രുദ്ര: ഭാഗം 20

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എ .... എന്റെ മകൻ ......." വിറയ്ക്കുന്ന ചുണ്ടുകളോടെ അയാൾ മന്ത്രിക്കുമ്പോഴും ഹേമയും സത്യനും അയാളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു അയാൾ നിറകണ്ണുകളോടെ നിലത്തു മുട്ട് കുത്തി ഇരുന്നു ഇരുകൈകളാൽ കൊണ്ട് അപ്പുവിന്റെ മുഖം കോരിയെടുത്തുകൊണ്ട് അയാൾ തുരുതുരെ ഉമ്മ വെച്ചു അപ്പു മുഖം ചുളിച്ചുകൊണ്ട് അയാളെ തള്ളിമാറ്റാൻ നോക്കുന്നുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറം മകനെ കണ്ട സന്തോഷത്തിൽ അയാളതൊന്നും കാര്യമാക്കിയില്ല അവനെ നെഞ്ചോട് അടക്കിപ്പിടിച്ചുകൊണ്ട് അയാൾ ഏറെനേരം നിന്നു ഈ കാഴ്ച കണ്ടു കൊണ്ടാണ് രുദ്രയും സൂര്യനും മഹിയും അങ്ങോട്ട് വന്നത് രുദ്ര രാമചന്ദ്രനെ സൂക്ഷിച്ചു നോക്കി കുറച്ചുനേരം നിന്നു "എന്താ ശ്രീക്കുട്ട്യേ .....

. ഈ കുഞ്ഞമ്മാമയെ മറന്നോ നീയ്‌ ......" അപ്പുവിൽ നിന്ന് അകന്ന് മാറികൊണ്ട് രുദ്രയെ നോക്കി ചോദിച്ചതും അവളുടെ കണ്ണുകൾ വിടർന്നു "ശ്രീക്കുട്ടിയോ ....?" ഹേമ സംശയത്തോടെ ചോദിച്ചതും അയാളൊന്ന് പുഞ്ചിരിച്ചു അവൾ കണ്ണും നിറച്ചു അയാളെ നോക്കുന്നുണ്ട് "അതെ ..... ശ്രീക്കുട്ടി ..... എന്റെയും അശോകന്റെയും (രുദ്രയുടെ അച്ഛൻ )ശ്രീക്കുട്ടി ..... "അതും കൂടി കേട്ടപ്പോൾ അവൾ ഓടി ചെന്ന് അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു "കുഞ്ഞമ്മാമ ...... ഇത്‌ ..... ഇത് എവിടെയായിരുന്നു ...... എവിടെ ഒക്കെ അന്വേഷിച്ചുന്നറിയോ ...? അച്ഛൻ ..... എന്റെ അച്ഛനെ ..... എല്ലാരും കൂടി ......" അവൾ ഏങ്ങിക്കരഞ്ഞുകൊണ്ട് പറയാൻ വന്നതും ചന്ദ്രൻ അവളെ തടഞ്ഞു "അറിയാം മോളെ ...... എനിക്കെല്ലാം അറിയാം .....

എല്ലാത്തിനും ഒരു അവസാനം കാണാനാ മോളുടെ കുഞ്ഞമ്മാമ ഇപ്പൊ വന്നിരിക്കുന്നത് ..... " അവളുടെ പുറത്തു തലോടിക്കൊണ്ട് അയാൾ പറഞ്ഞതും അവൾ കണ്ണീരൊഴുക്കിക്കൊണ്ട്‌ അയാളോട് ചേർന്നു നിന്നു "ആഹാ ഇങ്ങനൊരു പേരുണ്ടായിട്ടു ഞങ്ങളാരും അറിഞ്ഞില്ലല്ലോ ..... ശ്രീക്കുട്ടി .... നല്ലപേര് ....." ഹേമ പുഞ്ചിരിയോടെ പറയുമ്പോഴും എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അവരെ സംശയത്തോടെ ഉറ്റുനോക്കുന്നുണ്ടായിരുന്നു മഹിയും സൂര്യനും "അകത്തേക്ക് വാ ചന്ദ്രാ ....." സ്നേഹത്തോടെ സത്യൻ അയാളെ അകത്തേക്ക് ക്ഷണിച്ചതും അയാൾ അപ്പുവിനെ ഒന്നുകൂടി നോക്കി അപ്പൊ തന്നെ സ്കൂൾ ബസ് വന്നതും ഹേമ അവനെയും കൂട്ടി പോയി അവൻ പോകുന്നതും നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന ചന്ദ്രന്റെ തോളിൽ കൈയിട്ട് സത്യൻ അകത്തേക്ക് കൊണ്ടുപോയി "ഇത്രയും കാലം എവിടെയായിരുന്നു കുഞ്ഞമ്മാമേ ...?

