രുദ്ര: ഭാഗം 29

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ജീവനോടെ ഉള്ള എനിക്ക് കൊലപാതകിയോ .... Interesting ....." ഒരു ചെറു ചിരിയോടെ നെഞ്ചിലെ പഞ്ഞിക്കെട്ടിൽ ഒന്ന് തടവിക്കൊണ്ട് നിൽക്കുന്ന ഋഷിയെ കണ്ടതും എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു പോയി അപ്പോഴും കണ്ണന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ഋഷിക്ക് പിന്നാലെ വരുന്ന മഹിയെ കണ്ടതും അവന്റെ ഓർമ്മകൾ ആ സംഭവത്തിലേക്ക് പോയി അന്ന് ചന്ദ്രനെയും കൂട്ടി കിരൺ പോയതും മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു കിരണിന്റെ കാർ മുന്നോട്ട് പോകുന്നത് നോക്കി നിൽക്കുന്ന മഹിയുടെയും കണ്ണന്റെയും നടുവിലേക്ക് ഒരാളും കൂടി വന്നു നിന്നു അതറിഞ്ഞു തല ചെരിച്ചു നോക്കിയ കണ്ണൻ അവിടെ നിൽക്കുന്ന ഋഷിയെ കണ്ട് ഞെട്ടി തരിച്ചു നിന്നുപോയി ഇട്ടിരുന്ന ഷർട്ട് കൊണ്ട് ബുള്ളെറ്റ് തുളച്ച ഭാഗം പൊത്തി പിടിച്ചുകൊണ്ട് ചിരിയോടെ നിക്കുന്ന ഋഷിയെ കണ്ട കണ്ണന്റെ കണ്ണ് തള്ളി

"എന്താടാ വിചാരിച്ചെ ..... ഇത്തിരി പോന്ന ഒരു ബുള്ളറ്റിൽ തീരാവുന്ന ജീവാനാണ് ഈ ACP ഋഷികേശിന് ഉള്ളതെന്നോ ....."ഒരുകൈകൊണ്ട്‌ അവന്റെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് ഋഷി പറഞ്ഞതും അവൻ ഞെട്ടലോടെ മഹിയെ നോക്കി "അപ്പൊ ..... അപ്പൊ പൾസ് ....." അവൻ ഞെട്ടലോടെ മഹിയോട് ചോദിച്ചതും ഋഷി പൊട്ടിച്ചിരിച്ചു നെഞ്ചിലെ ബുള്ളെറ്റ് കൊളുത്തി പിടിച്ചതും അവൻ എരിവ് വലിച്ചുകൊണ്ട് ചിരി നിർത്തി "ഡാ വാ ഹോസ്പിറ്റലിൽ പോകാം .... അല്ലേൽ ശരിക്കും നിന്നെ പരലോകത്തേക്ക് കെട്ടി എടുക്കേണ്ടി വരും ....." മഹി ഋഷിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി കാറിൽ കയറ്റിയതും ഒന്നും മനസ്സിലാകാതെ കണ്ണനും കൂടെ പോയി "ആ ദേവന്റെ ഫോൺ സംഭാഷണം കേട്ട് ഞാൻ മഹിയെ വിളിച്ചിരുന്നു .....

രുദ്രയുടെ ജീവൻ അപകടത്തിലാണെന്നും എനിക്കൊന്ന് കാണണമെന്ന് പറഞ്ഞപ്പോൾ ....ഹ്ഹ്‌ ...ഇവനാ എന്നോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞത് ..... ഞാൻ വന്ന് പെട്ടതോ നിങ്ങടെ മുന്നിൽ ...... നിങ്ങളെന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കണ്ടുകൊണ്ടാണ് മഹി നിങ്ങൾക്ക് പിന്നാലെ വന്നത് അപ്പോഴേക്കും ന്റെ ബോധം പോയിരുന്നു ...... പിന്നെ ഞാൻ പറയുന്നതൊന്ന് കേൾക്കാൻ പോലും തയ്യാറാകാതെ അച്ഛനെന്നെ ഷൂട്ട് ചെയ്തപ്പോൾ ശരിക്കും ദേശ്യവും വിഷമവും ഒക്കെ തോന്നി ..... ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് അച്ഛൻ വിശ്വസിച്ചു എന്നൊക്കെ അപ്പൊ ഓർത്തപ്പോൾ ..... എനിക്ക് ..... !!" അവൻ പാതിയിൽ നിർത്തി ..... കണ്ണുകൾ അടച്ചുകൊണ്ട് നെഞ്ചിൽ കൈകളമർത്തി വേദന കടിച്ചു പിടിച്ചു കുറച്ചു കഴിഞ്ഞു ഒന്ന് ശ്വാസം വിട്ടുകൊണ്ട് അവൻ തുടർന്നു "അതുകൊണ്ടാ അച്ഛന് ചെറിയ ഒരു ശിക്ഷ കൊടുത്തത് .....

