രുദ്ര: ഭാഗം 21

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഏതാ ആ പന്ന ...... " പറയാൻ വന്നത്‌ മുഴുമിപ്പിക്കാതെ അവൻ സ്വയം നിയന്ത്രിച്ചു "അറിയില്ല മഹി ..... ഞാനിതൊക്കെ നിന്നോട് പറഞ്ഞത് രുദ്രയിൽ എപ്പൊഴും ഒരു കണ്ണ് വേണം ..... ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ ....." അവന്റെ കവിളിൽ കൈ വെച്ച് ഹേമ പറഞ്ഞതും അവനൊന്ന് മൂളി "അപ്പൊ ഉണ്ണി ....?"തിരിഞ്ഞു നടക്കാനൊരുങ്ങിയ ഹേമയോടായി അവൻ ചോദിച്ചതും അവരൊന്ന് നിന്നു "അറിയില്ല മഹി ...... അന്ന് അശോകേട്ടനു ആക്സിഡന്റ് ഉണ്ടായപ്പോ അവനും കൂടെ ഉണ്ടായിരുന്നു ...... ആ ആക്‌സിഡന്റിന് ശേഷം അവനെ പറ്റി ഒരു വിവരവും ഇല്ല ..... എങ്ങോട്ടെങ്കിലും തെറിച്ചു വീണോ ..... അതോ ആരെങ്കിലും ഇല്ലാതാക്കിയതാണോ എന്നൊന്നും അറിയില്ല .....

എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ നിന്റച്ഛൻ ഇപ്പോഴും ഉണ്ണിയെ തേടി അലയുകയാണ് ....."അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുന്ന ഹേമയെ നോക്കികൊണ്ട് അവൻ മനസ്സിൽ പലതും കണക്ക് കൂട്ടി ••••••••••••••••••••••••••••••••••••••••••••••• "കാക്കു ....." രാവിലെ റെഡി ആയി താഴേക്ക് ഇറങ്ങിയ ഫിദ ഹാളിൽ ഇരുന്ന് ചായ കുടിക്കുന്ന അൻവറിനെ കണ്ട് അവനടുത്തേക്ക് ഓടി അവളെ കണ്ടതും ചായക്കപ്പ് താഴെ വെച്ച് ഒരു ചിരിയോടെ അവൻ എണീറ്റു അവൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു "കാക്കു വന്നപ്പോ ന്നെ ന്താ വിളിക്കാഞ്ഞേ ....." അവൾ കെറുവിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളെ അടർത്തി മാറ്റി "നീ നല്ല ഉറക്കമായിരുന്നു ......

അതൊക്കെ പോട്ടെ ..... നിനക്ക് സുഖല്ലേ ....." അവളുടെ തലയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചതും അവൾ തല കുലുക്കി "കോളേജിലേക്ക് അല്ലെ ..... ഞാനും കൂടി വരാം .... നീ കഴിക്ക്‌ .... ഞാൻ അപ്പോഴേക്കും റെഡി ആയി വരാം ...." അതും പറഞ്ഞു അവളുടെ കവിളിലും ഒന്ന് തട്ടി അവൻ അകത്തേക്ക് കയറിപ്പോയി ••••••••••••••••••••••••••••••••••••••••••••••• കോളേജിലെത്തിയതും ഗേറ്റിനടുത്തു കിച്ചുവും കിരണും ഉണ്ടായിരുന്നു കിരണിനെ കണ്ടതും അൻവർ പോയി അവനെ കെട്ടിപ്പിടിച്ചു "സുഖല്ലേടാ .....?" അവന്റെ ചോദ്യത്തിന് കിരൺ ഒന്ന് പുഞ്ചിരിച്ചു "എന്നാലും കാക്കു വരണ കാര്യം ഈ ദുഷ്ടൻ എന്നോട് പറഞ്ഞില്ലല്ലോ ......"

കിച്ചു ചുണ്ടു ചുളുക്കി കിരണിനെ ചൂണ്ടി പറഞ്ഞതും കിരൺ വീണ്ടും ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല "ഇവന് ഇപ്പോഴും ഒരു മാറ്റമില്ലടെയ് ....😅" അനു (അൻവർ ) അവനെ നോക്കി ചിരിയോടെ പറഞ്ഞു "എന്നാൽ പിന്നെ ഞങ്ങൾ പോവാ ..... ബൈ ....." കിച്ചു ഫിദയെയും കൂട്ടി നടന്നതും കിരൺ അൻവറിനു നേരെ തിരിഞ്ഞു "വാ ..... ജോയിൻ ചെയ്യണ്ടേ 😊" കിരൺ അതും പറഞ്ഞു മുന്നിൽ നടന്നതും പിറകെ ചിരിയോടെ അനുവും നടന്നു രണ്ടു പേരും ചെറുപ്പം മുതലുള്ള കൂട്ടാണ് ...... എന്തിനും ഏതിനും ഒരുമിച്ചാണ് ടീച്ചിങ് പ്രൊഫഷനോട് രണ്ടുപേർക്കും പണ്ട് തൊട്ടേ ഒരു കമ്പം ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് അൻവറിന് ഗൾഫിലേക്ക് പോകേണ്ടി വന്നു ..... കിരൺ കുടുംബത്തോടൊപ്പം വിദേശത്തും പോയി

