രുദ്ര: ഭാഗം 18

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്ത് വേണ്ടാന്ന് ..... അവൾ അറിയട്ടെ എല്ലാം ...... അല്ലെങ്കിൽ ആ പാവത്തിനെ ഇനിയും ഇവൾ വേദനിപ്പിക്കും ...... എനിക്കിതൊന്നും കണ്ട് നില്ക്കാൻ പറ്റില്ല ഫിദാ ......" കിച്ചു ദേശ്യത്തോടെ പറഞ്ഞതും രുദ്ര സംശയത്തോടെ അവരെ നോക്കി നിന്നു "സ്വന്തം കാലിൽ നിന്ന് അപ്പുവിനെ നോക്കണമെന്ന നിന്റെ വാശിയും ആഗ്രഹവും ഒക്കെ നടക്കാൻ വേണ്ടിയാ നിന്നെ ശല്യപ്പെടുത്താതെ ആ പാവം ഇങ്ങനെ മാറി നിൽക്കുന്നത് ..... അല്ലാതെ പ്രതികാരവും മണ്ണാങ്കട്ടയും ഒന്നുമല്ല ...." കിച്ചുവിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു വിശ്വസിക്കാൻ കഴിയാതെ കണ്ണും നിറച്ചു അവൾ അവരെ നോക്കി നിന്നു "ഇത്രയൊക്കെ പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ നിന്ന് കേട്ടില്ലേ ......

അങ്ങേരെ വേണം തല്ലാൻ ..... സ്വന്തം സന്തോഷം ഇല്ലാതാക്കി നിന്റെ സ്വപ്നത്തിന് കുടപിടിക്കാൻ നോക്കിയതിന് ഒരു നല്ലവാക്ക് എങ്കിലും ഉണ്ടായിരുന്നെങ്കിൽ പിന്നേം വേണ്ടില്ലാരുന്നു ...... ഇത് എന്നും ആട്ടും തുപ്പും അപമാനവും ..... കണ്ട് നിൽക്കാൻ പറ്റണില്ല ....." അത്രയൊക്കെ പറഞ്ഞിട്ടും അപ്പോഴും അവൾ തറഞ്ഞു നിൽക്കുകയായിരുന്നു "അപ്പഴേ ഞങ്ങൾ പറഞ്ഞതാ ഇതൊന്നും വേണ്ടാ പരസ്പരം സംസാരിച്ചു ഒരു തീരുമാനം എടുക്കാൻ ..... എനിക്കിപ്പോഴും മനസ്സിലാകുന്നില്ല എന്തിനായിരുന്നു ഈ നാടകമൊക്കെയെന്ന് എന്തിനാ മഹിയെട്ടനെ കുറ്റം പറയുന്നേ ..... കേട്ട പാതി കേൾക്കാത്ത പാതി ഉടനെ അങ്ങേര തള്ളിപ്പറയാൻ നിൽക്കുവല്ലേ ഇവൾ ഞാനൊന്ന് ചോദിച്ചോട്ടെ ..... ശെരിക്കും നീ മഹിയെട്ടനെ സ്നേഹിച്ചിട്ടുണ്ടോ ......? അതോ നിന്റെ അപ്പച്ചിയിൽ നിന്ന് രക്ഷപ്പെടാൻ ആ പാവത്തിനെ പൊട്ടൻ കളിപ്പിച്ചതാണോ ......"

