രുദ്ര: ഭാഗം 35

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിത്യാാാ ........" വീടിനുള്ളിലേക്ക് ഓടിക്കയറിക്കൊണ്ട് മഹി അലറിയതും മുറിയിലിരുന്ന് ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിക്കൊണ്ടിരുന്ന നിത്യ ഞെട്ടി ലിപ്സ്റ്റിക്ക് മുഖമാകെ പടർന്നതും അത് ടിഷ്യു കൊണ്ട് തുടച്ചു അവൾ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന മഹിയെ കണ്ട് അവൾ പേടിച്ചു പിന്നിലേക്ക് വേച്ചു പോയി അവൻ കാറ്റുപോലെ അവൾക്ക് നേരെ പാഞ്ഞുകൊണ്ട് അവളുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു മഹിയുടെ ആ അടിയിൽ അവൾ നിലംപതിച്ചിരുന്നു "കീീീീ ........" ചെവിയിൽ ആ ശബ്ദം മാത്രമേ അവൾക്ക് കേൾക്കാൻ കഴിഞ്ഞുള്ളു അപ്പോഴും മഹിയുടെ കലി അടങ്ങിയില്ലായിരുന്നു ബഹളം കേട്ട് ഓടിവന്ന വർഷയും ഹേമയും നിത്യയെ കണ്ട് ഞെട്ടി കവിളിൽ കൈയും വെച്ച് നിലത്തു കിടന്ന് കരയുന്ന നിത്യയെ അവർ രണ്ടുപേരും കൂടി പിടിച്ചെണീപ്പിച്ചു "മഹീീ ..... എന്ത് ഭ്രാന്താടാ ഇത് .....?"

വിരൽ പാടോടുകൂടി ചുവന്നു കിടക്കുന്ന നിത്യയുടെ കവിളിൽ പിടിച്ചു നോക്കിക്കൊണ്ട് ഹേമ മഹിയോട് ദേഷ്യപ്പെട്ടു "ഇവളാ ..... ഈ പുന്നാര മോളാ ..... രുദ്രയോട് ഒക്കെ പറഞ്ഞത് ...... " പിറകേ വന്ന സൂര്യൻ പറഞ്ഞതും ഹേമ നിത്യയിൽ നിന്ന് കൈ വേർപെടുത്തി അപ്പോഴേക്കും മഹി അവളുടെ കഴുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി (സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ശിക്ഷാർഹമാണ് 😌) "ഡാ .... എന്റെ മോളെ വിടെടാ .... ഡാ ന്റെ മോള് ചത്ത് പോവും വിടെടാ അവളെ .....ഹേമേ ഇവനോട് ഒന്ന് പറയ് ....."

വർഷ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും "മഹീീ ....." ഹേമ ഒന്ന് കടുപ്പിച്ചു വിളിച്ചതും അവൻ തലചെരിച്ചു ഹേമയെ ഒന്ന് നോക്കി അവനെ നോക്കി വേണ്ട എന്ന അർത്ഥത്തിൽ ഹേമ തലയാട്ടിയതും മഹിയുടെ മുഖം വലിഞ്ഞു മുറുകി "മേലാൽ ..... മേലാൽ രുദ്രയുടെ നിഴൽ വെട്ടത്തു പോലും കണ്ടു പോകരുത് നിന്നെ .... അവളെ വേദനിപ്പിക്കുന്നത് ആരായാലും വച്ചേക്കില്ല ഞാൻ ..... ഓർത്തോ ...." അതും പറഞ്ഞു അവൻ കഴുത്തിലെ പിടി വിട്ടു "അമ്മേടേം മോൾടേം മനസ്സിലിരുപ്പൊന്നും അറിയാത്ത പൊട്ടന്മാരാണ് ഞങ്ങളെന്ന് കരുതിയോ .....

