രുദ്ര: ഭാഗം 27

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഋഷിയെ പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഇട്ടുകൊണ്ട് ചന്ദ്രൻ കണ്ണനും ഉണ്ണിക്കും നേരെ തിരിഞ്ഞു "ചെയ്തവനെ കൊല്ലാക്കൊല ചെയ്തെങ്കിൽ ചെയ്യിപ്പിച്ചവനെ കൊല്ലണം ....." പറയുമ്പോൾ കണ്ണ് നിറയാതിരിക്കാൻ ചന്ദ്രൻ പാടുപെട്ടു "കൊന്ന് കളഞ്ഞേക്ക് കണ്ണാ ....." നിലത്തു കിടന്ന ഗൺ എടുത്തു കണ്ണന് നേരെ നീട്ടിക്കൊണ്ട് ചന്ദ്രൻ പറഞ്ഞു ഉള്ളിൽ പകയുടെ അഗ്നി തന്നെ എരിയുന്നുണ്ടെങ്കിലും ചന്ദ്രന്റെ മുന്നിൽ വെച്ച് അവനെ കൊല്ലാൻ അവർക്ക് മനസ്സ് വന്നില്ല അവർ ഗൺ വാങ്ങുന്നില്ലെന്ന് കണ്ടതും കണ്ണുകൾ ഇറുക്കിയടച്ചു ഗൺ ഇടതു കൈയിൽ നിന്ന് വലതുകൈയിലേക്ക് പിടിച്ചുകൊണ്ട് ചന്ദ്രൻ അതിന്റെ ട്രിഗർ വലിച്ചുകൊണ്ട് ഋഷിക്ക് നേരെ ചൂണ്ടി അപ്പോഴേക്കും ഋഷി ആയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു "അച്‌ ..... അച്ഛാ ..... രുദ് ...."

എണീറ്റിരുന്നുകൊണ്ട് അവൻ എന്തോ പറയാൻ വന്നതും അത് ഒന്ന് കേൾക്കുകപോലും ചെയ്യാതെ ചന്ദ്രൻ അവനെ ഷൂട്ട് ചെയ്തു അവന്റെ കഴുത്തിന് താഴെ നെഞ്ചിന്റെ ഭാഗത്തുകൂടി ആ ബുള്ളറ്റ് കടന്നു പോയതും ഒരു അലർച്ചയോടെ അവൻ നിലത്തേക്ക് വീണു മുഖം തിരിച്ചുകൊണ്ടാണ് ചന്ദ്രൻ അവനെ ഷൂട്ട് ചെയ്തത് അടുത്ത ബുള്ളെറ്റ് അവനു നേരെ ഉതിർക്കാൻ നിന്നതും ചന്ദ്രന്റെ കൈയിൽ നിന്നും ആ ഗൺ ആരോ തട്ടി തെറിപ്പിച്ചു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ചുവന്ന കണ്ണുകളോടെ നിൽക്കുന്ന മഹി .....!! "എന്തിനാ മഹീ നീ എന്നെ തടഞ്ഞേ ..... ജന്മ കൊടുത്ത ഞാൻ തന്നെ ഈ പാപിയെ ഈ ലോകത്തിൽ നിന്ന് പറഞ്ഞു വിടണം .... എന്നെ നീ തടയരുത് മഹി ...."

ഒരു ഭ്രാന്തനെ പോലെ പുലമ്പിക്കൊണ്ട് അയാൾ വീണ്ടും തോക്ക് കൈയിൽ എടുത്തു ചോര വാർന്നൊലിക്കുമ്പോഴും പച്ചമാസത്തിൽ വെടിയുണ്ട തറച്ചുകയറിയ വേദനയിലും ഋഷി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു മഹിയുടെ കണ്ണുകൾ അപ്പോഴും ഋഷിയിലായിരുന്നു ചന്ദ്രൻ വീണ്ടും തോക്ക് ഋഷിക്ക് നേരെ ചൂണ്ടിയതും മഹി അത് പിടിച്ചു വാങ്ങി "നിങ്ങൾക്കൊക്കെ ഭ്രാന്താണോ ....?" തോക്ക് നിലത്തേക്കെറിഞ്ഞുകൊണ്ട് മഹി അലറി "അതെ മോനെ ..... ഭ്രാന്താ ...... ഞങ്ങടെ ജീവനെ ഇല്ലാതാക്കാൻ ശ്രമിച്ചവനെ കൊല്ലാനുള്ള ഭ്രാന്ത് ......" പറയുമ്പോൾ ശബ്ദം ഇടറിയില്ല ...... കണ്ണ് നിറഞ്ഞില്ല പക മാത്രം ..... മുന്നിൽ കിടക്കുന്ന ശത്രുവിനെ ഇല്ലാതാക്കാനുള്ള വെറി മാത്രം "ഇവൻ നിങ്ങളുടെ മകനാണ് .....!!"

