രുദ്ര: ഭാഗം 23

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"കരഞ്ഞു തളർന്നു വീണ അമ്മയിൽ നിന്ന് അടർത്തി മാറ്റി മോർച്ചറിയിലേക്ക് അവനെ കൊണ്ട് പോയി കുഞ്ഞു നഷ്ടപ്പെട്ടതോർത്തു ആ അമ്മ പിന്നീട് അലമുറയിട്ട് കരഞ്ഞപ്പോൾ ആ മോർച്ചറിയിൽ ഒരുതുള്ളി മുലപ്പാലിനായി ആർത്തുകരഞ്ഞ അവന്റെ കരച്ചിൽ ആ അമ്മ കേട്ടിരുന്നില്ല ....." പുഞ്ചിരിയോടെ ശ്രാവൺ പറഞ്ഞവസാനിച്ചപ്പോഴേക്കും കിരണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് കാണാത്ത ഭാവത്തിൽ അവൻ തുടർന്നു (ഇനി അവൻ പറയുന്നതൊക്കെ പ്രെസെന്റിൽ നടക്കുന്നത് പോലെയാണ് പറയുന്നേ ....) "മരിച്ചു എന്ന് ഡോക്ടർസ് വിധി എഴുതിയ അവനിൽ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായി തുടങ്ങി ...... വിശപ്പ് സഹിക്കാനാവാതെ അവൻ വാവിട്ടു കരഞ്ഞു .....

മണിക്കൂറുകളോളം ആ മോർച്ചറിയിൽ ഒരു ടേബിളിൽ കിടന്ന് അവൻ കരഞ്ഞു കരഞ്ഞു തളർന്നു ശബ്ദം നേർത്തു വന്നപ്പോഴാണ് കരച്ചിൽ കേട്ട് ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നത് അവർ ഓടി വന്ന് അവനെ കൈകളിൽ കോരിയെടുത്തു അന്നത്തെ ഡ്യൂട്ടി ഡോക്ടറിന്റെ ഭാര്യ ആയിരുന്നു ആ സ്ത്രീ അവർ ഉടൻ തന്നെ ഭർത്താവിനെ വിളിച്ചു വരുത്തി ആ കുഞ്ഞിനെ കണ്ടതും അയാൾ ഞെട്ടലോടെ ഉണ്ടായതൊക്കെ പറഞ്ഞു അപ്പോഴും ആ സ്ത്രീ എന്തോ ചിന്തിക്കുകയായിരുന്നു "ഓ ഗോഡ് ..... കുഞ്ഞു മരിച്ചു എന്ന് കരുതി ആ പെൺകുഞ്ഞുമായി അവർ ഇപ്പൊ ഡിസ്ചാർജ് വാങ്ങാൻ പോകുന്നതേ ഉള്ളു ..... Let me stop them ....."

അയാൾ ധൃതിയിൽ തിരിഞ്ഞു നടന്നതും അയാളുടെ കൈയിൽ അവരുടെ പിടിത്തം വീണു "വീണ .... Leave me .... I have to go ....." അയാൾ ധൃതിയിൽ പറഞ്ഞതും അവരുടെ പിടി മുറുകി വന്നു അവരുടെ കണ്ണുകൾ തന്റെ മാറിലെ ചൂട് പറ്റി പതുങ്ങി കിടക്കുന്ന ആ പൊന്നോമനയിലേക്ക് നീണ്ടു അവരുടെ കണ്ണുകൾ നിറഞ്ഞു ..... വർഷങ്ങളായി അവർ കാണുന്ന സ്വപ്നമായിരുന്നു അത് ...... തന്റെ മാറോട് ചേർന്നുറങ്ങുന്ന ഒരു പിഞ്ചോമന "വിശ്വാ ...... ഇവനെ ..... ഇവനെ എനിക്ക് വേണം വിശ്വാ ..... നമ്മുടെ മകനായി നമുക്ക് വളർത്താം വിശ്വാ ഇവനെ ..... എനിക്ക് .... എനിക്ക് ഇവനെ എന്റെ മാറിൽ നിന്ന് അടർത്തി മാറ്റാൻ കഴിയുന്നില്ല ..... എന്റെ സ്വന്തം കുഞ്ഞാണെന്നൊരു തോന്നൽ .....

