നീ ....." രുദ്ര അവളിൽ നിന്ന് വിട്ട്‌ നിന്നുകൊണ്ട് പറഞ്ഞതും സൂര്യൻ അവന്റെ ചൂഴ്ന്നു നോക്കി "നീ ഒരുപാടങ് മാറിപ്പോയല്ലോടി ....." കിച്ചു അവളെ നോക്കി പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു "ഇതാരാ മോളെ ......" ഹേമ അന്താളിപ്പോടെ ചോദിച്ചതും രുദ്ര ചിരിച്ചുകൊണ്ട് അവർക്ക് നേരെ തിരിഞ്ഞു "ഹേമമ്മേ ..... ഇതാണ് കിച്ചു ..... കൃഷ്ണപ്രിയ..... എന്റെ ക്ലോസ് ഫ്രണ്ട് ...... ഫിദയും ഞാനും ഇവളുമൊക്കെ ഒരുമിച്ച് പഠിച്ചതാ ..... വിദേശത്തു ആയിരുന്നു ..... ഇന്നാ ലാൻഡ് ആയത് ...... അല്ല നീ നേരെ ഇങ്ങോട്ടാണോ പോന്നെ ....?" ഹേമക്ക് അവളെ പരിചയപ്പെടുത്തിക്കൊണ്ട് അവൾ കിച്ചുവിനോട് ചോദിച്ചതും അവൾ തല കുലുക്കി "നിന്റെ ലൊക്കേഷൻ ഒക്കെ ഫിദയോട് നേരത്തെ ചോദിച്ചു വാങ്ങിയിരുന്നു .....

പിന്നെ ഇവടെ എത്തിയപ്പോ ഒരു കൺഫ്യൂഷൻ ..... ആദ്യം കണ്ട ഈ മുറിയിൽ തന്നെ അങ്ങ്‌ കയറി ..... കാലുതെറ്റി ദേഹത്ത് വീണപ്പോ നീ ഒച്ചയെടുക്കുമെന്ന് കരുതി വായ പൊതി പിടിച്ചപ്പൊഴാ മനസ്സിലായെ ആള് മാറിയെന്ന് ..... ന്നാലും എന്നാ കടിയാടി ആ കാലൻ കടിച്ചെ ...?" ആദ്യം എല്ലാവരോടുമായി പറഞ്ഞുകൊണ്ട് അവസാനം രുദ്രക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞുകൊണ്ട് അവൾ സൂര്യയെ നോക്കി കണ്ണുരുട്ടി "സോറി മോളെ ..... പെട്ടെന്ന് കണ്ടപ്പോ .... ഞങ്ങൾക്ക് അറിയില്ലാരുന്നു ....." ഹേമ അവളുടെ കൈയിൽ പിടിച്ചു പറഞ്ഞതും അവളൊന്ന് ചിരിച്ചു "ആന്റി ..... ഇവളെ ഞാനൊന്ന് കൊണ്ട് പോവാ ..... ഒരു വീട്ടിലും കൂടി കയറാൻ ഉണ്ട് ..... "അതും പറഞ്ഞു കിച്ചു രുദ്രയുടെ കൈയിൽ പിടിച്ചതും അവൾ അനുവാദത്തിനെന്ന പോലെ ഹേമയെയും സത്യനെയും നോക്കി അവർ ചിരിയോടെ തലയാട്ടിയതും അവൾ ചിരിച്ചുകൊണ്ട് അവൾക്കൊപ്പം പോയി "ഇവളെന്തിനാ എന്നെ നോക്കി പേടിപ്പിക്കണേ 🙄...." സൂര്യനെ നോക്കി ദഹിപ്പിച്ചു പോകുന്ന കിച്ചുവിനെ നോക്കി അവൻ പറഞ്ഞതും അവനെ ഒന്ന് ഇരുത്തിനോക്കി എല്ലാവരും അവിടുന്ന് പോയി ••••••••••••••••••••••••••••••••••••••••••••••••• ഫിദയുടെ വീടിന്റെ മതില് ചാടിക്കടക്കുന്ന കിച്ചുവിനെ നോക്കി രുദ്ര വായും പൊളിച്ചു നിന്നു "വായിനോക്കി നിക്കാതെ കേറി വാടി ...." കിച്ചു ശബ്ദമുണ്ടാക്കാതെ പറഞ്ഞതും അവൾ നഖവും കടിച്ചു നിന്നു "ഓ.... കൈ താ ...."