ശബ്ദത്തിൽ അവളോടുള്ള നീരസം പ്രകടമായിരുന്നു "കിച്ചൂ.......!!!!!" അവൾ ദേഷ്യത്തോടെ വിളിച്ചതും കിച്ചു അവളെ തുറിച്ചു നോക്കി "ഒച്ച വെക്കണ്ട ..... ഞാൻ ചോദിച്ചതിൽ എന്താ തെറ്റ് ..... നീ അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്തുകൊണ്ട് മഹിയെട്ടന്റെ ഉള്ളറിയാൻ നിനക്ക് കഴിഞ്ഞില്ല .....? ആ കണ്ണുകളിൽ നിന്നോടുള്ള പ്രണയമല്ലാതെ മറ്റെന്തെങ്കിലും നീ കണ്ടിട്ടുണ്ടോ ....?" കിച്ചു അവളുടെ മുഖത്ത് ഉറ്റുനോക്കി തലയും താഴ്ത്തി മൗനമായി നിൽക്കുന്ന അവളെ കണ്ടതും കിച്ചുവിന് ദേശ്യമാണ് വന്നത് "എന്താടി നിന്റെ നാവിറങ്ങിപ്പോയോ .....?" രുദ്രയുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് കിച്ചു ചോദിച്ചതും നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവൾ പുറംകൈ കൊണ്ട് തുടച്ചു മാറ്റി

"കി ..... കിച്ചൂ ..... എനിക്ക് ഒന്നും ...... അറിയില്ലായിരുന്നു ..... പെട്ടെന്ന് അങ്ങനെ ഒക്കെ കേട്ടപ്പോ തകർന്നു പോയി ഞാൻ ..... എന്റെ ദേഷ്യവും പ്രതിഷേധവും ഒക്കെ കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയി ..... എനിക്ക് .... എനിക്ക് അറിയില്ലായിരുന്നു ....." അത്രയും പറഞ്ഞു പൊട്ടിക്കരയുന്ന രുദ്രയെ ഫിദ വന്ന് ചേർത്ത് പിടിച്ചു "ഇതാ രുദ്രാ നിന്റെ പ്രോബ്ലം ..... തെറ്റേത് ശരിയേത് എന്നൊന്നും ചിന്തിക്കാതെയുള്ള നിന്റെയീ എടുത്തുചാട്ടം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത് തെറ്റിദ്ധാരണയുടെ പുറത്തു നീ പറയുന്ന ഓരോ വാക്കുകളും കേൾക്കുന്നവരെ പച്ചക്ക് കത്തിക്കാൻ പാകത്തിലുള്ളതാ ..... ഇന്ന് ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് നീ തല്ലിയിട്ടും വേണ്ടാതീനം വിളിച്ചു പറഞ്ഞിട്ടും എല്ലാം സഹിച്ചു നിന്നത് കണ്ടപ്പോ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യാ വന്നേ ഭർത്താവാണെന്നുള്ള പരിഗണന നീ കൊടുക്കണ്ട ..... പ്രായത്തിന് മൂത്തതാണെന്നെങ്കിലും ചിന്തിച്ചൂടെ നിനക്ക് ....."

കിച്ചു ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവളെ കുറ്റപ്പെടുത്തിയതും അവൾ ഫിദയെ കെട്ടിപ്പിടിച്ചു പറഞ്ഞുകൊണ്ടേയിരുന്നു "മതി കിച്ചു ..... പോട്ടെ ..... ഒരു തരത്തിൽ പറഞ്ഞാൽ ഇതിനൊക്കെ തുടക്കമിട്ടത് മഹിയേട്ടൻ തന്നെ അല്ലെ ..... നമ്മൾ ആയാലും ഇങ്ങനെ ഒക്കെ പ്രതികരിക്കുള്ളൂ ....." ഫിദ രുദ്രയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞതും കിച്ചു അവളെ തുറിച്ചു നോക്കി "എന്നാരു പറഞ്ഞു ..... മഹിയേട്ടൻ ഇവൾക്ക് വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട് ..... മഹിയേട്ടൻ ഇല്ലായിരുന്നെങ്കിൽ അന്ന് വിഷ്ണുവിന്റെ കൈപ്പിടിയിൽ നിന്റെ ജീവിതം അവസാനിച്ചേനെ എന്ന് നീ തന്നെ അല്ലെ പറഞ്ഞെ ..... പ്രതികാരം ചെയ്യണമായിരുന്നെങ്കിൽ അന്നേ ആവാമായിരുന്നല്ലോ അതുപോലെ എത്രയെത്ര അവസരങ്ങൾ ഉണ്ടായിരുന്നു ഇവളെ കൊല്ലാക്കൊല ചെയ്യാനല്ലേ ആ അപ്പച്ചി മോനെയും എഴുന്നള്ളിച്ചുകൊണ്ട് വന്നത് .....

