രുദ്ര: ഭാഗം 33

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അപ്പൊ എങ്ങനാ അവളെ അറിയിക്കയല്ലേ ....." നിത്യ കൈ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് വർഷയോട് ചോദിച്ചതും അവർ അവിടെ നിന്നും എണീറ്റു "നീ വാ .... നമുക്ക് അവളെയൊന്ന് സന്തോഷിപ്പിച്ചിട്ട് വരാം ...."വർഷ അതും പറഞ്ഞു മുന്നേ നടന്നതും നിത്യ ബെഡിൽ നിന്ന് എണീറ്റ് അവരുടെ പിറകെ പോയി അവർ രുദ്രയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ എന്തോ ഓർത്തു ഇരിക്കുകയായിരുന്നു വർഷയും നിത്യയും പരസ്പരം ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും ബാത്‌റൂമിൽ നിന്ന് മഹി പുറത്തേക്ക് ഇറങ്ങി വന്നു അവരുടെ മുന്നിൽ വന്ന് നിന്ന് തല തുവർത്തുന്ന മഹിയെ കണ്ടതും വർഷയും മകളും ഒന്ന് ഞെട്ടി "എന്താ .....?"

തല തുടച്ചുകൊണ്ട് വർഷയോട് അവൻ ചോദിച്ചതും അമ്മയും ഒരു പോലെ ചുമലു കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് വന്നപോലെ തിരിഞ്ഞു നടന്നു മഹി അവരെ ഒന്ന് ഇരുത്തി നോക്കി അങ്ങനെ നിന്നതും അവന്റെ ഫോൺ റിംഗ്‌ ചെയ്തു അവൻ ടവൽ തോളിലേക്ക് ഇട്ടുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് സോഫയിലേക്ക് ഇരുന്നു അവന്റെ ശ്രദ്ധ ഫോണിൽ ആണെങ്കിലും രുദ്രയുടെ ശ്രദ്ധ അവനിലായിരുന്നു അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അവൾ അങ്ങനെ ഇരുന്നു സംസാരത്തിനിടെ അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കാൺകെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "വായും നോക്കി ഇരിക്കാതെ പോയി കുളിക്കെടി ....."

കാൾ കട്ടാക്കി ടവൽ എടുത്ത് അവൾക്ക് നേരെ എറിഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി ചുണ്ടു കൂർപ്പിച്ചുകൊണ്ട് ടവലും എടുത്തു പോയി അവൾ ബാത്റൂമിലേക്ക് കയറിക്കൊണ്ട് കൈയിലേക്ക് ഒന്ന് നോക്കി കൈ അനങ്ങാതിരിക്കാനായി കൈയിൽ പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് അവൾ അതിലേക്ക് ദയനീയമായി ഒന്ന് നോക്കി എന്തോ മഹിയെ സഹായത്തിന് വിളിക്കാൻ അവൾക്ക് ചമ്മൽ തോന്നി അതുകൊണ്ട് അവൾ ഒരുകൈകൊണ്ട് ഒരുവിധത്തിൽ കുളിച്ചു കയറി ശരീരം അനങ്ങുമ്പോൾ നെഞ്ചിന്റെ ഉള്ളിൽ ഒരു കൊളുത്തി വലിക്കുന്ന വേദന തോന്നിയെങ്കിലും അവളത് കാര്യമാക്കിയില്ല