മതിൽ തിരികെ കയറിക്കൊണ്ട് താഴെ നഖം കടിച്ചു നിൽക്കുന്ന രുദ്രയെ നോക്കി പല്ലിറുമ്മിക്കൊണ്ട് കിച്ചു കൈ നീട്ടിയതും അവൾ കിച്ചുവിന്റെ കൈയിൽ പിടിച്ചു എങ്ങനെയൊക്കെയോ മതിലിനു മുകളിൽ കയറി രണ്ടും കൂടി അപ്പുറത്തെ വശത്തേക്ക് ചാടി ഫിദയുടെ മുറി അറിയുന്നത് കൊണ്ട് തന്നെ ബാൽക്കണിയിൽ കയറിക്കൊണ്ട് കിച്ചു ഡോറിൽ മുട്ടി ഡോറിൽ തുടരെ തുടരെ മുട്ടിക്കൊണ്ട് കിച്ചുവും രുദ്രയും കുറച്ചു മാറി നിന്നു കുറച്ചു സമയത്തിന് ശേഷം ഡോർ പതിയെ തുറന്ന് തലമാത്രം പുറത്തിട്ട് ഫിദ ചുറ്റും നോക്കി നല്ല പേടിയുണ്ടെന്ന് അവളുടെ മുഖത്ത് നിന്നും അറിയാം പതിയെ അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും കിച്ചു അവളുടെ മുന്നിൽ ചാടി വീണു അവൾ അലറുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളുടെ വായപൊത്താനും കിച്ചു മറന്നില്ല ഫിദ അവളെ തള്ളിമാറ്റിക്കൊണ്ട് നെഞ്ചിൽ കൈ വെച്ച് ഒന്ന് ശ്വാസം വലിച്ചു വിട്ടു "ഞാൻ ഇപ്പൊ ചത്തേനല്ലോ ..... ഇബ്‌ലീസിങ്ങളെ 😬....." അവൾ പല്ലിറുമ്മിയതും രണ്ടും കൂടി വായ പൊത്തി ചിരിച്ചു ഫിദ ഓടി വന്ന് കിച്ചുവിനെയും രുദ്രയെയും കൂടി കെട്ടിപ്പിടിച്ചു മൂന്നും കൂടി കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു പരസ്പരം വിശേഷമൊക്കെ പങ്കു വെച്ചുകൊണ്ട് ബാൽക്കണിയിൽ ഇരുന്നു അവിടെ തന്നെ മൂന്നും കിടന്നുറങ്ങി

••••••••••••••••••••••••••••••••••••••••••••••• ഫിദയുടെ ഉമ്മ രാവിലെ മോളെ കാണാതെ ബാൽക്കണിയിൽ വന്ന് നോക്കിയതും അവിടെ കിടക്കുന്നവരെ കണ്ട് ഒന്ന് ഞെട്ടി കിച്ചു പോകുന്നത് വരെ ഈ പതിവ് ഉള്ളതുകൊണ്ട് അധികം ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല ഫിദയുടെ ഉമ്മ മൂന്നിനേയും എണീപ്പിച്ചു ഫ്രഷ് ആക്കാൻ വിട്ടു ഫുഡ് ഒക്കെ കഴിപ്പിച്ചാണ് ഫിദയുടെ ഉമ്മയും ഉപ്പയും രണ്ടിനെയും വിട്ടത് ••••••••••••••••••••••••••••••••••••••••••••••• രാവിലെ രുദ്ര വീട്ടിൽ ചെന്ന് കയറിയതും അവിടെ ഇരിക്കുന്ന ഋഷിയെയും കുടുംബത്തെയും കണ്ട് ഞെട്ടി ഋഷി ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നുണ്ട് മഹി ദേശ്യത്താൽ മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ട് ...... ഹേമയുടെയും സത്യന്റേയും മുത്തശ്ശിയുടെയും മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ല "നിങ്ങൾ എന്ത് തീരുമാനിച്ചു ...... അമ്മയുടെ കണ്ണടയുന്നതിന് മുന്നേ ഋഷിയുടെയും രുദ്രയുടെയും വിവാഹം നടത്തണമെന്നാ അമ്മയുടെ ആഗ്രഹം ..... നിങ്ങൾ എതിർത്താലും ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു ........" അംബികയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു ഞെട്ടലോടെ അവൾ മഹിയെ നോക്കി രാവിലെ രുദ്ര വീട്ടിൽ ചെന്ന് കയറിയതും അവിടെ ഇരിക്കുന്ന ഋഷിയെയും കുടുംബത്തെയും കണ്ട് ഞെട്ടി ഋഷി ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നുണ്ട് മഹി ദേശ്യത്താൽ മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ട് ......

