രുദ്ര: ഭാഗം 15

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പൊന്നുപോലെ നോക്കുമെന്നൊന്നും ഞാൻ പറയില്ല ..... ദേശ്യം വരുമ്പോൾ ചിലപ്പോ ഒന്ന് രണ്ടെണ്ണം തന്നെന്നിരിക്കും ..... കണ്ണ് പൊട്ടുന്ന ചീത്തയും വിളിക്കും... അതൊക്കെ സഹിക്കാൻ പറ്റുമെങ്കിൽ ദോ ഈ താലിയും ഇട്ട് അകത്തേക്ക് കയറിക്കോ ..... അത് പറ്റില്ലെന്നാണെൽ ഇപ്പൊ തന്നെ അഴിച്ചു ഇങ് തന്നേക്ക് ......" ഗൗരവത്തോടെ അവൻ പറയുന്നത് കേട്ട് എല്ലാവരും കണ്ണും മിഴിച്ചു നോക്കി നിന്നു "നിങ്ങടെ കാര്യത്തിൽ നേരെ തിരിച്ചു പറയുന്നതാവും കൂടുതൽ ശെരി ..... അവൾ അടിക്കും നീ കൊള്ളും ..... അതാണല്ലോ പതിവ് ......🤭" അല്ലു അവനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞതും മഹി അവനെ ഒന്ന് തുറിച്ചു നോക്കി "അസത്തേ ...... അപ്പൊ ഇവനുമായി ബന്ധം ഉണ്ടായിട്ടാണോ നീ എന്റെ മോന് ആശ കൊടുത്തത് ..... നാണം കെട്ടവൾ ..... അതെങ്ങനെയാ തള്ളേടെ അല്ലെ മോള് ..... ഇതല്ല ഇതിനപ്പുറവും കാണിക്കും ...... "

അംബികയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ അവൾ തലയുയർത്തി നോക്കി കണ്ണുകൾ നിറഞ്ഞു ചുവന്നു "ഇവന്റെ ഒപ്പം ഇരുന്നിട്ട് ഇനി ആരുടെ കൂടെ ചാടി പോകുമെന്ന് ദൈവത്തിനറിയാം ...... പിഴച്ചു പെറ്റതല്ലേ ..... ആ ഗുണം കാണിക്കാതിരിക്കോ ...." "ട്ടെ ......" അംബിക അവൾക്ക് നേരെ കുരച്ചു ചാടിയതും വലിയ ശബ്ദത്തോടെ അവരുടെ കരണത്തു അടി വീണു ഞെട്ടലോടെ കവിളിൽ കൈയും വെച്ച് മുന്നിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഹേമയെ കണ്ടതും അവർ കണ്ണ് തുറിച്ചു നോക്കി "നിങ്ങടെ പിഴച്ച നാവ് ഇനി എന്റെ കുഞ്ഞിനെതിരെ ചാലിച്ചാൽ ഈ ഹേമയുടെ മറ്റൊരു മുഖം കൂടി നിങ്ങള് കാണും......" ഹേമ ദേശ്യത്താൽ വിറക്കുകയായിരുന്നു "നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ മേത്തു നീ കൈ വെച്ചത് .....? അല്ലെങ്കിൽ തന്നെ ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ...... ആ ശ്രീദേവി കല്യാണത്തിന് മുന്നെ കണ്ടിടം നിരങ്ങി 🤬...

എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട ....... പിഴച്ചവൾ 😏....." "ട്ടെ .... ട്ടെ ...."ഹേമ അവരുടെ ഇരുകരണത്തും മാറി മാറി അടിച്ചു "ഇനി ഒരക്ഷരം മിണ്ടരുത്‌ ...... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന് ..... ഇനി ഒരു നിമിഷം പോലും നിങ്ങളിവിടെ നില്ക്കാൻ പാടില്ല ....... ഇറങ്ങിപ്പോകാൻ ......" ഹേമ ഉറഞ്ഞു തുള്ളിയതും അംബിക നേരെ രുദ്രക്ക് മുന്നിൽ പോയി നിന്നു "ഇതിന് നീ അനുഭവിക്കും ....😏..... നിന്നെ സന്തോഷത്തോടെ ജീവിക്കാൻ ഈ അംബിക ഇവിടെ ഉള്ളപ്പോൾ അനുവദിക്കില്ലെടി ...." അംബിക പുച്ഛത്തോടെ പറഞ്ഞതും കിച്ചുവും ഫിദയും അല്ലുവും സൂര്യയും രുദ്രക്ക് മുന്നിൽ കയറി നിന്നു മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു "അവളെ അനുഭവിപ്പിക്കാൻ നിങ്ങൾ ഇവിടെ ഉണ്ടായിട്ട് വേണ്ടേ ......" കിച്ചു പരിഹാസത്തോടെ പറഞ്ഞതും അവർ നെറ്റിചുളിച്ചു "കൊഞ്ചം അങ്കൈ പാറു ചെല്ലോം ...." അല്ലു ഒരു പ്രത്യേക താളത്തിൽ പറഞ്ഞുകൊണ്ട് അവർക്ക് പിന്നിലേക്ക് ചൂണ്ടിക്കാട്ടിയതും പിന്നിൽ നിൽക്കുന്ന പൊലീസുകാരെ കണ്ടു അംബിക ഞെട്ടി "അപ്പൊ എങ്ങനാ ..... ഈ സാറന്മാരെ കൂടെ പോവല്ലേ ....."

സൂര്യ പുച്ഛത്തോടെ ചോദിച്ചതും അംബിക ഒന്നും മനസ്സിലാവാതെ അവനെ നോക്കി "മനസ്സിലായില്ലേ ..... സാറന്മാർ നിങ്ങളെ കൊണ്ടുപോകാനാ വന്നേ ..... അവരെ മുഷിപ്പിക്കണ്ട വേഗം പോയേച്ചും വാ ....." ഫിദ അവരെ പരിഹസിച്ചു കൊഞ്ചലോടെ പറഞ്ഞതും അംബിക വീണ്ടും ഞെട്ടി "പോണത് ഓക്കേ ..... വരണ കാര്യം സംശയമാണ് ...... ഒരു അഞ്ചാറ് കൊല്ലത്തേക്കുള്ളതൊക്കെ ഒപ്പിച്ചു വച്ചിട്ടില്ലേ ബ്ലാക്‌മെയ്ൽ ..... സ്ത്രീധനം വാങ്ങൽ ...... ഭേഷണിപ്പെടുത്തി വിവാഹത്തിന് പ്രേരിപ്പിച്ചത് ....... പിന്നെ ഒരു വധശ്രമവും ..... ആഹാ .... ഒരു 7-8 വർഷത്തേക്ക് ഇനി തിരിഞ്ഞു നോക്കണ്ട ....." കിച്ചു അവരെ മുന്നിൽ കൈയും കെട്ടി നിന്നതും അംബിക പേടിയോടെ അവരെ നോക്കി "വധശ്രമോ ..... അതെപ്പോ ......?" അല്ലു ഞെട്ടലോടെ ചോദിച്ചതും കിച്ചു ഒന്ന് ചിരിച്ചു "സ്വത്ത് എഴുതണ്ട എന്ന് പറഞ്ഞതിന് ഈ സ്ത്രീ രുദ്രയുടെ കഴുത്തിന് കുത്തിപ്പിടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ..... അത് മഹിയേട്ടൻ കണ്ടിരുന്നു ..... തെളിവ് വേണോല്ലോ ..... അതോണ്ട് അത് മുഴുവൻ റെക്കോർഡ് ചെയ്തു ഫോണിൽ ഭദ്രമാക്കി വെച്ചിട്ടുണ്ട് ......"

