രുദ്ര: ഭാഗം 28

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇല്ലാ കണ്ണാ ..... എന്റെ ഋഷിക്ക് ഒന്നും സംഭവിച്ചിട്ടില്ല ...... ദൈവം എന്നോട് ഇത്രയും ക്രൂരത കാണിക്കില്ല ..... എന്റെ ഭഗവാനെ ..... എന്റെ കുഞ്ഞിനെ എനിക്ക്‌ തിരിച്ചു താ ..... എനിക്ക് വേണം അവനെ ..... എനിക്ക് തന്നൂടെ അവനെ ...... എനിക്ക് തന്നൂടെ ...... എനിക്ക് തന്നൂൂടെ ......" അലറിക്കരഞ്ഞുകൊണ്ട് ചന്ദ്രൻ കുഴഞ്ഞു വീണതും കണ്ണനും ഉണ്ണിയും മഹിയും പകച്ചു നിന്നു "കുഞ്ഞമ്മാമേ .......യ് .....!!!" കിരണും കണ്ണനും ഓടി വന്ന് അയാളെ താങ്ങിയെടുത്തു "എ ... എനിക്ക് ... ത.... തന്നൂടെ ....." അടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിച്ചുകൊണ്ട് ചന്ദ്രൻ തളർച്ചയോടെ പറഞ്ഞതും കണ്ണൻ അയാളെ കാറിലേക്ക് കയറ്റി വേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ പായിച്ചു അവൻ പോകുന്നതും നോക്കി പരസ്പരം ഒന്ന് നോക്കിക്കൊണ്ട് മഹിയും കണ്ണനും പരസ്പരം നോക്കി "കൊല്ലണ്ടേ മഹി ആ പന്ന *** മോനെ .....?"

കണ്ണൻ മുഷ്ടി ചുരുട്ടി ദേശ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു "സമയമായിട്ടില്ല ..... അവർ ഇപ്പൊ സന്തോഷിക്കട്ടെ ..... അവന്റെ പിന്നിൽ ആരൊക്കെ ഉണ്ടോ അവന്മാരെയൊക്കെ കണ്ട് പിടിച്ചു അവന്മാരെ മുന്നിൽ ചെന്ന് നിൽക്കണം ...... അച്ഛന്റെയും അമ്മയുടെയും മരണത്തിനും ഇപ്പൊ ഒന്നും അറിയാതെ മരിക്കേണ്ടി വന്ന ഋഷിക്കും വേണ്ടി പകരം ചോദിക്കുമ്പോൾ നിങ്ങൾക്കൊപ്പം രുദ്രയും വേണം ..... അതുവരെ ..... അതുവരെ അവന്മാർ ആഹ്ലാദിക്കട്ടെ ....." അത് പറയുമ്പോൾ മഹിയുടെ മുഖത്ത് നിറഞ്ഞുനിന്ന ക്രൂരഭാവം കണ്ട് കണ്ണൻ ഗൂഢമായി ചിരിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു അപ്പോൾ അവർക്ക് ...! ••••••••••••••••••••••••••••••••••••••••••••••••• "ഡോക്ടർ ..... രുദ്രക്ക്‌ ഇപ്പൊ .....?"

പുറത്തേക്ക് വന്ന ഡോക്ടറിനോട് അല്ലു ആകാംക്ഷയോടെ ചോദിച്ചു "ഞാൻ പറഞ്ഞല്ലോ ബുള്ളെറ്റ് പുറത്തെടുക്കുന്നത് റിസ്ക് ആണെന്ന് ..... തൽക്കാലം ബ്ലീഡിങ് ഒഴിവാക്കാൻ മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട് ..... അതിൽ കൂടുതൽ ഒന്നും ഞങ്ങൾക്കിപ്പോ ചെയ്യാനില്ല ..... " ഡോക്ടർ ഗൗരവത്തോടെ പറയുന്നതൊക്കെ ശ്രദ്ധയോടെ അവൻ കേട്ട് നിന്നു "ഡോക്ടർ രുദ്രേടെ ജീവന് ആപത്തു എന്തെങ്കിലും ....?" അവൻ പാതിയിൽ നിർത്തി " പ്രത്യക്ഷത്തിൽ ഇല്ല ..... ആ കുട്ടിക്ക് ഭാഗ്യം ഉള്ളതുകൊണ്ടാവാം ഹാർട്ടിൽ തുളച്ചു കയറേണ്ടിയിരുന്ന ബുള്ളെറ്റിന്റെ സ്ഥാനം മാറിയത് ..... ജസ്റ്റ് ഒരു സെന്റിമീറ്ററിന്റെ ഗാപ് മാത്രേ ഉള്ളു ..... അതുകൊണ്ട് തന്നെ ഹാർട്ടിന്റെ ഫങ്ക്ഷൻസിനെ അത് ബാധിക്കില്ല .....

