രുദ്ര: ഭാഗം 17

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹേമമ്മേ .... അപ്പു എവിടെ ....?" അവൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു "അവൻ ഉറങ്ങിയല്ലോ മോളെ ..... അല്ലുനോടും സൂര്യയോടും തല്ലുണ്ടാക്കി അവരെ കൂടെ തന്നെ കിടന്നുറങ്ങി ...... അവൻ ഇനിമുതൽ സൂര്യന്റെ കൂടെ കിടന്നോളും ..... മോള് മുറിയിലേക്ക് ചെല്ല് ....." കൈയിലെ പാൽ ഗ്ലാസ് അവളുടെ കൈയിൽ വെച്ചുകൊണ്ട് ഹേമ പറഞ്ഞതും അവൾ അവിടെ തന്നെ നിന്നു "ചെല്ല് മോളെ ...." ഹേമ ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ തള്ളി മുറിയിലാക്കി ഡോർ വലിച്ചടച്ചു അവളൊന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് തിരിഞ്ഞതും അവളെ മൈൻഡ് ചെയ്യാതെ ചെവിയിൽ ഹെഡ്സെറ്റും തിരുകി കണ്ണടച്ച് പാട്ട് കേൾക്കുന്ന മഹിയെ കണ്ട് ഒന്ന് പുച്ഛിച്ചുകൊണ്ട് അവളാ പാല് കൊണ്ടുപോയി ടേബിളിൽ വെച്ചു വിശാലമായി ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന അവനെ കണ്ടതും അവൾ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അവനെ തള്ളി മറിച്ചു താഴെ ഇട്ടു താഴെ വീണതിന്റെ ദേശ്യത്തിൽ മഹി കണ്ണ് രണ്ടും ഇറുക്കി അടച്ചു മുഷ്ടി ചുരുട്ടി പിടിച്ചു അവിടുന്ന് എണീറ്റു "എന്തിനാ ഇപ്പൊ നീ എന്നെ തള്ളി ഇട്ടെ .....?"

ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ ബെഡിലേക്ക് കയറി ഇരുന്നു "ഇത് എന്റെ മുറിയാണ് ..... എന്റെ ബെഡും ..... നിങ്ങൾ ഇവിടെ കിടന്നാൽ ഞാൻ പിന്നെ എവിടെ പോയി കിടക്കും ....😏? " അവൾ അവനെ പുച്ഛിച്ചുകൊണ്ട് പുതപ്പ് എടുത്ത് വിരിച്ചു "അതിന് തള്ളിയിടുകയാണോ വേണ്ടേ .....😡 കാര്യം പറഞ്ഞാൽ പോരെ ....?" അവന്റെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ അവൾ ബെഡിന്റെ ഒത്ത നടുക്ക് കയറി കിടന്നതും മഹി അവളെ തള്ളി ബെഡിന്റെ ഓരത്തു കിടത്തിക്കൊണ്ട് ദേശ്യത്തോടെ ബെഡിൽ കയറിക്കിടന്നു "എണീറ്റ് മാറടോ ...... തനിക്ക് നാണം ഉണ്ടോ ..... ഇത്രയൊക്കെ ചെയ്തു എന്നെ വേദനിപ്പിച്ചിട്ടും ഒരു കൂസലുമില്ലാതെ ഇങ്ങനെ എന്നോടൊപ്പം വന്ന് കിടക്കാൻ പ്രതികാരത്തിന്റെ പേരിൽ എന്നെ ദ്രോഹിക്കുകയും ചെയ്യും എല്ലാം കഴിഞ്ഞു തരം കിട്ടുമ്പോൾ താൻ ...... ഛീ ... .."