അത് കേട്ടതും രുദ്രയും അംബികയും ഋഷിയും ഋഷിയുടെ അച്ഛനും ഒരുപോലെ ഞെട്ടി ഋഷി അംബികയെ അമർഷത്തോടെ നോക്കുന്നുണ്ട് അപ്പൊ പോകുന്നെന് മുന്നേ എന്റെ വക ഇതിരിക്കട്ടെ അതും പറഞ്ഞു കിച്ചു കൈ ഒന്ന് ഉഴിഞ്ഞുകൊണ്ട് അവരുടെ കരണം നോക്കി ഒന്നങ്ങു കൊടുത്തു അവരൊന്ന് ആടിക്കൊണ്ട് നേരെ നിൽക്കും മുന്നേ ഫിദയുടെ വകയും കിട്ടിയിരുന്നു മുത്തശ്ശി ഒന്നും ചെയ്തില്ല ..... ചെയ്തിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ടാവും "അമ്മേടെ പ്രായമുള്ള സ്ത്രീ ആയിപ്പോയി ..... അല്ലാരുന്നേൽ എന്റെ കൈയുടെ ചൂടും നിങ്ങൾ അറിഞ്ഞേനെ ...... നിങ്ങളെ പോലെ അല്ല സ്ത്രീകളെ ബഹുമാനിക്കാനാണ് എന്റെ 'അമ്മ എന്നെ പഠിപ്പിച്ചത് ....." സൂര്യ പുച്ഛത്തോടെ പറയുമ്പോഴും അവർ നേരെ നില്ക്കാൻ കഷ്ടപ്പെടുവായിരുന്നു "ഇവളെ ..... ഞങ്ങളെ പെങ്ങളാ ...... ഇവളെ കണ്ണീന്ന് വന്ന ഓരോ തുള്ളി കണ്ണീരിനും നിങ്ങൾ കണക്ക് പറയാൻ പോകുന്നതേ ഉള്ളു ...."

സൂര്യ രുദ്രയെ ചേർത്ത് നിർത്തി പറഞ്ഞതും മറുവശത്തു അല്ലുവും വന്ന് നിന്ന് അവളെ ചേർത്ത് പിടിച്ചു "ഇനി ഇവൾക്ക് നേരെ തിരിയണമെന്ന് തോന്നുമ്പോ എന്തിനും പോന്ന ആങ്ങളമാർ ഇവിടെ ഉണ്ടെന്ന് കൂടി ഓർക്കണം ....." അല്ലു രുദ്രയെ ഒന്ന് നോക്കിക്കൊണ്ട് അംബികയോട് പറഞ്ഞതും രുദ്ര കണ്ണും നിറച്ചു രണ്ടു പേരെയും നോക്കി ഫിദ അല്ലുവിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട് മഹിയും ഒരു പുഞ്ചിരിയോടെ അവരെ നോക്കി നിന്നു എല്ലാവരുടെയും വക സമ്മാനദാനം കഴിഞ്ഞതും രണ്ട് വനിതാ പോലീസ് വന്നു അംബികയെ പിടിച്ചോണ്ട് പോയി രണ്ടു മൂന്ന് പേര് വന്ന് താഴേക്കിടക്കണ എസിപി സാറിനെ പെറുക്കിക്കൊണ്ട് പോയി പിറകെ ഋഷിയുടെ അച്ഛൻ അച്ഛമ്മയെയും കൂട്ടി പോയി മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചാണ് അച്ഛമ്മ പോയത് എന്നാൽ ഇതെല്ലാം കണ്ട് ഇടിവെട്ടേറ്റതു പോലെ നിൽക്കുവാണ് വർഷവും മക്കളും ഇത്ര പെട്ടെന്ന് മഹി കൈയീന്ന് വഴുതി പോകുമെന്ന് അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല

ബാക്കി എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു മുത്തശ്ശിയും സത്യനും അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു വിവാഹം മംഗളമായി നടന്നതും എല്ലാവരും ഫുഡ് കഴിക്കാൻ പോയി 4 തരാം പായസം അടങ്ങുന്ന വിഭവസമൃദ്ധമായ സദ്യ തന്നെ അവർ ഒരുക്കിയിരുന്നു ( ഫുഡ് തീരുന്നേനു മുന്നേ വേം പോയി കഴിച്ചോ ...) ഭക്ഷണം കഴിച്ചു കഴിഞ്ഞതും പിന്നെ ഫോട്ടോ എടുപ്പായി നമ്മടെ ബോയ്സ് രുദ്രടെ അടുത്തും girls മഹിടെ അടുത്തും നിന്ന് ഫോട്ടോ എടുത്തു പിന്നെ പൊസിഷൻ ഒക്കെ മാറി നിന്ന് അവസാനം ചെക്കനും പെണ്ണും പുറത്തായി മഹിയെ നോക്കി രുദ്ര ഒന്ന് ചിരിച്ചതും ലവൻ പുച്ഛത്തോടെ മുഖം കോട്ടി നിന്നു ഫോട്ടോ എടുത്തു എടുത്തു ഫിദ അല്ലുന്റെ കൈക്കുള്ളിലും കിച്ചു സൂര്യന്റെ തോളിൽ കൈയും വെച്ച് നിന്ന് സൂര്യ ആണെന്ന് അല്ലുവും ഫിദയാണെന്ന് കിച്ചുവും കരുതിയാണ് ആ നിൽപ്പ് ഫോട്ടോഷൂട്ടിൽ മുഴുകിപ്പോയത് കൊണ്ട് ആള് മാറിയത് ശ്രദ്ധിച്ചില്ല അല്ലു അവളെ കൈക്കുള്ളിൽ ആക്കിയപ്പോൾ ഞെട്ടിപ്പിടഞ്ഞു അവൾ അവനെ നോക്കി

എന്തോ ഒരു മാറ്റം പോലെ തോന്നി അവനും പെട്ടെന്ന് തല ചെരിച്ചുനോക്കി കൈക്കുള്ളിൽ നിൽക്കുന്ന ഫിദയെ കണ്ടതും അവന്റെ കണ്ണ് പുറത്തേക്ക് തള്ളി ഇതുപോലെ കിച്ചുവും അവന്റെ പുറത്തു കൈ വെച്ചിരിക്കുന്നത് കണ്ട് കൈ പെട്ടെന്ന് വലിച്ചു നാലും വിട്ട് നിൽക്കുന്നതിന് മുന്നേ ആ ദൃശ്യം ക്യാമറാമാൻ ഒപ്പിയെടുത്തിരുന്നു അങ്ങനെ ഫോട്ടോ സെഷനും കഴിഞ്ഞു ഹേമ ആരതി ഉഴിഞ്ഞു നിലവിളക്ക് കൊടുത്തു രുദ്രയെ സ്വീകരിച്ചു അവൾ നിലവിളക്ക് കൈയ്യിലേന്തി വലതുകാൽ വെച്ച് ഒരിക്കൽ കൂടി ആ പടി കയറി ....❤️ ••••••••••••••••••••••••••••••••••••••••••••••• ഫിദയും അല്ലുവും കിച്ചുവും സൂര്യയും കൂടി രുദ്രയെ തലേന്ന് മുതലുള്ള കാര്യം പറഞ്ഞു കളിയാക്കാൻ തുടങ്ങി അവൾ കരഞ്ഞോണ്ട് ഓടിയതൊക്കെ പറഞ്ഞു അല്ലു മൂക്കും കുത്തി കിടന്നു ചിരിച്ചതും അവൾ എല്ലാത്തിനെയും നോക്കി കണ്ണുരുട്ടി പെട്ടെന്ന് മഹി അങ്ങോട്ടേക്ക് വന്നതും എല്ലാവരും അവിടുന്ന് എണീറ്റു "ഇപ്പൊ എങ്ങനെ ഉണ്ടെടാ..... എന്നെ തല്ലിയ കൈകൊണ്ട് ഇവളൊരിക്കൽ എന്നെ തലോടുമെന്ന് ഞാൻ പറഞ്ഞത് ഇപ്പൊ നടക്കാൻ പോകുവല്ലേ .....