ബട്ട് ഇങ്ങനെ തന്നെ ബുള്ളെറ്റ് ശരീരത്തിൽ തുടരുന്നത് ഒരുപക്ഷെ കൂടുതൽ consequences ഉണ്ടാക്കാം ..... അത് പുറത്തെടുക്കുന്നതും എടുക്കാതിരിക്കുന്നതും റിസ്ക് ആണ് ..... Anyway നമുക്ക് നോക്കാം ..... എന്തെങ്കിലും ഒരു പ്രധിവിധി ഉണ്ടാവാതിരിക്കില്ല ....." അത്രയും പറഞ്ഞു അല്ലുവിന്റെ തോളിലും തട്ടി ഡോക്ടർ അവിടുന്ന് പോയി ഇതൊക്കെ കേട്ടുകൊണ്ടാണ് മഹിയും കണ്ണനും വന്നത് രണ്ടു പേരും ഒന്നും മിണ്ടാതെ ICU വിലേക്ക് തന്നെ നോക്കി നിന്നു ജീവന് ആപത്തൊന്നുമില്ലെന്ന് അറിഞ്ഞതിൽ അവരുടെ ഉള്ളൊന്ന് തണുത്തെങ്കിലും പിന്നീട് ഡോക്ടർ പറഞ്ഞത് കേട്ട് അവരാകെ തളർന്നിരുന്നു ഹേമയെയും ഫിദയെയും അന്നുവിനെയും കിച്ചുവിനെയും ഒക്കെ സത്യൻ നിർബന്ധിച്ചു വീട്ടിൽ കൊണ്ടുപോയിരുന്നു

കിച്ചുവിന്റെ മനസ്സ് ഭ്രാന്തമായ ഒരു അവസ്ഥയിൽക്കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് അമ്മയുടെ മുഖം മനസ്സിലേക്ക് വരുംതോറും അവളുടെ ഉള്ളിൽ സ്വാർത്ഥത വന്ന് നിറയാൻ തുടങ്ങി രുദ്രയുടെ മുറിയിലിരുന്ന് അപ്പുവിനെ ഉറക്കുന്ന ഫിദയുടെ അടുത്തായി അവൾ പോയിരുന്നു അന്നു തലയിണയിൽ മുഖമമർത്തി കിടക്കുന്നുണ്ട് ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല "ട്രിങ് ട്രിങ് ....ട്രിങ് ട്രിങ് ....." ടേബിളിൽ ഇരുന്ന കിച്ചുവിന്റെ ഫോൺ റിങ് ചെയ്തതും അവൾ എണീറ്റ് ഫോൺ എടുത്തു പരിചയമില്ലാത്ത നമ്പർ ആയിരുന്നു അവളാദ്യം ഒന്ന് മടിച്ചുകൊണ്ട് പിന്നീട് അത് അറ്റൻഡ് ചെയ്തു "ഹലോ ..... ഹെലോ ....." മറുപുറത്തു നിന്ന് ഒന്നും കേൾക്കാതായതും അവൾ ഫോണും കൊണ്ട് പുറത്തേക്ക് നടന്നു

"ഹലോ കൃഷ്ണാ .....? " ഒരു പുരുഷസ്വരം കേട്ടതും അവൾ നെറ്റിചുളിച്ചു ആ നമ്പറിലേക്ക് ഒന്നുകൂടി നോക്കി "അതെ ..... ആരാ സംസാരിക്കുന്നെ .....?" "ചേട്ടനെ നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് കൃഷ്ണ ..... ശരിയല്ലെ ....?" അയാളുടെ അടുത്ത ചോദ്യം കേട്ടതും അവൾ ഞെട്ടി "നി ..... നിങ്ങളാരാ .....?" അവൾ പതർച്ചയോടെ ചോദിച്ചു "ഞാൻ ആരോ ആയിക്കോട്ടെ ..... അതല്ലല്ലോ നമ്മുടെ വിഷയം ....." അയാളുടെ മറുപടി കേട്ടതും അവൾ ഒരുനിമിഷം മൗനിയായി "എന്താ മോളെ ഉറ്റ കൂട്ടുകാരിക്ക് ചേട്ടനെ വിട്ടുകൊടുക്കാനാണോ തീരുമാനം .....?" അയാളുടെ അടുത്ത ചോദ്യത്തിനും അവൾ മൗനം കൊണ്ട് മറുപടി നൽകി "എനിക്കറിയാം നിന്റെ മനസ്സ് .....