ഹേമയുടെയും സത്യന്റേയും മുത്തശ്ശിയുടെയും മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ല "നിങ്ങൾ എന്ത് തീരുമാനിച്ചു ...... അമ്മയുടെ കണ്ണടയുന്നതിന് മുന്നേ ഋഷിയുടെയും രുദ്രയുടെയും വിവാഹം നടത്തണമെന്നാ അമ്മയുടെ ആഗ്രഹം ..... നിങ്ങൾ എതിർത്താലും ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു ........" അംബികയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു ഞെട്ടലോടെ അവൾ മഹിയെ നോക്കി മഹി ഒന്നും മിണ്ടാതെ രുദ്രയെ നോക്കി ..... അവൾ ഞെട്ടലോടെ നിൽക്കുന്നത് കണ്ടതും അവൻ അവളെ ഒന്ന് കലിപ്പിച്ചു നോക്കി "ഞങ്ങളും നിങ്ങളുമല്ല തീരുമാനം എടുക്കേണ്ടത് ...... രുദ്രയാ ..... ഇത് അവളുടെ ലൈഫ് ആണ് ..... അവളുടെ തീരുമാനമാണ് ഞങ്ങളുടെ തീരുമാനം ...... അല്ലാതെ ഒന്നും അവളിൽ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല ......"സത്യന്റെ മറുപടി കേട്ടതും ഋഷി രുദ്രയെ ഒന്ന് നോക്കി "രുദ്ര ഇവിടെ ഉണ്ടല്ലോ ..... ഇപ്പൊ തന്നെ ചോദിക്കാം ......" ഋഷി അതും പറഞ്ഞു എണീറ്റതും എല്ലാവരും അവളെ നോക്കി "രുദ്രാ ...... ഞാനും താനും ഒന്നിക്കണമെന്നാണ് അച്ഛനും അമ്മയും മുത്തശ്ശിയും ഒക്കെ ആഗ്രഹിക്കുന്നത് ..... എനിക്കും തന്നെ ഇഷ്ടാണ് ...... പൊന്നുപോലെ നോക്കിക്കോളാം ..... നിന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വരാതെ സംരക്ഷിച്ചോളാം Will you marry me Rudraa ....?" അവൻ അവൾക്ക് മുന്നിൽ പ്രണയാർദ്രമായി നിന്നതും അവളുടെ കണ്ണുകൾ നീണ്ടത് മഹിയിലേക്കാണ് ഒരു കാഴ്ചക്കാരനായി നിൽക്കുന്നുണ്ടെങ്കിലും ഉള്ളിൽ എരിയുന്ന അഗ്നിപർവ്വതത്തെ നിയന്ത്രിക്കാൻ അവൻ ഒരുപാട് പാട് പെട്ടിരുന്നു

അവന്റെ ഉള്ളിൽ എന്താണെന്ന് അവൾക്ക് കണ്ണുകളിലൂടെ അവൾക്ക് വായിച്ചെടുക്കാൻ സാധിച്ചു "No ......" ഒട്ടും ആലോചിക്കാതെ ഋഷിയോട് അത് പറയുമ്പോഴും കണ്ണ് മഹിയിൽ തറഞ്ഞു നിന്നു മഹിയുടെ ഉള്ളിൽ ഒരു തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു ..... ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ഋഷി കാട്ടുപോയ ബലൂൺ കണക്കെ അവൾക്ക് മുന്നിൽ നിന്നു "എനിക്ക് ഋഷിയെട്ടനെ വിവാഹം കഴിക്കാൻ കഴിയില്ല ...... I am sorry ...." അവൾ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞതും ഋഷി ഒന്ന് ശ്വാസം വലിച്ചു വിട്ടു "കാരണം .....?" അവൻ അവളോട് ഗൗരവത്തിൽ ചോദിച്ചു അവളുടെ കണ്ണുകൾ മഹിയിലേക്ക് നീണ്ടു മാറിൽ കൈ പിണച്ചു കെട്ടി അവളെ നോക്കി പുരികം പൊക്കുന്ന മഹിയിൽ നിന്നും അവൾ കണ്ണുകൾ പിൻവലിച്ചു "അത് ....... അത് പിന്നെ ......" അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞു "പറയ് രുദ്രാ .... എന്തുകൊണ്ടാ നിനക്ക് എന്നെ വിവാഹം കഴിക്കാൻ സാധിക്കാത്തെ ....?" അവളുടെ നേർക്ക് നിന്ന് കൊണ്ട് അവൻ വീണ്ടും ചോദിച്ചു "അത് ..... എനിക്കിപ്പോ ഒരു വിവാഹത്തിനോട് താല്പര്യമില്ല ..... എനിക്ക് പഠിക്കണം ...... ഒരുപാടൊരുപാട് പഠിക്കണം ..... ആരുടേയും ആശ്രയമില്ലാതെ സ്വന്തം കാലിൽ നിന്ന് എന്റെ അപ്പുനെ നോക്കണം ..... അത് മാത്രമേ എന്റെ മനസ്സിലുള്ളൂ ......

എന്റെ ജീവിതത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല ......" അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവളുടെ സംസാരത്തിൽ നിന്നും മനസ്സിലാകും യാഥാർത്ഥകാരണം അതല്ലെന്ന് പക്ഷെ ഋഷിക്ക് അത് വിശ്വസിക്കാനാണ് തോന്നിയത് "വിവാഹം കഴിഞ്ഞാലും പടിക്കാല്ലോ മോളെ ...... നിന്റെ ഇഷ്ടങ്ങൾക്കൊന്നും ആരും എതിര് നിൽക്കില്ല ....." അംബികയായിരുന്നു അത് "അപ്പച്ചി എന്നോട് ക്ഷമിക്കണം ..... ഇപ്പൊ ഒരു വിവാഹത്തെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല ..... Please എന്നെ നിർബന്ധിക്കരുത് ....." അവൾ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞതും അവരുടെ മുഖത്ത് നിരാശ നിഴലിച്ചു "പക്ഷെ മോളെ ....." "അംബികേ ...... മതി ..... എന്റെ കുട്ടിക്ക് ഇഷ്ടല്ലാച്ചാ വേണ്ട ...... അവളെ നിർബന്ധിക്കരുത് ...... അവളുടെ ജീവിതം തെരഞ്ഞെടുക്കേണ്ട പക്വത ഒക്കെ അവൾക്കായി ......" അംബിക എന്തോ പറയാൻ വന്നതും മുത്തശ്ശി ഇടയിൽ കയറി പറഞ്ഞു പക്ഷെ ഋഷിക്ക് അങ്ങനെ വിട്ട് കളയാൻ കഴിയില്ലായിരുന്നു അവൻ രുദ്രയുടെ കൈയിൽ പിടിമുറുക്കി "വാ എന്റെ കൂടെ ....." അവളെ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് പോകാൻ നിന്ന ഋഷിയുടെ മുന്നിൽ തടസ്സമായി മഹി വന്നു നിന്നു "മഹി ..... വെറുതെ ഞങ്ങളുടെ പേർസണൽ കാര്യത്തിൽ തലയിടരുത് ..... മാറി നിൽക്ക്‌ ....."

