രുദ്ര: ഭാഗം 19

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മഹി ..... ഡാ ..... ഫുഡ് കഴിക്കാൻ വാ .... മോളെയും കൂടി വിളിച്ചോ ....." ഹേമ താഴെ നിന്ന് വിളിച്ചു പറഞ്ഞതും മഹി ബെഡിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു "ഇനി നിനക്ക് പ്രത്യേകം ക്ഷണം വേണോ കഴിക്കാൻ വരാൻ ....." വാതിൽക്കലെത്തിയതും തിരിഞ്ഞുകൊണ്ട് മഹി തലതാഴ്ത്തി നിൽക്കുന്ന അവളെ നോക്കി കനത്തിൽ ചോദിച്ചതും അവൾ ഞെട്ടി തലയുയർത്തി നോക്കി "നോക്കി നിക്കാതെ ഫുഡ് വേണേൽ വരാൻ നോക്ക് ....." അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയതും പിന്നാലെ അവളും പോയി ഫുഡ് കഴിക്കാനിരിക്കുമ്പോഴും അവൻ അവളെ നോക്കാൻ പോയില്ല ഫുഡ് കഴിക്കുന്നതിനിടയിലാണ് അവനെ നോക്കിയിരിക്കുന്ന നിത്യയെ രുദ്ര കാണുന്നത് അവനെ തന്നെ പുഞ്ചിരിയോടെ നോക്കിയിരിക്കുന്ന നിത്യയെ കണ്ടതും അവളുടെ മുഖം കടുത്തു

എന്നാൽ അവളതൊന്നും അറിയാതെ മഹിയെ തന്നെ നോക്കിയിരുന്നു മഹിയാണേൽ പ്ലേറ്റിലേക്ക് മാത്രം നോക്കിക്കൊണ്ട് ഫുഡ് കഴിച്ചു രുദ്ര അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും നിത്യ അവന്റെ മുഖത്തു കണ്ണും നട്ടിരുന്നത് കൊണ്ട് അതൊന്നും അറിഞ്ഞില്ല അത് കണ്ടോണ്ടിരിക്കാൻ കഴിയാഞ്ഞിട്ടാവണം അവൾ കഴിപ്പ് നിർത്തി ദേശ്യത്തോടെ അവിടുന്ന് എണീറ്റ് പോയി അതറിഞ്ഞതും പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് തന്നെ അവനൊന്ന് പുഞ്ചിരിച്ചു ശേഷം കൈ കഴുകി ചവിട്ടി തുള്ളി സ്റ്റെയർ കയറുന്ന രുദ്രയെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവനെ നോക്കി ഇളിയിൽ കൈയും കൊടുത്തു അവനെ നോക്കി കണ്ണുരുട്ടുന്ന ഹേമയെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവൻ അവിടുന്ന് എണീറ്റു കൈ കഴുകി മുകളിലേക്ക് പോകാൻ നേരം നിത്യയെ നോക്കി പുച്ഛിക്കാനും അവൻ മറന്നില്ല ••••••••••••••••••••••••••••••••••••••••••••••••••