ആരെയും അറിയിക്കണ്ട വിശ്വാ ..... ഇവാൻ മരിച്ചൂന്ന് തന്നെ കരുതിക്കോട്ടെ ......" പറയുന്നതിനിപ്പം കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം വിശ്വനാഥ് ഷേണായിക്കും ഭാര്യ വീണക്കും ഉണ്ടായിട്ടില്ല ..... അതിനുള്ള സാധ്യതയും വളരെ കുറവായിരുന്നു ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ പല തവണ വിശ്വനാഥ് അവളെ നിർബന്ധിച്ചെങ്കിലും മാനസികമായി അതിനോട് പൊരുത്തപ്പെടാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല എന്നാലിന്ന് മറ്റൊരാളുടെ കുഞ്ഞിന് വേണ്ടിയാണ് അവൾ വാശി പിടിക്കുന്നത് "Veena please stop it ..... നിനക്കെന്താ ഭ്രാന്താണോ ...... ഇത് മറ്റൊരാളുടെ കുഞ്ഞാണ് .....

നീ ഇപ്പൊ ചെയ്യാൻ പറയുന്നത് എത്ര വലിയ തെറ്റാണെന്ന് അറിയുമോ നിനക്ക് ...... As a doctor ... ഇതൊക്കെ എന്റെ എത്തിക്സിന് എതിരാണ് വീണ ...... ഞാൻ അവരെ ഇൻഫോം ചെയ്യാൻ പോകുവാ ....." വിശ്വനാഥ് അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നതും "ഇവനെ എനിക്ക് നഷ്ടമായാൽ പിന്നെ എന്നെ നിങ്ങൾ ജീവനോടെ കാണില്ല ....." വീണയുടെ വാക്കുകൾ കേട്ട് അയാളുടെ കാലുകൾ നിശ്ചലമായി അയാൾ ദയനീയമായി അവളെ ഒന്ന് നോക്കി ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു അയാൾക്ക് അതോടെ ആ കുഞ്ഞിന്റെ ജീവിതം മാറി മറിഞ്ഞു ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ ആയ വീണയുടെ ഡോക്ടർ വിശ്വനാഥന്റെയും മകനായി അവൻ വളർന്നു "ശ്രാവൺ ......

ശ്രാവൺ ഷേണായി ...." വിശ്വയുടെയും വീണയുടെയും കണ്ണൻ ...... സന്തോഷത്തോടെ അവർ ആ കുട്ടി കുറുമ്പനൊപ്പം ജീവിച്ചു അവന്റെ ഒരു വളർച്ചയും അവർ സന്തോഷത്തോടെ ആഘോഷിച്ചു പോന്നു അവൻ പ്ലസ് ടു ആയപ്പോൾ വീണക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ അവരിൽ ഭീതി പടർത്തി കാൻസർ എന്ന ചെല്ലപ്പേരുള്ളവൻ ആ കുടുംബത്തിന്റെ സന്തോഷത്തിന് മീതെ വികൃതി കാട്ടി നടന്നു മരുന്നും മന്ത്രവും വീണയെ കൈവിട്ടപ്പോൾ അവർ വിശ്വനെയും മകനെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു "ഞാൻ ചെയ്ത തെറ്റിന്റെ ഫലമായിരിക്കും എന്നെ ഈ അവസ്ഥയിലെത്തിച്ചത് .... അല്ലെ വിശ്വാ ......?"