കൂട്ടത്തിൽ ആ ദേവനിട്ട് ഒരു പണിയും ഞാൻ പ്ലാൻ ചെയ്തു .... അവനെന്റെ പൾസ് ചെക്ക് ചെയ്തപ്പോ എല്ലാം തീർന്നൂന്നാ ഞാൻ കരുതിയെ ..... പക്ഷെ ഇവൻ എന്റെത് ആക്ടിങ് ആണെന്ന് കണ്ടുപിടിച്ചു കൂടെ നിന്നു ...... ഇതാ ഉണ്ടായത് ....." ഋഷി പറയുന്നതൊക്കെ വായും പൊളിച്ചു കണ്ണൻ കേട്ടിരുന്നു "കുഞ്ഞമ്മാമ നോക്കിയപ്പോ നിനക്ക് ഹാർട്ട് ബീറ്റ്‌ ഇല്ലായിരുന്നു ..... അതെങ്ങനെയാ .....?"കണ്ണന്റെ അടുത്ത സംശയത്തിന് മുന്നിൽ അവനൊന്ന് ചിരിച്ചു ഒന്നും മിണ്ടാതെ മഹിയെ ഒന്ന് നോക്കി ..... അവന്റെ ചിരി മഹിയിലേക്കും പടർന്നിരുന്നു •••••••••••••••••••••••••••••••••••••••••••••••••••• എല്ലാം ഓർത്തുകൊണ്ട് കണ്ണൻ ചിരിയോടെ ഋഷിയെ നോക്കി ചന്ദ്രൻ ഒന്നും മിണ്ടാതെ തറഞ്ഞു നിൽക്കുകയായിരുന്നു

"എന്താ SI സാറേ ...... ഞാൻ ചാവാതെ തന്നെ നിങ്ങൾക്ക് എന്റെ കൊലപാതകത്തിന്റെ തെളിവ് ഒക്കെ കിട്ടിയോ ...... നമ്മുടെ department ഇത്രയധികം പുരോഗമിച്ചതോർക്കുമ്പോൾ ...... I feel proud ....." നിറ പുഞ്ചിരിയോടെ അവനത് പറയുമ്പോൾ വാക്കുകളിൽ പരിഹാസച്ചുവ ഉണ്ടായിരുന്നു മറുപടി പറയാനാവാതെ തലകുനിച്ചു നിൽക്കുന്ന പൊലീസുകാരെ നോക്കി ഒന്ന് പുച്ഛിച്ചു "ഇവിടെ നിന്ന് നാണം കെടാതെ പോകാൻ നോക്കെടോ ....." ഋഷി പുച്ഛത്തോടെ പറഞ്ഞതും അവർ അപ്പോൾ തന്നെ അവിടുന്ന് സ്ഥലം വിട്ടു അവർ പോയതും ഋഷി ചന്ദ്രന് നേരെ നടന്നു "ഞാൻ എങ്ങനെ ജീവിച്ചു എന്നാണോ ചിന്തിക്കുന്നേ ....?" അവനെ നോക്കി മിഴിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി ഋഷി ചോദിച്ചു

"മറന്നോ ..... മറ്റുള്ളവരെപ്പോലെ ഇടതുവശത്തല്ല എനിക്ക് ഹൃദയമുള്ളത് ..... വലതു വശത്താണ് ...... അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലായിരുന്നോ എന്റെ ജനനം ...... അപ്പോഴത്തെ ടെൻഷനിൽ അത് ഓർത്തില്ല അല്ലെ ....?". ഋഷി കളിയോടെ ചോദിച്ചതും ചന്ദ്രൻ ഒന്ന് ഞെട്ടി "ഹാർട്ട് ഉള്ളിടത് ചെവി വെച്ചാലല്ലേ ഹാർട്ട്ബീറ്റ്‌ കേൾക്കു ....." ഋഷി അത് പറയുമ്പോഴാണ് ചന്ദ്രനും അത് ഓർക്കുന്നത് അതെ അവന് വലതു ഭാഗത്താണ് ഹൃദയമുള്ളത് ...... അന്നത്തെ doctors ഒരു അത്ഭുതം കണക്കെയാണ് അവനെ കണ്ടത് പക്ഷെ ടെൻഷനും വിഷമവും ഒക്കെ ആയപ്പോൾ ആ കാര്യം ചന്ദ്രൻ ഓർത്തില്ല "what’s up dad ....? ഞാൻ ചത്തില്ലെന്നുള്ള സങ്കടമാണോ .....?"

നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ചന്ദ്രനോട് അവൻ ചോദിച്ചതും അയാൾ അവന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു "ഞാൻ ചത്ത് പോകുമായിരുന്നെടാ .....കുരുത്തം കെട്ടവനെ ....." അവന്റെ കോളറിൽ പിടിച്ചു കുലുക്കി ഇടർച്ചയോടെ പറഞ്ഞതും ഋഷി ചന്ദ്രനെ കെട്ടിപ്പിടിച്ചു അയാൾ അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു "എന്തിനാടാ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്തേ .....?" ചന്ദ്രൻ അവനെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു അവൻ നെഞ്ചിൽ കൈ വെച്ച് ഒന്ന് എരിവ് വലിച്ചുകൊണ്ട് ഒന്ന് ചിരിച്ചു കൊടുത്തു "ഞാൻ മരിച്ചാൽ നിങ്ങടെ റിയാക്ഷൻ എങ്ങനെയാവുമെന്ന് അറിയാൻ വേണ്ടി ചെയ്തതാ ....." ചിരിയോടെ അവനത് പറഞ്ഞതും ചന്ദ്രൻ അവനെ നോക്കി കണ്ണുരുട്ടി "ആാ ......"