"ഫിദൂ ......നീ അറിഞ്ഞോ ..... അനു വരുന്നുണ്ട് ....." ഫുഡ് കഴിക്കാൻ വന്നിരുന്ന ഫിദയോടായി അവളുടെ ഉമ്മ പറഞ്ഞതും അവൾ അവിടുന്ന് ചാടി എണീറ്റു "നേരാണോ ഉമ്മാ ..... കാക്കു ..... കാക്കു വരുന്നുണ്ടോ .....?" അവൾ ഉത്സാഹത്തോടെ ചോദിച്ചു ..... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു അൻവർ എന്ന അനു ..... ഫിദക്ക്‌ ആകെയുള്ള ഒരേഒരു സഹോദരൻ ദുബൈയിലെ ബിസിനസുകാരനായ ഉപ്പയെ സഹായിക്കാൻ മൂന്ന് വർഷം മുൻപ് പ്രവാസജീവിതം സ്വീകരിച്ചു അവൻ നാട്ടിൽ നിന്ന് പറന്നപ്പോൾ അവൾ ഒരുപാട് കരഞ്ഞിരുന്നു ഉപ്പക്ക് എപ്പോഴും ഓരോരോ തിരക്കുകൾ ആയിരുന്നു ...... ഒരു ആങ്ങളയായും ഉപ്പയായും അവൾ ആഗ്രഹിക്കുമ്പോഴൊക്കെ അവളുടെ കാക്കു അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവർക്ക് രണ്ടുപേർക്കും പരസ്പരം ജീവനായിരുന്നു ഉപ്പാടെ ബിസിനെസ്സ് മെച്ചപ്പെട്ടു വന്നത് കൊണ്ടാണ് അൻവറിന്റെ ഈ മടങ്ങി വരവ്

"അവനും കിരണിനും ഇവിടെ നല്ലൊരു ജോബ് ശെരിയായിട്ടുണ്ടത്രെ ...... നാളെ ജോയിൻ ചെയ്യണമെന്ന് പറഞ്ഞിരുന്നു ..... നാളെ വെളുപ്പിന് ഇങ്ങെത്തും ..... നിന്നെ വിളിച്ചപ്പോ കിട്ടിയില്ലെന്ന് അവൻ പറഞ്ഞു....." ഉമ്മ പറയുന്നത് മുഴുവൻ കേൾക്കാതെ അവൾ കൂക്കിവിളിച്ചു ചാടി തുള്ളി അകത്തേക്ക് പോയി അവൾ ഫോൺ എടുത്ത് രുദ്രക്കും കിച്ചുവിനും വിളിച്ചു ...... രുദ്ര ഫോൺ അറ്റൻഡ് ചെയ്തില്ല "എന്താടി .....?" ഫോൺ എടുത്തയുടനെ കിച്ചു ചോദിച്ചു "ഡീ നീ അറിഞ്ഞോ ..... അനു കാക്കു വരുന്നു .... എനിക്ക് വിശ്വസിക്കാൻ പറ്റണില്ല ..... സ്വപ്നം ആണെന്ന് തോന്നുവാ .... " അവൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേ ഇരുന്നു "ഏഹ്ഹ് ..... നീ പറഞ്ഞത് സത്യാണോ .....?" കിച്ചു ഞെട്ടലോടെ ചോദിച്ചു "ആഹ്ടി ...... കിരണേട്ടനും കാക്കുനും ഇവിടെ എന്തോ ജോബ് ശെരിയായിട്ടുണ്ടെന്നാ ഉമ്മ പറഞ്ഞെ ...... " ഫിദ ഉമ്മ പറഞ്ഞതൊക്കെ അവളോട് പറഞ്ഞു

"എന്നിട്ട് ആ ചേട്ടൻ തെണ്ടി എന്നോട് പറഞ്ഞില്ലല്ലോ ....... ചോദിച്ചിട്ട് തന്നെ കാര്യം .... നീ വെച്ചോ .... ബൈ ...." കിച്ചു ഫോൺ വെച്ച് പോയതും ഫിദ ചിരിയോടെ ഫോൺ വെച്ചു കിച്ചുവിന്റെ ഏട്ടൻ കിരണും അൻവറും ബെസ്റ്റ്‌ ഫ്രണ്ട്സ് ആണ് ...... സ്കൂളിലും കോളേജിലും ഒക്കെ ഒരുമിച്ചായിരുന്നു മൂന്ന് വർഷങ്ങൾക്ക് ശേഷം അൻവറിനെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ഫിദ •••••••••••••••••••••••••••••••••••••••••••••••• മുറിയിൽ ഇരിക്കപ്പൊറുതി ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു രുദ്ര മഹി അകത്തേക്ക് ചെന്നതും അവൾ നടത്തം നിർത്തി അവനെ നോക്കി അവനത് കാണാത്ത ഭാവത്തിൽ ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് കയറിക്കൊണ്ട് ഹെഡ് ബോർഡിൽ ചാരി ഇരുന്നു ഫോൺ എടുത്ത് whatsapp ഓപ്പൺ ആക്കി ......