പ്ലാസ്റ്റർ നനയാതിരിക്കാൻ കുറച്ചു പാട് പെടേണ്ടി വന്നു അവൾക്ക് ഒരുവിധത്തിൽ കുളി ഒക്കെ കഴിഞ്ഞു അവൾ പുറത്തേക്കിറങ്ങി അവൾ ഒരുകൈ കൊണ്ട് എങ്ങനെയൊക്കെയോ തലതുവർത്തിക്കൊണ്ട്‌ തലയിൽ ടവൽ പൊതിഞ്ഞു വെച്ചതും മഹി എണീറ്റ് വന്നു അവളെ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട്‌ തലയിൽ നിന്ന് ടവൽ അഴിച്ചെടുത്തതും അവൾ ഒരു ചിരിയോടെ അവനു നേരെ തിരിഞ്ഞു "പറ്റുന്നില്ലെങ്കിൽ പറഞ്ഞൂടെ ..... അതെങ്ങനാ എന്റെ സഹായം സ്വീകരിച്ചാൽ നിന്റെ ആത്മാഭിമാനം അങ്ങ്‌ നഷ്ടപ്പെട്ടു പോയാലോ ....." അവളെ നോക്കി ഒന്ന് കണ്ണുരുട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അതെ ചിരിയോടെ അങ്ങനെ തന്നെ നിന്നു

"തല നിറച്ചും അഹങ്കാരമല്ലേ ..... പിന്നെ പറഞ്ഞിട്ട് ന്താ കാര്യം ....." അവളുടെ തല പതിയെ തോർത്തിക്കൊണ്ട് അവൻ പിറുപിറുത്തതും അവൾ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു അവന്റെ ശകാരങ്ങൾക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്ന അവളെ കണ്ടതും അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "ഇത്രയൊക്കെ പറഞ്ഞിട്ടും നിന്ന് ചിരിക്കുന്ന കണ്ടില്ലേ ..." മഹി ടവൽ അവളുടെ തോളിലേക്ക് ഇട്ടുകൊണ്ട് പല്ല് കടിച്ചതും അവൾ മുന്നോട്ട് ആഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു അവളുടെ പ്രവർത്തിയിൽ അവനൊന്ന് പകച്ചു അവന്റെ കാലിൽ കയറി നിന്ന് പെരുവിരലിൽ ഉയർന്നു പൊങ്ങി

അവളെ സംശയത്തോടെ നോക്കുന്ന അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു "still I love you 😘....."അവൻ ചെയ്യാറുള്ളത് പോലെ അവന്റെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചുകൊണ്ട് അവൾ പറഞ്ഞതും അവൻ ഞെട്ടിത്തരിച്ചു അവളെ നോക്കി ഞെട്ടൽ വിട്ട് മാറാതെ നിൽക്കുന്ന മഹിയിൽ നിന്ന് അടർന്നു മാറി ഒരു കള്ളച്ചിരിയോടെ അവൾ പോയി ബെഡിലേക്ക് വീണു "അതേയ് ..... ലൈറ്റ് ഓഫ് ചെയ്യ് ..... എനിക്ക് ഉറങ്ങണം ....." പറയുമ്പോൾ അവളുടെ കണ്ണിൽ കുസൃതി നിറഞ്ഞു നിന്നതവൻ കണ്ടു അവൻ തലക്ക് സ്വയം അടിച്ചുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു അവൾക്ക് പുതപ്പിട്ട്‌ കൊടുക്കുന്ന അവനെ നോക്കി ചിരിയോടെ കിടക്കുന്ന അവളെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മഹി പുറത്തേക്ക് നടന്നു

പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അവൻ ഭിത്തിയിലേക്ക് ചാരി നിന്നു ഡോക്ടർ പറഞ്ഞതൊക്കെ ഒരുനിമിഷം മനസ്സിലേക്ക് കടന്നു വന്നു "ഒരുപാട് ആഗ്രഹിച്ച നിമിഷങ്ങളായിരുന്നു ഇതൊക്കെ ..... അവൾ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം പ്രകടിപ്പിക്കുമ്പോൾ അത് ആസ്വദിക്കാനോ സന്തോഷിക്കാനോ എനിക്ക് കഴിയുന്നില്ലല്ലോ ......" അവൻ സ്വയം പുലമ്പിക്കൊണ്ട് ഭിത്തിയിലേക്ക് ഇടിച്ചു അവൻ നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട് കണ്ണുകളടച്ചു കണ്ണടക്കുമ്പോൾ അവളുടെ ചിരിക്കുന്ന മുഖം അവന്റെ മനസ്സിനെ കുത്തി നോവിക്കുന്നു

