രുദ്ര: ഭാഗം 30

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഉമ്മചീീ ......." സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോകുന്ന ഭദ്രയെ കണ്ടതും ICU വിന് മുന്നിൽ ഹേമയുടെ അടുത്തു ഇരുന്ന ഫിദ ചാടിയെണീറ്റുകൊണ്ട് അലറി അവളുടെ വിളി കേട്ട് മഹി അടക്കം എല്ലാവരും ഞെട്ടി "ഉമ്മച്ചീ ......" അവൾ അലറിക്കൊണ്ട് അവരുടെ അടുത്തേക്ക് ഓടി വന്നു "എന്റെ ഉമ്മച്ചിക്ക് എന്താ പറ്റിയെ ...... മഹിയേട്ടാ ...... കിരണേട്ടാ ..... ആരേലും ഒന്ന് പറയ് ...... ഉമ്മച്ചീ ....." ചോര കണ്ട് അവൾ ഭദ്രയെ കുലുക്കി വിളിച്ചതും അവളെ തള്ളി മാറ്റി അറ്റൻഡർ ഭദ്രയെ ICU വിലേക്ക് കൊണ്ട് പോയി അത് കണ്ടതും അവൾ ICU വിന്റെ വാതിലിനു മുന്നിൽ നിന്ന് അകത്തേക്ക് നോക്കി കണ്ണീരൊഴുക്കി ഒന്നും മനസ്സിലാകാതെ നിന്ന മഹി വേഗം തിരിഞ്ഞോടി കാഷ്യുവാലിറ്റിയിൽ മുറിവ് വെച്ചുകെട്ടിക്കൊണ്ടിരിക്കുന്ന ദേവന്റെ മുന്നിലാണ് ആ ഓട്ടം നിന്നത്‌ .....

പിന്നാലെ കിരണും ശ്രാവണും ഋഷിയും ചന്ദ്രനും ഒക്കെ വന്നു അല്ലുവും സൂര്യയും ഉണ്ടായിരുന്നു അവർക്കൊപ്പം "ഫിദ ആരാ ..... അവളെന്തിനാ നിങ്ങളുടെ സഹോദരിയെ ഉമ്മച്ചി എന്ന് വിളിച്ചത് ..... പറയടോ ....." മഹി അയാൾക്ക് മുന്നിൽ നിന്ന് അലറിയതും ഋഷി നേഴ്സിനോട് പുറത്തു പോകാൻ പറഞ്ഞു നേഴ്‌സ് പോയതും എല്ലാവരും അയാൾക്ക് ചുറ്റും വളഞ്ഞു "അന്ന് നിങ്ങടെ അനിയത്തിക്കും ആ കുഞ്ഞിനും എന്താ സംഭവിച്ചത് ..... ഫിദയും നിങ്ങളും തമ്മിൽ എന്ത് ബന്ധമാ ഉള്ളെ ....?" കിരൺ അയാൾക്ക് മുന്നിൽ വന്ന് നിന്നുകൊണ്ട് ചോദിച്ചതും അയാളൊന്ന് നിശ്വസിച്ചു "ദേവൂട്ടിയെ അന്ന് ഞങ്ങൾക്ക് രക്ഷിക്കാനായില്ല .....

