രുദ്ര: ഭാഗം 16

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

തിരികെ വന്നപ്പോൾ അവൾ കണ്ടു ബെഡിലെ ഹെഡ്ബോർഡിൽ ചാരിക്കിടന്നു ഫോണിൽ നോക്കുന്ന മഹാദേവനെ ...! അവനെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി കൈത്തണ്ട ചുരുട്ടി പിടിച്ചു അമർഷത്തോടെ നോക്കി അവളുടെ സാമിപ്യം അറിഞ്ഞതും മഹി തലചെരിച്ചു അവളെ നോക്കി അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചതും രുദ്രയുടെ കൈത്തണ്ട മുറുകി ചുവന്നു കലങ്ങിയ കണ്ണുകളിൽ അവനോടുള്ള പക എരിയുന്നുണ്ടായിരുന്നു ....! "എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ ..... Come ....." പറയുമ്പോൾ മുഖത്തൊരു കുസൃതി ചിരി ഉണ്ടായിരുന്നു ആ ചിരി അവൾ അറിയാതെ നോക്കി നിന്ന് പോയി താടിരോമങ്ങൾക്കിടയിലൂടെ വിരിയുന്ന നുണക്കുഴികളും ചിരിക്കുമ്പോൾ മാത്രം ചെറുതാകുന്ന അവന്റെ കണ്ണുകളിലേക്കും അവൾ മാറി മാറി നോക്കി നിന്നു അത് മനസിലായെന്ന വണ്ണം ഫോൺ ബെഡിൽ വെച്ച് ഇരുകൈയും മാറിൽ പിണച്ചുകെട്ടു അവളെ നോക്കി മുഖം ചുളിക്കുന്നുണ്ടവൻ മനസ്സ് പതറുന്നത് പോലെ തോന്നിയതും അവൾ അവനിൽ നിന്നും മുഖം ചെരിച്ചു "നിങ്ങൾക്കെന്താ എന്റെ മുറിയിൽ കാര്യം ....?"

മുഖത്ത് നോക്കാതെയാണവൾ ചോദിച്ചത് .... വാക്കുകളിൽ ഗൗരവം നിഴലിച്ചു നിന്നു "അതെന്ത് ചോദ്യാ ഭാര്യേ ..... ഇനിമുതൽ നമ്മൾ ഒരുമിച്ചല്ലേ ..... നീ എവിടെയുണ്ടോ അവിടെയല്ലേ ഞാനും ഉണ്ടാവേണ്ടേ ....." അവൻ കുസൃതിയോടെ പറഞ്ഞതും അവളുടെ മുഖം വീർത്തു ..... അവന്റെ മനസ്സിൽ എന്താണെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല അവൾ എന്തോ പറയാൻ നിന്നതും കിച്ചു വന്ന് ഡോറിൽ മുട്ടി അവളെ വിളിക്കാൻ തുടങ്ങി അവനെ ഒന്ന് കടുപ്പിച്ചു അവൾ പോയി ഡോർ തുറന്നതും കിച്ചു അവളെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയതും മഹി ഒന്ന് ചിരിച്ചുകൊണ്ട് അവർ പോകുന്നത് നോക്കി ഇരുന്നു പെട്ടെന്ന് സൂര്യയും അല്ലുവും വാതിക്കൽ വന്ന് നിന്ന് അവനെ അടിമുടി ഒന്ന് നോക്കിയതും അവൻ അവരെ നോക്കി നെറ്റി ചുളിച്ചു "അവളിൽ നിന്ന് അകന്ന് നിൽക്കണമെന്നു പറഞ്ഞല്ലേ നീ ഇത്രയൊക്കെ ചെയ്തെ ..... എന്നിട്ടിപ്പോ നീ ഏത് നേരം അവൾക്കൊപ്പം ആണല്ലോ ......?" അകത്തേക്ക് വന്നുകൊണ്ട്‌ അല്ലു അവനെ ചൂഴ്‌ന്ന് നോക്കിക്കൊണ്ട് പറഞ്ഞതും മഹി ഒന്ന് ചിരിച്ചു "അവളിൽ നിന്ന് അകന്ന് നിൽക്കാനല്ല ....

അവളെ എന്നിൽ നിന്ന് അകറ്റാനാ ഞാൻ നോക്കിയേ ...... എനിക്കറിയാം എത്രയൊക്കെ അകന്ന് നിൽക്കാൻ ശ്രമിച്ചാലും അധികനാൾ എനിക്ക്‌ കണ്ട്രോൾ ചെയ്യാൻ പറ്റില്ലെന്ന് ...... ഇതാവുമ്പോ ഞാൻ മുൻകൈ എടുത്താലും അവൾ എന്നെ അടുപ്പിക്കില്ല 😅അതോണ്ട് ഞാൻ അകന്ന് നിൽക്കേണ്ട ആവശ്യമില്ല .... അത് മാത്രമല്ല അവളുടെ ഈ ദേശ്യവും വാശിയും ഒക്കെ കാണാനാണ് എനിക്ക് ഇഷ്ടം ..... " ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തിയതും രണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചു "അല്ലടാ ചേട്ടാ ..... എനിക്ക് അതല്ല ..... ഇങ്ങനെ നാടകം കളിച്ചു കളിച്ചു അവസാനം രുദ്രക്ക് നിന്നോട് വെറുപ്പാവുമോന്നാ എന്റെ സംശയം ......" സൂര്യ മഹിയുടെ അടുത്തായി വന്നിരുന്ന് കൊണ്ട്‌ പറഞ്ഞതും അല്ലുവും അത്‌ ശെരി വെച്ചു അതിനും അവനൊന്ന് പുഞ്ചിരിചു "ഒരിക്കലുമില്ല ...... അവൾ എന്നെ പ്രണയിച്ചത് ഹൃദയത്തിൽ തൊട്ടാണെങ്കിൽ ഒരിക്കലും ഒരു കാരണം കൊണ്ടും അവൾക്കെന്നെ വെറുക്കാൻ കഴിയില്ല ..... ആത്മാർത്ഥമായി സ്നേഹിക്കുന്നവർ നമ്മളോട് എത്ര വലിയ തെറ്റ് ചെയ്താലും അയാളെ വെറുക്കാനോ മറക്കാനോ നമുക്കാവില്ല .....

