രുദ്ര: ഭാഗം 12

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുറച്ചു ദൂരം പോയതും നടുറോഡിൽ റോഡിന് കുറുകെ കാർ നിർത്തി അതിന് മുകളിൽ ചാഞ്ഞു കിടക്കുന്ന ഋഷിയെ കണ്ടതും അവൻ ബൈക്ക്‌ നിർത്തി മഹിയുടെ മുഖം വലിഞ്ഞു മുറുകി ...... മുഷ്ടി ചുരുണ്ടു ഋഷി തലചെരിച്ചു അവനെ നോക്കിക്കൊണ്ട് കാറിൽ നിന്നും ചാടിയിറങ്ങി മുഖത്തിൽ നിന്ന് ഗ്ലാസ് ഊരിമാറ്റിക്കൊണ്ട് അവൻ മാഹിക്ക് മുന്നിൽ വന്നു നിന്നു "24 മണിക്കൂറിന് ഇനിയും 18 മണിക്കൂർ ബാക്കി ഉണ്ട് ....." ഒരു വിജയചിരിയോടെ മുന്നിൽ നിൽക്കുന്നവനെ മഹി അമർഷത്തോടെ നോക്കുക മാത്രം ചെയ്തു "നീ നിന്റേതായ ഒന്നും വിട്ട് കൊടുത്തു ശീലമില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട് ...... ഇപ്പൊ നീ നിന്റേതെന്ന് കരുതിയ രുദ്ര ഇപ്പൊ എന്റേതാണ് ...... ഇതാ പറയുന്നേ ...... ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്ന് ...." അത് പറയുമ്പോൾ അവന്റെ മുഖത്ത് പരിഹാസം നിറഞ്ഞു നിന്നു അപ്പോഴും മഹി ഒന്നും മിണ്ടാതെ ഹാന്റിലിൽ പിടിച്ചു തിരിച്ചുകൊണ്ടിരുന്നു "വിജയം മാത്രം കണ്ടവനല്ലേ നീ ..... ഇപ്പോൾ നീ തോറ്റ് പോയവനാണ് ...... " വീണ്ടും പരിഹാസം "തോൽവി എന്ന വാക്കിന് എന്റെ ലൈഫിൽ സ്ഥാനമില്ല മിസ്റ്റർ ഋഷികേശ് ......

നീ പറഞ്ഞല്ലോ എന്റെ രുദ്ര നിന്റെ പെണ്ണ് ആയി എന്ന് ..... എന്നാൽ നീ കാത് തുറന്ന് വെച്ച് കേട്ടോ ..... രുദ്രയുടെ കഴുത്തിൽ ഒരുത്തന്റെ താലി വീഴുന്നുണ്ടെങ്കിൽ അത് മാളികേക്കലെ മഹാദേവന്റെ കൈ കൊണ്ടായിരിക്കും നിങ്ങൾ തീരുമാനിച്ച അതെ മുഹൂർത്തത്തിൽ തന്നെ എന്റെ താലി അവളുടെ കഴുത്തിൽ വീഴും ..... തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ തടയെടാ ......😏" പുച്ഛത്തോടെയും അതിലേറെ വാശിയോടെയും വെല്ലു വിളിച്ചുകൊണ്ട് മഹി റോഡിന് കുറുകെ കിടക്കുന്ന ഋഷിയുടെ കാറിനിടയിലൂടെ ബൈക്ക് പായിച്ചു •••••••••••••••••••••••••••••••••••••••••••••••• ദിവസങ്ങൾ കടന്നുപോകും തോറും അച്ഛമ്മയുടെ ഉള്ളിൽ കുറ്റബോധം തോന്നി തുടങ്ങി കരഞ്ഞു കലങ്ങിയ രുദ്രയുടെ കണ്ണുകൾ ആ വൃദ്ധയെ കുത്തി നോവിച്ചു "നിന്റെ നിർബന്ധം കൊണ്ടാ ഞാൻ ആ കുഞ്ഞിന് മുന്നിൽ വാശി പിടിച്ചത് ..... എന്തിനാടി ആ കുഞ്ഞിന്റെ കണ്ണീർ കാണുന്നെ ......? അതിന് ഇഷ്ടല്ലാച്ചാൽ വിട്ടേക്ക് ..... എനിക്ക് അവളുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കണില്ല ..... നമുക്ക് ഇത് നടത്തണ്ട അംബികേ ..... "