നിങ്ങടെ ഭർത്താവ് എന്റെ അമ്മേടെ സഹോദരനായിപ്പോയി അതുകൊണ്ട് മാത്രാ ഇവളെ ഞാൻ കൊല്ലാതെ വിടുന്നെ ..... ഇനി ഇവളെ എന്റെ കണ്മുന്നിൽ കണ്ടുപോകരുത് ..... എടുക്കാനുള്ളതൊക്കെ എടുത്ത് ഇപ്പൊ ഇറങ്ങിക്കോണം ....." വർഷക്ക് നേരെ ചീറിക്കൊണ്ട് പുറത്തേക്ക് പോകുന്ന മഹിയെ നോക്കി അമ്മയും മോളും പല്ല് കടിച്ചു "നാത്തൂനേ ..... കേട്ടില്ലേ അവൻ പറഞ്ഞിട്ട് പോയത് ....." ഹേമക്ക് നേരെ തിരിഞ്ഞുകൊണ്ട് അവർ നിസ്സഹായത മുഖത്ത് നിറച്ചു പറഞ്ഞതും "എന്റെ മകൻ പറഞ്ഞതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല ....." അത്രയും പറഞ്ഞുകൊണ്ട് ഹേമ അവിടെ നിന്നും പോയതും വർഷയുടെ മുഖം വീർത്തു

"കെട്യോനും ഇളയ സന്തതിയും തറവാട്ടിൽ അല്ലെ .... അവരുടെ ഒപ്പം പോവാതെ ഇവിടെ കടിച്ചു തൂങ്ങാൻ നിങ്ങൾക്ക് നാണമില്ലേ ..... ഓ സോറി അവരുടെ ഒപ്പം പോയാൽ മഹിയെട്ടനെ നിങ്ങടെ മോൾടെ വരുതിയിലാക്കാൻ പറ്റില്ലല്ലോ അല്ലെ .....?" സൂര്യ പുച്ഛത്തോടെ പറഞ്ഞതും വർഷ അവനെ നോക്കി കണ്ണുരുട്ടി "ഓ ഞാൻ അങ്ങ് പേടിച്ചു കേട്ടോ ....😏 എന്നെ നോക്കി കണ്ണുരുട്ടാതെ മോളേം വിളിച്ചു സ്ഥലം വിടാൻ നോക്ക് .... വെറുതെ എന്റെ ഏട്ടന്റെ ബിപി കൂട്ടി പണി വാങ്ങേണ്ട ...."

അവരെ പരിഹസിച്ചുകൊണ്ട് അവിടുന്ന് പോകുന്ന സൂര്യനെ നോക്കി വർഷ കൈ ചുരുട്ടി പിടിച്ചു ശേഷം ഫോൺ എടുത്ത് നന്ദന്റെ (വർഷേടെ ഭർത്താവ് )നമ്പറിലേക്ക് കാൾ ചെയ്തു ••••••••••••••••••••••••••••••••••••••••••••••••••••• "ഇനി അധികനാൾ ഈ നുണ പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ല നന്ദാ .... ചെയ്യാനുള്ളതൊക്കെ ഒന്ന് വേഗം ചെയ്യാൻ നോക്ക് .... അല്ലെങ്കിൽ എനിക്കും കൂടി തലവേദനയാകുന്ന കേസ് ആണ് ...." ഗ്ലാസ്സിലേക്ക് മദ്യം ഒഴിക്കുന്ന നന്ദനോടായി അയാൾ പറഞ്ഞതും നന്ദൻ ഒന്ന് ചിരിച്ചു "താൻ പേടിക്കാതെടോ ..... തനിക്ക് തലവേദന ഒന്നും ആവില്ല ......

ഇനി ആയാൽ തന്റെ ഡോക്ടർ പണി അങ്ങ്‌ പോട്ടെന്ന് വെച്ച് എന്റൊപ്പം അങ്ങ്‌ കൂടണം ....." അതും പറഞ്ഞുകൊണ്ട് നന്ദൻ ഒറ്റവലിക്ക് ഒരു ഗ്ലാസ് മദ്യം അകത്താക്കി "ഉവ്വ ..... അവളുടെ ശരീരത്തിൽ അങ്ങനൊരു ബുള്ളെറ്റ് ഇല്ലെന്ന് എങ്ങാനും നിന്റെ അനന്തരവൻ അറിഞ്ഞാൽ പിന്നെ എന്നെ നീ അങ്ങ്‌ മറക്കുന്നതാ നല്ലത് .... ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് അവന്റെ ദേഷ്യം നേരിട്ട് കണ്ടറിഞ്ഞു ഞാൻ ..... നീ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല ..... അവന്റെ മുന്നിൽ പിടിക്കപ്പെടുമോ എന്ന പേടിയോടെയാ ഞാൻ ഓരോന്ന് പറഞ്ഞു വിശ്വസിപ്പിച്ചത് ..... ഇപ്പൊ അവൾക്ക് എവിടുന്നോ രണ്ട് ആങ്ങളമാരും പൊട്ടിമുളച്ചു .....