മരണത്തിന്റെ വായിലാണെന്നറിയാതെ ചിരിയും കളിയുമായി നടക്കുന്നവളെ കാണുമ്പോൾ അവനു സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി "No ...... I can’t...... I can’t be without you Rudraa ...." അവൻ മുടിയിൽ കൈകോർത്തു വലിച്ചുകൊണ്ട് പുലമ്പി ••••••••••••••••••••••••••••••••••••••••••••••••••• നേരം വെളുത്തതും നിത്യ മഹി പുറത്തു പോയെന്ന് ഉറപ്പു വരുത്തി രുദ്രയുടെ അടുത്തേക്ക് പോയി എന്തോ ആലോചിച്ചു ചിരിയോടെ ഇരിക്കുന്ന രുദ്രയെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട്‌ അവൾ മുരടനക്കി ശബ്ദം ഉണ്ടാക്കി ശബ്ദം കേട്ടതും രുദ്ര തലചെരിച്ചു നോക്കി .... അവിടെ ചിരിച്ചോണ്ട് നിക്കുന്ന നിത്യയെ നോക്കി അവളും ഒന്ന് ചിരിച്ചു "എന്താ നിത്യേ .....?

നിനക്ക് എന്തെങ്കിലും പറയാനുണ്ടോ .....?" അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് രുദ്ര മുഖം ചുളിച്ചതും നിത്യ അവളുടെ അടുത്തായി ഇരുന്നു "സത്യം പറയാല്ലോ ..... ആദ്യമൊന്നും എനിക്ക് നിന്നെ തീരെ ഇഷ്ടല്ലായിരുന്നു ..... പക്ഷെ ഇപ്പൊ ...... എത്രയൊക്കെ വെറുത്തിരുന്നവർ ആയാലും മരണവും കാത്തു കിടക്കുന്ന ഒരാളോട് നമുക്ക് എങ്ങനെയാ വെറുപ്പ് കാണിക്കാൻ കഴിയുക....." നിത്യ മുഖത്ത് പരമാവധി ദൈന്യത നിറച്ചു തന്നെ സഹതാപത്തോടെ നോക്കുന്ന നിത്യയുടെ ചുണ്ടിന്റെ കോണിൽ അവൾ ഒരു പുച്ഛച്ചിരി കണ്ടെങ്കിലും നിത്യ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു അവളുടെ മനസ്സ്

"നീ ..... നീ എന്താ ഈ പറയുന്നേ .... എനിക്കൊന്നും മനസ്സിലാകുന്നില്ല ......" അവൾ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് ചോദിച്ചു "ഞാൻ പറയാം ..... ഇവിടെ എല്ലാവരും നിന്നിൽ നിന്ന് പലതും മറച്ചു വെക്കുന്നുണ്ട് .... നിന്റെ ഏട്ടന്മാരെയും നിന്റെ ഹൃദയത്തിൽ ഇപ്പോഴും ഉള്ള വെടിയുണ്ടയും എന്തിന് ഏത് നിമിഷവും നിന്നിൽ വന്നു ചേരാനുള്ള മരണത്തെ പോലും നിന്നിൽ നിന്ന് മറച്ചു പിടിക്കുകയാണ് എല്ലാവരും ......" നിത്യ പറയുന്നത് കേട്ട് അറിയാതെ രുദ്ര നെഞ്ചിൽ കൈ വെച്ച് പോയി കണ്ണുകൾ ഞെട്ടലാൽ വികസിച്ചു "സത്യമാണ് രുദ്രേ .... നീ ആ ICU വിൽ കിടക്കുമ്പോൾ പുറത്തു പലതും അരങ്ങേറിയിരുന്നു ......"