അതിൽ വന്ന മെസ്സേജസ് ഒക്കെ നോക്കിയിരുന്നു രുദ്ര ആണേൽ ഷാളിന്റെ അറ്റം വിരലിലിട്ട് കറക്കിക്കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു "അതേ ....." അവൾ മടിച്ചു മടിച്ചു വിളിച്ചു "......." "അതേയ് ......" അവൾ ഒന്ന് നീട്ടി വിളിച്ചതും അവൻ ഫോണിൽ നിന്ന് തലയുയർത്താതെ ഒന്ന് മൂളി "sorry ......" കീഴ്ചുണ്ട് പിളർത്തിക്കൊണ്ട് ഇരുചെവിയിലും കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞതും അവൻ തലയുയർത്തി അവളെ നോക്കി "എന്നോടാണോ .....?"ഒന്ന് നെറ്റി ചുളിച്ചു നോക്കിക്കൊണ്ട് അവൻ പരിഹാസരൂപേണ ചോദിച്ചതും അവൾക്ക് എന്തോ പോലെ ആയി "അത് ..... ഞാൻ ..... പെട്ടെന്ന് അങ്ങനെ കണ്ടപ്പോ ..... തെറ്റിദ്ധരിച്ചുപോയി ..... ഞാൻ ... എന്നോട് ക്ഷമിക്കണം ..... സോറി ...." അവൾ ചുണ്ടു കടിച്ചു പിടിച്ചു വിതുമ്പിയതും മഹി ഒന്ന് നിശ്വസിച്ചു "കഴിഞ്ഞോ .....?" അവൻ ഫോൺ ബെഡിലേക്കിട്ട് കൊണ്ട് മാറിൽ കൈ കെട്ടി ചോദിച്ചതും അവൾ മിണ്ടാതെ കണ്ണും നിറച്ചു നിന്നു

"ഇന്നത്തേത് കഴിഞ്ഞെങ്കിൽ ലൈറ്റ് ഓഫ് ചെയ്ത്‌ പോയി കിടക്കാൻ നോക്ക് ..... എനിക്ക് ഉറങ്ങണം ...." അതും പറഞ്ഞുകൊണ്ട് അവൻ പുതപ്പ് എടുത്തുകൊണ്ട് ബെഡിലേക്ക് വീണുകിടന്നു രുദ്ര ചുണ്ടു കടിച്ചു വിതുമ്പലടക്കിക്കൊണ്ട് അവനെ ഒന്ന് നോക്കി അവൻ കണ്ണടച്ച് കിടക്കുന്നത് കണ്ടതും അവൾ തലയിണയും ഷീറ്റും എടുത്ത് നിലത്തു വിരിച്ചു അതറിഞ്ഞതും അവൻ തലയുയർത്തി ഒന്ന് നോക്കി "കൂടുതൽ ത്യാഗി ഒന്നും ആവണ്ട ..... ഇത് കണ്ണീർ സീരിയൽ ഒന്നുമല്ല ..... വന്ന് ബെഡിൽ കിടക്കാൻ നോക്ക് ..... ഓ ഇനി ഞാൻ അയിത്തമാണെങ്കിൽ ദേ ആ സോഫയിൽ പോയി കിടക്ക്‌ ...." അവൻ അത്രയും പറഞ്ഞു തലയിണയിൽ മുഖമമർത്തി കിടന്നതും അവൾ പതിയെ തലയിണ എടുത്ത് ബെഡിലേക്കിട്ട് കൊണ്ട് ഒരു ഓരത്തായി വന്ന് കിടന്നു അവളുടെ സാമിപ്യം അറിഞ്ഞതും ഒരു പുഞ്ചിരിയോടെ തലയിണ ചേർത്ത് പിടിച്ചു കണ്ണുകളടച്ചു