എല്ലാം അറിയുമ്പോ ഒന്നും ചെയ്യാതെ മിണ്ടാതിരിക്കാമായിരുന്നല്ലോ എന്നിട്ട് മഹിയേട്ടൻ അത് ചെയ്തോ ..... ഇതിൽ നിന്നൊക്കെ ചിന്തിച്ചൂടെ ആ മനുഷ്യൻ ഇവളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ..... പെട്ടെന്ന് മഹിയേട്ടൻ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഇതൊക്കെ മറന്ന് പട്ടിയെപ്പോലെ അപമാനിച്ചു വിടാൻ ഇവൾക്ക് മനസ്സ് വന്നല്ലോ Hats of you Rudraa ...... ഇങ്ങനൊക്കെ നിനക്ക് മാത്രമേ പറ്റുള്ളൂ ......🙂" വിളറിയ ചിരിയോടെ കിച്ചു അത് പറഞ്ഞതും അവൾ കിച്ചുവിനെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി കരയുന്നുണ്ട് "കിച്ചു മതിയാക്ക്‌ ..... നടന്നത് നടന്നു .....ഇനി അതെ പറ്റി പറഞ്ഞിട്ട് എന്താ കാര്യം ...." ഫിദ കിച്ചുവിനെ ശാസനയോടെ നോക്കി "അതെ ഇവളോട് എനിക്കും അതാ പറയാനുള്ളത് ..... മതിയാക്കിക്കോ ...... സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കരുത് നിന്നെ ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് മഹിയേട്ടൻ .... വേദനിപ്പിച്ചിട്ടുണ്ട് ......

അതൊക്കെ ആ ഹൃദയത്തിൽ നിന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണ് ...... അത് മനസ്സിലാക്കിയാൽ നന്ന് ....." അത്രയും പറഞ്ഞുകൊണ്ട് ഒരു മറുപടിക്ക് കാക്കാതെ തിരിഞ്ഞു നടക്കുന്ന കിച്ചുവിനെ നോക്കി വിതുമ്പലോടെ അവൾ നിന്നു പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അവൾ അവിടെ നിന്നും തിരിഞ്ഞോടി മഹിയുടെയും അല്ലുവിന്റെയും സ്ഥിരം ഇരിപ്പിടത്തിൽ അവരെ കണ്ടപ്പോഴാണ് അവൾ ഓട്ടം നിർത്തിയത് അവൾ കീഴ്ചുണ്ട് കടിച്ചു വിതുമ്പിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു മഹി എന്തോ ചിന്തിച്ചുകൊണ്ട് ദൂരേക്ക് നോക്കി ഇരിപ്പുണ്ട് അല്ലു ഫോണിലും കുത്തി മഹിക്കടുത്തുണ്ട് അവൾ പതിയെ അവനു മുന്നിലേക്ക് ചെന്നു നിന്നു അവന്റെ നോട്ടം അപ്പോഴും മറ്റെങ്ങോ ആയിരുന്നു അവൾ വന്നത് അവൻ അറിഞ്ഞതുമില്ല "sorry ....." വിതുമ്പൽ അടക്കിക്കൊണ്ട് അവൾ പറഞ്ഞതും അവൻ തല ചെരിച്ചു നോക്കി അവളെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു "ഹ്മ്മ് ...."

