രുദ്ര: ഭാഗം 38

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"താങ്ക്സ് അച്ഛാ ..... എനിക്ക് വേണ്ടി അച്ഛൻ ഹേമാന്റിയെ പോലും മാറ്റിനിർത്തി എനിക്കൊപ്പം നിന്നില്ലേ ..... You are the great achaaa ......" അവൾ നന്ദനെ കെട്ടിപ്പിടിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞതും നിഗൂഢമായ പുഞ്ചിരിയോടെ അയാൾ അവളെ തലോടി "മോൾക്കൊപ്പമല്ലാത്ത ഈ അച്ഛൻ ആർക്കൊപ്പമാ നിക്കാ ..... You are my princess moluu ....."അവളെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ എന്തോ ചിന്തിച്ചു ചിരിയോടെ നിന്നു •••••••••••••••••••••••••••••••••••••••••••••••••••• "എന്താ കാക്കു ..... ഭയങ്കര ചിന്തയിലാണല്ലോ .....?" അവധി ദിവസം ആയതുകൊണ്ട് അന്നുവിനെയും കൂട്ടി ചുറ്റാൻ ഇറങ്ങിയതായിരുന്നു അല്ലു അവളെ ബീച്ചിലേക്ക് കൊണ്ടുപോയി മണൽപ്പരപ്പിലിരുന്ന് എന്തോ കാര്യമായി ചിന്തിക്കുന്നത് കണ്ടാണ് അവളത് ചോദിച്ചത്

"ഒന്നുല്ലടി ..... ഞാനാ അൻവർ സർ പറഞ്ഞതിനെ കുറിച്ചാ ആലോചിക്കുന്നേ ....?" അല്ലു അത് പറഞ്ഞതും അവളുടെ മുഖം വീർത്തു "എന്നെ നിനക്ക് പറഞ്ഞുവിട്ടോളാൻ വയ്യേടാ കാക്കു ....?" അവൾ മുഖം വീർപ്പിച്ചതും അവനവളുടെ തോളിലൂടെ കൈയിട്ട് അവളെ അടുത്തിരുത്തി "അങ്ങനല്ല അന്നു ..... നല്ല ബന്ധം കണ്ട് പിടിക്കാനും നടത്തി തരാനും ഉപ്പയും ഉമ്മയും ഇല്ലന്ന് ഓർമ വേണം ..... " പറയുമ്പോൾ അവന്റെ തൊണ്ടയിടറി "എന്നാരു പറഞ്ഞു ..... എനിക്ക് ഉപ്പയും ഉമ്മയും ഒക്കെ എന്റെ ഈ കാക്കുവാണ് ..... എനിക്ക് വേണ്ടി കാക്കു കണ്ടുപിടിക്കുന്നവൻ the best ആയിരിക്കും ..... എന്നെക്കുറിച്ചോർത്തു എന്റെ കാക്കു വിഷമിക്കണ്ട ..... ക്കാക്കു എനിക്ക് വേണ്ടി കണ്ടുപിടിക്കുന്നത് ആരായാലും അതായിരിക്കും എന്റെയും ഇഷ്ടം ..... എന്ന് കരുതി എന്നെ പെട്ടെന്ന് പറഞ്ഞു വിട്ടേക്കല്ലേ ..... "

അവന്റെ തോളിൽ ചാരികിടന്നു അവൾ പറഞ്ഞതും അല്ലു ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു ••••••••••••••••••••••••••••••••••••••••••••••••••••• "അംനാ ......" കോളേജ് ഗ്രൗണ്ടിലൂടെ നടക്കവേ പിന്നിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി കൈയിൽ ഒരു ബൂക്കുമായി അവൾക്ക് നേരെ നടന്നു വരുന്ന അൻവറിനെ കണ്ടതും അവളൊന്ന് പരുങ്ങി "എ ..... എന്താ സർ .....?" അവൾക്ക് മുന്നിൽ വന്ന് ചിരിയോടെ നിൽക്കുന്ന അൻവറിനോട് അവൾ വിക്കലോടെ ചോദിച്ചു "എന്താന്ന് തനിക്കറിയില്ലേ .....?" അവൻ കൈയും കെട്ടി നിന്നതും അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ പാടുപെട്ടു "എ .... എന്ത് ....?"

