രുദ്ര: ഭാഗം 22

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശ്രീ ...... ഞാൻ ആരാണെന്ന് ആരും അറിയാതിരിക്കുന്നതാണ് നല്ലത് ..... നമ്മുടെ കുടുംബം കുളം തോണ്ടിയവരെ നിന്റെ കാൽക്കീഴിൽ കൊണ്ട് വന്നിട്ടിട്ട് അഹങ്കാരത്തോടെ എനിക്ക് നിന്നോട് പറയണം ..... ഞാൻ നിന്റെ ആങ്ങളയാണെന്ന് ....." ഫോട്ടോ നെഞ്ചോട് ചേർത്തുകൊണ്ട് ഒരുതരം വാശിയോടെ പറഞ്ഞുകൊണ്ട് അവൻ കാറിൽ കയറി പറപ്പിച്ചു വിട്ടു വീട്ടിലേക്ക് തിരിച്ചു കയറാൻ നിന്ന ചന്ദ്രൻ എന്തോ ചിന്തിച്ചുകൊണ്ട് അകന്ന് പോകുന്ന ആ കാറിനെ നോക്കി നിന്നു അവൻ രുദ്രയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി എവിടെയൊക്കെയോ ഒരു സാമ്യമുള്ളത് പോലെ അയാൾക്ക് തോന്നി അതും ചിന്തിച്ചുകൊണ്ട് അയാൾ അകത്തേക്ക് നടന്നു രണ്ടുപേരും പോയി ഫ്രഷ് ആയി വന്നു "കുഞ്ഞമ്മാമേ ...... ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുവോ ...."

സിറ്റ്ഔട്ടിൽ ഇരിക്കുന്ന ചന്ദ്രനോട് ഒരു മുഖവരയോട് കൂടി രുദ്ര ചോദിച്ചു "നീ പറയ് ശ്രീകുട്ട്യേ ..... കുഞ്ഞമ്മാമക്ക് പറ്റതാണേൽ സാധിച്ചു തരാം ....." അവൾ പറഞ്ഞതും അവൾ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു "എനിക്ക് ..... ഉണ്ണിയേട്ടനെ കാണിച്ചു തരോ കുഞ്ഞമ്മാമേ ....." പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു വിഷാദഭാവം അയാൾ കണ്ടു അവളീ ആവശ്യം എന്നെങ്കിലും ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ അയാൾക്ക് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല ഒന്നും മിണ്ടാതെ എണീറ്റ് പോകുന്ന ചന്ദ്രനെ ഒരു നെടുവീർപ്പോടെ അവൾ നോക്കിയിരുന്നു അവളുടെ മനസ്സിലേക്ക് പഴേ കാലം കടന്നു വന്നു അച്ഛനും അമ്മയും ഏട്ടനും ഞാനും ...... അതായിരുന്നു ഞങ്ങളുടെ ലോകം .....

ചെറുതാണെങ്കിലും ഞങ്ങളുടെ ആ വീട്ടിൽ സന്തോഷം നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത് എനിക്ക് 7 വയസ്സുള്ളപ്പോഴാണ് അച്ഛനെ ആരൊക്കെയോ ചേർന്ന് അപകടത്തിൽ പെടുത്തിയത് ..... കൂടെ ഉണ്ടായിരുന്ന ഏട്ടനെ കൂടി കാണാതായതോടെ അമ്മ തകർന്നു അപ്പോഴും തോൽക്കാൻ അമ്മ തയാറായില്ല ..... എന്നെ നെഞ്ചോട് ചേർത്ത് നിർത്തി അച്ഛന്റെ ബിസിനസ്സ് കുഞ്ഞമ്മാമയുടെ കൂടെ ചേർന്ന് നോക്കി നടത്തി ബിസിനസ്സ് നല്ലപോലെ മെച്ചപ്പെട്ടു വന്നതും പ്രശ്നങ്ങൾ വീണ്ടും തുടങ്ങി 7 വർഷങ്ങൾക്ക് ശേഷം അച്ഛന്റെ കേസ് വീണ്ടും കുത്തി പൊക്കി ......അച്ഛന്റെ മരണം കൊലപാതകമാണെന്നും അതിന് ഉത്തരവാദി കുഞ്ഞമ്മാമ ആണെന്നും ആരൊക്കെയോ വരുത്തി തീർത്തി ആരോ മെനഞ്ഞെടുത്ത തിരക്കഥ..... അതിനെ ഊട്ടിയുറപ്പിക്കുന്ന കൃത്രിമ തെളിവുകൾ ......