ഉറ്റമിത്രത്തിന് വേണ്ടി പെറ്റമ്മയെ മരണത്തിന് തള്ളി വിടുന്നത് എങ്ങനെ ശരിയാകും ...... അതും നിന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരായ ആ കുടുംബത്തിന് വേണ്ടിയാകുമ്പോൾ അത് ഒരിക്കലും ശരിയാകില്ല ....." അയാളുടെ വാക്കുകൾ അവളിൽ ഉണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമായിരുന്നില്ല "എ ..... എന്താ നിങ്ങൾ പറഞ്ഞെ .....?" അവൾ വിറയലോടെ ചോദിച്ചു "അതെ മോളെ ...... നിന്റച്ഛനെ എനിക്ക് നന്നായി അറിയാം ...... അവൻ കിരൺ എന്ന നിന്റെ ഏട്ടനെ ഏറ്റെടുത്തതിന് ഞാനും സാക്ഷിയാ ..... അവന്റെ എല്ലാ രഹസ്യങ്ങളുമറിയുന്ന ഒരേഒരു സുഹൃത്തു അതായിരുന്നു ഞാൻ അവനു ..... അവരുടെ മകനെ തട്ടിയെടുത്തതിന് ആ ചന്ദ്രനും സത്യനും കൂടിയാ മോൾടെ അച്ഛനെ കൊന്നതും ആ കേസ് ആക്സിഡന്റ് ആക്കി തള്ളിയതും കിരൺ മോനെ നിങ്ങൾക്കെതിരാക്കിയതും .....

എല്ലാത്തിനും ഞാൻ സാക്ഷിയാ..... അന്ന് മോളുടെ അച്ഛന്റെ കൂടെ ഉണ്ടായിരുന്ന എന്റെ കാലും അവർ വെട്ടി ..... ഇപ്പൊ അവരുടെ സ്നേഹം തന്നെ മോളെയും അമ്മയെയും ഇല്ലാതാക്കാനുള്ള ചതിയാണ് .... ആ ചതിക്കുഴിയിൽ വീണു പോകരുത് മോൾ ....." അയാൾ വിതുമ്പലോടെ പറഞ്ഞതും അവൾ നിലത്തേക്ക് ഊർന്നിരുന്നു പോയി "ഇല്ലാ ....നി .... നിങ്ങൾ നുണ പറയാ ....." അവൾ വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു "മോളോട് ഇങ്ങനെ നുണ പറഞ്ഞു ഈ വൃദ്ധന് എന്ത് കിട്ടാനാ .... എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയും മകളും അപകടത്തിലാണെന്ന് അറിഞ്ഞപ്പോൾ എല്ലാം മോളെ അറിയിക്കണമെന്നേ ഞാൻ കരുതിയുള്ളൂ ..... മോൾക്ക് വേണച്ചാൽ വിശ്വസിക്ക് ...... മോള് അവരുടെ സ്നേഹത്തിൽ അന്ധയായിപ്പോയാൽ നഷ്ടം മോൾക്ക് മാത്രമാവും ......" പിന്നീട് അയാൾ പറയുന്നതോരോന്നും നിസ്സംഗതയോടെയാണ് അവൾ കേട്ടിരുന്നത് •••••••••••••••••••••••••••••••••••••••••••••••••••••

"എന്തായി ദേവാ ......" ഫോൺ എടുത്തയുടനെ കേട്ട ചോദ്യം കേട്ട് ദേവൻ ഒന്ന് ചിരിച്ചു "നീ പറഞ്ഞതുപോലെയൊക്കെ ഞാൻ ആ പെണ്ണിനോട് പറഞ്ഞട്ടുണ്ട് ..... ആ പെണ്ണ് നല്ല ബുദ്ധിയുള്ള കൂട്ടത്തിലാ ..... ഈ ക്ളീഷേ കഥയൊക്കെ വിശ്വസിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു ..... പക്ഷെ ഞാനൊന്ന് വിതുമ്പി കരഞ്ഞപ്പോൾ ആ പെണ്ണ് മൂക്കും കുത്തി വീണു ....." ദേവൻ പരിഹാസചിരിയോടെ പറഞ്ഞു "അത് നിനക്കു അറിയാഞ്ഞിട്ടാ ..... ഈ പെൺപിള്ളേർക്ക് അച്ഛന്മാരെന്ന് പറഞ്ഞാൽ ജീവനാണ് ..... ഈ പെണ്ണിനാണേൽ അച്ഛനുമില്ല ..... അത് വെച്ച് കളിച്ചാൽ ഏത് ബുദ്ധിമതി ആണേലും വീഴും ..... അല്ലെങ്കിൽ തന്നെ ഇങ്ങനെ ഒക്കെ നുണ പറഞ്ഞിട്ട് നമുക്ക് ഒന്നും കിട്ടാനില്ലെന്നേ അവൾ ചിന്തിക്കൂ ....."