എല്ലാരും സത്യം അറിഞ്ഞാൽ എന്റെ നെഞ്ചത്തോട്ടാവും കേറാൻ പോണേ ....." അയാൽ മദ്യത്തിന്റെ ഗ്ലാസ് കൈയിൽ വെച്ച് തിരിച്ചു കൊണ്ട്‌ പരിഭ്രമത്തോടെ പറഞ്ഞതും നന്ദൻ അയാളെ നോക്കി കണ്ണ് ചിമ്മി ചിരിചു "നീ ചിരിക്ക്‌ ..... അമ്മാവൻ ആയതുകൊണ്ട് നിന്നെ അവൻ വെറുതെ വിടും .... ഓഹ് ഓർത്തിട്ടു തന്നെ മുട്ടിടിക്കാ ....." അയാൾ പേടിയോടെ പറഞ്ഞതും നന്ദൻ ഒരു ഗ്ലാസും കൂടി അയാൾക്ക് നേരെ അത് നീട്ടി "എന്റെ വേണു ..... നീ പേടിക്കാതെ .... നീ ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ ..... ആ ദേവിയെ ഞാൻ പിച്ചി ചീന്തിയപ്പോൾ അതൊരു അറ്റാക്ക് ആയി നീ എഴുതി തള്ളിയപ്പോൾ അത് ആരെങ്കിലും കണ്ടെത്തിയോ .....

ഇല്ലല്ലോ ..... അതുപോലെ തന്നാ ഇതും .... Cool mahn ....." വേണുവിന് ഒരു പെഗ് കൂടി ഒഴിച്ചുകൊണ്ട് പറഞ്ഞതും അയാളൊന്ന് ചിരിച്ചു "അല്ലടോ ..... എനിക്കൊരു സംശയം .....ആ ദേവീടെ മോളെ കൊല്ലാൻ അല്ലെ നീ ഇത്രയും കാലം ശ്രമിച്ചത് ..... അപ്പൊ അതിന് പറ്റിയ അവസരം കിട്ടിയിട്ട് നീ എന്തുകൊണ്ടാ അത് ഉപയോഗിക്കാതിരുന്നേ ..... നീ എന്തിനാ ബുള്ളെറ്റ് റിമൂവ് ചെയ്തു അവളെ രക്ഷിക്കാൻ പറഞ്ഞത് .... അത് റിമൂവ് ചെയ്യാതിരുന്നെങ്കിൽ അവൾ എപ്പഴേ തീർന്നേനെ ..... ഇപ്പൊ പറഞ്ഞ കഥ അവളുടെ ആ ചേട്ടന്മാർ കണ്ണുമടച്ചു വിശ്വസിക്കുകയും ചെയ്തെനെ ....." ഗ്ലാസ് ടേബിളിലേക്ക് വെച്ചുകൊണ്ട് വേണു പറഞ്ഞതും നന്ദൻ പൊട്ടിച്ചിരിച്ചു

"അവൾ അത്ര പെട്ടെന്ന് മരിക്കാൻ പാടില്ല വേണു .... ഞാനും ആദ്യം അവളെ കൊല്ലണമെന്ന് കരുതിയതാ ..... പക്ഷെ കൊല്ലുന്നതിനേക്കാൾ ഹരം കൊല്ലാതെ കൊല്ലുന്നതിലല്ലെടോ ..... അവൾ മരണത്തിന്റെ വായിലാണെന്ന് ഇപ്പൊ അവളടക്കം എല്ലാവരും വിശ്വസിക്കുന്നുണ്ട് ..... അതാണ് എനിക്കും വേണ്ടത് ..... അത് വെച്ചാണ് ഞാൻ ഇനി കളിക്കാൻ പോകുന്നത് ..... ആദ്യം അവളായി തന്നെ മഹിയിൽ നിന്ന് അകലണം ..... അതിനേക്കാൾ വലിയൊരു ശിക്ഷ അവൾക്ക് കൊടുക്കാനില്ല .....