ഇപ്പൊ രണ്ടുപേരും പഴേ ആഗ്രഹം പൊടി തട്ടി എടുക്കാനാണ് വീണ്ടും ഒന്നിച്ചത് ഒരുമിച്ചു ഒരേ കോളേജിൽ പഠിപ്പിക്കുന്നതിലും സന്തോഷം അവർക്ക് മറ്റൊന്നുണ്ടായിരുന്നില്ല ജോലീടെ കാര്യം ഒക്കെ ശെരിയാക്കിയത് കിരൺ തന്നെ ആയിരുന്നു രണ്ടുപേരും ഓഫീസ്‌ റൂമിലേക്ക് ചെന്ന് ജോയിൻ ചെയ്ത ശേഷം പരസ്പരം ഒരു ഓൾ ദി ബെസ്റ്റും പറഞ്ഞു രണ്ട് വഴിക്ക് പോയി കിരണിനു ഫിദയുടെയും കിച്ചുവിന്റെയും ക്ലാസ്സിലായിരുന്നു ചാർജ് രുദ്ര ഇല്ലാത്തതുകൊണ്ട് രണ്ടും ബോറടിച്ചു ഇരിക്കുമ്പോഴാണ് കിരൺ ക്ലാസ്സിലേക്ക് ചെന്നത് അവനെ കണ്ടതും രണ്ടും ശെരിക്കും ഞെട്ടി എന്നാൽ ഒരു ഭാവമാറ്റവും ഇല്ലാതെ അവൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് എടുത്തു കുട്ടികളെ പരിചയപ്പെടാൻ പോലും അവൻ തുനിഞ്ഞില്ല ആരെയും നോക്കാതെ ഗൗരവത്തോടെയാണ് ക്ലാസ് എടുക്കുന്നതെങ്കിലും അത് കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു

ഓരോ പോയിന്റും വളരെ വ്യക്തമായിട്ടാണ് അവൻ explain ചെയ്തത് പകുതിയിലേറെ കുട്ടികളും അവന്റെ മുഖത്തേക്കാണ് ശ്രദ്ധ കൊടുത്തത് വെട്ടിയൊതുക്കിയ താടിമീശയും ...... വൃത്തിയിൽ ചീകി വെച്ച മുടിയും ...... വൃത്തിക്ക് അയൺ ചെയ്ത ഡ്രസ്സും എക്സിക്യൂട്ടീവ് ലുക്കിൽ അവനെ കാണാൻ നല്ല ഭംഗിയായിരുന്നു മുഖത്തെ സ്ഥായീ ഭാവം ഗൗരവം തന്നെ ..... പഠിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന അവനെ പലരും ആരാധനയോടെയാണ് നോക്കിയത് അപ്പോഴും അവനെ അവിടെ കണ്ട ഞെട്ടലിലായിരുന്നു കിച്ചുവും ഫിദയും ക്ലാസ് കഴിഞ്ഞു അവൻ പോയതും അവർ പരസ്പരം മുഖത്തേക്ക് നോക്കി "അപ്പൊ ഇവിടെയാണോ ഇവർക്ക് ജോലി ശരി ആയെന്ന് ഉമ്മ പറഞ്ഞത് 👀....?"

ഫിദ കിച്ചുവിനെ നോക്കി ചോദിച്ചു "പുല്ല് വേണ്ടായിരുന്നു ..... ഇനി ഇതിനെ രണ്ടിനെയും പേടിക്കണ്ടേ ...... ഉള്ള ഫ്രീഡം കൂടി പോകും ..... കാലമാടന്മാരെ എന്തിനാണോ ഇങ്ങോട്ട് കെട്ടി എടുത്തേ....?" കിച്ചു പല്ല് കടിച്ചതും ഫിദ അവളെ ആക്കി ചിരിച്ചു അടുത്ത പീരീഡ്‌ പ്രതീക്ഷിച്ചതുപോലെ തന്നെ അൻവർ ആണ് വന്നത് കിരണിനെ പോലെ അല്ല ..... കുട്ടികളോട് ഫ്രണ്ട്‌ലി ആയിയാണ് അവൻ പെരുമാറിയത് അവന്റെ ആദ്യദിവസം ആയതുകൊണ്ട് തന്നെ എല്ലാവരെയും പരിചയപ്പെട്ടും അവരോടൊക്കെ സംസാരിച്ചും അവൻ സമയം നീക്കി മുഖത്തേക്ക് വീഴുന്ന ചെമ്പൻ മുടികളെ ചിരിയോടെ മാടി ഒതുക്കുന്ന അവനെ കണ്ണ് ചിമ്മാതെയാണ് ഓരോരുത്തരും നോക്കി ഇരുന്നേ "പറയുന്നോണ്ട് ഒന്നും തോന്നല്ല് ...... നിന്റെ കാക്കുനു മുടിഞ്ഞ ഗ്ലാമർ ആടി 👀....." കിച്ചു പറയുന്നത് കേട്ട് ഫിദ ഒന്ന് ചിരിച്ചു അങ്ങനെ പരിചയപ്പെടലൊക്കെ ആയി ആ ക്ലാസും കഴിഞ്ഞു