കിരണും ശ്രാവണും ആരാണെന്നുള്ളത് തൊട്ട് ഡോക്ടർ പറഞ്ഞത് വരെ നിത്യ പറഞ്ഞു കേൾപ്പിച്ചു "നിന്നോടിത് ആരാ പറഞ്ഞെ .....?" നിറഞ്ഞ കണ്ണുകളാൽ നിലത്തേക്ക് നോക്കി ഇരുന്നുകൊണ്ട് ചോദിക്കുന്ന രുദ്രയെ അവൾ പുച്ഛത്തോടെ ഒന്ന് നോക്കി "ഹേമാന്റി അമ്മയോട് പറഞ്ഞ ....." ബാക്കി കേൾക്കാൻ നിൽക്കാതെ രുദ്ര അവിടെ നിന്നെണീറ്റു മുഖം അമർത്തി തുടച്ചുകൊണ്ട് പുറത്തേക്ക് ഓടി "രുദ്രേ ..... ഡീ ..... നീയിത് എങ്ങോട്ടാ ..... ?ഇന്നലെ ഡിസ്ചാർജ് വാങ്ങി ഇങ് വന്നിട്ടല്ലേ ഉള്ളു ..... നീ അകത്തേക്ക് പോയേ ...."

അവളുടെ ഓട്ടം കണ്ട് കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് സൂര്യ പറഞ്ഞതും അവൾ സൂര്യയുടെ കൈ തട്ടി മാറ്റി പുറത്തേക്ക് പോകാൻ തുനിഞ്ഞതും സത്യൻ അവളെ തടഞ്ഞു "ഞാൻ ഈ പറയുന്നതൊന്നും കേൾക്കാതെ എങ്ങോട്ടാ അച്ഛാ ഇവളീ പോകുന്നെ ....?" സൂര്യ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചതും രുദ്ര അവനു നേരെ തിരിഞ്ഞു "എന്റെ ഏട്ടന്മാരുടെ അടുത്തേക്ക് ....!!" കാഠിന്യം നിറഞ്ഞ ശബ്ദത്തോടെ അവൾ പറഞ്ഞതും അവർ രണ്ടുപേരും ഞെട്ടി "ഇനിയും അവരെ എന്നിൽ നിന്ന് അകറ്റി നിർത്താമെന്ന് നിങ്ങളാരും കരുതണ്ട ...." അത്രയും പറഞ്ഞു അവൾ കാറ്റുപോലെ പുറത്തേക്ക് പോയി "മഹി എവിടെയാടാ .....?"

സത്യൻ ശബ്ദമുയർത്തിയതും സൂര്യൻ ഒന്ന് വിറച്ചു "പു ..... പുറത്തു പോയേക്കുവാ ....." അവൻ ഞെട്ടിക്കൊണ്ട് പറഞ്ഞതും സത്യൻ ഒന്നും ശ്വാസം വലിച്ചു വിട്ടു "നീ രുദ്രേടെ കൂടെ ചെല്ല് ..... അപ്പോഴത്തെ ദേഷ്യത്തിൽ സ്വന്തം ആരോഗ്യത്തെകുറിച്ചൊന്നും അവൾ ചിന്തിച്ചു കാണില്ല ..... പെട്ടെന്ന് ചെല്ലെടാ ..... അവളെ തനിച്ചു എങ്ങും വിട്ടാൽ ..... മോൾക്ക് അത് ആപത്താണ് സൂര്യ .... വേഗം പോ ..... ഞാൻ മഹിയെ വിളിച്ചു വരുത്താം ......" സത്യൻ പറഞ്ഞു തീർന്നതും സൂര്യൻ രുദ്രക്ക്‌ പിന്നാലെ ഓടി "ഡീ ..... രുദ്രേ ..... ഡീ ..... നിക്ക് ....."