പക്ഷെ അത്‌ മാത്രം പോരാ ..... മഹി എന്റെ മോൾക്കൊപ്പം ജീവിക്കുന്നത് കണ്ടു അവൾ മനസ്സ്‌ തകർന്നു നിൽക്കുമ്പോൾ അവളുടെ ഏട്ടന്മാരുടെ ജീവനും ഞാൻ എടുക്കും .... മഹി ഒഴികെ അവൾക്ക് പ്രീയപ്പെട്ട ഓരോരുത്തരെയും ഞാൻ കൊല്ലും .... എല്ലാം നഷ്ടപ്പെട്ട്‌ അവൾ നരകിക്കുന്നത് കാണുമ്പോഴുള്ള സുഖം ഒറ്റയടിക്ക് കൊന്നാൽ കിട്ടുമോടോ ....." നിഗൂഢമായി ചിരിച്ചുകൊണ്ട് നന്ദൻ പറഞ്ഞതും വേണു ഗ്ലാസ് മുട്ടിച്ചു ചിയേഴ്സ് പറഞ്ഞു ആ ചിരിയിൽ പങ്കു ചേർന്ന് •••••••••••••••••••••••••••••••••••••••••••••••••••••• നിത്യയും വർഷയും പോയതും ഹേമക്ക് എന്തോ പോലെ ആയി അവർ സിറ്റ്ഔട്ടിൽ വന്നിരുന്നുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു

അത് കണ്ടു പുറത്തേക്ക് പോകാൻ വന്ന മഹി ഹേമയുടെ അടുത്തായി ഇരുന്നു അവൻ വന്നതറിഞ്ഞതും ഹേമ തലചെരിച്ചു അവനെ നോക്കി "അത്രക്കൊന്നും വേണ്ടായിരുന്നു മഹീ ..... എത്രയൊക്കെയായാലും ഏട്ടന്റെ മോളല്ലേ അവൾ ....." അവന്റെ മുഖത്തേക്ക് നോക്കി ഹേമ പറഞ്ഞതും മഹി ഒന്ന് ശ്വാസം വലിച്ചു വിട്ടു "ഇന്ന് ഞാൻ ചെയ്തതാണ് ശരി .... അത് വൈകാതെ അമ്മയ്ക്കും മനസ്സിലാകും ...." അതും പറഞ്ഞു ഹേമയുടെ കവിളിൽ തട്ടി അവൻ അവിടുന്ന് എണീറ്റു "നീ ഇപ്പോൾ എങ്ങോട്ടാ മഹി ....?" അവൻ ബൈക്കിലേക്ക് കയറുന്നത് കണ്ട് ഹേമ ചോദിച്ചതും അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹേമയെ ഒന്ന് നോക്കി "ഇവിടുന്ന് ഒരുത്തി ഇറങ്ങി ഓടിയത് അമ്മ മറന്നോ ..... ഞാൻ അവിടം വരെ ഒന്ന് പോയി നോക്കട്ടെ ..... "അവന്റെ മറുപടി കേട്ടതും ഹേമ ഒന്ന് ചിരിച്ചു

"നീ അവളോട് വഴക്ക് ഇട്ട് ഇങ്ങോട്ട് കൊണ്ട് വരാനൊന്നും നിക്കണ്ട ..... അവൾ ഒരുപാട് ആഗ്രഹിച്ചതല്ലേ അവളെ ഏട്ടനെ തിരികെ കിട്ടാൻ .... അവൾ അവരോടൊപ്പം കുറച്ചു ദിവസം താമസിച്ചോട്ടെ ..... പാവം കുട്ടി ....." ഹേമ ചെറുചിരിയോടെ പറഞ്ഞതും "ഒരു പാവം .... നമ്മളൊക്കെ എന്തോ വലിയ കുറ്റം ചെയ്ത ഭാവമാ അവൾക്ക് ..... നിങ്ങളൊക്കെ കൊഞ്ചിച്ചു കൊഞ്ചിച്ചു അവൾക്കിപ്പോ അഹങ്കാരം കൂടീട്ടുണ്ട് ..... എന്തായാലും ഞാനായിട്ട് പിടിച്ചോണ്ട് വരില്ല.... മെഡിസിൻ ഒക്കെ കിരണിനെ ഏൽപ്പിക്കാം .... ഞാൻ പോയിട്ട് വരാം ....."മഹി അതും പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തു •••••••••••••••••••••••••••••••••••••••••••••••••••