അയാൾ ഒരു ചിരിയോടെ പറഞ്ഞതും ദേവൻ ഒന്ന് ചിരിച്ചു "എന്തായാലും നിന്നെ ഞാൻ സമ്മതിച്ചു ...... ആ ചന്ദ്രനെക്കൊണ്ട് തന്നെ അവന്റെ മോനെ കൊല്ലിച്ചു ..... ഇപ്പൊ പ്രിയപ്പെട്ട കൂട്ടുകാരിയെ കൊണ്ട് തന്നെ ആ രുദ്രയെ കൊല്ലിക്കാൻ ശ്രമിക്കുന്നു ...... ഇനി ആരൊക്കെ ആരെയൊക്കെ കൊല്ലുമെന്ന് കണ്ടറിയാം ....." "മ്മ് .... എന്നാൽ ശരി ..... നീ വെച്ചോ ..... ആ പെണ്ണിനെ എങ്ങനെയെങ്കിലും നമ്മുടെ വഴിക്ക് കൊണ്ട് വരാൻ നോക്ക് ....." അത്രയും പറഞ്ഞുകൊണ്ട് ആ കാൾ കട്ട് ആയി ••••••••••••••••••••••••••••••••••••••••••••••••••• "എന്നെ വിട് കണ്ണാ ..... എന്റെ മോന്റെ കൊലയാളിയാ ഞാൻ ..... എനിക്ക് തെറ്റേറ്റ് പറയണം കണ്ണാ ..... എന്നെ വിട് കണ്ണാ ......" ബെഡിൽ നിന്ന് എണീറ്റോടാൻ ശ്രമിക്കുന്ന ചന്ദ്രനെ ശ്രാവൺ പിടിച്ചു വെച്ചു "നിയമം വിധിക്കുന്ന എന്ത് ശിക്ഷയും അനുഭവിക്കാൻ ഞാൻ തയ്യാറാ ..... എന്നെ വിട് കണ്ണാ ..... എന്നെ ശിക്ഷിക്കാൻ പറയ് കണ്ണാ ......"

അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചന്ദ്രനെ കെട്ടിപ്പിടിച്ചതും കണ്ണൻ അയാളെ ചേർത്ത് പിടിച്ചു "നമ്മുടെ ഋഷിയെ നമ്മളെക്കൊണ്ട് തന്നെ കൊല്ലിച്ച ആ ചെറ്റകളെ ജീവിക്കാൻ അനുവദിച്ചിട്ട് കുഞ്ഞമ്മാമക്ക് ജയിലിൽ പോണോ .....?" ചന്ദ്രനെ വരിഞ്ഞു മുറുക്കിക്കൊണ്ട് കണ്ണൻ പറഞ്ഞതും ചന്ദ്രന്റെ വിതുമ്പൽ നിന്നു "കൊല്ലണം ...... കൊല്ലണം കണ്ണാ അവരെ ....." പകയോടെ അയാൾ പറഞ്ഞതും കണ്ണൻ അയാളെ ചേർത്ത് പിടിച്ചു •••••••••••••••••••••••••••••••••••••••••••••••••• "നീ എങ്ങോട്ടാ കിച്ചു .....?" പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന കിച്ചുവിനോടായി ഫിദ ചോദിച്ചതും അവളൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോയി മനസ്സിൽ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായിരുന്നു എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് മുഷ്ടി ചുരുട്ടി അവൾ റോഡിലൂടെ നടന്നു വഴിയേ വന്ന ഓട്ടോ പിടിച്ചു അവൾ ആശുപത്രിയിൽ വന്നിറങ്ങി

കലങ്ങിയ കണ്ണുകളോടെ അവൾ മുന്നോട്ട് നടക്കുമ്പോഴും മനസ്സിൽ അയാളുടെ വാക്കുകളായിരുന്നു "നിന്റെ കുടുംബം തകർത്തവരുടെ കുടുംബം നീയും തകർക്കണം ....." ആർത്തലച്ചു വരുന്ന തിരമാലകളെ പോലെ ആ വാക്കുകൾ മനസ്സിലേക്ക് ഇരച്ചു ഇരച്ചു വന്നു വഴിയേ വന്ന ഓട്ടോ പിടിച്ചു അവൾ ആശുപത്രിയിൽ വന്നിറങ്ങി കലങ്ങിയ കണ്ണുകളോടെ അവൾ മുന്നോട്ട് നടക്കുമ്പോഴും മനസ്സിൽ അയാളുടെ വാക്കുകളായിരുന്നു "നിന്റെ കുടുംബം തകർത്തവരുടെ കുടുംബം നീയും തകർക്കണം ....." ആർത്തലച്ചു വരുന്ന തിരമാലകളെ പോലെ ആ വാക്കുകൾ മനസ്സിലേക്ക് ഇരച്ചു ഇരച്ചു വന്നു ഒന്നും മിണ്ടാതെ ICU മുന്നിലുള്ള ചെയറിൽ വന്നിരിക്കുന്ന അവളെ സൂര്യ ഒന്ന് നോക്കി അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അവനു മനസ്സിലാവുന്നുണ്ടായിരുന്നില്ല മണിക്കൂറുകൾ കഴിഞ്ഞു പോയി .....

