രുദ്ര: ഭാഗം 13

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രുദ്രാ ..... ഞങ്ങൾക്ക് ഒന്ന് അറിഞ്ഞാൽ മതി ..... നിനക്ക് ഋഷിയെ ഇഷ്ടമല്ല ..... അതിന് കാരണം മഹിയേട്ടൻ ആണോ ....? നിന്റെ മനസ്സിൽ മഹിയേട്ടനോട് എന്തേലും ഫീലിങ്ങ്സ് ഉണ്ടോ ..... സത്യം പറയ് രുദ്രാ ....." ഫിദ അവളുടെ മുഖം കൈക്കുള്ളിലാക്കികൊണ്ട് ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു "പറയ് രുദ്രാ ....... Do you love him ....?"ഫിദ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കൊണ്ടേയിരുന്നു ഒന്നും പറയാതെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ കേട്ടതും കിച്ചുവിന് ദേശ്യം വന്നു "നീ വന്നേ ..... അവൾ ഇവിടെ മോങ്ങിക്കൊണ്ട് ഇരിക്കട്ടെ ..... ഒടുവിൽ ആ ഋഷി വന്ന് കെട്ടി ആ തള്ളച്ചിയുടെ കാലിനടിയിൽ ഞെരിഞ്ഞമർന്നു ജീവിക്കട്ടെ ...... " കിച്ചുവിന് ദേശ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല "എ ..... എന്റെ .... അപ്പു ....." അവൾ തേങ്ങലോടെ പറഞ്ഞതും കിച്ചു അവളെ നെഞ്ചോടടക്കി പിടിച്ചു "നീ ഇങ്ങനെ കരയാതെ .....

നിന്റെ അപ്പുനെ നിന്നിൽ നിന്നും ആരും തട്ടിയെടുക്കാൻ പോണില്ല ..... നീ സമാധാനിക്ക് ....." ഫിദ അവളെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞതും അവളുടെ തേങ്ങൽ നേർത്തു നേർത്തു വന്നു മൂന്നും കൂടി കെട്ടിപ്പിടിച്ചു ഇരിക്കുമ്പോഴാണ് മുഖത്ത് സ്നേഹത്തിന്റെ ചായം പൂശി കൈയിൽ ഒരു താലത്തിൽ വിവാഹപുടവയുമായി അംബിക മുറി തുറന്ന് വന്നത് അവരെ കണ്ടതും രുദ്ര പേടിയോടെ എഴുന്നേറ്റു നിന്നു കിച്ചുവിനും ഫിദക്കും അവർ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചതും ഫിദ വെറുപ്പോടെ മുഖം കോട്ടി കിച്ചു അവരെ കൊല്ലാനുള്ള ദേശ്യത്തിൽ അവിടുന്ന് എണീറ്റതും രുദ്ര അവളെ തടഞ്ഞു "പാരമ്പര്യമായിട്ട് കൈമാറി വരുന്ന വിവാഹവസ്ത്രമാണ് ..... ഇതണിഞ്ഞു വേണം നാളെ എന്റെ കുട്ടി മണ്ഡപത്തിലേക്ക് വരാൻ ..... പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട ....." അവളുടെ കവിളിൽ തട്ടി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവർ പുറത്തേക്ക് പോയതും കിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവർ പോകുന്നതും നോക്കി പുച്ഛത്തോടെ ചിരിച്ചു ••••••••••••••••••••••••••••••••••••••••••••••••

സത്യനും ഹേമയും മുത്തശ്ശിയും പുറത്തു ഇരിക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത് ഹേമയുടെ സഹോദരൻ ഹരിനന്ദനും കുടുംബവുമായിരുന്നു അത് രുദ്രയുടെ വിവാഹത്തിനായി മുത്തശ്ശി ക്ഷണിച്ചതായിരുന്നു അവരെ അവിടെ എന്ത് ചടങ്ങ് നടന്നാലും നന്ദനെയും കുടുംബത്തെയും അവർ ഒഴിവാക്കിയിരുന്നില്ല ഭാര്യ വർഷവും രണ്ട് പെണ്മക്കളുമായി അയാൾ ചെന്നൈയിൽ സെറ്റിൽഡാണ് വല്ലപ്പോഴും കൂടി വരും ..... വന്നാൽ പിന്നെ അവിടെ ഒരു ഉത്സവമായിരിക്കും നന്ദന്റെ മക്കൾക്കും നാട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം ..... മൂത്തവൾ നിത്യ പിജിക്ക് പഠിക്കുന്നു ..... മഹിയുടെ പ്രായം ആണ് അവൾക്കും ഇളയവൾ നീതു ...... പ്ലസ് ടുന് പഠിക്കുന്നു ..... അവളാണ് അവിടുത്തെ ചെല്ലക്കുട്ടി കാറിൽ നിന്ന് ഇറങ്ങിയതും നീതു ഓടിപ്പോയി സൂര്യയുടെ കൈയിൽ തൂങ്ങിയതും അവനവളെ നോക്കി പല്ല് കടിച്ചു നിത്യ വർഷക്കൊപ്പം അകത്തേക്ക് നടന്നു അവരെ അകത്തേക്ക് ഇരുത്തിക്കൊണ്ട് വിശേഷങ്ങൾ പറയുമ്പോഴാണ് അംബിക താഴേക്ക് വന്നത് "എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട് ....."