ഒരു അലർച്ച കേട്ട് എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ ഭദ്രയുടെയും ദേവന്റെയും കഴുത്തിൽ കുത്തി പിടിച്ചു നിൽക്കുന്ന കിരണും ...... പിടഞ്ഞുകൊണ്ട് അലറുന്ന ദേവനെയും ഭദ്രയേയും ആണ് അത് കണ്ട് എല്ലാവരും അവരുടെ അടുത്തേക്ക് ഓടിയതും കിരൺ അവരെ രണ്ടുപേരെയും മതിലിനോട് ചേർത്തുകൊണ്ട് കുത്തിപ്പിടിച്ചു "കിരൺ ..... " മഹി അവനടുത്തേക്ക് ഓടി "ഇവരാ ..... ഇവരാ മഹീ എന്റെ അച്ഛനെ കൊന്നത് ...... ഏന്റെ കണ്മുന്നിൽ വെച്ചാ മഹി ഈ സ്ത്രീ എന്റെ അച്ഛന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയത് ...... ഇയാളാ എന്റെ അച്ഛനെ വലിച്ചിഴച്ചു കൊക്കയിലെറിഞ്ഞത് ..... കൊല്ലും ഞാൻ ഇവരെ ...... എന്റെ കുടുംബ തകർത്ത ഇവരെ കൊല്ലും ഞാൻ ......"

പറയുന്നതിനൊപ്പം അവന്റെ പിടി മുറുകി വന്നു ഇത് കേട്ട് നിന്ന കണ്ണന്റെ മുഖവും വലിഞ്ഞു മുറുകി അവൻ മുഷ്ടി ചുരുട്ടി ദേവന്റെ നേർക്ക് നടന്നു കിരണിന്റെ കൈയിൽ നിന്ന് അയാളെ വലിച്ചെടുത്തുകൊണ്ട് അയാളുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചു "hey ..... നിങ്ങൾ നിയമം കൈയിലെടുക്കരുത് ..... ഇവർക്ക് കൊടുക്കാവുന്നതിന്റെ പരമാവധി ശിക്ഷ ഞാൻ വാങ്ങിക്കൊടുക്കാം ....." ഋഷി ഉണ്ണിക്കും കണ്ണനും ഇടയിലേക്ക് വന്ന് പറഞ്ഞതും രണ്ടുപേരും അവനെ ഒന്ന് നോക്കി "എന്നൊന്നും ഞാൻ പറയില്ല ..... തീർത്തു കളയെടാ ഈ നായിന്റെ മക്കളെ ....." ഒരു ക്രൂരമായ ചിരിയോടെ ഋഷി പറഞ്ഞതും കണ്ണൻ ദേവനെ വലിച്ചിഴച്ചു അകത്തേക്ക് കൊണ്ടുപോയി "മക്കൾ തുടങ്ങിക്കോ .....

സേട്ടൻ ഒന്ന് റസ്റ്റ് എടുത്തിട്ട് വരാം ......" ഋഷി നെഞ്ചിൽ ഒന്ന് തടവിക്കൊണ്ട് ഹാളിലെ സോഫയിൽ കയറി നീണ്ടു നിവർന്നു കിടന്നു ഭദ്രയെ അവർ ഒരു ചെയറിൽ ഇരുത്തി കെട്ടിയിട്ടു ദേവന് ഇരിക്കാൻ പറ്റാത്ത സ്ഥിതി ആയതുകൊണ്ട് കെട്ടാനൊന്നും നിന്നില്ല പക്ഷെ കണ്ണൻ അവന്റെ തല്ല് നിർത്തിയിരുന്നില്ല "എവിടെടാ എന്റെ അമ്മാ ......"കിരൺ ഓടിവന്ന് ദേവന്റെ വയറുനോക്കി ചവിട്ടിയതും അയാൾ വലിയ വായിൽ കരഞ്ഞു അയാൾ നിലത്തു കിടന്ന് പുളഞ്ഞുകൊണ്ട് മുകളിലേക്ക് ചൂണ്ടി കാണിച്ചതും കിരൺ മുകളിലേക്ക് ഓടി മുകളിലെ ഓരോ മുറികളും അവൻ ഓടിക്കയറി ഒടുവിൽ അവൻ കണ്ടു ..... സ്റ്റോർ റൂമിൽ ഒരു മൂലയിൽ വാടി തളർന്നിരിക്കുന്ന പാർവതിയെ ....!