പുറമെ ഇങ്ങനെയാണെങ്കിലും അവളുടെ ഉള്ള് നിറയെ ഞാൻ ആണെന്ന് എനിക്ക്‌ വിശ്വാസമുണ്ട് ......" നിറപുഞ്ചിരിയോടെ പറയുന്ന മഹിയെ കണ്ണെടുക്കാതെ അവർ നോക്കിയിരുന്നു "നീ തന്നെയാണോ ഇത് ..... നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാനും അറിയോ .....?" അല്ലു അന്താളിപ്പോടെ ചോദിച്ചതും അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൻ ഫ്രഷ് ആവാൻ പോയി അവൻ പൊയതും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് അവരും അവിടുന്ന് പോയി •••••••••••••••••••••••••••••••••••••••••••••• ഹേമയുടെ ബന്ധുക്കൾക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് റിസപ്ഷൻ വെച്ചത് തന്നെ വൈകുന്നേരമായപ്പോഴേക്കും ഒട്ടുമിക്ക അതിഥികളും വീട്ടിൽ എത്തിച്ചേർന്നു വീടിന് മുന്നിലെ മണ്ഡപം ഒക്കെ മാറ്റി അവിടെ വലിയ സ്റ്റേജ്‌ ഒരുക്കി പലതരം ഇല്ലൂമിനേഷൻ ലൈറ്റുകൾ കൊണ്ട്‌ അവിടമാകെ അലങ്കരിച്ചിരിക്കുന്നു വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ നമ്മദെ ടീമ്സും ഫ്രണ്ട്സും കൂടി ഓടിനടന്ന് ഡെക്കറേഷൻസ് ഒക്കെ സെറ്റ്‌ ആക്കി ബോയ്സ് ഒക്കെ റെഡ് ആൻഡ് വൈറ്റ്‌ കോമ്പിനേഷൻ കുർത്തയും girls ഒക്കെ സെയിം കളർ ഗൗണും ആയിരുന്നു വേഷം

ഹേമയും മുത്തശ്ശിയും അതെ കളർ സാരിയും ധരിചു മഹി റെഡ് കളർ സ്യൂട്ടും രുദ്ര സെയിം കളർ ഷോർട് ടോപ്പും ലോങ്ങ് സ്കർട്ടും ആണ് അണിഞ്ഞിരുന്നത് മഹി സ്റ്റേജിലേക്ക് കയറിയതും കിച്ചുവും ഫിദയും കൂടി രുദ്രയെ സ്റ്റേജിലേക്ക് കൊണ്ട് വന്നു നിർത്തി പുഞ്ചിരിയോടെ നിൽക്കുന്ന മഹിയെ അവളൊന്ന് പുച്ഛിച്ചു കൊണ്ട് മുഖം കോട്ടിയതും ആരും കാണാതെ അവളുടെ ഇടുപ്പിൽ പിടിച്ചു അവനവളെ തന്നോട് ചേർത്ത് നിർത്തി "അധികം പുച്ഛിക്കല്ലേ ..... വെറുതെ എന്റെ കൈയീന്ന് പണി വാങ്ങാൻ നിൽക്കാതിരിക്കുന്നതാവും നിനക്ക് നല്ലത് ....." മീശ ഒന്ന് പിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞതും അവൾ ദേശ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി വിട്ട് നിന്നു ഹേമ കുറച്ചു കഴിഞ്ഞതും വലിയൊരു കേക്ക് സ്റ്റേജിൽ ഇട്ടിരുന്ന ടേബിളിൽ കൊണ്ട് വന്നു വെച്ചു കേക്കിനു മുകളിൽ രണ്ടു ഹാർട്ട് ഷാപ്പിനുള്ളിൽ അവരുടെ ചിത്രം ക്രീം കൊണ്ട് വരച്ചിട്ടുണ്ട് ......

രണ്ടുപേരുടെയും പേര് മനോഹരമായി എഴുതിയിട്ടുണ്ട് എല്ലാവരും കണ്ണും വിടർത്തി അത് നോക്കി നിന്നു "രണ്ടുപേരും കൂടി ഇത് കട്ട് ചെയ്യ് ....." ഹേമ പറഞ്ഞതും മഹി രുദ്രയെ ഒന്ന് നോക്കി അവൾ ദേശ്യത്തോടെ അവനെ നോക്കുന്നുണ്ട് മഹി അത് മൈൻഡ് ചെയ്യാതെ കട്ട് ചെയ്യാൻ മുന്നോട്ട് വന്നു ഹേമ രുദ്രയെയും മുന്നോട്ട് കൊണ്ട് വന്ന് നിർത്തി അവളെ നോക്കി സൈറ്റ് അടിക്കുന്ന മഹിയെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അവൾ കട്ട് ചെയ്യാൻ ഒരുങ്ങിയതും അവളുടെ കൈക്കുമേൽ കൈ വെച്ച് മഹി ആ കേക്ക് മുറിച്ചു എല്ലാവരും ചുറ്റും ഉള്ളതുകൊണ്ട് അവൾ കൈ വിടുവിക്കാൻ ശ്രമിക്കാതെ മിണ്ടാതെ നിന്നു ഈ സമയം വർഷവും നിത്യയും രുദ്രയെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു കേക്ക് കട്ട് ചെയ്തതും സൂര്യയും കിച്ചുവും കൂടി പാർട്ടി പോപ്പർ പൊട്ടിച്ചു "നിങ്ങളെന്താ നോക്കി നിൽക്കുന്നെ ....