അവൾ അമർഷത്തോടെ പാതിയിൽ നിർത്തിയതും അവന്റെ കണ്ണുകൾ ചുവന്നു പക്ഷെ തിരിച്ചൊന്നും പറയാൻ അവൻ മുതിർന്നില്ല എന്തോ അവളോട് യുദ്ധം ചെയ്യാനുള്ള മൂഡിൽ അല്ലായിരുന്നു അവൻ ..... അവളുടെ വാക്കുകൾ എന്തോ മനസ്സിൽ നിന്ന് പോകുന്നുണ്ടായിരുന്നില്ല അവൾ ഇത്രയേറെ തന്നെ വെറുക്കുമെന്ന് അവൻ ചിന്തിച്ചത് കൂടി ഇല്ലായിരുന്നു ഒന്നും വേണ്ടായിരുന്നു എന്ന് ഒരുനിമിഷം അവനു തോന്നിപ്പോയി ഒന്നും പറയാതെ അവളെ നോക്കി ദഹിപ്പിച്ചുകൊണ്ട് അവൻ അവിടുന്ന് എണീറ്റ് ഡോർ തുറന്ന് പുറത്തേക്ക് പോയി അവൻ പോയതും അവൾ ആശ്വാസത്തോടെ കണ്ണുകളടച്ചു ••••••••••••••••••••••••••••••••••••••••••••••• ഹാളിലെ സോഫയിൽ കിടന്നുറങ്ങുന്ന മഹിയെ കണ്ടതും രാവിലെ കിച്ചണിലേക്ക് പോകാൻ വന്ന ഹേമ അവന്റെ അടുത്തേക്ക് നടന്നു ഇന്നലെ തിരികെ നടക്കാൻ ഒരുങ്ങിയപ്പോഴാണ് രുദ്ര അവനോട് ഒച്ചയെടുക്കുന്നത് കേട്ടത്

അവൾ പറഞ്ഞതൊക്കെ കേട്ട് ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോയ അവനെ മാറി നിന്ന് നോക്കിനിന്നത് അവർ ഓർത്തു അവന്റെ അവസ്ഥ കണ്ട് അവർക്ക് മനസ്സിന് വല്ലാത്ത ഭാരം തോന്നി ഹേമ അവനടുത്തായി വന്നിരുന്നുകൊണ്ട് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു "അവൾക്ക് വേണ്ടി നീ ഇത്രയും വേദനിക്കുന്നുണ്ടെന്ന് അവൾ അറിയുന്നില്ലല്ലോ മഹി ....." അവന്റെ കവിളിൽ തലോടി അവർ പതിയെ ചോദിച്ചു കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് ഹേമ എണീറ്റുപോയതും ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ശാന്തമായി ഉറങ്ങുകയായിരുന്നു അവൻ •••••••••••••••••••••••••••••••••••••••••••••••••• നേരം വെളുത്തതും എല്ലാവർക്കും മുന്നേ റെഡി ആയി കോളേജിൽ പോകാൻ നിൽക്കുന്ന രുദ്രയെ കണ്ട് എല്ലാവരും കണ്ണ് മിഴിച്ചു

മഹിയുടെ കണ്ണ് തറഞ്ഞു നിന്നത് ഒഴിഞ്ഞു കിടക്കുന്ന അവളുടെ സിന്ദൂരരേഖയിലായിരുന്നു താലിയും കാണാൻ കഴിഞ്ഞിരുന്നില്ല ....! അത് കണ്ടതും അവന്റെ മുഖത്ത് വിഷാദം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു ഹേമ അത് കണ്ടിരുന്നു വിവാഹം പ്രമാണിച്ചു ആരും കോളേജിൽ പോകണ്ടാന്ന് തീരുമാനിച്ചിരിക്കുവായിരുന്നു കല്യാണപെണ്ണ് തന്നെ കോളേജിൽ പോകുന്നത് കണ്ട് അന്താളിപ്പോടെ എല്ലാവരും നോക്കി നിന്നു "മോ ....." ഹേമ എന്തോ പറയാൻ വന്നതും മഹി അവരുടെ കൈയിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി സത്യൻ രാവിലെ തന്നെ എന്തോ ഓഫീസ് കാര്യത്തിനായി എങ്ങോട്ടോ പോയിരിക്കുവാണ് മുത്തശ്ശി അവളോട് പോകണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവൾ പോകുമെന്ന വാശിയിലാണ് ഒടുവിൽ മഹി തന്നെ ഇടപെട്ട് മുത്തശ്ശിയെ മെരുക്കി എടുത്തു "രുദ്ര പോകാൻ തീരുമാനിച്ച സ്ഥിതിക്ക് നിങ്ങൾ പിന്നെ എന്തോ കാണാൻ ഇരിക്കുവാ .... എല്ലാം റെഡി ആയി പെട്ടെന്ന് കോളേജിലേക്ക് വിട്ടോ ....." ഹേമ ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞതും നാലും കൂടി രുദ്രയെ നോക്കി പല്ല് കടിച്ചു ബ്രേക്ക്ഫാസ്റ്റും കഴിച്ചു