അവിടെ ഇരിക്കുന്നവരെ ഗൗനിക്കാതെ അംബിക പറഞ്ഞതും എല്ലാവരും അവരിലേക്ക് ദൃഷ്ടി പതിപ്പിച്ചു "വിവാഹത്തിന് മുന്നേ രുദ്രക്ക് അവകാശപ്പെട്ട അതായത് ശ്രീദേവിയുടെ പേരിലുള്ള എല്ലാ സ്വത്തുക്കളും രുദ്രയുടെ പേർക്ക് രജിസ്റ്റർ ചെയ്യണം ...... അതും ഇന്ന് തന്നെ ......" അംബികയുടെ ആവശ്യം കേട്ട് എല്ലാവരും ഒന്ന് അന്താളിച്ചു നന്ദനും കുടുംബവും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി മഹി അവരെ നോക്കി മുഖം ചുളിച്ചു സത്യനും ഹേമയും അവരുടെ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധിക്കുകയായിരുന്നു "അത് നടക്കില്ല ......" സ്റ്റെയർ ഇറങ്ങി വന്നുകൊണ്ട് രുദ്ര തറപ്പിച്ചു പറഞ്ഞു "മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ കയറുന്നത് അത്ര നല്ല ശീലമല്ല മോളെ ......" അവർ ചെറു ചിരിയോടെ പറഞ്ഞതും രുദ്ര അവരെ വെറുപ്പോടെ നോക്കി "എനിക്ക് ഈ സ്വത്തുക്കളോടൊന്നും താല്പര്യമില്ല ..... എനിക്ക് അതൊട്ട് വേണ്ടതാനും ....."

അവളുടെ വാക്കുകളിലെ അമർഷം മഹി ശ്രദ്ധിച്ചിരുന്നു ഇത്രയും നാൾ സ്നേഹത്തോടെ നോക്കിയ അവളുടെ കണ്ണിൽ അവനു അവരോടുള്ള വെറുപ്പ് കാണാൻ കഴിഞ്ഞു ഒടുവിൽ രുദ്രയുടെ കൈപിടിച്ച് വലിച്ചു മുകളിലേക്ക് കൊണ്ട് പോകുന്ന അംബികയെ അവൻ സംശയത്തോടെ നോക്കി നിന്നു മുകളിലേക്ക് കൊണ്ടുപോയ രുദ്രയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു അംബിക അവളെ ഭിത്തിയോട് ചേർത്തു "എന്റെ സ്വപ്നങ്ങൾക്ക് തടസ്സമായി നിന്നാൽ കൊന്നു കളയും ...... അസത്തെ .....! നിനക്ക് എത്ര ധൈര്യമുണ്ടായിട്ടാടി എനിക്കെതിരെ നിന്റെ നാവ് പൊങ്ങിയത് .....?" അവളുടെ കഴുത്തിലെ പിടി മുറുകിയതും രൂക്ഷമായ ഒരു നോട്ടം മാത്രം അവൾ അവർക്ക് നേരെ തൊടുത്തു വിട്ടു "ഇത് കണ്ടോ ...... ഈ പേപ്പറിൽ എന്താണെന്ന് ..... അപ്പുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കാനുള്ള ഹർജിയാ ..... വെറുതെ എന്നെക്കൊണ്ട് കടുംകൈ ചെയ്യിക്കരുത് ......" അവളെ പിടിച്ചു നിലത്തേക്ക് തള്ളിക്കൊണ്ട് അംബിക താഴേക്ക് പോയതും അവൾ തന്റെ നിസ്സഹായത ഓർത്തു ചുവന്ന കണ്ണുകളോടെ അവർ പോകുന്നതും നോക്കി ഇരുന്നു "