അവർ വിതുമ്പലടക്കിക്കൊണ്ട് പറഞ്ഞതും വിശ്വ വീണയെ അണച്ച് പിടിച്ചു "കണ്ണാ ...... നിന്നോട് മാപ്പ് ചോദിക്കാനുള്ള അർഹത പോലും എനിക്കില്ല ...... ഞാനിന്ന് പറയാൻ പോകുന്ന കാര്യങ്ങൾ കേട്ടാൽ നീയീ അമ്മയെ വെറുക്കും ...... പക്ഷെ ..... ഇത് പറയാതെ പോയാൽ എനിക്ക് മോക്ഷം കിട്ടില്ല ....." ഒരു മുഖാവരയോടുകൂടി വീണ പറയുന്ന ഓരോ കാര്യങ്ങളും ഞെട്ടലോടെയാണ് അവൻ കേട്ടിരുന്നത് ഒക്കെ കേട്ട് നിസ്സംഗനായി ഇരിക്കുന്ന അവനെ വിശ്വൻ ചേർത്ത് പിടിച്ചു "അ .... അമ്മയെ ക്ഷപിക്കല്ലെടാ ..... അച്ഛനെ തനിച്ചാക്കി ..... പോ ..... പോവില്ലെന്ന് അമ്മക്ക് ..... വാക്ക് താ കണ്ണാ ......"

മരണവെപ്രാളത്തിൽ അവർ അവനു നേരെ കൈ നീട്ടിയതും അവൻ നിറകണ്ണുകളോടെ അവരുടെ കൈക്കു മേൽ കൈ വെച്ച് വാക്ക് കൊടുത്തതും അവരുടെ ശ്വാസനിശ്വാസങ്ങൾ നിലച്ചു ...... കൈയിലെ പിടി മുറുകിയതറിഞ്ഞു തലയുയർത്തി നോക്കിയ അവൻ കാണുന്നത് ജീവനറ്റു കിടക്കുന്ന വീണയെയാണ് അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി തളർച്ചയോടെ അവൻ നിലത്തേക്ക് ഊർന്നിരുന്നു വീണയുടെ അന്ത്യകർമങ്ങൾ ഒരു പാവയെപ്പോലെ അവൻ ചെയ്തു തീർത്തു വീണയെ നഷ്ടമായ വേദനയിൽ നിന്നും പതിയെ പതിയെ രണ്ടുപേരും മുക്തി നേടി വന്നു കണ്ണന്റെ ഉള്ളിൽ കുടുംബത്തെക്കുറിച്ചുള്ള ചിന്ത വന്ന് നിറഞ്ഞു വിശ്വൻ പറഞ്ഞു കേട്ട് മാത്രം അറിവുള്ള തന്റെ കുടുംബത്തെ അവൻ അത്രമാത്രം സ്നേഹിച്ചിരുന്നു

അച്ഛൻ അമ്മ ഏട്ടൻ അനിയത്തി എല്ലാവരെയും കാണാൻ അവന്റെ ഉള്ളം ഒരുപാട് കൊതിച്ചിരുന്നു പക്ഷെ വീണക്ക് കൊടുത്ത വാക്ക് അവനെ അവരിൽ നിന്ന് പിന്നോട്ട് വലിച്ചു അത് മനസ്സിലായെന്ന വണ്ണം വിശ്വൻ തന്നെ അവനെ അവന്റെ യഥാർത്ഥ വീട്ടിലേക്ക് കൊണ്ട് പോയി അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒക്കെ കാണാൻ അവന്റെ മനസ്സ് ഒരുപാട് വെമ്പുന്നുണ്ടായിരുന്നു അത്രയേറെ ആശയോടെ ..... പ്രതീക്ഷയോടെ ..... സന്തോഷത്തോടെയാണ് അവൻ സത്യനൊപ്പം പോയത് ഹോസ്പിറ്റൽ റെക്കോർഡ്സിൽ നിന്ന് കിട്ടിയ തന്റെ അമ്മയുടെയും പിന്നീട് വിശ്വൻ സങ്കടിപ്പിച്ചു കൊടുത്ത അവരുടെ കുടുംബത്തിന്റെ ഫോട്ടോയിലൂടെയും വിരലോടിച്ചുകൊണ്ട് അവരെ നേരിൽ കാണുന്ന രംഗം സ്വപ്നം കണ്ടിരുന്നു

