രുദ്ര: ഭാഗം 31

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രുദ്രക്ക്‌ ബോധം വന്നു ....." നേഴ്‌സ് പുറത്തേക്ക് വന്ന് പറഞ്ഞതും മഹിയും കിരണും ഉണ്ണിയും അങ്ങോട്ടേക്ക് പാഞ്ഞു "നിക്ക് ..... ഇപ്പൊ ഒരാൾക്ക് മാത്രേ അകത്തു കയറാൻ അനുവാദം ഉള്ളു .... ആരെങ്കിലും ഒരാള് അകത്തേക്ക് കയറി കണ്ടോളു ....." നേഴ്‌സ് അവരെ തടഞ്ഞതും മൂന്ന് പേരും പരസ്പരം നോക്കി "ചെല്ല് മഹീ ....." കിരൺ മഹിയുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞതും അവൻ ശ്രാവണിനെ ഒന്ന് നോക്കി "ചെല്ല് ..... അവളിപ്പോൾ കാണാൻ ആഗ്രഹിക്കുന്നത് നിന്നെ തന്നെയാവും ..... ചെല്ല് ....." ശ്രാവൺ പറയുന്നത് കേട്ട് ഒന്ന് ചിരിച്ചെന്നു വരുത്തി അവൻ അകത്തേക്ക് കയറി ബെഡിൽ കിടന്നുകൊണ്ട്‌ ജനൽ ഭാഗത്തേക്ക് നോക്കി എന്തോ ചിന്തിക്കുവായിരുന്നു

അവൾ ബുള്ളെറ്റ് ഉള്ള ഭാഗത്തെ കൈ അനങ്ങാതിരിക്കാനാവും അത് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് അവൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല അവൻ അവളുടെ അടുത്തുള്ള ചെയറിൽ വന്നിരുന്നു അതൊന്നുമറിയാതെ പുറത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരുന്ന അവളെ അവൻ മാറിൽ കൈപിണച്ചുകെട്ടി നോക്കിയിരുന്നു "ഒരു ഇഞ്ചക്ഷനുണ്ട് ....." നേഴ്സിന്റെ ശബ്ദം കേട്ടാണ് അവൾ തല ചെരിച്ചു നോക്കിയത് മാറിൽ കൈ കെട്ടി അവളെ നോക്കിയിരിക്കുന്ന മഹിയെ കണ്ടതും അവളൊന്ന് ഞെട്ടി .....

ചാടി പിടഞ്ഞെണീക്കാൻ നോക്കിയതും ഉള്ളിലെ ബുള്ളെറ്റ് കൊളുത്തി പിടിച്ചിട്ടാവണം അവളൊന്ന് എരിവ് വലിച്ചുകൊണ്ട് അങ്ങനെ തന്നെ ഇരുന്നു അത് കണ്ടതും മഹി വേഗം എണീറ്റ് അവളെ പതിയെ പിടിച്ചു ഇരുത്തി "നിനക്കെന്താടി അടങ്ങി ഒതുങ്ങി ഇരുന്നാൽ ....?" അവളെ നോക്കി ഒന്ന് കണ്ണുരുട്ടിക്കൊണ്ട് മഹി അത് പറഞ്ഞതും അവളവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു അവളുടെ ചിരി കണ്ട് അവൻ മുഖം ചുളിച്ചു "ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതി ..... Really missed you ....." അതെ ചിരിയോടെ അവളത് പറഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നല്ല ക്ഷീണം ബാധിച്ചിട്ടുണ്ട്

..... മുഖമൊക്കെ ആകെ വിളറി വെളുത്തു ..... അവൾക്ക് നല്ല വേദനയുണ്ട് ..... അത് മറച്ചു വെച്ച് അവനു മുന്നിൽ പുഞ്ചിരിക്കാൻ വെറുതെ ഒരു പാഴ്ശ്രമം "വേദനിക്കുന്നുണ്ടോ .....?" അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് അവൻ ചോദിച്ചു "മ്മ്ഹ്മ്മ്ഹ്‌ ....." നിഷേധാർത്ഥത്തിൽ തല വെട്ടിച്ചുകൊണ്ട് അവളൊന്ന് പുഞ്ചിരിച്ചു "നിങ്ങളൊന്ന് പുറത്തേക്ക് നിന്നേ ....ICU വിൽ അധിക നേരം നിൽക്കാൻ പാടില്ല ...." സിറിഞ്ചുമായി വന്ന നേഴ്‌സ് പറഞ്ഞതും മഹി അവളെ ഒന്നുകൂടി ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു "എങ്ങനെയുണ്ട് മഹി അവൾക്ക് ..... നിന്നോട് സംസാരിച്ചോ ....?" പുറത്തേക്ക് ഇറങ്ങിയതും കിരൺ ഓടിവന്ന് അവനോട് ചോദിച്ചു "മ്മ് .... സംസാരിച്ചു ....