മഹി ശബ്ദമുയർത്തി ..... ചന്ദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "മകൻ .... ഇവനെപ്പോലൊരു മകനെ എനിക്കെന്തിനാ മഹി ..... ഇവന്റെ അമ്മ എന്റെ ജീവിതം തകർത്തു ...... ഇപ്പൊ ഇവൻ ഞാൻ സ്നേഹിക്കുന്നവരുടെ ഒക്കെ ജീവിതം തകർക്കുന്നു ...... എനിക്ക് വയ്യ മഹീ ..... ഇവനെ ജനിപ്പിച്ചതോർത്തു എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു ..... ഇവനിനി ഈ ഭൂമിയിൽ വേണ്ട ..... തെറ്റ് ചെയ്തവനെ മരണം കൊണ്ട് തന്നെ ശിക്ഷിക്കണം ....." ചന്ദ്രന്റെ വാക്കുകൾ കേട്ട് ഋഷി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു "നിങ്ങളൊക്കെ ഇതെന്ത് ഭാവിച്ചാണ് ..... ഇവനിത്‌ എന്ത് ചെയ്തിട്ടാ .....രുദ്രയെ ആരൊക്കെ കൊല്ലാൻ ശ്രമിച്ചാലും ഋഷി ഒരിക്കലും അതിന് ശ്രമിക്കില്ലെന്ന് എനിക്കുറപ്പാണ് അവനൊരിക്കലും അവളെ ഒന്ന് നുള്ളിനോവിക്കുന്നത് പോലും സഹിക്കില്ല .....

ഒരിക്കൽ ഞാനവളെ അടിച്ചപ്പോൾ ഞാൻ കണ്ടതാ അവന്റെ കണ്ണിലെ കരുതൽ ..... എന്നോട് ചാടിക്കയറുന്ന ഇവനിൽ അവളോടുള്ള അമിതമായ സ്നേഹം മാത്രമേ ഞാൻ കണ്ടുള്ളു അവളെ സ്വന്തമാക്കാൻ ആ സ്ത്രീക്കൊപ്പം നിന്നു ..... അതും അവളോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് ..... ! എനിക്ക് ഇവനെ ഇഷ്ടമല്ല ..... ഇവൻ രുദ്രയെ പ്രണയിക്കുന്നതും എനിക്ക് ഇഷ്ടമല്ല പക്ഷെ അറിഞ്ഞുകൊണ്ട് അവൾക്ക് ഒരു ആപത്തു ഉണ്ടാവാൻ ഋഷി ആഗ്രഹിക്കില്ല ..... അതെനിക്ക് ഉറപ്പാ ......" മഹി പറയുന്നതോരോന്നും ഒരക്ഷരം മിണ്ടാതെ അവർ കേട്ടു നിന്നു അവൻ പറഞ്ഞതൊക്കെ കണ്ണനും ചിന്തിച്ചിരുന്നു ..... പക്ഷെ ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോൾ ദേശ്യം അവന്റെ ചിന്തകളെ കീഴ്‌പ്പെടുത്തി എന്നതാണ് സത്യം

