രുദ്ര: ഭാഗം 25

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അത് വകവെക്കാതെ അവൻ കുളത്തിലേക്ക് നോക്കിയതും നീന്തലറിയാതെ ശ്വാസത്തിനായി പിടഞ്ഞുകൊണ്ട് മുങ്ങിത്താഴുന്ന രുദ്രയെ കണ്ടതും അവൻ ഞെട്ടി "ശ്രീക്കുട്ടീ ..............!!!!!!" ശ്രാവൺ അലറിയതും എവിടെന്നോ വന്നൊരു ബുള്ളറ്റ് രുദ്രയുടെ നെഞ്ചിൽ തറച്ചു കയറി ...... അവൾ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി കൈയിൽ കിട്ടിയ വള്ളിയിൽ പിടിച്ചു ഒരു വിധത്തിൽ പൊങ്ങി വരുമ്പോഴാണ് ആരോ ഉതിർത്തു വിട്ട വെടിയുണ്ട അവളുടെ നെഞ്ചിൽ വന്ന് തറച്ചത് കാഴ്ച കണ്ട് ഞെട്ടിയ ശ്രാവണിൽ നിന്നും ഉതിർന്നുവീണ പേരിൽ കിരൺ ഞെട്ടി "ശ്രീ ..... ശ്രീക്കുട്ടി .....?"

അവൻ വിശ്വാസം വരാതെ കുളത്തിലേക്ക് മുങ്ങിപ്പോയ രുദ്രയെ നോക്കി വിറയ്ക്കുന്ന ചുണ്ടുകളോടെ ഉരുവിട്ടു പെട്ടെന്ന് കുളത്തിലേക്ക് എന്തോ വീഴുന്ന പോലെ തോന്നിയതും രണ്ടുപേരും ഞെട്ടലോടെ നോക്കി ഞെട്ടലിൽ നിന്ന് വിട്ട് മാറിയ ശ്രാവൺ കുളത്തിലേക്ക് എടുത്ത് ചാടി അവൻ മൂക്ക് പൊത്തി കുളത്തിനടിയിൽ കുറേനേരം തിരഞ്ഞു അവന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു ഇടക്കിടക്ക് ഒന്ന് ഉയർന്നു പൊങ്ങി അവൻ ചുറ്റും നോക്കും ..... വീണ്ടും വെള്ളത്തിലേക്ക് താഴ്ന്നു സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കിരണിന് കുറച്ചു സമയം വേണ്ടി വന്നു "ശ്രീക്കുട്ടീ ...... മോളെ ....... "

കുളത്തിലേക്കിറങ്ങി അലറി വിളിക്കുന്ന രാമചന്ദ്രനിൽ അവന്റെ കണ്ണുകളുടക്കി "കുഞ്ഞമ്മാമ .....!" അവൻ ഞെട്ടലോടെ ഉരുവിട്ടു "എ .... എന്റെ ശ്രീക്കുട്ടി ......" അവൻ പരിഭ്രമത്തോടെ പുലമ്പിക്കൊണ്ട് കുളത്തിലേക്ക് എടുത്തു ചാടി കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ കണ്ണൻ തളർച്ചയോടെ കയറി വന്നു പടിക്കെട്ടിൽ ഇരുന്നുകൊണ്ട് നിർവികാരനായി കുളത്തിലേക്ക് നോക്കി "കണ്ണാ...... മോളെവിടെ ...... കണ്ണാ ...... കണ്ണാ ....." ചന്ദ്രൻ അവനെ കുലുക്കി വിളിക്കുമ്പോഴും അവളുടെ രക്തം കലർന്ന ആ വെള്ളത്തിലേക്ക് തന്നെ അവൻ നിസ്സംഗനായി നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞതും കിരണും തോറ്റ് പോയവനെ പോലെ ഉയർന്നു പൊങ്ങിക്കൊണ്ട് മുഖം പൊത്തി അലറി

ചന്ദ്രൻ കിരണിനെ സംശയത്തോടെ നോക്കിക്കൊണ്ട് നിൽക്കവേ വെള്ളത്തിനടിയിൽ നിന്നും എന്തോ വലിയ ശബ്ദത്തോടെ പൊങ്ങി വന്നു രുദ്രയെയും ചേർത്ത് പിടിച്ചു വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന മഹിയെ എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി വെള്ളത്തിനടിയിലെ വള്ളിചെടിയിൽ കുരുങ്ങിയിട്ടാവണം അവളുടെ ദേഹം മുഴുവൻ ഇലകളും വള്ളികളും ആയിരുന്നു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു ...... അത്കൊണ്ട് തന്നെ അവളുടെ ബോധം മറഞ്ഞിരുന്നു അപ്പോഴാണ് അമ്പലപ്രദക്ഷിണം നടത്തിക്കൊണ്ടിരുന്ന ഹേമയെയും കൂട്ടി സത്യനും സൂര്യനും അങ്ങോട്ടേക്ക് വന്നത് "സൂര്യാ ....... വണ്ടിയെടുക്കടാ ....."

