രുദ്ര: ഭാഗം 14

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എ ..... എന്നെ വിട്ടു കൊടുക്കല്ലേ മ.... മഹിയേട്ടാ ......" അവളെ മുറിയിൽ കിടത്തി തിരിഞ്ഞു നടന്ന മഹിയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞതും മഹി അവളെ തിരിഞ്ഞുനോക്കി "ഒരുപാട് വൈകിപ്പോയി രുദ്രാ ....." അവളുടെ കൈ അടർത്തി മാറ്റി പുറത്തേക്ക് പോകുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പുറത്തിറങ്ങിയ മഹി ഒന്ന് ചിരിച്ചുകൊണ്ട് അല്പം മാറി നിന്ന് അവനെ നോക്കി നഖം കടിക്കുന്ന നാലെണ്ണത്തിനെയും ( അല്ലു ,ഫിദ ,കിച്ചു , സൂര്യ ) നോക്കി thumpsup കാണിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു •••••••••••••••••••••••••••••••••••••••••••••••• ഉറക്കം വരാഞ്ഞിട്ടാവണം അതിരാവിലെ തന്നെ രുദ്ര എണീറ്റു അപ്പുവിന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് അവൾ ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് നടന്നു കുളിച്ചിറങ്ങി മുടി തോർത്തിയശേഷം അച്ഛന്റെയും അമ്മയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നു കണ്ണുകൾ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല

"ഒരുപാട് വൈകിപ്പോയി രുദ്രാ ....." അവന്റെ വാക്കുകൾ മനസ്സിലേക്ക് വരുംതോറും തൊണ്ടക്കുഴിയിൽ നിന്ന് നേർത്ത വിതുമ്പൽ പുറത്തേക്ക് വന്നു തന്നെ പ്രണയത്തോടെ മാത്രം നോക്കുന്ന ആ കണ്ണുകൾ ഇപ്പോൾ തനിക്ക് നേരെ നീളാറില്ല എന്നവൾ ഓർത്തു മനസ്സിന് വല്ലാത്ത ഭാരം തോന്നി കണ്ണടച്ച് അച്ഛന്റേം അമ്മേടേം ഫോട്ടോ തൂക്കിയ ഭിത്തിയോട് തല ചേർത്ത് ചാരി നിന്നു കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ ഒലിച്ചിറങ്ങി ഭിത്തിയിൽ ചാരി ഇരുന്നുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട്‌ അവൾ പൊട്ടി പൊട്ടിക്കരഞ്ഞു ഏറെനേരം അവൾ എങ്ങി എങ്ങി കരഞ്ഞു കരഞ്ഞു തളർന്നവൾ ഭിത്തിയോട് തല ചേർത്തിരുന്നു ആരോ മുറിയിലേക്ക് വരുന്നതറിഞ്ഞതും രുദ്ര കണ്ണ് രണ്ടും അമർത്തി തുടച്ചുകൊണ്ട് എണീറ്റു മുത്തശ്ശിയായിരുന്നു അത് ..... ഇന്നലെവരെ മൂടികെട്ടിയിരുന്ന ആ മുഖത്തു ഒരു തെളിച്ചം വന്നതുപോലെ അവൾക്ക് തോന്നി കൈയിൽ ഒരു പഴേ പെട്ടി ഉണ്ടായിരുന്നു മുത്തശ്ശിയെ കണ്ടതും അവൾ അടുത്തേക്ക് ചെന്നുകൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു "ഇന്ന് ഈ ആഭരണങ്ങൾ അണിഞ്ഞു വേണം മണ്ഡപത്തിലേക്ക് കയറാൻ .....