"മ ..... മഹീ ......" ബുള്ളറ്റ് തറച്ചു കയറിയ നെഞ്ചിൽ അമർത്തി പിടിച്ചുകൊണ്ട് ഋഷി പതിയെ എണീക്കാൻ ശ്രമിച്ചുകൊണ്ട് വിളിച്ചു മഹി അവനടുത്തേക്ക് ഓടി അവനെ പിടിച്ചു ഭിത്തിയോട് ചേർത്തിരുത്തി "മഹി ......" അവന്റെ കൈയിൽ പിടിച്ചു വേദന കടിച്ചു പിടിച്ചുകൊണ്ട് ഋഷി വിളിച്ചു "ഋഷി .... എണീക്ക് .... വാ ഹോസ്പിറ്റലിലേക്ക് പോകാം ....." മഹി അവനെ താങ്ങി എണീപ്പിക്കാൻ നിന്നതും ഋഷി അവനെ തടഞ്ഞു "ഞാൻ പറയുന്നത് .... ഹ്ഹ് .... കേൾക്കു മഹീ ...." അവൻ ഇടക്കൊക്കെ നെഞ്ചിൽ കൈവെച്ചു കണ്ണുകൾ ഇറുക്കിയടച്ചു വേദന സഹിച്ചുകൊണ്ട് പറഞ്ഞതും മഹി അവനെ ഉറ്റുനോക്കി "മഹീ ..... രു ..... രുദ്രയെ ..... ശ്രദ്ധിക്കണം ..... ഹ്ഹ് ..... ഒളിഞ്ഞും തെളിഞ്ഞും .... ഹ്ഹ് ....

ശത്രുക്കൾ ഒരുപാടുണ്ട് ..... അവളെ ..... മരണത്തിന് ..... വിട്ട് കൊടുക്കരുത് മഹീ .... അവളെ തിരിച്ചു കൊണ്ട് വരണം ....."അവൻ ഏറെ ബുദ്ധിമുട്ടിയാണ് അത്രയും പറഞ്ഞത് "ആരാ ഇതിനൊക്കെ പിന്നിലെന്ന് നിനക്ക് അറിയോ .....?" മഹി അവനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചതും അവൻ ഒന്നുകൂടി കണ്ണുകൾ ഇറുക്കിയടച്ചു "എന്റെ ..... എന്റെ ഫോണിൽ ഒരു ..... ഒരു വീഡിയോ ഉണ്ട് ..... ഹ്ഹ് ..... അത് കണ്ടു നോക്ക് ....." ഫോൺ എടുത്ത് മഹിയുടെ കൈയിൽ കൊടുത്തുകൊണ്ട് ഋഷി ചുവരിനോട് ചേർന്നിരുന്നു ശ്വാസം വലിച്ചു വിട്ടു "അതൊക്കെ പിന്നെ നോക്കാം ..... നീ വാ ഹോസ്പിറ്റലിൽ പോകാം ...... ബ്ലഡ് ഒരുപാട് പോകുന്നുണ്ട് ....." മഹി അവനെ പിടിച്ചതും ഋഷി അവനെ തടഞ്ഞു

"അത് ഓപ്പൺ..... ഹ്ഹ് .... ചെയ്യ് മഹീ ...." അവൻ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് പറഞ്ഞതും മഹി വേഗം മൊബൈൽ ഓപ്പൺ ചെയ്തു വോൾപേപ്പറായി സെറ്റ് ചെയ്ത രാമചന്ദ്രന്റെയും കുഞ്ഞുഋഷിയുടെയും ഫോട്ടോ കണ്ട് ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു ഇതൊക്കെ കണ്ടും കെട്ടും ഞെട്ടലോടെയാണ് അയാൾ നിന്നത് ദേവന്റെ ഫോൺ സംഭാഷണമായിരുന്നു ആ വിഡിയോയിൽ ഉണ്ടായിരുന്നത് അത് മുഴുവൻ കണ്ടതും അവരുടെ നാല് പേരുടെയും മുഖം വലിഞ്ഞു മുറുകി ചന്ദ്രൻ ഋഷിയെ ഒന്ന് നോക്കി വേദന കൊണ്ട് പുളയുന്ന അവനെ കണ്ടതും അയാൾ മുട്ട് കുത്തി നിലത്തേക്കിരുന്നു "I ..... I love you Dad ..... and .... and I missed you a .... a lot ..... gonna .....miss you ....again....." അത്രയും പറഞ്ഞുകൊണ്ട് ഋഷി മറിഞ്ഞു വീണതും അയാളുടെ കണ്ണുകൾ വികസിച്ചു "മോനേ .......!!!!"