ബ്രേക്ക് ആയതും രണ്ടും പുറത്തേക്ക് ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും വായുംനോക്കി നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടി അവർക്ക് മുന്നിലായി വന്നു നിന്നത് സ്കാർഫ് ചുറ്റിക്കെട്ടിയ ഒരു ഉമ്മച്ചിക്കുട്ടി ..... മുഖത്ത് വല്ലാത്തൊരു ഓമനത്തം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു പരിചയമില്ലാത്ത മുഖം ആയതുകൊണ്ട് തന്നെ അവർ അവളെ നോക്കി നെറ്റി ചുളിച്ചു "excuseme ..... ഈ പിജി ഫൈനൽ ഇയറിലെ അംജദ് അലിയെ ഒന്ന് കാണാൻ പറ്റോ .....?" അവരുടെ നോട്ടം കണ്ട് അവൾ പറഞ്ഞതും രണ്ടുപേരും പരസ്പരം നോക്കി "പിജിക്ക് പടിക്കണ അംജദ് അലിയോ .... അതാരാ 🙄....?" കിച്ചു ഫിദയോട് ചോദിച്ചതും അവളും കൈ മലർത്തി "just a sec ...." അതും പറഞ്ഞു അവൾ ഫോൺ എടുത്ത് അതിലുള്ള ഒരു ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി ഫോട്ടോ കണ്ട് രണ്ടും ഞെട്ടി ..... ഫിദ ഒരു പൊടിക്ക് കൂടുതൽ ഞെട്ടി "ഇത് അല്ലു ബ്രോ അല്ലെ ....🧐..?" ആ പെൺകുട്ടിയോട് ചേർന്നു നിന്ന് അവളുടെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു ലോക്ക് ആക്കി നിൽക്കുന്ന അല്ലുവിന്റെ ഫോട്ടോ ആയിരുന്നു "ആഹ് അത് തന്നെ .... ഇപ്പൊ എവിടെ ഉണ്ടാകും .....?"

അവൾ കിച്ചുവിനോടായി ചോദിച്ചു അപ്പോഴും ഫിദയുടെ കണ്ണുകൾ ആ ഫോട്ടോയിൽ തറഞ്ഞു നിന്നു "ആഹ് ഞങ്ങൾ ഇങ്ങോട്ട് വരുമ്പോ ക്യാന്റീനിലോട്ട് പോകുന്നത് കണ്ടു ..... അവിടെ ചെന്നാൽ കാണാം ....." "okay thanks ...." കിച്ചുവിന് നേരെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞതും ഫിദ ഫോണിൽ നിന്ന് നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് നോക്കി "നീ ..... നീ പുള്ളീടെ ആരാ .....?" ഫിദ മടിച്ചു മടിച്ചു ചോദിച്ചതും അതിന് മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി അതിന്റെ പൊരുൾ മനസ്സിലാകാതെ നടന്നകലുന്ന ആ പെൺകുട്ടിയിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു "ആരായിരിക്കും അവൾ .....?" അവളുടെ മനസ്സിനെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു ആ ഫോട്ടോ വീണ്ടും വീണ്ടും കണ്ണിന് മുന്നിൽ തെളിഞ്ഞു വന്നതും കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു

ഇതൊക്കെ നോക്കിക്കണ്ട് ഗൗരവത്തോടെ അവളെ നോക്കി എളിയിൽ കൈ രണ്ടും കുത്തി നിൽക്കുവാണ് കിച്ചു "എന്താ നിന്റെ പ്രശ്നം .....?" കിച്ചു ഗൗരവം വിടാതെ ചോദിച്ചതും അവൾ കണ്ണ് തുടച്ചുകൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു ഒന്നും പറയാതെ മുന്നോട്ട് നടക്കുന്നവളോട് പിന്നൊന്നും ചോദിക്കാൻ അവൾക്ക് തോന്നിയില്ല ഇടക്കിടക്ക് ഫിദയുടെ കണ്ണുകൾ പിറകിലേക്ക് പോകുന്നത് കണ്ട് കിച്ചു സ്വയം തലക്കടിച്ചു ••••••••••••••••••••••••••••••••••••••••••••••••• "കിച്ചൂ ......" ബ്രേക്ക് ടൈം കഴിഞ്ഞു ക്ലാസ്സിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് അല്ലു അവളെ വിളിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ട പെണ്ണിന്റെ കൈയും പിടിച്ചു അല്ലു അവർക്ക് നേരെ നടന്നു അത് കണ്ടതും ഫിദയുടെ മുഖം മങ്ങുന്നത് അവൻ ശ്രദ്ധിച്ചിരുന്നു "എന്താ ബ്രോ ....?"അവരെ രണ്ടിനേം മാറി മാറി നോക്കിക്കൊണ്ട് കിച്ചു ചോദിച്ചതും അവൻ ആ പെൺകുട്ടിയെ ഒന്ന് നോക്കി