ഋഷി ദേശ്യം നിയന്ത്രിച്ചു പറഞ്ഞുകൊണ്ട് മഹിയെ മറികടക്കാൻ തുനിഞ്ഞതും മഹി അവന്റെ നെഞ്ചിൽ പിടിച്ചു പിന്നിലേക്ക് തള്ളി "അകത്തു പോ ......" ദേശ്യത്തോടെ നിൽക്കുന്ന ഋഷിയെ ഒന്ന് നോക്കിക്കൊണ്ട് മഹി രുദ്രയോട് പറഞ്ഞതും അവൾ രണ്ടുപേരെയും മാറി മാറി നോക്കി "കയറിപ്പോടി അകത്തു ......" അവന്റെ അലർച്ച കേട്ടതും അവൾ തിരിഞ്ഞു നോക്കാതെ അകത്തേക്ക് ഓടി അതോടെ അംബികയും ദേവനും പുറത്തേക്ക് ഇറങ്ങി ..... മുത്തശ്ശിയും സത്യനും ഹേമയും ഒക്കെ അവരുടെ ജോലിയിലേക്ക് തിരിഞ്ഞു പതിവ് പോലെ ഒന്നും മിണ്ടാതെ പോകാൻ നിന്ന മഹിക്ക്‌ മുന്നിൽ ഋഷി തടസ്സമായി നിന്നു "ഇത്രയും നാള് അവളെ എന്റെ പെണ്ണാക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു ...... പക്ഷെ ഇനിമുതൽ എന്റെ വാശിയാ ..... Within 24 hours ..... അവൾ ഞാനുമായുള്ള വിവാഹത്തിന് സമ്മതിക്കും മനസ്സിലായോ .....?അവളുടെ പിറകെയുള്ള നിന്റെ നടത്തം നിർത്താൻ സമയം ആയീന്ന് ......" പുച്ഛത്തോടെ പറയുന്ന ഋഷിയെ നോക്കി സ്ഥിരം ചിരിയോടെ മഹി അവന്റെ മുറിയിലേക്ക് പോയി ഋഷി എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് പുറത്തേക്കും പോയി കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഋഷിയുടെ കാർ ആ വീട്ടുമുറ്റത്തു വീണ്ടും വന്നു നിന്നു കാറിൽ നിന്നും ഒരു വീൽ ചെയർ പുറത്തെടുത്തുകൊണ്ട് ഭവാനിയമ്മയെ (രുദ്രയുടെ അച്ഛമ്മ ) കാറിൽ നിന്ന് എടുത്ത് അതിൽ ഇരുത്തി ഋഷി അവരെയും കൂട്ടി അകത്തേക്ക് കയറി

അവരെ കണ്ടതും എല്ലാവരും ഞെട്ടി മഹിയെ ഒന്ന് പുച്ഛിച്ചുകൊണ്ട് രുദ്രക്ക് മുന്നിൽ ഭവാനിയമ്മയെ കൊണ്ട് പോയി അവൾ ഓടിവന്ന് അച്ഛമ്മയെ കെട്ടിപ്പിടിച്ചു ഋഷിയുടെ വിജയഭാവം കണ്ട് മഹി സംശയത്തോടെ അവനെ ഉറ്റുനോക്കി "അച്ഛമ്മ ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ കുട്ടി കേൾക്കോ ......?" അവരുടെ ആ ചോദ്യത്തിൽ നിന്ന് തന്നെ എല്ലാവര്ക്കും കാര്യം മനസ്സിലായിരുന്നു രുദ്ര മൗനം പാലിച്ചതും അവർ അവളുടെ കൈപിടിച്ച് ഏങ്ങിക്കരയാൻ തുടങ്ങി "ഇനിയുള്ള കാലം എന്റെ പേരക്കുട്ടികളോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ടാ മോളെ ...... ഇത് നടന്നില്ലെങ്കിൽ എന്റെ മരണശേഷം മോക്ഷം കിട്ടാത്ത ആത്മാവായി ഈ അച്ഛമ്മ അലയും ...... ഇനി അധികനാൾ ഒന്നും ഈ കിഴവിക്ക് ഇല്ല ....." കരയുന്നതിനൊപ്പം വലിവ് കൂടിക്കൂടി വന്നു അത് കണ്ടതും അവൾക്ക് ആധിയായി ..... അവരുടെ നെഞ്ചിൽ വെപ്രാളത്തോടെ തേച്ചുകൊടുത്തു "ഈ .... അ ..... അച്ഛമ്മക്ക് വേണ്ടി .... മോൾ .... ഇതിന് സമ്മതിക്കണം ...... അല്ലെങ്കിൽ ഈ കിഴവി ചങ്ക് പൊട്ടി ചാകും ..... നിന്റെ അച്ഛനെപ്പോലെ നീയും എന്നെ വേദനിപ്പിക്കാണോ മോളെ .....? ഈ അമ്മ സന്തോഷിക്കുന്നത് കാണാൻ നിന്റെ അച്ഛനും ആഗ്രഹിക്കുന്നുണ്ടാവും ..... എന്റെ കുട്ടി ഇതിന് സമ്മതിക്കില്ലെ ......?"