എന്തായി തീരുമാനം ....?" താഴേക്ക് ഇറങ്ങി വന്നുകൊണ്ട് അംബിക ചോദിച്ചതും സത്യൻ ലെക്ഷ്മിയമ്മയെ ഒന്ന് നോക്കി (മുത്തശ്ശി ) "എന്നായാലും അതൊക്കെ അവൾക്ക് അവകാശപ്പെട്ടതല്ലേ ..... ഒരു ഭാഗം വെപ്പ് ഒരിക്കലും ആഗ്രഹിച്ചതല്ല ..... എന്റെ കുട്ടീടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ...... അവർ ചോദിക്കുന്നത് എന്താന്ന് വെച്ചാൽ കൊടുത്തേക്ക് ......" അത്രയും പറഞ്ഞുകൊണ്ട് കണ്ണ് തുടച്ചു പോകുന്ന അമ്മയെ നോക്കി സത്യൻ വേദനയോടെ നിന്നു "ഹ്മ്മ് സമ്മതം ..... പക്ഷെ ഭാഗം വെപ്പ് ഒരു ദിവസം കൊണ്ടൊന്നും നടക്കുന്ന കാര്യമല്ല ..... കുറച്ചു സമയം വേണം ....." സത്യൻ അനിഷ്ടത്തോടെ പറഞ്ഞതും അംബികയുടെ മുഖം വിടർന്നു "ശെരി ......1 മാസം ..... അതിനുള്ളിൽ എല്ലാം കഴിഞ്ഞിരിക്കണം ..... പിന്നെ ഈ തറവാടും കൂടി അവളുടെ പേരിൽ ആക്കിയേക്കണം ....." ഒരു കല്പന പോലെ പറഞ്ഞുകൊണ്ട് പോകുന്ന അംബികയെ നോക്കി ദേശ്യത്തോടെ സത്യൻ നിന്നു "എന്താ സത്യാ ഇത് ..... നിങ്ങടെ കുട്ടിയിലല്ല സ്വത്തിലാണ് അവരുടെ കണ്ണ് ..... അത് മനസ്സിലാക്കിയിട്ടും നിങ്ങൾ എന്തിനാ ഈ വിവാഹം നടത്തുന്നെ ....

. എനിക്ക് മനസ്സിലാകുന്നില്ല നിങ്ങൾക്കൊക്കെ എന്ത് പറ്റിയെന്ന് ..... ഈ തറവാട് അവർ ചോദിച്ചത് പഴെയതൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണെന്ന് ഊഹിക്കാവുന്നതേ ഉള്ളു ......" നന്ദൻ (ഹേമയുടെ ചേട്ടൻ ) സത്യനോടായി പറഞ്ഞതും സത്യൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു "രുദ്ര മോളുടെ തീരുമാനമാണ് ഏട്ടാ ഇത് ..... അവൾ വേണ്ട എന്ന് പറയാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ....." ഹേമ ഒരു നെടുവീർപ്പോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു ••••••••••••••••••••••••••••••••••••••••••••••••• "ശ്രീദേവിടെ പേരിലുള്ള സ്വത്തെന്ന് പറയുമ്പോ..... ഈ കാണുന്നതിന്റെയൊക്കെ നേർ പകുതി ..... എന്റെ ഭഗവാനെ എങ്ങനെ നോക്കിയാലും ഒരു 10-50 കോടിയുടെ സ്വത്തു ഉണ്ടാകും ഈ നശിച്ചതിനെയൊക്കെ ആരാ ഇപ്പൊ ഇങ്ങട്ട് കെട്ടിയെടുത്തെ ...... 10-50 കോടിയെ ...... ഓർത്തിട്ട് എന്റെ തല കറങ്ങുന്നു ......" മുറിയിൽ ഇരുന്ന് നിത്യയോട്‌ വിരലിൽ എണ്ണി കണക്ക് എടുത്തുകൊണ്ട് ഓരോന്ന് പറയുകയായിരുന്നു വർഷ "എന്തൊക്കെയായിരുന്നു ...... മഹിയെക്കൊണ്ട് എന്നെ കെട്ടിക്കും ..... സൂര്യയെ കൊണ്ട് നീതുവിനെ കെട്ടിക്കും .....