അവൻ ഓടുകയാണെങ്കിലും കാറ്റുപോലെ പായുന്ന അവളുടെ അടുത്തെത്താൻ സൂര്യക്ക് കഴിഞ്ഞിരുന്നില്ല അവന്റെ വിളികൾക്കൊന്നും ചെവി കൊടുക്കാതെ കിച്ചുവിന്റെ വീട് ലക്ഷ്യമാക്കി അവൾ പാഞ്ഞു •••••••••••••••••••••••••••••••••••••••••••••••••• "നീയെന്തിനാ ആ പെണ്ണിനോട് അവളുടെ ചേട്ടന്മാരെ കുറിച്ചൊക്കെ പറയാൻ പോയെ ..... ഇനീപ്പോ അതിങ്ങൾ മൂന്നും ഒന്നാവും ..... നീ എന്ത് മണ്ടത്തരമാ ഈ കാണിച്ചേ ..... പരസ്പരം മനസ്സിലാക്കാതെ മൂന്നും വേദനിച്ചു ജീവിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു ..... എല്ലാം കൊണ്ടുപോയി തൊലച്ചു ....." വർഷ അനിഷ്ടത്തോടെ പറഞ്ഞുകൊണ്ട് നിത്യയെ നോക്കി കണ്ണുരുട്ടി

"ഓഹ് ..... ഞാൻ അതൊന്നും ചിന്തിച്ചില്ല ..... സഹോദരങ്ങൾ ഉണ്ടെന്നറിയുമ്പോ അവന്മാരെ തേടി അവൾ പോകുമെന്ന് കരുതി .... അതുപോലെ തന്നെ സംഭവിച്ചു ..... ഇനി ഇങ്ങോട്ട് വരാതെ ശിഷ്ടകാലം അവൾ അവിടെ തന്നെ ജീവിച്ചാൽ നല്ലതല്ലേ ....." നിത്യ ഫോണിൽ കുത്തി പറഞ്ഞതും വർഷ എന്തോ ചിന്തിച്ചു "അത് ഒക്കെ നല്ലത് തന്നാ ..... പക്ഷെ ഇനി അവളെങ്ങാനും അവന്മാരെ കൂട്ടി ഇങ്ങോട്ട് വരുമോന്നാ എന്റെ പേടി ....." നഖം കടിച്ചു വർഷ പറഞ്ഞതും നിത്യ ഫോണിൽ നിന്ന് തലയുയർത്തി "അങ്ങനെ ഒന്നും ഉണ്ടാവില്ല ..... അമ്മ ധൈര്യായിട്ടിരിക്ക് ......"

അവൾ അതും പറഞ്ഞുകൊണ്ട് ഫോണിലുള്ള മഹിയുടെ ചിത്രത്തിലൂടെ വിരലോടിച്ചു •••••••••••••••••••••••••••••••••••••••••••••••••• കിച്ചുവിന്റെ വീടിന് മുന്നിലെ ഗേറ്റ് തള്ളി തുറന്നുകൊണ്ട് അവൾ ഓടി അകത്തേക്ക് പോയി അവിടെ കിച്ചുവിനൊപ്പം കളിച്ചും ചിരിച്ചും നിൽക്കുന്ന കിരണിനെയും ശ്രാവണിനെയും കണ്ടതും അവളൊന്ന് നിന്നു അവൾ കിരണിനെയും ശ്രാവണിനെയും മാറി മാറി നോക്കി എന്തോ പറഞ്ഞുകൊണ്ട് തിരിഞ്ഞ കിരൺ കാണുന്നത് അവരെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന രുദ്രയെയാണ് അവളെ അവിടെ കണ്ടതിൽ അവനൊന്ന് അമ്പരന്നു "രുദ്രാ ..... നീ എന്താ ഇവിടെ .... .?" അവൻ അവളുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് ചോദിക്കുമ്പോഴാണ് ബാക്കി ഉള്ളവർ അവളെ കണ്ടത് "ഉ ..... ഉണ്ണിയേട്ടാ ......"....... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story