ഭവാനിയമ്മ നിറ കണ്ണുകളോടെ പറഞ്ഞതും അംബികയുടെ മുഖം മാറി "നിർത്തു..... നിങ്ങൾ എന്താ പറയുന്നതെന്ന് വല്ല നിശ്ചയോം ഉണ്ടോ അവൾ മാളികേക്കലെ സന്തതിയാ ...... ആ പെണ്ണിന്റെ പേരിലുള്ളത് കോടിക്കണക്കിന് സ്വത്താണെന്ന് മറക്കണ്ട ......! ആ ശ്രീദേവി നിങ്ങടെ പുന്നാരമോനൊപ്പം പോയപ്പോ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്നത് നമ്മൾ അല്ലെ ..... അച്ഛനെ അപമാനിച്ചു ആട്ടിയിറക്കിയില്ലേ അവിടുന്ന് നാട്ടുകാരുടെ മുന്നിൽ വെച്ച് അപമാനഭാരത്താൽ ചങ്ക് പൊട്ടിയല്ലേ അച്ഛൻ പോയത് .....? അതൊക്കെ പോരാഞ്ഞിട്ട് നമ്മളെ ഒക്കെ ഈ നാട്ടീന്ന് തന്നെ ഓടിച്ചില്ലേ ആ ദുഷ്ടകൂട്ടങ്ങൾ ...... അതൊക്കെ ഈ അംബികയുടെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം മറക്കില്ല എനിക്കവളെ വേണം ..... ആ വീടിന്റെ പൊന്നോമനയായ അവളെ ...... എന്റെ ഈ കാൽചുവട്ടിൽ ഞങ്ങളോട് ചെയ്തതിനൊക്കെ അവളിലൂടെ ഞാൻ പ്രതികാരം ചെയ്യും ..... അവളുടെ ജീവിതം താറുമാറാകുന്നതോർത്തു അവർ ഓരോരുത്തരും ഇഞ്ചിഞ്ചായി ചാകണം ..... എന്റെ അച്ഛനെപ്പോലെ ......"

പറയുമ്പോൾ അവരുടെ കണ്ണിൽ എരിയുന്ന പകകണ്ട്‌ ഭവാനിയുടെ ഉള്ളിൽ ദേശ്യം അരിച്ചു കയറി "അംബികേ ....." വിളിക്കുമ്പോൾ അവരുടെ ശബ്ദം ഉറച്ചതായിരുന്നു "അവൾ നിന്റെ സഹോദരന്റെ മകളാണ് ..... അത് മറക്കണ്ട ....." ഉള്ളിലെ നീരസം വാക്കുകളിൽ പ്രകടമായിരുന്നു "ഹ്ഹ് 😏 സഹോദരൻ ...... സ്വന്തം ജീവിതം നോക്കി അയാൾ പോയപ്പോൾ അയാൾക്ക് വേണ്ടി ബലിയാടായത് നമ്മുടെ ഒക്കെ ജീവിതമാ ..... എന്നിട്ടും മരണം വരെ നമ്മളെക്കുറിച്ചു അന്വേഷിച്ചിട്ടുണ്ടോ അയാൾ ...... വെറുപ്പാണ് എനിക്കയാളോട് ..... അന്ന് നമ്മൾ അനുഭവിച്ച അപമാനത്തിനൊക്കെ പകരം വീട്ടാൻ ദൈവം തന്നതാ എനിക്കവളെ ..... വിട്ട് കളയില്ല ഞാനത് ......" അംബികയുടെ മുഖത്തുണ്ടായ ക്രൂരഭാവം ഭവാനിയെ ഭയപ്പെടുത്തി "ഇല്ല ..... ഇതിന് ഞാൻ കൂട്ട് നിൽക്കില്ല ..... ഈ വിവാഹം നടക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല ...... " അവർ നിറകണ്ണുകളോടെ പറഞ്ഞതും അംബിക പുച്ഛത്തോടെ ചിരിച്ചു "നിങ്ങടെ സമ്മതം ആർക്ക് വേണം ..... താലി കെട്ട്‌ കഴിയുന്നത് വരെ നിങ്ങളിനി അവളെ കാണില്ല ......"