അപ്പുവിനെയെങ്കിലും ഒന്ന് കാണണമെന്ന് തോന്നിയില്ലേ കുഞ്ഞമ്മാമക്ക് ....?" കഴിക്കുന്നതിനിടയിൽ രുദ്ര പറഞ്ഞതും അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "മോൾടെ വിവാഹം കഴിഞ്ഞുന്ന് സത്യൻ പറഞ്ഞു ..... ദേവി ആഗ്രഹിച്ചത് പോലെ സത്യന്റെ മകൻ തന്നെ മോളെ വിവാഹം കഴിച്ചൂന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷായി ......" ചന്ദ്രൻ മഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് രുദ്രയുടെ തലയിൽ തലോടി അപ്പോഴും സംഭവിക്കുന്നതൊന്നും മനസ്സിലാകാതെ അയാളെ തന്നെ ഉറ്റുനോക്കുവായിരുന്നു മഹി ഫുഡ് കഴിച്ചു സൂര്യൻ കോളേജിലേക്ക് പോയെങ്കിലും രുദ്രയും മഹിയും അന്ന് പോയില്ല "മോള് വാ ..... നമുക്ക് നമ്മുടെ വീട് വരെ ഒന്ന് പോയിട്ട് വരാം .....

എന്തോ അവിടമൊക്കെ കാണാൻ ഉള്ള് വല്ലാതെ തുടിക്കുന്നത് പോലെ ......" ചന്ദ്രന്റെ വാക്കുകൾ കേട്ടതും എന്തോ അവൾക്കും അങ്ങോട്ടേക്ക് ഒന്ന് പോകണമെന്ന് തോന്നി രുദ്ര സത്യനോടും ഹേമയോടും അനുവാദം വാങ്ങി ..... ഒരു അനുവാദത്തിനായി മഹിയെ നോക്കിയെങ്കിലും അവനത് കാണാത്തതു പോലെ നിന്നു അത് കണ്ടവൾ തലയും താഴ്ത്തി നിന്നതും ചന്ദ്രൻ അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു ഒപ്പം സത്യനും "ആരാ അമ്മേ അത് ...... രുദ്രക്ക് അയാളുമായി എന്ത് ബന്ധമാ ഉള്ളത് ..... എനിക്കൊന്നും മനസ്സിലാവുന്നില്ല ....." അവർ പോയതും അവൻ കിച്ചണിലേക്ക് പോകാൻ നിന്ന ഹേമയെ പിടിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു "ഹ്മ്മ് ...... ഞാൻ പറയാം .....

നീയും കൂടി അറിഞ്ഞിരിക്കേണ്ടത് തന്നെയാ ......" ഹേമ ഒരു നെടുവീർപ്പോടെ പറഞ്ഞു മഹി അവരെ തന്നെ ഉറ്റുനോക്കി "അതാണ് രാമചന്ദ്രൻ ....സത്യേട്ടന്റെയും അശോകേട്ടന്റെയും ബാല്യകാല സുഹൃത് .... നമ്മുടെ അപ്പുവിന്റെ അച്ഛൻ .....!" ഹേമ പറഞ്ഞു നിർത്തിയതും മഹി ഞെട്ടി "whattttttt ......!!!!!" അവൻ ഞെട്ടലോടെ ചോദിച്ചതും ഹേമ തല കുലുക്കി "അപ്പൊ രു ..... രുദ്രയുടെ അച്ഛൻ .....?" അവൻ ഞെട്ടൽ വിട്ട് മാറാതെ ചോദിച്ചതും ഹേമ ഒന്ന് പുഞ്ചിരിച്ചു "പറയാം ..... അതിന് മുന്നേ നീ നിന്റെ അപ്പച്ചിയെ കുറിച്ച് അറിയണം ..... രുദ്രയുടെ 'അമ്മ ...... ശ്രീദേവി ....! ഇന്നീ കാണുന്നത് പോലെ ഒന്നുമില്ലായിരുന്നു പണ്ട് ഈ വീട്ടിൽ ഒരുപാട് നിയമങ്ങളും ആചാരങ്ങളും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ശ്രീദേവി ഇവിടുത്തെ രാജകുമാരി തന്നെ ആയിരുന്നു .....

