രുദ്ര: ഭാഗം 36

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇത്രയും നേരം വായിട്ടലച്ചു കുറച്ചു മുന്നെയാ ഒന്ന് ഉറങ്ങിയേ ...." ചുരുണ്ടുകൂടി കിടക്കുന്ന രുദ്രയിലാണ് അവന്റെ നോട്ടം എന്ന് കണ്ടതും കിരൺ പറഞ്ഞു "എന്നാൽ ശെരി അളിയോ ..... വാ ചേട്ടാ നമുക്കങ് പോയേക്കാം ...." മഹിയെ നോക്കി ഇളിച്ചുകൊണ്ട് കിരണിനെയും കൂട്ടി ശ്രാവൺ പോയതും മഹി രുദ്രയുടെ അടുത്തേക്ക് നടന്നു പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അവൻ അവളുടെ കിടപ്പ് നോക്കി നിന്നതും അവളൊന്ന് ചിണുങ്ങിക്കൊണ്ട്‌ നേരെ കിടന്നു കിരണിന്റെ കൈയിൽ തല വെച്ച് കിടന്നതുകൊണ്ടാവാം അവൻ അവിടുന്ന് എണീറ്റ് പോയപ്പോൾ അവളുടെ ഉറക്കം മുറിഞ്ഞത് അവൾ കണ്ണ് ചിമ്മി തുറക്കുന്നത് കണ്ടതും അവൻ അങ്ങനെ ഗൗരവത്തോടെ നിന്നു

അവൾ കോട്ടു വാ ഇട്ടുകൊണ്ട് എണീറ്റിരുന്നതും മുന്നിൽ നിൽക്കുന്ന മഹിയെ കണ്ട് അവളൊന്ന് ഞെട്ടി അത് കണ്ടതും പോക്കറ്റിൽ നിന്ന് കൈയെടുത്തു അവൻ മാറിൽ പിണച്ചു കെട്ടി അതെ ഗൗരവത്തിൽ അവളെ നോക്കി ഞെട്ടൽ വിട്ട് മാറിയതും അവൾ ചുറ്റും നോക്കി ബെഡിൽ നിന്ന് ഇറങ്ങി "ക ..... കണ്ണേട്ടാ ....."അവൾ മഹിയെ നോക്കാതെ അവന്റെ ഓരത്തുകൂടി പുറത്തേക്ക് നടന്നുകൊണ്ട് വിളിച്ചതും മഹി അവളുടെ വലതുകൈയിൽ പിടിച്ചു നിർത്തി "എന്നെ വിട് .... എനിക്ക് പോണം ....."

അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞതും മഹി അവളെ പിടിച്ചു ബെഡിലേക്ക് തള്ളി എന്നിട്ട് തിരിഞ്ഞു നടന്നു ഡോർ ചാരി അവൾക്ക് നേരെ തിരിഞ്ഞു "എ ..... എന്തിനാ ഡോർ അടച്ചേ ..... എനിക്ക് പോണം ....." അവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു "എങ്ങോട്ട് ....?" "എന്റെ ഏട്ടന്മാരുടെ അടുത്തേക്ക് ....." അവൾ കടുപ്പിച്ചു പറഞ്ഞു "ഇത്രയും നേരം ഏട്ടന്മർക്കൊപ്പം തന്നെ ആയിരുന്നില്ലേ ...... ഇനി കുറച്ചുനേരം അവർക്ക് റസ്റ്റ് കൊടുക്ക് ....."