അത്രയും പറഞ്ഞുകൊണ്ട് മുറിപൂട്ടി അവർ പുറത്തേക്ക് നടന്നു പറ്റിയ തെറ്റോർത്തു വാവിട്ടു കരയാൻ മാത്രേ ആ വൃദ്ധക്കായുള്ളു ••••••••••••••••••••••••••••••••••••••••••••••• "ഋഷി ......വിവാഹം എടുപിടീന്ന് നടത്തണമെന്ന് അമ്മക്ക് ഒരേ വാശി ...... ഞാൻ ജോല്സ്യനെ പോയി കണ്ടിരുന്നു ..... ഏറ്റവും അടുത്ത മുഹൂർത്തം തന്നെ കുറിച്ച് തന്നു ...... ഇന്നേക്ക് മൂന്നാം നാൾ ഉച്ചക്ക് 12 നും 12:30 നും ഇടക്കുള്ള ശുഭമുഹൂർത്തം ആണ് കുറിച്ച് തന്നേക്കുന്നെ ......" ഋഷിയോട് അംബിക പറയുന്നത് കേട്ടതും അവനൊന്ന് അന്താളിച്ചു "ഇനി അധിക സമയമില്ലല്ലോ ...... ഈ ചുരുങ്ങിയ സമയംകൊണ്ട് എങ്ങനെ ഒരുക്കുങ്ങളൊക്കെ നടത്തും .....?" ഉള്ളിൽ സന്തോഷം അലതല്ലുന്നുണ്ടെങ്കിലും അവൻ അവന്റെ സംശയം ചോദിച്ചു "അതൊക്കെ നടക്കും ..... ലളിതമായി നടത്താനാ തീരുമാനം ..... അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടാകും ..... ഞാൻ ഹേമയെ വിളിച്ചു അറിയിച്ചിട്ടുണ്ട് ..... വിവാഹത്തിന് നീയും തയ്യാറായിക്കോ ......"അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കുന്ന അംബികയെ നോക്കി ഒരു ചിരിയോടെ അവൻ നിന്നു പുഞ്ചിരിക്കുന്ന രുദ്രയുടെ മുഖം മനസ്സിലേക്ക് കടന്നുവന്നതും അവൻ കണ്ണുകളടച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു വീണു ••••••••••••••••••••••••••••••••••••••••••••••••

"രണ്ട് ദിവസം കഴിഞ്ഞ്‌ വിവാഹമെന്നോ ..... ഇതൊക്കെ അവർ മാത്രം തീരുമാനിച്ചാൽ മതിയോ ..... ?" ഹേമയോട് പൊട്ടിത്തെറിച്ചുകൊണ്ട് സത്യൻ പറയുന്നത് കേട്ടാണ് മഹി അകത്തേക്ക് വന്നത് അത് കേൾക്കവേ അവന്റെ മുഖത്തു പുച്ഛം നിറഞ്ഞ ചിരി പടർന്നു തന്നെ ദയനീയമായി നോക്കി നിൽക്കുന്ന സൂര്യനെ കാണാത്ത ഭാവത്തിൽ അവൻ സ്റ്റെയർ കയറിപ്പോയി റൂമിലേക്ക് കയറാൻ നിന്നപ്പോൾ അവൻ കേട്ടു രുദ്രയുടെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ അത് കേട്ടതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് പോയി നോക്കണമെന്ന് അവനു തോന്നി തിരികെ നടന്ന് വാതിൽ തുറന്ന് അകത്തേക്ക് നോക്കിയതും അവിടെ കണ്ട കാഴ്ച കണ്ട് അവന്റെ രക്തം തിളച്ചു കണ്ണുകൾ ഇറുക്കിയടച്ചു തേങ്ങിക്കൊണ്ട് കയ്യിലെ ബ്ലേഡ് കൊണ്ട് ഇടതു കൈ ഞെരമ്പു മുറിക്കാൻ തുനിയുന്ന രുദ്ര .....! "ഡീീ 😡" അവന്റെ അലർച്ചയിൽ അവൾ ഞെട്ടിത്തരിച്ചു അവിടുന്ന് എണീറ്റതും അവൻ പാഞ്ഞുവന്ന് അവളുടെ മുഖം പൊളിയുന്ന വിധത്തിൽ കൈ നീട്ടി അടിച്ചു അവൾ അടികൊണ്ട് ബെഡിലേക്ക് വീണു മഹി അവളുടെ കൈ പിടിച്ചു വലിച്ചു എണീപ്പിച്ചുകൊണ്ട് അവളുടെ മുഖത്തു കുത്തിപ്പിടിച്ചു "ഭ്രാന്താണോടി ...... ഏഹ്ഹ്..... നിനക്ക് ഭ്രാന്താണോന്ന് 😡😡.....?"