അവൾക്ക് നല്ല വേദന ഉണ്ട് ..... പക്ഷെ എന്റെ മുന്നിൽ അത് മറച്ചു പിടിക്കുന്നത് കാണുമ്പോ .....!!" അവൻ പാതിയിൽ നിർത്തി "നീ വാ ..... നമുക്ക് ഡോക്ടറിനെ ഒന്ന് കാണാം ....." കിരൺ മഹിയെ കൂട്ടി ഡോക്ടറിന്റെ ക്യാബിൻ ലക്ഷ്യമാക്കി പോയി "Excuseme Doctor ....." കിരണും മഹിയെ കൂട്ടി ക്യാബിന് മുന്നിൽ നിന്നതും ഡോക്ടർ അവരെ അകത്തേക്ക് വിളിച്ചു "എന്താ ഡോക്ടർ ഇതൊക്കെ ..... ബുള്ളറ്റ് പുറത്തെടുക്കാതിരുന്നാൽ അത് രുദ്രേടെ ജീവന് ആപത്താണെന്നല്ലേ ഡോക്ടർ പറഞ്ഞത് ..... അത് എടുക്കുന്നത് റിസ്ക് ആണെന്നും പറയുന്നു ..... എന്നിട്ട് സർജറി പോലും കഴിയാതെ അവളെ റൂമിലേക്ക് മാറ്റാൻ പോകുന്നു .... what’s going on here Doctor....?"

കിരൺ അവന്റെ ഉള്ളിലെ ചോദ്യങ്ങൾ തുറന്ന് വിട്ടതും ഡോക്ടർ ഒന്ന് ശ്വാസമെടുത്തു വിട്ടു "Look Mr.kiran ..... താങ്കളുടെ സഹോദരിയുടെ ഹൃദയത്തെ തൊട്ട് തൊട്ടില്ലെന്ന രീതിയിലാണ് ആ ബുള്ളറ്റ് ഇരിക്കുന്നത് .... ഞാൻ പറഞ്ഞല്ലോ ..... സർജറി ചെയ്ത്‌ അത് പുറത്തെടുക്കുന്നതിൽ ഒരുപാട് റിക്സ് എലെമെന്റ്സ് ഉണ്ട് ..... സൊ ...." ഡോക്ടർ കൈ മലർത്തിക്കൊണ്ട് പറഞ്ഞതും "so ....? What you mean doctor ....?" ടേബിളിൽ അടിച്ചുകൊണ്ട് മഹി ദേഷ്യത്തോടെ ചോദിച്ചതും കിരൺ അവനെ സമാധാനിപ്പിക്കാൻ നോക്കി "നിങ്ങളുടെ ഫീലിങ്ങ്സ് എനിക്ക് മനസ്സിലാവും ..... But we are helpless ....

ആ ബുള്ളെറ്റ് രുദ്രയുടെ ശരീരത്തിൽ നിന്ന് റിമൂവ് ചെയ്യുന്നത് ആ കുട്ടിയെ കൊല്ലുന്നതിന് സമമാണ് ...... സർജറി ചെയ്‌താൽ 1% പോലും വിജയസാധ്യത ഇല്ല ..... ആ കുട്ടിയുടെ ജീവൻ എടുക്കണമെന്നാണെങ്കിൽ .... we are ready to remove the bullet.... " ഡോക്ടർ പറയുന്നത് കേട്ടതും മഹിയുടെ കണ്ണുകൾ ചുവന്നു അവൻ ടേബിളിൽ ശക്തിയായി ഇടിച്ചു "അപ്പൊ .... അപ്പൊ അത് റിമൂവ് ചെയ്യണ്ട എന്നാണോ ഡോക്ടർ പറയുന്നേ .....?" കിരൺ ഇടർച്ചയോടെ ചോദിച്ചതും മഹി ഡോക്ടർക്ക് നേരെ നോക്കി "Exactly ...... Sorry to say this .... ഞങ്ങൾ ഈ കേസിൽ നിസ്സഹായരാണ് .....