അവനിലേക്ക് ഓടിയടുക്കുന്ന കിരണിനെയും ശ്രാവണിനെയും കണ്ടില്ലെന്ന് നടിച്ചു അവൻ അവളെയും കൊണ്ട് പടവുകൾ വേഗം കയറി ചന്ദ്രനും സത്യനും വേഗം അവനെ സഹായിച്ചു ..... ഹേമ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവർക്ക് പിറകെ ഓടി "കണ്ണാ ...... വാടാ ......" കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് കിരൺ ഓടിയതും ശ്രാവൺ എന്തോ ചിന്തിച്ചുകൊണ്ട് തിരിഞ്ഞോടി "രുദ്ര ..... രുദ്രാ ...... കണ്ണ് തുറക്ക് ......" അവളെ മടിയിൽ കിടത്തിക്കൊണ്ട് മഹി അവളുടെ കവിളിൽ തട്ടി വിളിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല ഹേമ അടുത്തിരുന്നു കരയുന്നുണ്ട് "ഒന്ന് വേഗം പോടാ ....."

ഡ്രൈവ് ചെയ്യുന്ന സൂര്യയെ നോക്കി അവൻ അലറിയതും സൂര്യ വേഗം സ്പീഡ് കൂട്ടി ഹോസ്പിറ്റലിന് മുന്നിൽ ആ കാർ ചെന്ന് നിന്നതും സ്‌ട്രെച്ചറിനു വേണ്ടി കാത്തു നിൽക്കാതെ മഹി തന്നെ അവളെ അകത്തേക്ക് കൊണ്ട് ഓടി സ്‌ട്രെച്ചറുമായി ഓടിവരുന്ന അറ്റെൻഡറിനെയും നേഴ്സിനേയും കണ്ടതും അവൻ അതിവേഗം അങ്ങോട്ടേക്ക് ഓടി അവളെ അതിൽ കിടത്തിയതും അവർ അവളെ ICU വിലേക്ക് കൊണ്ടുപോയി മഹി ഭിത്തിയിലേക്ക് തലചേർത്തു നിന്നതും കിരൺ ഓടി വന്ന് ICU വിന്റെ ഡോറിലൂടെ അകത്തേക്ക് നോക്കി കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു അവനെ കണ്ടതും മഹിയുടെ മുഖം വലിഞ്ഞു മുറുകി കാറ്റ് പോലെ പാഞ്ഞു ചെന്ന് അവൻ കിരണിനെ ചവിട്ടി താഴെ ഇട്ടു

"നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാടാ അവളുടെ ദേഹത്തു നീ കൈ വെച്ചത് ......" താഴെ വീണു കിടക്കുന്ന കിരണിന്റെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് മഹി അലറി ശബ്ദം കേട്ട് വന്നവരൊക്കെ അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ശക്തിക്ക് മുന്നിൽ ആ ശ്രമങ്ങളൊക്കെ വിഫലമായി ഇതൊക്കെ കണ്ടു കൊണ്ട് വന്ന ശ്രാവൺ ദേശ്യത്തോടെ മഹിയെ തള്ളി മാറ്റി നിലത്തു വീണു കിടന്ന് കഴുത്തിൽ കൈ വെച്ച് ചുമക്കുന്ന ഉണ്ണിയെ അവൻ പിടിച്ചെഴുന്നേല്പിച്ചു "വേണ്ട മഹി ..... തമ്മിൽ തല്ലാനുള്ള സമയമല്ല ഇത് ...... നമ്മുടെ ഒക്കെ ജീവനാ അകത്തു കിടക്കുന്നെ ....." ശ്രാവൺ പറഞ്ഞു മുഴുവനാക്കും മുന്നേ മഹി അവനെ പിന്നിലേക്ക് പിടിച്ചു തള്ളി