ദേശ്യത്താൽ വിറക്കുകയായിരുന്നു മഹി ഒന്നും മിണ്ടാതെ പൊട്ടിക്കരയുന്ന അവളെ കണ്ടതും അവന്റെ ദേശ്യം കുറഞ്ഞു വന്നു അവനൊന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവളെ പിടിച്ചു നെഞ്ചോട് ചേർത്തതും കൊച്ചു കുട്ടികളെപ്പോലെ അവന്റെ നെഞ്ചോട് ചേർന്ന് നിന്നവൾ ഏങ്ങിക്കരഞ്ഞു "എനിക്ക് ..... എനിക്ക് ..... പറ്റണില്ല ....." അത് മാത്രം പറഞ്ഞുകൊണ്ട് അവൾ ഏങ്ങിക്കരഞ്ഞതും മഹി അവളെ പുറത്തുകൂടി തഴുകി അങ്ങനെ തന്നെ നിന്നു കുറച്ചു കഴിഞ്ഞു അവൻ അവളെ അടർത്തി മാറ്റി "നിന്റെ തന്റേടവും വാശിയും മുഖം നോക്കാതെയുള്ള സംസാരം ഒക്കെയാണ് നിന്നിലേക്ക് എന്നെ അടുപ്പിച്ചത് ..... അതൊക്കെ എവിടെയോ നിനക്ക് നഷ്ടമായിരിക്കുന്നു ...... ഇങ്ങനൊരു തെറ്റായ തീരുമാനം എടുക്കുന്നതിൽ നിന്ന് നിന്റെ ഭീരുത്വം എനിക്ക് മനസ്സിലായി ..... നിന്റെ അച്ഛമ്മയെക്കുറിച്ചു മാത്രം ചിന്തിച്ചപ്പോ നിന്നെ ജീവനായി കണ്ട പല മുഖവും നീ മറന്നു ..... സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻ ഒരുങ്ങുമ്പോൾ അതിനെയൊക്കെ നേരിടാനുള്ള ചങ്കുറ്റമെങ്കിലും കാണിക്കണമായിരുന്നു ......"

അവളുടെ കൈയിലെ ബ്ലേഡ് വലിച്ചെറിഞ്ഞുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു പുറത്തേക്ക് പോകുന്ന മഹിയെ നിറകണ്ണുകളോടെ അവൾ നോക്കിയിരുന്നു അവൻ പോയതും കുറച്ചുമുന്നേ നടന്ന സംഭവങ്ങളിലേക്ക് അവളുടെ ഓർമ്മകൾ സഞ്ചരിച്ചു ഒരു തരത്തിലും ഋഷിയെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നായപ്പോൾ അച്ഛമ്മയോട് അതും മറ്റു പലതും തുറന്ന് പറയാൻ തുനിഞ്ഞു അവിടേക്ക് പുറപ്പെട്ടതായിരുന്നു അവൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്തു കയറിയ അവൾ അപ്പച്ചിയുടെ സംസാരം കേട്ട് അങ്ങോട്ടേക്ക് നടന്നു അടുത്തടുത്ത് വരുംതോറും അവർ പറയുന്ന ഓരോ വാക്കുകളും അവളുടെ കാതിലൂടെ തുളച്ചു കയറി ഉള്ളിൽ ഒരു വെള്ളിടി വെട്ടി ...... തന്നെ കാണുമ്പോൾ വാത്സല്യം നിറഞ്ഞു തുളുമ്പിയ ആ മുഖത്തിന് പിന്നിൽ മറ്റൊരു മുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിഞ്ഞതും അതവളുടെ ഞെട്ടലിന്റെ ആക്കം കൂട്ടി തന്റെ അച്ഛൻ ഏറെ പ്രിയത്തോടെ പറയാറുള്ള പെങ്ങളുടെ ഉള്ളിൽ ആങ്ങളയോടും കുടുംബത്തോടും അടങ്ങാത്ത പകയാണെന്ന് അറിഞ്ഞതും അവൾ തളർന്നു പുറത്തേക്ക് വന്ന അംബിക അവിടെ കണ്ട രുദ്രയെ കണ്ട് ഒന്ന് ഞെട്ടി "നിങ്ങളുടെ ഒരു ആഗ്രഹങ്ങളും നടക്കില്ല ......" പറയുമ്പോൾ അവളുടെ ശബ്ദം കുറച്ചിരുന്നു .....