ആ കാഴ്ച കണ്ടവൻ കാറ്റ് പോലെ അവർക്ക് നേരെ പാഞ്ഞു "അമ്മാ ....." വർഷങ്ങൾക്കിപ്പുറം അവന്റെ നാവിൽ നിന്ന് ആ വിളി കേട്ടിട്ടാവണം ഞെട്ടലോടെ ആ സാധു കണ്ണുകൾ തുറന്നു അവനെ കണ്ടതും പാർവതിയുടെ കണ്ണുകൾ തിളങ്ങി മോനെ എന്ന് വിളിക്കാൻ നാവുകൾ ഉയർന്നെങ്കിലും അതിനുള്ള അർഹത ഇല്ലായെന്ന തോന്നൽ അവരെ മൗനിയാക്കി "അമ്മാ ....." കിരൺ അവരെ കെട്ടിപ്പിടിച്ചുകൊണ്ട് അവരെ തുരുതുരെ ഉമ്മ വെച്ചു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി "missed u Ammaa ..... ഞാൻ ഞാൻ പേടിച്ചുപോയി ...... " ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പിക്കരയുന്ന അവനെ പാർവതി നിറ കണ്ണുകളോടെ നോക്കി പിന്നീട് അവനെ നെഞ്ചോടടക്കി പിടിച്ചുകൊണ്ട് അവനൊപ്പമിരുന്ന് തേങ്ങി കരഞ്ഞു ••••••••••••••••••••••••••••••••••••••••••••••••••••

"കുഴപ്പം ഒന്നുമില്ല .... BP യിൽ ഒരു വേരിയേഷൻ .... അത്രേ ഉള്ളു .... Now she is alright ....." ബെഡിൽ കിടക്കുന്ന കിച്ചുവിനെ നോക്കി ഡോക്ടർ പറഞ്ഞതും സൂര്യ ഒന്ന് ശ്വാസം വലിച്ചു വിട്ടു അവളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നതിനിടയിൽ അവൾ കുഴഞ്ഞു വീണിരുന്നു ..... അവൻ ശെരിക്കും പേടിച്ചു പോയിരുന്നു "okay ....thanks doctor ...."ഡോക്ടർ അവന്റെ തോളിൽ തട്ടി പുറത്തേക്ക് പോയതും അവൻ കിച്ചുവിനടുത്തേക്ക് പോയി ഇരുന്നു കണ്ണടച്ച് ശാന്തമായി മയങ്ങുന്ന അവളെ അവൻ മുഖത്തു കൈയൂന്നിക്കൊണ്ട് നോക്കിയിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയിരിക്കവേ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "I don’t know why, but every time I see you, I’m falling in love with you ..... ."

അത് പറയുമ്പോൾ അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് ഭംഗി കൂടി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് സൂര്യ അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചത് സ്‌ക്രീനിൽ മഹിയുടെ പേര് കണ്ടതും അവൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി •••••••••••••••••••••••••••••••••••••••••••••••••• പാർവതിയെ സൂര്യക്കൊപ്പം അയച്ചുകൊണ്ട് കിരൺ തിരികെ ഹാളിലേക്ക് വന്നു ഒരു ചെയർ എടുത്ത് ഭദ്രക്ക് മുന്നിൽ ഇരുന്നു മഹി കുറച്ചു മാറി ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിക്കുന്നുണ്ട് കണ്ണൻ ദേവനെ തുടരെ തുടരെ ഇടിച്ചു കൊണ്ടേയിരുന്നു ഇതൊക്കെ കണ്ടു രസിച്ചു ഋഷി സോഫയിൽ തന്നെ കിടപ്പുണ്ട് "സ്ത്രീകൾക്ക് നേരെ കൈയുയർത്തുന്നത് ആണത്വമല്ലെന്ന് അറിയാം .....

പക്ഷെ നിങ്ങളെ വെറുതെ വിട്ടാൽ ഞാൻ തന്തക്ക് പിറക്കാത്തവൻ ആയിപ്പോകും ...." അതും പറഞ്ഞുകൊണ്ട് ഭദ്രയുടെ കരണത്തു ആഞ്ഞടിച്ചു അവർ മുഖം ചെരിച്ചുകൊണ്ട് വേദന കടിച്ചു പിടിച്ചുകൊണ്ട് കത്തുന്ന കണ്ണുകളോടെ അവനെ നോക്കി "എന്തിനാ നിങ്ങളെന്റെ അച്ഛനെ കൊന്നത് ..... എന്തിനാ എന്നെ കൊല്ലാൻ നോക്കിയത് ..... ആരാ എന്റെ അമ്മയെ കൊന്നത് ..... ?" അവൻ ദേശ്യം നിയന്ത്രിച്ചുകൊണ്ട് ഓരോന്നായി ചോദിച്ചു "ഇതിനുള്ള മറുപടി കിട്ടാതെ നിങ്ങൾ ഇവിടുന്ന് പുറത്തു പോകില്ല ..... എനിക്കറിയണം ..... ആരാ നിങ്ങൾ ..... എന്തിനാ എന്റെ കുടുംബം തകർത്തത് ..... എല്ലാം ..... എല്ലാം എനിക്ക് അറിയണം ....." ശാന്തമായി തുടങ്ങി ഒരു അലർച്ചയോടെ അവൻ അവസാനിപ്പിച്ചതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി അപ്പോഴും പുച്ഛത്തോടെ ഇരിക്കുന്ന ഭദ്രയെ കണ്ടതും ഫ്രൂട്ട്സിനൊപ്പം ഇരുന്ന കത്തി എടുത്ത് അയാൾ ദേവന്റെ കണ്ണിന് നേരെ വീശാൻ നിന്നതും