കണ്ടില്ലേ ഇപ്പൊ എന്റെ വീട്ടിൽ എന്റെ തണലിൽ എന്റെ ഭാര്യ ആയി കൊണ്ട് വന്ന് നിർത്തിയില്ലേ ഞാൻ ...... ഈ ഒരു നിമിഷത്തിന് വേണ്ടിയാ ഞാൻ ഇത്രയും കഷ്ടപ്പെട്ടെ ...... 😏...." മഹി പുച്ഛത്തോടെ അല്ലുവിനോട് പറഞ്ഞതും എല്ലാവരും ഞെട്ടി രുദ്ര അവിശ്വസനീയമായി അവനെ നോക്കി "എന്താടി നോക്കുന്നെ ..... എന്നോ മദ്യലഹരിയിൽ ഞാനൊന്ന് ഉമ്മ വെച്ചതിന് എത്ര പേരുടെ മുന്നിൽ വെച്ചാടി നീ എന്നെ തല്ലിയത്‌ ...... ആദ്യമായിട്ടാ എന്റെ നേർക്ക് ഒരാൾ കൈ പൊക്കുന്നെ .... അതും ഒരു പെണ്ണ് .....ക്ഷമിക്കണോ ഞാൻ ....? അതോടെ നിന്നെ എന്റെ കാൽച്ചുവട്ടിൽ കൊണ്ട് വരണമെന്ന് ഞാൻ തീരുമാനിച്ചതാ ..... അതിന് വേണ്ടിയായിരുന്നു ഈ കണ്ട പ്രേമനാടകം ഒക്കെ ...... ഇത്രയും നാളും അഭിനയിച്ചു അഭിനയിച്ചു ശ്വാസം മുട്ടുവായിരുന്നു ..... " പകയോടെ പറയുന്ന മഹിയെ ഞെട്ടലോടെ നോക്കി നിന്നു ഹൃദയത്തിൽ കത്തി കുത്തി കയറ്റുന്നത് പോലെ ........

ശരീരം തളരുന്നത് പോലെ നിറഞ്ഞ കണ്ണും മരവിച്ച മനസ്സുമായി അവൾ അവനെ നോക്കി നിന്നു "മഹി ....... 😡" ഹേമയുടെ അലർച്ച കേട്ട് തിരിഞ്ഞുനോക്കിയ അവൻ കാണുന്നത് നിറഞ്ഞുചുവന്ന കണ്ണുകളോടെ വാതിൽക്കൽ നിന്ന് അവനെ നോക്കുന്ന ഹേമയെയാണ് അവനൊന്ന് രുദ്രയെ നോക്കി പുച്ചിച്ചതും ഹേമ പാഞ്ഞു വന്ന് അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു "എന്താടാ നീ ഇപ്പൊ പറഞ്ഞെ ..... എന്താന്ന് .....?" ഹേമ അവന്റെ കോളറിൽ കുത്തി പിടിച്ചതും അവൻ ഹേമയുടെ കൈകൾ അടർത്തി മാറ്റി "അമ്മ കേട്ടില്ലാന്നുണ്ടോ...?" അവൻ കടുപ്പിച്ചു ചോദിച്ചതും ഹേമയുടെ കണ്ണുകൾ നിറഞ്ഞു "ദേ മഹി നീ കളിക്കല്ലേ...." നിറകണ്ണുകളോടെ നിൽക്കുന്ന രുദ്രയെ നോക്കി ഹേമ ദയനീയമായി പറഞ്ഞതും മഹി രുദ്രയെ നോക്കി പുച്ഛിച്ചു "കളിയല്ല കാര്യം തന്നാ പറഞ്ഞെ..... എന്റെ ജീവിതത്തിൽ ഇതുപോലെ ഞാൻ നാണം കെട്ടിട്ടില്ല....