അവൾ താഴേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും അവനൊന്ന് ചിരിച്ചു "ഇന്നലെ തന്റെ ബ്രദറിനോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ..... എന്തേ തന്നോട് അവനൊന്നും പറഞ്ഞില്ലേ .....?" അവൻ ചോദിച്ചത് കേട്ടതും അവളൊന്ന് മൂളി "Look Amnaa ..... എനിക്ക് പൈങ്കിളി ഡയലോഗ്സ് പറഞ്ഞു പിന്നാലെ നടക്കാനൊന്നും അറിയില്ല ..... ഉള്ളത് ഉള്ളതുപോലെ പറയാനാണ് എനിക്കിഷ്ടം ..... So ....." അവൻ പാതിയിൽ നിർത്തിയതും അവൾ അവനെ തലയുയർത്തി ഒന്ന് നോക്കി "I Love you ...... " നിറഞ്ഞ ചിരിയോടെ അവനത് പറഞ്ഞതും അവൾ കണ്ണും വിടർത്തി അവനെ നോക്കി "തന്നെ ശല്യപ്പെടുത്താനൊന്നും എനിക്ക് താല്പര്യമില്ല ......

എനിക്കും ഒരു പെങ്ങൾ ഉള്ളതാണ് ...... അതുകൊണ്ടാണ് തന്നോട് പറയുന്നതിന് മുൻപ് തന്നെ ബ്രദറിനോട് ഞാൻ പറഞ്ഞത് .....!" അവൻ പറയുന്നതിനൊക്കെ അവളൊരു മൂളലിൽ മറുപടി ഒതുക്കി "അവന്റെ ഇഷ്ടമാണ് തന്റെയും ഇഷ്ടമെന്ന് അവൻ പറഞ്ഞു ..... ഇന്നലെ അവൻ വിളിച്ചിരുന്നു ..... അവന്റെ ഇഷ്ടം ഞാനാണെന്ന് പറയാൻ ....." പുഞ്ചിരിയോടെ അവൻ പറഞ്ഞതും അതിന്റെ പൊരുൾ മനസ്സിലാവാതെ കുറച്ചു നേരം നിന്നു പിന്നെ കാര്യം മനസ്സിലായതും ഞെട്ടലോടെ അവനെ നോക്കി "അവൻ പറഞ്ഞത് കൊണ്ട് മാത്രം ആയില്ലല്ലോ ..... തന്റെ ഇഷ്ടമല്ലേ പ്രധാനം ..... അതുകൊണ്ടാ ഞാൻ തന്നെ നേരിട്ട് വന്ന് ഇത് ചോദിക്കുന്നെ .....

എനിക്ക് ഇങ്ങനെ ഒന്നും പറഞ്ഞു ശീലമില്ല ..... എന്നാലും പറയുവാ ...." അതും പറഞ്ഞു കുറച്ചു നേരം അവൻ മൗനമായി നിന്നതും അവൾ അവനെ തന്നെ ഉറ്റുനോക്കി "Will you be mine forever .....?" അവന്റെ ചോദ്യത്തേക്കാൾ അവന്റെ കണ്ണുകളിലെ പ്രണയം അവളുടെ ഉള്ളിനെ സ്പർശിച്ചിരുന്നു അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു ആ കണ്ണുകളിലേക്ക് നോക്കി നിൽക്കാനുള്ള ത്രാണി നഷ്ടപ്പെട്ടതും അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു അവളുടെ ആ നിൽപ്പും ഭാവവും ഓർത്തു ചിരിച്ചുകൊണ്ട് അവൾ പോകുന്നതും നോക്കി അവൻ അങ്ങനെ നിന്നു ••••••••••••••••••••••••••••••••••••••••••••••••• രുദ്ര ഉള്ളതുകൊണ്ട് കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകണ്ടാന്ന് കിരൺ പറഞ്ഞതുകൊണ്ട് കണ്ണനും കിച്ചുവും ഉച്ചക്കാണ് എണീറ്റ് വന്നത് അവർ വരുമ്പോൾ കിരൺ രുദ്രയുടെ കൈയിലെ പ്ലാസ്റ്റർ അഴിച്ചു മാറ്റുവായിരുന്നു