ഋഷിയുമായി ഹോസ്പിറ്റൽ വിട്ട ചന്ദ്രൻ നേരെ പോയത് അവരുടെ പഴേ വീട്ടിലേക്കാണ് അംബികയോടൊപ്പം സുഖത്തോടെയും സന്തോഷത്തോടെയും അവർ കഴിഞ്ഞ ആ കുഞ്ഞു വീട്ടിലേക്ക് ആകെ പൊടി പിടിച്ചു കിടന്ന വീട് തള്ളി തുറന്നുകൊണ്ട് ചന്ദ്രൻ അകത്തേക്ക് കയറിയതും ചുറ്റും ഒന്ന് നോക്കിക്കൊണ്ട് ഋഷിയും കയറി അവിടെമാകെ ചുറ്റിക്കണ്ടു ഋഷി നടന്നതും ചന്ദ്രൻ ഭിത്തിയിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി നിന്നു .... അയാൾ കൈകൊണ്ട് അതിലെ പൊടി തുടച്ചു മാറ്റി ചന്ദ്രന്റെയും അംബികയുടെയും വിവാഹഫോട്ടോ ആയിരുന്നു

അത് അതിലേക്ക് നോക്കിക്കൊണ്ട് നിൽക്കവേ ഒരു കാലത്തു തന്റെ പിന്നാലെ കൂടിയ ആ കൗമാരക്കാരി മനസ്സിലേക്ക് കടന്നു വന്നു പലപ്പോഴായി ഒഴിവാക്കാൻ ശ്രമിച്ചിട്ടും തന്റെ ഉള്ളിൽ കയറിയ ആ കൊച്ചു സുന്ദരിയുടെ ചിത്രം ഇപ്പോഴും അയാളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട് എപ്പോഴാണ് തന്നിൽ നിന്ന് അവൾ അകന്ന് തുടങ്ങിയത് ..... തന്റെ ശ്രദ്ധക്കുറവ് കൊണ്ടാകുമോ അതോ തന്റെ തിരക്കിനിടയിൽ അവളെ സ്നേഹിക്കാൻ താൻ മറന്നുവോ അറിയില്ല .....!! മനസ്സിനെ അവൾ അത്രമേൽ മുറിവേൽപ്പിച്ചിട്ടും അവളെ കുറ്റപ്പെടുത്താൻ തനിക്ക് കഴിയുന്നില്ലെന്നയാൾ ഓർത്തു "അച്ഛാ ..... അപ്പു .....

അവൻ അറിയണ്ടേ നമ്മളാണ് അവന്റെ സ്വന്തമെന്ന് .... ഒപ്പം കൂട്ടണ്ടേ നമുക്ക് അവനെ ..... ഇനിയും അകറ്റി നിർത്തണോ അച്ഛാ അവനെ ...." അവൻ പറയുന്നത് കേട്ട് ചന്ദ്രൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു "അവന്റെ ജനനത്തിനായി എന്നേക്കാൾ കൂടുതൽ ആരും കാത്തിരുന്നിട്ടുണ്ടാവില്ല ..... ഒടുവിൽ അവൻ മരിച്ചുപോയി എന്ന നുണ എല്ലാവരും എന്നിൽ അടിച്ചേൽപ്പിച്ചപ്പോ ഞാൻ തകർന്നു പോയി അച്ഛാ ...എന്റെ അമ്മയെന്ന സ്ത്രീ ഒരിക്കൽ പോലും അപ്പു ആരാണെന്ന് എന്നോട് പറഞ്ഞിട്ടില്ല .... പറഞ്ഞിരുന്നെങ്കിൽ അവനെ ഞാൻ വളർത്തിയേനെ ..... " അവൻ ശാന്തമായി പറഞ്ഞു തുടങ്ങി അവസാനം ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു പറഞ്ഞതും ചന്ദ്രൻ അവന്റെ തോളിൽ തട്ടി