മറ്റൊന്നും പറയാതെ ഒരു മൂളലിൽ മറുപടി ഒതുക്കി അവൻ മറ്റെങ്ങോ നോക്കിയിരുന്നു "അത് ..... ഞാൻ ..... എനിക്ക് ..... പെട്ടെന്ന് കണ്ടപ്പോ ..... അറിയാതെ ......" അവൾ വിതുമ്പലടക്കി എന്തോ പറയാൻ തുടങ്ങിയതും അത് കേൾക്കാൻ ആഗ്രഹിക്കാത്ത പോലെ അവൻ അവിടെ നിന്നും എണീറ്റ് പോയി അത് കണ്ട് അവൾ കണ്ണും നിറച്ചു അവനെ നോക്കി നിന്നതും അല്ലു വന്ന് അവളെ മുന്നിൽ നിന്നു "ഇപ്പൊ അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ..... ക്ലാസ്സിൽ പൊക്കോ ....." അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് അവൻ കണ്ണ് ചിമ്മി പറഞ്ഞതും അവളൊന്ന് തലയാട്ടി ഒരിക്കൽ കൂടി നടന്നകലുന്ന മഹിയെ നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു എന്തോ ക്ലാസ്സിൽ ഇരിക്കുമ്പോഴൊക്കെ അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു

എങ്ങനേലും മഹിയെ കണ്ട് ഒന്ന് സംസാരിക്കാൻ അവളുടെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു ടോപിനുള്ളിൽ ഒളിപ്പിച്ചു വെച്ച താലിമാല പുറത്തേക്കെടുത്തുകൊണ്ട് കണ്ണീരോടെ അവളതിലെക്ക്‌ നോക്കി അതിൽ പിടി മുറുക്കിക്കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചതും കണ്ണിനുള്ളിൽ തളം കെട്ടി നിന്ന നീർത്തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി മഹിയോട് ചെയ്തതും പറഞ്ഞതുമൊക്കെ മനസ്സിലേക്ക് വന്നതും അവളോട് തന്നെ അവൾക്ക് പുച്ഛവും ദേഷ്യവും ഒക്കെ തോന്നി കിച്ചു എന്തുകൊണ്ടോ പിന്നീട് അവളോട് മിണ്ടാൻ തുനിഞ്ഞില്ല രണ്ടു പേരുടെയും ഇടയിൽ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ ഫിദ കുഴങ്ങി രുദ്ര ഒന്നും മിണ്ടാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഇരുന്നു അന്ന് എന്തോ കാരണം കൊണ്ട് കോളേജ് ഉച്ചക്ക് വിട്ടു തന്നെ കൂട്ടാൻ മഹി വരുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും അവളുടെ പ്രതീക്ഷയെ തകിടം മരിച്ചുകൊണ്ട് അല്ലു ബൈക്കുമായി അവൾക്ക് മുന്നിൽ വന്നു നിന്നു

ഒന്നും ചോദിക്കാനോ പറയാനോ അവൾക്ക് തോന്നിയില്ല ....... മിണ്ടാതെ ബൈക്കിൽ കയറുമ്പോഴും കണ്ണുകൾ ആർക്കോ വേണ്ടി തിരയുന്നുണ്ടായിരുന്നു ബൈക്ക് കോളേജ് ഗേറ്റ് കടക്കാൻ നേരം പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ ഇരുന്ന് ഫോണിൽ തല കുമ്പിട്ടിരിക്കുന്ന മഹിയിൽ അവളുടെ കണ്ണുകൾ ഉടക്കി എന്തോ നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നി അവൾക്ക് ബൈക്ക് ഗേറ്റ് കടക്കുന്നത് വരെ അവളുടെ കണ്ണുകൾ ഒരു നോട്ടത്തിനായി അവനിലേക്ക് തന്നെ നീണ്ടുവെങ്കിലും അതുണ്ടായില്ല അവർ പോയതും ഫോണിൽ നിന്ന് തലയുയർത്തി നോക്കിക്കൊണ്ട് ഒരു നിശ്വസിച്ചു •••••••••••••••••••••••••••••••••••••••••••••••••• "നിങ്ങളെ ഒക്കെ എന്തിന് കൊള്ളാം ...... പറഞ്ഞ പണി മര്യാദക്ക് ചെയ്തതും ഇല്ല കൂടുതൽ കുഴപ്പിക്കുകയും ചെയ്തു ..... നിന്നെയൊക്കെ ഒറ്റ വെടിക്ക് കൊല്ലുന്നതാണ് നല്ലത് ......"