അവൻ ഉറങ്ങിയെന്ന് തോന്നിയതും രുദ്ര കണ്ണ് തുടച്ചു പതിയെ എണീറ്റു ബെഡിൽ നിന്നിറങ്ങി അവനു നേരെ വന്നിരുന്നു ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി അവന്റെ മുഖത്തേക്ക് നോക്കിയിരിക്കെ തൊണ്ടക്കുഴിയിൽ നിന്ന് ഒരു നേർത്ത ഗദ്ഗദം പുറത്തേക്ക് വന്നു "എന്നോട് വെറുപ്പാണെന്നറിയാം ..... അത്രക്ക് ഞാൻ വേദനിപ്പിച്ചിട്ടുണ്ടല്ലോ പെട്ടെന്നൊരു ദിവസം എല്ലാം നാടകമാണ് .... നിങ്ങളെന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ തകർന്നു പോയി ഞാൻ കാരണം അത്രയേറെ ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നു ..... ഇനിയൊരിക്കലും ആരെയും അമിതമായി സ്നേഹിക്കരുതെന്ന് മനസ്സിനെ പലകുറി പറഞ്ഞുപഠിപ്പിച്ചിട്ടും എപ്പോഴോ നിങ്ങളെന്റെ ഉള്ളിൽ കയറിക്കൂടി എന്നെ നോക്കിയുള്ള ചിരിയും എന്നോട് മാത്രമുള്ള കുസൃതികളും എന്റെ അനുവാദം പോലും കാക്കാതെ നിങ്ങൾ എന്നിലേക്ക് ചൊരിയുന്ന ഓരോ ചുംബനങ്ങളും എപ്പോഴോ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു .....

ആസ്വദിച്ചു തുടങ്ങിയിരുന്നു അപ്പോഴും അർഹിക്കാത്തതാണെന്നുള്ള ചിന്ത എന്നെ പിന്നിലേക്ക് വലിച്ചു ...... ഉള്ള് കല്ലാക്കിക്കൊണ്ടാ അപമാനിച്ചു ആട്ടി ഓടിക്കുന്നെ ..... മനസ്സിൽ നിങ്ങളോടുള്ള ഇഷ്ടം നിറഞ്ഞു തുളുമ്പുമ്പോഴും നിങ്ങളോട് വെറുപ്പ് ഭാവിച്ചു നടന്നു നിങ്ങൾക്കൊരു നല്ല ജീവിതം കിട്ടണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു പക്ഷെ പോകെ പോകെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല ..... അപ്പോഴും എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാക്കി മനസ്സിൽ സൂക്ഷിച്ചു പിന്നീട് ഉണ്ടായ പ്രശ്നങ്ങളിലൊക്കെ തെറ്റിദ്ധാരണ എന്നെ ഒരു അന്ധ ആക്കിയിരുന്നു ..... മഹിയേട്ടനെ വിശ്വസിക്കാതെ എടുത്തുചാടി ഓരോന്ന് പറഞ്ഞു വേദനിപ്പിച്ചു .... അപമാനിച്ചു എന്റെ തെറ്റാ..... മഹിയേട്ടനെ മനസ്സിലാക്കുന്നതിൽ എനിക്ക് തെറ്റ് പറ്റിപ്പോയി ..... മാപ്പ് ഞാൻ അർഹിക്കുന്നില്ല .....