വീടിന് മുന്നിൽ അവരുടെ കാർ വന്നിറങ്ങിയതും മുറ്റത്തുള്ള ആൾകൂട്ടം കണ്ട് അവന്റെ ഉള്ളിൽ വെള്ളിടി വെട്ടി ആ വീണ്ടിനുള്ളിലേക്ക് കയറുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു വെള്ള പുതപ്പിച്ച ശരീരത്തിൽ അവന്റെ കണ്ണുകളുടക്കിയതും അവൻ തറഞ്ഞു നിന്ന് പോയി "അ ...... അമ്മാ ......." അവന്റെ തൊണ്ടയിടറി ..... കണ്ണുകൾ നിറഞ്ഞു ആദ്യമായി പെറ്റമ്മയെ കാണാൻ ആശയോടെ വന്നതായിരുന്നു അവൻ ..... അപ്പോഴേക്കും അവനെ ഒന്ന് കാണാൻ പോലും കാത്തു നിൽക്കാതെ ആ അമ്മ പോയിക്കളഞ്ഞു ഒരു കുട്ടിയേയും ചേർത്ത് പിടിച്ചു വിതുമ്പലടക്കാൻ പാടുപെടുന്ന ആ പെൺകുട്ടി അവന്റെ കൂടെപ്പിറപ്പാണെന്ന് ഒറ്റ നോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞു

അടുത്ത് പോയി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ തുനിഞ്ഞ അവന്റെ കാലുകളെ നിശ്ചലമാക്കിക്കൊണ്ട് ഭിത്തിയിൽ മാലയിട്ടു വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോ അവന് മുന്നിൽ അനാവൃതമായി കാലുകൾ ആരോ പിടിച്ചു വച്ചിരിക്കുന്നത് പോലെ മുന്നോട്ട് നടക്കാൻ കഴിയുന്നില്ല ഒരുവേള അലറിക്കരയാൻ അവനു തോന്നിപ്പോയി ഒടുവിൽ കർമങ്ങൾ ചെയ്യാൻ നിൽക്കുന്ന അമ്മയുടെ സഹോദരന്റെ അടുത്തേക്ക് നടന്നു "ഞാൻ ..... ഞാൻ ചെയ്തോട്ടെ ..... എന്റെ അമ്മയെ യാത്രയാക്കാനുള്ള അവകാശമെങ്കിലും എനിക്ക് തന്നൂടെ .....?"

ദൈന്യത നിറഞ്ഞ സ്വരത്തോടെ അവൻ ചോദിക്കുമ്പോൾ ഞെട്ടലോടെയാണ് അയാൾ അവനെ നോക്കിയത് നടന്നതൊക്കെ വിശ്വൻ അദ്ദേഹത്തോട് ഒരു കുറ്റസമ്മതം പോലെ ഏറ്റു പറഞ്ഞു കേട്ടതൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞു നിന്ന അയാൾ നിറകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു മരിച്ചു എന്ന് വിശ്വസിച്ച മകന്റെ കൈ കൊണ്ട് തന്നെ ആ അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നത് അയാൾ (സത്യൻ ) നിറകണ്ണുകളോടെ നോക്കി നിന്നു "എന്താ .... എന്താ എന്റെ അച്ഛന് പറ്റിയെ ..... അമ്മക്ക് ഏട്ടനും ഒക്കെ എന്താ സംഭവിച്ചേ ......?" കണ്ണന്റെ ചോദ്യങ്ങൾക്ക് മുന്നിൽ സത്യന് അടിയറവ് പറയേണ്ടി വന്നു അമ്മാവനിൽ നിന്നുമറിഞ്ഞ സത്യങ്ങൾ കണ്ണനെ ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിച്ചു