ഫോണിലൂടെയുള്ള അയാളുടെ അലർച്ച കേട്ടതും ദേവൻ (ഋഷിയുടെ അച്ഛൻ ) ഒന്ന് ഭയന്നു "അംബികക്ക് പറ്റിയ ഒരു അബദ്ധം .... അതിലാണ് എല്ലാം പാളിയത് ...... നീ ഇങ്ങനെ ദേഷ്യപ്പെടാതെ ..... നമുക്ക് പുതിയ വഴി ആലോചിക്കാം ....." ദേവൻ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു "വേണ്ട ..... ഇനി നിന്റെയൊന്നും സഹായം എനിക്ക് വേണ്ട ..... നിന്നെയൊക്കെ കൊണ്ട് മനുഷ്യന് കാക്കാശിന്റെ ഉപകാരം ഇല്ല .... ഇനിയുള്ള കളിയിൽ ഞാൻ തന്നെ നേരിട്ട് കളത്തിലിറങ്ങാൻ പോവാ ..... എങ്ങനെ കളിക്കണമെന്നും ആരെ വെച്ചു കളിക്കണമെന്നും എനിക്ക് നന്നായി അറിയാം....." നിഗൂഢത നിറഞ്ഞ വാക്കുകൾ അവസാനിപ്പിച്ചുകൊണ്ട് ആ ഫോൺ കാൾ ഡിസ്കണക്റ്റഡ് ആയി

••••••••••••••••••••••••••••••••••••••••••••••••••• "ഒരു വിസിറ്റർ ഉണ്ട് ....." സെല്ലിൽ ലാത്തികൊണ്ട് തട്ടിക്കൊണ്ട് കോൺസ്റ്റബിൾ പറഞ്ഞതും കാൽമുട്ടിന് മുകളിൽ മുഖം കുനിച്ചിരിക്കുന്ന അയാൾ തലയുയർത്തി നോക്കി "എനിക്കാരെയും കാണണ്ട ....." ശബ്ദത്തിന് അത്രമേൽ കാഠിന്യമുണ്ടായിരുന്നു ചുവപ്പ് ബാധിച്ച അയാളുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരുന്നു "അശോകനെ പറ്റി എന്തോ സംസാരിക്കാനുണ്ടെന്ന് അയാൾ പറഞ്ഞു ....." അത് കേട്ടതും അയാളുടെ കണ്ണുകൾ വിടർന്നു ചാടിയെണീറ്റുകൊണ്ട് പുറത്തേക്കിറങ്ങാൻ ധൃതി കൂട്ടി കോൺസ്റ്റബിളിന് പിന്നാലെ പോകുമ്പോൾ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു ഒടുവിൽ തന്നെയും കാത്തെന്ന പോലെ ചുവരിൽ തീർത്ത ഗ്രില്ലിനപ്പുറം നിൽക്കുന്ന സത്യനെ കണ്ടതും അയാൾ ഞെട്ടി ....... അയാളെ കണ്ടതും സത്യനും അയാളെ ഒരു അതിശയത്തോടെ ഉറ്റുനോക്കുന്നുണ്ട് "രാമചന്ദ്രൻ ......!!"

സത്യന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു നീണ്ടു വളർന്ന അയാളുടെ തലമുടിയും താടിമീശയും ഒക്കെ അയാൾ പുതുമയോടെ നോക്കി നിന്നു "സത്യാ ..... നീ എങ്ങനെ ഇവിടെ .....?" അയാൾ അത്ഭുതത്തോടെ ചോദിച്ചു "പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് ..... അതിനിപ്പോ എന്റെ പക്കൽ സമയമില്ല ..... എനിക്കൊന്നേ അറിയാനുള്ളൂ ..... എന്റെ പെങ്ങളേം ഭർത്താവിനെയും ക്രൂരമായി കൊന്ന് തള്ളിയ ആ നായിന്റെ മക്കളെ ഇല്ലാതാക്കാൻ നീ എന്റെ കൂടെ ഉണ്ടാവുമോ .....?" സത്യന്റെ കണ്ണിൽ പക ആളി കത്തി ആ പ്രതികാരത്തിന്റെ തീജ്വാല വളരെ പെട്ടെന്ന് തന്നെ രാമചന്ദ്രന്റെ കണ്ണുകളിലേക്കും പടർന്നു "ഞാൻ ഉണ്ടാകും സത്യാ ..... ഞാൻ കൂടെപ്പിറപ്പിനെ പോലെ കണ്ട എന്റെ അശോകനെ കൊന്നിട്ട് ആ പഴി എന്നിൽ ചുമത്തിയ ഒരുത്തനേം വെറുതെ വിടില്ല ഞാൻ ..... ഇങ്ങോട്ടൊരു തിരിച്ചു വരവ് കൂടി മനസ്സിൽ കുറിച്ചിട്ടിട്ട് തന്നെയാ ഞാൻ നാളെ ഇവിടുന്ന് ഇറങ്ങാൻ പോണേ ....."