മഹി അവളെ തള്ളി ബെഡിലേക്ക് ഇരുത്തിക്കൊണ്ട് പറഞ്ഞു അവളെന്തെങ്കിലും പറയും മുന്നേ അവൻ അവളുടെ മടിയിൽ മുഖം പൂഴ്ത്തി ബെഡിൽ കമഴ്ന്നു കിടന്നു അവൾ ഒന്ന് വിറച്ചുകൊണ്ട് അവനെ ഒരുകൈ കൊണ്ട് തള്ളിമാറ്റാൻ നിന്നതും അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു അങ്ങനെ തന്നെ കിടന്നു "എന്റെ ഏട്ടന്മാരോടൊപ്പം ഞാൻ പോകുന്നതിന് നിങ്ങൾ എന്തിനാ ഇങ്ങനെ തടസ്സം നിൽക്കുന്നെ ..... നിങ്ങൾക്കറിയില്ല ഉണ്ണിയേട്ടനെ കാണാൻ എത്രമാത്രം ഞാൻ കൊതിച്ചിരുന്നു എന്ന് ..... എങ്ങനേലും ഒന്ന് കണ്ടുകിട്ടിയാൽ മതിയെന്നായിരുന്നു ......

ഒന്നിന് പകരം എന്റെ രണ്ടു കൂടെപ്പിറപ്പുകളെയും തിരിച്ചറിഞ്ഞിട്ടും നിങ്ങൾ എല്ലാവരും അവരെ എന്നിൽ നിന്ന് മറച്ചു പിടിച്ചു ..... അകറ്റി ..... എന്തിനായിരുന്നു ഇതൊക്കെ ..... ഇവരെ കാണാൻ കഴിയാതെ ഞാൻ മരിച്ചു പോയിരുന്നെങ്കിലോ .....?" അത്രയും നേരം മിണ്ടാതെ കണ്ണടച്ച് കിടന്ന മഹി അവളുടെ ആ ചോദ്യം കേട്ട് കണ്ണ് തുറന്നു അവന്റെ പിടി അവളുടെ ഇടുപ്പിൽ മുറുകി ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖം ചെരിച്ചു അവൻ അവളെ ഒന്ന് നോക്കി അവൻ പതിയെ എണീറ്റിരുന്നു "പറയ് ..... ഞാൻ മരിചു പോയിരുന്നെങ്കി .....മ്മ് ......"

അവൾ ബാക്കി പറയും മുന്നേ അവൻ അവളുടെ തലയിൽ പിടിച്ചു അവളുടെ ചുണ്ടുകൾ കവർന്നു രുദ്രയുടെ വിളി കേട്ട് അങ്ങോട്ടേക്ക്ഡോർ തുറന്ന് വന്ന ശ്രാവൺ അത് കണ്ട് വായപൊത്തി കണ്ണും തള്ളി നിന്നു അതറിയാതെ മഹി അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് അവളുടെ കീഴ്ചുണ്ട് ആവേശത്തോടെ നുണഞ്ഞു പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അവളൊന്ന് ഞെട്ടിയെങ്കിലും മനസ്സിന്റെ വേദനയകറ്റാൻ ഒരു ചുടുചുംബനം അവളുടെ മനസ്സും ആഗ്രഹിച്ചിരുന്നു നിമിഷങ്ങളോളം അവരിരുവരും ആ ചുംബനത്തിൽ ലയിച്ചിരുന്നു

മഹി അവളുടെ ചുണ്ടുകൾ ആവേശത്തോടെ നുണഞ്ഞുകൊണ്ട് അവളുമായി ബെഡിലേക്ക് ചെരിഞ്ഞു ബെഡിലേക്ക് വീണതും അവളുടെ നെഞ്ചിൽ കൊളുത്തിപ്പിടിക്കുന്ന വേദന തോന്നി അവൾ കണ്ണുകൾ ഇറുക്കിയടച്ചു അത് കണ്ടതും മഹി അവളുടെ ചുണ്ടുകളെ മോചിപ്പിക്കാതെ ഒന്ന് ഉരുണ്ടുകൊണ്ട് അവളെ അവനു മുകളിലായി കിടത്തിക്കൊണ്ട് അവളുടെ ചുണ്ടുകളെ ചുംബിച്ചു ചുവപ്പിച്ചു അവരുടെ ശ്വാസനിശ്വാസങ്ങൾ അവരിലേക്ക് മാത്രം ഒതുങ്ങി രുദ്രയുടെ വലതു കൈയിലെ നഖങ്ങൾ മഹിയുടെ പുറത്തു ആഴ്ന്നിറങ്ങി മനസ്സിലെ ഭാരങ്ങളൊക്കെ ഒഴിഞ്ഞുപോകുന്നത് പോലെ അവൾക്ക് തോന്നി