അച്ഛന്റെയും ദേവൂട്ടീടേം മരണം ഭദ്രയെ പകയുടെ മൂർധന്യാവസ്ഥയിലെത്തിച്ചു ...... ഒരു ഭ്രാന്തിയെപ്പോലെ അവൾ അശോകനെ കൊല്ലാൻ മുറവിളി കൂട്ടി ആദ്യമൊക്കെ മനസ്സില്ലാ മനസ്സോടെയാണ് ഓരോന്ന് ചെയ്യാൻ കൂട്ട് നിന്നത് ..... പിന്നെ ഞങ്ങടെ ദേവൂനെ കൊന്നവൻ കുടുംബത്തോടെ സുഗമായി ജീവിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല എനിക്ക് പക്ഷെ അവനെ നേരിടാനുള്ള ശക്തിയോ പണമോ ഒന്നും ഞങ്ങൾക്കില്ലായിരുന്നു ..... അതിന് ഞങ്ങൾക്ക് മുന്നിൽ ദൈവമായി കൊണ്ടെത്തിച്ച കച്ചിതുരുമ്പായിരുന്നു ..... ഫിദയുടെ ഉപ്പയെന്ന് നിങ്ങൾ വിശ്വസിക്കുന്ന ജഹാംഗീർ പ്രമാണിയായ ജഹാന്ഗീർ ന്റെ ഭാര്യ അയാളുടെ മകന് കുഞ്ഞായിരുന്നപ്പോൾ തന്നെ മരിച്ചതാണ് തൊട്ട് അയൽപ്പക്കമായതുകൊണ്ട്‌ തന്നെ അയാളുടെ മകൻ ഇപ്പോഴും ഞങ്ങടെ വീട്ടിൽ തന്നെയാവും .....

ഭദ്ര അവനെ അകറ്റി നിർത്താൻ നോക്കിയാലും ചിന്നുമോളോട് അവന് ഭയങ്കര ഇഷ്ടമായിരുന്നു ..... ഭദ്രയെ ഒളിച്ചു അവൻ ചിന്നുവിനെ എടുക്കുകയും അവളെ ലാളിക്കുകയും ഒക്കെ ചെയ്യും ..... അവന്റെ ഉമ്മക്കൊപ്പം നഷ്ടപ്പെട്ട അവന്റെ അനിയത്തിയെ അവൻ ചിന്നു മോളിലൂടെ കാണുകയായിരുന്നു പതിയെ പതിയെ ഭദ്ര അവനെ വിലക്കുന്നത് നിർത്തി ..... പണവും സ്വാധീനവും ഒക്കെ ഉള്ള അവരുമായി ഒരു ബന്ധം ഉണ്ടാകുന്നത് നല്ലതാണെന്ന് മനസ്സിലാക്കി അവൾ അയാളുടെ മകൻ അൻവറുമായി അടുത്തു ..... അവന് കിട്ടാതെ പോയ മാതൃസ്നേഹം അവൾ വാരിക്കോരി കൊടുത്തു ഒരുനിമിഷം പോലും ഭദ്രയേയും ചിന്നുവിനെയും അവനു പിരിഞ്ഞിരിക്കാൻ കഴിയാതെയായി ...... അവന്റെ വാശിക്ക് അയാൾ കണ്ടെത്തിയ പ്രധിവിധി ഭദ്രയും അയാളും തമ്മിലുള്ള വിവാഹമായിരുന്നു .....

മകന് വേണ്ടിയൊരു വിവാഹം ..... ജാതിയും മതവും ഒന്നും അയാളെ ബാധിക്കില്ലാന്നും ചിന്നുമോളെ സ്വന്തം മകളായി കണ്ട് പൊന്നുപോലെ നോക്കിക്കോളാമെന്നും പറഞ്ഞപ്പോൾ അവൾ മനസ്സിൽ കണ്ടത് പ്രതികാരം ആണെങ്കിലും അവൾക്കൊരു ഭാവി ആയതിൽ ഞാൻ ആശ്വസിച്ചു ചിന്നുമോളെയും അയാൾ മകളായി സ്വീകരിച്ചു ഭദ്രയേയും മോളെയും അയാളുടെ ഇഷ്ടപ്രകാരം അയാളുടെ ഭാര്യയുടെയും ജനിക്കാതെ മരിക്കേണ്ടി വന്ന മകളുടെയും പേരിൽ വിളിച്ചു അങ്ങനെയാണ് ചിന്നു മോള് ഫിദ ആയതും ഭദ്ര അവളുടെ ഉമ്മച്ചി ആയതും ....." ദേവൻ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി അല്ലുവിന് ഒന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല

"പണവും സ്വാധീനവും ഒക്കെ ആയപ്പോൾ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിന് പിറകെയായി ..... മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അശോകനെ ഞങ്ങൾ എയർപ്പാടാക്കിയ ലോറി ഇടിച്ചു തെറിപ്പിച്ചു എന്നിട്ടും അവൻ മരിച്ചില്ലെന്ന് കണ്ടതും നിലത്തു കിടന്നു പിടയുന്ന അവന്റെ മകന്റെ കണ്മുന്നിൽ വെച്ച് ഭദ്ര അവന്റെ തലക്ക് ഇരുമ്പു വടികൊണ്ട് ആഞ്ഞടിച്ചു ചെറിയ ഞെരക്കം അപ്പോഴും ബാക്കി ആയിരുന്നു .... അതുകൊണ്ട് ഞാൻ ഈ കൈകൊണ്ടാ അവനെ അടുത്തുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞത് ..... അതിലിപ്പോഴും എനിക്ക് ഒരു കുറ്റബോധവുമില്ല ഞങ്ങൾക്കെതിരെ ഉണ്ടായിരുന്ന ഏക തെളിവായിരുന്നു

അന്ന് എല്ലാം കണ്ടു റോഡിൽ കിടന്ന നീ (കിരൺ ) അതുകൊണ്ടാ ഭദ്ര നിന്റെ തലക്ക് ആ ഭാരമുള്ള വടി കൊണ്ടടിച്ചത് നീ മരിച്ചു എന്ന വിശ്വാസത്തിലാണ് ഞങ്ങൾ അവിടെ നിന്നും പോയത് പ്രതികാരം ഭംഗിയായി തീർത്ത സന്തോഷത്തിൽ പഴയതൊക്കെ മറന്ന് ഭദ്ര ജഹാംഗീറിന്റെ ഭാര്യ ആയി കഴിയുമ്പോഴാണ് ചിന്നുമോൾടെ കളിക്കൂട്ടുകാരി വീട്ടിലേക്ക് വന്നു തുടങ്ങിയത് ..... അവൾ ഞങ്ങളുടെ ശത്രുവിന്റെ മകളാണെന്നും ഇപ്പോഴും അവർ സന്തോഷത്തോടെ കഴിയുകയാണെന്നും അറിഞ്ഞപ്പോൾ അവൾക്ക് സഹിച്ചില്ല .....ഞങ്ങൾ ചെയ്ത കൊലപാതകം ഭദ്രയുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ രാമചന്ദ്രന്റെ തലയിൽ കെട്ടി വെച്ചു ....

ആ കുടുംബത്തിന് ഉണ്ടായിരുന്ന തുണ ഇല്ലാതാക്കി ..... രാമചന്ദ്രന്റെ ഭാര്യയെ പ്രണയം നടിച്ചു ഒപ്പം കൂട്ടി ..... ഋഷിയെ ഉപയാഗിച്ചു അശോകൻ അയാളുടെ പേരിൽ തുടങ്ങിയ ബിസിനസ് ഞങ്ങളുടേതാക്കി മാറ്റി ..... അന്നന്നത്തെ അന്നത്തിനായി അശോകന്റെ കുടുംബം കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി പക്ഷെ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു ..... അവന്റെ മകൾ രാജകുമാരിയെപ്പോലെ ജീവിക്കുന്നു ..... ഞങ്ങടെ ചിന്നുമോൾക്ക് പോലും ഇല്ലാത്ത സൗകര്യങ്ങൾ അവൾക്ക് കിട്ടുന്നുന്നു അറിഞ്ഞപ്പോൾ അവളിനി ഇവിടെ വേണ്ട എന്ന് തന്നെ ഞങ്ങളങ്ങു തീരുമാനിച്ചു ....." പറയുമ്പോൾ അയാളുടെ ശബ്ദം കടുത്തിരുന്നു ശ്രാവൺ അയാൾക്ക് നേരെ പാഞ്ഞതും കിരൺ അവനെ തടഞ്ഞു ..... കണ്ണുകൊണ്ട് വേണ്ട എന്ന് കാണിച്ചു "അപ്പൊ ആരാ ഞങ്ങടെ അമ്മയെ കൊന്നത് .....?"