അങ്ങനെ സ്വത്തുക്കൾ മുഴുവൻ നമ്മുടെ അധീനതയിലാവും ..... എന്നിട്ടിപ്പോ എന്തായി ....... ഏതോ തെരുവിൽ കിടന്നവരൊക്കെ വന്ന് ഒക്കെ കൊണ്ട് പോവാൻ പോവാ ......" നിത്യ ഇഷ്ടക്കേടോടെ പറഞ്ഞതും വർഷ താടക്ക് കൈയും കൊടുത്തിരുന്നു "ആ പെണ്ണിന് വല്ല അവിഹിതവുമുണ്ടെന്ന് പറഞ്ഞു കല്യാണം മുടക്കിയാലോ .....?" അവർ ആവേശത്തോടെ ചോദിച്ചതും നിത്യ അവരെ അടിമുടി ഒന്ന് നോക്കി "'അമ്മ ഒന്ന് ചുമ്മാതിരുന്നേ ..... അവളിവിടുത്തെ പോന്നമനയാണെന്ന് മറക്കണ്ട ..... പിടിക്കപ്പെട്ടാൽ അച്ഛൻപോലും പെങ്ങടെ വശത്തെ നിൽക്കൂ ..... പിന്നെ അമ്മേടെ ഇളയസന്തതി ഉണ്ടല്ലോ .... ആ നീതു ..... അവളുടെ ചെവിയിലെങ്ങാനും കിട്ടിയാൽ അവൾ അത് ഹേമാന്റീടെ കാതിൽ എത്തിക്കും ....." നിത്യ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞതും അവരുടെ മുഖമങ് വാടി "എന്നാലും സ്വത്തിന്റെ നേർപകുതി എന്നൊക്കെ പറയുമ്പോ 😕....?"

വർഷ പാതിയിൽ നിർത്തിയതും നിത്യ അവരെ നോക്കി ഒന്ന് ശ്വാസം വലിച്ചു വിട്ടു "സ്വത്തു ഭാഗം വെക്കാൻ 1 മാസത്തെ സമയം ഇല്ലേ .... അതിനിടക്ക് നമുക്ക് എന്തങ്കിലും പ്ലാൻ ചെയ്യാം ...... ഇപ്പോഴേ അതോർത്തു തല പുകക്കണ്ട ....." അതും പറഞ്ഞു എണീറ്റുപോകുന്ന നിത്യയെ വിടർന്ന മുഖത്തോടെ അവർ നോക്കി നിന്നു ••••••••••••••••••••••••••••••••••••••••••••••• വിവാഹത്തിനായി വീടാകെ ഒരുങ്ങിക്കഴിഞ്ഞു കിച്ചുവും ഫിദയും രുദ്രയുടെ അടുത്തേക്ക് പോകാതെ അലങ്കാരപ്പണികളിൽ ഏർപ്പെട്ടു രാത്രി ആയപ്പോഴേക്കും അല്ലുവും എത്തിയിരുന്നു എന്തോ മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ അല്ലു വന്നതൊന്നും ഫിദ അറിഞ്ഞില്ല ഏതോ ലോകത്തെന്ന പോലെ അവൾ കിച്ചുവിനൊപ്പം ഓരോ ജോലിയിൽ ഏർപ്പെട്ടു "കൃഷ്ണ മോളെ ....... ആ സൂര്യനോട് ഒന്ന് പോയി ഈ ലിസ്റ്റിലെ സാധങ്ങളൊക്കെ വാങ്ങി വരാൻ പറയുവോ ..... വേഗം വേണം ...... കലവറയിലേക്കുള്ള സാധങ്ങളാ .....