ഇതുകൊണ്ടൊന്നും തീർന്നിട്ടില്ല ഈ മഹി ആരാണെന്ന് ഇവൾ അറിയാൻ പോകുന്നെ ഉള്ളൂ....."അവൻ പുച്ഛത്തോടെ പറഞ്ഞതും ഹേമ അവനു നേരെ കൈ ഓങ്ങി "ഹേമമ്മേ....." രുദ്ര അരുതെന്ന രീതിയിൽ തലയാട്ടിക്കൊണ്ട് കണ്ണ് തുടച്ചു പുറത്തേക്ക് ഓടി "എന്താടാ മഹി..... എന്താ ഇതൊക്കെ.... നീ അവളെ സ്നേഹിച്ചത് അഭിനയമാണെന്ന് പറഞ്ഞാൽ ഞങ്ങളത് വിശ്വസിക്കില്ല..... അവളെ നീ ഹൃദയത്തിൽ തൊട്ട് തന്നെയാ സ്നേഹിച്ചേ..... നിന്റെ ഓരോ ഹൃദയമിടിപ്പും അവൾക്ക് വേണ്ടി മാത്രമാണ് മഹി..... അതുകൊണ്ടല്ലേ അവൾ വിവാഹത്തിന് സമ്മതിച്ചപ്പോ അന്നാദ്യമായ്‌ നിന്റെ കണ്ണ് നിറഞ്ഞത്...." അല്ലു അവനെ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് ചോദിച്ചതും അവനൊരു കള്ളച്ചിരി ചിരിച്ചു അത് കണ്ടതും ഹേമ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി "സത്യം പറയെടാ ചെക്കാ.... എന്തിനാടാ ഇപ്പൊ ഇങ്ങനെ ഒരു നാടകം...."

ഹേമ അവന്റെ മുന്നിൽ കയറി നിന്നുകൊണ്ട് കണ്ണുരുട്ടിയതും അവനൊന്നു ചിരിച്ചു "അവൾ പറഞ്ഞത് നിങ്ങൾ മറന്നോ..... ഒരുപാട് പഠിച്ചു നല്ലൊരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണമെന്ന്.... അപ്പുവിനെ ആരുടേയും സഹായമില്ലാതെ പഠിപ്പിക്കണമെന്ന്..... അതല്ലേ അവളുടെ ഡ്രീം ..... തൽക്കാലം അത് നടക്കട്ടെ..... ഇപ്പൊ ഒരു ജീവിതം തുടങ്ങിയാൽ അതവളുടെ ലക്ഷ്യത്തെ ബാധിക്കും.... അവൾ സ്വസ്ഥമായി പഠിക്കട്ടെ..... അപ്പോഴേക്കും എന്റെ പഠിപ്പും കഴിഞ്ഞു ഒന്ന് സെറ്റിൽഡ് ആവും.... അതുവരെ ഇങ്ങനെ പോട്ടെ..... പിന്നെ ഇത്രയും കാലം എന്നെ കൊറേ പുച്ഛിച്ചു നടന്നതല്ലേ...... അതിന് ഒരു പ്രതികാരവും ആകും...." അവൻ പറഞ്ഞു തീർന്നപ്പോഴാണ് എല്ലാവർക്കും ആശ്വാസമയത് "എന്നാലും ഇത് കുറച്ചു കൂടിപ്പോയി.... ന്റെ മോള് ചങ്കു പൊട്ടിയാ ഇവിടുന്ന് ഇറങ്ങിപ്പോയെ...." ഹേമ അവന്റെ കവിളിൽ കുത്തി പറഞ്ഞതും അവൻ ഹേമയെ നോക്കി കണ്ണ് കൂർപ്പിച്ചു "  ഇത്രയും കാലം ഞാൻ അങ്ങനെ നടന്നപ്പോ ഈ സങ്കടം ഒന്നും കണ്ടില്ലല്ലോ..... "