"noooo ....." ഭദ്ര അലറിയതും ഒരു പുച്ഛച്ചിരിയോടെ കിരൺ കത്തി ദേവന്റെ കണ്ണിന് നേരെ കൊണ്ട് പോയി "വേണ്ടാ .... വേണ്ടാ ..... ഞാൻ ..... ഞാൻ പറയാം ......" പുച്ഛത്തോടെ ഇരിക്കുന്ന ഭദ്രയെ കണ്ടതും ഫ്രൂട്ട്സിനൊപ്പം ഇരുന്ന കത്തി എടുത്ത് കിരൺ ദേവന്റെ കണ്ണിന് നേരെ വീശാൻ നിന്നതും "noooo ....." ഭദ്ര അലറിയതും ഒരു പുച്ഛച്ചിരിയോടെ കിരൺ കത്തി ദേവന്റെ കണ്ണിന് നേരെ കൊണ്ട് പോയി "വേണ്ടാ .... വേണ്ടാ ..... ഞാൻ ..... ഞാൻ പറയാം ......" അവർ അലർച്ചയോടെ പറഞ്ഞതും കിരൺ അവരെ ഒന്ന് പുച്ഛിച്ചു ചിരിച്ചു "ഹ്മ്മ് .... പറയ് ....." കിരൺ ചെയറിൽ വന്നിരുന്നുകൊണ്ട് പറഞ്ഞതും അവർ ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിലത്തേക്ക് നോക്കിയിരുന്നു "പറയാൻ ....."

കിരൺ ശബ്ദമുയർത്തിയതും ഭദ്ര അവനെ തറപ്പിച്ചു നോക്കി ഇതൊക്കെ കണ്ടുകൊണ്ട് നിന്ന മഹി വായിലെ പുക ഊതി വിട്ടുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു നടന്നു വരുന്ന വരവിൽ കിരണിന്റെ കൈയിലെ കത്തി കൈയ്യിലാക്കികൊണ്ട് മറുകൈയിലെ സിഗരറ്റ് ചുണ്ടോട് ചേർത്തുകൊണ്ട് ദേവന്റെ നേർക്ക് ചെന്ന് അയാളുടെ നെഞ്ചിൽ രണ്ട് വെട്ട് ഗുണനചിഹ്നം പോലെ അയാളുടെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞതും ഭദ്രയുടെ കണ്ണുകൾ ചുവന്നു ..... കണ്ണുനീർ ഒഴുകിയിറങ്ങി "nooooo ......" അവർ കാതു പൊട്ടും വിധം അലറി അപ്പോഴും മഹി പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ സിഗരറ്റ് വലിച്ചു നിന്നു അവന്റെ കൈയിലെ കത്തിയിൽ നിന്ന് രക്തം ഒഴുകുന്നുണ്ട് അവന്റെ ആ നിൽപ്പ് കണ്ട് കണ്ണന്റെയും ഋഷിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "ഞങ്ങളാ ഞങ്ങളാ ഇവന്റെ അച്ഛനെ കൊന്നത് ....."

ചുവന്ന കണ്ണുകളോടെ അവരത് പറഞ്ഞതും കിരണിന്റെ കണ്ണുകൾ വലിഞ്ഞു മുറുകി "അത് ഞങ്ങൾക്കും അറിയാം ..... എന്തിന് വേണ്ടി ....? അത് മാത്രമാണ് ഞങ്ങൾക്ക് അറിയേണ്ടേ ......" കത്തിയിലെ ചോര കുടഞ്ഞുകൊണ്ട് മഹി പറഞ്ഞതും അവർ എന്തോ ഓർത്തു മുഷ്ടി ചുരുട്ടി "പറയാൻ ......" കിരൺ ശബ്ദമുയർത്തിയതും അവർ അവനെ തുറിച്ചുനോക്കിക്കൊണ്ട് പറയാൻ തുടങ്ങി "അവൻ മരിക്കേണ്ടവൻ തന്നെയാ ...... എന്റെ കുടുംബം തന്നെ ഇല്ലാതാക്കിയ ദ്രോഹി ആണവൻ ..... എത്ര സന്തോഷത്തോടെ കഴിഞ്ഞ കുടുംബമായിരുന്നു എന്റേത് ... അച്ഛനും അമ്മയും ദേവനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി കൂടി വരുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗമായിരുന്നു .....

പക്ഷെ അവളെ എന്റെ കൈയിൽ വെച്ച് തന്നുകൊണ്ട് അമ്മ ഞങ്ങളെ വിട്ട് പോയപ്പോൾ ഞങ്ങൾ തകർന്നു പോയി ..... അമ്മയുടെ പാലിനായി അവൾ വാവിട്ടു കരഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നിട്ടുണ്ട് ഞാൻ ....! അച്ഛൻ അവളെ നോക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു പതിയെ പതിയെ അവളുടെ ഓരോ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു .... ഞങ്ങൾക്ക് എല്ലാവർക്കും അവളെ ജീവനായിരുന്നു ..... വൈകി വന്ന കണ്മണി ..... ദേവയാനി ..... എന്റെ ദേവൂട്ടി ......!" പറയുമ്പോൾ ഭദ്രയുടെ തൊണ്ട ഇടറി ..... കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് പടർന്നിരുന്നെങ്കിലും കരയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു "അവളെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ആഹാരം കൊടുക്കുന്നതും ഉറക്കുന്നതും അങ്ങനെ അങ്ങനെ എല്ലാം ഞാനാണ് ചെയ്തിരുന്നേ .....

