രുദ്ര: ഭാഗം 26

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"വേഗം ഹോസ്പിറ്റലിൽ എത്തിച്ചാൽ ഒരുപക്ഷെ നീ രക്ഷപ്പെടും ...... സൊ ജീവൻ വേണമെങ്കിൽ പറഞ്ഞോ ..... ആരാ നിന്നെക്കൊണ്ട് ഇത് ചെയ്യിച്ചേ ......?" ശ്രാവൺ അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് ചോദിച്ചതും അവൻ കഷ്ടപ്പെട്ട് എന്തോ പറയാൻ ശ്രമിച്ചു "A.C ...P .....Ri ..... Rishi ....Rishikesh ....."അയാൾ ബുദ്ധിമുട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചതും ശ്രാവണിന്റെ മുഖം വലിഞ്ഞു മുറുകി അവന്റെ മൂക്കിനിട്ട് ഒന്ന് കൊടുത്തു "ഇനി പറയ് ..... ആരാ നിന്നെക്കൊണ്ട് ചെയ്യിച്ചേ .....?" ശ്രാവൺ ഒന്ന് കൈ കുടഞ്ഞുകൊണ്ട് നിലത്തു കിടന്ന് പുളയുന്നവനോട് ചോദിച്ചതും അവന്റെ ചുണ്ടുകൾ പതിയെ ചലിച്ചു "എ .... നിക്ക് ..... അറി ....അറിയില്ല ..... ഫോൺ ..... ഫോണിലൂടെ ..... ഏൽപ്പിച്ച ...... വർക്കാ ..... എന്നോട് ..... അങ്ങനെയാ ..... പ .... പറഞ്ഞെ ....."

അവൻ വേദന കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചതും ശ്രാവൺ അവിടുന്ന് എണീറ്റു ഫോൺ എടുത്ത് ആർക്കോ വിളിച്ചു കുറച്ചു നിമിഷത്തിനകം ഒരു ആംബുലൻസ് അവിടെ എത്തി "നിങ്ങളുട ഗാങ്‌ വാറിലാണ് ഇതൊക്കെ സംഭവിച്ചത് .....മനസ്സിലായല്ലോ ....? ഇവിടെ നടന്നതൊന്നും പുറം ലോകം അറിയരുതെന്ന് ...... അറിഞ്ഞാൽ ......!!" ആംബുലൻസിൽ കയറ്റിയതും അവന്റെ ചെവിക്കരുകിൽ വന്ന് ശ്രാവൺ പറഞ്ഞതും അവന് ഭയത്തോടെ ഒന്ന് നോക്കാൻ മാത്രമേ ആയുള്ളൂ ഒന്ന് അനങ്ങാൻ പോലും കഴിയാതെ വേദന കടിച്ചു പിടിച്ചു കിടക്കുന്നവനെ നോക്കിക്കൊണ്ട് ശ്രാവൺ ആംബുലൻസിന്റെ ഡോർ അടച്ചുകൊണ്ട് പിന്നിൽ കൈകൊണ്ട് തട്ടിയതും ആ ആംബുലൻസ് അവിടുന്ന് പാഞ്ഞു പോയി

"എന്താ കണ്ണാ ഇതൊക്കെ .... ആരാ ഈ ഋഷികേശ് .....?" ശ്രാവണിന്റെ തോളിൽ കൈ വെച്ചുകൊണ്ട് കിരൺ ചോദിച്ചതും അവനൊരു നെടുവീർപ്പോടെ എല്ലാം പറഞ്ഞു കേൾപ്പിച്ചു "അവൻ തന്നെയാവും ..... നീ വന്നേ ..... ഇനിയൊരു തവണ കൂടി നമ്മുടെ പെങ്ങൾക്ക് നേരെ കളിക്കാൻ അവനുണ്ടാവരുത് കണ്ണാ ....." കിരൺ ദേശ്യത്തോടെ പറഞ്ഞതും ശ്രാവൺ എന്തോ ചിന്തിച്ചു "അപ്പൊ കുഞ്ഞമ്മാമ ..... എത്രയൊക്കെയായാലും കുഞ്ഞമ്മാമക്ക് അവൻ മകൻ തന്നെ അല്ലെ ..... " "കൊല്ലണം ....." ശ്രാവൺ പറഞ്ഞു നിർത്തിയതും പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി "തെറ്റ് ചെയ്യുന്നത് മകനായാലും ശിക്ഷിക്കണം ....." ചന്ദ്രന്റെ വാക്കുകൾ ഉറച്ചതായിരുന്നു

