രുദ്ര: ഭാഗം 37

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇടക്കെപ്പോഴോ കണ്ണ് തുറന്ന രുദ്ര മെല്ലെ എണീറ്റ് ചുറ്റും നോക്കി അവൾ കണ്ണൊന്ന് തിരുമ്മി മുന്നിലേക്ക് നോക്കിയതും അവിടെ സോഫയിൽ കിടക്കുന്ന മഹിയെ കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് അവിടുന്ന് എണീറ്റു അവള് പുതച്ച പുതപ്പും വാരിക്കൂട്ടി ശബ്ദമുണ്ടാക്കാതെ പതിയെ ഇറങ്ങി മഹിയുടെ അടുത്തേക്ക് പോയി കഷ്ടിച്ച് രണ്ട് പേർക്ക് കിടക്കാൻ പറ്റുന്ന സ്ഥലം അതിൽ ഉണ്ടെന്ന് കണ്ടതും ഉറങ്ങിക്കിടക്കുന്ന മഹിയുടെ അടുത്തായി അവളും കയറി കിടന്നു എന്നിട്ട് അവന്റെ കൈ എടുത്ത് അവളുടെ ഇടുപ്പിൽ വെച്ചതും ഉറക്കത്തിൽ അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു അത് കണ്ടവൾ പുതപ്പ് വലിച്ചിട്ടുകൊണ്ട് അവന്റെ നെഞ്ചിൽ ചുരുണ്ടുകൂടി കിടന്നു

അവന്റെ നെഞ്ചിൽ മുഖമുരസിക്കൊണ്ട് അവൾ അവനിലേക്ക് ചേർന്നുകിടന്നുകൊണ്ട് കണ്ണുകളടച്ചു അപ്പോഴും മഹിയുടെ കരങ്ങൾ സുരക്ഷിതമായി അവളെ വലയം ചെയ്തിരുന്നു അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവൾ സുഖമായി ചുരുണ്ടുകൂടി കിടന്നുറങ്ങി അവൾ ഉറക്കം പിടിച്ചതും മഹി പതിയെ കണ്ണ് തുറന്നു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളെ നോക്കി അവൻ കള്ളച്ചിരി ചിരിച്ചു അവൾ ഉണരുന്നതും ശബ്ദമുണ്ടാക്കാതെ അവന്റെ അടുത്ത് വന്ന് കിടന്നതും ഒക്കെ അവൻ അറിയുന്നുണ്ടായിരുന്നു "പകൽ ഏട്ടന്മാരെ മാത്രം മതി ..... രാത്രി ആവുമ്പോ നിനക്ക് എന്നെ വേണം അല്ലെടി ....." പെട്ടെന്ന് അത് ഓർമ വന്നതും അവൻ അവളെ നോക്കി പിറുപിറുത്തു

"But .....Still I love you ......"അവന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു അവൻ അവളുടെ വിരി നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു അവന്റെ നെഞ്ചിൽ തല വെച്ച് കിടന്ന അവളുടെ തല പൊക്കി അവന്റെ കൈയിൽ വെച്ചുകൊണ്ട് മറുകൈ കൊണ്ട് അവളെ അവനിലേക്ക് അണച്ച് പിടിച്ചു അവൾ ഉറക്കത്തിൽ ഒന്ന് കൂടി അവനോട് ചേർന്ന് കിടന്നതും മഹി കുസൃതിയോടെ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളൊന്ന് ചിണുങ്ങിക്കൊണ്ട് നേരെ കിടന്നു ...... മഹി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിക്കൊണ്ട് തന്നെ കണ്ണുകളടച്ചു •••••••••••••••••••••••••••••••••••••••••••••••••••••

രാവിലെ എണീറ്റ് മുറിക്ക് പുറത്തേക്ക് പോകാൻ ഇറങ്ങിയ കിരൺ ആ കാഴ്ച കണ്ട് ഞെട്ടി രുദ്രയെ കെട്ടിപ്പിടിച്ചുറങ്ങുന്ന മഹിയും അവനിലേക്ക് മുഖം അടുപ്പിച്ചു കിടക്കുന്ന രുദ്രയും അവൻ വേഗം തന്നെ തിരിഞ്ഞു നിന്നുകൊണ്ട് സ്വയം തലക്കടിച്ചു നോക്കുമ്പോ ശ്രാവണും കിച്ചുവും ബെഡിൽ കിടന്നുറങ്ങുന്നുണ്ട് അവൻ തലക്ക് കൈയും കൊടുത്തു കുറച്ചുനേരം അങ്ങനെ നിന്നു പിന്നെ വേഗം കിച്ചുവിന്റെ അടുത്തേക്ക് പോയി "കിച്ചൂ ...... കിച്ചൂ ..... ഒന്നെണീറ്റെ ..... ഡീ ....." കിരൺ ശബ്ദം താഴ്ത്തി അവളെ കുലുക്കി വിളിച്ചതും അവൾ കണ്ണ് തുറക്കാതെ ഒന്ന് മൂളി "എണീറ്റെ ..... വാ അപ്പുറത്തെ റൂമിൽ പോയി കിടക്കാം .... വാ ....."