കണ്ണുകൾ നിറഞ്ഞെങ്കിലും അവളുടെ ശബ്ദത്തിന്റെ കട്ടി കുറഞ്ഞിരുന്നില്ല "നടക്കും മോളെ ...... ഈ വിവാഹം നടന്നില്ലെങ്കിൽ നിന്റെ ജീവന്റെ ജീവനായ സഹോദരനെ നിന്നിൽ നിന്ന് ഞാൻ പറിച്ചെടുക്കും ...... കാര്യം നീ അവന്റെ സഹോദരി ഒക്കെയാണ് ..... പക്ഷെ സ്വന്തമായി ഒരു വരുമാനം ഇല്ലാത്ത നിനക്ക് അവന്റെ കസ്റ്റഡി വിട്ട് തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ..... പിന്നെ നിന്റെ അമ്മ വീട്ടുകാരെ കോടതിക്ക് മുന്നിൽ മോശക്കാരാക്കാൻ പോലീസുകാരൻ ആയ എന്റെ മോന് എളുപ്പമായിരിക്കും ...... അതുകൊണ്ട് എന്റെ കുട്ടി നന്നായി ആലോചിക്ക് ..... അപ്പു എന്റെ കൈയിൽ അകപ്പെട്ടാൽ ഇതിനൊക്കെ അനുഭവിക്കാൻ പോകുന്നത് അവനായിരിക്കും ......" അവരുടെ മുഖത്തെ ക്രൂരഭാവം അവളെ ഭയപ്പെടുത്തി നിസ്സഹായയായി അവർക്ക് മുന്നിൽ അടിയറവ് പറഞ്ഞുകൊണ്ട് അവിടുന്ന് തിരിഞ്ഞോടേണ്ടി വന്നു അവൾക്ക് സംഭവിച്ചതോർത്തുകൊണ്ട് തളർച്ചയോടെ ബെഡിലേക്കിരുന്നുകൊണ്ട് പൊട്ടിക്കരയാൻ മാത്രേ അവൾക്കായുള്ളു ....! •••••••••••••••••••••••••••••••••••••••••••••••