"ഇവൾ ന്യൂ അഡ്മിഷനാണ് ...... സെക്കന്റ് ഇയറിലേക്ക് ..... നിങ്ങടെ ക്ലാസ്സാ ..... ഇവൾക്ക് ഇവിടെ ആരെയും പരിചയമില്ല ..... നിങ്ങൾ ഇവളെക്കൂടി കൂട്ട്‌ ......" അവളെ ചേർത്തി നിർത്തി അല്ലു പറയുന്നത് കാണാനാവാതെ ഫിദ മറ്റെങ്ങോ നോക്കി നിന്നു "ആരാ ബ്രോ ഇത് .....?" കിച്ചു ചോദിച്ചതും ഫിദയുടെ ഉള്ളിൽ ആകാംക്ഷ നിറഞ്ഞു .... എന്നിട്ടും അവൾ അവരെ നോക്കിയില്ല "ഓഹ് സോറി ടീ ..... പരിചയപ്പെടുത്താൻ മറന്നു ..... ഇത് എന്റെ ഒരേ ഒരു പെങ്ങൾ .....അംന ജാസ്മിൻ അലി ......!!!" അല്ലു പറയുന്നത് കേട്ട് രണ്ടുപേരും ഞെട്ടി അംന അപ്പോഴും ഒരു പുഞ്ചിരിയോടെ നിൽക്കുന്നുണ്ട് "ഏഹ്ഹ് ..... അപ്പൊ അനിയത്തിയായിരുന്നോ 🤩..." ഫിദ ഉത്സാഹത്തോടെ ചോദിച്ചതും കിച്ചു അവളെ നോക്കി പല്ല് കടിച്ചു അംന അവളെയും അല്ലുവിനെയും മാറി മാറി നോക്കി തലയാട്ടി ചിരിച്ചു "ആഹ് എന്തേ 🙄...." അല്ലു അവളെ നെറ്റി ചുളിച്ചു നോക്കി "ബ്രോ ചെല്ല് ..... ഇവളെ ഞങ്ങൾ നോക്കിക്കോളാം ...... "

അല്ലുവിനോട് അതും പറഞ്ഞു കിച്ചു അംനയേം കൊണ്ട് ക്ലാസ്സിലേക്ക് വിട്ടു അല്ലുവിനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പിന്നാലെ ഫിദയും പോയി അവൾ പോയതും എന്തോ ഓർത്തു ചിരിച്ചുകൊണ്ട് അവൻ ക്ലാസ്സിലേക്ക് എത്തി നോക്കി അംനയോട് വലിയ കാര്യത്തിൽ എന്തൊക്കെയോ പറയുന്ന ഫിദയെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് അവൻ അവിടുന്ന് പോയി "അല്ലുക്കക്ക്‌ ഇങ്ങനൊരു പെങ്ങൾ ഉള്ളതായി ഞങ്ങൾക്ക് അറിയില്ലാരുന്നു ..... നീ എവിടെയായിരുന്നു ....." അവളുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഫിദ ചോദിച്ചതും അവളൊന്ന് ചിരിച്ചു "ഞങ്ങൾക്ക് ഉപ്പയും ഇല്ല ഉമ്മയും ഇല്ല ..... ഉപ്പുപ്പയാണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും ..... കാക്കു ഇവിടുത്തെ ഹോസ്റ്റലിൽ നിന്ന് പഠിച്ചപ്പോ ഞാൻ ഉപ്പുപ്പാന്റെ കൂടെ നാട്ടിലായിരുന്നു .....വല്ലപ്പോഴും കൂടിയേ കാക്കു നാട്ടിലേക്ക് വരുള്ളൂ ഇപ്പൊ എന്തോ കാക്കു നിങ്ങളെ പറ്റി ഒക്കെ പറഞ്ഞു പറഞ്ഞു എനിക്കും ഇങ്ങോട്ട് വരണമെന്ന് തോന്നി .....