അവൾക്കത് ഭയങ്കര ഇറിറ്റേഷൻ ആണെന്ന് പറഞ്ഞു കിരണിനെ കൊണ്ട് നിർബന്ധിച്ചു അഴിപ്പിക്കുകയാണ് രുദ്ര മഹി അവളെ നോക്കിപ്പേടിപ്പിച്ചു അടുത്ത് തന്നെ ഉണ്ടായിരുന്നു "ഇത് അഴിച്ചു മാറ്റിയിട്ട് വേദനിക്കുന്നുന്നു പറഞ്ഞു എന്റെ അടുത്തേക്കെങ്ങാനും വന്നാൽ ......" അവളെ നോക്കി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ട് മഹി അവിടുന്ന് എണീറ്റ് പോയി അവൻ പോകുന്നതും നോക്കി അവൾ കൊഞ്ഞനം കുത്തിയതും കിരൺ അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു അപ്പോഴേക്കും ഒരു പ്ലേറ്റിൽ ദോശയുമായി ശ്രാവൺ അവരുടെ അടുത്ത് വന്നിരുന്നു "ഏട്ടാ ..... എനിക്ക് അപ്പൂനെ ഒന്ന് കാണണം ..... അവനെ ഇങ്ങോട്ട് കൊണ്ട് വരോ ....."

പ്ലാസ്റ്റർ ശ്രദ്ധയോടെ അഴിക്കുന്ന കിരണിനോട് അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു "അത് വേണ്ട ശ്രീക്കുട്ടി ..... കുഞ്ഞമ്മാമക്കും ഋഷിക്കും അവനെ ഇപ്പൊ തിരികെ കിട്ടിയതല്ലേ ഉള്ളു ..... അപ്പു അവരോട് അടുത്ത് വരുന്നതേ ഉള്ളു ..... ഇപ്പൊ അവനെ ഇങ്ങോട്ട് കൊണ്ട് വന്നാൽ ഋഷിക്കും കുഞ്ഞമ്മമാക്കും അത് വിഷമം ആകും ....," അത് കേട്ടതും അവൾ ഒന്ന് മൂളി പിന്നൊന്നും പറയാതെ ഇരിക്കുന്ന അവളെ കണ്ടതും ശ്രാവൺ കുറച്ചു ദോശ മുറിച്ചെടുത്തു അവൾക്ക് നേരെ നീട്ടി "വിശന്നിട്ടാവും ..... മുഖത്തു ഒരു മ്ലാനത ....." അവൻ അങ്ങനെ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി "ഓ വേണ്ടേൽ വേണ്ട ..... "

അത് പറഞ്ഞു അവനത് കിരണിന് നേരെ നീട്ടിയതും കിരണത് വായിലാക്കി ശ്രാവൺ അവളെ ഒന്ന് പുച്ഛിച്ചു വീണ്ടും കിരണിന് നേരെ നീട്ടിയതും അവളവന്റെ കൈ പിടിച്ചു അത് വായിലാക്കി അവന്റെ കൈയിൽ ഒരു കടിയും കൊടുത്തു "ആഹ്ഹ് .... " അവൻ കൈ കുടഞ്ഞുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവനെ പുച്ഛിച്ചു തള്ളി ഇതൊക്കെ കണ്ട് മുകളിൽ നിന്ന മഹി ചെറുചിരിയോടെ തിരിഞ്ഞു നടന്നു ••••••••••••••••••••••••••••••••••••••••••••••••••••• കൈയിലെ പ്ലാസ്റ്റർ ഊരിയതും രുദ്ര പാർവതിക്കൊപ്പം കിച്ചണിൽ കയറി പാർവതി അവളെ ഓടിച്ചു വിടാൻ നോക്കിയെങ്കിലും അവൾ ഓരോന്ന് പറഞ്ഞു അവിടെ തന്നെ നിന്നു കിച്ചു അതൊക്കെ നോക്കിക്കൊണ്ട് സ്ലാബിനു മുകളിൽ കയറി ചമ്രം പടിഞ്ഞിരുന്നു "ഇവിടെ നിക്കുന്നതൊക്കെ കൊള്ളാം .....വയ്യാത്തതാണെന്ന ഓര്മ വേണം ...