അവശതയോടെ അവർ പറയുമ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ "ഇല്ലാ ..... തനിക്ക് കഴിയില്ല ..... ആരെയും വേദനിപ്പിച്ചുകൊണ്ട് തനിക്കൊരു നല്ല ജീവിതം വേണ്ടാ ..... തന്റെ അച്ഛനും ഒരുപക്ഷെ അച്ഛമ്മയുടെ അവസ്ഥയിൽ കണ്ണീര് പൊഴിക്കുന്നുണ്ടാവാം ..... അരുത് ..... ഒരിക്കലും അതിന് ഇടയാകരുത് ...... " എന്തോ ചിന്തിച്ചുകൊണ്ട് കണ്ണീരോടെ ഇരിക്കുന്ന രുദ്രയെ കണ്ടതും മഹിയുടെ ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു അവൻ ആകാംക്ഷയോടെ അവൾക്കായി കാതോർത്തു "റിഷിയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് ......" അവളുടെ വാക്കുകൾ കൂരമ്പു പോലെ മഹിയുടെ ഹൃദയത്തിൽ തുളച്ചു കയറി ഹൃദയം നിശ്ചലമായെന്നുപോലും അവനു തോന്നിപ്പോയി ശ്വാസം പോലും വിടാതെ നിൽക്കുന്ന അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അടർന്നു വീണു നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന മഹിയുടെ കണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു

അവൾ കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടി തകർന്ന മനസ്സുമായി മഹി പിന്നിലേക്ക് വേച്ചു പോയതും ഋഷി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു വിജയിച്ചവന്റെ ചിരിയോടെ അവൻ മഹിയെ മറികടന്ന് അച്ഛമ്മയെയും കൂട്ടി അവിടെ നിന്നും പോയി എല്ലാവരും നിരാശയിലാണ്ടു മഹി ആകെ തകർന്നിരുന്നു ..... സൂര്യൻ അവനെ ആശ്വസിപ്പിക്കാനായി അടുത്ത് ചെന്നതും മഹി അവനെ തള്ളിമാറ്റി പുറത്തേക്ക് പോയി തോളിൽ മുഖം തുടച്ചുകൊണ്ട് അവൻ ബൈക്ക് എടുത്ത് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു "റിഷിയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് ......" മനസ്സിലേക്ക് അവളുടെ വാക്കുകൾ വീണ്ടും വീണ്ടും കടന്നു വന്നു ആ സമയം അവളുടെ കണ്ണുകൾ അവനോട് പലതും പറയാൻ ശ്രമിക്കുന്നതായി അവനു തോന്നി കുറച്ചു ദൂരം പോയതും നടുറോഡിൽ റോഡിന് കുറുകെ കാർ നിർത്തി അതിന് മുകളിൽ ചാഞ്ഞു കിടക്കുന്ന ഋഷിയെ കണ്ടതും അവൻ ബൈക്ക്‌ നിർത്തി മഹിയുടെ മുഖം വലിഞ്ഞു മുറുകി ...... മുഷ്ടി ചുരുണ്ടു ...... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story