"നമ്മുടെയോ ...... എന്റെ ..... എന്റെ മാത്രം ..... എന്റെ ജീവനു നേരെയാ ഇവൻ കൈ ഉയർത്തിയത് ...... അത് ക്ഷമിക്കണോ ഞാൻ ..... " മഹി ദേശ്യത്താൽ വിറക്കുകയായിരുന്നു വീണ്ടും കിരണിന് നേരെ കൈ ഓങ്ങിയ മഹിയുടെ കൈ തടഞ്ഞുകൊണ്ട് ശ്രാവൺ മുന്നിൽ കയറി നിന്നു "വേണ്ട മഹീ ..... " ഒരു താക്കീതിന്റെ സ്വരത്തോടെ പറഞ്ഞതും മഹി അവനെ തള്ളിമാറ്റി കിരണിന് നേരെ പാഞ്ഞു "മഹി വേണ്ടാ ......" ചന്ദ്രൻ ഇടക്ക് കയറി പറയുന്നത് കേൾക്കാത്ത ഭാവത്തിൽ അവൻ കിരണിന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്തതും ശ്രാവണിന്റെ ചവിട്ടേറ്റ് മഹി തെറിച്ചു പോയതും ഒത്തായിരുന്നു "നിന്നോട് വേണ്ട വേണ്ടാ ന്ന് പറഞ്ഞതല്ലേ ഞാൻ ......

അകത്തു കിടക്കുന്നവൾ നിനക്ക് ഭാര്യ ആണെങ്കിൽ ഞങ്ങൾക്ക് അവൾ എല്ലാമാണ് ..... ഞങ്ങടെ പ്രാണനാടാ അവൾ ...... അവൾ ഞങ്ങടെ പെങ്ങൾ ആയതിന് ശേഷമാ നിനക്ക് അവൾ ഭാര്യ ആയത് ..... മനസ്സിലായോ പിന്നെ ഇനി ഒരിക്കൽ കൂടി എന്റെ ഏട്ടന്റെ ദേഹത്ത് കൈ വെക്കാൻ നോക്കിയാൽ ബന്ധവും സ്വന്തവും ഒക്കെ ഈ കണ്ണൻ മറക്കും ......" മഹിക്ക്‌ നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൻ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി സത്യനും ചന്ദ്രനും ഞെട്ടലോടെ കിരണിനെ നോക്കി നിൽക്കുന്നുണ്ട് "ഉണ്ണി ......?" കണ്ണനെ നോക്കി സത്യൻ ചോദ്യഭാവത്തിൽ ചോദിച്ചതും അവൻ കിരണിനെ ഒന്ന് നോക്കിക്കൊണ്ട് ഒന്ന് കണ്ണടച്ച് കാണിച്ചു അപ്പോഴേക്കും ഹേമയും സത്യനും ചന്ദ്രനും അവനെ പൊതിഞ്ഞിരുന്നു താഴെ വീണു കിടക്കുന്ന മഹിക്ക്‌ നേരെ ശ്രാവൺ കൈ നീട്ടിയതും ഉള്ളിൽ അനേകായിരം ചോദ്യങ്ങളുമായി മഹി അവന്റെ കൈയിൽ പിടിച്ചു എണീറ്റു

"അവളെ ഒന്ന് അടിച്ചതിന് നീ ഇത്രയും ഉറഞ്ഞുതുള്ളി ...... പക്ഷെ അവളെ കൊല്ലാൻ നോക്കിയ ആ പുന്നാരമോനെതിരെ നീ എന്തെങ്കിലും ചെയ്തോ ......?" മഹിയെ നോക്കി പുച്ഛത്തോടെ ചോദിക്കുന്ന ശ്രാവണിനോട് ഒന്നും പറയാതെ അവൻ നിന്നു "നീ ഇനി ഒന്നും ചെയ്യണ്ട ..... അവളെ തൊട്ടാൽ ചോദിക്കാൻ അവളുടെ ഈ ആങ്ങളമാരുണ്ട് ..... വാ ചേട്ടാ ....." മഹിയോട് അത്രയും പറഞ്ഞു കിരണിനെയും കൂട്ടി അവൻ മഹിയെ മറികടന്ന് നടന്നതും "നിങ്ങൾക്ക് ഇനി അവനെ കിട്ടില്ല ......" തിരിഞ്ഞു നോക്കാതെ മഹി അത് പറഞ്ഞതും ശ്രാവൺ ഒന്ന് നിന്നു "All the best ......"

പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞുകൊണ്ട് ശ്രാവൺ കിരണിനെയും കൂട്ടി പുറത്തേക്ക് നടന്നു വിജനമായ ഒരു കാട്ടുപ്രദേശത്തു ശ്രാവണിന്റെ ബൈക്ക് വന്ന് നിന്നതും കിരൺ ബൈക്കിൽ നിന്നും ഇറങ്ങി കുറച്ചു ഉള്ളിലോട്ട് പൊട്ടിപ്പൊളിഞ്ഞ ഒരു ഇരുനില കെട്ടിടം കണ്ടതും ശ്രാവൺ അങ്ങോട്ടേക്ക് നടന്നു "ഇവിടെ എന്താ കണ്ണാ ....?" നടക്കുന്നതിനിടയിൽ ചുറ്റും വീക്ഷിച്ചുകൊണ്ട് കിരൺ ചോദിച്ചു "ശ്രീക്കുട്ടിയെ കുറിച്ചോർത്തു നിങ്ങളൊക്കെ തകർന്നിരുന്നപ്പോൾ എന്റെ കണ്ണുടക്കിയത് വീണ്ടും അവൾക്ക് നേരെ വെടിയുതിർക്കാൻ തയ്യാറായി നിൽക്കുന്ന ആ പന്ന $&&#%%€ യിലാണ് ...... വെള്ളത്തിലോട്ട് താഴ്ന്നു പോയതുകൊണ്ടാവാം അതിന് ശ്രമിക്കാതെ അവൻ രക്ഷപ്പെടാൻ നോക്കിയത് ......