. അവിടെ അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി ..... " പാർവതി ശാസനയോടെ പറഞ്ഞു "അതന്നെ ..... നീ ഇങ് വന്നേ.... വന്ന് അടങ്ങി ഒതുങ്ങി ഇരിക്ക് ..... എന്നെ കണ്ടില്ലേ ......അടങ്ങി ഒതുങ്ങി ഇവിടെ ഇരിക്കുന്നെ " അതും പറഞ്ഞു കിച്ചു പാർവതിയെ നോക്കിയതും അവരവളെ ഒന്ന് കൂർപ്പിച്ചു നോക്കി "ഓഹ് അതിന്റെ കാര്യം ഒന്നും നീ പറയണ്ട ..... എന്നെ സഹായിക്കാണ്ട് അവിടെ കയറി ഇരുന്ന് അതുണ്ടാക്ക് ഇതുണ്ടാക്ക് എന്ന് കല്പിക്കും ..... എന്നിട്ട് അടക്കവും ഒതുക്കവും എന്ന പേരും ..... എന്റെ പൊന്ന് മോൾക്ക് ഈ അടക്കവും ഒതുക്കവും കിച്ചണിൽ അല്ലാതെ വേറെവിടെയും ഞാൻ കണ്ടിട്ടില്ല....."

പാർവതി അവളെ നോക്കി കണ്ണുരുട്ടിയതും അവൾ വെളുക്കനെ ചിരിച്ചു കാണിച്ചു അവളെ ഒന്നുകൂടി കടുപ്പിച്ചു നോക്കികൊണ്ട് പാർവതി ജോലിയിലേക്ക് തിരിഞ്ഞു പെട്ടെന്ന് കാളിങ് ബെൽ കേട്ടതും പാർവതി കിച്ചുവിനോട് പോയി നോക്കാൻ പറഞ്ഞു "അമ്മാ ...... അമ്മേടെ ചങ്ക് വന്നിട്ടുണ്ട് ...." അവൾ വിളിച്ചു പറഞ്ഞതും പാർവതി പച്ചക്കറി അരിയുന്നത്‌ നിർത്തി അവിടുന്ന് ഹാളിലേക്ക് നടന്നു പാർവതി പുറത്തേക്ക് വന്നതും ഹാളിൽ ഇരുന്ന ആ സ്ത്രീ അവളെ നോക്കി ചിരിച്ചു പാർവതി അവരോട് കുശലാന്വേഷണം നടത്തിക്കൊണ്ട് കുടിക്കാൻ എടുക്കാൻ കിച്ചുനോട് പറഞ്ഞതും അവൾ കിച്ചണിലേക്ക് പോയി "ആരാടി അത് .....?"

രുദ്ര സ്ലാബിൽ ചാരി നിന്ന് അവളോട് ചോദിച്ചു "അത് ലെക്ഷ്മിയാന്റി ..... അമ്മേടെ ബെസ്റ്റ്‌ ഫ്രണ്ടാ ...... ഞാൻ കുടിക്കാൻ എന്തേലും എടുക്കട്ടേ ......" അവൾ അതും പറഞ്ഞു ഫ്രിഡ്ജിൽ നിന്ന് ഓറഞ്ച് എടുത്ത് ജ്യൂസ് അടിച്ചു രുദ്ര ഗ്ലാസ് കഴുകി കൊടുത്തതും അവൾ അതിൽ ഒഴിച്ച് ഹാളിലേക്ക് പോയി കിച്ചു പോയതും പാർവതി ബാക്കി വെച്ചുപോയ പച്ചക്കറി ഒക്കെ അവൾ അരിഞ്ഞെടുത്തു അരി കഴുകി വെച്ചിരിക്കുന്നത് കണ്ടതും അവൾ ഒരു പാത്രം എടുത്ത് അതിൽ വെള്ളം നിറച്ചു ..... അത് പൊക്കി സ്റ്റൗവിൽ വെക്കാൻ പോയതും അവളുടെ നെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദന തോന്നി വേദന കൂടിവന്നതും അവളുടെ കൈയിൽ നിന്ന് പാത്രം പിടിവിട്ട് പോയി

അവൾ നെഞ്ചിൽ കൈ വെച്ച് കണ്ണടച്ച് നിന്നതും കൈയിൽ എന്തോ നനവ് പടരുന്നത് അവൾ അറിഞ്ഞു ഞെട്ടലോടെ അവൾ കണ്ണ് തുറന്ന് നോക്കിയതും കൈയിലും നെഞ്ചിന്റെ ഭാഗത്തും ടോപ്പിലും ഒക്കെ ചോര പുരണ്ടിരുന്നു കിച്ചണിലേക്ക് വന്ന പാർവതിയും കിച്ചുവും ആ കാഴ്ച കണ്ട് ഞെട്ടലോടെ നിന്നു "മോളെ ....." പാർവതി പരിഭ്രമത്തോടെ അവളിലേക്ക് ഓടിയടുത്തു "രുദ്രേ ...... ഇത് എങ്ങനാ ..... ബ്ലഡ് ഒരുപാട് വരുന്നുണ്ടല്ലോ ...... ഞാൻ ..... ഞാൻ പോയി ഏട്ടൻമാരെ വിളിക്കാം ....."