സത്യേട്ടനും അച്ഛനും കൂടി കൊഞ്ചിച്ചു തന്നെയാ അവളെ വളർത്തിയത് സത്യേട്ടന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അശോകനും രാമചന്ദ്രനും ...... ഇപ്പോഴും ഇവിടെയാകും അവരുടെ ഇരിപ്പ് ഞാൻ ഇവിടേക്ക് വന്ന് കയറി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ശ്രീദേവിക്ക് അശോകനുമായി അടുപ്പമുണ്ടെന്ന് വീട്ടിൽ എല്ലാവരും അറിഞ്ഞു കാര്യസ്ഥന്റെ മകനായ അശോകന് മകളെ കൊടുക്കില്ലെന്ന് അച്ഛൻ തീർത്തു പറഞ്ഞു ..... അശോകനെയും അച്ഛനെയും അപമാനിച്ചു ഇറക്കി വിട്ടു അവരുടെ കുടുംബത്തെ തന്നെ ഈ നാട്ടിൽ നിന്ന് ഓടിച്ചു പെട്ടെന്ന് ശ്രീദേവിയുടെ വിവാഹം തീരുമാനിച്ചു അപ്പോഴാണ് അവൾ ഗർഭിണിയാണെന്ന കാര്യം എല്ലാവരും അറിയുന്നേ ..... ഒടുവിൽ അച്ഛനും ഇവിടത്തെ കാരണവരും കൂടി അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ശ്രീദേവി രായ്ക്കുരാമാനം ഇവിടുന്ന് ഇറങ്ങിപ്പോയി അതോടെ അച്ഛന് വാശിയായി ...... തനിക്ക് അങ്ങനൊരു മകളില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ശ്രീദേവിയെ പാടെ വെറുത്തു അച്ഛന് തിരിച്ചറിവ് വന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു .....

"ഹേമ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തിയതും മഹി അവരെ സംശയത്തോടെ നോക്കി അതിന്റെ പൊരുൾ മനസിലായെന്ന വണ്ണം ഹേമ തുടർന്നു " ശ്രീദേവിക്കും അശോകനും രണ്ട് മക്കളാ എന്നുള്ളത് ശരിയാ ...... പക്ഷെ അപ്പു അവരുടെ മകനല്ല ......" ഹേമ പറയുന്നതൊക്കെ ഞെട്ടലോടെ അവൻ കേട്ടു നിന്നു " രുദ്രയെ പിഴച്ചു പെട്ടതാണെന്ന് അംബിക നാഴികക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അതല്ല സത്യം ...... ശ്രീദേവി ഇവിടുന്ന് പോകുമ്പോൾ ഗർഭിണി ആയിരുന്നു ...... അന്നവൾ പ്രസവിച്ചത് ഒരു ആൺകുഞ്ഞിനെയായിരുന്നു ..... ഉണ്ണി ...!!" ഹേമ പറയുന്ന ഓരോ കാര്യങ്ങളും ഞെട്ടലോടെ അല്ലാതെ അവനു കേട്ട് നിൽക്കാനായില്ല "അന്നൊക്കെ അച്ഛനും അമ്മയും അറിയാതെ സത്യേട്ടൻ രഹസ്യമായി ശ്രീദേവിയെ പോയി കാണാറുണ്ടായിരുന്നു ..... ശ്രീദേവിയെ ജീവനായിരുന്നു സത്യേട്ടന് ......അതുപോലെ തന്നെ ചന്ദ്രേട്ടനും (രാമചന്ദ്രൻ ) അവർക്ക് വേണ്ടി എന്തിനും തയ്യാറായി അവരുടെ ഒപ്പം ഉണ്ടായിരുന്നു ഉണ്ണി ജനിച്ചു രണ്ട് വർഷത്തിന് ശേഷമാ രുദ്ര ജനിക്കുന്നെ ........