. കേക്ക് പരസ്പരം വായിൽ വെച്ച് കൊടുക്കന്നെ ....." അല്ലു വിളിച്ചു പറഞ്ഞതും മഹി ചിരിച്ചുകൊണ്ട് ഒരു പീസ് എടുത്തു അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങാതെ നോക്കി നിൽക്കുന്നത് കണ്ടതും മഹി അവളെ നോക്കി ഒന്ന് മീശ പിരിച്ചുകൊണ്ട് അത് അവളുടെ വായിൽ വെക്കാൻ നിന്നതും അവൾ വേഗം കൈകൊണ്ട് അത് വാങ്ങി അത് കണ്ടതും മഹിയുടെ മുഖം കടുത്തു ..... അവളെ അവൻ നോക്കി പേടിപ്പിച്ചതും അവൾ അത് പുച്ഛിച്ചു തള്ളി ഹേമ അവനു കേക്ക് കൊടുക്കാൻ പറഞ്ഞതും അവൾ താല്പര്യമില്ലാത്ത മട്ടിൽ അവനെ നോക്കാതെ കേക്ക് അവനു നേരെ നീട്ടിയതും അവനൊരു കള്ളച്ചിരിയോടെ അവളുടെ കൈയിൽ പിടിച്ചു അവൾ ഞെട്ടലോടെ നോക്കിയതും അവനാ കേക്ക് അവളുടെ കൈയിൽ നിന്ന് തന്നെ വായിലാക്കി വിരലിൽ നാവുകൊണ്ട് തഴുകിയതും അവൾ കൈ വലിച്ചെടുത്തുകൊണ്ട് അവനെ തുറിച്ചുനോക്കി അല്ലുവിന്റെയും സൂര്യയുടെയും ആക്കിയുള്ള ചുമ മഹിയുടെ ഒരു നോട്ടം കൊണ്ട് തീർന്നു "let’s start the party ......"

അല്ലു അതും പറഞ്ഞു ഓടിപോയി സോങ് പ്ലേയ് ചെയ്തുകൊണ്ട് സ്റ്റേജിലേക്ക് കയറി സ്റ്റേജിൽ നിന്നവരൊക്കെ ഓരോ സ്ഥലത്തേക്ക് പോയി ഇരുന്നു Adiyea Adiyea En Kutty Pattas’u Thaniye Thaniye Vanthu Vittu Velasu Uyire Uyire Enna Manichu Pesu Kannaal Thee Visaatha Deee അല്ലു സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ചതും കിച്ചുവും അവനൊപ്പം കൂടി പിന്നെ രണ്ടും കൂടി എന്തൊക്കെയോ സ്റ്റെപ് ഇടാൻ തുടങ്ങി Sa Ree Ga Ma Pa Tha Nee Naan Solli Tharavaa Thudikura Aasaiya Naan Kotti Vidavaa Varukira Aavani Naan Veethil Sollavaa Idaivezhi Yen, Nee Vaa Rendu Muttam Veikka Vaa കിച്ചു അല്ലുവിനെ പിന്നിൽ നിന്ന് അവന്റെ തോളിൽ പിടിച്ചുകൊണ്ട് രണ്ടും കൂടി കാലു കുടയുന്ന പോലെ സ്റ്റെപ് ഇട്ടിട്ട് കറങ്ങി വന്ന് കപ്പിൾസ്നെ പോലെ ഒരാളുടെ കൈയ്യുടെ ഇടയിലൂടെ കൈയ്യിട്ടുകൊണ്ട് കറങ്ങി ഡാൻസ് ചെയ്തു

Manakkum Anjadi Pafum Nee Mayakkum Kannula Kanja Nee Siritcha Sinthidum Sintheni Muratcha Kiridum Kanaadi Udamba Sakkara Vazhi Nee Vayasil Minura Azhi Nee Arugil Pakkama, Vara Vekkamaa Adi Neeladi Kannama Solladi Chellama Ey Munmunukkura Muthamma Manasil Enna Sattama Vezhiya Adha Sollamma Usuril Inga Yuthamma Adi Kazhi, Nenja Kizhi Enna Thalli Vekkalaama Konja Sollu, Unna Azhi Kolla Ghili Pola Thulli Varuvean അല്ലുവും കിച്ചുവും കൂടി പരസ്പരം രണ്ടു തോളിലും കൈ വെച്ച് തല രണ്ടും കുലുക്കി ഡാൻസ് കളിച്ചതും എല്ലാവരും കൂടി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു Thitti Thitti Sernthukalaam Othi Othi Kattikalaam Netri Potta Maatikalaam Pattu Pillai Petukalaam Vittu Vittu Modhikalaam Thottu Thottu Thedikalaam Vitta Kurayea, Thotta Kurayae Mattapadi Thananananaa രണ്ടും കൂടെ പൊരിഞ്ഞ ഡാൻസ് കളിചോണ്ടിരുന്നപ്പോൾ ഫിദയും സൂര്യയും കൂടി ഓടി വന്നു ഫിദ കിച്ചുവിന്റെയും അല്ലുവിന്റെയും ഇടയിൽ കയറി ഡാൻസ് ചെയ്തു .....