കിരൺ അവളെ എണീപ്പിച്ചു ഇരുത്തിയതും അവൾ കണ്ണ് തുറക്കാതെ കിരണിനെ ചാരി ഇരുന്ന് ഇറങ്ങിയതും അവൻ അവളെ താങ്ങിപ്പിടിച്ചു അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി പോകാൻ നേരം ശ്രാവണിനെ ഒന്ന് ചവിട്ടാനും അവൻ മറന്നില്ല ചവിട്ട് കിട്ടിയതും അവൻ ചാടിയെണീറ്റു എണീറ്റ പോലെ വീണ്ടും കിടന്ന അവൻ എന്തോ ഓർത്തു ഞെട്ടിയെണീറ്റു മുന്നിൽ കിടക്കുന്ന മഹിയെയും രുദ്രയും കണ്ടതും അവൻ ഞെട്ടി കണ്ണ് തിരുമ്മി കിച്ചുവിനെ ആക്കാൻ പോയ കിരൺ തിരിച്ചു വരുമ്പോൾ അവരെ മിഴിച്ചു നോക്കി ഇരിക്കുന്ന ശ്രാവണിനെയാണ് "ഡാ ....😡...." കിരൺ ശബ്ദം കുറച്ചു കനപ്പിച്ചു വിളിച്ചതും അവൻ ഞെട്ടിക്കൊണ്ട് കിരണിനെ നോക്കി

"വായിനോക്കി ഇരിക്കാതെ എണീറ്റ് പോടാ അപ്പുറത്തു ....." കിരൺ കടുപ്പിച്ചു പറഞ്ഞതും ശ്രാവൺ പുതപ്പും വാരിക്കൂട്ടി അവിടുന്ന് പുറത്തേക്ക് ഓടി പിന്നെ കിരണും അവിടെ നിക്കാതെ മുറി അടച്ചു ശ്രാവണിന്റെ പിന്നാലെ പോയി "നിനക്ക് എന്താടാ നാണമില്ലേ ..... നീയവിടെ എന്ത് നോക്കി നിക്കുവായിരുന്നു ..... മഹി എങ്ങാനും കണ്ടിരുന്നെങ്കിൽ അവനെന്ത് കരുതിയേനെ ...... ച്ഛെ ....! എന്നാലും അവർക്ക് ഇത്ര ബോധം ഇല്ലാതായി പോയോ ....?കിരൺ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞതും അവൻ ബെഡിലേക്ക് മറിഞ്ഞു "ഇതൊക്കെ എന്ത് ..... ചേട്ടൻ ഇത്രയല്ലേ കണ്ടുള്ളു ..... ഇതിനപ്പുറമാ ഞാൻ കണ്ടേ ..... ചേട്ടൻ അത് വിട്ടേക്ക് ...... അവരിപ്പോ ഹാപ്പി ആണ് .... അത് മതി ....."

അവൻ അത്രയും പറഞ്ഞുകൊണ്ട് കണ്ണുകളടച്ചതും കിരണും അവനൊപ്പം വന്ന് കിടന്ന് അവനെ ചേർത്ത് പിടിച്ചു •••••••••••••••••••••••••••••••••••••••••••••••••••••• ഉറക്കമുണർന്ന മഹി അവന്റെ കൈക്കുള്ളിലെ രുദ്രയെ നോക്കി അങ്ങനെ കിടന്നു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളെ നോക്കി ചിരിച്ചു .... ആള് നല്ല ഉറക്കമായിരുന്നു അവളുടെ കഴുത്തിൽ കിടന്ന് തിളങ്ങുന്ന താലി കണ്ടതും അവനാ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവനവിടെ മുഖമുരസിയതും അവന്റെ താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തി അവൾ പതിയെ കണ്ണ് തുറന്നു കോട്ടുവാ ഇട്ട് കണ്ണൊന്ന് തിരുമ്മിയതും മഹി അവളുടെ കഴുത്തിലേക്ക് ചുണ്ടുചേർത്തു