അയാളുടെ അലർച്ച ആ കെട്ടിടത്തിൽ തന്നെ പ്രതിധ്വനിച്ചു കൊണ്ടിരുന്നു ചെരിഞ്ഞു കിടക്കുന്ന ഋഷിയെ അയാൾ മടിയിലേക്ക് കിടത്തിക്കൊണ്ട് അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി "മോനെ ..... ഋഷി ..... കണ്ണ് തുറക്കെടാ ..... കണ്ണ് തുറന്ന് അച്ഛനെ ഒന്ന് നോക്കെടാ ..... ഋഷി ...... കണ്ണ് തുറക്ക് മോനെ ....." അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കരയുന്ന ചന്ദ്രനെ നിസ്സഹായരായി നോക്കി നിൽക്കാനേ അവർക്കായുളളു •••••••••••••••••••••••••••••••••••••••••••••••• ഇതേസമയം സൂര്യയിൽ നിന്ന് ശ്രാവണും കിരണും ആരാണെന്നുള്ള സത്യമറിഞ്ഞു ഞെട്ടലോടെ ഇരിക്കുവായിരുന്നു കിച്ചുവും ഫിദയും കിച്ചുവിന്റെ ഉള്ളിൽ ഞെട്ടലിനെക്കാളും ഭയമായിരുന്നു

കിരൺ അവരെ വിട്ട് പോയാൽ അമ്മ തകർന്നു പോകുമെന്ന് അവൾക്ക് നന്നായി അറിയാം ഒപ്പം തന്റെ ഏട്ടനെ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് പോലും അവൾ ഭയന്നു ഏട്ടന് ഒരവകാശി ഉണ്ടാകുമെന്ന് ഒരിക്കൽ പോലും അവൾ ചിന്തിച്ചിരുന്നില്ല രുദ്രയുടെ ഏട്ടനെയാണ് തങ്ങൾ ഇത്രയും കാലം സ്വന്തമെന്ന് കരുതി ചേർത്ത് നിർത്താൻ ശ്രമിച്ചതെന്ന് അറിഞ്ഞപ്പോൾ അവർക്കുണ്ടായ ഞെട്ടൽ ചെറുതൊന്നുമല്ലായിരുന്നു "ഇനിയെന്ത് ....?" ആ ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അവൾ സൂര്യനോട് പിന്നൊന്നും പറയാതെ എണീറ്റ് പോകാൻ നിന്നതും സൂര്യൻ അവളുടെ കൈയിൽ പിടിച്ചു "രുദ്രയെ ഓർത്തുള്ള വേദനയാണോ .... അതോ ഏട്ടനെ നഷ്ടപ്പെടുമെന്ന പേടിയാണോ .....?"

അവനെ ചോദ്യഭാവത്തിൽ നോക്കുന്ന കിച്ചുവിനോടായി സൂര്യ ഗൗരവത്തോടെ ചോദിച്ചതും ഒന്നും മിണ്ടാതെ അവൾ ദൂരേക്ക് നോക്കിയിരുന്നു "അറിയില്ല ...... രുദ്ര എനിക്ക് എന്റെ കൂടെപ്പിറപ്പിനെ പൊലെയാ ..... അവളെ വേദനിപ്പിച്ചുകൊണ്ട് എനിക്കൊന്നും വേണ്ടാ ..... പക്ഷെ എന്റെ അമ്മാ ......!!" അവൾ പാതിയിൽ നിർത്തി സൂര്യൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അന്നാദ്യമായി അവളുടെ കൺകോണിൽ നനവ് പടർന്നത് അവൻ കണ്ടു ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കണമെന്ന് അവന്റെ മനസ്സ് കൊതിച്ചു ..... പക്ഷെ എന്തോ ഒന്ന് അവനെ പിന്നിലേക്ക് വലിച്ചു പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ അവിടെ നിന്നും എണീറ്റ് പോയി അപ്പോഴാണ് അന്നുവിനെയും കൂട്ടി അല്ലു അവിടേക്ക് വന്നത്