" ഹേമ കിച്ചുവിനോട് പറഞ്ഞതും അവൾ ജോലി നിർത്തി ലിസ്റ്റ് വാങ്ങി മുകളിലേക്ക് പോയി സൂര്യന്റെ മുറി തുറന്ന് കിടക്കുന്നത് കണ്ടതും അവൾ നേരെ അകത്തേക്ക് പോയി അവിടെ അവൻ ഉണ്ടായിരുന്നില്ല ..... അവൾ ചുറ്റും നോക്കിയതും ബാത്റൂമിലെ ഡോർ തുറന്ന് അവൻ പുറത്തേക്ക് വന്നു ഒരു ടർക്കി മാത്രം ധരിച്ചാണ് അവന്റെ നിൽപ്പ് മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട് "അമ്മാ ....." അവളെ കണ്ടതും മാറിൽ കൈ പിണച്ചുകൊണ്ട് അവൻ അലറിയതും അവൾ തിക്കി പിന്നോട്ട് മാറി "എന്താടോ കിടന്ന് അലറുന്നെ .....🙄" യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ചോദിച്ചതും അവൻ അവളെ ചൂഴ്ന്നൊന്നു നോക്കി "നിനക്ക് ഈ നാണോം മാനോം ഒന്നുല്ലേ കൊച്ചേ ..... കുളിച്ച കോലത്തിൽ നില്കുന്ന എന്നെ ഇങ്ങനെ നോക്കി നിൽക്കാൻ 😬😬 "സൂര്യൻ അവളോട് ദേശിച്ചതും അവൾ നെറ്റി ചുളിച്ചു "ഇതും ഉടുത്തോണ്ട് എന്റെ മുന്നിൽ നില്ക്കാൻ ഇയാൾക്ക് ഇല്ലാത്ത നാണം എന്തിനാ എനിക്ക് 🙄.....?" അവളുടെ സംസാരം കേട്ടതും അവനു അടിമുടി വിറച്ചു കയറി "എന്തോ നോക്കി നിക്കുവാടി ..... ഒന്ന് ഇറങ്ങിപ്പോ കൊച്ചെ ...."

അവൻ കൈകൂപ്പി പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കിക്കൊണ്ട് അവിടുന്ന് ഇറങ്ങി അവനൊന്ന് ശ്വാസം വിട്ടതും അവൾ എന്തോ ഓർത്തപോലെ തിരികെ വന്നു ലിസ്റ്റ് അവിടെ വെച്ചിട്ട് തിരിഞ്ഞു നടന്നു "നോക്കി നിൽക്കാതെ ആ ലിസ്റ്റിലുള്ള സാധനം പോയി വാങ്ങാൻ നോക്ക് ....." തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞതും അവൻ ഓടിപ്പോയി വാതിലടച്ചു നെഞ്ചിൽ കൈ വെച്ചു ••••••••••••••••••••••••••••••••••••••••••••••• കല്യാണം ഒക്കെ ആയിട്ടും ആർക്കും ഒരു ഉത്സാഹവുമില്ലായിരുന്നു എങ്കിലും ഫിദ രുദ്രയുടെ കയ്യിൽ നിറച്ചും മൈലാഞ്ചി ഇട്ടുകൊടുത്തു പരസ്പരം അവർ ഒന്നും മിണ്ടിയില്ല ...... ഇടക്കൊക്കെ അവൾ അപ്പുവിനെ കെട്ടിപിടിച്ചു നിശബ്ദമായി കരയുന്നത് കാണാം അവനതൊന്നുമറിയാതെ ചേച്ചിയുടെ വിവാഹം അടിച്ചു പൊളിക്കുന്ന തിരക്കിൽ ആയിരുന്നു ഋഷിയുടെ കാളുകൾ പലമുറ വന്നെങ്കിലും അവനോട് സംസാരിക്കാനോ അത് അറ്റൻഡ് ചെയ്യാനോ അവൾ കൂട്ടാക്കിയില്ല വർഷവും നിത്യയും രുദ്രക്ക് അണിയാനുള്ള ആഭരങ്ങളുടെ കണക്കെടുപ്പ് നടത്തുവായിരുന്നു

നീതു ആണേൽ അപ്പുവിനൊപ്പം കളിച്ചു നടക്കുന്നുണ്ട് ഇടക്കെപ്പോഴോ അല്ലുവിനെ അവിടെ കണ്ട ഫിദ ഒന്ന് ഞെട്ടി മനസ്സ് ശാന്തമല്ലാത്തതിനാലാവാം അവൾ അവനു മുഖം കൊടുക്കാതെ മാറി നടന്നു മഹി ഹാളിലെ ഒരുവശത്തു നിന്ന് രുദ്രയെ തന്നെ നോക്കി നിൽക്കുന്നുണ്ട് ഇടയ്ക്കിടെ അവനുനേരെ നീളുന്ന അവളുടെ കണ്ണുകൾ അവൻ കണ്ടെന്നറിയുമ്പോൾ പിടച്ചിലോടെ പിൻവലിക്കുന്നത് ഒരു കുസൃതിചിരിയോടെ അവൻ നോക്കി നിന്നു അവന്റെ മുഖത്തു യാതൊരു നിരാശയും ഇല്ലാത്തതു അവളെ തളർത്തി സന്തോഷത്തോടെ അവളുടെ വിവാഹത്തിന്റെ കാര്യങ്ങൾ ഒക്കെ ഓടി നടന്ന് ചെയ്യുന്ന അവനെകാണുമ്പോൾ കാരണമില്ലാതെ ഒരു വേദന അവളിൽ ഉടലെടുത്തു എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു .... അവനെ നോക്കാനുള്ള ശക്തിയില്ലാതായി എന്ന് തോന്നിയപ്പോൾ അവൾ മുറിയിലേക്ക് പോയി അടുത്ത ബന്ധുക്കളുടെ വരവും പോക്കും ഒക്കെയായി ആ ദിവസവും കഴിഞ്ഞു ഇന്നാണ് വിവാഹദിവസം ......!! എല്ലാവരും അണിഞ്ഞൊരുങ്ങി ......