അവൾ ഞെട്ടിതിരിഞ്ഞു നോക്കിയതും മഹി അവളുടെ കഴുത്തിൽ നിന്ന് ചുണ്ട് വേർപെടുത്താതെ അങ്ങനെ കിടന്നു അവൾ മഹിയെ തള്ളിമാറ്റാൻ നോക്കുന്നുണ്ടെങ്കിലും അവൻ രണ്ടുകൈ കൊണ്ടും അവളെ അവനിലേക്ക് അണച്ച് പിടിച്ചിട്ടുണ്ടായിരുന്നു അവന്റെ താടിമീശ അവളെ ഇക്കിളിപ്പെടുത്തിയതും അവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി കുതറൽ കൂടി വന്നതും മഹി അവളുടെ കഴുത്തിൽ ഒന്ന് കടിച്ചുകൊണ്ട് അവളിൽ നിന്ന് വിട്ട് മാറി "സ്സ് ....." അവൾ കഴുത്തിൽ കൈ വെച്ച് എരിവ് വലിച്ചു അവളെ കുസൃതിയോടെ നോക്കുന്ന മഹിയെ നോക്കി അവൾ കണ്ണുരുട്ടി "നിങ്ങടെ വായിൽ പല്ല് തന്നെ ആണോ ഉള്ളത് .... ഉഫ് ന്തൊരു വേദന ....."

അവൾ കഴുത്തിൽ കൈ വെച്ച് പറഞ്ഞതും മഹി അവൻ കടിച്ച ഭാഗത്തു നോക്കി അവന്റെ പല്ല് ചുമന്ന നിറത്തിൽ പതിഞ്ഞു കിടപ്പുണ്ട് അത് കണ്ടതും അവന്റെ മുഖത്തു ഒരു കള്ളച്ചിരി മൊട്ടിട്ടു "പല്ല് തന്നെ ആണോന്ന് ഒന്നുകൂടെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ .....?" രണ്ട് വിരലുകൊണ്ട് അവളുടെ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഛീ ..... വൃത്തികേട് പറയുന്നോ ...." അവന്റെ കൈ തട്ടിമാറ്റി അവൾ അവിടെ നിന്നും എണീറ്റ് മാറി "എന്ത് വൃത്തികേട് ..... ഇന്നലെ കിസ് ചെയ്തപ്പോ ഈ വൃത്തികേട് ഒന്നും ഇല്ലായിരുന്നല്ലോ ..... ?" മഹി കമിഴ്ന്നു കിടന്ന് അവളെ തല ചെരിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവൾ നിന്ന് വിയർത്തു

"അത് ..... അത് ..... അത് പിന്നെ ....." അവൾ ബബ്ബബ്ബ അടിച്ചതും മഹി അവളെ ഒന്ന് ഇരുത്തി നോക്കി "മോളെ രുദ്രേയ് ......" ദൈവവിളി പോലെ പാർവതിയുടെ വിളി വന്നതും അവൾ അവിടുന്ന് തിരിഞ്ഞോടി അവളുടെ ഓട്ടം കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് അവൻ സോഫയിൽ മുഖമമർത്തി കിടന്നു •••••••••••••••••••••••••••••••••••••••••••••••••••••• "അച്ഛൻ മഹിയെ എനിക്ക് നേടി തരുമെന്ന് വാക്ക് പറഞ്ഞതല്ലേ ..... എന്നിട്ട് ഇപ്പോഴും അവൻ അവൾക്കൊപ്പമാണ് ..... അത് ഓർത്തിട്ട് എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല ....." ബാൽക്കണിയുടെ കൈവരിയിൽ പിടിമുറുക്കിക്കൊണ്ട് അവൾ പറഞ്ഞതും നന്ദൻ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്ത് നിർത്തി

"cool മോളെ ..... ഏത് കാര്യം ചെയ്യുമ്പോഴും നമുക്ക് ഏറ്റവും വേണ്ടത് ക്ഷമയാണ് ..... ഇന്ന് അവൻ അവൾക്കൊപ്പമാണെങ്കിൽ വൈകാതെ ഇനി നിനക്കൊപ്പമാകും ...... ആക്കിയിരിക്കും നിന്റെ ഈ അച്ഛൻ ..... ഇപ്പൊ അവൾ സന്തോഷിക്കട്ടെ ...... അറുക്കാൻ പോകുന്ന ബലിയാടിനോടുള്ള സിമ്പതി .... അത്രേ ഉള്ളൂ ....." അവളുടെ തോളിൽ തട്ടി അയാൾ പറയുമ്പോൾ മുഖത്തു ക്രൂരമായ ഒരു ചിരി ഉണ്ടായിരുന്നു "താങ്ക്സ് അച്ഛാ ..... എനിക്ക് വേണ്ടി അച്ഛൻ ഹേമാന്റിയെ പോലും മാറ്റിനിർത്തി എനിക്കൊപ്പം നിന്നില്ലേ ..... You are the great achaaa ......" അവൾ നന്ദനെ കെട്ടിപ്പിടിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞതും നിഗൂഢമായ പുഞ്ചിരിയോടെ അയാൾ അവളെ തലോടി "മോൾക്കൊപ്പമല്ലാത്ത ഈ അച്ഛൻ ആർക്കൊപ്പമാ നിക്കാ ..... You are my princess moluu ....."...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story