ഒരുപാട് കഷ്ടപ്പെട്ടാ ഉപ്പുപ്പാനെ കൊണ്ട് സമ്മതിപ്പിച്ചേ ....." പ്രത്യേകിച്ച് ഭാവം ഒന്നുമില്ലാതെ ക്യാഷുവലായി അവളത് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമാണ് തോന്നിയത് അല്ലുവിന് ഉപ്പയും ഉമ്മയും ഇല്ലാന്നുള്ള കാര്യം അവർക്ക് പുതിയ അറിവാണ് എന്തോ പിന്നെ അതേ കുറിച്ച് കൂടുതലൊന്നും ചോദിക്കാൻ അവർ നിന്നില്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ വേഗം അടുത്തു അങ്ങനെ അവരുടെ ഗ്യാങ്ങിലെക്ക് അന്നുവും (അംന ) കടന്നു വന്നു •••••••••••••••••••••••••••••••••••••••••••••••• രുദ്ര തിരികെ വരുമ്പോൾ മഹി ആരോടോ ഫോണിൽ സംസാരിച്ചു സിറ്റ്ഔട്ടിൽ നിൽക്കുകയായിരുന്നു ഫോണിൽ സംസാരിക്കുകയാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവനും രുദ്രയിലായിരുന്നു അവളുടെ മുഖം ആകെ മൂടി കെട്ടിയതുപൊലെ ആയിരുന്നു ഒരുപാട് കരഞ്ഞിട്ടാവണം കണ്ണും മൂക്കും ചുവന്നിരുന്നു അവന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നെങ്കിലും അവളവനെ നോക്കിയില്ല അവളുടെ മനസ്സിൽ മറ്റു പലതുമായിരുന്നു അമ്മയുടെ മരണത്തെക്കുറിച്ചുള്ള സത്യന്റെ വെളിപ്പെടുത്തലായിരുന്നു അതിന് പിന്നിലെ കാരണം

"മോളെ ..... മോള് വിഷമിക്കാൻ വേണ്ടിയല്ല ഒക്കെ തുറന്ന് പറഞ്ഞത് ..... അവർ ഏത് നിമിഷവും മോളെയും ഇല്ലാതാക്കാൻ ശ്രമിക്കും ..... കരുതിയിരിക്കാൻ വേണ്ടിയാ ഇതൊക്കെ പറയേണ്ടി വന്നത് ....." സത്യനും അവളെ ചേർത്ത് പിടിച്ചു പറഞ്ഞുകൊണ്ട് അകത്തേക്ക് കൊണ്ട് പോകുമ്പോഴും മഹിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു "മോള് പോയി കുറച്ചു നേരം റസ്റ്റ് എടുക്ക് ....." ചന്ദ്രൻ അവളുടെ തലയിൽ തലോടി പറഞ്ഞതും അവൾ മുറിയിലേക്ക് നടന്നു ഫോൺ കട്ട് ചെയ്തു അവൾക്ക് പിന്നാലെ പോകുന്ന മഹിയെ നോക്കി ചിരിയോടെ അവർ നിന്നു മുറിയിലേക്ക് കയറിയതും അവൾ ബെഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു തന്റെ അമ്മ അനുഭവിച്ച വേദന ഒക്കെ മനസ്സിലേക്ക് വന്നതും അവൾ തലയിണയിൽ മുഖമമർത്തി നിശബ്ദമായി കരഞ്ഞു ഡോർ അടക്കുന്ന ശബ്ദം കേട്ടതും അവൾ കണ്ണും മൂക്കും തുടച്ചു എണീറ്റ് നിന്നു ചുണ്ടിനടിയിൽ വിതുമ്പലടക്കിക്കൊണ്ട് മുന്നിൽ നിൽക്കുന്ന മഹിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു മഹി അത് കണ്ടതും മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപ്പിടിച്ചു

അതോടെ നിയന്ത്രണം വിട്ട് അവൾ പൊട്ടിക്കരഞ്ഞു പോയി ഡോർ അടക്കുന്ന ശബ്ദം കേട്ടതും അവൾ കണ്ണും മൂക്കും തുടച്ചു എണീറ്റ് നിന്നു ചുണ്ടിനടിയിൽ വിതുമ്പലടക്കിക്കൊണ്ട് മുന്നിൽ നിൽക്കുന്ന മഹിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു മഹി അത് കണ്ടതും മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപ്പിടിച്ചു അതോടെ നിയന്ത്രണം വിട്ട് അവൾ പൊട്ടിക്കരഞ്ഞു പോയി "എ ..... എന്റെ അമ്മ ......" അവൾ കരച്ചിലിനിടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു മഹി ഒന്നും മിണ്ടാതെ അവളുടെ പുറത്തു പതിയെ തട്ടിക്കൊടുത്തു അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയതും അവൻ അവളെ അടർത്തി മാറ്റി അവളെ ബെഡിലേക്കിരുത്തിക്കൊണ്ട് അവനും ഇരുന്നു അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി "എനിക്ക് ഇപ്പൊ ഇപ്പൊ നിന്നെ ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല രുദ്ര ....." ഏറെനേരത്തെ മൗനത്തിന് ശേഷം അവൻ പറഞ്ഞതും അവൾ ഞെട്ടി അവളുടെ ഏങ്ങലടികൾ നിന്നു ..... വിതുമ്പലുകൾ നേർത്തു വന്നു അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവൾ അവനെ ഉറ്റുനോക്കി "ഞാൻ നിന്നെ നീയായിയാണ് സ്നേഹിച്ചത് .....