അംബിക നൽകിയ പട്ടുസാരി ഉടുത്തു സർവാഭരണവിഭൂഷിതയായി അണിഞ്ഞൊരുങ്ങി മുത്തശ്ശി അവളെ കണ്ണ് തട്ടാതിരിക്കാൻ ഉഴിഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചതും അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ...... എന്തുകൊണ്ടോ ഒരു തുള്ളി കണ്ണുനീര് പോലും അവളുടെ കണ്ണിൽ നിന്നും വന്നില്ല കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയതാണോ ..... മനസ്സ് ഉറച്ചുപോയതാണോ ..... അറിയില്ല ഹേമയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് അവൾ സത്യന് നേരെ നടന്നു വീടിന് മുന്നിലായിരുന്നു മണ്ഡപം ഒരുക്കിയിരുന്നത് സത്യൻ അവളെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കൊണ്ട് പോയി അവിടെ കണ്ണീർ വാർത്തിരിക്കുന്ന അച്ഛമ്മയെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു വിധിക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചുകൊണ്ട് സത്യന്റെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കയറി കൂപ്പുകൈകളോടെ എല്ലാവരെയും വാങ്ങിക്കൊണ്ട് അവൾ മണ്ഡപത്തിലേക്ക് ഇരുന്നു അടുത്തിരുന്ന ഋഷി ചിരിയോടെ ഉറ്റു നോക്കുന്നുണ്ടെങ്കിലും തിരിച്ചൊരു നോട്ടം പോലും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല "താലി ചാർത്തിക്കോളൂ ......"

തീരുമേനിയുടെ വാക്കുകൾ കേട്ടതും രുദ്ര കണ്ണുകൾ ഇറുക്കിയടച്ചു കണ്ണുകൾ ചതിക്കുമെന്ന് അറിയാമായിരുന്നു ..... പ്രീയപ്പെട്ട പലതും കാണുമ്പോൾ മനസ്സ് കൈവിട്ടുപോകുമോ എന്നവൾ ഭയന്നു അത്യധികം ആഹ്ലാദത്തോടെ അംബിക താലിയെടുത്തു ഋഷിക്ക് നേരെ നീട്ടി നിറഞ്ഞ പുഞ്ചിരിയോടെ ഋഷി താലി കൈകളിലെടുത്തുകൊണ്ട് രുദ്രയെ നേർക്ക് നീട്ടി അവൾ കണ്ണുകൾ ഇറുക്കിയടച്ചു കൊലക്കയറു കഴുത്തിൽ മുറുകുന്നപോലെ ഋഷിയുടെ താലി അവളുടെ കഴുത്തിൽ വീണു അവൾക്ക് ദേഹമാസകലം പൊള്ളുന്നത് പോലെ തോന്നി എന്തോ നേടിയെടുത്ത ചിരിയോടെ നിൽക്കുന്ന അംബികയെ പുച്ഛത്തോടെ നോക്കിക്കൊണ്ടവൾ തിരിഞ്ഞതും ഓടിക്കിതച്ചു വന്നുകൊണ്ട് നിറഞ്ഞു ചുവന്നകണ്ണുകളോടെ അവളെ നോക്കുന്ന മഹിയെയാണ് കണ്ടത് സകലതും നഷ്ടപ്പെട്ടവനെപ്പോലെ നിസ്സംഗതയോടെ അവൻ മണ്ണിൽ മുട്ട് കുത്തി ഇരുന്നു അവൾക്ക് അവന്റെ നോട്ടത്തെ താങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു ഒരു കുറ്റവാളിയെപ്പോലെ അവൾ തല താഴ്ത്തി ഇരുന്നു ഒടുവിൽ അഗ്നിക്ക് ചുറ്റും ഋഷിയുടെ കൈ പിടിച്ചു പ്രദക്ഷിണം ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ അവനിലേക്ക് പാറി വീണു കണ്ണുകൾ നിറഞ്ഞെങ്കിലും മുഖത്ത് നിസ്സംഗത മാത്രം തളം കെട്ടി നിന്ന അവനെ വേദനയോടെ അവൾ നോക്കി പലതും പറയാൻ അവളുടെ ഉള്ളം വെമ്പുന്നതു പോലെ .....!