രുദ്ര ഇല്ലാത്തതുകൊണ്ട് കോളേജിൽ വെറുതെ ചുറ്റി തിരിഞ്ഞു നടക്കുവായിരുന്നു ഫിദയും കിച്ചുവും കിച്ചു വന്നതിന്റെ പിറ്റേന്ന് തന്നെ കോളേജിൽ വന്നു ജോയിൻ ചെയ്തു കിച്ചു അവിടമാകാതെ നോക്കി നടക്കുന്നതിനിടയിലാണ് അല്ലു അവരെ കടന്നു പോയത് അല്ലുനെ കണ്ടതും ഫിദയുടെ കണ്ണുകൾ അവനിൽ തന്നെ ഉടക്കി നിന്നു അവൻ കണ്ണിൽ നിന്ന് മറഞ്ഞിട്ടും അങ്ങോട്ടേക്ക് തന്നെ നോക്കി നിൽക്കുന്ന ഫിദയെ നോക്കി കിച്ചു നെറ്റി ചുളിച്ചു "ഡീ ....." കിച്ചു അവളെ വിളിച്ചതും അവൾ ഞെട്ടിക്കൊണ്ട് അവളെ നോക്കി "എന്താ...?" "എത്രനാളായി ഇത് തുടങ്ങീട്ട് .....?" കിച്ചു മാറിൽ കൈപിണച്ചു കെട്ടിക്കൊണ്ട് ഗൗരവത്തോടെ ചോദിച്ചതും ഫിദ ഒന്ന് പരുങ്ങി "എ .... എന്ത് .....?" അവൾ പരുങ്ങലോടെ ചോദിച്ചു "മനസ്സിലായില്ലേ ..... ആ ചെക്കനെ കാണുമ്പോഴുള്ള നിന്റെ ഈ ഇളക്കം ..... രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ......" അവൾ ഗൗരവത്തോടെ പറഞ്ഞതും ഫിദ നിന്ന് വിയർത്തു "അത് പിന്നെ ..... ഞാൻ ..... ചുമ്മാ ....." അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞതും കിച്ചു അവളെ ഒന്ന് ഇരുത്തിനോക്കി മുന്നോട്ട് നടന്നു തലക്ക് ഒരു അടിയും കൊടുത്തു പിന്നാലെ ഫിദയും നടന്നു •••••••••••••••••••••••••••••••••••••••••••••••

രുദ്ര ആരോടും മിണ്ടാതെ മുറിക്കകത്തു തന്നെ കഴിച്ചു കൂട്ടി മനസ്സിലേക്ക് വേണ്ടാത്ത പല ചിന്തകളും കടന്നു വന്നുകൊണ്ടിരുന്നു നാളെയാണ് വിവാഹം .....! അതോർക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു വിവാഹം പ്രമാണിച്ചു രുദ്രയുടെ വീട്ടിൽ എത്തിയതാണ് കിച്ചുവും ഫിദയും അവർ മുറിയിലേക്ക് ചെന്നതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവരെ കെട്ടിപ്പിടിച്ചു രണ്ടുപേരും അന്താളിപ്പോടെ അവളെ നോക്കി "രുദ്രാ ..... ഡാ ..... എന്താടാ ..... എന്താ കാര്യം ......" കിച്ചു അവളെ അടർത്തി മാറ്റിക്കൊണ്ട് ചോദിച്ചതും അവളൊരു തേങ്ങലോടെ എല്ലാം പറഞ്ഞു എല്ലാം കേട്ടതും രണ്ടുപേരുടെയും മുഖം വലിഞ്ഞു മുറുകി "നിനക്ക് നാണമില്ലേ രുദ്രാ ..... ആ പരട്ട തള്ളേടെ ഭീഷണിക്ക് മുന്നിൽ തോറ്റിട്ട് ഇങ്ങനെ ഇരുന്നു മോങ്ങാൻ ..... നീ ഞങ്ങടെ രുദ്ര തന്നെ ആണോ .....? ഓർത്തിട്ട് എനിക്ക് നിന്നെയാ കൊല്ലാൻ തോന്നണേ ..... അവളൊരു സർവം സഹ വന്നേക്കുന്നു 😡😡...." കിച്ചു ദേശ്യം മുഴുവനും വാക്കുകളിൽ തീർത്തപ്പോൾ ഫിദ അവളോട് വേണ്ടെന്ന് പറഞ്ഞു "രുദ്രാ ..... ഞങ്ങൾക്ക് ഒന്ന് അറിഞ്ഞാൽ മതി ..... നിനക്ക് ഋഷിയെ ഇഷ്ടമല്ല ..... അതിന് കാരണം മഹിയേട്ടൻ ആണോ ....? നിന്റെ മനസ്സിൽ മഹിയേട്ടനോട് എന്തേലും ഫീലിങ്ങ്സ് ഉണ്ടോ ..... സത്യം പറയ് രുദ്രാ ....." ഫിദ അവളുടെ മുഖം കൈക്കുള്ളിലാക്കികൊണ്ട് ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു "പറയ് രുദ്രാ ....... Do you love him ....?"..... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story