അങ്ങനെ നമ്മടെ പെങ്ങളെ തൊട്ടവനെ രക്ഷപ്പെടാൻ സമ്മതിക്കുമോ ...... നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയപ്പോൾ ഞാൻ പോയത് അവന്റെ പിറകേയാ ..... ഇതിനകത്തുണ്ട് ..... വാ ....." അവൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ച കണ്ട് അവൻ ഞെട്ടി ദേഹമാസകലം മുറിവുമായി നിലത്തു കിടക്കുന്ന ഒരുത്തനും അവനടുത്തു ചെയറിൽ കാലും കയറ്റി വെച്ചിരിക്കുന്ന മഹിയും അവന്റെ ഉള്ളം കൈയിലൂടെ കത്തിയിറക്കിയിരിക്കുന്നത് കണ്ടതും കിരൺ മുഖം തിരിച്ചു ചോര വാർന്നൊഴുകുന്നുണ്ട് ..... നേർത്ത മൂളൽ മാത്രം അവനിൽ നിന്ന് കേൾക്കുന്നുണ്ട് "പച്ചമാംസത്തിൽ ബുള്ളറ്റ് കയറുമ്പോൾ എങ്ങനെ ഉണ്ടാവുമെന്ന് നീനക്ക് അറിയണ്ടേ ....."

അതും പറഞ്ഞു അവന്റെ തന്നെ ഗൺ എടുത്ത് മഹി അവന്റെ കാൽ മുട്ടിലും കൈയിലും ഒക്കെ ഷൂട്ട് ചെയ്തുകൊണ്ട് ഇരുന്ന ചെയർ പിന്നിലേക്ക് ചവിട്ടി നീക്കി അവർക്ക് നേരെ തിരിഞ്ഞു "ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് ഇവനെ കിട്ടില്ലെന്ന് ...... ഇനി ആങ്ങളമാർക്ക് എന്തേലും അറിയാനുണ്ടെങ്കിൽ വേഗം ചോദിച്ചോ ..... എത്രനേരം ഇവന് ജീവൻ ഉണ്ടാകും എന്ന് പറയാൻ പറ്റില്ല ....." ഒരു പരിഹാസത്തോടെ ഗൺ വലിച്ചെറിഞ്ഞു അവിടുന്ന് ഇറങ്ങിപ്പോകുന്ന മഹിയെ കൗതുകത്തോടെ അവർ നോക്കി നിന്നു മഹി ഷൂട്ട് ചെയ്ത അവന്റെ ശരീരഭാഗത്തു ശ്രാവൺ ചവിട്ടി പിടിച്ചു "ഞാൻ നിനക്കുള്ള ശിക്ഷ നേരത്തെ വിധിക്കാഞ്ഞത് നന്നായി എന്ന് എനിക്കിപ്പോ തോന്നുന്നു .....

ഞാൻ തരുന്ന ശിക്ഷ ഇതിൽ നിന്നൊക്കെ ഒരുപാട് ചെറുതായിപ്പോയേനെ ....." നിലത്തു കിടക്കുന്നവന്റെ മുടിയിൽ പിടിച്ചുകൊണ്ട് ശ്രാവൺ പറഞ്ഞതും അവൻ വേദനകൊണ്ട് പുളയുന്നുണ്ട് പക്ഷെ ഒന്ന് നിലവിളിക്കാനുള്ള ആവതു പോലും ആ ശരീരത്തിനുണ്ടായിരുന്നില്ല "വേഗം ഹോസ്പിറ്റലിൽ എത്തിച്ചാൽ ഒരുപക്ഷെ നീ രക്ഷപ്പെടും ...... സൊ ജീവൻ വേണമെങ്കിൽ പറഞ്ഞോ ..... ആരാ നിന്നെക്കൊണ്ട് ഇത് ചെയ്യിച്ചേ ......?" ശ്രാവൺ അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് ചോദിച്ചതും അവൻ കഷ്ടപ്പെട്ട് എന്തോ പറയാൻ ശ്രമിച്ചു "A.C ...P .....Ri ..... Rishi ....Rishikesh ....."............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story