അപ്പോഴും മഹി അവളുടെ തുടുത്ത ചുണ്ടുകളെ ഭ്രാന്തമായി ചുംബിച്ചു കൊണ്ടിരുന്നു ഒടുവിൽ ശ്വാസം വിലങ്ങിയതും രുദ്ര അവനിൽ നിന്ന് മുഖം തിരിച്ചുകൊണ്ടു അവനെ തള്ളിക്കൊണ്ട് അവനിൽ നിന്ന് അടർന്ന് മാറി അവൾ ബെഡിൽ എണീറ്റിരുന്നുകൊണ്ട് കിതച്ചതും മഹി അവളുടെ കവിളിൽ കുത്തി പിടിച്ചു ബെഡിലേക്ക് കിടത്തി "ഇനി മേലാൽ എന്നോട് ഇമ്മാതിരി ക്ലീഷെ സെന്റിയുമായി വന്നേക്കരുത് ..... മനസ്സിലായോ ....." അവളെ മലർത്തി കിടത്തി കവിളിൽ കുത്തി പിടിച്ചു അവൻ പറഞ്ഞതും അവൾ അനുസരണയുള്ള കുട്ടിയെ പോലെ തല കുലുക്കി അത് കണ്ടതും ഒന്ന് അമർത്തി മൂളിക്കൊണ്ട് അവൻ പിടി വിട്ടതും ശ്രാവൺ ഡോറും ചാരി വേഗം മാറി നിന്നു

രുദ്രയെ നോക്കി ഒന്ന് കണ്ണുരുട്ടിക്കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി മഹി പോയതും ഒളിച്ചു നിന്ന ശ്രാവൺ പതിയെ തല മാത്രം അകത്തേക്കിട്ടു രുദ്രയെ നോക്കി "പെങ്ങളേ ......😁" ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ രുദ്ര ശ്രാവണിനെ കണ്ട് ഞെട്ടി അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഇളിച്ചതും അവൻ തലയാട്ടി ചിരിച്ചോണ്ട് അകത്തേക്ക് വന്നു "അവന്റെ സ്വഭാവം അറിയുന്ന നീ തന്നെ ഇങ്ങനെ ചോദിച്ചു വാങ്ങാൻ പോകുന്ന ന്തിനാടി ...🤭...?" അവളെ കളിയാക്കി അവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "പിന്നെ ..... ഇത്ര വലിയൊരു രഹസ്യം എന്നിൽ നിന്ന് ഒളിച്ചു വെച്ചാൽ ഞാൻ മിണ്ടാതെ നിൽക്കണമായിരുന്നോ .....?"

അവൾ മറ്റെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞതും അവനവളെ ചേർത്ത് പിടിച്ചു "എന്റെ ശ്രീ ..... നീയിത് എന്തറിഞ്ഞിട്ടാ ..... നിന്നിൽ നിന്ന് ആരും മറച്ചു വെച്ചതൊന്നുമല്ല ..... നിന്റെ ആരോഗ്യം ഒന്ന് മെച്ചപ്പെട്ടിട്ട് നിന്നോട് ഒക്കെ പറയാമെന്ന് ഞങ്ങളാ അവനോട് പറഞ്ഞത് ..... അപ്പൊ നീ മെന്റലി ഓക്കേ ആയി വരുന്നേ ഉള്ളു .... വീണ്ടും വീണ്ടും ഷോക്ക് തന്നാൽ അത് ശരിയാകില്ലെന്ന് തോന്നി ..... അല്ലാതെ ഒളിച്ചു വച്ചതൊന്നുമല്ല ....." അത് കേട്ടതും അവളൊന്ന് ഞെട്ടി .... പിന്നീട് അവനെ നോക്കി ചുണ്ടു ചുളുക്കി അപ്പോഴാണ് മഹി അവൾക്കുള്ള മെഡിസിനും വെള്ളവുമായി അങ്ങോട്ടേക്ക് വന്നത്‌ "ദാ ഇത്‌ നിന്റെ പെങ്ങൾക്ക് കൊടുത്തേക്ക് .... ഞാൻ ഇറങ്ങുവാ ....."