പറയുമ്പോൾ അയാളുടെ ശരീരം ദേശ്യത്താൽ വിറക്കുന്നുണ്ടായിരുന്നു "ഉണ്ണി ..... അവൻ ..... അവൻ എവിടെയാണെന്ന് എന്തെങ്കിലും വിവരം .....?" ചോദിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന പ്രതീക്ഷ സത്യനെ തളർത്തി "അശോകന്റെ ചോര ആയതുകൊണ്ട് ആ പന്ന...&&#%%¥ മക്കൾ അവനെ കൊന്ന് തള്ളിയോ സത്യാ .....?" അവന്റെ നിശബ്ദത കണ്ട് ഗ്രില്ലിൽ പിടി മുറുക്കിക്കൊണ്ട് രാമചന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു "അറിയില്ല ചന്ദ്രാ ..... 15 വർഷമായി ഞാൻ അവനു വേണ്ടിയുള്ള അലച്ചിൽ തുടങ്ങിയിട്ട് .... അന്വേഷിക്കാവുന്നിടത്തെല്ലാം അന്വേഷിച്ചു .... പക്ഷെ ഇതുവരെ ഒരു വിവരവും ......!! " സത്യൻ പാതിയിൽ നിർത്തി "അവനെ നമുക്ക് കണ്ടു പിടിക്കണം സത്യാ ..... അശോകന്റെയും ശ്രീദേവിയുടെയും മരണത്തിന് പകരം ചോദിക്കാൻ അവരുടെ മൂത്തമകൻ തന്നെ മുന്നിൽ ഉണ്ടാവണം ..... അവനെ തിരിച്ചു കൊണ്ട് വന്നേ മതിയാവൂ ....."

വല്ലാത്തൊരു വാശിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കുന്ന അയാളെ നോക്കി സത്യൻ നിർവികാരനായി നിന്നു ••••••••••••••••••••••••••••••••••••••••••••••••••• കോളേജിൽ നിന്ന് വീട്ടിൽ എത്തിയത് മുതൽ രുദ്ര മഹിയെയും കാത്തു സിറ്റ്ഔട്ടിൽ തന്നെ നിൽപ്പാണ് ഇടക്കൊക്കെ കണ്ണും മൂക്കും തുടക്കുകയും മൂക്ക് വലിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അവനോട് എങ്ങനെയെങ്കിലും ഒന്ന് സംസാരിച്ചാൽ മതിയെന്നായിരുന്നു അവളുടെ ഉള്ള് മുഴുവൻ അവൾ ഇടക്കിടക്ക് അവൻ വരുന്നുണ്ടോ എന്ന് റോഡിലേക്ക് എത്തി എത്തി നോക്കും ഹേമ ഇത് കണ്ടു ഊറിച്ചിരിച്ചുകൊണ്ട് കിച്ചണിലേക്ക് പോയി എന്നാൽ ഇതൊക്കെ കണ്ട് സംശയത്തോടെ നോക്കുവായിരുന്നു വർഷവും നിത്യയും നന്ദൻ (ഹേമയുടെ സഹോദരൻ ) അമ്മയെ കാണാനായി നീതുവിനെയും കൂട്ടി തറവാട്ടിലേക്ക് പോയി വർഷയെയും nനിത്യയെയും വിളിച്ചെങ്കിലും മഹിയെയും രുദ്രയെയും തമ്മിൽ തല്ലിക്കാനുള്ള പ്ലാനിങ്ങിൽ ആയതുകൊണ്ട് അവർ രണ്ടും പോകാൻ കൂട്ടാക്കിയില്ല