കിരൺ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചതും അയാൾ അവനെ ഒന്ന് നോക്കി "ഞങ്ങളല്ല ..... അതാരാണെന്ന് ഭദ്രക്കേ അറിയൂ ...... ഫോണിലൂടെ പലപ്പോഴായി നിർദേശങ്ങൾ തന്നിട്ടുണ്ടെങ്കിലും അതാരാണെന്ന് എനിക്ക്‌ അറിയില്ല ...... അയാളാണ് ഭദ്ര പറഞ്ഞ ആ സാക്ഷി .... അവളുടെ സുഹൃത്ത് ...." അത് കേട്ടതും മഹിയും ഋഷിയും പരസ്പരം ഒന്ന് നോക്കി "അപ്പൊ ഇതിനൊക്കെ പിന്നിൽ അയാളാണ് ..... അതാരാണെന്ന് കണ്ടു പിടിച്ചേ മതിയാവു ....." ഋഷി എല്ലാവരോടുമായി പറഞ്ഞതും ദേവൻ മുഖം ചുളിച്ചു "ഞങ്ങൾ പറയുന്നതൊന്നും നിങ്ങൾക്ക് വിശ്വാസമാകില്ലെന്നറിയാം ..... പക്ഷെ ഒന്ന് ഉറപ്പിച്ചോ .....

എന്റെ അച്ഛനെയും അമ്മയെയും തകർക്കാൻ നിങ്ങളെ അയാൾ കരുവാക്കിയതാണ് ..... നിങ്ങൾ പോലും അറിയാതെ അയാളുടെ കളിപ്പാവ ആവുകയായിരുന്നു നിങ്ങൾ ...... നിങ്ങൾ വിശ്വസിക്കില്ലന്നറിയാം ..... എനിക്ക് എന്റെ അച്ഛന്റെ നിരപരാധിത്വം തെളിയിച്ചല്ലേ പറ്റൂ ..... ഞാനത് തെളിയിക്കും .... അല്ല ഞങ്ങളത് തെളിയിക്കും ......" കിരൺ അത് പറഞ്ഞതും ദേവനും കുറച്ചു നേരം എന്തൊക്കെയൊ ചിന്തിചിരുന്നു പിന്നീട് ഒന്നും പറയാതെ അവർ അവിടെ നിന്നും ഇറങ്ങിപ്പോയി "ഇല്ല മക്കളെ ..... അശോകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ..... അവളുടെ ശല്യം കൂടിവന്നപ്പോ പലതവണ എന്നെയും കൂട്ടി അശോകൻ ഈ ഭദ്രയെ കാണാൻ പോയിട്ടുണ്ട് .....

അവളെ പറഞ്ഞു തിരുത്താൻ ആവുന്നത്ര പറഞ്ഞിട്ടുണ്ട് ..... എന്റെ അമ്മക്ക് ഭദ്രയുമായി അന്ന് നല്ല ബന്ധമായിരുന്നു ..... പലതവണ ഞാൻ തന്നെ ഭദ്രയോട് നേരിട്ട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് ..... പിന്നെ പിന്നെ അവളെ കാണാതായപ്പോൾ ഞങ്ങൾ കരുതി ഭദ്ര അവളെ തിരുത്തിയതാണെന്ന് ....." ചന്ദ്രൻ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് കിരണിന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞതും മഹി അവർക്ക് മുന്നിൽ വന്നു നിന്നു "രുദ്രേടെ അച്ഛന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയോ .....?" മഹി ചോദിക്കുന്നത് കേട്ടതും ചന്ദ്രൻ ഒന്ന് ചിന്തിച്ചു "ഇല്ല മഹീ ..... അവനൊരു പാവാ ..... അവനോട് ശത്രുത തോന്നിയിട്ടുള്ളത് ഒന്ന് നിന്റെ മുത്തച്ഛനും പിന്നെ ആ ഭദ്രക്കുമാണ് .....