എണീറ്റ് പോയി മഹിയും പിന്നെ അവിടെ നിന്നില്ല ..... വേഗം പോയി റെഡി ആയി അല്ലുവിനെയും കൂട്ടി കോളേജിലേക്ക് വിട്ടു സൂര്യനോട് പൊയ്ക്കോളാൻ പറഞ്ഞു രുദ്ര ഫിദയെയും കിച്ചുവിനെയും കൂട്ടി പോയി രണ്ടിന്റെയും വീട്ടിൽ കയറി ബുക്ക് എടുത്ത ശേഷം കിച്ചുവിന്റെ ചേട്ടനാണ് മൂന്നിനേം കോളേജിൽ ഡ്രോപ്പ് ചെയ്തത് കോളേജിൽ എത്തിയതും ഗേറ്റിനുമുന്നിൽ ബൈക്കിൽ ചാരി നിൽക്കുന്ന മഹിയെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ രുദ്ര നടന്നു പോയി ശീലമായതുകൊണ്ടാവാം അവനു പ്രത്യേകിച്ചൊന്നും തോന്നിയില്ല അവൾ മറികടന്നു പോയപ്പോഴാണ് അവനൊരു കാര്യം ശ്രദ്ധിച്ചത് എന്നും മുടി വിടർത്തിയിടുന്നവൾ ഇന്ന് പിന്നിക്കെട്ടി മുടി മുന്നിലേക്ക് ഇട്ടിട്ടുണ്ട് ടോപിന് പിന്നിൽ ഷോൾഡറിന്റെ ഭാഗത്തു നിന്നും ഒരു കെട്ടുണ്ട്‌ ..... അത് കിട്ടിയതിന്റെ കുഴപ്പം കൊണ്ടാവാം അഴിഞ്ഞു കിടക്കുവായിരുന്നു അതുകൊണ്ട് തന്നെ അവളുടെ പുറം ഭാഗം ഏറെക്കുറെ പുറത്തു കാണാം

അതിന്റെ കൂടെ മുടി എടുത്ത് മുന്നിലേക്കും ഇട്ടിരിക്കുന്നു വെളുത്തനിറത്തിലുള്ള കഴുത്തും പുറവും നോക്കി ഓരോരുത്തന്മാർ വെള്ളമിറക്കാൻ തുടങ്ങിയതും മഹിക്ക്‌ എവിടെ നിന്നൊക്കെയോ ദേശ്യം അരിച്ചു കയറി വേഗത്തിൽ അവളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു ഒരു ഓരത്തായി മാറി നിന്നു ഫിദയും കിച്ചുവും ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി നിന്നു അവളെ ചേർത്ത് നിർത്തിക്കൊണ്ട് ആരെങ്കിലും ശ്രദ്ധിക്കുന്നതിന് മുന്നേ അവൻ അവളുടെ ടോപ്പിന്റെ വള്ളി പിടിച്ചു കെട്ടാൻ നിന്നതും അവൾ അവനെ ദേശ്യത്തോടെ തള്ളി മാറ്റി പെട്ടെന്നുണ്ടായ ദേശ്യത്തിൽ അവൾ അവന്റെ കവിളത്തു കൈ നീട്ടി അടിച്ചു കവിളിൽ കൈയും വെച്ച് അവനവളെ നോക്കിയതും അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി കുട്ടികൾ എല്ലാവരും അവർക്ക് നേരെ തിരിഞ്ഞു