ഞാൻ പോലും അറിയാതെ 12 ആം വയസ്സിൽ ഞാൻ അവളുടെ അമ്മയായി മാറുകയായിരുന്നു ..... ആരും പറയാതെ അവളെന്നെ ചേച്ചിയമ്മേന്ന് വിളിച്ചു തുടങ്ങി .... അവളുടെ കണ്ണൊന്ന് നിറഞ്ഞാൽ എനിക്ക് ഭ്രാന്ത് പിടിക്കും .... ദേവനും അങ്ങനെ തന്നെ ..... അവളെ പിരിയാതിരിക്കാൻ ഒരു വിവാഹത്തിന് പോലും ഞാൻ മുതിർന്നില്ല .....എന്റെ പ്രാണനായിരുന്നു അവൾ ..... ആ പ്രാണനെയാ ആ ചെകുത്താൻ ......" ഭദ്ര പാതിയിൽ നിർത്തിക്കൊണ്ട് കൈ ചുരുട്ടി പിടിച്ചു കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു ....... ദേശ്യത്താൽ മുഖം വിറക്കുന്നുണ്ടായിരുന്നു "ചെറുപ്പം മുതൽ ഒപ്പം പഠിച്ച അശോകനോട് അവൾക്ക് പ്രണയമായിരുന്നു ..... ഞാൻ പോലും അറിയാതെ അവൾ അതി സമർത്ഥമായി അത് ഒളിച്ചുവെച്ചു ..... ചെറുപ്പത്തിൽ തോന്നിയ കൗതുകം കൗമാരത്തിൽ ഒരു ഭ്രാന്തായി മാറി .....

പല തവണ ഇഷ്ടം പറഞ്ഞു അവളവന്റെ പിന്നാലെ പോയിട്ടുണ്ട് ..... അപ്പോഴൊക്കെ ഉപദേശിച്ചു വിട്ടു ..... അവളുടെ ശല്യം കൂടിയപ്പോൾ അവൻ ഈ ചന്ദ്രനോടൊപ്പം എന്നെ കാണാൻ വന്നിരുന്നു ..... അപ്പോഴാണ് ന്റെ ദേവൂട്ടീടെ ഉള്ളിൽ ഇങ്ങനൊരു ഇഷ്ടമുള്ളത് ഞാൻ അറിഞ്ഞേ അവളോട് ചോദിച്ചപ്പോ എല്ലാം തുറന്നു പറഞ്ഞു ..... ഞാൻ എതിർത്തപ്പോൾ ഒരു ഭ്രാന്തിയെപ്പോലെ "എനിക്ക് അവനെ വേണം " എന്ന് പറഞ്ഞു അവൾ അലറി പിന്നീട് എതിർത്തില്ല ..... എന്റെ മൗനാനുവാദത്തോടെ അവൾ അത് തുടർന്നു .... പിന്നീട് എപ്പോഴോ അവളുടെ പെരുമാറ്റത്തിൽ നിന്ന് അശോകൻ അവളെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി എന്തൊക്കെയോ ഓർത്തു ഒറ്റക്കിരുന്ന് ചിരിക്കുന്നതൊക്കെ കാണാം .....

ഒരിക്കൽ അശോകൻ എഴുതിയ ഒരു കത്തും അവളുടെ മുറിയിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു അവളുടെ സന്തോഷം തല്ലിക്കെടുത്താൻ എനിക്കും തോന്നിയില്ല മറ്റെന്തിനേക്കാളും അവളുടെ സന്തോഷമായിരുന്നു എനിക്ക് വലുത് അങ്ങനെയിരിക്കെയാണ് അശോകൻ മാളികേക്കൽ തറവാട്ടിലെ ശ്രീദേവിയുമായി ഒളിച്ചോടുന്ന വാർത്ത നാട്ടിൽ പരന്നത്‌ അതോടെ എനിക്ക് അവനോട് വെറുപ്പായി ..... പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും ദേവു ഒന്നും വിശ്വസിച്ചില്ല അവനെ അത്രകണ്ട് അവൾ വിശ്വസിച്ചിരുന്നു അവനെ ആരോ ചതിച്ചതാണ് .... അല്ലാതെ അവനൊരിക്കലും തന്നെ ചതിക്കില്ലെന്ന് അവൾ വിശ്വസിച്ചു ഞാൻ എത്ര എതിർത്തിട്ടും ഞാൻ അറിയാതെ എഴുത്തുകളിലൂടെ അവരുടെ ബന്ധം തുടർന്നു അങ്ങനെ എന്നെ പോലും അകറ്റി നിർത്തിക്കൊണ്ട് അവൾ അവനെ ഭ്രാന്തമായി സ്നേഹിച്ചു