ആ ബുള്ളറ്റ് ശരീരത്തിൽ തുടരുന്നതുകൊണ്ട് ചിലപ്പോൾ ആ കുട്ടിക്ക് അപകടമൊന്നും തന്നെ ഉണ്ടാവില്ല ബട്ട് ആ ബുള്ളറ്റിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഹാർട്ടിനെ ബാധിച്ചാൽ അത് ആ കുട്ടീടെ ജീവൻ തന്നെ എടുത്തെന്നിരിക്കും .... I mean ..... ഹാർട്ടിലേക്ക് ബ്ലഡ് എത്തിക്കുന്നതും ഹാർട്ടിൽ നിന്ന് പുറത്തേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകൾക്കും അടുത്തായിട്ടാണ് ഇപ്പൊ ആ ബുള്ളറ്റ് ഉള്ളത് ..... അതുകൊണ്ട് തന്നെ സർജറി ചെയുന്നത് foolishness ആണ് .... അത് ചെയ്താൽ ഒരുപക്ഷെ ഇപ്പോൾ ഉള്ള ജീവനും കൂടി ഇല്ലാതാകും .... അല്ലാതെ ഒരു നേട്ടവുമില്ല സൊ ഇപ്പൊ ഇങ്ങനെ പോട്ടെ .... അതിനിടക്ക് ഒന്നും സംഭവിക്കാതിരിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം ....."

അത്രയൊക്കെ കേട്ടതും മഹി ചെയറും ചവിട്ടി മാറ്റി അവിടുന്ന് എണീറ്റു "just stop it doctor .... ഇതൊക്കെ നിങ്ങളുടെ വെറും ഊഹാപോഹങ്ങൾ മാത്രമാണ് ..... അവൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല .... ഈ മഹാദേവന്റെ അവസാനശ്വാസം നിലക്കുന്നത്‌ വരെ ഒരു പോറൽ പോലും ഏൽക്കാതെ അവളെ ഞാൻ സംരക്ഷിക്കും ..... കേവലം ഒരു ബുള്ളറ്റിൽ അവസാനിക്കുന്നതല്ല അവളുടെ ജീവിതം .... അതിന് ഞാൻ അനുവദിക്കുകയുമില്ല ....എന്നിലും എന്റെ പ്രണയത്തിലും ഞാൻ അത്രത്തോളം വിശ്വസിക്കുന്നുണ്ട് ..... " ടേബിളിൽ ശക്തിയായി അടിച്ചുകൊണ്ട് മഹി പുറത്തേക്ക് പോയതും കിരൺ നിർവികാരനായി അവനെ നോക്കി ഇരുന്നു ••••••••••••••••••••••••••••••••••••••••••••••••••••••

മഹി പിന്നെ അങ്ങോട്ട് വന്നിട്ടില്ല ഭദ്രയുടെ കഴുത്തിന് താഴെയായിട്ടാണ് വെടിയേറ്റത് ..... ബുള്ളറ്റ് റിമൂവ് ചെയ്‌തെങ്കിലും ബോധം വന്നിട്ടില്ല സംഭവം അറിഞ്ഞു അൻവർ അവിടെ എത്തിയിരുന്നു അപകടമൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് ഫിദക്കും അവനും സമാധാനമായത് ഭദ്രക്ക് എന്താണ് സംഭവിച്ചതെന്ന് ഫിദ കിരണിനോടും ചന്ദ്രനോടും ആവർത്തിച്ചു ചോദിച്ചെങ്കിലും അവർ എന്തൊക്കെയോ പറഞ്ഞു അവളെ പറഞ്ഞയച്ചു രുദ്രയെ മുറിയിലേക്ക് മാറ്റിയതും കിരണും ശ്രാവണും ഒഴികെ എല്ലാവരും പോയി കണ്ടു പുറത്തു മടിച്ചു നിൽക്കുന്ന അവരെ ചന്ദ്രൻ പിടിച്ചു വലിച്ചു രുദ്രക്ക്‌ മുന്നിൽ കൊണ്ടുപോയി നിർത്തി "ഇതാരാണെന്ന് മോൾക്ക് മനസ്സിലായോ ....?"

രണ്ടുപേരെയും നോക്കിക്കിടക്കുന്ന രുദ്രയോടായി ചന്ദ്രൻ ചോദിച്ചതും രുദ്ര കിരണിനെ നോക്കി ഒന്ന് ചിരിച്ചു "അറിയാം ....." അവൾ ചിരിയോടെ പറഞ്ഞതും കിരൺ ഒന്ന് ഞെട്ടി .... സന്തോഷം കൊണ്ടാണോ ഞെട്ടൽ കൊണ്ടാണോ അവന്റെ കണ്ണ് നനഞ്ഞു "കിരണേട്ടൻ അല്ലെ ..... കിച്ചൂന്റെ ഏട്ടൻ ..... ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് ..... പിന്നെ കുഞ്ഞമ്മാമേ ഇത് ഞങ്ങടെ സാറും കൂടിയാണ് ...." അവൾ നേർത്ത പുഞ്ചിരിയോടെ പറഞ്ഞതും കിരണിന്റെ മുഖത്തെ ചിരി മാഞ്ഞു കണ്ണുകൾ നിറഞ്ഞു അവനെ സമാധാനിപ്പിക്കാനെന്ന വണ്ണം ശ്രാവൺ കിരണിന്റെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു "സോറി ...... അന്ന് കുളപ്പടവിന്റെ സ്റ്റെപ് ഇറങ്ങിയപ്പോൾ കാലു ഒന്ന് മടങ്ങി ..... അല്ലാതെ മനപൂർവ്വം ഇടിച്ചതല്ലാട്ടോ ..... സോറി ....."