പ്രതികാരം മനസ്സിലേറ്റി തന്റെ സഹോദരിയെ മാറി നിന്ന് കണ്ടുകൊണ്ട് അവൻ പുതിയ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി തന്റെ കുടുംബത്തെ ചിന്നഭിന്നമാക്കിയവരെ കൊന്ന് തള്ളാനുള്ള പക അവന്റെ ഉള്ളിൽ നിറഞ്ഞു പക്ഷെ ആ ശത്രുക്കളെ നേരിൽ കണ്ട ഒരാൾ മാത്രമേ ഇന്നീ ഭൂമുഖത്തുള്ളു ...... ഉണ്ണി ഉണ്ണിയെ കണ്ടെത്താൻ അവൻ ഒരുപാട് ശ്രമിച്ചു ...... തന്റെ ഏട്ടനെ കണ്ടെത്താൻ ലോകം മുഴുവൻ അവൻ അലഞ്ഞു * അവന്റെ അലച്ചിൽ ഇപ്പൊ ധാ ഇവിടെ നിങ്ങളുടെ മുന്നിൽ കൊണ്ടെത്തിച്ചു ......അവന്റെ ഉണ്ണിയേട്ടന്റെ മുന്നിൽ ......" ഒരു കഥപോലെ പറഞ്ഞു തുടങ്ങി ഒരു പുഞ്ചിരിയോടെ കിരണിനെ നോക്കി അവൻ പറഞ്ഞു തീർത്തതും കിരൺ മുന്നോട്ട് ആഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു

കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ...... ശ്രാവൺ ഒരു പുഞ്ചിരിയോടെ അവന്റെ പുറത്തു തട്ടിക്കൊടുത്തു കിരൺ ഒന്ന് വിട്ടിരുന്നുകൊണ്ട് അവന്റെ മുഖം കോരിയെടുത്തു ഉമ്മകൾ കൊണ്ട് നിറച്ചു പിന്നെ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു "നീ ജീവനോടെ ഉണ്ടെന്ന കാര്യം ഈ ഏട്ടൻ അറിയാതെ പോയല്ലോ കണ്ണാ ......" കിരൺ കണ്ണുകൾ ഇറുക്കിയടച്ചതും കണ്ണിൽ നിന്ന് കണ്ണുനീർ ചാടി അപ്പോഴും ഒരു പുഞ്ചിരിയോടെ കിരണിന്റെ പുറത്തു പതിയെ തട്ടിക്കൊണ്ടിരിക്കുകയായിരുന്നു ശ്രാവൺ .....! •••••••••••••••••••••••••••••••••••••••••••••••••• "ഉമ്മാ ..... ഉപ്പ ഇങ്ങളെ വിളിച്ചായിരുന്നോ ....."

അൻവർ ഫുഡ് കഴിക്കുന്നതിനിടയിൽ ചോദിച്ചുകൊണ്ട് ഫിദയെ നോക്കി "മ്മ് വിളിച്ചു ..... ഇവൾക്ക് ഒരു ആലോചന വന്നുന്നു ..... മൂപ്പർക്ക് നല്ല താല്പര്യം ഉണ്ടെന്ന് തോന്നുന്നു ഇതിൽ ....." അവനു വിളമ്പിക്കൊണ്ട് ഉമ്മ പറയുന്നത് കേട്ട് ഫിദ ഒന്ന് ഞെട്ടി "എന്നോടും പറഞ്ഞു ..... എന്തിനാ ഉമ്മാ ഇപ്പൊ ഇത്രക്ക് ധൃതി കാണിക്കുന്നേ ...... അവളുടെ കോഴ്സ് കഴിഞ്ഞിട്ട് പോരെ ഇതൊക്കെ .....?" അൻവർ കുറച്ചു നീരസത്തോടെ പറഞ്ഞതും ഫിദ പ്രതീക്ഷയോടെ ഉമ്മയെ നോക്കി "അതിനിപ്പോ ഉറപ്പിച്ചിട്ടൊന്നുല്ലല്ലോ ..... വേണച്ചാൽ അവര് ഒന്ന് വന്ന് കണ്ടിട്ട് പോട്ടെ ..... നല്ലതാണെങ്കിൽ പഠിപ്പ് കഴിഞ്ഞു നടത്താം ....." അത് കേട്ടതും അൻവർ ഒന്ന് അമർത്തി മൂളി ഫിദ ഒന്നും മിണ്ടാതെ അവിടുന്ന് എണീറ്റ് പോയി