വർഷങ്ങളോളം അവനായി അവൾ കാത്തിരുന്നു ഒരു ദിവസം അവളെ കാണാൻ വരുന്നുന്നു പറഞ്ഞു അവൻ ഒരു എഴുത്തു എഴുതി അവൾക്ക് സന്തോഷം കൊണ്ടും ആവേശം കൊണ്ടും അവൾ അവൻ വിളിച്ച സ്ഥലത്തേക്ക് മുന്നും പിന്നും നോക്കാതെ പോയി ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല അന്ന് വൈകിട്ട് മുറിയിലേക്ക് കയറിച്ചെന്ന ഞാൻ കണ്ടത് മുറിയുടെ ഒരു മൂലയിൽ ചുരുണ്ടു കൂടി ഇരുന്ന് കരയുന്ന എന്റെ ദേവൂട്ടിയെയാണ് വസ്ത്രങ്ങളൊക്കെ കീറി പറിഞ്ഞിരിക്കുന്നു ....ദേഹമാസകലം നഖത്തിന്റെയും പല്ലുകളുടെയും പാടുകൾ ...... സ്തംഭിച്ചു നിന്ന് പോയി ഞാൻ ഓടിച്ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടവളെ മാറോടടക്കി പിടിച്ചു അപ്പോഴും അവൾ തേങ്ങലോടെ കരയുകയായിരുന്നു "എനിക്ക് തെറ്റ് പറ്റിപ്പോയി ചേച്ചിയമ്മേ ..... ചതിയനാ അയാൾ ....... അയാളെന്റെ ശരീരത്തെയാണ് സ്നേഹിച്ചത് ..... എനിക്ക് .... എനിക്കിനി ജീവിക്കണ്ട ചേച്ചിയമ്മേ ..... എനിക്കിനി ജീവിക്കണ്ടാ ...."

ആ നിമിഷം അവനെ പച്ചക്ക് കൊളുത്താൻ പോലും ഞാൻ ചിന്തിച്ചു പോയി പക്ഷെ എന്റെ കുഞ്ഞു പതിയെ പതിയെ ഒരു ഭ്രാന്തി ആയി മാറുന്നത് കണ്ട് ഞാൻ തകർന്നു മനസ്സിൽ അവനോടുള്ള പക ആളിക്കത്തുമ്പോഴും എന്റെ കുഞ്ഞിനെ ശുശ്രൂഷിക്കുകയായിരുന്നു ഞാൻ എന്റെ കണ്ണൊന്ന് തെറ്റിയാൽ കൈവിട്ടുപോകുമോ എന്ന പേടിയിൽ ഊണും ഉറക്കവുമില്ലാതെ കാവലിരിക്കുമായിരുന്നു ഞാൻ മാസങ്ങൾക്ക് ശേഷമാണ് എന്റെ കുഞ്ഞി ഗർഭിണിയാണെന്ന് ഞാൻ തിരിച്ചറിയുന്നത് ..... അതിനോട് ദേശ്യവും വെറുപ്പും ഒക്കെ ആയിരുന്നെങ്കിലും എന്റെ ദേവൂന്റെ ജീവന് ആപത്താണെന്നറിഞ്ഞപ്പോൾ അതിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എല്ലാം അറിഞ്ഞ അച്ഛനും ദേവനും തകർന്നു പോയിരുന്നു ....

ദേവൻ പലതവണ എന്നോട് ഇതിന് ഉത്തരവാദി ആരാണെന്ന് ചോദിച്ചിട്ടുണ്ട് ...... പക്ഷെ അന്നൊക്കെ എന്റെ കുഞ്ഞിയെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള പോരാട്ടത്തിലായിരുന്നു ഞാൻ .... മറ്റൊന്നിനും എന്റെ മനസ്സിൽ സ്ഥാനമില്ലായിരുന്നു അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ മകൾ പ്രസവിച്ചതോടെ അപമാനഭാരം താങ്ങാനാവാതെ ഒരുമുഴം കയറി അച്ഛനും പോയി .... ഞങ്ങൾ അനാഥരായി അച്ഛൻ പോയതോടെ വീട്ടിൽ കഷ്ടപ്പാടായി ...... ദേവൻ പഠിത്തം ഉപേക്ഷിച്ചു കൂലിപ്പണിക്കിറങ്ങി എന്റെ അച്ഛന്റെ ജീവനെടുത്ത ആ കുഞ്ഞിനോട് അറപ്പായിരുന്നു എനിക്ക് ..... എവിടേലും ഉപേക്ഷിക്കണമെന്ന് വരെ തീരുമാനിച്ചു പക്ഷെ ഒരു പാവക്കുട്ടിയെ പോലെ അതിനെ കൊണ്ട് നടക്കുന്ന എന്റെ ദേവൂട്ടി അവിടെയും എന്നെ തളർത്തി .....