അല്ലുവും കിച്ചുവും ഒന്ന് ചിരിച്ചുകൊണ്ട് അവളെ കൂടെ കളിച്ചു Naanum Neeyagi Poneneayo Veru Azhaagi Ponaayeano Kaatu Kidanthu, Naatkal Idhuvaa Kaanal Neer Pola Enmaatrinay Idhu Potaathu Innum Thazhi Nee Nillu Single Aakavea Sogam Kaadu കിച്ചു സൂര്യയുടെ കൂടെയും അല്ലു ഫിദയുടെ കൂടെയും ഡാൻസ് കളിച്ചു Idhu Pola Nadakaathu Enna Manitchidu Chella Kutty Paatham Vezhi Paathu Yen Nenja Vechu Kaathu Kidaa Ey Munmunukkura Muthamma Manasil Enna Sattama Vezhiya Adha Sollamma Usuril Inga Yuthamma Adi Kazhi, Nenja Kizhi Enna Thalli Vekkalaama Konja Sollu,Unna Azhi Kolla Ghili Pola Thulli Varuvean Sa Ree Ga Ma Pa Tha Nee Naan Solli Tharavaa Thudikurara Aasaiya Naan Kotti Vidavaa Varukira Aavani Naan Veethil Sollavaa Ideyvezhi Yen, Nee Vaa Rendu Muttam Veykka Vaa Manakkum Anjadi Pafum Nee Mayakkum Kannula Kanja Nee Siritcha Sinthidum Sintheni Muratcha Kiridum Kanaadi Udamba Sakkara Vazhi Nee Vayasil Minura Azhi Nee Arugil Pakkama, Vara Vekkamaa Adi Neeladi Kannama Solladi Chellama Munmunukkura Muthamma Manasil Enna Sattama Vezhiya Adha Sollamma Usuril Inga Yuthamm................!!!

പാട്ട് തീരുന്നത് വരെ നാലും കൂടെ അടിച്ചു പൊളിച്ചു ഡാൻസ് ചെയ്തു അവസാനം തളർച്ചയോടെ നാലും ഓരോ മൂലക്ക് പോയി ഇരുന്നു പിന്നെ വേറെ പാട്ടുകൾ ഒക്കെ പ്ലേയ് ആയതും എല്ലാവരും വന്ന് ഡാൻസ് ചെയ്തു എല്ലാവരും ഡാൻസിൽ മുഴുകിയതും മഹി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു അതറിഞ്ഞതും അവൾ അവിടുന്ന് എണീക്കാൻ നിന്നതും മഹി അവളെ പിടിച്ചു വലിച്ചു മടിയിൽ ഇരുത്തി ഇല്ല്യൂമിനേഷൻ ലൈറ്റ്സ്‌ ആയതുകൊണ്ട് പെട്ടെന്ന് അവരെ ആരും ശ്രദ്ധിക്കില്ല രുദ്ര അവന്റെ കൈയിൽ നിന്ന് കുതറാൻ നോക്കുന്നുണ്ടെങ്കിലും അവന് അവളെ വിടാനുള്ള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല "എന്താണ് ഭാര്യേ ..... ഞാനൊന്ന് തൊടുമ്പോ നീ എന്തിനാ ഇങ്ങനെ ഞെരിപിരി കൊള്ളുന്നെ ..... ഹേ ..... ഒന്നുല്ലേലും ഞാൻ നിന്റെ ഭർത്താവ് അല്ലെ ..... " അവനവളുടെ ഇടുപ്പിൽ വരിഞ്ഞു മുറുക്കിക്കൊണ്ട് ചോദിച്ചതും അവളൊന്ന് പുച്ഛിച്ചു "ഭർത്താവ് .....😏.....

പ്രതികാരത്തിന് വേണ്ടി ഒരു പെണ്ണിന്റെ ഫീലിങ്ങ്സ് വെച്ച് കളിച്ചു അവളെ സ്വന്തമാക്കിയ തന്നെ പോലെ തരം താഴ്ന്ന മനുഷ്യന് ആ പ്രയോഗം ചേരില്ല ..... ! ഇത്രയും നേരം എനിക്ക് ഇയാളോട് വെറുപ്പായിരുന്നു ..... ഇപ്പൊ തന്റെ ഈ പ്രവർത്തിയൊക്കെ കണ്ടിട്ട് എനിക്ക് പുച്ഛവും സഹതാപവും ഒക്കെയാണ് തോന്നുന്നത് ....." മുഖം കോട്ടി അവളത് പറഞ്ഞതും അവനൊന്ന് ചിരിച്ചു "still i love you ....." അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് കുസൃതിചിരിയോടെ അവൻ പറഞ്ഞു അത് കേട്ടവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അവൻ തന്നെയാണോ കുറച്ചു മുന്നേ തന്നോട് ഓരോന്ന് വിളിച്ചു പറഞ്ഞതെന്ന് അവൾ ചിന്തിച്ചു പോയി "വിടടോ ...... ഇനിയും വിഡ്ഢിയാക്കാൻ ഞാൻ നിന്ന് തരുമെന്നാണോ നിങ്ങടെ വിചാരം .....?" പറയുമ്പോൾ അവളുടെ തൊണ്ട ഇടറി അത് കേട്ടപ്പോൾ അവനു എന്തോ പോലെ ആയി "ഇനി ആക്കാൻ എന്തിരിക്കുന്നു .....