ഞാനും മുത്തശ്ശനും ദേവിക്ക് വേണ്ടി ആശയോടെ പണിയിപ്പിച്ചതാ ഇതൊക്കെ ..... ഇന്നും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല ..... വാങ്ങിയത് ഒക്കെ അവിടെ ഇരിക്കട്ടെ ..... നാളെ ഇത് അണിഞ്ഞാൽ മതി ..... മുത്തശ്ശിടെ ആഗ്രഹമാ അത് ....." ആ പെട്ടി അവളുടെ കൈയിൽ വെച്ച് കൊടുത്തുകൊണ്ട് മുത്തശ്ശി അവളുടെ തലയിൽ തലോടിയതും അവൾ നേർത്ത പുഞ്ചിരി അവർക്ക് സമ്മാനിച്ചു ഉള്ളം നുറുങ്ങുന്ന വേദനയിലും മുത്തശ്ശിക്ക് മുന്നിൽ നിയന്ത്രിക്കാൻ അവൾ നന്നേ പാട് പെട്ടു പിന്നീട് നടന്നതൊക്കെ അവളെ അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് ഈ വിവാഹത്തെ എതിർത്തിരുന്ന ഫിദയും കിച്ചുവും അവളെ ആഘോഷമായി അണിയിച്ചൊരുക്കി കലപില കൂട്ടി പരസ്പരം തമാശ പറഞ്ഞു കളിചിരിയോടെ അവളെ ഒരുക്കുന്ന അവരെ നിർവികാരതയോടെ അവൾ നോക്കിയിരുന്നു അവരിലായിരുന്നു അവളുടെ അവസാനത്തെ പ്രതീക്ഷ ......

അതും ഇല്ലാതായി കണ്ണുകൾ നിരയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു ഇതിനൊക്കെ പുറമെ അവളുടെ വിവാഹത്തിന്റെ ഓരോ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്ന മഹി അവളുടെ ഉള്ളം നോവിച്ചു ചിരിയോടെ ഓരോന്നും നോക്കിയും കണ്ടും ചെയ്യുന്ന അവനെ കാൺകെ അവളുടെ കണ്ണ് നിറഞ്ഞു പോയി "താനായിരുന്നു തെറ്റ് ...... കണ്ടതും കേട്ടതുമൊക്കെ സത്യമാണെന്ന് കരുതി ..... മഹിയേട്ടൻ സ്നേഹിക്കുന്നത് പോലെ ലോകത്തു മറ്റാരും തന്നെ സ്നേഹിക്കില്ലാന്ന് വിശ്വസിച്ച ഞാനാണ് തെറ്റുകാരി ..... ചുരുങ്ങിയ സമയം കൊണ്ട് എന്നെ മനസ്സിൽ നിന്ന് പറിച്ചുമാറ്റാൻ മാഹിയേട്ടന് കഴിഞ്ഞെങ്കിൽ ..... എന്നോടുണ്ടായിരുന്ന ആ പ്രണയം സത്യസന്ധമാണോ ....?" മനസ്സിലേക്ക് പല ചിന്തകളും വന്നു തല പെരുകുന്നത് പോലെ അവൾക്ക് തോന്നി "ഇല്ലാ ...... ഇനിയൊരിക്കലും മഹിയെട്ടനെ ഓർത്തു കരയരുത് ..... താനിന്ന് മറ്റൊരുത്തന്റെ താലിക്ക് മുന്നിൽ കഴുത്തു നീട്ടേണ്ടവളാണ് ...... മനസ്സ് കൊണ്ടുപോലും വഞ്ചന കാണിക്കാൻ പാടില്ല ......ഇതാണ് തന്റെ വിധി ....."

ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ നിശ്ചയദാട്യത്തോടെ തുടച്ചു മാറ്റി മുഖത്ത് പുഞ്ചിരി വരുത്തി എല്ലാവരെയും നോക്കി മനോഹരമായി അവൾ പുഞ്ചിരിച്ചു അല്ലുവും സൂര്യയും കിച്ചുവും ഫിദയും ഒരേ കളർ ഡ്രെസ്സിൽ ഒരുങ്ങി ഇറങ്ങി മഹിയെ അവിടെ എങ്ങും കാണുന്നില്ലായിരുന്നു ഹേമ വന്ന് അവളെ കണ്ണ് നിറച്ചു കണ്ടു ..... നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് നിറകണ്ണുകളോടെ അവളെ കെട്ടിപ്പിടിച്ചു മുതിർന്നവർക്ക് ദക്ഷിണ വെച്ചുകൊണ്ട് അവൾ സത്യന്റെ കൈ പിടിച്ചു വീടിന് മുന്നിൽ ഒരുക്കിയ മണ്ഡപത്തിലേക്ക് കയറി മണ്ഡപത്തിന്റെ ഒരുവശത്ത് വിതുമ്പലോടെ ഇരിക്കുന്ന അച്ഛമ്മയുടെ കാലിൽ തൊട്ട് അവൾ അനുഗ്രഹം വാങ്ങി ഋഷി ലോകം പിടിച്ചടക്കിയ സന്തോഷത്തിൽ മണ്ഡപത്തിൽ ഇരിക്കുന്നുണ്ട് രുദ്ര മുതിർന്നവരെ വണങ്ങിക്കൊണ്ട് ഋഷിയുടെ അടുത്തായി വന്നിരുന്നു പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി അഗ്നിയിലേക്ക് എന്തൊക്കെയോ തൂവി രുദ്രയെ നോക്കി പുച്ഛച്ചിരിയോടെ നിൽക്കുന്ന അംബികയെ നോക്കി കിച്ചുവും ഫിദയും ഗൂഢമായി ചിരിച്ചു "മുഹൂർത്തസമയമായിരിക്കുന്നു .....

ഇനി താലി ചാർത്തിക്കോളൂ ....." പൂജാരി പറഞ്ഞതും അംബിക ഉത്സാഹത്തോടെ ഓടി വന്ന് താലി എടുത്ത് ഋഷിക്ക് കൊടുത്തതും അവൻ പുഞ്ചിരിയോടെ അത് വാങ്ങി രുദ്രാക്ക് നേരെ തിരിഞ്ഞു "നിർത്തു ......" അവൻ രുദ്രയുടെ അടുത്തേക്ക് താലി അടുപ്പിച്ചതും മഹിയുടെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് നോക്കി ഗോൾഡൻ കളർ കുർത്തയും കസവിന്റെ മുണ്ടും നെറ്റിയിൽ ചന്ദനവും ധരിച്ചു കല്യാണ ചെക്കന്റെ വേഷത്തിൽ കയറി വരുന്ന മഹിയെ കണ്ടതും രുദ്രയുടെ കണ്ണുകൾ വിടർന്നു "അതെങ്ങനാ ACP സാറേ ശെരിയാകാ ..... എന്റെ വെല്ലുവിളി ഇത്ര പെട്ടെന്ന് മറന്നു പോയോ ..... അങ്ങനെ ഞാൻ ഇവളെ നിനക്ക് വിട്ടു തരുമെന്ന് നീ കരുതിയോ ....?" അവർക്ക് മുന്നിലായി വന്നു നിന്നുകൊണ്ട് ഋഷിയോട് അവൻ ചോദിച്ചതും ഋഷി ദേശ്യത്തോടെ ചാടിയെണീറ്റു ഒപ്പം രുദ്രയും ...! "എന്താടാ .... ഒരു വിധത്തിലും ഇവളെ കിട്ടില്ലെന്നായപ്പോ പുതിയ പദ്ധതിയുമായി ഇറങ്ങിയേക്കുവാണോ ......?"

ഋഷിയുടെ അമർഷം നിറഞ്ഞ ചോദ്യത്തിന് മറുപടിയായി മഹി ഒന്ന് പുഞ്ചിരിച്ചു അംബികയുടെയും ദേവന്റെയും (ഋഷിടെ അച്ഛൻ ) മുഖത്ത് ഒഴികെ എല്ലാവരുടെയും മുഖത്തും അതെ പുഞ്ചിരി ഉണ്ടായിരുന്നു വർഷയും മക്കളും അംബികയെപ്പോലെ ഞെട്ടിത്തരിച്ചു നിൽക്കുന്നുണ്ട് അംബികയുടെ മുഖം വലിഞ്ഞു മുറുകി ..... അവർ മഹിയെ തുറിച്ചു നോക്കിക്കൊണ്ട് അപ്പുവിനെ ചേർത്ത് നിർത്തിക്കൊണ്ട് രുദ്രയെ കണ്ണ് കൊണ്ട് ഓർമപ്പെടുത്തി "നീ ഇനി എന്തൊക്കെ പ്ലാൻ ചെയ്താലും ഇന്ന് ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയിരിക്കും ..... " ഋഷി ഒരു വാശിയോടെ പറഞ്ഞതും മഹി മാറിൽ കൈയും കെട്ടി നോക്കി നിന്നു "എന്നാൽ നീ ഒന്ന് കെട്ട്‌ ..... ഞാനൊന്ന് കാണട്ടെ ....." അതെ നിൽപ്പ് നിന്നുകൊണ്ട് പുഞ്ചിരിയോടെ മഹി പറഞ്ഞതും ഋഷി ഒന്ന് സംശയിച്ചുകൊണ്ട് രുദ്രാക്ക് നേരെ തിരിഞ്ഞതും മഹിയുടെ ചവിട്ടേറ്റ് അവൻ തെറിച്ചു വീണു