അശോകേട്ടനും ചന്ദ്രനും കൂടി ചെറിയ ബിസിനസ് ഒക്കെ തുടങ്ങി അത്യാവശ്യം പച്ച പിടിച്ചു വരുവായിരുന്നു പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത് ..... ഉണ്ണിക്കൊപ്പം പുറത്തു പോയ അശോകേട്ടന്റെ ബൈക്കിൽ ഒരു ലോറി വന്ന് ......" ബാക്കി പറയാതെ ഹേമ ഒന്ന് നിർത്തി "ആ ആക്‌സിഡന്റിൽ അശോകേട്ടൻ പോയി ..... ആക്സിഡന്റ് എന്ന് പറയുന്നതിനേക്കാൾ നല്ലത് കൊലപാതകം എന്ന് പറയുന്നതാവും ..... ആരോ കരുതിക്കൂട്ടി ചെയ്തതാണ് പക്ഷെ പ്രത്യക്ഷത്തിൽ ശത്രുക്കളൊന്നും ഉണ്ടായിരുന്നില്ല ..... ബിസിനസ് മെച്ചപ്പെട്ടപ്പോൾ എല്ലാം ഒറ്റക്ക് സ്വന്തമാക്കാൻ വേണ്ടി ചന്ദ്രേട്ടനാണ് അശോകേട്ടനെ കൊന്നതെന്ന് ആരൊക്കെയോ ചേർന്ന് വരുത്തി തീർത്തു ..... അശോകേട്ടന്റെ വീട്ടുകാരും അത് തന്നെ പറഞ്ഞതോടെ ആരോ ഉണ്ടാക്കിയ കൃത്രിമ തെളിവുകളുടെ പേരിൽ അദ്ദേഹത്തിന് ശിക്ഷ വിധിച്ചു എല്ലാമറിയുന്ന ശ്രീദേവി ചന്ദ്രന്റെ മകനെ സ്വന്തം മകനായി ഏറ്റെടുത്തു വളർത്തി ശ്രീദേവിയുടെ മരണത്തോടെ സത്യേട്ടൻ ഒരുപാട് തകർന്നു പോയി ......

എന്തോ ഏട്ടന് എന്തൊക്കെയോ സംശയങ്ങളൊക്കെ ഉണ്ടായിരുന്നു അത് ഉറപ്പിച്ചത് ശ്രീദേവിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ട് കിട്ടിയപ്പോഴാണ് ...... ഹാർട്ട് അറ്റാക്ക് ഒന്നും അല്ല .....ആരൊക്കെയോ ചേർന്ന് അവളെ ക്രൂരമായി പിച്ചി ചീന്തി ...... ശക്തിയേറിയ തൊഴിയിൽ നിന്നുണ്ടായ ബ്ലീഡിങ് ആണ് മരണകാരണം ...... ഇതൊക്കെ അറിഞ്ഞപ്പോൾ തകർന്നു പോയി നിന്റെ അച്ഛൻ ..... പിന്നെ ഇതിന്റെ പിന്നാലെ ആയിരുന്നു പഴേ സംഭവങ്ങളുടെ വേരുകൾ തപ്പി പോയി .... അംബിക മകന് വേണ്ടി രുദ്രയെ ചോദിച്ചു വന്നത് മറ്റാർക്കോ വേണ്ടിയാണെന്ന് അവരുടെ ഒരു ഫോൺ സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് വ്യക്തമായി അതോടെ രുദ്രയും അപകടത്തിലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു ..... അശോകേട്ടനെയും ശ്രീദേവിയെയും കൊന്നതും .....

ഇപ്പൊ രുദ്രയെ കൊല്ലാൻ നോക്കുന്നതും ഒക്കെ ഒരാൾ ആണ് അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിന്റെ അച്ഛനും ചന്ദ്രേട്ടനും ......" ഹേമ പറഞ്ഞു തീർന്നതും മഹിയുടെ മുഖം വലിഞ്ഞു മുറുകി ഇന്നലെ താനുറങ്ങിയെന്ന ധാരണയിൽ രുദ്ര പറഞ്ഞതിന്റെയൊക്കെ പൊരുൾ അപ്പോഴാണ് അവനു മനസ്സിലായത് അതോർക്കുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നു ..... മുഷ്ടി ചുരുട്ടി പിടിച്ചു ദേശ്യം നിയന്ത്രിച്ചു നിന്നു "ഏതാ ആ പന്ന ...... " പറയാൻ വന്നത്‌ മുഴുമിപ്പിക്കാതെ അവൻ സ്വയം നിയന്ത്രിച്ചു "അറിയില്ല മഹി ..... ഞാനിതൊക്കെ നിന്നോട് പറഞ്ഞത് രുദ്രയിൽ എപ്പൊഴും ഒരു കണ്ണ് വേണം ..... ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ ....." അവന്റെ കവിളിൽ കൈ വെച്ച് ഹേമ പറഞ്ഞതും അവനൊന്ന് മൂളി "അപ്പൊ ഉണ്ണി ....?"...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story