കിച്ചു അതും പറഞ്ഞു അവിടെ നിന്നും ഓടിപോയി പാർവതി രുദ്രയെ താങ്ങി പിടിച്ചിട്ടുണ്ടെങ്കിലും വേദന സഹിക്കാൻ കഴിയാതെ അവൾ നിലത്തേക്കിരുന്നുപോയി "രുദ്രാ ......" ഓടി വന്ന് ഡോറിൽ പിടിച്ചു കിതച്ചുകൊണ്ട് മഹി ഉറക്കെ വിളിച്ചതും അവൾ വേദന കടിച്ചു പിടിച്ചു അവനെ നോക്കി അത് കണ്ടതും മഹി അവളിലേക്ക് പാഞ്ഞടുത്തു അവളെ അവനോട് ചേർത്തിരുത്തി "ശ്രീ ....." ശ്രാവണും ഉണ്ണിയും ഓടി വന്ന് അവളുടെ ഇരു വശത്തുമായി ഇരുന്നതും അവളൊന്ന് കണ്ണ് ചിമ്മി കാണിച്ചു "എനിക്ക് ഒന്നല്ല ഏട്ടാ ..... ചെറിയ ഒരു വേദന ..... അത്രേ ഉള്ളു ...."

അവൾ വേദന കടിച്ചു പിടിച്ചുകൊണ്ട് എണീക്കാൻ നിന്നതും മഹി അവളെ പിടിച്ചു വെച്ചു അപ്പോഴും ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു "എന്നിട്ടാണോടി ചോര നിൽക്കാത്തെ ...... കണ്ണാ വണ്ടിയെടുക്ക് ..... ഹോസ്പിറ്റലിൽ പോകാതെ ശെരിയാകില്ല ......" അതും പറഞ്ഞു മഹി അവളെ പൊക്കിയെടുത്തതും ശ്രാവൺ പുറത്തേക്ക് ഓടി വേദന കൊണ്ടാവാം അവളൊന്നും മിണ്ടാതെ അവന്റെ കൈയിൽ ഒതുങ്ങി കിടന്നു ••••••••••••••••••••••••••••••••••••••••••••••••••••• "കൈ അനക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ ..... വെയിറ്റ് ഉള്ളത് എന്തേലും എടുത്തിട്ടുണ്ടാവും ..... അതുകൊണ്ടാ സ്റ്റിച്‌ പൊട്ടിയത് ...... Pain killer കൊടുത്തു സ്റ്റിച്‌ ഇട്ടിട്ടുണ്ട് ......

പക്ഷെ ശരീരത്തിലുള്ള ബുള്ളറ്റ് ഹാർട്ടിനെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട് ..... ഏത് നിമിഷം വേണമെങ്കിലും ......." "Doctorrr ......😡" അയാൾ രുദ്രയുടെ മുന്നിൽ വെച്ച് അത്‌ പറഞ്ഞതും മഹി ദേഷ്യത്തോടെ വിളിച്ചു രുദ്രയുടെ കണ്ണ് നിറഞ്ഞിരുന്നു "എന്തിനാ ഈ കുട്ടിയെ ഒളിക്കുന്നത് ..... എല്ലാം ആ കുട്ടിയും അറിഞ്ഞിരിക്കണം ..... എന്നാലേ ബോൾഡ് ആയി എന്തിനെയും ഫേസ് ചെയ്യാൻ പറ്റു ..... എന്നോട് തട്ടിക്കയറാതെ ആ കുട്ടിക്ക് ധൈര്യം കൊടുക്ക് ......" അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അയാൾ പുച്ഛത്തോടെ ചിരിച്ചു

ഡോക്ടർ പോയതിൽ പിന്നെ ആരും ആരോടും മിണ്ടിയില്ല വീട്ടിൽ എത്തിയതും മഹി രുദ്രയെ മുറിയിലേക്ക് കൊണ്ടുപോയി അവരെ ശല്യപ്പെടുത്തണ്ടന്ന് കരുതി ആരും അങ്ങോട്ട് പോയില്ല രുദ്ര ബെഡിലേക്ക് കിടന്നതും മഹി ഡോറടച്ചു അവളുടെ അടുത്തായി വന്ന് കിടന്നു രണ്ടുപേരും ഒന്നും മിണ്ടിയില്ല മഹി സീലിങ്ങിലേക്ക് നോക്കി എന്തോ ചിന്തിച്ചു കിടന്നതും രുദ്ര അവന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു ..... അവൻ ഒരുകൈകൊണ്ട്‌ അവളെ ചേർത്ത് പിടിച്ചു ഡോക്ടർ പറഞ്ഞത് അവളുടെ മനസ്സിലേക്ക് വന്നതും അവൾ തലയുയർത്തി അവനെ നോക്കി "ഞാൻ ഇനി അധികകാലം ഉണ്ടാവില്ല അല്ലെ ....."

ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചതും മഹി അവളിൽ നിന്ന് വിട്ട് മാറി എണീറ്റിരുന്നു ചുവന്ന കണ്ണുകളാൽ അവളെ നോക്കി "എനിക്ക് സന്തോഷം വിധിച്ചിട്ടില്ലന്ന് തോന്നുന്നു ..... ഒന്ന് സന്തോഷിക്കാൻ തുടങ്ങുമ്പോ ഈശ്വരൻ എന്നെ തീരാ ദുഖത്തിലേക്ക് തള്ളി ഇടും മാഹിയേട്ടനെയും എന്റെ ഏട്ടന്മാരെയും ഒക്കെ കിട്ടിയപ്പോ ഞാൻ വല്ലാണ്ടങ് സന്തോഷിച്ചു .... അതുകൊണ്ടാവും നിങ്ങളിൽ നിന്ന് എന്നെ അടർത്തി മാറ്റാൻ ഭഗവാൻ തീരുമാനിച്ചത് ....." പറയുമ്പോൾ മുഖത്തു പുഞ്ചിരി മാത്രമായിരുന്നെങ്കിലും അവളുടെ ഉള്ളിന്റെ വേദന കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു "just stop it rudraa ....."

അവൻ കേൾക്കാനിഷ്ടപ്പെടാത്തപോലെ അലറിയതും അവളൊന്ന് ചിരിച്ചു "മഹിയേട്ടാ ...... എനിക്ക് അവസാനമായി ഒരു ആഗ്രഹമുണ്ട് ...." "രുദ്രാ പ്ലീസ്‌ ....." അവന്റെ സ്വരത്തിൽ ദൈന്യത നിറഞ്ഞുനിന്നു "പ്ലീസ്‌ മഹിയേട്ടാ ..... എന്നെ ഒന്ന് പറയാൻ അനുവദിക്ക് ...." അവളുടെ യാചനക്ക് മുന്നിൽ അവൻ മൗനനായി നിന്നു "മഹിയേട്ടാ ....." "മ്മ്മ് " "മഹിയേട്ടാ ...... എനിക്ക് എല്ലാ അർത്ഥത്തിലും മാഹിയേട്ടന്റെ ഭാര്യ ആവണം ...... എന്നിട്ട് വേണം എനിക്ക് മരിക്കാൻ ...... മഹിയേട്ടന്റെ പ്രണയം എല്ലാ അർത്ഥത്തിലും എനിക്ക് അറിയണം ..... " അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു "രുദ്രാ ....." അവൻ അവളെ നോക്കി ദേഷ്യത്തോടെ വിളിച്ചു "പ്ലീസ്‌ ..... മഹിയേട്ടൻ എന്റെ സ്വന്തമാണെന്ന വിശ്വാസത്തിൽ എനിക്ക് പോകാല്ലോ ..... പ്ലീസ്‌ ....."

അത്രയും നേരം പുഞ്ചിരിയോടെ ഇരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു മഹി അവളുടെ നേരെ തിരിഞ്ഞു കൊണ്ട് അവളെ നെഞ്ചോട് ചേർത്തു "പ്ലീസ്‌ ....." അവൾ യാചനയോടെ പറഞ്ഞതും മഹി കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണിന് മുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവനവളെ ബെഡിലേക്ക് കിടത്തി അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു മാറി രണ്ടുപേരുടെയും ഉള്ളിൽ കാമം ഉണ്ടായിരുന്നില്ല നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചു മാറ്റുമ്പോൾ അവന്റെ കണ്ണിലും നനവ് പടർന്നിരുന്നു മനസ്സിൽ ഒരൽപം പോലും കാമം ഇല്ലാതെ അവളിലെ പെണ്ണിനെ അവൻ പൂർണയാക്കിയപ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു ...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story