അതിൽ പെട്ട് പോയത് കുഞ്ഞമ്മാമയും എനിക്ക് 14 വയസ്സുള്ളപ്പോ കുഞ്ഞമ്മാമയെ വിലങ്ങു വെച്ച് പോലീസുകാർ കൊണ്ട് പോകുന്നത് ഇപ്പോഴും എനിക്ക് ഓർമയുണ്ട് അച്ഛന്റെ കൊലപാതകകുറ്റം കൂടാതെ മറ്റു പല കേസിലും പ്രതിയാക്കി കുഞ്ഞമ്മാമയെ ജയിലിലടച്ചു ഇതൊക്കെ ഇന്നലെ കുഞ്ഞമ്മാമ പറഞ്ഞാണ് ഞാൻ അറിയുന്നത് കുഞ്ഞമ്മാമ ജയിലിലായതോടെ കൈക്കുഞ്ഞായ അപ്പുവിനെയും ഉപേക്ഷിച്ചു സ്വത്തുക്കളൊക്കെ തന്ത്രപൂർവം കൈക്കലാക്കി കുഞ്ഞമ്മാമയുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയി അതോടെ ബിസിനസ്സ് തകർന്നു ..... അപ്പോഴും അമ്മ തളരാതിരിക്കാൻ ശ്രമിച്ചു .... അപ്പുവിനെ ഏറ്റെടുത്തു സ്വന്തം മകനായി വളർത്തി പക്ഷെ ഒടുവിൽ അമ്മയെയും അവർ ....! ആർക്കാണ് ഞങ്ങളോട് ഇത്രയും പകയെന്നു എനിക്ക് മനസ്സിലാകുന്നില്ല പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു .....

എന്റെ കുടുംബം നശിപ്പിച്ചവൻ ഒരിക്കലും രക്ഷപ്പെടാൻ പാടില്ല എന്റെ അച്ഛനെയും അമ്മയെയും ഏട്ടനേയും എന്നിൽ നിന്ന് അകറ്റി ....എന്നെ അനാഥയാക്കി ..... എല്ലാത്തിനും എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കണം എനിക്ക് അതിനൊക്കെ മുന്നേ എനിക്ക് എന്റെ ഏട്ടനെ കണ്ടെത്തണം ...... എങ്ങനെയെങ്കിലും ഏട്ടന്റെ അടുത്ത് എത്തിയെ മതിയാകു* മനസ്സിൽ പലതും ചിന്തിച്ചുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു അവിടെ മഹി ഉണ്ടായിരുന്നു .... ഷെൽഫിൽ നിന്ന് എന്തോ എടുക്കുകയായിരുന്നു അവനോട് സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് ഇരുന്നുകൊണ്ട് ഒരു വശം ചെരിഞ്ഞു കിടന്നു കണ്ണുകളടച്ചു കുറച്ചു നേരം കഴിഞ്ഞതും മഹി ഷെൽഫിൽ നിന്ന് ഒരു ഫയൽ എടുത്ത് അത് അടച്ചുകൊണ്ട് പുറത്തേക്ക് പോകാൻ നിന്നപ്പോഴാണ് രുദ്രയെ അവൻ കാണുന്നത്