കണ്ണൻ കുഞ്ഞമ്മാമക്ക് കൂട്ടിരിപ്പാണ് കിരൺ ഡോക്ടറുമായി എന്തോ സംസാരിക്കാൻ പോയിട്ട് ഇതുവരെ വന്നിട്ടില്ല "ഈ ബില്ല് ഒന്ന് അടക്കണം ...." നേഴ്സ് ഒരു ബില്ലുമായി വന്നതും മഹി അതും വാങ്ങി അവിടുന്ന് പോയി കുറച്ചു കഴിഞ്ഞതും സൂര്യക്ക് ഒരു ഫോൺ വന്നു അവൻ അവിടെനിന്ന് എണീറ്റ് പോയതും കിച്ചു നാല് പാടും ഒന്ന് നോക്കിക്കൊണ്ട് ICU വിന് നേർക്ക് നടന്നു അവിടെ ഉണ്ടായിരുന്ന നേഴ്സ് അവളോട് കണ്ണ് കാണിച്ചത് കണ്ടതും അവൾ ശബ്ദമുണ്ടാക്കാതെ പതിയെ അകത്തേക്ക് കയറി അവൾ അകത്തു കയറിയതും അവർ പുറത്തേക്ക് ഇറങ്ങിക്കൊടുത്തു അത് കണ്ടതും അവൾ ജീനിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തേക്ക് എടുത്തു ആ ഫോൺ കാളിലൂടെ അയാൾ അവളിൽ കുത്തി നിറച്ചതിനേക്കാൾ വീര്യമേറിയ വിഷമായിരുന്നു അത് അവളാ സിറിഞ്ചുമായി രുദ്രക്കരികിലേക്ക് നടന്നു .....

അവളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചു ചെന്നിയിൽ നിന്ന് വിയർപ്പൊലിച്ചിറങ്ങി "സോ ..... സോറി .... രുദ്രാ ...... എനിക്ക് ..... എനിക്ക് ഇതല്ലാതെ വേറെ ഓപ്ഷൻ ഇല്ല ....." അതും പറഞ്ഞു അവൾ രുദ്രക്ക്‌ നേരെ നീട്ടിയ സിറിഞ്ചു എടുത്ത് അവളുടെ സ്വന്തം കൈയിലേക്ക് കുത്തിയിറക്കാൻ തുനിഞ്ഞു ••••••••••••••••••••••••••••••••••••••••••••••••••• "എന്നാലും നമ്മുടെ പ്ലാൻ ഇങ്ങനെ ഫ്ലോപ്പ് ആയിപ്പോയല്ലോ ......" വർധിച്ച ദേശ്യത്തോടെ ദേവൻ ഫോണിലൂടെ പറഞ്ഞു കുറച്ചു മുന്നേ നടന്ന സംഭവത്തിലേക്ക് അയാളുടെ ചിന്തകൾ ചലിച്ചു "എന്തായി മോളെ ..... അവരുടെ കപടസ്നേഹത്തിന് മുന്നിൽ സ്വയം ഇല്ലാതാവാൻ തന്നെ തീരുമാനിച്ചോ ...." കിച്ചു ഫോൺ അറ്റൻഡ് ചെയ്ത ഉടനെ അയാൾ പറഞ്ഞതും അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു "ഛീ നിർത്തടോ ..... താനെന്താടോ കരുതിയെ ..... താൻ പറയുന്ന കള്ളക്കഥകൾ ഒക്കെ ഞാനങ് വെള്ളം തൊടാതെ വിഴുങ്ങിയെന്നോ ......

അല്ലെങ്കിൽ തന്നെ താനെന്തൊരു വിഡ്ഢിയാടോ ...... എന്റെ അച്ഛന് ഞാൻ അറിയാതെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരനോ ....? ഇത്രയും കാലം ഞാനും രുദ്രയും സൗഹൃദത്തിൽ തന്നെ ആയിരുന്നു ..... അവളുടെ ആ പാവം അമ്മ വെച്ചുണ്ടാക്കിയതൊക്കെ ഒരുപാട് കഴിച്ചിട്ടുമുണ്ട് ...... താൻ പറഞ്ഞല്ലോ എന്റെ അച്ഛനെ കൊന്നതാണെന്ന് ...... അതും സത്യങ്കിളും കുഞ്ഞമ്മാമയും ചേർന്ന് കൊന്നെന്ന് ..... രണ്ട് വർഷങ്ങൾക്ക് മുന്നേ എന്റെ കണ്മുന്നിൽ വെച്ചാ എന്റെ അച്ഛൻ അറ്റാക്ക് വന്ന് മരിച്ചത് ..... അതും വിദേശത്തു വെച്ച് അന്ന് ഈ കുഞ്ഞമ്മാമ ഇവിടുത്തെ ജയിലിലായിരുന്നു ..... എന്റെ മടിയിലേക്ക് വീണ അച്ഛൻ എന്നോട് പറഞ്ഞത് എന്റെ ഏട്ടനെക്കുറിച്ചുള്ള സത്യങ്ങളായിരുന്നു .... ആ സത്യങ്ങളിൽ രുദ്രയോ രുദ്രയുടെ കുടുംബമോ വില്ലന്മാരായിരുന്നില്ല എനിക്ക് തന്നോട് ഇപ്പൊ സഹതാപം ആണ് തോന്നുന്നേ ...... ഈ ക്ളീഷേ സ്റ്റോറി എങ്കിലും ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു ......