അത് ശ്രാവണിനെ ഏൽപ്പിച്ചു രുദ്രയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൻ പോയതും അവൾ ചുണ്ടു ചുളുക്കി അവൻ പോകുന്നതും നോക്കി ഇരുന്നു "ഏട്ടന്മാരെ കിട്ടിയപ്പോ നീ ആ പാവത്തിനെ ഒഴിവാക്കുവാണോ ......?" കിച്ചു അകത്തേക്ക് വന്നുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവിടുന്ന് എണീറ്റ് മുറ്റത്തേക്കിറങ്ങി അപ്പോഴേക്കും മഹി അവിടുന്ന് പോയിരുന്നു ••••••••••••••••••••••••••••••••••••••••••••••••••• "ഇന്നല്ലേ ഡിസ്ചാർജ് ....?"

റൂമിലേക്ക് കയറിക്കൊണ്ട് ഭദ്രയുടെ അടുത്തിരിക്കുന്ന അൻവറിനോടായി അല്ലു ചോദിച്ചു അത് കേട്ടതും അൻവർ തലയുയർത്തി നോക്കി ..... കോളേജിൽ നിന്ന് വരുന്ന വഴി ആയതുകൊണ്ട് അവനൊപ്പം അന്നുവും ഉണ്ടായിരുന്നു അന്നുവിനെ കണ്ടതും അവന്റെ മുഖം വിടർന്നു ..... അവൾ അതൊന്നും ശ്രദ്ധിക്കാതെ ഭദ്രയുടെ അടുത്തേക്ക് നടന്നു അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അല്ലുവിന് നേരെ നടന്നു ഭദ്രക്ക് കുറച്ചു ഭേദമായതും ഫിദയെ അൻവർ നിർബന്ധിച്ചു ക്ലാസ്സിന് പറഞ്ഞു വിട്ടിരുന്നു "ആടാ ..... ഇനി ഇവിടെ കിടക്കേണ്ട ആവശ്യം ഇല്ലാന്നാ ഡോക്ടർ പറയുന്നേ ...... പിന്നെ ഉമ്മച്ചിക്ക് നല്ല മാറ്റവും ഉണ്ടല്ലോ ....."

അൻവർ അന്നുവിനെ നോക്കി പറഞ്ഞതും അല്ലു ഒന്ന് ചിരിച്ചു അപ്പോഴേക്കും ഫിദ ക്ലാസ് കഴിഞ്ഞ്‌ വന്നിരുന്നു അല്ലുവിനെ ഒന്ന് നോക്കി അവൾ ഭദ്രയുടെ അടുത്തായി ഇരുന്ന അന്നുവിനൊപ്പം ഇരുന്നു അല്ലു അവളെ ഒന്ന് നോക്കി പുഞ്ചിരിചു ആ പുഞ്ചിരി കണ്ട് അവളുടെ മുഖം വിടർന്നതും ഒരു ചിരിയോടെ അവൻ പുറത്തേക്ക് നടന്നു "അംജദ് ....." പിന്നിൽ നിന്ന് അൻവറിന്റെ വിളി കേട്ട് അല്ലു തിരിഞ്ഞു നോക്കി "എന്താ സർ ....?" അവന്റെ നിൽപ്പ് കണ്ട് അല്ലു മുഖം ചുളിച്ചു "അത് .... അത് പിന്നെ ..... " അവൻ ബാക്കി പറയാതെ മടിച്ചു മടിച്ചു നിന്നതും "എന്താണേലും പറഞ്ഞോളൂ സർ ....." "അത് പിന്നെ അംജദ് ..... അന്നു .... അല്ല അംന ..... അംന എന്റെ സ്റ്റുഡന്റ്‌ ആണ് ....."