അല്ലേലും നീ വിഡ്ഢി അല്ലെ ....." അവളെ നോക്കി കളിയോടെ അവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവന്റെ കൈ മാന്തിപ്പറിച്ചു അവൾ കുതറി മാറികൊണ്ട് അവനെ തുറിച്ചുനോക്കി മഹി കൈ ഒന്നുഴിഞ്ഞുകൊണ്ട് അവളെ നോക്കി പല്ല് കടിച്ചതും അവൾ അത് വക വെക്കാതെ മറ്റെങ്ങോ നോക്കി നിന്നു പാട്ടും ഡാൻസും അപ്പോഴും തകൃതിയായി നടക്കുന്നുണ്ട് മൂലക്കിരുന്ന നാലും വീണ്ടും ഇറങ്ങി തുള്ളുന്നുണ്ട് കൊറേ നേരത്തെ പാട്ടും ഡാൻസും ഒക്കെ കഴിഞ്ഞതും തളർച്ചയോടെ എല്ലാരും പോയി ഇരുന്നു അപ്പോഴേക്കും അല്ലു എന്തോ ഓർത്തുകൊണ്ട് അവിടുന്ന് എണീറ്റോടി കുറഞ്ഞു കഴിഞ്ഞതും ഒരു മൈക്ക് കൊണ്ടുവന്നു മഹിയുടെ കൈയിൽ കൊടുത്തു മഹി നെറ്റി ചുളിച്ചു അവനെ നോക്കിയതും അല്ലു ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി പോണപോക്കിൽ അവനൊന്ന് തിരിഞ്ഞു നോക്കിയതും അവനെ നോക്കി ചിരിച്ചുകൊണ്ട് മഹി അവിടെ നിന്നും എണീറ്റു രുദ്രയെ ഒന്ന് കൂടി നോക്കിക്കൊണ്ട് അവൻ മൈക്ക് ഓൺ ചെയ്തു

Tadpaye Mujhe Teri Sabhi Baatein Ek Baar Aye Deewani Jhutha Hi Sahi Pyar To Kar Main Bhula Nahin Haseen Mulakatein Bechain Karke Mujhko Mujh see Yun Na Pher Nazar അവന്റെ ശബ്ദം കേട്ടതും വേറെങ്ങോ നോക്കിയിരുന്ന രുദ്ര മെല്ലെ തല ചെരിച്ചു അവനപ്പോഴും അവളെ തന്നെ നോക്കി പുഞ്ചിരിയോടെ അവൾക്ക് നേരെ നടന്നു അവന്റെ നാവിൽ നിന്നുതിർന്നു വീഴുന്ന ഓരോ വരിയും ശ്രോതാക്കളുടെ ഹൃദയത്തിൽ ചെന്ന് പതിഞ്ഞു മഹി അവൾക്ക് നേരെ നടന്നുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വന്നു വീണു മഹി അവളുടെ ഇടതുകൈ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ടു അവളെ അവനോട് ചേർത്ത് നിർത്തിക്കൊണ്ട് പാട്ടിനൊപ്പം ചുവട് വെച്ച് ഞെട്ടലിൽ നിന്ന് വിട്ട് മാറിയ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ ഒരുകൈ മതിയായിരുന്നു അവളെ പിടിച്ചു വെക്കാൻ ചുറ്റും ആളുകളുണ്ടെന്ന ചിന്തകൊണ്ട് അവളും കൂടുതൽ ബലം പിടിക്കാൻ പോയില്ല അവന്റെ കൈയിൽ അവൾ അടങ്ങി ഒതുങ്ങി നിന്നതും മഹി അവളുടെ കൈയിൽ പിടിച്ചു കറക്കി തിരിച്ചു നിർത്തി .....

. അവളെയും കൊണ്ട് പതിയെ ചലിച്ചുകൊണ്ട് പാട്ട് തുടർന്നു Sardi Ki raaton mein hum soye rahe hai chadar mein hum dono tanha ho na koi bhi rahe is ghar mein Zara Zara Behekta Hai Mehekta Hai Aaj To Mera Tan Badan Pyaasa Hoon, Mujhe Bhar Le,Apni Baahon Mein Zara Zara Behekta Hai Mehekta Hai Aaj To Mera Tan Badan Mein Pyaasa Hoon, Mujhe Bhar Le,Apni Baahon Mein Yuhi Baras Baras Kali Ghata Barse Hum Yaar Bheeg Jaaye Is Chaahat Ki Baarish Mein Teri Khuli Khuli Lato Ko Suljaye Main Apni Ungliyon Se main To Hu Isi Khwayish Mein കൈയിലെ പിടിവിട്ടുകൊണ്ട് അവളുടെ ഇടുപ്പിലൂടെ അവൻ കൈകൾ ചുറ്റി വരിഞ്ഞതും അവളൊന്ന് ഉയർന്നു പൊങ്ങി അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞതും അവൾ കണ്ണ് ഇറുക്കി അടച്ചുകൊണ്ട് സ്കർട്ടിൽ പിടി മുറുക്കി അവളെയും കൊണ്ട് അവൻ പതിയെ അടിവെച്ചടിവെച്ചു ഡാൻസ് കളിച്ചു അവന്റെ ശബ്ദം മാത്രം അവിടെ തളം കെട്ടി നിന്നു .....