ഞാനൊന്ന് കരഞ്ഞപ്പൊ എല്ലാം ഞാൻ അപ്പാടെ വിഴുങ്ങി എന്ന് താൻ കരുതിയോ ...... ഇത് കിച്ചുവാണ് ..... തന്റെ ഈ ചീപ് ഡ്രാമയിലൊക്കെ വീഴാൻ ഇള്ള കുഞ്ഞൊന്നുമല്ല ഞാൻ ..... വെച്ചിട്ട് പോടോ ...*****" ബാക്കി കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ആക്കിയ നിമിഷം ഓർത്തുകൊണ്ട് ദേവൻ കലി തുള്ളി "അവളുടെ അഹങ്കാരം തീർക്കണം ..... ആ നരുന്ത്‌ പെണ്ണിന്റെ വായിലിരിക്കുന്നത് കേട്ടപ്പോൾ കഴുത്തു ഞെരിച്ചു കൊല്ലാനാ എനിക്ക് തോന്നിയെ ..... വെറുതെ വിടരുത് ആ പെണ്ണിനെ ....." ദേവൻ ദേശ്യത്താൽ വിറച്ചു "അവളുടെ അഹങ്കാരം ഒക്കെ ഞാൻ തീർത്തു കൊടുത്തിട്ടുണ്ട് ..... ഇന്നേരം അവൾ ആ രുദ്രയെ കൊന്നിട്ടും ഉണ്ടാകും ....." അവർ ആവേശത്തോടെ പറഞ്ഞതും ദേവൻ ഒന്ന് ഞെട്ടി

"എന്താ നീ പറഞ്ഞെ .....?" അയാൾ ഞെട്ടലോടെ ചോദിച്ചു "അവൾക്ക് കാഞ്ഞ ബുദ്ധി ആണെന്ന് താൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വേറൊരു പ്ലാൻ കൂടി ഒരുക്കിയിരുന്നു ...... അവളുടെ ആ പാവം പിടിച്ച അമ്മയെ ഞാനിങ് പൊക്കി .... അവരെ കഴുത്തിൽ കത്തി വെച്ച് ഒരു വിഡിയോയും അവൾക്കായി ഒരു ഓഡിയോയും ഞാൻ അവൾക്ക് അയച്ചു .... അതോടെ തീർന്നു അവളുടെ നെഗളിപ്പ് ..." അവർ പറയുന്നത് കേട്ട് ദേവൻ പൊട്ടി പൊട്ടി ചിരിച്ചു •••••••••••••••••••••••••••••••••••••••••••••••••• "നിന്റെ കുടുംബം തകർത്തവരുടെ കുടുംബം നീയും തകർക്കണം ..... അതിന് ഞാൻ നിനക്കിതാ ഒരു അവസരവും തരുന്നു ..... അമ്മയെക്കാളും അച്ഛന്റെ കൊലയാളികളോടാണ് നിനക്ക് കൂറെങ്കിൽ നീ ഇനി നിന്റെ അമ്മയെ കാണില്ല .....

24 മണിക്കൂറിനുള്ളിൽ ഞാൻ പറയുന്ന വിഷം ഞാൻ പറയുന്ന അളവിൽ അവളുടെ ശരീരത്തിലെത്തണം ...... നീ തന്നെ ചെയ്താൽ നിനക്ക് നിന്റെ അമ്മയെ കിട്ടും ..... ഇനി നീ ചെയ്തില്ലെങ്കിലും എനിക്ക് വേറെ ആളുകളുണ്ട് ചെയ്യിക്കാൻ ..... And the choice up to you ......" ആ വോയ്‌സിൽ പറയുന്നതൊക്കെ കേട്ട് സൂര്യയും മഹിയും ഞെട്ടി .....കിച്ചുവിന്റെ ഫോൺ റിങ് ചെയ്തത് കേട്ട് ഫോൺ കൈയിലെടുത്തതാണ് സൂര്യൻ കാൾ അപ്പോൾ തന്നെ കട്ട് ആയതും സ്‌ക്രീനിൽ കണ്ട വിഡിയോയിൽ അവന്റെ കണ്ണ് തറഞ്ഞു നിന്നു ആ വീഡിയോ ഓപ്പൺ ചെയ്തു നോക്കിക്കൊണ്ട് അവനാ വോയിസ് പ്ലേയ് ചെയ്തു അതിൽ പറയുന്നതൊക്കെ കേട്ടുകൊണ്ട് മഹിയും സൂര്യനും ICU വിന് അകത്തേക്ക് പാഞ്ഞു