വേറെ ആർക്കും ശത്രുത തോന്നാൻ സാധ്യതയില്ല ....." ചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞതും മഹി എന്തോ ചിന്തിച്ചു "ഇനി രുദ്രേടെ അമ്മക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടാകുമോ .....?" മഹി അടുത്ത സംശയം ഉന്നയിച്ചതും ചന്ദ്രൻ ഉണ്ടാവില്ല എന്ന അർത്ഥത്തിൽ തലയാട്ടി "തൽക്കാലം ഈ പ്രശ്നങ്ങളൊക്കെ ഒന്ന് തീരട്ടെ ..... നമുക്ക് കണ്ടു പിടിക്കാം ...." ഋഷി അതും പറഞ്ഞു നെഞ്ചിലെ മുറിവ് ഒന്നുകൂടി ഡ്രസ്സ് ചെയ്യാൻ വേണ്ടി പോയി കിരണും ശ്രാവണും ICU ലക്ഷ്യമാക്കി പോയി "ഇനി രുദ്രേടെ അമ്മക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടാകുമോ .....?" മഹിയുടെ ചോദ്യം വീണ്ടും മനസ്സിലേക്ക് വന്നതും ഋഷിക്ക് പിന്നാലെ പോകാൻ നിന്ന ചന്ദ്രൻ ഒന്ന് നിന്നു "മഹീ ....."

എന്തോ ഓർത്തുകൊണ്ട് അയാൾ വേഗം മഹിക്ക്‌ നേരെ തിരിഞ്ഞു •••••••••••••••••••••••••••••••••••••••••••••••••• ആരും പിന്നെ ഒന്നും മിണ്ടിയില്ല .... ICU വിന് മുന്നിൽ അവർ പലയിടത്തായി വന്നു നിന്നു എല്ലാവരുടെയും കണ്ണുകൾ നിലത്തു മുട്ടുകുത്തി തേങ്ങിക്കരയുന്ന ഫിദയിൽ ആയിരുന്നു അല്ലുവിന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു ..... അവൻ ഭിത്തിയോട് ചാരി നിന്ന് അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട് അവളുടെ കരച്ചിലിന്റെ ആക്കം ഏറി വന്നതും മഹി അവൾക്ക് നേരെ നടന്നു അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് അവളുടെ കണ്ണ് രണ്ടും തുടച്ചു കൊടുത്തു "മ ..... മാഹിയേട്ടാ ..... എന്റെ .... ഉമ്മ ....." അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പിയതും മഹി അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്ന് തലോടി "she will be alright .... Don’t worry...."

അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് അവൻ അവളെ അവിടുന്ന് എണീപ്പിച്ചു ചെയറിൽ ഇരുത്തി അതൊക്കെ അല്ലു മാറി നിന്ന് നോക്കുന്നുണ്ടായിരുന്നു അവനു അവളെകുറിച്ചോർക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി പിന്നെ അവനു അവിടെ നിൽക്കാൻ തോന്നിയില്ല ..... അവൻ ആരോടും ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു •••••••••••••••••••••••••••••••••••••••••••••••••• "രുദ്രക്ക്‌ ബോധം വന്നു ....." നേഴ്‌സ് പുറത്തേക്ക് വന്ന് പറഞ്ഞതും മഹിയും കിരണും ഉണ്ണിയും അങ്ങോട്ടേക്ക് പാഞ്ഞു "നിക്ക് ..... ഇപ്പൊ ഒരാൾക്ക് മാത്രേ അകത്തു കയറാൻ അനുവാദം ഉള്ളു .... ആരെങ്കിലും ഒരാള് അകത്തേക്ക് കയറി കണ്ടോളു ....." നേഴ്‌സ് അവരെ തടഞ്ഞതും മൂന്ന് പേരും പരസ്പരം നോക്കി .......... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story