"വിട്ടേക്ക് ഋഷി ..... നമ്മൾ അവനെ ഇപ്പൊ നമുക്കൊപ്പം കൂട്ടിയാൽ അത് ഒരുപാട് പേർക്ക് വിഷമം ഉണ്ടാക്കും ..... അവനും അതെ .... അതുകൊണ്ട് തൽക്കാലം ഇങ്ങനെ പോട്ടെ .... അവൻ രുദ്രയുടെ അനിയനായി തന്നെ വളരട്ടെ ..... ശരിയും തെറ്റും തിരിച്ചറിയാൻ പറ്റുന്ന പ്രായത്തിൽ അവന്റെ ചേച്ചി തന്നെ അവനോട് എല്ലാം പറയും .... അപ്പൊ അവൻ തീരുമാനിക്കട്ടെ ..... ആരുടെ ഒപ്പം ജീവിക്കണമെന്ന് ...." അത്രയും പറഞ്ഞുകൊണ്ട് ചന്ദ്രൻ പുറത്തേക്ക് ഇറങ്ങിയതും പിന്നാലെ അവനും നടന്നു "എനിക്ക് അവനെ ഒന്ന് കാണണം അച്ഛാ ...." ഋഷിയുടെ ആവശ്യം കേട്ടതും ചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു "വാ ...."

അയാൾ ചിരിയോടെ വിളിച്ചതും അവൻ ഉത്സാഹത്തോടെ പോയി കാർ എടുത്തു അവന്റെ കാർ മഹിയുടെ വീട്ടു മുറ്റത്തു ചെന്ന് നിന്നതും മുറ്റത്തു ഓടിക്കളിക്കുന്ന അപ്പുവിനെ കണ്ട് രണ്ടുപേരുടെയും മുഖം വിടർന്നു ഋഷി കാറിൽ നിന്നിറങ്ങി അവനെ പോയി വാരി എടുത്തു നെഞ്ചിൽ നല്ല വേദന തോന്നിയെങ്കിലും അവനത് കാര്യമാക്കിയില്ല ഋഷിയെ കണ്ടതും അപ്പു അവന്റെ കൈയിൽ നിന്ന് കുതറി ഇറങ്ങാൻ നോക്കി "എന്നെ വിട് ..... വിട് ...." അവൻ കൈയും കാലുമിട്ടടിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ കുത്തിയതും മുറിവ് ഉണങ്ങാത്തതുകൊണ്ടാവും അവനു നന്നായി വേദനിച്ചു അവനൊന്ന് എരിവ് വലിച്ചുകൊണ്ട് നെഞ്ചിൽ കൈ വെച്ചതും ഷർട്ടിലും കൈയിലും രക്തക്കറയായി അത് കണ്ട അപ്പു ഒന്ന് വിരണ്ടു

"മോനെ ....." ചന്ദ്രൻ ഓടി ഋഷിയുടെ അടുത്തേക്ക് വന്നു ഋഷി അപ്പുവിനെ താഴെ ഇറക്കി ചന്ദ്രൻ അവനെ സിറ്റ്ഔട്ടിലേക്ക് പിടിച്ചിരുത്തി "അയ്യോ ന്താ പറ്റിയെ ..... ഇതെങ്ങനാ ഈ ബ്ലഡ് ...." ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഹേമ പരിഭ്രമത്തോടെ ചോദിച്ചതും അപ്പു തലയും താഴ്ത്തി നിന്നു "ഹേമേ ..... ഈ ബ്ലഡ് തുടച്ചു ഒന്ന് മരുന്ന് വെക്കണം ..... ആ ഫസ്റ്റ് എയ്ഡ് ബോക്സ് ഒന്ന് എടുത്തു തരുവോ ...." ചന്ദ്രൻ പറഞ്ഞു തീരും മുന്നേ ഹേമ അകത്തേക്ക് ഓടി ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ട് വന്ന് കൊടുത്തതും ചന്ദ്രൻ തന്നെ ശ്രദ്ധയോടെ ബ്ലഡ് തുടച്ചു മാറ്റി മരുന്ന് വെച്ച് അത് ഡ്രസ്സ് ചെയ്തു കൊടുത്തു "ഞാൻ പോയി കുടിക്കാൻ എന്തേലും കൊണ്ട് വരാം ...."