അവൻ കണ്ണ് കൂർപ്പിച്ചതും ഹേമ ഒന്ന് ചിരിച്ചു " അത് എന്തോ ആവട്ടെ..... എന്തൊക്കെ ആയാലും റിസപ്ഷൻ മുടക്കരുത്..... ഗസ്റ്റുകൾ ഒക്കെ വന്നു തുടങ്ങി...... എല്ലാം വേഗം റെഡി ആകാൻ നോക്ക്..... മോളെ കിച്ചു... ഫിദാ രുദ്രയെ ഒന്ന് ഒരുക്കി നിർത്തിയെക്കാണെടാ.... നിങ്ങൾ വാ ഞാൻ ഡ്രെസ്സും ഓർണമെന്റ്സും എടുത്ത് തരാം ....." അതും പറഞ്ഞു ഹേമ പുറത്തേക്ക് പോയതും പിന്നാലെ കിച്ചുവും ഫിദയും പോയി •••••••••••••••••••••••••••••••••••••••••••••••• രുദ്ര അവളുടെ മുറിയിൽ ഓടിക്കയറി ബെഡിലേക്ക് വീണു അവൾ തലയിണയിൽ മുഖം അമർത്തി നിശബ്ദമായി കരഞ്ഞു അവന്റെ വാക്കുകൾ മനസ്സിലേക്ക് കടന്നു വന്നതും അവൾക്ക് ദേശ്യവും വെറുപ്പും ഒക്കെ തോന്നി ഒരു നിമിഷം കൊണ്ട് മനസ്സിലെ പ്രണയമൊക്കെ വെറുപ്പായി മാറുന്നത് പോലെ അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് ..... കുറച്ചു ദിവസമായി കണ്ണുകൾക്ക് ചോർച്ചയാണല്ലോ എന്നവൾ ഓർത്തു കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് കണ്ണുകൾ നീണ്ടു അത് കാണുമ്പോൾ പുഞ്ചത്തോടെയുള്ള മഹിയുടെ വാക്കുകളായിരുന്നു മനസ്സിലേക്ക് വന്നത് അവൾക്ക് വല്ലാതെ ദേശ്യം വരുന്നുണ്ടായിരുന്നു

പ്രണയനാടകം കളിച്ചു ഒരു പെണ്ണിനെ ചതിക്കാൻ മാത്രം തരം താഴ്ന്ന ഒരുവനെ സ്നേഹിച്ചുപോയതിൽ അവൾക്ക് അവളോട് തന്നെ അറപ്പും ദേശ്യവും തോന്നി അവൾ കരച്ചിൽ നിർത്തി മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചുകൊണ്ട് കണ്ണ് തുടച്ചു എണീറ്റിരുന്നു അവൾ അവിടുന്ന് എണീറ്റ് ആഭരങ്ങൾ അഴിച്ചു വെച്ച് ഷെൽഫിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് ഫ്രഷ് ആവാൻ പോയി തിരികെ വന്നപ്പോൾ അവൾ കണ്ടു ബെഡിലെ ഹെഡ്ബോർഡിൽ ചാരിക്കിടന്നു ഫോണിൽ നോക്കുന്ന മഹാദേവനെ ...! അവനെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി കൈത്തണ്ട ചുരുട്ടി പിടിച്ചു അമർഷത്തോടെ നോക്കി അവളുടെ സാമിപ്യം അറിഞ്ഞതും മഹി തലചെരിച്ചു അവളെ നോക്കി അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചതും രുദ്രയുടെ കൈത്തണ്ട മുറുകി ചുവന്നു കലങ്ങിയ കണ്ണുകളിൽ അവനോടുള്ള പക എരിയുന്നുണ്ടായിരുന്നു ....! ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story