ചുറ്റും നിശബ്ദത എല്ലാവരും അവന്റെ സ്വരമാധുര്യത്തിൽ ലയിച്ചിരുന്നു Sardi Ki Raaton Mein Hum Soye Rahe Ek Chaadar Mein Hum Dono Tanha He Na Koi Bhi Rahe Is Ghar Mein Zara Zara Mehkta Hain Behkta Hain Aaj To Mera Tan Badan Mein Pyaasa Hoon Mujhe Bhar Le Apni Baahon Mein Zara Zara Behekta Hai Mehekta Hai Aaj To Mera Tan Badan mein Pyaasa Hoon, Mujhe Bhar Le,Apni Baahon Mein {Rap} Baahon mein bharle mujhe thoda Kareeb laa, Jab karta aankhen band main dikhti ek Apsara, Naajane kyun main dil se dil mila baitha, Jab chorda tune haath lagake, Sab kuch gawa baitha, Saaf Saaf ye Saaf tha, Tera har ek Gila maaf tha, Tasveeren dhundhi parchaai mein tere, Nikala jo bhi vo raakh tha, Kyun bechain pareshaan hun, Sab kuch ye dekh hairaan hun, Zara dekh palat ke piche tu, Main tere JAAN mein chupi vo JAAN hun, Kal tak jo tera hota tha aaj bhi vo tera hai, Naajane kitni baahon mein hota tera sawera hai, Kismat se lad jaun ya maanu isko apni galti, Zara Zara Mehakta Jism bhi to tera haiii……

അവൻ അവളുടെ ഇടുപ്പിൽ നിന്നും കൈയെടുത്തുകൊണ്ട് കൈയിൽ പിടിച്ചു രണ്ടുമൂന്ന് വട്ടം കറക്കിക്കൊണ്ട് ഇടതുകൈകൊണ്ട് അണച്ച് പിടിച്ചു അവളുടെ കാതോരം അവൻ ചുണ്ടു ചേർത്തതും അവളൊന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി അപ്പോഴേക്കും അവൻ വീണ്ടും അവളുടെ കൈയിൽ പിടിച്ചു അവളെ അടർത്തി മാറ്റി അവളുടെ കൈയിൽ പിടിച്ചുകൊണ്ട് അവർക്കായി നൽകിയ ഇരുപ്പിടത്തിന് നേരെ നടന്നു അവളെ അവിടെ ഇരുത്തിക്കൊണ്ട് അവളെ നോക്കി ഒരിക്കൽ കൂടി അവനാ വരികൾ ഉരുവിട്ടു Zara Zara Behekta Hai Mehekta Hai Aaj To Mera Tan Badan mein Pyaasa Hoon, Mujhe Bhar Le,Apni Baahon Mein .....! പാട്ട് കഴിഞ്ഞതും ഇല്ല്യൂമിനേഷൻ ലൈറ്റ്സ്‌ മാറി ട്യൂബ് ലൈറ്റ്സ്‌ ഒക്കെ ഓൺ ആയി ചുറ്റും കൈയടികൾ ഉയർന്നു കേട്ടപ്പോഴാണ് രുദ്ര ഞെട്ടലിൽ നിന്ന് പൂർണമായും മുക്തയായത് അവിടെ നടന്നതൊക്കെ ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി എല്ലാവരും അവനെ അഭിനന്ദിക്കുമ്പോ നിത്യയുടെ കണ്ണുകൾ പകയോടെ രുദ്രയിൽ തറഞ്ഞു നിന്നു ....!!

അത് കഴിഞ്ഞതും നമ്മടെ ടീമ്സ് വന്നു അവരെ കൂടെ സെൽഫി ഒക്കെ എടുത്ത് നിറച്ചു ഫുഡ് അടിയും കൂടി കഴിഞ്ഞപ്പോ ആ പരിപാടി അങ്ങ്‌ കഴിഞ്ഞു എല്ലാം കൂടി ഹാളിൽ വന്നിരുന്നു രണ്ട് ദിവസം കൊണ്ട് ഫിദയും കിച്ചുവും അല്ലുവും അവിടെ തന്നെ ആയതുകൊണ്ട് ഹേമ അവരെ രാവിലെ പോകാമെന്ന് പറഞ്ഞു നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു ബന്ധുക്കൾ ഓരോരുത്തരായി പിരിഞ്ഞു പോയി രുദ്ര ഒന്ന് ഫ്രഷ് ആവാനായി മുറിയിലേക്ക് പോയി ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് കയറി ലോക്ക് ചെയ്തു തിരിഞ്ഞതും അവളൊന്ന് ഞെട്ടി ഒരു ടർക്കിയും ഉടുത്തു തല തോർത്തിക്കൊണ്ട് തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചതും മാഹിയുടെ കൈ അവളെ പിടിച്ചു വലിച്ചു അകത്തേക്ക് ഇട്ടു അവൾ ഞെട്ടലോടെ അവനെ നോക്കി "കൈയെടുക്കടോ ....." ഞെട്ടലിൽ നിന്ന് മുക്തി നേടിക്കൊണ്ട് അവൾ അലറിയതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി "കുളിച്ചോണ്ട് നിക്കുമ്പോ ഓടി വന്ന് കയറിയിട്ട് എന്നോട് ഒച്ചയെടുക്കുന്നോടി ....."