പക്ഷെ കണ്ണുകളിൽ എവിടെയോ ഒരു നീർത്തിളക്കം എല്ലാം കേട്ടും കണ്ടും ആ മനസ്സ് ഉടഞ്ഞു പോയിരുന്നു "കുഞ്ഞമ്മാമേ .....!!" കണ്ണൻ വിശ്വാസം വരാതെ അയാളെ നോക്കി "അതെ കണ്ണാ ...... കുഞ്ഞുന്നാളിൽ പെങ്ങളെപ്പോലെ.... അല്ല പെങ്ങൾ തന്നെ ആയിരുന്നു അവളെ അവന് ..... ഉണ്ണിയേക്കാളും കൂടുതൽ തോളത്തിരുത്തി നടന്നതും അവൻ തന്നെയാ ആ അവൻ എന്റെ കുഞ്ഞിന്റെ ജീവനെടുക്കാൻ ശ്രമിച്ചെങ്കിലും അവനിനി ജീവിക്കണ്ട കണ്ണാ ..... കൊന്ന് കളഞ്ഞേക്ക് ....." തിരിഞ്ഞു നിന്ന് കൊണ്ട് അത്രയും പറഞ്ഞു നടന്നകലുന്ന ചന്ദ്രനെ നോക്കി രണ്ടുപേരും നിസ്സംഗരായി നിന്നു •••••••••••••••••••••••••••••••••••••••••••••••••

ICU വിന് പുറത്തു ഭിത്തിയോട് ചാരി നിൽക്കുകയായിരുന്നു മഹി ..... അടുത്തായി തളർന്ന മനസ്സുമായി സൂര്യയും ഉണ്ട് ഹേമ കരഞ്ഞു തളർന്നു സത്യന്റെ തോളിൽ ചാരി കിടപ്പുണ്ട് വിവരമറിഞ്ഞു ഫിദയും കിച്ചുവും ഒക്കെ വന്നിട്ടുണ്ട് അപ്പു ചേച്ചിയെ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞു ഫിദയുടെ തോളിൽ കിടന്നു മയങ്ങിപ്പോയിരുന്നു അപ്പോഴാണ് ചന്ദ്രൻ അങ്ങോട്ടേക്ക് വന്നത് ..... ഡോറിലൂടെ ICU വിൽ വയറുകൾക്കിടയിൽ കിടക്കുന്ന രുദ്രയെ കണ്ടതും അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു ആരോടും ഒന്നും മിണ്ടാതെ ഒരു ചെയറിൽ വന്നിരുന്നുകൊണ്ട് തല ഭിത്തിയോട് ചേർത്ത് വെച്ചു