നിന്റെ ദേശ്യം വാശി .... തൊട്ടാൽ പൊള്ളുന്ന നിന്റെ പ്രകൃതം ഇതൊക്കെ എനിക്ക് ഒരു ഭ്രാന്തായിരുന്നു ശരിക്ക് പറഞ്ഞാൽ ഞാൻ സ്നേഹിച്ചത് നിന്നെ അല്ല ..... നിന്റെ ഉള്ളിലെ ആ കനലിനെയാണ് എന്തിനെയും ഏതിനെയും നിസ്സാരമാക്കി കാണുന്ന നിന്റെ രീതിയെ ..... അന്നൊന്നും നിന്റെ കണ്ണുകൾ അറിയാതെ പോലും നിറഞ്ഞു ഞാൻ കണ്ടിട്ടില്ല നിന്റെ ഈ ഗൗരവം ദേശ്യം ഇതൊക്കെ എനിക്ക് സ്പെഷ്യൽ ആയിരുന്നു ഈ ഞാൻ പോലും നിന്റെ വാക്കുകൾക്കു മുന്നിൽ പകച്ചു നിന്നിട്ടുണ്ട് ..... നിന്റെ നോട്ടത്തിന് മുന്നിൽ പതറിപ്പോയിട്ടുണ്ട് എന്നാലിന്ന് ആ നീയാണ് ഇപ്പൊ എന്തിനും ഏതിനും കണ്ണീരൊലിപ്പിച്ചു നടക്കുന്നത് എനിക്കിതൊന്നും അംഗീകരിക്കാൻ പറ്റുന്നില്ല രുദ്രാ ....! മനസ്സിനുള്ളിൽ ഞാൻ കുറിച്ചിട്ട നിന്റെ ചിത്രം ഇങ്ങനെ അല്ല നീയിപ്പോൾ നിന്നെ തന്നെ കബിളിപ്പിക്കാൻ ശ്രമിക്കുവാണ് നിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒക്കെ തീരണമെങ്കിൽ ആദ്യം നീ നീയാവണം .....

അതൊരിക്കലും ഞാൻ ആഗ്രഹിച്ചത് കൊണ്ടാവരുത് നീ ആഗ്രഹിക്കുന്ന നീ ആയി മാറണം ..... പഴേത് പോലെ എല്ലാ പ്രതിസന്ധികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ആ നിനക്ക് സാധിക്കണം.....!" മഹി പറയുന്നതൊക്കെ അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു "നിന്റെ ഈ ആറ്റിറ്റ്യൂഡ് ശത്രുക്കൾക്ക് കൂടുതൽ ഗുണം ചെയ്യും എന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഒരു മെച്ചവുമില്ല നീ നിന്റെ അമ്മയെക്കുറിച്ചു ഒന്ന് ചിന്തിച്ചു നോക്ക് ..... ശത്രുക്കൾ നിന്റെ അച്ഛനെ ഇല്ലാതാക്കിയപ്പോഴും തളരാതെ പിടിച്ചു നിന്നില്ലേ മരണം പിന്നാലെ ഉണ്ടെന്നറിഞ്ഞിട്ടും നിന്നെയും അപ്പുവിനെയും കൂട്ടി ഒളിച്ചോടാതെ ഈ നാട്ടിൽ തന്നെ ജീവിച്ചു കാണിച്ചില്ലേ ...? ആരുടേയും മുന്നിൽ കൈനീട്ടാൻ വിടാതെ അധ്വാനിച്ചു വളർത്തിയില്ലേ നിങ്ങളെ .....

സമൂഹത്തിൽ ഒറ്റക്ക് ജീവിക്കുന്ന സ്ത്രീക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും അതൊക്കെ തരണം ചെയ്തു നിങ്ങളെ ഒന്നും അറിയിക്കാതെ ജീവിച്ച നിന്റെ അമ്മക്ക് എത്രത്തോളം മനക്കട്ടി ഉണ്ടായിരിക്കണം .... ആ അമ്മയുടെ മകള് തന്നെ അല്ലെ നീ നീ എന്തുകൊണ്ട് ഇങ്ങനെ ഒരു ഭീരുവായി ..... നിന്റെ ഭീരുത്വം നിനക്ക് മാത്രമല്ല നീ സ്നേഹിക്കുന്നവർക്കും വിനയായി വന്നെന്നിരിക്കും ....! ഇനിയെങ്കിലും സ്വയം ഒന്ന് വിലയിരുത്തു ....പറയാനുള്ളത് ഞാൻ പറഞ്ഞു ..... ഇനി എല്ലാം നിന്റെ ഇഷ്ടം ....." അത്രയും പറഞ്ഞു പുറത്തേക്ക് പോകുന്ന മഹിയെ നിർവികാരയായി അവൾ നോക്കിയിരുന്നു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു ..... അവന്റെ ഓരോ വാക്കുകളും അവളിൽ അത്രയേറെ സ്വാധീനം ചെലുത്തിയിരുന്നു ••••••••••••••••••••••••••••••••••••••••••••••••