അത്രയും പറഞ്ഞതും അല്ലു കാര്യം മനസ്സിലാവാതെ അവനെ നോക്കി "എന്താ സർ ..... അവൾ എന്തെങ്കിലും പ്രശ്നം ....." "ഏയ്യ് ..... അതൊന്നുമല്ല ..... Njan വെരൊരു കാര്യം പറയാനാ വന്നത് ....." അല്ലുവിനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഇടക്ക് കയറി പറഞ്ഞു "അത്‌ എനിക്ക് അംനയെ ഇഷ്ടമാണ് ..... നിക്കാഹ് ചെയ്യാൻ താല്പര്യവുമുണ്ട് ..... ഞാനിത് അവളോട് പറഞ്ഞിട്ടില്ല ..... തന്നോട് തന്നെ ആദ്യം പറയണമെന്ന് തോന്നി .... " അൻവർ പറഞ്ഞത് കേട്ട് അവനൊന്ന് ഞെട്ടി "താനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ ....?" "സർ ..... ഞാൻ ..... അത് .... ഞങ്ങൾക്ക് ആരും ...." "ആരും ഇല്ലെന്നാണോ ..... ഫിദ പറഞ്ഞു എനിക്ക്‌ നിങ്ങളെപ്പറ്റി എല്ലാം അറിയാം .....

എന്ന് കരുതി സഹതാപം കൊണ്ടൊന്നും അല്ല .... എനിക്ക് ശരിക്കും ഇഷ്ടം തോന്നിയിട്ടാ അവളെപ്പറ്റി ഫിദയോട് ചോദിച്ചത് ...... ഇങ്ങനൊരു അവസ്ഥയിൽ തന്നെ ഇത് പറഞ്ഞത് വൈകിയാൽ അവളെ നഷ്ടപ്പെടുമോ എന്നൊരു പേടി ....... പെട്ടെന്ന് ഒരു മറുപടി വെണ്ട ..... ആലോചിച്ചു പറഞ്ഞാൽ മതി ....." അല്ലുവിന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞതും അന്നു അവിടേക്ക് വന്നു "കാക്കു ..... പോവാം ....." അവളുടെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് "അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട ..... രണ്ടുപേരും കൂടി ആലോചിച്ചു നല്ലൊരു മറുപടി പറയ് ....." അതും പറഞ്ഞു അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൻ അവിടെ നിന്നും പോയി "

എന്ത് ആലോചിക്കുന്ന കാര്യാ സർ പറഞ്ഞെ ....?" അല്ലുവിനൊപ്പം പുറത്തേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചതും അവൻ അവൾക്ക് നേരെ തിരിഞ്ഞു "നിന്നെ അങ്ങേർക്ക് കെട്ടിച്ചു കൊടുക്കുന്ന കാര്യം ....." പെട്ടെന്ന് അല്ലു അങ്ങനെ പറഞ്ഞപ്പോൾ അവളങ് ഷോക്കായി "എന്താ ....?" അവൾ ഞെട്ടലോടെ വീണ്ടും ചോദിച്ചു "ആന്ന് ..... പുള്ളിക്ക് നിന്നോട് മുടിഞ്ഞ പ്രേമാണത്രെ ..... നിക്കാഹ് കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ....." അവൻ പറയുന്നത് കേട്ട് അവൾ മിഴിച്ചു നിന്നു "ഇങ്ങള് എന്ത് പറഞ്ഞു .....?" അവൾ നഖം കടിച്ചുകൊണ്ട് ചോദിച്ചതും അല്ലു ഒന്ന് ചിരിച്ചു "ഞാൻ ഒന്നും പറഞ്ഞില്ല ..... പുള്ളി തന്നെ ആലോചിച്ചു പറഞ്ഞാൽ മതീന്ന് പറഞ്ഞു ..... എന്താ നിന്റെ അഭിപ്രായം ....."