"ഡാ ....... എന്ത് തോന്നിവാസമാടാ നീയീ കാണിക്കുന്നേ ....." അംബിക ഉറഞ്ഞു തുള്ളിയതും മഹി അവർക്ക് നേരെ തീക്ഷ്ണത നിറഞ്ഞ നോട്ടം തൊടുത്തു വിട്ടു "മിണ്ടരുത് നിങ്ങൾ ...... നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയാണ് അവളീ വിവാഹത്തിന് സമ്മതിച്ചതെന്ന് അറിയാമായിരുന്നിട്ടും ഒരു മനസാക്ഷി കുത്തുമില്ലാതെ ഈ താലിയും പൊക്കി പിടിച്ചു വന്ന ഈ പന്ന കഴുവേറി മോനെ ഞാൻ പിന്നെ എന്ത് ചെയ്യണം ...! നട്ടെല്ലില്ലാത്ത ചെറ്റ ..... ഞാൻ കേട്ടു തള്ളയും മോനും കൂടി കുറച്ചു മുന്നേ മാറി നിന്ന് സംസാരിക്കുന്നത് ....." മഹി പറയുന്നത് കേട്ട് അംബികയും ഋഷിയും ഒരുപോലെ ഞെട്ടി കുറച്ചു മുന്നേ നടന്ന സംഭവം അവന്റെ മനസ്സിലേക്ക് കടന്നു വന്നു ഋഷിയോട് സകലതും തുറന്ന് പറയാൻ പോയതായിരുന്നു മഹി "അമ്മയുടെ ഭീഷണിയുടെ ഒറ്റ ബലത്തിലാ അവളെ എനിക്ക് കിട്ടാൻ പോണേ ..... എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല ....

എത്ര സ്വപ്നം കണ്ടതാണെന്നറിയോ ...... Amma .... You are great ....." ബാൽക്കണിയിൽ നിന്ന് കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുന്ന ഋഷിയെ കണ്ടതും മഹിക്ക്‌ രണ്ടിനേം ചവിട്ടി കൂട്ടി താഴേക്ക് ഇടാനാണ് തോന്നിയത് പിന്നീട് എന്തോ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ താഴേക്ക് പോയി ...... സത്യനെയും ഹേമയെയും മുത്തശ്ശിയേയും വിളിച്ചു ഒക്കെ തുറന്ന് പറഞ്ഞു എല്ലാവരും എല്ലാം അറിഞ്ഞുകൊണ്ടുള്ള കെണിയായിരുന്നു എന്നറിഞ്ഞതും അംബിക നിന്ന് വിയർത്തു "രുദ്രാ പ്ളീസ് ..... എനിക്ക് താൻ ഇല്ലാതെ പറ്റില്ല ...... പ്ലീസ്‌ തന്നെ എങ്ങനേലും സ്വന്തമാക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു ...... പ്ലീസ്‌ രുദ്രാ .....താൻ എന്നെ മനസ്സിലാക്കണം ....." അവളുടെ രണ്ട് കൈയും കൂട്ടിപ്പിടിച്ചു കൊണ്ട്‌ യാചനയോടെ അവൻ പറഞ്ഞതും അവന്റെ വായിൽ നിന്ന് ചോര തെറിപ്പിച്ചുകൊണ്ട് മഹി മുഷ്ടി ചുരുട്ടി അവന്റെ മുഖത്തിടിച്ചു അവനൊരു അലർച്ചയോടെ നിലത്തേക്ക് വീണു അവൻ പെട്ടെന്ന് വാച്ചിലേക്ക് നോക്കി സമയം 12:20 .....