അവൾ മുറിയിലേക്ക് നടന്നു ഫോൺ എടുത്ത് അല്ലുവിനെ ചാറ്റ് ഓപ്പൺ ആക്കി അവൾ അതിൽ I love you എന്ന ടൈപ്പ് ചെയ്തു ..... പിന്നെ എന്തോ ഓർത്തുകൊണ്ട് അത് ബാക്ക്‌ എടുത്ത് അവൾ ഫോൺ ബെഡിലേക്കിട്ടുകൊണ്ട് കണ്ണിന് മുകളിൽ കൈ വെച്ച് ബെഡിലേക്ക് വീണു •••••••••••••••••••••••••••••••••••••••••••••••••••• രുദ്രയും മഹിയും വീട്ടിലേക്ക് ചെന്ന് കയറിയതും സൂര്യനും അപ്പുവും സോഫയിലിരുന്ന് റിമോട്ടിന് വേണ്ടി തല്ല് കൂടുകയായിരുന്നു ഹേമ വന്ന് സൂര്യന്റെ പുറം നോക്കി ഒന്ന് കൊടുത്തുകൊണ്ട് റിമോട്ട് വാങ്ങി അപ്പുവിന് കൊടുത്തു കുറച്ചു മാറി നിന്ന് ചന്ദ്രൻ ഇതൊക്കെ ചിരിയോടെ നോക്കി നിൽക്കുന്നുണ്ട് അപ്പു ചാനൽ മാറ്റുന്നതിനിടയിലാണ് അതിലെ ഒരു സിനിമ അവന്റെ കണ്ണിൽ പെട്ടത്

"മുത്തേ മുത്തേ കിങ്ങിണി മുത്തേ .... നിനക്കെന്നുംഉറങ്ങീടാം ഒരു ചിപ്പിയാണീയമ്മ ......" (കാണാകണ്മണി മൂവി ) ആ പാട്ടിൽ അമ്മ മകളെ എടുത്ത് കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ഒക്കെ അവൻ കണ്ണെടുക്കാതെ നോക്കിയിരുന്നു പതിയെ എല്ലാവരുടെയും ശ്രദ്ധ അപ്പുവിലേക്കായി അത് കാണുംതോറും അവന്റെ കണ്ണ് നിറഞ്ഞു ..... ചുണ്ടുകൾ വിതുമ്പി ചുണ്ടു പുറത്തേക്ക് ഉന്തിക്കൊണ്ട് അവൻ ഏങ്ങിക്കരയാൻ തുടങ്ങിയതും രുദ്ര പോയി ടീവി ഓഫ് ചെയ്തു അവനെ എടുത്തു റൂമിലേക്ക് കൊണ്ട് പോയി .... ഒപ്പം ഹേമയും സൂര്യനും പോയി "ആരാ അപ്പുവിന്റെ അമ്മ ....?" അതൊക്കെ കണ്ട് കണ്ണ് തുടച്ചു നിൽക്കുന്ന ചന്ദ്രന്റെ അടുത്തായി ചെന്ന് നിന്ന് കൊണ്ട് മഹി ചോദിച്ചതും അയാൾ ഒന്ന് നിശ്വസിച്ചു "അംബികാ ......" മറ്റെങ്ങോ നോക്കിക്കൊണ്ട് അയാൾ നിർവികാരാനായി പറഞ്ഞു ................ തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story