താഴത്തും തറയിലും വെക്കാതെ അവളതിനെ കൊണ്ട് നടന്നു അത് എന്റെ ദേവൂന്റെ കുഞ്ഞാണെന്നുള്ള ചിന്ത മനസ്സിലേക്ക് വന്ന് തുടങ്ങിയതും എനിക്കും അതിന് നേരെ മുഖം തിരിക്കാൻ കഴിഞ്ഞില്ല എന്റെ ദേവൂട്ടീടെ മുഖമായിരുന്നു അവൾക്ക് ..... എന്റെ ദേവൂട്ടീടെ അതെ ചിരിയും " മ്മാ ..... മ്മാ ...." എന്ന് വിളിച്ചു പിറകെ വരുന്ന ആ കാന്താരിയെ അകറ്റി നിർത്താൻ പിന്നീട് എനിക്കായില്ല മാറോടടക്കി പൊട്ടിക്കരഞ്ഞു ..... എന്റെ ദേവൂനെ പോലെ അവളെയും ഞാൻ വളർത്തി എന്റെ ചിന്നുമോള് !! അമ്മയെയും മോളെയും ഒരുപോലെ ഞാൻ നോക്കി ..... പതിയെ പതിയെ എന്റെ ദേവു പഴേ ജീവിതത്തിലേക്ക് മടങ്ങി വന്ന് തുടങ്ങി .....ദേവൻ ചെറിയ ജോലി ഒക്കെ ചെയ്തു കുടുംബം നോക്കിയപ്പോൾ മൂത്ത ചേച്ചിയായി ഞാൻ വീട് നോക്കി എല്ലാം മറന്ന് തുടങ്ങിയപ്പോഴാണ് അവൻ വീണ്ടും ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്‌ ......"

അവർക്ക് മുന്നിൽ ഒന്നും വിശ്വസിക്കാനാവാതെ ഇരിക്കുന്ന കിരണിനെ ഒന്ന് നോക്കിക്കൊണ്ട് ഒരു വിറയലോടെ അവർ തുടർന്നു "കുഞ്ഞിന് പോളിയോ എടുക്കാൻ പോയ ആ ദിവസം ..... അന്ന് എന്റെ ദേവൂനെ ഞാൻ ഒറ്റക്കാക്കി പോകാൻ പാടില്ലായിരുന്നു കുഞ്ഞിനേയും കൊണ്ട് തിരികെ വന്ന ഞാൻ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്റെ ദേവൂട്ടിയെയായിരുന്നു ഒരു നൂൽമറ പോലും ഇല്ലാതെ നഗ്നയായി കിടക്കുന്ന അവളുടെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു ..... ഞാൻ എത്തും മുന്നേ എല്ലാം അവസാനിച്ചിരുന്നു ....!

എന്നിട്ടും അവളെരക്ഷിക്കണമെന്ന ചിന്തയിൽ അവളെ വസ്ത്രമെടുത്തു പുതപ്പിച്ചുകൊണ്ട് കുഞ്ഞിനെ താഴെ ഇറക്കി ഞാൻ റോഡിലേക്കിറങ്ങിയപ്പോൾ കണ്ടത് അങ്ങകലെ ഒരു ബൈക്കിൽ പോകുന്ന അശോകനെയായിരുന്നു....." ചുവന്നു കലങ്ങിയ കണ്ണുകളോടെ ഭദ്ര തലയുയർത്തി നോക്കിയതും കിരണിന്റെ കണ്ണും നിറഞ്ഞിരുന്നു "ഞ .... ഞങ്ങടെ അച്ഛൻ അങ്ങനെ ചെയ്യില്ല....." അവൻ ഇടർച്ചയോടെ പറഞ്ഞതും ഭദ്രയുടെ മുഖം വലിഞ്ഞു മുറുകി "നിന്റെ അച്ഛൻ അന്ന് ചെയ്തതിനൊക്കെ സാക്ഷിയുണ്ട് ..... ആ സാക്ഷി നിങ്ങളുടെ ......" ബാക്കി പറയും മുന്നേ ഭദ്രയുടെ നെഞ്ചിലൂടെ ഒരു ബുള്ളെറ്റ് തുളച്ചു കയറി "ഭദ്രാ ....."

ദേവൻ നിലത്തു കിടന്ന് അലറി എല്ലാവരും ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും മുഖം മറച്ച ഒരാൾ ജനലിലൂടെ തോക്കും ചൂണ്ടി നിൽക്കുന്നു കണ്ണൻ അങ്ങോട്ടേക്ക് ഓടിയതും അയാൾ അവിടുന്ന് രക്ഷപ്പെട്ടു "മഹി ഇവരെ വേഗം ഹോസ്പിറ്റലിലെത്തിക്കു ..... I think .... ആരോ ഇവരെ വെച്ച് നമ്മളോട് കളിക്കുവാ ....." ഋഷി പറഞ്ഞതും മഹി വേഗം ഭദ്രയുടെ കെട്ടഴിച്ചു കിരൺ അവരെ താങ്ങി എടുത്തതും മഹി ദേവനെ പൊക്കി എടുത്തു അവർ അതിവേഗം ഹോസ്പിറ്റലിലേക്ക് കുതിച്ചു "ഉമ്മചീീ ......." സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോകുന്ന ഭദ്രയെ കണ്ടതും ICU വിന് മുന്നിൽ ഹേമയുടെ അടുത്തു ഇരുന്ന ഫിദ ചാടിയെണീറ്റുകൊണ്ട് അലറി ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story