രാവിലത്തെ പെരുമാറ്റത്തിൽ നിന്ന് രണ്ടും അത്ര രസത്തിൽ അല്ലായെന്നു വർഷക്ക് മനസ്സിലായിരുന്നു ഈ സമയം മഹിയെ വരുതിയിലാക്കാനുള്ള പല തന്ത്രങ്ങളും അവർ മകൾക്ക് പറഞ്ഞു കൊടുത്തു ഇതൊന്നുമറിയാതെ രുദ്ര ചുരിദാറിന്റെ ഷാൾ എടുത്ത് കൈയിൽ ചുരുട്ടിക്കൊണ്ട് റോഡിലേക്ക് നോക്കി നിന്നു പച്ചവെള്ളം കുടിക്കാതെ അവൾ അവിടെ തന്നെ ഇരുന്നു അവൻ വന്നപ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് പാതി മയക്കത്തിൽ നിന്ന് അവൾ ഞെട്ടിയുണർന്നത് അവൾ ഒന്ന് തല കുടഞ്ഞുകൊണ്ട് എണീക്കുന്നതിന് മുന്നേ മഹി അകത്തേക്ക് പോയിരുന്നു "മതിയാക്കെടാ ..... എന്റെ കുഞ്ഞ്‌ വന്നനേരം തൊട്ട് അവിടെ ഇരിക്കുവാ .... ഒരു വക തിന്നട്ടില്ല ....." ഹേമ അവനെ തടഞ്ഞു നിർത്തി അവളുടെ ശുപാർശയുമായി വന്നതും അവനൊന്ന് തിരിഞ്ഞുനോക്കി ധൃതിയിൽ പിന്നാലെ വരുന്ന രുദ്രയെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി അത് കണ്ടതും അവളുടെ മുഖം വാടി അത് കണ്ടതും നിത്യക്ക് ഭയങ്കര സന്തോഷമായിരുന്നു ......

രുദ്രയെ നൊക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് സ്റ്റെയർ കയറിപ്പോകുന്ന മഹിയെ അവൾ പ്രണയപൂര്വം നോക്കി നിന്നു "മോള് സങ്കടപ്പെടണ്ട .... ആ ചെക്കൻ മോളെ വട്ട്‌ കളിപ്പിക്കാൻ ഓരോന്ന് ചെയ്യുന്നതല്ലേ .... മോള് വാ എന്തേലും കഴിക്കാം ....." ഹേമ സ്നേഹത്തോടെ വിളിച്ചതും അവൾ വിശപ്പില്ല എന്ന് പറഞ്ഞു മുകളിലേക്ക് പോന്നു എന്തോ ഏത് നേരവും പിന്നാലെ വന്ന് ശല്യപ്പെടുത്തുന്ന മഹിയുടെ മൗനം അവളെ വല്ലാതെ വേദനിപ്പിച്ചു അവന്റെ കുസൃതി ചിരിയും ഗൗരവം വിടാതെ ഉമ്മ വെച്ചുകൊണ്ട് "still i love you " എന്നുള്ള അവന്റെ പറച്ചിലും ഒക്കെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു അതൊക്കെ അവളൊരുപാട് ആസ്വദിച്ചിരുന്നു എന്നവൾ ഓർത്തു കൈയിലുള്ളതിന്റെ വില അറിയണമെങ്കിൽ അത് നഷ്ടപ്പെടണം എന്ന് പറയുന്നത് എത്ര ശരിയാണെന്നവൾ ചിന്തിച്ചു അവൾ കണ്ണും മുഖവും തുടച്ചുകൊണ്ട് മുറിയിലേക്ക് പോയി അവനോട് തുറന്ന് സംസാരിക്കാൻ അവൾ അകത്തേക്ക് കടന്നതും തലയിണയും ബെഡ്ഷീറ്റും ഒക്കെ കൈയിൽ എടുത്ത് പുറത്തേക്ക് പോകാൻ നിൽക്കുന്ന അവനെ കണ്ട് അവളൊന്ന് ഞെട്ടി "മഹിയേട്ടൻ എന്താ ഈ കാണിക്കുന്നേ .....