കോളേജ്‌ വിട്ടതും അല്ലു അന്നുവിനെ ഹോസ്റ്റലിൽ ആക്കാനായി വിളിച്ചുകൊണ്ട് പോയി അൻവർ ഫിദയെയും കിരൺ കിച്ചുവിനെയും കൂട്ടി പോയി "ഏട്ടാ ..... ബുക്ക് സ്റ്റാളിനു മുന്നിൽ ഒന്ന് നിർത്തണേ ..... എനിക്കൊരു ബുക്ക് വാങ്ങാനുണ്ട് ......" കിച്ചു കാറിൽ കയറിക്കൊണ്ട് പറഞ്ഞതും അവനൊന്ന് മൂളി ബുക്ക് സ്റ്റാളിന് മുന്നിൽ അവളെ ഇറക്കിക്കൊണ്ട് അവൻ കാറിൽ തന്നെ അവളെ വെയിറ്റ് ചെയ്തു പെട്ടെന്ന് കാറിന് മുന്നിലൂടെ ക്രോസ്സ് ചെയ്തു പോകുന്ന ദേവനെ (ഋഷിയുടെ അച്ഛൻ ) അവന്റെ കൈകൾ സ്റ്റീയറിങ്ങിൽ മുറുകി ...... കണ്ണുകൾ ചുവന്നു ഒരുവേള കാർ അയാളുടെ ദേഹത്തൂടെ കയറ്റി ഇറക്കണമെന്ന് പോലും അവനു തോന്നിപ്പോയി അവന്റെ ശ്വാസഗതികൾ ഉയർന്നു കിച്ചു വന്ന് കാറിൽ കയറിയപ്പോഴാണ് അവൻ സ്വയം നിയന്ത്രിച്ചത് ഒന്നും മിണ്ടാതെ കാർ മുന്നോട്ട് എടുക്കുമ്പോഴും നടന്നകലുന്ന ദേവനെ മിററിലൂടെ അവൻ നോക്കുന്നുണ്ടായിരുന്നു

•••••••••••••••••••••••••••••••••••••••••••••••••• "കുഞ്ഞമ്മാമ എങ്ങട്ടാ .....?" വൈകുന്നേരം പുറത്തേക്കിറങ്ങിയ ചന്ദ്രന്റെ പിറകെ ചെന്നുകൊണ്ട് രുദ്ര ചോദിച്ചതും അയാൾ തിരിഞ്ഞു നോക്കി "ഞാൻ ചുമ്മാ ഒന്ന് നടക്കാനിറങ്ങിയതാ ..... നീയ് വരണുണ്ടോ .....?" അയാൾ ചോദ്യഭാവത്തിൽ ചോദിച്ചതും അവൾ ഒന്ന് തലയാട്ടി "ഞാൻ ഇപ്പൊ വരാവേ ...." അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടിയതും ചന്ദ്രൻ അത് കണ്ട് ചിരിച്ചുകൊണ്ട് തിരിഞ്ഞതും സ്കൂൾ ബസ് ഇറങ്ങി വരുന്ന അപ്പുവിനെ കണ്ട് അവനെ എടുക്കാൻ ആഞ്ഞതും അവൻ പിടി കൊടുക്കാതെ അകത്തേക്ക് ഓടിക്കളഞ്ഞു അത് കണ്ട് ചിരിയോടെ നിൽക്കുമ്പോഴാണ് ഹേമയോട് പറഞ്ഞുകൊണ്ട് ചെരുപ്പും ഇട്ട് പുറത്തേക്ക് ഓടി വരുന്ന രുദ്രയെ കണ്ടത്