അവൻ ഫയൽ അവിടെ വെച്ച് അവളുടെ അടുത്തേക്ക് വന്നു അവളെ പുതപ്പിച്ചുകൊടുത്തു ഉറങ്ങിക്കിടക്കുന്ന അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു അവൻ പുറത്തേക്കിറങ്ങി •••••••••••••••••••••••••••••••••••••••••••••••• പിറ്റേ ദിവസം മഹിക്കൊപ്പമാണ് രുദ്ര കോളേജിലേക്ക് പോയത് അവളെ കോളേജിന് മുന്നിൽ ഇറക്കിക്കൊണ്ട് അവൻ ബൈക്ക് പാർക്ക് ചെയ്യാനായി പോയതും "hey Sree ......" അവളുടെ പിന്നിൽ നിന്ന് ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖം കടുത്തു "ശ്രീ ......" അവൻ കുസൃതിയോടെ വിളിച്ചതും അവൾ അവനെ തുറിച്ചുനോക്കി "ആരാടോ തന്റെ ശ്രീ .....? ഇന്നലെ തന്നെ രണ്ട് പറയാൻ എന്റെ നാവ് തരിച്ചു വന്നതാ ..... " അവൾ ദേഷ്യപ്പെട്ടതും അവൻ ചുണ്ടു ചുളുക്കി അവളെ നോക്കി "ഞാനൊന്ന് പരിചയപ്പെടാൻ വന്നതല്ലേ ശ്രീ ....."

അവൻ കൊഞ്ചലോടെ പറഞ്ഞതും അവൾ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു "ഒന്ന് നിക്കെന്റെ ശ്രീ ...." അവൻ അവൾക്ക് പിന്നാലെ ഓടിക്കൊണ്ട് പറഞ്ഞു അവനെ ഒന്ന് കൂടി തറപ്പിച്ചു നോക്കിക്കൊണ്ട് അവൾ മുന്നോട്ട് നടന്നു അവൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞതും അവനെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന മഹിയെ കണ്ട് അവനൊന്ന് നെറ്റി ചുളിച്ചു പിന്നെ ഒന്ന് പുഞ്ചിരിച്ചു അവന്റെ ചിരി കണ്ടതും മഹിയുടെ ദേഷ്യം ഒന്നുകൂടി കൂടി "just stay away from her ..... other wise I will kill you..... " ഒരു താക്കീത് പോലെ പറഞ്ഞുകൊണ്ട് അവനെ ഒന്ന് കടിപ്പിച്ചു നോക്കിക്കൊണ്ട് മഹി അവനെ മറികടന്നു പോയതും അവൻ മാറിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് നടന്നുപോകുന്ന മഹിയെ നോക്കി ചിരിയോടെ നിന്നു "ഡാ ശ്രാവൺ ..... നീ അവിടെ എന്ത് നോക്കി നിൽക്കുവാ ..... വാ ഇങ്ങോട്ട് ..... പ്രിൻസിപ്പാളിനെ കാണണ്ടേ ....."

അവന്റെ ഫ്രണ്ട് നിഖിലിന്റെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് അവർ രണ്ടും പ്രിൻസിയെ കണ്ടു ക്ലാസ്സിലേക്ക് കയറി ക്ലാസ്സിലേക്ക് കയറുമ്പോൾ തന്നെ അവന്റെ കണ്ണുകൾ അവിടെമാകെ തിരഞ്ഞു ലാസ്റ്റ്‌ ബെഞ്ചിലിരുന്ന് അവനെ നോക്കി കണ്ണുരുട്ടുന്ന രുദ്രക്ക്‌ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ശ്രാവൺ സീറ്റിലേക്ക് പോയി ഇരുന്നു രുദ്ര പിന്നെ അവനെ ശ്രദ്ധിക്കാതെ അന്നുവിനെ (അംന ) പരിചയപ്പെട്ടു Brothers രണ്ടും സാറന്മാരായി വന്ന കാര്യം അറിഞ്ഞപ്പോൾ അവൾ ചെറുതായി ഒന്ന് ഞെട്ടി അൻവറിനെ അവൾക്ക് പരിജയം ഉണ്ടെങ്കിലും കിരണുമായി അവൾക്ക് വലിയ അടുപ്പം ഇല്ലായിരുന്നു ഫോട്ടോയിൽ കണ്ട പരിചയം ..... അത് മാത്രമേ അവൾക്കുള്ളായിരുന്നു ഫസ്റ്റ് പീരീഡ്‌ തന്നെ കിരൺ ആയിരുന്നു അവനെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു ബഹുമാനിച്ചു ..... ശ്രാവൺ മാത്രം അവിടെ തന്നെ ഇരുന്നു അവന്റെ ശ്രദ്ധ കിരണിൽ ആയിരുന്നു ......

കിരണിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു "ഹ്മ്മ് .... Sit down ..." കിരൺ ഗൗരവത്തോടെ പറഞ്ഞു എല്ലാവരും ഇരുന്നതും അവൻ കിരണിനെ നോക്കിക്കൊണ്ട് എണീറ്റ് നിന്നു അത് കണ്ടതും ക്ലാസ്സിലെ എല്ലാവരും അവനെ തന്നെ നോക്കി "ഇയാളോട് ഇനി പ്രത്യേകിച്ച് പറയണോ ഇരിക്കാൻ ....."മുഖം ചുളിച്ചു കിരൺ ഗൗരവത്തോടെ ചോദിച്ചതും അവൻ ചുമലു കൂച്ചിക്കൊണ്ട് അവിടെ ഇരുന്നു അവൻ ഇരുന്നതും കിരൺ ബോർഡിൽ എന്തൊക്കെയോ എഴുതിയിട്ട് കൊണ്ട് ക്ലാസ് തുടങ്ങി ആരെയും ശ്രദ്ധിക്കാതെ പഠിപ്പിക്കുന്നതിൽ മാത്രം അവൻ ശ്രദ്ധ ചെലുത്തി ക്ലാസ് കഴിഞ്ഞു ഇറങ്ങിപ്പോകാൻ നേരം അവനെ നോക്കി ചിരിയോടെ നിൽക്കുന്ന ശ്രാവണിനെ സംശയത്തോടെ ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നു

അത്‌ കണ്ടതും ശ്രാവണും അവന്റെ പിറകെ പോയി സ്റ്റാഫ് റൂം , ലൈബ്രറി , ഓഫിസ് റൂം അങ്ങനെ കിരൺ പോകുന്നിടത്തൊക്കെ പിന്നാലെ അവനും പോയി ..... ക്ലാസ്സ് ടൈം ‌ തീരുന്നത് വരെ അവൻ കിരണിന്റെ പിന്നാലെ നടന്നു തിരിഞ്ഞു നോക്കുമ്പോൾ അവനെ നോക്കി വെളുക്കനെ ചിരിച്ചു കാണിക്കും "എന്താ ഉദ്ദേശം ...ഞാൻ പോകുന്നിടത്തൊക്കെ നീയും ഉണ്ടല്ലോ .... ഒരുമാതിരി പെൺപിള്ളേർടെ പിറകെ നടക്കുന്ന ക്ളീഷേ കാമുകന്മാരെ പോലെ .....?" വൈകുന്നേരം കോളേജ് കഴിഞ്ഞു കിച്ചുവിനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ ബൈക്കിൽ വന്ന ശ്രാവണിനെ കണ്ടതും അവൻ പുറത്തേക്കിറങ്ങിക്കൊണ്ട് ചോദിച്ചു കിച്ചു ഹെഡ്സെറ്റും ചെവിയിൽ വെച്ച് കണ്ണും പൂട്ടി പാട്ട് കേട്ടിരുന്നു കിരണിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി ...... അവന്റെ ചിരി കണ്ടപ്പോൾ അവനു അവനെ തന്നെയാണ് ഓർമ വന്നത് താനും ഇങ്ങനെ ആണല്ലോ