ഉണ്ടായതൊക്കെ സൂര്യനോട് ചോദിച്ചറിഞ്ഞ ശേഷം അവൻ ICU വിന് മുന്നിൽ നിന്ന് അകത്തേക്ക് ഒന്ന് നോക്കി അവളുടെ കിടപ്പ് അവനു കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു ..... അവളിൽ അവൻ അന്നുവിനെയാണ് കണ്ടിരുന്നത് അതുകൊണ്ട് തന്നെ അത് സഹിക്കാൻ അവനു ആവുമായിരുന്നില്ല ••••••••••••••••••••••••••••••••••••••••••••••••• "മോനെ ..... ഋഷീ ..... കണ്ണ് തുറക്കെടാ ..... മോനെ ......" ഋഷിയെ കുലുക്കി വിളിച്ചുകൊണ്ട് ചന്ദ്രൻ പൊട്ടിക്കരഞ്ഞു "കുഞ്ഞമ്മാമേ ....." കണ്ണൻ ദയനീയമായി വിളിച്ചു "കണ്ണാ ..... കണ്ടില്ലേ ..... ഇവൻ ഈ അച്ഛനെ പറ്റിക്കുവാ ..... ചെറുപ്പത്തിലും ഇങ്ങനെ എന്നെ കൊറേ പറ്റിച്ചിട്ടുള്ളതാ ..... മതിയാക്ക് ഋഷി നിന്റെ തമാശ ..... എണീക്കെടാ ...."

പറയുമ്പോൾ അയാളുടെ ശബ്ദം ഇടറി "ഋഷി അച്ഛന് പേടിയാവാ ..... ഒന്ന് കണ്ണ് തുറക്കെടാ .... ഋഷി ....." അയാൾ വീണ്ടും വീണ്ടും കുലുക്കി വിളിച്ചിട്ടും പ്രതികരണം ഒന്നുമില്ലന്ന് കണ്ടതും അയാൾ ഒരു വിറയലോടെ അവന്റെ നെഞ്ചിലേക്ക് തലവെച്ചുകൊണ്ട് അവന്റെ ഹൃദയമിടിപ്പുകൾക്കായി കാതോർത്തു നിശ്ചലമായ ആ ഹൃദയത്തുടിപ്പുകൾ അയാളുടെ കണ്ണ് നിറയിപ്പിച്ചു മഹി വേഗം അവന്റെ പൾസ് ചെക്ക് ചെയ്തു.... ഓരു ഞെട്ടലോടെ ഋഷിയുടെ മുഖത്തേക്ക് നോക്കി "പോയി .... ല്ലേ ....." നിറ കണ്ണുകളോടെ ചോദിക്കുന്ന ആ അച്ഛന് മുന്നിൽ തലകുനിച്ചു നിൽക്കാനേ അവനായുള്ളു "പാപിയാ മഹി ഞാൻ ..... എന്റെ കുഞ്ഞിനെ കൊന്ന പാപി .....

ഒന്നുമറിയാത്ത എന്റെ മോനെ ഈ കൈകൊണ്ടല്ലേ ഞാൻ കൊന്നത് ....." കൈരണ്ടും ഉയർത്തിക്കൊണ്ട് കണ്ണീരോടെ അയാൾ പറഞ്ഞതും ഉണ്ണിയും കിരണും അയാളുടെ ഇടവും വലവും ഇരുന്നു "പോട്ടെ കുഞ്ഞമ്മാമേ ...... കുഞ്ഞമ്മാമക്ക് ഞങ്ങളില്ലേ ....." അയാളെ ചുറ്റിപ്പിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞതും അപ്പോഴും കണ്ണുകൾ ഋഷിയിൽ തറഞ്ഞു നിന്നു "ഇല്ലാ കണ്ണാ ..... എന്റെ ഋഷിക്ക് ഒന്നും സംഭവിച്ചിട്ടില്ല ...... ദൈവം എന്നോട് ഇത്രയും ക്രൂരത കാണിക്കില്ല ..... എന്റെ ഭഗവാനെ ..... എന്റെ കുഞ്ഞിനെ എനിക്ക്‌ തിരിച്ചു താ ..... എനിക്ക് വേണം അവനെ ..... എനിക്ക് തന്നൂടെ അവനെ ...... എനിക്ക് തന്നൂടെ ...... എനിക്ക് തന്നൂൂടെ ......" അലറിക്കരഞ്ഞുകൊണ്ട് ചന്ദ്രൻ കുഴഞ്ഞു വീണതും കണ്ണനും ഉണ്ണിയും മഹിയും പകച്ചു നിന്നു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story