"ചടങ്ങുകളൊക്കെ ശുഭമായി അവസാനിച്ചിരിക്കുന്നു ..... ഇപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരായിക്കഴിഞ്ഞു ......" പൂജാരി പറഞ്ഞ വാക്കുകൾ അസ്ത്രം കണക്കെ രുദ്രയുടെ ഹൃദയത്തിൽ തുളച്ചു കയറി എല്ലാം ഇട്ടിട്ട് ഓടിപ്പോകാൻ പോലും അവൾക്ക് തോന്നി അപ്പുവിന്റെ മുഖം അവിടെയും അവളെ തോൽപ്പിച്ചു എല്ലാ വേദനകളും കടിച്ചമർത്തി ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ ഋഷിയുടെ കരങ്ങൾ ആരും കാണാതെ അവളുടെ ഇടുപ്പിൽ കുസൃതി കാട്ടി നടന്നു അത്യധികം അറപ്പോടെ അവ തട്ടിമാറ്റാൻ ഒരുങ്ങിയ രുദ്രയെ അംബിക ഒരു നോട്ടം കൊണ്ട് തളച്ചു എല്ലാം സഹിച്ചും ക്ഷമിച്ചും നിന്ന അവൾക്ക് അടുത്ത അടിയുമായി അംബിക പ്രത്യക്ഷപ്പെട്ടു "രുദ്രക്ക്‌ അവകാശപ്പെട്ട ഈ വീട്ടിൽ ഞാനും എന്റെ കുടുംബവുമാണ് ഇനി മുതൽ താമസിക്കാൻ പോകുന്നത് ...... ബാക്കി ഉള്ളവരൊക്കെ ഈ നിമിഷം ഇവിടുന്ന് ഇറങ്ങണം ......" അംബികയുടെ വാക്കുകളിൽ എല്ലാവരും ഞെട്ടിത്തരിച്ചുപോയി രുദ്ര അംബികയുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞെങ്കിലും അവർ അവളെ പുച്ഛിച്ചു തള്ളി അവളെ ഹൃദയത്തെ കൂടുതൽ കുത്തിനോവിച്ചത് ഒരു വാക്ക് പോലും മറുത്തു പറയാതെ ആ വീട്ടിൽ നിന്നും ഇറങ്ങുന്ന തന്റെ കുടുംബമാണ് ചങ്കു പൊട്ടും പോലെ തോന്നി അവൾക്ക് ......

ഒരുവേള അംബികയെ കുത്തി മലർത്താൻ പോലും അവൾക്ക് തോന്നിപ്പോയി പക്ഷെ സാഹചര്യമവളെ ഒരു പാവകണക്കെ എല്ലാം നോക്കിക്കാണാൻ പ്രേരിപ്പിച്ചു "ഇ ..... ഇത് ...... നിനക്കായി കരുതി വെച്ചതാ ...... താലി കെട്ടിന് ഒരുനിമിഷം മുൻപെങ്കിലും നീ എന്നെ ഇഷ്ടമാണെന്ന് പറയുമെന്ന പ്രതീക്ഷയിൽ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നതാ ..... ഇനി ..... ഇനി ഇതിന്റെ ആവശ്യമില്ലല്ലോ ഇത് നീ സൂക്ഷിച്ചോ ..... നിനക്കായുള്ള എന്റെ വിവാഹസമ്മാനമായി കൂട്ടിയാൽ മതി ..... തോറ്റ് പോയ എന്റെ പ്രണയത്തിന്റെ സ്മാരകമായി ഇതിരിക്കട്ടെ ....." ഇടറുന്ന സ്വരത്തോടെ പോക്കറ്റിലെ താലി പുറത്തേക്കെടുത്തുകൊണ്ട് അവൻ പറഞ്ഞതും വിറയ്ക്കുന്ന കൈകളോടെ അവളത് വാങ്ങി കണ്ണുകൾ നിറഞ്ഞു ..... അവന്റെ പ്രണയത്തിന്റെ ആഴം അറിയുകയായിരുന്നു അവൾ ...... അവന്റെ സ്നേഹത്തിന് മുന്നിൽ വീണ്ടും വീണ്ടും തോറ്റ് പോവുകയായിരുന്നു അവൾ .....! ഋഷിയുടെ കരങ്ങൾ അവളെ ചേർത്ത് പിടിച്ചതും അവൾ ഞെട്ടലോടെ തല ചെരിച്ചു നോക്കി രുദ്രയെ തന്നോട് ചേർത്തുനിർത്തി പുച്ഛത്തോടെ നിൽക്കുന്ന റിഷിയ്ക്ക് ഒരു മങ്ങിയ ചിരി സമ്മാനിച്ചുകൊണ്ട് അവൻ നടന്നകന്നു