അവൾ ഔപചാരികതയുടെ പറഞ്ഞതും കിരൺ മുഖം തിരിച്ചു നിന്നു കണ്ണുനീർ അവൾ കാണരുതെന്ന് കരുതിയിട്ടാവണം അവനങ്ങനെ ചെയ്തത് അവിടെ നിൽക്കാനുള്ള കെൽപ്പ് ഇല്ലാഞ്ഞിട്ടാവണം അവൻ ശ്രാവണിന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു പോകുന്ന പോക്കിൽ ശ്രാവൺ തിരിഞ്ഞു രുദ്രയെ ഒന്ന് നോക്കി അവൾ ഹേമയോട് കളിച്ചും ചിരിച്ചും എന്തൊക്കെയോ പറയുന്നുണ്ട് അത് കണ്ടതും അവൻ ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു "കുഞ്ഞുന്നാളിൽ എന്റെ തോളിൽ തൂങ്ങി നടന്നതാ കണ്ണാ അവൾ ..... എന്നിട്ടിപ്പോ ഞാനാരാണെന്ന് പോലും അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ ....."

വാതിൽക്കൽ നിന്ന് ഹേമയുടെ തോളിൽ ചാരി കിടന്ന് കളിച്ചു ചിരിച്ചു ഇരിക്കുന്ന രുദ്രയെ നോക്കി കിരൺ പറഞ്ഞതും ശ്രാവൺ അവന്റെ തോളിൽ പിടിച്ചു "പോട്ടെ ഏട്ടാ ..... അവളെ ഏട്ടനും മനസ്സിലായിരുന്നില്ലല്ലോ ....." ശ്രാവൺ പറയുന്നത് കേട്ട് അവനൊന്ന് ചിരിക്കാൻ ശ്രമിച്ചു "നമ്മളല്ലേ കണ്ണാ ഇപ്പൊ അവൾക്കൊപ്പം ഇരിക്കേണ്ടത് ...... നമ്മളല്ലേ അവളെ ശുശ്രൂഷിക്കേണ്ടത് ...... എന്നിട്ട് ..... ഇപ്പൊ ഒരു അന്യരെപ്പോലെ മാറി നിന്ന് അവളെ കാണേണ്ടി വരുന്നത് ഓർക്കുമ്പോൾ .... അവള് നമ്മുടെ അല്ലേടാ ....." പറഞ്ഞു തീരുമ്പോൾ കിരണിന്റെ ശബ്ദം ഇടറിയിരുന്നു കണ്ണൊക്കെ നിറഞ്ഞു വരുന്നത് കണ്ടതും ശ്രാവൺ അവനെ കെട്ടിപ്പിടിച്ചു "എനിക്ക് പറ്റണില്ല കണ്ണാ ...... നമുക്ക് ഇനി അവളല്ലാതെ ആരാ ഉള്ളെ ..... അവളെ തിരിച്ചു കിട്ടിയതോർത്തു സന്തോഷിച്ചതായിരുന്നു ..... പക്ഷെ ഇപ്പൊ .....!!

അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു നിമിത്തമായില്ലേ കണ്ണാ ....." കിരണിന്റെ കൈകൾ ശ്രാവണിൽ മുറുകി "അതൊക്കെ ഏട്ടന്റെ തോന്നലാ ..... ഏട്ടനതൊക്കെ മറന്നേക്ക് ഇപ്പൊ അവൾ ഒന്ന് relaxed ആവട്ടെ ..... പതിയെ പതിയെ മഹിയിലൂടെ സത്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിക്കോളും ..... അന്ന് നമ്മുടെ ശ്രീക്കുട്ടി ഈ ഏട്ടന്മാരെ തേടി വരും .... അത് വരെ ഏട്ടൻ ഒന്ന് കാത്തിരിക്ക് ....." അവൻ കിരണിന്റെ പുറത്തു തടവിക്കൊണ്ട് പറഞ്ഞതും ഒക്കെ കേട്ട് പിറകിൽ കിച്ചു നിൽപ്പുണ്ടായിരുന്നു "എന്നോടും എന്റെ അമ്മയോടും ഏട്ടന് വെറുപ്പ് തോന്നുന്നുണ്ടോ ഏട്ടാ .....?" അവൾ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചതും കിരൺ തലയുയർത്തി അവളെ നോക്കി ......... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story