അവൻ സത്യനെയും ഹേമയെയും ഒന്ന് നോക്കി രണ്ടു പേരും ഒന്ന് ചിരിച്ചു തലയാട്ടിയതും അവൻ പുഞ്ചിരിയോടെ പോക്കറ്റിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത താലി പുറത്തേക്കെടുത്തു അംബിക അപ്പോഴേക്കും അപ്പുവിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു രുദ്രയെ നോക്കി പുച്ചതോടെ ചിരിച്ചതും രുദ്ര നിസ്സഹായായി പിറകിലേക്ക് മാറി അത് കണ്ടതും ഋഷി പുച്ഛത്തോടെ വായിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര തുടച്ചു മാറ്റിക്കൊണ്ട് താലിയും കൈയിലെടുത്തു രുദ്രക്ക് നേരെ ചെന്നു മഹിയെ നോക്കി ചുണ്ടുകോട്ടികൊണ്ട് അവൻ താലിയുമായി രുദ്രക്ക് നേരെ നടന്നതും രുദ്ര നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ചു എല്ലാം അവസാനിച്ചു .....! ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ തോന്നി ..... ഇറുക്കിടയച്ച കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി "ആ ......"ഋഷിയുടെ നിലവിളി കേട്ട് കണ്ണ് തുറന്ന രുദ്ര കാണുന്നത് മുന്നിൽ താലിയുമായി നിൽക്കുന്ന മഹിയെയും നിലത്തു കിടന്നിരുളുന്ന ഋഷിയെയുമാണ് അല്ലുവും സൂര്യയും അവനെയെടുത്തിട്ട് പെരുമാറുന്നുണ്ട് .....

അംബിക അവരെ തള്ളിമാറ്റാനും നോക്കുന്നുണ്ട് രുദ്ര മഹിയോട് എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ മുന്നോട്ട് ആഞ്ഞുകൊണ്ട് അവളുടെ നെർക്ക്‌ ആ താലി നീട്ടി ഞെട്ടലോടെ നിൽക്കുന്ന രുദ്രയുടെ കഴുത്തിലേക്ക് അത് ചാർത്തിക്കൊണ്ട് അവൻ തുടരെ തുടരെ കുടുക്കിട്ട് കെട്ടി ..... ഓരോ കെട്ട്‌ വീഴുമ്പോഴും അവളൊന്ന് കുലുങ്ങി ..... അത്രക്ക് ശക്തിയോടെയാണ് അവൻ ഓരോ കുടുക്കും ഇട്ടത് തൊടുവിരലാൽ ഒരു നുള്ള് സിന്ദൂരമെടുത്തു അവളുടെ നെറുകയിൽ ചാർത്തിക്കൊണ്ട് അവളുടെ കൈയും പിടിച്ചു അഗ്നിക്ക് ചുറ്റും വലം വെച്ചു ഒരു പാവ കണക്കെ എല്ലാത്തിനും അവൾ നിന്ന് കൊടുത്തു അങ്ങനെ ഋഷിയോട് പറഞ്ഞ വാക്ക് അവൻ പാലിച്ചു "പൊന്നുപോലെ നോക്കുമെന്നൊന്നും ഞാൻ പറയില്ല ..... ദേശ്യം വരുമ്പോൾ ചിലപ്പോ ഒന്ന് രണ്ടെണ്ണം തന്നെന്നിരിക്കും ..... കണ്ണ് പൊട്ടുന്ന ചീത്തയും വിളിക്കും... അതൊക്കെ സഹിക്കാൻ പറ്റുമെങ്കിൽ ദോ ഈ താലിയും ഇട്ട് അകത്തേക്ക് കയറിക്കോ ..... അത് പറ്റില്ലെന്നാണെൽ ഇപ്പൊ തന്നെ അഴിച്ചു ഇങ് തന്നേക്ക് ......" ഗൗരവത്തോടെ അവൻ പറയുന്നത് കേട്ട് എല്ലാവരും കണ്ണും മിഴിച്ചു നോക്കി നിന്നു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story