ഞാനത് ആഗ്രഹിക്കുന്നുമില്ല എന്റെ സാമിപ്യം ഒരുപക്ഷെ മഹിയെട്ടന്റെ ജീവനും ആപത്താകുമെന്ന് ഇന്ന് എനിക്ക് ബോധ്യമുണ്ട് ...... എല്ലാം അറിഞ്ഞു വെച്ചിട്ട് നിങ്ങളെ അപകടത്തിലേക്ക് തള്ളി വിടാൻ എനിക്ക് വയ്യ ..... വിവാഹത്തലേന്ന് മനസ്സ് കൈവിട്ട്‌ പോയ നിമിഷമാണ് ഉള്ളിലൊതുക്കിയതൊക്കെ വിളിച്ചു പറഞ്ഞത് ....! വയ്യാ മഹിയേട്ടാ ..... എന്നിൽ നിന്ന് മനസ്സ് കൊണ്ട് അകന്നാലും എനിക്കെന്നും കാണാല്ലോ ഈ മുഖം എനിക്കത് മതി ....."കണ്ണ് തുടച്ചു പറഞ്ഞു നിർത്തിക്കൊണ്ട് അവൾ മഹിയുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു നിറഞ്ഞ മനസ്സോടെ അവൾ അവനായി സമ്മാനിച്ച ആദ്യ ചുംബനം ....! •••••••••••••••••••••••••••••••••••••••••••••••••

വാച്ചിലേക്ക് നോക്കി സെൻട്രൽ ജയിലിനു പുറത്തു രാമചന്ദ്രനെയും കാത്തു നിൽക്കുവായിരുന്നു സത്യൻ സമയം 9 മണി കഴിഞ്ഞിരുന്നു ഇന്നാണ് രാമചന്ദ്രന്റെ ശിക്ഷാകാലാവധി അവസാനിക്കുന്നത് കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ജയിൽ കവാടം മലർക്കെ തുറക്കപ്പെട്ടു നീട്ടി വളർത്തിയ മുടി പിന്നിലേക്ക് കൈകൊണ്ട് മാടി ഒതുക്കിക്കൊണ്ട് അയാൾ പുറത്തേക്ക് വന്നതും സത്യൻ അയാളെ പോയി ചേർത്ത് പിടിച്ചു "കാണണ്ടേ നിനക്ക് നിന്റെ മകനേ ......?" അയാളുടെ കണ്ണിൽ നോക്കി സത്യൻ ചോദിച്ചതും രാമചന്ദ്രന്റെ കണ്ണുകൾ തിളങ്ങി ..... കണ്ണുകളെ നിറയാൻ അനുവദിക്കാതെ അയാൾ മുഖം വെട്ടിച്ചു "വാ ....."

സത്യൻ അയാളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് കാറിനടുത്തേക്ക് നടന്നു മുന്നിലെ ഡോർ അയാൾക്കായി തുറന്ന് കൊടുത്തുകൊണ്ട് സത്യൻ കാറിലേക്ക് കയറി മുന്നോട്ടെടുത്തു ആ കാർ ചെന്ന് നിന്നത് സത്യന്റെ വീടിന് മുന്നിലായിരുന്നു "ഹേമേ ....." അയാൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് നോക്കി വിളിച്ചതും സ്കൂൾ യൂണിഫോം ഇടീപ്പിച്ചു ഒരുക്കിയ അപ്പുവിനെയും കൂട്ടി ഹേമ ധൃതിയിൽ പുറത്തേക്ക് വന്നു രാമചന്ദ്രനെ കണ്ടതും ഒരു പുഞ്ചിരിയോടെ ഹേമ അപ്പുവിനെ മുന്നിലേക്ക് നിർത്തി സത്യൻ രാമചന്ദ്രനെ ഒന്ന് നോക്കി ..... അയാളുടെ കണ്ണുകൾ അവനിൽ തന്നെ തറഞ്ഞു നിന്നു ചുണ്ടുകൾ വിറച്ചു "എ .... എന്റെ മകൻ ......." വിറയ്ക്കുന്ന ചുണ്ടുകളോടെ അയാൾ മന്ത്രിക്കുമ്പോഴും ഹേമയും സത്യനും അയാളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു ...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story