"നീ എനിക്ക് വെറുമൊരു ഫ്രണ്ട് മാത്രമല്ല രുദ്രാ ..... എനിക്കെന്റെ കൂടെപ്പിറപ്പാണ് ..... ആ നിന്നെ കൊല്ലാൻ എനിക്ക് കഴിയില്ല ...... അതുപോലെ എന്റെ അമ്മയെ മരണത്തിന് വിട്ട് കൊടുക്കാനും എനിക്കാവില്ല ..... അപ്പൊ ഇതാണ് എന്റെ മുന്നിലുള്ള ഓപ്ഷൻ ...." അത്രയും പറഞ്ഞുകൊണ്ട് കിച്ചു കൈയിലെ സിറിഞ്ചു സ്വന്തം ശരീരത്തിലേക്ക് കുത്തിയിറക്കാൻ തുനിഞ്ഞതും സൂര്യനും മഹിയും അകത്തേക്ക് ഓടി വന്നു അവർ അകത്തേക്ക് വരുമ്പോൾ കണ്ടത് ശാന്തമായി കിടക്കുന്ന രുദ്രയെയും ആ സിറിഞ്ചു സ്വന്തം ശരീരത്തിൽ കുത്തി ഇറക്കാൻ തുനിയുന്ന കിച്ചുവിനെയുമാണ് അത് കണ്ടതും സൂര്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു പോയി

അവൻ പാഞ്ഞു ചെന്ന് ആ സിറിഞ്ചു തട്ടിയെറിഞ്ഞുകൊണ്ട് കൈവീശി അവളുടെ ചെകിടത്തു ഒന്ന് കൊടുത്തുകൊണ്ട് അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു അവളെ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൻ ശ്വാസം വലിചു വിട്ടു അവനാകെ വിയർത്തു ..... അവളിലെ പിടി മുറുകി വരുന്നുണ്ടെങ്കിലും അവൾ അവനെ എതിർക്കാതെ അവന്റെ കൈക്കുള്ളിൽ നിന്നു അപ്പോഴും രുദ്രയെ ഒന്ന് തലോടിക്കൊണ്ട് അവരെ നോക്കി നിൽക്കുകയായിരുന്നു മഹി •••••••••••••••••••••••••••••••••••••••••••••••• "ഇനിയും ഞാൻ സഹിച്ചു നിൽക്കണോ മഹീ ......?" പാർവതിയുടെ കഴുത്തിൽ കത്തി വെച്ച വീഡിയോ കണ്ടുകൊണ്ട് കിരൺ വർധിച്ച ദേഷ്യത്തോടെ ചോദിച്ചു "നീ പോ ഉണ്ണീ ..... പോയി നിന്റെ അമ്മയെ തിരിച്ചു കൊണ്ട് വാ ...."

മഹി പുറം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞതും കിരൺ പിന്നൊന്നും ചിന്തിക്കാതെ തിരിഞ്ഞോടി "കണ്ണാ ..... എനിക്കും അവനെ ഒന്ന് കാണണം ..... എന്റെ കൈകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഇല്ലാതക്കിയാ ആ ചെകുത്താനെ ......" ചുവന്നു കണ്ണുകളോടെ ചന്ദ്രൻ പറഞ്ഞു നിർത്തിയതും ശ്രാവൺ ചന്ദ്രന്റെ കൈയും പിടിച്ചു കിരണിനു പിന്നാലെ പോയി കിരൺ ചന്ദ്രന്റെ നിർദേശപ്രകാരം ചെന്നെത്തിയത് ഒരു ഇരുനില വീടിന്റെ മുന്നിലായിരുന്നു "ഭദ്രാനിലയം ...." മതിലിലെ ബോർഡിലെ പേര് പുച്ഛത്തോടെ വായിച്ചുകൊണ്ട് ചന്ദ്രൻ ഗേറ്റ്‌ തള്ളി തുറന്നു അവരെ അവിടെ കണ്ടപ്പോൾ അയാളൊന്ന് ഞെട്ടി ....