അവനെ തന്നെ നോക്കിനിന്ന രുദ്രയെ ഞെട്ടിച്ചുകൊണ്ട് റോഡിലേക്കിറങ്ങിയ മഹിയെ പാഞ്ഞുവന്ന ഒരു ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചു "മഹിയേട്ടാാാ .........." ആദ്യമായി അവളുടെ നാവിൽ നിന്നും അവന്റെ പേരുതിർന്നു വീണു "മഹിയേട്ടാ ......" അവൾ അലറിക്കൊണ്ട് ചാടിയെണീറ്റു ചെന്നിയിൽ നിന്ന് വിയർപ്പൊഴുകി അവൾ ബെഡിലിരുന്ന് കിതച്ചുകൊണ്ട് ചുറ്റും നോക്കി കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു "മ ..... മാഹിയേട്ടൻ ....." അവൾ സ്വയം പുലമ്പിക്കൊണ്ട് അവിടെ നിന്നും എണീറ്റ് മുറി തുറന്ന് മഹിയുടെ മുറിയിലേക്ക് ഓടി ഉറക്കം വരാതെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു മഹി അവനെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത് അവൾ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു "മാഹിയേട്ടാ ......" അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെ പിന്നിലൂടെ കെട്ടിപ്പിടിച്ചതും അവനൊന്ന് ഞെട്ടി അവളിൽ നിന്ന് ആദ്യമായി അങ്ങനൊരു വിളി കേട്ടതും അവിശ്വസനീയമായി അവൻ തിരിഞ്ഞു നോക്കി "I love you mahiyetta..... എനിക്ക് നിങ്ങൾ ഇല്ലാതെ ..... നിങ്ങൾ ഇല്ലാതെ എനിക്ക് പറ്റില്ല ...... എന്നെ വിട്ട് എങ്ങും പോവല്ലേ ..... എനിക്ക് നിങ്ങളെ വേണം ......

I love you Mahiyetta ..... എന്നെ ഋഷിയെട്ടന്റെ കൂടെ പറഞ്ഞയക്കല്ലേ ...... ഞാൻ മരിച്ചുപോകും ...... " അവൾ വിതുമ്പികൊണ്ട് പറയുന്നത് കേട്ട് അവൻ വീണ്ടും ഞെട്ടി "താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ..... താൻ ആഗ്രഹിച്ച നിമിഷങ്ങൾ ......തൻ സ്വപ്നം കണ്ട രംഗം ..... ഇന്നിതാ സഭലമായിരിക്കുന്നു ....." അവന്റെ ഉൾമനസ്സ് മന്ത്രിച്ചു "I love you ......" അവൾ പദം പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് തളർച്ചയോടെ വീണതും മഹി അവളെ താങ്ങിപ്പിടിച്ചു "എ ..... എന്നെ വിട്ടു കൊടുക്കല്ലേ മ.... മഹിയേട്ടാ ......" അവളെ മുറിയിൽ കിടത്തി തിരിഞ്ഞു നടന്ന മഹിയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞതും മഹി അവളെ തിരിഞ്ഞുനോക്കി "ഒരുപാട് വൈകിപ്പോയി രുദ്രാ ....." അവളുടെ കൈ അടർത്തി മാറ്റി പുറത്തേക്ക് പോകുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പുറത്തിറങ്ങിയ മഹി ഒന്ന് ചിരിച്ചുകൊണ്ട് അല്പം മാറി നിന്ന് അവനെ നോക്കി നഖം കടിക്കുന്ന നാലെണ്ണത്തിനെയും ( അല്ലു ,ഫിദ ,കിച്ചു , സൂര്യ ) നോക്കി thumpsup കാണിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു ............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story