അതും പറഞ്ഞു ഹേമ അകത്തേക്ക് പോയതും അപ്പു തലയും കുനിച്ചു ഋഷിയുടെ അടുത്തേക്ക് വന്നു "അറിയാതെ പറ്റിയതാ ...." അവൻ കീഴ്ചുണ്ട് കടിച്ചുപിടിച്ചു വിതുമ്പിയതും ഋഷി അവനെ പിടിച്ചു അടുത്തിരുത്തി "itz okay mahn .... എനിക്ക് വേദനിച്ചിട്ടൊന്നുല്ല...." ഋഷി അവന്റെ മൂക്കിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞതും അവന്റെ മുഖം വിടർന്നു "സത്യാണോ ....?" "ആടാ അപ്പുക്കുട്ടാ ..... " അവന്റെ തോളിലൂടെ കൈയിട്ടു ഋഷി ചിരിയോടെ പറഞ്ഞതും അവൻ വെളുക്കനെ ചിരിച്ചു കാണിച്ചു

അത് കണ്ടതും ഋഷി പോക്കറ്റിൽ നിന്നും അവനായി കരുതിയ ചോക്ലേറ്റ് എടുത്ത് നീട്ടിയതും അവൻ വേഗം അത് വാങ്ങി വായിലാക്കി അത് തിന്നുന്നതിനിടയിൽ ആള് കാര്യമായി എന്തൊക്കെ പറയുന്നുണ്ട് ..... ഋഷി അതൊക്കെ ചിരിയോടെ കേട്ടിരുന്നു അവരെ അങ്ങനെ കണ്ടതും ചന്ദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ..... മനസ്സ് നിറഞ്ഞ ഒരു ചിരി .....! •••••••••••••••••••••••••••••••••••••••••••••••••••••• കിച്ചുവിന്റെ വീടിന് മുന്നിൽ ബൈക്ക് കൊണ്ട് വെച്ചുകൊണ്ട് മഹി പോയി കാളിങ് ബെൽ അമർത്തിയതും കിച്ചു വന്ന് വാതിൽ തുറന്നു "അവളെവിടെ ....?"

അകത്തേക്ക് കയറിക്കൊണ്ട് അവൻ ചോദിച്ചതും അവൾ മുകളിലേക്ക് കൈ ചൂണ്ടി അത് കണ്ടതും മഹി സ്റ്റെയർ കയറി മുകളിലേക്ക് പോയി "ദേ ആ മുറിയിലാ ...." സ്റ്റെയർ കയറി രണ്ടാമത്തെ മുറിക്ക് മുന്നിലെത്തിയതും പിറകെ വന്ന കിച്ചു വിളിച്ചു പറയുന്നത് കേട്ട് അവൻ അങ്ങോട്ടേക്ക് നടന്നു വാതിൽ തുറന്ന് കിടപ്പുണ്ട് കിരണിന്റെ കൈയിൽ പിടിച്ചു കിടന്നുറങ്ങുന്ന രുദ്രയെ കണ്ടതും അവനൊന്ന് നിന്നു ഒരു കൈ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് മറുഭാഗം ചെരിഞ്ഞാണ് അവൾ കിടന്നത് അവളുടെ മറുവശത്തായി ഫോണിൽ കുത്തി ശ്രാവണും ഇരിപ്പുണ്ട്

അവൻ ഡോറിൽ മുട്ടിയതും കിരണും ശ്രാവണും തലയുയർത്തി നോക്കി "ആരിത് .... അളിയനോ .... വരണം വരണം ...." ശ്രാവൺ അവിടുന്ന് എണീറ്റുകൊണ്ട് പറഞ്ഞതും മഹി അങ്ങോട്ടേക്ക് നടന്നു "ഇത്രയും നേരം വായിട്ടലച്ചു കുറച്ചു മുന്നെയാ ഒന്ന് ഉറങ്ങിയേ ...." ചുരുണ്ടുകൂടി കിടക്കുന്ന രുദ്രയിലാണ് അവന്റെ നോട്ടം എന്ന് കണ്ടതും കിരൺ പറഞ്ഞു "എന്നാൽ ശെരി അളിയോ ..... വാ ചേട്ടാ നമുക്കങ് പോയേക്കാം ...." മഹിയെ നോക്കി ഇളിച്ചുകൊണ്ട് കിരണിനെയും കൂട്ടി ശ്രാവൺ പോയതും മഹി രുദ്രയുടെ അടുത്തേക്ക് നടന്നു ...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story