പെട്ടെന്ന് പുറത്തേക്ക് വന്ന ഡോക്ടറിനെ കണ്ടതും പ്രതീക്ഷയോടെ എല്ലാവരും അയാൾക്ക് ചുറ്റും കൂടി "See sathya ..... ബുള്ളറ്റ് ഇപ്പോഴും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല ..... ഹാർട്ടിന് തൊട്ട് മുകളിൽ ഹാർട്ടിനെ തൊട്ട് തൊട്ടില്ല എന്ന രീതിയിലാണ് ബുള്ളെറ്റ് ഇപ്പോൾ ഉള്ളത് .... അത് സർജറി ചെയ്തു പുറത്തെടുക്കുന്നത് അത്ര ഈസി അല്ല ..... ആ ബുള്ളറ്റ് കുറച്ചുകൂടി മുകളിലായിരുന്നെങ്കിൽ നമുക്ക് എന്തേലും ചെയ്യാമായിരുന്നു ..... ഇതിപ്പോ സർജറി ചെയ്താൽ ഹാർട്ടിനെ അത് സാരമായി ബാധിക്കും ...... എന്തായാലും നമുക്ക് നോക്കാം ..... നന്നായി പ്രാർത്ഥിക്ക് ....." സത്യനോട് അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ തിരിഞ്ഞു നടന്നതും മഹി ഒന്നും മിണ്ടാതെ അങ്ങനെ നിന്നു ശ്രാവൺ കാലുറക്കാത്ത പോലെ പിന്നിലേക്ക് വേച്ചു പോയി കിരൺ നിലത്തേക്ക് ഊർന്നിരുന്നുപോയി .....

കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട് ഹേമയും ഫിദയും വിതുമ്പലടക്കാൻ പാട് പെടുന്നുണ്ട് അപ്പോഴും കിച്ചുവിന്റെ കണ്ണുകൾ കിരണിൽ ആയിരുന്നു ..... അച്ഛൻ മരിച്ചപ്പോൾ പോലും ഒരുതുള്ളി കണ്ണുനീർ വരാത്ത അവന്റെ കണ്ണുകൾ രുദ്രയെ ഓർത്തു നിറഞ്ഞൊഴുകുന്നത് അവളെ അമ്പരപ്പിച്ചു രുദ്രയുടെ അവസ്ഥ മനസ്സിന് വേദന നൽകിയതും അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാതെ അവൾ വിതുമ്പിക്കരയുന്ന ഫിദയെ ചേർത്ത് പിടിച്ചിരുന്നു ഹേമയെ ചേർത്ത് പിടിച്ചു സൂര്യൻ അവരെ ആശ്വസിപ്പിക്കാൻ നോക്കി എല്ലാവരും തകർന്നിരിക്കുന്ന കാഴ്ച കുത്തി നോവിച്ചത് ചന്ദ്രന്റെ ഉള്ളാണ് അവരെ എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചന്ദ്രൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവിടുന്ന് എണീറ്റു

"കണ്ണാ ...... വാടാ ....." മുഖം തോളിൽ തുടച്ചുകൊണ്ട് അയാൾ കണ്ണനെ നോക്കി പറഞ്ഞതും കണ്ണുകളടച്ചു ICU വിന് മുന്നിലെ ഭിത്തിയിൽ ചാരി നിന്ന ശ്രാവൺ തലയുയർത്തി നോക്കി അയാളുടെ നിറഞ്ഞു ചുവന്ന കണ്ണുകളിൽ പക എരിയുകയായിരുന്നു മുണ്ടും മടക്കി കുത്തി ഒരുതരം വെറി പിടിച്ചവനെപ്പോലെ പുറത്തേക്ക് നടക്കുന്ന ചന്ദ്രന്റെ പിന്നാലെ കണ്ണനും ഉണ്ണിയും ഓടി •••••••••••••••••••••••••••••••••••••••••••••••••• "എനിക്ക് നല്ല പേടിയുണ്ട് ..... ഞാനാണ് ഇതിന് പിന്നിലെന്ന് ആരെങ്കിലും അറിഞ്ഞാൽ ..... ?" ദേവൻ ഫോണിലൂടെ തന്റെ പരിഭ്രമം പങ്കു വെച്ചു "ആരും അറിയില്ല ദേവാ .... നീ ഇങ്ങനെ പേടിക്കാതെ ....." മറുപുറത്തുള്ളയാൾ അയാൾക്ക് ധൈര്യം കൊടുത്തു