അതുപോലെ തന്നെ ദേവനെ കണ്ട കിരണും ഞെട്ടിയിരുന്നു ദേവൻ അകത്തേക്ക് എത്തി നോക്കിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു "എന്റെ മോനെ കൊന്ന് തള്ളിയിട്ട് നിനക്കൊക്കെ എന്റെ വീട്ടിൽ എന്താടാ കാര്യം ..... ഇറങ്ങിപ്പോടാ നായിന്റെ മക്കളെ ......" ദേവൻ അവർക്ക്‌ നേരെ അലറിയതും ചന്ദ്രന്റെ ചവിട്ടേറ്റ് അയാൾ തെറിച്ചു വീണു ഒരു ഭ്രാന്തനെപ്പൊലെ അയാൾ ദേവനെ തലങ്ങും വിലങ്ങും തല്ലി .... നിലത്തു ഇട്ട് ചവിട്ടി അരച്ചു "കണ്ട് കൊതി തീരും മുന്നെ എന്റെ കൈ കൊണ്ട് തന്നെ നീ എന്നെ കൊല്ലിച്ചല്ലോടാ എന്റെ കുഞ്ഞിനെ ....." പറഞ്ഞു തീർന്നപ്പോഴേക്കും ചന്ദ്രൻ പൊട്ടിക്കരഞ്ഞു പോയിരുന്നു "ഭദ്രേ......!!"

നിലത്തു കിടന്ന് ദേവൻ അലറി വിളിച്ചതും ആ വീടിന്റെ വാതിൽ രണ്ടായി തുറക്കപ്പെട്ടു കണ്ണുകൾ നീട്ടിയെഴുതി ചുണ്ടുകൾ ചുമപ്പിച്ചുകൊണ്ട് വിലപിടിപ്പുള്ള വസ്ത്രങ്ങളും അണിഞ്ഞു പ്രൗഢിയോടെ ഒരു സ്ത്രീ പുറത്തേക്ക് വന്നതും ചന്ദ്രൻ ഞെട്ടി "ഭദ്ര .....!!" അവരെ കണ്ടതും ചന്ദ്രന്റെ കണ്ണുകൾ വിടർന്നു അവർ ഒരു പുച്ഛചിരിയോടെ ഉമ്മറത്തെ പടിക്കെട്ടുകൾ ഇറങ്ങി വന്നുകൊണ്ട് അവരെ നോക്കി കൈയും കെട്ടി നിന്നതും സൈറൺ മുഴക്കിക്കൊണ്ട് ഒരു പോലീസ്ജീപ്പ് മുറ്റത്തു വന്നു നിന്നു അപ്പോഴും കിരണിന്റെ കണ്ണുകൾ ആ സ്ത്രീയിൽ തന്നെയായിരുന്നു അവരെ കാണുംതോറും മനസ്സിലേക്ക് ചിതലരിച്ചുപോയ ഓർമകളുടെ അവശേഷിപ്പുകൾ ഇരച്ചു വന്നു

അവൻ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൽ പൂർണമായും അവന്റെ മനസ്സിലേക്ക് ‌ വന്നതും അവന്റെ മുഷ്ടി ചുരുണ്ടു ..... ശരീരം വിറച്ചു "Mr. Ramachandran .... You're under arrest ..... " ചന്ദ്രനെ പിടിച്ചു വലിച്ചുകൊണ്ട് ആ പോലീസുദ്യോഗസ്ഥൻ പറഞ്ഞതും കണ്ണൻ ഇടയിൽ കയറി അയാളെ തടഞ്ഞു "എന്തിന് ..... ?" കണ്ണൻ അമർഷത്തോടെ ചോദിച്ചു "ACP ഋഷികേശ് സാറിനെ കൊന്ന കുറ്റത്തിന് ...." അയാൾ മറുപടി പറഞ്ഞതും ഭദ്ര വിജയീഭാവത്തിൽ ഒന്ന് ചിരിച്ചു "ഇയാൾക്കെതിരെയുള്ള തെളിവുകൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ..... അധികം ബലം പിടിക്കാതെ വന്നു കയറുന്നതാണ് നല്ലത് ....." അയാൾ പറഞ്ഞതും നിലത്തു കിടന്ന ദേവൻ ചാടി എണീറ്റു "ഇവനാണ് സർ എന്റെ മകനെ കൊന്നത് .....

എന്റെ അളിയനെയും ഭാര്യയേയും കൊന്നതുപോലെ എന്റെ മകനെയും ഇവനാ കൊന്നത് ..... കൊലയാളിയാ ..... ഇവനൊരു കൊലയാളിയാണ് ....." ദേവൻ കള്ളക്കണ്ണീരോടെ പറഞ്ഞു തീർന്നതും ആരുടെയോ ചവിട്ടേറ്റ് അയാൾ തെറിച്ചു വീണു അയാൾ ചാടിയെണീറ്റുകൊണ്ട് ചവിട്ടിയ ആൾക്ക് നേരെ കൈ ഓങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അയാളുടെ ശ്വാസം നിലച്ചത് പോലെയായി "ജീവനോടെ ഉള്ള എനിക്ക് കൊലപാതകിയോ .... Interesting ....." ഒരു ചെറു ചിരിയോടെ നെഞ്ചിലെ പഞ്ഞിക്കെട്ടിൽ ഒന്ന് തടവിക്കൊണ്ട് നിൽക്കുന്ന ഋഷിയെ കണ്ടതും എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു പോയി അപ്പോഴും കണ്ണന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story