എന്തിനാ പുറത്തു പോയി കിടക്കുന്നെ ..... എന്നോടുള്ള ദേഷ്യം കൊണ്ടാണോ ...? ഞാൻ ..... ഞാൻ ഇനി ഒന്നും മിണ്ടില്ല ..... ഒരു ശല്യത്തിനും വരില്ല ..... മഹിയേട്ടൻ ഇവിടെ തന്നെ കിടന്നോ ....." അവൾ കണ്ണും നിറച്ചു പറഞ്ഞതും അവൻ അവളെ ഗൗരവത്തോടെ ഒന്ന് നോക്കി "നിന്റെ അനുവാദം കിട്ടീട്ട് വേണ്ടേ എനിക്ക് ഇവിടെ കിടക്കാൻ അല്ല ഞാൻ പുറത്താണ് കിടക്കുന്നേന്ന് നിന്നോടാരാ പറഞ്ഞെ ....?" അവൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു "പിന്നെ ഇതൊക്കെ എന്തിനാ ..... ?" അവൾ കണ്ണ് തുടച്ചുകൊണ്ട് തലയിണയും പുതപ്പും ചൂണ്ടി ചോദിച്ചു "ഇത് നിനക്കാ ..... അച്ഛന്റെ ഒരു ഫ്രണ്ട് നാളെ വരുന്നുണ്ട് ..... അതുകൊണ്ട് എന്റെ മുറി അവർക്ക് കൊടുക്കും ..... ഇനി മുതൽ ഞാൻ ഇവിടെ ആണ് ഞാനുള്ള മുറിയിൽ നിനക്ക് ശ്വാസം മുട്ടൽ അല്ലെ .... അതോണ്ട് ധാ പിടിക്ക് ..... സ്റ്റോർ റൂമിലോ ഹാളിലോ എവിടെയെന്ന് വെച്ചാൽ പോയി കിടന്നോ ....."

മഹി അതൊക്കെ അവളുടെ കൈയിൽ വെച്ചുകൊണ്ട് പറഞ്ഞതും അവൾ വായും പൊളിച്ചു നോക്കി നിന്നു അവനത് മൈൻഡ് ചെയ്യാതെ ബെഡിലേക്ക് ചെന്ന് വീണു കുറച്ചു നേരം അങ്ങനെ നിന്നുകൊണ്ട് രുദ്ര അതൊക്കെ കൊണ്ടുപോയി ബെഡിൽ ഇട്ടു "എന്തേ പോണില്ലേ 😏....?" അവൻ പുച്ഛത്തോടെ ചോദിച്ചതും അവൾ തല താഴ്ത്തി നിന്നു "മഹി ..... ഡാ ..... ഫുഡ് കഴിക്കാൻ വാ .... മോളെയും കൂടി വിളിച്ചോ ....." ഹേമ താഴെ നിന്ന് വിളിച്ചു പറഞ്ഞതും മഹി ബെഡിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു "ഇനി നിനക്ക് പ്രത്യേകം ക്ഷണം വേണോ കഴിക്കാൻ വരാൻ ....." വാതിൽക്കലെത്തിയതും തിരിഞ്ഞുകൊണ്ട് മഹി തലതാഴ്ത്തി നിൽക്കുന്ന അവളെ നോക്കി കനത്തിൽ ചോദിച്ചതും അവൾ ഞെട്ടി തലയുയർത്തി നോക്കി "നോക്കി നിക്കാതെ ഫുഡ് വേണേൽ വരാൻ നോക്ക് ....." അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയതും പിന്നാലെ അവളും പോയി ....... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story