"നിനക്ക് അറിയില്ല ..... ആ സത്യന്റെ മകൻ എങ്ങാനും ഇതൊക്കെ അറിഞ്ഞാൽ പിന്നെ എന്നെ അവൻ ജീവനോടെ വിടില്ല ...... അറിഞ്ഞിടത്തോളം അവനൊരു ചെകുത്താൻ ആണ് ..... പക തോന്നിയാൽ കൊന്ന് തള്ളാതെ അവൻ പിന്തിരിയില്ല ....." പറയുമ്പോൾ അയാളുടെ സ്വരത്തിൽ ഭയം കലർന്നിരുന്നു "വെടി വെച്ചവനെ അവൻ വെറുതെ വിട്ടില്ല ..... അപ്പൊ വെപ്പിച്ചവനെ അവൻ വിടുമോ ..... നാട് വിറപ്പിക്കുന്ന ആ കില്ലെറിന് പേരിന് ജീവൻ മാത്രം ബാക്കി ഉണ്ടെന്നാ അറിഞ്ഞത് ..... ഓർത്തിട്ട് എന്റെ കൈയും കാലും വിറക്കുന്നു ....." ദേവൻ മനസ്സിലെ ആകുലതകൾ തുറന്ന് വിട്ടു "എടോ താനിങ്ങനെ പേടിക്കാതെ ..... താനാണ് അവനെ എയർപ്പാട് ചെയ്തതെന്ന് ആ വെടിവെച്ചവന് പോലും അറിയില്ല .....

അവൻ ഇന്നേരം ഋഷിയുടെ പേര് പറഞ്ഞിട്ടുണ്ടാവും ..... ആ മഹി ഇപ്പൊ ഋഷിയുടെ ജീവനും എടുത്തിട്ടുണ്ടാവും ....." പരിഹാസത്തോടെ അയാൾ പറഞ്ഞതും ദേവന് കുറച്ചു ആശ്വാസം തോന്നി "ഹ്മ്മ് .... ഋഷിയുടെ ഫോണിൽ നിന്നാണ് ഞാൻ അവനെ വിളിച്ചു ഈ ജോലി ഏല്പിച്ചത് ..... അവനുള്ള കൂലിയും ഋഷിയുടെ അക്കൗണ്ടിൽ നിന്നാ ട്രാൻസ്ഫർ ചെയ്തതും ..... അതുകൊണ്ട് ആരും സംശയിക്കില്ലായിരിക്കും എന്നെ ..... ഈ സ്നേഹസമ്പന്നനായ രണ്ടാനച്ഛന്റെ തനി സ്വരൂപം അറിയാതെ സ്വന്തം സമ്പാദ്യം വരെ ആ വിഡ്ഢി എന്നെ കാൽക്കൽ കൊണ്ട് വന്ന് വെച്ചു ..... അവൻ മരിക്കുന്നത് ശരിക്ക്‌ പറഞ്ഞാൽ എനിക്ക് നഷ്ടമാണ് ..... പിന്നെ നിനക്ക് വേണ്ടിയാ എല്ലാത്തിനും ഞാൻ ഇറങ്ങി പുറപ്പെടുന്നെ ....."

അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി "എല്ലാം നിനക്ക് വേണ്ടി അല്ലെ ..... അശോകനെയും ഭാര്യയേയും കൊന്നത് ..... ഇപ്പൊ അവന്റെ മകൾ രുദ്രയെ കൊല്ലാൻ നോക്കുന്നതും ...... അതിന് വേണ്ടിയല്ലേ അംബികയെയും ആ ഋഷിയെയും ഞാൻ കൂടെ കൂട്ടിയത് പോലും ....." "എല്ലാം എനിക്കറിയാം ..... നിനക്കറിയില്ലേ ആ കുടുംബത്തിന്റെ നാശം കാണാനാ ദേവാ ഞാൻ ജീവിക്കുന്നത് തന്നെ ..... ആ കുടുംബത്തിലെ ഒരു കണ്ണി പോലും ഇനി ഉണ്ടാവരുത് ...... " അത്രയും പറഞ്ഞുകൊണ്ട് ആ ഫോൺ disconnected ആയി ഇതൊക്കെ കേട്ടുകൊണ്ട് ഒരു മതിലിനപ്പുറം ഋഷി നിൽക്കുന്നത് അയാൾ അറിഞ്ഞിരുന്നില്ല താൻ ദൈവത്തെ പോലെ കണ്ട തന്റെ രണ്ടാനച്ഛന്റെ ശരിക്കുള്ള മുഖം കണ്ട് അവൻ തകർന്നു പോയി പിന്നൊന്നും ചിന്തിക്കാതെ അവൻ പുറത്തേക്ക് ഓടി ബൈക്ക് എടുത്ത് ധൃതിയിൽ എങ്ങോട്ടോ പാഞ്ഞു

ഹോസ്പിറ്റലിൽ മുന്നിൽ അവന്റെ ബൈക്ക് വന്ന് നിന്നതും നെഞ്ചിടിപ്പോടെ അവൻ അകത്തേക്ക് ഓടി പാർക്കിങ്ങിൽ നിന്ന് തിരിഞ്ഞോടിയതും ചെന്ന് പെട്ടത്‌ ചന്ദ്രന്റെ മുന്നിലായിരുന്നു ചന്ദ്രനെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു "അ ..... അച്ഛൻ ......" അവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞതും ചന്ദ്രൻ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു മനസ്സ് പതറാതെ സ്വയം നിയന്ത്രിച്ചു "അച് ....." എന്തോ പറയാൻ വന്ന ഋഷിയുടെ കഴുത്തിൽ പിടിച്ചു അവന്റെ തല ഭിത്തിയിൽ ശക്തിയിൽ ഇടിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ തലപൊട്ടി ചോര വന്നു വീണ്ടും വീണ്ടും അയാൾ ഭിത്തിയിൽ കൊണ്ട് ഇടിപ്പിച്ചു കണ്ണനും ഉണ്ണിക്കും എന്തോ അത് തടയാൻ തോന്നിയില്ല ഡോക്ടറിന്റെ വാക്കുകളും രുദ്രയുടെ കിടപ്പും മനസ്സിലെക്ക്‌ വന്നതും പകയോടെ അത് നോക്കി നിന്നു ബോധം മറഞ്ഞവൻ ചന്ദ്രന്റെ കൈയിലേക്ക് വീണതും ഒരുനിമിഷം മനസ്സ് പതറുന്നത് പോലെ ചന്ദ്രന് തോന്നി

"അരുത് ..... തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണം ......" മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് അവനെ വലിച്ചിഴച്ചുകൊണ്ട് കാറിലേക്കിട്ടു രാത്രിസമയം പാർക്കിംഗ് ഏരിയയിൽ ആളുകളാരും ഉണ്ടാവില്ല ..... അതുകൊണ്ട് തന്നെ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല ഋഷിയെ പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഇട്ടുകൊണ്ട് ചന്ദ്രൻ കണ്ണനും ഉണ്ണിക്കും നേരെ തിരിഞ്ഞു "ചെയ്തവനെ കൊല്ലാക്കൊല ചെയ്തെങ്കിൽ ചെയ്യിപ്പിച്ചവനെ കൊല്ലണം ....." പറയുമ്പോൾ കണ്ണ് നിറയാതിരിക്കാൻ ചന്ദ്രൻ പാടുപെട്ടു "കൊന്ന് കളഞ്ഞേക്ക് കണ്ണാ ....." നിലത്തു കിടന്ന ഗൺ എടുത്തു കണ്ണന് നേരെ നീട്ടിക്കൊണ്ട് ചന്ദ്രൻ പറഞ്ഞു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story