.....ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കും കിരൺ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവനെ ഒന്ന് നോക്കി അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും കിരൺ അവനെ തന്നെ നോക്കിക്കൊണ്ട് കാറിനടുത്തേക്ക് നടന്നു അവൻ ബൈക്കിൽ നിന്ന് ഇറങ്ങി ബൈക്കിൽ ചാരി കിരണിനെ നോക്കി അതെ ചിരിയോടെ നിന്നു പെട്ടെന്ന് കിരണിന് നേർക്ക് ഹൈ സ്പീഡിൽ ഒരു കാർ വരുന്നത് കണ്ട് ശ്രാവണിന്റെ മുഖത്തെ ചിരി മാഞ്ഞു ..... ശ്രാവണിനെ നോക്കി നടന്നത് കൊണ്ട് തന്നെ കാർ വരുന്നത് കിരൺ കണ്ടില്ല "ഉണ്ണിയേട്ടാാ ......." ശ്രാവൺ അലറിക്കൊണ്ട് ഓടി വന്ന് കിരണിനെ പിടിച്ചു റോഡിൻറെ ഒരു വശത്തേക്ക് മറിഞ്ഞു ആ കാർ പോകുന്നത് ഞെട്ടലോടെ കിരൺ നോക്കി നിന്നു

അതിനേക്കാളും ഞെട്ടിച്ചത് ശ്രാവൺ വിളിച്ച തന്റെ പേരായിരുന്നു "ഉണ്ണിയേട്ടന് ഒന്നും പറ്റിയില്ലല്ലോ ....." കിരണിനെ പിടിച്ചു എണീപ്പിച്ചുകൊണ്ട് അവൻ ചോദിച്ചതും കിരൺ അവനെ ഞെട്ടലോടെ നോക്കി "ആരാ നീ ..... നീ എന്തിനാ എന്നെ ഉണ്ണി എന്ന് വിളിച്ചത് .....?" അവൻ ശ്രാവണിന്റെ മുഖത്തേക്ക് ഉറ്റുനോക്കി മറുപടി ഒരു പുഞ്ചിരിയായിരുന്നു "നിന്നോടല്ലേ ചോദിക്കുന്നെ ..... നീ ആരാ ....?" ഇത്തവണ അവന്റെ ശബ്ദമുയർന്നു "നമുക്ക് ഒന്ന് നടന്നാലോ ....." കാറിലിരുന്ന് പാട്ട് കേൾക്കുന്ന കിച്ചുവിനെ ഒന്ന് നോക്കിക്കൊണ്ട് അവൻ പറഞ്ഞതും കിരൺ ഒന്ന് മൂളിക്കൊണ്ട് അവനൊപ്പം നടന്നു "ഞാൻ ഒരു കഥ പറയാം ....." ചെറു ചിരിയോടെ ശ്രാവൺ പറഞ്ഞതും കിരൺ അവനെ ഗൗരവത്തോടെ ഒന്ന് നോക്കി "മാളികേക്കൽ തറവാട് എന്ന തറവാട്ടിലാണ് ഈ കഥ തുടങ്ങുന്നത് ....." പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കിരണിന്റെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി .....

അത് വകവെക്കാതെ ശ്രാവൺ തുടർന്നു "ശ്രീദേവി ...... തറവാട്ടിലെ ഒരേഒരു പെൺതരി ...... ആ തറവാട്ടിലെ എല്ലാവരും ഒരു രാജകുമാരിയെപ്പോലെയാണ് അവളെ നോക്കിയത് പക്ഷെ കാര്യസ്ഥന്റെ മകനുമായുള്ള ശ്രീദേവിയുടെ അടുപ്പത്തെ തറവാട്ടുകാർ എതിർത്തു ..... അവൾക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു വിവാഹമെടുത്തപ്പോൾ ശ്രീദേവി ഗർഭിണിയാണെന്നുള്ള വാർത്ത എല്ലാവരെയും നടുക്കി തറവാടിന്റെ മാനം കാക്കാൻ അവർ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു ഇതറിഞ്ഞ ശ്രീദേവി കുഞ്ഞിനെ രക്ഷിക്കാൻ തന്റെ ഇഷ്ടപുരുഷനൊപ്പം ഒളിച്ചോടി അവർ വിവാഹിതരായി ...... ശ്രീദേവി ഒരു ആൺകുഞ്ഞിന് ജന്മം നൽകി .....