അവന്റെ ചോദ്യം കേട്ട് അവൾ തലചെരിച്ചുനോക്കി "എനിക്കിപ്പോ നിക്കാഹ് ഒന്നും വേണ്ട കാക്കു .... എനിക്ക് പഠിക്കണം ..... അതിനേക്കാൾ ..... എന്റെ കാക്കുനോടൊപ്പം കൊറേ കാലം ജീവിക്കണം .... അതൊക്കെ കഴിഞ്ഞ്‌ മതി നിക്കാഹ് ....." അവൾ മുഖം ചുളിച്ചു പറഞ്ഞതും അല്ലു അവളെ ചേർത്ത് പിടിച്ചു ബൈക്ക് ലക്ഷ്യമാക്കി നടന്നു •••••••••••••••••••••••••••••••••••••••••••••••••••• "അവളുറങ്ങിയോ .....?" രാത്രി കിച്ചുവിന്റെ വീട്ടിലേക്ക് വന്ന മഹി അകത്തേക്ക് കയറിക്കൊണ്ട് പാർവതിയോട് ചോദിച്ചതും അവർ ഒരു മുറിയിലേക്ക് കൈ ചൂണ്ടി കിരണിന്റെയും ശ്രാവണിന്റെയും നടുക്ക് കിടന്നുറങ്ങുന്ന കിച്ചുവും രുദ്രയും അത് കണ്ടതും അവനൊന്ന് ചിരിചു "മോനും പോയി കിടന്നോ ..... " പാർവതി സ്നേഹത്തോടെ പറഞ്ഞതും അവനൊന്ന് ചിരിച്ചുകൊണ്ട് ആ മുറിയിലേക്ക് നടന്നു

കിരണിന്റെ അടുത്തായി കിടക്കുന്ന രുദ്രയെ കുറച്ചു നേരം നോക്കി നിന്നു പിന്നെ ഒന്ന് നിശ്വസിച്ചുകൊണ്ട് അവിടെ കിടന്ന സോഫയിൽ പോയി കിടന്നു ഇടക്കെപ്പോഴോ കണ്ണ് തുറന്ന രുദ്ര മെല്ലെ എണീറ്റ് ചുറ്റും നോക്കി അവൾ കണ്ണൊന്ന് തിരുമ്മി മുന്നിലേക്ക് നോക്കിയതും അവിടെ സോഫയിൽ കിടക്കുന്ന മഹിയെ കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് അവിടുന്ന് എണീറ്റു അവള് പുതച്ച പുതപ്പും വാരിക്കൂട്ടി ശബ്ദമുണ്ടാക്കാതെ പതിയെ ഇറങ്ങി മഹിയുടെ അടുത്തേക്ക് പോയി കഷ്ടിച്ച് രണ്ട് പേർക്ക് കിടക്കാൻ പറ്റുന്ന സ്ഥലം അതിൽ ഉണ്ടെന്ന് കണ്ടതും ഉറങ്ങിക്കിടക്കുന്ന മഹിയുടെ അടുത്തായി അവളും കയറി കിടന്നു എന്നിട്ട് അവന്റെ കൈ എടുത്ത് അവളുടെ ഇടുപ്പിൽ വെച്ചതും ഉറക്കത്തിൽ അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു അത് കണ്ടവൾ പുതപ്പ് വലിച്ചിട്ടുകൊണ്ട് അവന്റെ നെഞ്ചിൽ ചുരുണ്ടുകൂടി കിടന്നു ...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story