അവൾ വന്നതും ചന്ദ്രൻ അവൾക്കൊപ്പം നടന്നു "മുഖത്തെ മൂടിക്കെട്ടലൊക്കെ മാറിയല്ലോ ശ്രീക്കുട്ട്യേ ....." അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞതും അവളൊന്ന് ചിരിച്ചു "ഞാൻ വേദനിക്കുന്നത് കണ്ടാൽ എന്നെക്കാളേറെ വേദനിക്കുന്നവർ ഉള്ളപ്പോ എനിക്കെങ്ങനെ മാറാതിരിക്കാൻ കഴിയും ..... ഇങ്ങനെ കണ്ണീരൊഴുക്കാൻ തെറ്റ് ചെയ്തത് ഞാനല്ലല്ലോ ...... എന്റെ കണ്ണീരിന്റെ സമയം ഒക്കെ കഴിഞ്ഞു ..... ഇനി കരയേണ്ടത് അവരാ .... അല്ലെ കുഞ്ഞമ്മാമേ ....." അത് പറയുമ്പോൾ അവളുടെ മുഖത്തുള്ള ഭാവം എന്താണെന്ന് ചന്ദ്രന് മനസ്സിലായില്ലെങ്കിലും ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അയാൾ അവൾക്കൊപ്പം നടന്നു മഴ പെയ്തു റോഡ് മുഴുവൻ വെള്ളമായി കിടക്കുന്നുണ്ട് അവർ ഒഴിഞ്ഞു മാറി നടക്കുന്നതിനിടയിലാണ് ഹൈ സ്പീഡിൽ വന്ന ഒരു കാർ റോഡിൽ തളം കെട്ടി കിടന്ന വെള്ളം അവർക്ക് മേലെ തെറിപ്പിച്ചത് രണ്ടുപേരും ചെളിവെള്ളം വീണ് നന്നായി നനഞ്ഞിരുന്നു

ചന്ദ്രന്റെ കണ്ണിലും മറ്റും ചെളി വീണ് അയാൾ ബുദ്ധിമുട്ടുന്നത് കണ്ടതും രുദ്രക്ക് വല്ലാതെ ദേഷ്യം വന്നു കുറച്ചു അകലെയായി നിർത്തിയിട്ടിരിക്കുന്ന ആ കാറിനടുത്തേക്ക് അവൾ ദേഷ്യത്തോടെ പോയി "എവിടെ നോക്കിയാടോ ഡ്രൈവ് ചെയ്യുന്നേ ..... റോഡിൽ ആളുകളുണ്ടെന്നൊന്നും നോക്കാതെയാണോ ഡ്രൈവ് ചെയ്യുന്നേ ..... ഇറങ്ങടോ പുറത്തേക്ക് ...." അവൾ കാറിന്റെ ഗ്ലാസിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞതും ഡോർ തുറന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി മുഖത്ത് വെച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഊരി കൈ പിടിച്ചുകൊണ്ട് കൈ കാറിന്റെ ഡോറിന് മുകളിൽ വെച്ച് അതിന് മുകളിൽ അവന്റെ തല വെച്ചുകൊണ്ട് അവൻ തല ചെരിച്ചു കള്ളച്ചിരിയോടെ അവളെ നോക്കി രുദ്ര അവനെ അപ്പോഴും തുറിച്ചു നോക്കുന്നുണ്ടായിരുന്നു "ഇത്രയൊക്കെ ചെയ്തു വെച്ചിട്ട് നിന്ന് ചിരിക്കുന്നോ .....?"

രുദ്ര ദേഷ്യപ്പെട്ടതും ചന്ദ്രൻ കണ്ണ് തുടച്ചു വൃത്തിയാക്കിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു "ശ്രീക്കുട്ടി ..... മോളെ വേണ്ട ..... വാ ..... വഴക്ക് ഉണ്ടാക്കണ്ട ..... മോള് വന്നേ ......" ചന്ദ്രൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് പോയതും പോണ പോക്കിൽ അവൾ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു "ശ്രീ ...." അതെ കള്ളച്ചിരിയോടെ അവൻ ഉരുവിട്ടുകൊണ്ട് അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു പതിയെ അവന്റെ കണ്ണുകളിലെ കുസൃതി മാഞ്ഞു ...... കാറിനുള്ളിൽ വെച്ചിരിക്കുന്ന ഒരു ഫാമിലി ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു ശ്രീദേവിയും അശോകനും രണ്ട് കുട്ടികളും അടങ്ങുന്ന ഫാമിലി ഫോട്ടോ ആയിരുന്നു അത് ......!!! "ശ്രീ ...... ഞാൻ ആരാണെന്ന് ആരും അറിയാതിരിക്കുന്നതാണ് നല്ലത് ..... നമ്മുടെ കുടുംബം കുളം തോണ്ടിയവരെ നിന്റെ കാൽക്കീഴിൽ കൊണ്ട് വന്നിട്ടിട്ട് അഹങ്കാരത്തോടെ എനിക്ക് നിന്നോട് പറയണം ..... ഞാൻ നിന്റെ ആങ്ങളയാണെന്ന് ....." ഫോട്ടോ നെഞ്ചോട് ചേർത്തുകൊണ്ട് ഒരുതരം വാശിയോടെ പറഞ്ഞുകൊണ്ട് അവൻ കാറിൽ കയറി പറപ്പിച്ചു വിട്ടു ..................... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story