ഉണ്ണി എന്ന് അവർ അവനെ സ്നേഹത്തോടെ വിളിച്ചു പുതിയ ബിസിനസും മറ്റും തുടങ്ങി അവരുടെ ജീവിതം മെച്ചപ്പെട്ടു വന്നു അപ്പോഴാണ് ശ്രീദേവി വീണ്ടും ഗർഭിണിയായതു സ്കാനിംഗ്‌ റിപ്പോർട്ടിൽ ഇരട്ടക്കുട്ടികളെന്ന് കാണിച്ചപ്പോൾ ശ്രീദേവിക്കും ഭർത്താവിനും ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു പിന്നീട് തന്റെ പൊന്നാമനാകൾക്കായി ശ്രീദേവി നാളുകളെണ്ണി കഴിഞ്ഞു പ്രസവവേദന വന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുമ്പോഴും ലേബർ റൂമിൽ പ്രവേശിക്കുമ്പോഴും അവർക്ക് ഭയം തോന്നിയില്ല വരാൻ പോകുന്ന കുഞ്ഞുങ്ങളുടെ കളിചിരികളായിരുന്നു ആ മനസ്സ് നിറയെ നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീദേവി ഒരു ആൺകുഞ്ഞിന് ജന്മം നൽകി പക്ഷെ ചലനമറ്റ ആ കുഞ്ഞു ശരീരം അവരുടെ ഹൃദയം നുറുക്കി 5 മിനിട്ടുകൾക്ക് ശേഷം കരച്ചിലിന്റെ ആരവത്തോടെ പുറത്തേക്ക് വന്ന പെൺകുഞ്ഞിനെ കണ്ടിട്ടും ആ അമ്മക്ക് സന്തോഷിക്കാനായില്ല

ഹൃദയമിടിപ്പ് നിലച്ചു തന്റെ വലതു ഭാഗത്തു കിടക്കുന്ന ആൺകുഞ്ഞിൽ ആയിരുന്നു അവരുടെ കണ്ണുകൾ അവനെ കാണും തോറും ആ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു "we are really sorry ..... ഞങ്ങൾ മാക്സിമം ട്രൈ ചെയ്തു ബട്ട് ......" ഡോക്ടർ നിസ്സഹായനായി പറഞ്ഞതും ആ കുഞ്ഞു ശരീരം ചേർത്ത് പിടിച്ചു തളർച്ചയോടെ ആ അമ്മ പൊട്ടിക്കരഞ്ഞു കരഞ്ഞു തളർന്നു വീണ അമ്മയിൽ നിന്ന് അടർത്തി മാറ്റി മോർച്ചറിയിലേക്ക് അവനെ കൊണ്ട് പോയി കുഞ്ഞു നഷ്ടപ്പെട്ടതോർത്തു ആ അമ്മ പിന്നീട് അലമുറയിട്ട് കരഞ്ഞപ്പോൾ ആ മോർച്ചറിയിൽ ഒരുതുള്ളി മുലപ്പാലിനായി ആർത്തുകരഞ്ഞ അവന്റെ കരച്ചിൽ ആ അമ്മ കേട്ടിരുന്നില്ല ....." പുഞ്ചിരിയോടെ ശ്രാവൺ പറഞ്ഞവസാനിച്ചപ്പോഴേക്കും കിരണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ................... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story