മഹി അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കി "എന്തായാലും നീ ആയിട്ട് വന്നതല്ലേ ...... ഇന്നത്തേക്ക് സേട്ടൻ കുളിപ്പിച്ച് തരാം ....." മഹി കുസൃതിചിരിയോടെ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി "ഛീ ..... വൃത്തികെട്ടവൻ ....." അവൾ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു "ഇതിൽ എന്ത് വൃത്തികേട് ..... വേറെ ആരോടുമല്ലല്ലോ ...... എന്റെ ഭാര്യയോട് അല്ലെ .....?" മഹി അവളെ ശുണ്ഠി പിടിപ്പിക്കാനായി കുറച്ചുകൂടി ചേർന്നു നിന്നു രുദ്ര ദേശ്യത്തോടെ അവനെ തള്ളിമാറ്റി "നാണമില്ലേ തനിക്ക് ...... ഇപ്പോഴും ഇങ്ങനെയൊക്കെ പറയാൻ ........ ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ കഴിയുന്നു നിങ്ങൾക്ക് .....? ഇപ്പോഴും എന്നോട് നിങ്ങളീ കാണിക്കുന്ന അടുപ്പം എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഇനി നിങ്ങൾ മറന്ന് പോയെങ്കിൽ ഓർമിപ്പിക്കാം ......

താൻ പ്രതികാരത്തിന് വേണ്ടി മാത്രമാണ് ദേ ഈ താലി എന്റെ കഴുത്തിൽ കെട്ടിയത് ..... ! തന്റെ ആഗ്രഹം പോലെ എന്നെ നിങ്ങടെ കാൽക്കീഴിൽ കൊണ്ട് വന്നു എന്നൊരു ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ അത് വെറും തോന്നലാണ് നിങ്ങടെ ഈ ചീപ് പ്ലേക്ക് മുന്നിൽ അടിയറവ് പറയുന്നവളല്ല രുദ്ര .....! മേലിൽ ..... മേലിൽ തന്റെ ഈ നാടകവും കൊണ്ട് എന്റെ അടുത്തേക്ക് വന്നേക്കരുത് ..... Just stay away from me ....." അവൾ അത്രയൊക്കെ പറഞ്ഞപ്പോഴേക്കും അവന്റെ മുഖം മാറിയിരുന്നു അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് അവൻ അവിടെ നിന്നും പോയി അവൻ പോയതും അവൾ ഒന്ന് ദീർഘനിശ്വാസമെടുത്തതും പുറത്തേക്ക് പോയവൻ അതുപോലെ തിരിച്ചു വന്നു "Still I love you .... " പതിവ് പോലെ അവളുടെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചുകൊണ്ട് ഗൗരവത്തോടെ അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി രുദ്ര ആണേൽ തലക്ക് അടിയേറ്റപോലെ കണ്ണും തള്ളി നിൽക്കുന്നുണ്ട് ••••••••••••••••••••••••••••••••••••••••••••••••

"അഹങ്കാരി ...... അവൾ ആരാണെന്ന അവളെ വിചാരം ..... Just stay away from me പോലും 😏 നീ പറയുമ്പത്തേക്ക് അങ്ങ്‌ മാറിനിൽക്കാൻ പോവല്ലേ ഞാൻ .....😏😏....." സോഫയിൽ വന്നിരുന്നു പിറുപിറുക്കുന്ന മഹിക്ക്‌ അടുത്തായി അല്ലു വന്നിരുന്നു "ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടായിരുന്നോ .....? നീ അവളോട് പോയി എല്ലാം തുറന്ന് പറയ് ..... അല്ലേൽ രണ്ടും കൂടി തമ്മി തല്ലി ഒരു വഴിക്കാവത്തെ ഉള്ളൂ ...... നിനക്ക് പറ്റില്ലെങ്കിൽ പറയ് ..... ഞാൻ പറയാം അവളോട് ...." അല്ലു അവന്റെ തോളിൽ കൈ വെച്ച് പറഞ്ഞതും മഹി അവനെ തുറിച്ചു നോക്കി "വേണ്ട ..... അവൾ എവിടം വരെ പോകുമെന്ന് എനിക്കും ഒന്ന് കാണണം ..... കൂടുതൽ വിളയാൻ നിന്നാൽ ഞാൻ ആരാണെന്ന് അവൾ അറിയും ....." മഹി പല്ല് കടിച്ചുകൊണ്ട് പറഞ്ഞതും അല്ലു അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "എടാ ഒരുപാടൊന്നും അറിയിക്കാൻ പോണ്ടട്ടാ ..... കവിളിൽ പാടുമായി നടക്കുന്ന നിന്നെ കാണാൻ ഒരു ഭംഗിയും കാണില്ല ....."

അല്ലു വലിയ കാര്യം പോലെ പറഞ്ഞുകൊണ്ട് അവനെ വാരിയതും അവൻ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവിടെ നിന്നും എണീറ്റ് പോയി അവൻ പോയതും അല്ലു whatsapp എടുത്തു നോക്കി കസിന്റെ നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ടതും അവനത് തുറന്ന് നോക്കി "ഡാ അല്ലു .....ഇതിൽ നിന്റെ ഇടതു വശത്തു നിൽക്കുന്ന കുട്ടി ഏതാ ..... നിന്റെ ഫ്രണ്ട് ആണോ ....?"റിസപ്ഷന് എടുത്ത സെൽഫി സ്റ്റാറ്റസ് ഇട്ടിരുന്നു അത് ടാഗ് ചെയ്താണ് അവന്റെ മെസ്സേജ് "മ്മ് എന്തേ ...?" അവൻ റിപ്ലൈ കൊടുത്തു അല്പനേരത്തിനുള്ളിൽ അടുത്ത മെസ്സേജ് വന്നു "എന്താ പേര് ....?" "ഫിദ ...." "married ആണോ .....?" "നിനക്ക് ഇതൊക്കെ എന്തിനാ 🙄....?" പെട്ടെന്ന് ദേശ്യം വന്നെങ്കിലും അത്‌ പ്രകടിപ്പിക്കാതെ അവൻ ചോദിച്ചു "എടാ നിനക്ക് അറിയില്ലേ ..... കൊറേ ആയി പെണ്ണ് കാണലെന്ന് പറഞ്ഞു വീട്ടുകാർ വേഷം കെട്ടിക്കുന്നു .... എനിക്കാണേൽ ഒന്നും അങ്ങട്ട് ഇഷ്ടാവുന്നില്ല ..... ഈ കുട്ടിയെ കണ്ടപ്പോ .... എന്തോ ..... എന്ത് ക്യൂട്ടാ ല്ലേ 😊....?"