"താനെന്താടോ ഈ കാണിച്ചേ ...... എത്ര കൊണ്ടാലും നിങ്ങൾ പടിക്കില്ലേ ...... തന്റെ താളത്തിന് നിന്ന് തരുന്നവർ ചിലപ്പോ ഒരുപാട് ഉണ്ടാവും ..... ആ കൂട്ടത്തിൽ എന്നെ നിങ്ങൾ പെടുത്തണ്ട ...... മേലിൽ എനിക്ക് നേരെ നിങ്ങടെ കൈയും കണ്ണും നീളരുത് ..... നീണ്ടാൽ ......!!!" അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞതും അവൻ കവിളിൽ കൈയും വെച്ച് ചുറ്റും നോക്കി കുട്ടികൾ അടക്കം പറഞ്ഞു അവനെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ട് ഒപ്പം അവളുടെ അഴിഞ്ഞു മാറിയ പിൻഭാഗത്തെ ടോപ്പിലേക്കും പലരുടെയും കണ്ണുകൾ നീളുന്നത് കണ്ടതും മഹി അവളെ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി അത് കെട്ടിക്കൊടുത്തു മുന്നിലെ മുടി എടുത്ത് പിന്നിലേക്ക് ഇട്ടുകൊണ്ട് അവളെ പിടിച്ചു തിരിച്ചു നിർത്തി "മോഡേൺ ആവുന്നത് ഒക്കെ നല്ലതാ ..... അത് സ്വന്തം ശരീരം മറ്റുള്ളവർക്ക് പ്രദർശിപ്പിച്ചു കൊണ്ടാവരുത് ......"

അവളെ നോക്കി അത്രയും പറഞ്ഞുകൊണ്ട് അവനെ പരിഹാസത്തോടെയും അവജ്ഞതയോടെയും കൂടി നോക്കുന്ന കുട്ടികൾക്കിടയിലൂടെ അവൻ നടന്നകന്നു "നിനക്കെന്താടി സ്വബോധം നഷ്ടപ്പെട്ടൊ ...... അഴിഞ്ഞു കിടന്നത് കെട്ടി തരാൻ നോക്കിയതാണോ അങ്ങേര് ചെയ്ത തെറ്റ് ..... എന്തൊക്കെ വേണ്ടാതീനമാ നീ വിളിച്ചു പറഞ്ഞെ ......" തറഞ്ഞു നിൽക്കുന്ന രുദ്രയെ നോക്കി ഫിദ പൊട്ടിത്തെറിച്ചതും അവൾ ഞെട്ടലോടെ അവരെ നോക്കി "ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ..... ഇവൾക്ക് വേണ്ടി ഉരുകി തീരാനാണ് ആ പാവത്തിന്റെ വിധി ..... അതുകൊണ്ടല്ലേ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ട് നിൽക്കുന്നെ ..... വേറെ ആരേലും ആയിരുന്നേൽ കാണാമായിരുന്നു ......"

കിച്ചു പുച്ഛത്തോടെ എന്തോ പറയാൻ വന്നതും ഫിദ കണ്ണുകൊണ്ട് വേണ്ട എന്ന് തലയാട്ടി "എന്ത് വേണ്ടാന്ന് ..... അവൾ അറിയട്ടെ എല്ലാം ...... അല്ലെങ്കിൽ ആ പാവത്തിനെ ഇനിയും ഇവൾ വേദനിപ്പിക്കും ...... എനിക്കിതൊന്നും കണ്ട് നില്ക്കാൻ പറ്റില്ല ഫിദാ ......" കിച്ചു ദേശ്യത്തോടെ പറഞ്ഞതും രുദ്ര സംശയത്തോടെ അവരെ നോക്കി നിന്നു "സ്വന്തം കാലിൽ നിന്ന് അപ്പുവിനെ നോക്കണമെന്ന നിന്റെ വാശിയും ആഗ്രഹവും ഒക്കെ നടക്കാൻ വേണ്ടിയാ നിന്നെ ശല്യപ്പെടുത്താതെ ആ പാവം ഇങ്ങനെ മാറി നിൽക്കുന്നത് ..... അല്ലാതെ പ്രതികാരവും മണ്ണാങ്കട്ടയും ഒന്നുമല്ല ...." കിച്ചുവിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു വിശ്വസിക്കാൻ കഴിയാതെ കണ്ണും നിറച്ചു അവൾ അവരെ നോക്കി നിന്നു ....... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story