അവന്റെ മെസേജ്‌ വായിച്ചതും അവനു എവിടെന്നൊക്കെയോ ദേശ്യം കയറി വന്നു പിന്നെ റിപ്ലൈ കൊടുക്കാൻ നിക്കാതെ ഡാറ്റാ ഓഫാക്കി ഗാലറി എടുത്തു അതിലെ ഫിദയോടൊപ്പമുള്ള സെൽഫി കണ്ണിലുടക്കിയതും അവനത് എടുത്തു സൂം ചെയ്തു നോക്കി അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു "പറ്റില്ല എനിക്ക് വേണം ...."കിച്ചു "ഇല്ല ഞാൻ ഇത് തരുമെന്ന് കരുതണ്ട ...." ഫിദ "ഞാനാ ആദ്യം ഇത് കണ്ടത് ..... സൊ എനിക്ക് തന്നെ ക്രീം ഉള്ള പോഷൻ വേണം ....." ഫിദയുടെ കൈയിലുള്ള കേക്ക് തട്ടിപ്പറിക്കാൻ നോക്കിക്കൊണ്ട് സൂര്യ പറഞ്ഞു ഇവരുടെ കലപില കേട്ടാണ് അല്ലു ഫോട്ടോയിൽ നിന്ന് കണ്ണെടുത്തത് കിച്ചണിൽ ബാക്കി ഇരുന്ന കേക്കിന് വേണ്ടിയാണ് അവരെ തല്ല് ക്രീം ഉള്ളത് തന്നെ മൂന്ന് പേർക്കും വേണം "ഞാനല്ലേ ഇത് ആദ്യം എടുത്തത് .... അതുകൊണ്ട് ഇത് ഞാനങ് എടുക്കുവാ ...."

ഫിദ അത് വായിലേക്കിടാൻ പോയതും കിച്ചുവും സൂര്യയും ഓടി വന്നു ഫിദ അത് കണ്ട് അവിടുന്ന് മാറിയതും രണ്ടും കൂടി കൂട്ടിയിടിച്ചു താഴെ വീണു ഇടിച്ച ഇടിയിൽ കിച്ചുവിന്റെ മോളിൽക്കൂടിയാണ് സൂര്യ വീണത് അതൊന്നും മൈൻഡ് ചെയ്യാതെ കേക്കും വായിലിട്ടു നുണഞ്ഞുകൊണ്ട് ഫിദ തിരിഞ്ഞതും അവളെ തന്നെ നോക്കി ഇരിക്കുന്ന അല്ലുവിനെ കണ്ട് ഒരുമാതിരി ഇളി ഇളിച്ചുകൊണ്ട് തിരിഞ്ഞോടി അത് കണ്ടതും അവൻ പൊട്ടി ചിരിച്ചുകൊണ്ട് താഴേക്ക് നോക്കിയതും അവന്റെ ചിരി നിന്നു താഴെ മുഖത്തോട് മുഖം നോക്കി കിടക്കുന്ന സൂര്യയെയും കിച്ചുവിനെയും കണ്ടതും അവനൊന്ന് ചൂഴ്ന്നു നോക്കി "ഡാ ....." അവന്റെ വിളി കേട്ടതും രണ്ടും ഞെട്ടി പിടഞ്ഞെണീറ്റു അവനെ നോക്കി വളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് രണ്ടും രണ്ട് വഴിക്കോടി ••••••••••••••••••••••••••••••••••••••••••••••••••

രുദ്ര ഫ്രഷ് ആയി റൂമിലിരിക്കുന്ന മഹിയെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് നടന്നു അവൾ പുറത്തേക്ക് ഇറങ്ങിയതും ഹേമ ഒരു ഗ്ലാസ് പാലുമായി അവൾക്ക് നേരെ വന്നു "ഹേമമ്മേ .... അപ്പു എവിടെ ....?" അവൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു "അവൻ ഉറങ്ങിയല്ലോ മോളെ ..... അല്ലുനോടും സൂര്യയോടും തല്ലുണ്ടാക്കി അവരെ കൂടെ തന്നെ കിടന്നുറങ്ങി ...... അവൻ ഇനിമുതൽ സൂര്യന്റെ കൂടെ കിടന്നോളും ..... മോള് മുറിയിലേക്ക് ചെല്ല് ....." കൈയിലെ പാൽ ഗ്ലാസ് അവളുടെ കൈയിൽ വെച്ചുകൊണ്ട് ഹേമ പറഞ്ഞതും അവൾ അവിടെ തന്നെ നിന്നു "ചെല്ല് മോളെ ...." ഹേമ ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ തള്ളി മുറിയിലാക്കി ഡോർ വലിച്ചടച്ചു ......... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story